അർജ്ജുനനൃത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അർജ്ജുനനൃത്തം.തൃശ്ശൂർ, ഊരകം കുമ്മാട്ടി മഹോത്സവത്തിൽ നിന്ന്

കോട്ടയം ജില്ലയിൽ ഒരു കാലത്ത് പ്രചാരത്തിലിരുന്നതും, ഇപ്പോൾ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമായ ഒരു കലാരൂപമാണ് അർജ്ജുനനൃത്തം.[1] മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഈ കലാരൂപം, അനുരഞ്ജനകല, അനുഷ്ഠാനകല, ആയോധനകല, മയിൽപ്പീലിതൂക്കം എന്നീ പേരുകളിലും അറിയപ്പെടുന്നു. ദേവീ ക്ഷേത്രങ്ങളിൽ "തൂക്കം" എന്ന നേർച്ച ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ഈ കലാരൂപം അവതരിപ്പിച്ച് വരുന്നത്‌

വേഷവിധാനം[തിരുത്തുക]

കഥകളിയിലേപ്പോലെ ചുട്ടിയും, മിനുക്കും, മുഖത്തെഴുത്തും നടത്തിയ നർത്തകർ മയിൽപ്പീലി പോലെ മെടഞ്ഞ പാവാടയും, മെയ്യാഭരണങ്ങളും അണിഞ്ഞ് ദ്രുതതാളത്തിൽ നൃത്തം ചെയ്യുന്നു. പുരാണകഥാഭാഗങ്ങൾ ഉൾക്കൊള്ളുന്നതും, ശ്രുതിമധുരവുമായ ഗാനങ്ങൾ ആലപിക്കുന്നത് നർത്തകർ തന്നെയാണ്.

വാദ്യങ്ങൾ[തിരുത്തുക]

മദ്ദളവും ഇലത്താളവും ആണ് മുഖ്യ വാദ്യങ്ങൾ.

അവലംബങ്ങൾ[തിരുത്തുക]

  1. സുനിൽ നൂറനാട്‌ (05 Jul 2015). "അർജുനനൃത്തം". മാതൃഭൂമി. മൂലതാളിൽ നിന്നും 2015-07-22-ന് ആർക്കൈവ് ചെയ്തത്. Check date values in: |date= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അർജ്ജുനനൃത്തം&oldid=2310829" എന്ന താളിൽനിന്ന് ശേഖരിച്ചത്