Jump to content

മേറ്റ് (പണിയിട പരിസ്ഥിതി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേറ്റ്
മേറ്റ് 1.1 ഉബുണ്ടുവിൽ
വികസിപ്പിച്ചത്പെർബറോസും മറ്റുള്ളവരും
ആദ്യപതിപ്പ്ഓഗസ്റ്റ് 19, 2011; 13 വർഷങ്ങൾക്ക് മുമ്പ് (2011-08-19)
Stable release
1.6 / ഏപ്രിൽ 2, 2013; 11 വർഷങ്ങൾക്ക് മുമ്പ് (2013-04-02)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി, സി++, പൈത്തൺ
ഓപ്പറേറ്റിങ് സിസ്റ്റംUnix-like with X11
തരംപണിയിട പരിസ്ഥിതി
അനുമതിപത്രംജിപിഎൽ, എൽജിപിഎൽ
വെബ്‌സൈറ്റ്mate-desktop.org

ഗ്നോമിന്റെ രണ്ടാം പതിപ്പിൽ നിന്നും രൂപപ്പെടുത്തിയെടുത്ത ഒരു പണിയിട പരിസ്ഥിതിയാണ് മേറ്റ്. (ആംഗലേയം: MATE. സ്പാനിഷ് ഉച്ചാരണം: മാറ്റെ) മേറ്റ് എന്നതരം ലഹരിപദാർത്ഥം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന യെർബാ മേറ്റ് എന്ന സസ്യത്തിന്റെ പേരിൽ നിന്നാണ് ഈ പേര് ലഭിച്ചത്.[1] ഗ്നോം മൂന്നിന്റെ ഘടകങ്ങളുമായി ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായിരുന്നു ഈ പേര് മാറ്റം.

ചരിത്രം

[തിരുത്തുക]

ലാളിത്യത്തിന്റെ പേരിൽ വളരെയേറെ സ്വീകാര്യത ആർജിച്ചൊരു പണിയിടമായിരുന്നു ഗ്നോം. എന്നാൽ ഗ്നോമിന്റെ മൂന്നാം പതിപ്പോടു കൂടി ഗ്നോം ഷെൽ എന്ന പുതിയൊരു സമ്പർക്കമുഖമായിരുന്നു ഗ്നോം നിർമ്മാതാക്കൾ പ്രദാനം ചെയ്തത്. ഇത് ലിനക്സ് ഉപയോക്താക്കൾക്കിടയിൽ അസംതൃപ്തിയുണ്ടാക്കി. മിക്കവരും ഗ്നോം മൂന്നിനെ സ്വീകരിക്കാൻ വിമുഖത കാണിച്ചു. ഇതിനെത്തുടർന്ന് ലിനസ് ടോൾവാർഡ്സ് അടക്കമുള്ളവർ ഗ്നോം രണ്ട് പഴയ രീതിയിൽ തന്നെ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.[2] ഇതിന്റെ ഫലമായാണ് ആർച്ച് ലിനക്സ് ഉപയോക്താവായ പെർബറോസും സംഘവും[3] ഗ്നോം രണ്ട്, മേറ്റ് എന്ന പേരിൽ പുതുക്കി പണിയുന്നത്.[4]

ആപ്ലികേഷനുകൾ

[തിരുത്തുക]

ഗ്നോമിൽ സ്വതേ ലഭ്യമായിരുന്ന ആപ്ലിക്കേഷനുകളെല്ലാം മേറ്റിനു വേണ്ടി പുതിയ പേരിൽ നിർമ്മിച്ചിട്ടുണ്ട്. അവയാണ്:

വികസനം

[തിരുത്തുക]

ജിടികെ+ 3യിലേക്ക് മാറാൻ മേറ്റ് വികസിപ്പിക്കുന്നവർ ആലോചിച്ചിരുന്നു.[5] ജിടികെ+ 2ൽ തന്നെ തുടരണമെന്നും അഭിപ്രായമുണ്ടായിരുന്നു.[6]

മേറ്റ് ഗ്നോം, കെഡിഇ, എക്സ്എഫ്സിഇ എന്നിവയെപ്പോലെ മറ്റൊരു പണിയിടമാണെന്നും ഗ്നോം രണ്ടിന്റെ ജനപ്രീതി മേറ്റിനുണ്ടാകുമെന്നും ലിനക്സ് മിന്റ് ടീം അഭിപ്രായപ്പെട്ടു. മാത്രമല്ല മേറ്റിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.[7]

പിന്നീട് കജയിൽ അൺഡു/റിഡു ചെയ്യാനുള്ള സൗകര്യം,[8] ഡിഫ് ഫയലുകൾ മാറ്റാനുള്ള സൗകര്യം[9] എന്നിവ കൂട്ടിച്ചേർത്തു.

ഉപയോഗം

[തിരുത്തുക]

മേറ്റിന്റെ പതിപ്പ് 1.2, 2012 ഏപ്രിൽ 16ന് പുറത്തിറങ്ങി. ലിനക്സ് മിന്റ് 12 ലിസ മുതൽ ലിനക്സ് മിന്റിന്റെ സ്വതേയുള്ള പണിയിടങ്ങളിൽ ഒന്നായി മേറ്റ് മാറി.[10][11] ലിനക്സ് മിന്റ്, ഡെബിയൻ അധിഷ്ഠിത വിതരണം ആയത് കൊണ്ടു തന്നെ ഉബുണ്ടു, ഡെബിയൻ വിതര​ണങ്ങളിൽ മേറ്റ് പ്രവർത്തിക്കും.[12] നിർമ്മാതാവ് ആർച്ച് ലിനക്സ് ഉപയോക്താവായത് കൊണ്ട് ആർച്ച് ലിനക്സിനുള്ള പാക്കേജുകളും ലഭ്യമാണ്.[12] ലിനക്സ് മിന്റ് ഡെബിയൻ എഡിഷന്റെ പ്രാഥമിക പണിയിടമാണ് മേറ്റ്. സിന്നമോൺ രണ്ടാമതായും ഉപയോഗിക്കുന്നു.[13]

ഇതും കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. About MATE
  2. Linus Torvalds Ditches GNOME For Xfce, Digitizor, 2011-08-04, retrieved 2011-11-08, While you are at it, could you also fork gnome, and support a gnome-2 environment? — Linus Torvalds {{citation}}: |first= missing |last= (help)
  3. "A Gnome 2 Fork: The MATE Desktop Environment", ingeek, archived from the original on 2012-01-18, retrieved 2011-12-05
  4. Larabel, Michael (2011-08-17), "A Fork Of GNOME 2: The Mate Desktop", Phoronix, retrieved 2011-12-04
  5. "About gtk3", MATE, GitHub, retrieved 2011-12-05
  6. "About gtk2", MATE, GitHub, retrieved 2011-12-05
  7. Lefebvre, Clem (2011-12-01), "Important fix for MATE – Feedback needed", The Linux Mint Blog, retrieved 2011-12-10
  8. Karapetsas, Stefano (2012-01-03), "Undo/Redo in Caja", Stefano Karapetsas's Blog, archived from the original on 2012-12-05, retrieved 2012-06-18
  9. Karapetsas, Stefano (2012-06-17), "What's new in next Caja", Stefano Karapetsas's Blog, archived from the original on 2012-07-05, retrieved 2012-06-18
  10. Lefebvre, Clem (2011-11-26), Linux Mint 12 Release Notes, Linux Mint, archived from the original on 2012-06-16, retrieved 2011-12-04
  11. Holwerda, Thom (2011-11-27), "Linux Mint 12 Released", OSNews, retrieved 2011-12-05
  12. 12.0 12.1 "About", MATE, retrieved 2011-12-11 {{citation}}: |chapter= ignored (help)
  13. "Update pack 4 is out!".