നിംഫേസീ
ദൃശ്യരൂപം
Nymphaeaceae | |
---|---|
Water Lily with Flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
Order: | |
Family: | Nymphaeaceae |
Genera | |
സപുഷ്പികളിൽ ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് നിംഫേസീ (Nymphaeaceae) /ˌnɪmfiːˈeɪsiː/ .മൂലകാണ്‌ഡത്തോടു കൂടിയ ജലസസ്യങ്ങളുൾപ്പെടുന്ന ഈ സസ്യകുടുംബത്തിലെ അംഗങ്ങളെ ലോകമെമ്പാടുമുള്ള ഉഷ്ണമേഖല, മിതശീതോഷ്ണ മേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഈ സസ്യകുടുംബത്തിൽ 8 ജീനസ്സുകളിലായി ഏകദേശം 70 സ്പീഷിസുകളാണുള്ളത്.[1] മണ്ണിൽ വേരുറപ്പിച്ച് വെള്ളത്തിലൂടെ വളർന്ന തണ്ടിന്റെ അഗ്രഭാഗത്തായി ഇലകളും പൂവുകളും കാണാം. ഇലകളും പൂവുകളും വെള്ളത്തിനു പ്രതലത്തിൽ പൊങ്ങിക്കിടക്കുന്ന തരത്തിലോ അല്ലെങ്കിൽ വെള്ള പ്രതലത്തിൽ നിന്ന് ഉയർന്നു നിൽക്കുന്ന തരത്തിലോ ആയിരിക്കും.
സവിശേഷതകൾ
[തിരുത്തുക]ഇവയുടെ ഇലകൾ ലഘുപത്രത്തോടു കൂടിയവയും ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതുമാണ്.
അവലംബം
[തിരുത്തുക]- ↑ Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.
{{cite journal}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Nymphaeaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Nymphaeaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.