ഉബുണ്ടു വൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉബുണ്ടു വൺ
ഉബുണ്ടു വൺ ലോഗോ
Ubuntu One Control Panel.png
ഉബുണ്ടു വൺ കൺട്രോൾ പാനെൽ
വികസിപ്പിച്ചത്Canonical Ltd.
ആദ്യപതിപ്പ്May 2009
ഭാഷപൈത്തൺ[1]
ഓപ്പറേറ്റിങ് സിസ്റ്റംഉബുണ്ടു, ആൻഡ്രോയിഡ്, വിൻഡോസ്, ഐഓഎസ്
ലഭ്യമായ ഭാഷകൾഇംഗ്ലിഷ്
തരംക്ലൗഡ് സേവനം
അനുമതിപത്രംസെർവർ: സ്വകാര്യം[2]
ക്ലൈന്റ്: ജിപിഎൽ[3]
വെബ്‌സൈറ്റ്one.ubuntu.com

കാനോനിക്കൽ പരിപാലിക്കുന്ന സ്വകാര്യ ക്ലൗഡ് സേവനമായിരുന്നു ഉബുണ്ടു വൺ. 2014 ഏപ്രിലിൽ ഉബുണ്ടു വൺ സൗകര്യം അതേ വർഷം ജൂലൈയോടു നിർത്തലാക്കുകയാണെന്നു കാനോനിക്കൽ ലിമിറ്റഡ് പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ അംഗത്വം മറ്റു ഉബുണ്ടു സേവനങ്ങളിൽ ഉപയോഗിക്കനുള്ള സൗകര്യം ലഭ്യമാക്കിയ ശേഷം ഉബുണ്ടു വൺ നിർത്തലാക്കി.

ഉബുണ്ടുവിന് വേണ്ടിയാണ് ആരംഭിച്ചതെങ്കിലും ആൻഡ്രോയിഡ്, ഐഓഎസ്, വിൻഡോസ്, വെബ് പ്ലാറ്റ്ഫോമുകൾക്കും ഉബുണ്ടു വൺ ലഭ്യമായിരുന്നു. ഓൺലൈനായി വിവരങ്ങൾ സൂക്ഷിക്കാനും കമ്പ്യൂട്ടർ, മൊബൈൽ എന്നിവയിലൂടെ കൈമാറ്റം നടത്താനും ഉള്ള സൗകര്യത്തോടൊപ്പം, മൊബൈൽ ഉപകരണങ്ങളിലൂടെ സംഗീതം ആസ്വദിക്കാനുള്ള സൗകര്യവും സൗജന്യമായതും, പണം നൽകി ഉപയോഗിക്കാവുന്നതുമായ അക്കൗണ്ടുകൾ വഴി ഉബുണ്ടു വൺ നൽകിയിരുന്നു.

സവിശേഷതകൾ[തിരുത്തുക]

ഉബുണ്ടു 9.04 മുതലുള്ള ഉബുണ്ടു പതിപ്പുകളിലും, വിൻഡോസ് എക്സ് പിയിലും അതിനു മുകളിലുള്ളവയിലും ഉബുണ്ടു വൺ പ്രവർത്തിക്കുന്നു. എന്നാൽ മാക് ഓഎസിന് പിന്തുണ ലഭ്യമല്ല.[4] മൊബൈൽ ഉപകരണങ്ങളിൽ ആൻഡ്രോയിഡ് 2.1 മുതലുള്ള ആൻഡ്രോയിഡ് പതിപ്പുകളിലും, 3.1 മുതലുള്ള ഐഓഎസ് പതിപ്പുകളിലും ഉബുണ്ടു വൺ പ്രവർത്തിക്കുന്നതാണ്.

സൗജന്യമായി അഞ്ച് ജി.ബി.യാണ് ലഭ്യമാകുന്നത്. മാസം 2.99 ഡോളറോ, അല്ലെങ്കിൽ വർഷം 29.99 ഡോളറോ നൽകിയാൽ ഇരുപത് ജി.ബി. അധികമായി ലഭ്യമാകുന്നു. ഇതിന് ട്വെന്റി-പാക്ക്സ് എന്നാണ് പറയപ്പെടുന്നത്. സംഗീതം ആസ്വദിക്കാനുള്ള ഉബുണ്ടു വൺ മ്യൂസിക് സ്ട്രീമിംഗ് ഐഓഎസ്, ആൻഡ്രോയിഡ് എന്നിവയിൽ മാത്രമേ ലഭ്യമായിട്ടൊള്ളൂ. മ്യൂസിക്ക് സ്ട്രീമിങിന് മാസം 3.99 ഡോളറോ വർഷം 39.99 ഡോളറോ നൽകിയാൽ മതി.

സ്പൈഡർഓക്ക്, ഡ്രോപ്പ്ബോക്സ്, ബോക്സ്.നെറ്റ്, മോസി, വ്വാല, ആമസോൺ ക്ലൗഡ് പ്ലയർ, ഗൂഗ്ൾ മ്യൂസിക്, ഹംയോ, ഐഡിസ്ക്, ജംഗിൾഡിസ്ക്, ലൈവ് മെഷ് എന്നിവയുടെയെല്ലാം പ്രവർത്തനത്തിനു സമാനമാണ് ഉബുണ്ടു വണ്ണിന്റെ പ്രവർത്തനം. ഉബുണ്ടു വണ്ണിന്റെ ക്ലൈന്റ് എഴുതിയിരിക്കുന്നത് പൈത്തണിലാണ്. താഴ്ന്ന നിലയിലുള്ള നെറ്റ് വർക്കിംഗിന് ട്വിസ്റ്റഡ് എന്ന സോഫ്റ്റ് വെയറും പ്രോട്ടോകോൾ വിവരണത്തിന് പ്രോട്ടോകോൾ ബഫേഴ്സും ഉപയോഗിക്കുന്നു. വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിന് (സിംഗ്രണൈസേഷൻ) യുവൺസ്റ്റോറേജ് എന്ന പുതിയൊരു പ്രോട്ടോകോളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ആമസോൺ എസ്3യിലാണ് സൂക്ഷിച്ചിരിക്കുന്നത്.[5]

മറ്റു സേവനങ്ങളുമായി സമന്വയിച്ച് ചേരാനുള്ള കഴിവാണ് ഉബുണ്ടു വണ്ണിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഉദാഹരണമായി ആൻഡ്രോയിഡ് ഫോണുകളിൽ എടുക്കുന്ന ഫോട്ടോകൾ തനിയെ അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഉബുണ്ടു വണ്ണിൽ ഉണ്ട്. മോസില്ല തണ്ടർബേഡുമായി കൂടിച്ചേർന്ന് കോൺടാക്ടകളും ടോംബോയ് നോട്സിലെ നോട്ടുകളും സിംഗ്രണൈസ് ചെയ്യാൻ ഉബുണ്ടു വണ്ണിനാകും. കൗച്ച് ഡിബിയാണ് ഇതെല്ലാം സാധ്യമാക്കുന്നത്.[6] ഈ കോൺടാക്ടുകളും നോട്ടുകളും ഉബുണ്ടു വൺ ഓൺലൈൻ സമ്പർക്കമുഖം വഴി തിരുത്താവുന്നതും മൊബൈൽ ഉപകരണങ്ങളിലേക്ക് മാറ്റാവുന്നതുമാണ്. പകർപ്പവകാശമില്ലാത്ത സംഗീതം വാങ്ങാൻ 7ഡിജിറ്റലുമായിച്ചേർന്ന് ഉബുണ്ടു വൺ സൗകര്യമൊരുക്കിയിട്ടുണ്ട്.

സ്വീകാര്യത[തിരുത്തുക]

ഐടൂൺസ് ആപ് സ്റ്റോറിൽ ഉബുണ്ടു വൺ ആപ്ലികേഷൻ 4.5/5.0 നക്ഷത്രമുള്ളൊരു ആപ്ലികേഷനാണ്.[7] ആൻഡ്രോയിഡ് മാർക്കറ്റിലും ഉബുണ്ടു വൺ ക്ലൈന്റ് അഞ്ചിൽ നാലര നക്ഷത്രം ഉള്ള ആപ്ലികേഷനാണ്.[8] ക്രോം വെബ് സ്റ്റോറിലും ഉബുണ്ടു വൺ വെബ് ആപ്ലികേഷൻ അഞ്ചിൽ നാലര നക്ഷത്രം നേടിയിട്ടുണ്ട്.[9] എന്നാൽ ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററിൽ ഉബുണ്ടു വണ്ണിന് മൂന്ന് നക്ഷത്രം മാത്രമേയുള്ളൂ.[10]

ഉബുണ്ടു വൺ സെർവ്വർ ഭാഗം സ്വകാര്യ സോഫ്റ്റ് വെയറാക്കിയതിനെ ഉബുണ്ടു സമൂഹം വിമർശിച്ചിട്ടുണ്ട്.[11][12]. കുബുണ്ടുവിന് ഇതുവരെ ഒരു ഡെസ്ക്ടോപ്പ് ക്ലൈന്റ് ലഭ്യമല്ല.[13] എന്നാൽ കുബുണ്ടു ക്ലൈന്റിന്റെ വികസനം ആരംഭിച്ചിട്ടുണ്ട്. ഇതിന് ഗൂഗ്ൾ സമ്മർ ഓഫ് കോഡിൽ നിന്നൊരു തുക ലഭിച്ചിട്ടുമുണ്ട്.

മാഗ്നട്യൂണിന് നൽകുന്നതുപോലെ ഉബുണ്ടു വൺ മ്യൂസിക് സ്റ്റോറിന് പിന്തുണ നൽകില്ലെന്ന് അമാറോക്ക് വികസന സംഘം പ്രഖ്യാപിച്ചിട്ടുണ്ട്.[14] മാഗ്നട്യൂണിന് അവരുടെ വരുമാനത്തിന്റെ പത്തു ശതമാനം അമാറോക്ക് വഴിയാണ് ലഭിക്കുന്നത്.[15]

അവലംബം[തിരുത്തുക]

 1. "What is Ubuntu One". 13 May 2009. മൂലതാളിൽ നിന്നും 2011-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-22.
 2. "Ubuntu One Servers in Launchpad". ശേഖരിച്ചത് 2010-10-22. Other/Proprietary
 3. "One license notice example". ശേഖരിച്ചത് 2010-10-22. under the terms of the GNU General Public License version 3, as published by the Free Software Foundation.
 4. "Ubuntu One: Downloads". മൂലതാളിൽ നിന്നും 2011-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-01.
 5. "Ubuntu One Technical Details". Ubuntu.com. മൂലതാളിൽ നിന്നും 2019-03-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 February 2012.
 6. "Relaxed Ubuntu 9.10: CouchDB to be Integrated - Linux Magazine Online". Linux-magazine.com. 2009-10-15. ശേഖരിച്ചത് 2010-01-26.
 7. "App Store - Ubuntu One Files". ശേഖരിച്ചത് 18 February 2012.
 8. "Ubuntu One Files - Apps on Android Market". ശേഖരിച്ചത് 18 February 2012.[പ്രവർത്തിക്കാത്ത കണ്ണി]
 9. "Chrome Web Store - Ubuntu One". മൂലതാളിൽ നിന്നും 2012-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 February 2012.
 10. "Application Ubuntu One". ശേഖരിച്ചത് 23-06-2012. {{cite web}}: Check date values in: |accessdate= (help)
 11. Bug #375272 in Ubuntu One Servers: «Server software is closed source» — Launchpad
 12. Bradley M. Kuhn (2010-01-14). "Back Home, with Debian!". ശേഖരിച്ചത് 2010-10-22. UbuntuOne's server side system is proprietary software with no prospects of liberation.
 13. "Launchpad bug #375145 - Ubuntu One should have a KDE client". ശേഖരിച്ചത് 2012-01-08.
 14. Kretschmann, Mark. "Ubuntu One Music Store integration • KDE Community Forums". ശേഖരിച്ചത് 16 April 2010.
 15. "buckman's magnatune blog: Giving money to open source". ശേഖരിച്ചത് 2011-12-3. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉബുണ്ടു_വൺ&oldid=3801891" എന്ന താളിൽനിന്ന് ശേഖരിച്ചത്