ശശി തരൂർ
ശശി തരൂർ | |
---|---|
തിരുവനന്തപുരം ലോക്സഭാ അംഗം | |
പദവിയിൽ | |
ഓഫീസിൽ 16 May 2009 | |
മുൻഗാമി | പന്ന്യൻ രവീന്ദ്രൻ |
ഭൂരിപക്ഷം | 99,989 (9.9%) |
Minister of State for Human Resource Development | |
ഓഫീസിൽ 28 October 2012 – 18 May 2014 | |
പ്രധാനമന്ത്രി | മൻമോഹൻ സിംഗ് |
മുൻഗാമി | ദഗ്ഗുബതി പുരണ്ഡേശ്വരി |
പിൻഗാമി | ഉപേന്ദ്ര കുശ്വാഹ |
Minister of State for External Affairs | |
ഓഫീസിൽ 28 May 2009 – 18 April 2010 | |
പ്രധാനമന്ത്രി | മൻമോഹൻ സിംഗ് |
മുൻഗാമി | ആനന്ദ് ശർമ്മ |
പിൻഗാമി | ഇ. അഹമ്മദ് |
Under Secretary General of the United Nations for Communications and Public Information | |
ഓഫീസിൽ 1 June 2002 – 9 February 2007 | |
Secretary General | കോഫി അന്നൻ |
മുൻഗാമി | Position established |
പിൻഗാമി | Kiyotaka Akasaka |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ലണ്ടൻ, ഇംഗ്ലണ്ട് | 9 മാർച്ച് 1956
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളികൾ | തിലോത്തമ മുഖർജി (Divorced) Christa Giles
(m. 2007; div. 2010) |
കുട്ടികൾ | 2 |
വിദ്യാഭ്യാസം | St. Stephen's College, Delhi (BA) Tufts University (MA, MALD, PhD) |
വെബ്വിലാസം | Official website |
2009 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് ശശി തരൂർ(ജനനം: 9 മാർച്ച് 1956)[1][2]
ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനും പതിനേഴാം ലോകസഭയിലെ എം.പി.യുമാണ് ശശി തരൂർ[3] ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും പത്രപ്രവർത്തകനും മികച്ച പ്രസംഗകനും കൂടിയാണ് തരൂർ. ഇന്ത്യയിലെ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി[4], കേന്ദ്ര വിദേശകാര്യ സഹമന്ത്രി[5] എന്നീ പദവികൾ തരൂർ വഹിച്ചിരുന്നു.[6][7][8] ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് കൂടിയാണ് തരൂർ.
ജീവിതരേഖ
[തിരുത്തുക]തരൂർ ചന്ദ്രശേഖരൻ നായരുടെയും ലില്ലി തരൂരിന്റെയും ( ലില്ലി മേനോൻ ) മകനായി 1956ൽ ലണ്ടനിൽ ജനനം.[9] കൽക്കട്ടയിലും ബോംബെയിലുമായി കൗമാരം. ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടി. 1978 മുതൽ 2007 വരെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു വന്നു.
2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച് 99998 വോട്ടുകൾക്ക് വിജയിച്ചു. തുടർന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രിയായി. കൊച്ചി ഐ. പി. എൽ ടീമുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് 2010 ഏപ്രിൽ 18-ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വെച്ചു[10].2012 ഒക്ടോബർ 28-നു നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ ശശി തരൂരിന് മാനവവിഭവശേഷി വകുപ്പും ലഭിച്ചു.[4]
ബ്രിട്ടീഷ് കൊളോണിയൽ ഭരണം ഇന്ത്യയ്ക്ക് ഗുണം ചെയ്യ്തു എന്ന വാദം തള്ളുന്ന ആൻ ഇറ ഓഫ് ഡാർക്നസ് എന്ന ഗ്രന്ഥത്തിന് 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ശശി തരൂരിന്റെ പുസ്തകങ്ങൾ
[തിരുത്തുക]ശശി തരൂർ എഴുതിയിട്ടുള്ള പുസ്തകങ്ങൾ വായനക്കാർക്ക് ഇന്ത്യയെ കുറിച്ചുള്ള ഗൗരവമായ അറിവുകൾ നൽകുന്നു. വിവിധ വിഷയങ്ങളിൽ രചിച്ചിട്ടുള്ള പുസ്തകങ്ങൾ വളരെ പ്രശസ്തമാണ്. അവയിൽ ചിലത് താഴെപ്പറയുന്നതാണ്:
- The Great Indian Novel (1989) - ഇന്ത്യയുടെ മഹാഭാരത കഥയെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള ഒരു രാഷ്ട്രീയ സാറ്റയർ.
- Riot: A Love Story (2001) - തീവ്രവാദം, മതനിലപാട് എന്നിവയുമായി ബന്ധപ്പെട്ട ഒരു സാഹസിക പ്രണയകഥ
- India: From Midnight to the Millennium (1997) - ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിൽ ഇന്ത്യയുടെ ചരിത്രം, പുരോഗതി, വെല്ലുവിളികൾ എന്നിവയെ കുറിച്ച്.
- The Elephant, the Tiger, and the Cell Phone: Reflections on India in the 21st Century (2007) - 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരം.
- Pax Indica: India and the World of the 21st Century (2012) - 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ച്.
- An Era of Darkness: The British Empire in India (2016) - ബ്രിട്ടീഷ് രാജിന്റെ ഇന്ത്യയിലെ കോളനിയൽ ഭരണത്തിന്റെ കറുത്ത വശങ്ങളെ കുറിച്ച്.
- Inglorious Empire: What the British Did to India (2017) - മുൻപത്തെ പുസ്തകത്തിന്റെ ബ്രിട്ടീഷ് പതിപ്പ്.
- The Paradoxical Prime Minister: Narendra Modi and His India (2018) - പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെ കുറിച്ചുള്ള വിമർശനാത്മകമായ ഒരു നിരൂപണം.
- The Hindu Way: An Introduction to Hinduism (2019) - ഹിന്ദു മതത്തിന്റെ തത്ത്വങ്ങൾ, ആചാരങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു പുസ്തകം.
- The Battle of Belonging: On Nationalism, Patriotism, and What It Means to Be Indian (2020) - ദേശീയത, ദേശാഭിമാനം, ആധുനിക ഇന്ത്യയുടെ ചിന്താഗതികൾ എന്നിവയെക്കുറിച്ച്.
- ബുക്ലെസ് ഇൻ ബാഗ്ദാദ് ഉം, വായനയെക്കുറിച്ചുള്ള മറ്റു കുറിപ്പുകളും
- നെഹ്രു - ഇന്ത്യയുടെ കണ്ടുപിടിത്തം
- കേരളം - ദൈവത്തിന്റെ സ്വന്തം നാട് (ചിത്രങ്ങൾ - എം.എഫ്. ഹുസൈൻ, വർണ്ണന - ശശി തരൂർ)
- ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്
- ലഹള
- ഗ്രേറ്റ് ഇന്ത്യൻ നോവൽ
- അഞ്ചു ഡോളർ ചിരിയും മറ്റു കഥകളും
- ഷോ ബിസിനസ്
വിവാദങ്ങൾ
[തിരുത്തുക]- ബോംബെയിൽ 2008 നവംബർ 26 ന് ഉണ്ടായ ഭീകരാക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ശശിതരൂർ, ഇസ്രയേലി പത്രമായ ഹാരറ്റ്സിൽ എഴുതിയ "ഇന്ത്യ ഇസ്രയേലിനോട് അസൂയപ്പെടുന്നു" (പ്രൊജക്ട് സിൻഡിക്കേറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ഈ പത്രം പുന:പ്രസിദ്ധീകരിച്ചത്) എന്ന ലേഖനം[11] വലിയ വിവാദമാവുകയുണ്ടായി. പാലസ്തീൻ ജനതയുടെ വികാരങ്ങളേ മുറിവേൽപ്പിക്കുന്നതാണ് ഈ ലേഖനം എന്ന് ആരോപണം ഉയർന്നു. തിരുവനന്തപുരം ലോകസഭ തിരെഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ ഈ ലേഖനം വലിയൊരു പ്രചരണായുധമായിരുന്നു.
- 2008 ഡിസംബറിൽ കൊച്ചിയിൽ ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച കെപി ഹോർമിസ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ശശി തരൂർ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോൾ അമേരിക്കൻ മാതൃകയിൽ കൈ നെഞ്ചോടു ചേർത്തു പിടിക്കണമെന്നു നിർദ്ദേശിച്ചത് ദേശീയ ഗാനത്തോടുള്ള അവഹേളനമാണെന്ന ആരോപിച്ചു എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ ഹരജി നൽകുകയും പിന്നീട് തരൂരിന് കോടതി ജാമ്യം നൽകുകയും ചെയ്തു.
- കേന്ദ്ര മന്ത്രിയായി ചുമതലയേറ്റതിന് ശേഷം മൂന്നു മാസം ഔദ്യോഗിക വസതിക്ക് പകരം ദൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയും ഇത് വിവാദമായതിനെ തുടർന്ന് കോണ്ഗ്രസ് നേതൃത്വം ഇടപെട്ട് സംസ്ഥാന ഭവനുകളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തു.
- ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി സോണിയാ ഗാന്ധി യാത്രാവിമാനത്തിലും രാഹുൽ ഗാന്ധി ട്രെയിനിലും സഞ്ചരിച്ച സാഹചര്യത്തിൽ, ട്വിറ്റർ നെറ്റ്വർക്കിൽ ഒരു ചോദ്യത്തിനു നൽകിയ മറുപടിയിൽ ഇക്കോണമി ക്ലാസിനെ "കന്നുകാലി-ക്ലാസ്" (cattle class) എന്നു വിശേഷിപ്പിച്ചത് [12] അനുചിതമായെന്നാണു കോൺഗ്രസ് പാർട്ടിക്കുള്ളിലെതന്നെ വിലയിരുത്തൽ ഉണ്ടായി.
- 2010 ഫിബ്രവരിയിൽ പ്രധാനമന്ത്രിയോടൊപ്പം സൗദി അറേബ്യയിൽ നടത്തിയ സന്ദർശനവേളയിൽ സൗദിയിലെ ഇന്ത്യൻ അംബാസഡർ റിയാദിൽ നൽകിയ വിരുന്നിൽ, ഇന്ത്യ-പാക്ക് ചർച്ചകളിൽ സൗദി അറേബ്യയും പങ്കാളിയാവണമെന്ന തരൂറിന്റെ നിർദ്ദേശം വിവാദമായി.
- കൊച്ചി ഐ.പി.എല്ലിന്റെ ഉടമസ്ഥരായ റോൺഡിവൂ കൺസോർഷ്യത്തിന്റെ സൗജന്യ ഓഹരികളിൽ 19 ശതമാനം (ഏകദേശം 70 കോടി രൂപ) തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്കറിന് വിയർപ്പ് ഓഹരി[13] എന്ന നിലയിൽ നൽകിയെന്ന ഐപിഎൽ ചെയർമാൻ ലളിത് മോദിയുടെ വെളിപ്പെടുത്തൽ ഇന്ത്യൻ രാഷ്ട്രീയത്തിലും ക്രിക്കറ്റ് മേഖലയിലും വീണ്ടും വിവാദ വിഷയമായി. പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്റെ കടുത്ത നിലപാടും [14] രാജിക്കുവേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ മുറവിളിയും തരൂരിനെ കേന്ദ്രമന്ത്രി സ്ഥാനം രാജി വെക്കുന്നതിലേക്ക് നയിച്ചു.[15]
- കോമൺവെൽത്ത് ഗെയിംസിന്റെ കൺസൾട്ടന്റ് എന്ന നിലയിൽ വൻ തുക കൈപ്പറ്റിയതായി ആക്ഷേപമുയർന്നു
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2019 | തിരുവനന്തപുരം ലോകസഭാമണ്ഡലം | ശശി തരൂർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 416131 | കുമ്മനം രാജശേഖരൻ | ബി.ജെ.പി., എൻ.ഡി.എ., 316142 | സി. ദിവാകരൻ | സി.പി.ഐ., എൽ.ഡി.എഫ്., 258556 |
2014 | തിരുവനന്തപുരം ലോകസഭാമണ്ഡലം | ശശി തരൂർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 297806 | ഒ. രാജഗോപാൽ | ബി.ജെ.പി., എൻ.ഡി.എ., 282336 | ബെന്നറ്റ് എബ്രാഹം | സി.പി.ഐ., എൽ.ഡി.എഫ്., 248941 |
2009 | തിരുവനന്തപുരം ലോകസഭാമണ്ഡലം | ശശി തരൂർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 326725 | പി. രാമചന്ദ്രൻ നായർ | സി.പി.ഐ., എൽ.ഡി.എഫ്., 226727 | (1. എ. നീലലോഹിതദാസൻ നാടാർ), (2. പി.കെ. കൃഷ്ണദാസ്) | (1. ബി.എസ്.പി., 86233), (2. ബി.ജെ.പി., എൻ.ഡി.എ., 84094) |
കുടുംബാംഗങ്ങൾ
[തിരുത്തുക]- അച്ഛൻ: ചന്ദ്രൻ തരൂർ (1993 ൽ ഹൃദ്രോഗം മൂലം നിര്യാതനായി)
- അമ്മ: ലില്ലി തരൂർ
- മുൻ ഭാര്യമാർ: തിലോത്തമ (കൊൽക്കത്തക്കാരിയാണ്),ക്രിസ്റ്റ ഗിൽസ് (കാനഡ), സുനന്ദ പുഷ്കർ (2014 ജനുവരി 17 നു ദെൽഹി ലീല ഹോടെൽ ഇൽ മരിച്ച് നിലയിൽ കണ്ടു)
- മക്കൾ: ഇഷാൻ, കനിഷ്ക് (ഇരട്ടകളാണ്)
അവലംബം
[തിരുത്തുക]- ↑ https://starsunfolded.com/shashi-tharoor/
- ↑ https://shashitharoor.in/biography
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-09. Retrieved 2021-02-09.
- ↑ 4.0 4.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-29. Retrieved 2012-10-28.
- ↑ "59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു". മാതൃഭൂമി. മേയ് 28, 2009. Archived from the original on 2009-05-30. Retrieved മേയ് 28, 2009.
- ↑ https://www.thenewsminute.com/article/how-shashi-tharoor-won-thiruvananthapuram-third-consecutive-time-102293
- ↑ http://164.100.47.194/Loksabha/Members/MemberBioprofile.aspx?mpsno=4569
- ↑ https://www.india.gov.in/my-government/indian-parliament/shashi-tharoor
- ↑ ശശി തരൂർ; ദി ഗ്രേറ്റ് ഇൻഡ്യൻ നോവൽ; പെൻഗ്വിൻ ബുക്സ്/വൈക്കിങ്ങ്; ന്യൂ ഡെൽഹി: 1989. ISBN 0-14-012049-1]]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-21. Retrieved 2010-04-18.
- ↑ "ഹാരറ്റ്സിലെ ശശിയുടെ വിവാദ ലേഖനം". Archived from the original on 2009-09-28. Retrieved 2009-09-17.
- ↑ മാതൃഭൂമി ഓൺലൈൻ Archived 2009-09-22 at the Wayback Machine. 18/09/2009 ശേഖരിച്ചത്
- ↑ "Sunanda gets mother of all sweetheart deals: her Rs 70-crore stake can soar absolutely free" (in English). Yahoo! News. ഏപ്രിൽ 16, 2010. Retrieved ഏപ്രിൽ 22, 2010.
{{cite news}}
: CS1 maint: unrecognized language (link) - ↑ "ക്രമക്കേട് ഉണ്ടെങ്കിൽ തരൂരിനെതിരെ നടപടി". ദാറ്റ്സ്മലയാളം. ഏപ്രിൽ 14, 2010. Archived from the original on 2011-09-17. Retrieved ഏപ്രിൽ 22, 2010.
- ↑ "ഐ.പി.എൽ വിവാദം: ശശി തരൂർ രാജിവെച്ചു". മാതൃഭൂമി. ഏപ്രിൽ 18, 2010. Archived from the original on 2010-04-21. Retrieved ഏപ്രിൽ 22, 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-11.
- ↑ http://www.keralaassembly.org
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ട്വിറ്റർ ഫീഡ്
- വ്യക്തിപരമായ വെബ് സൈറ്റ്
- ശശി തരൂരിനെപ്പറ്റി യു.എൻ വെബ് സൈറ്റിൽ
- വോട്ടുനില Archived 2009-04-14 at the Wayback Machine.
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
രാജ്മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |
- Pages using the JsonConfig extension
- അപൂർണ്ണ ജീവചരിത്രങ്ങൾ
- പതിനഞ്ചാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- പതിനാറാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- പതിനേഴാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- കേരള രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ
- 1956-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്നവർ
- മാർച്ച് 9-ന് ജനിച്ചവർ
- യുനൈറ്റഡ് നാഷണൽ ഒഫീഷ്യലുകൾ
- കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാർ
- ഇന്ത്യൻ എഴുത്തുകാർ
- ഡെൽഹി സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- മലയാളികളായ കേന്ദ്രമന്ത്രിമാർ