ഗ്നോം 3 വിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്നോം ഡെസ്ക്ടോപ്പിന്റെ മൂന്നാമത്തെ പതിപ്പായ ഗ്നോം 3 ഇറക്കിയതുമായ ബന്ധപ്പെട്ട ലിനക്സ് സമൂഹത്തിൽ ഉടലെടുത്ത വിവാദങ്ങളെയും വിമർശനങ്ങളെയും പൊതുവായി ഗ്നോം 3 വിവാദം എന്ന് വിളിക്കുന്നു. പരമ്പരാഗത ഡെസ്ക്ടോപ്പിൽ നിന്ന് നിന്ന് വ്യതിചലിച്ച് തികച്ചും വ്യത്യസ്തയാർന്ന ഒരു സമ്പർക്കമുഖം (ഗ്നോം ഷെൽ) നിർമ്മാതാക്കൾ ഗ്നോം 3ൽ പരിചയപ്പെടുത്തിയത്. എന്നാൽ ഇത് ഗ്നോമിന്റെ ലാളിത്യം ചോർത്തിയെന്നും ഉപയോക്തൃ സൗഹൃദ സമ്പർക്കമുഖമല്ലെന്നും വിമർശനമുയർന്നു. ലിനക്സ് കെർണലിന്റെ നിർമ്മാതാവായ ലിനസ് ടോൾവാർഡ്സ് അടക്കം പല പ്രമുഖരും ഗ്നോം ഷെല്ലിനെതിരെ രംഗത്ത് വന്നു.

ഫലങ്ങൾ[തിരുത്തുക]

ഗ്നോം ഷെല്ലിന്റെ പുറത്തിറക്കലിനോട് ആദ്യം പ്രതികരിച്ചത് കാനോനിക്കൽ ആയിരുന്നു. ഉബുണ്ടുവിന്റെ സ്വതേയുള്ള പണിയിടമായ ഗ്നോം തന്നെ തുടർന്നും ഉപയോഗിക്കുമെന്നും എന്നാൽ സമ്പർക്കുമുഖം നെറ്റ്ബുക്കുകൾക്കായി കാനോനിക്കൽ തന്നെ നിർമ്മിച്ച യൂണിറ്റി ആയിരിക്കുമെന്ന് 2010 നവംബറിൽ കാനോനിക്കൽ അറിയിച്ചു.[1] ഇതിനെത്തുടർന്ന് ഉബുണ്ടു 11.04ൽ സ്വതേയുള്ള സമ്പർക്കമുഖം യൂണിറ്റി ആയിരുന്നു. എങ്കിലും ഫാൾബാക്കായി ഗ്നോം 2വും ലഭ്യമായിരുന്നു. എന്നാൽ ആ സമയത്ത് പ്രമുഖ ഉബുണ്ടു വ്യുൽപ്പന്നമായ ലിനക്സ് മിന്റിന്റെ നിർമ്മാതാക്കൾ തങ്ങൾ ഗ്നോം തന്നെ തുടർന്നും ഉപയോഗിക്കുമെന്നും വ്യക്തമാക്കി.

എന്നാൽ പിന്നീട് ലിനക്സ് മിന്റ് ഗ്നോം ഷെല്ലിനു പകരമായി സിന്നമോൺ, മേറ്റ് എന്നിങ്ങനെ പുതിയ രണ്ട് പണിയിടങ്ങൾ രൂപപ്പെടുത്തിയെടുത്തു. നിലനിൽ മിന്റിന്റെ ഔദ്യോഗിക പതിപ്പ് സിന്നമോൺ എഡിഷൻ, മേറ്റ് എഡിഷൻ എന്നിങ്ങനെ രണ്ടെണ്ണമുണ്ട്. പിന്നീട് ഡെബിയൻ ഗ്നോം ഷെല്ലിനു പകരം എക്സ്എഫ്സിഇ ഉപയോഗിക്കുമെന്നും അറിയിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്നോം_3_വിവാദം&oldid=1827433" എന്ന താളിൽനിന്നു ശേഖരിച്ചത്