പറണേറ്റ്
ദൃശ്യരൂപം
കുംഭം മീനം മാസങ്ങളിൽ തെക്കൻ കേരളത്തിലെ ഭദ്രകാളീക്ഷേത്രങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് പറണേറ്റ്. ദാരികാസുരൻ എന്ന അസുരനെ ഭദ്രകാളി നിഗ്രഹിക്കുന്നതാണ് ഈ കലയിൽ അടങ്ങിയിരിക്കുന്ന കാതലായ വിഷയം.
പറണ്
[തിരുത്തുക]പത്തടി സമചതുരത്തിൽ തെങ്ങ്, കമുക്, കുലവാഴ, കുരുത്തോല, പൂക്കൾ എന്നിവ കൊണ്ട് അലങ്കരിച്ച പൊക്കമുള്ള തട്ടുകളെയാണ് പറണ് എന്ന് പറയപ്പെടുന്നത്. ഭദ്രകാളിയുടെ പറണിന് 10 അടി സമചതുരത്തിൽ നാല് പൊക്കമുള്ള തെങ്ങുകൾ കുഴിച്ചുനിർത്തി, അതിനുമുകളിൽ തണ്ടുണ്ടാക്കി അതിൽ കുരുത്തോല, പൂവ് എന്നിവയാൽ അലങ്കരിക്കുന്നു. ഈ തട്ടിലേയ്ക്ക് കയറുന്നതിനായി ഒരു ഗോവണിയും ഉണ്ടായിരിക്കും. എന്നാൽ ദാരികന്റെ പറണിന് ഭദ്രകാളിയുടെ പറണീന്റെയത്ര പൊക്കവുമില്ല; തെങ്ങിനു പകരം കമുകുമാണ് ഉപയോഗിച്ചിരിക്കുന്നത്.