Jump to content

ചോച്ചേരിക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പുത്തൂർ ഗ്രാമപഞ്ചായത്തിൽ തൃശ്ശൂർ മൃഗശാലയുടെ സമീപം, മണലിപ്പുഴയുടെ കരയിലുള്ള ഒരു കുന്നിന്റെ മുകളിലാണ് കേരള പഴനി എന്നറിയപ്പെടുന്ന ചോച്ചേരിക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്[1][2]. ദേവസേനാപതിഭാവത്തിലുള്ള സുബ്രഹ്മണ്യൻ മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപതി, അയ്യപ്പൻ, ശ്രീരാമൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഇവിടെയുള്ള സുബ്രഹ്മണ്യനെ ആദ്യം പ്രതിഷ്ഠിച്ചത് ചിന്മയാനന്ദ സ്വാമികളാണ്. പിന്നീട് പലപ്പോഴായി പുനഃപ്രതിഷ്ഠ നടന്നിട്ടുണ്ട്. പഴനി ക്ഷേത്രത്തിലേതുപോലെ ഒരു കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലും അവിടെയുള്ള പല ചടങ്ങുകളും നടത്തപ്പെടുന്നുണ്ട്. മുണ്ഡനം (മൊട്ടയടി) അതിൽ പ്രധാനമാണ്. കേരളത്തിൽ മുണ്ഡനം വഴിപാടായി നടത്തുന്ന ഏക ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഇവിടം. കുംഭമാസത്തിലെ പൂയം നാളിൽ നടക്കുന്ന പ്രതിഷ്ഠാദിനമഹോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കൂടാതെ, വൃശ്ചികമാസത്തിൽ നടക്കുന്ന അയ്യപ്പൻ വിളക്ക്, ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി, കുംഭമാസത്തിലെത്തന്നെ ശിവരാത്രി, കന്നിമാസത്തിലെ ആയില്യപൂജ തുടങ്ങിയവയും പ്രധാനമാണ്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.

അവലംബം

[തിരുത്തുക]
  1. ചോച്ചേരിക്കുന്ന് ക്ഷേത്രത്തിൽ അയ്യപ്പൻവിളക്ക് / മാതൃഭൂമി തൃശ്ശൂർ[പ്രവർത്തിക്കാത്ത കണ്ണി]
  2. "ചോച്ചേരിക്കുന്ന് ക്ഷേത്രത്തിൽ ഉത്സവാഘോഷം / മാതൃഭൂമി തൃശ്ശൂർ". Archived from the original on 2012-03-08. Retrieved 2012-03-13.