അറ്റ്‌ലസ് ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അറ്റ്‌ലസ് ശലഭം (Atlas Moth)
പെൺശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Saturniidae
ജനുസ്സ്: Attacus
വർഗ്ഗം: A. atlas
ശാസ്ത്രീയ നാമം
Attacus atlas
(Linnaeus, 1758)
Atlas moth range

ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമാണ് അറ്റക്കാമ ഇനത്തിൽപ്പെട്ട അറ്റ്‌ലസ് ശലഭം (Atlas Moth).

നിബിഡവനപ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഇരുചിറകുകളും വിടർത്തുമ്പോൾ 210 മില്ലീമീറ്റർ നീളമുണ്ട്. ചെമപ്പ് കലർന്ന തവിട്ടുനിറമാണ് ഇതിന്. മുൻചിറകുകളിൽ പാമ്പിന്റെ കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളിൽനിന്ന് രക്ഷനേടാൻ ഇതുപകരിക്കുന്നു. മുൻ-പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്. ചിറകുകൾക്കു പിന്നിൽ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ സ്‌നേക്‌സ് ഹെഡ് എന്നും ഇതിനെ വിളിക്കുന്നുണ്ട്. സാധാരണ ശലഭങ്ങളെപ്പോലെ ജീവിതചക്രമുള്ള ഇവ നിത്യഹരിതവൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. കറുപ്പ്, ബ്രൗൺ, പർപ്പിൾ നിറങ്ങളിൽ അറ്റ്‌ലസ് ശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ ശലഭങ്ങൾക്ക് രണ്ടുമാസം മാത്രമേ ആയുസ്സുള്ളൂ. അറ്റ്‌ലസ് ശലഭങ്ങൾ ആവാസവ്യവസ്ഥയിൽനിന്ന് അധികദൂരം പറന്നുപോകാറില്ല. [1]

അറ്റ്‌ലസ് ശലഭം, സ്വീഡൻ


തെക്കുകിഴക്കൻ ഏഷ്യയിലെ വനമേഖലകളിൽ ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരാറുള്ളത്. സാധാരണഗതിയിൽ 10 മുതൽ 12 ഇഞ്ചുവരെയാണ് വിടർത്തിയ ചിറകുകളുടെ നീളം. ഈ വിഭാഗത്തിലെ ആൺശലഭങ്ങളേക്കാൾ പെൺശലഭങ്ങൾക്കാണ് വലുപ്പവും ഭംഗിയും കൂടുതൽ. രണ്ടാഴ്ച മാത്രം നീണ്ടു നിൽക്കുന്ന വർണ ശബളമായ ജീവിതത്തിൽ ഈ ശലഭങ്ങൾ ആഹാരം കഴിക്കാറില്ല. പുഴുവായിരിക്കെ ആഹരിച്ചതിന്റെ കരുതൽ ഉപയോഗപ്പെടുത്തിയാണ് പ്രജനനത്തിനു മാത്രമായുള്ള ജീവിതം നയിക്കുന്നത്. വായ ഭാഗം തീരെ വികാസം പ്രാപിക്കാറില്ല. പെണ്ണിന്റെ പ്രത്യേക ഹോർമോൺ ഗന്ധത്തിൽ ആകൃഷ്ടരായാണ് ആൺ ശലഭം എത്തുന്നത്.

ഇലകൾ കോട്ടിവളച്ചു പട്ടുനൂൽ കൊണ്ടു നെയ്താണ് പുഴു സമാധിയിരിക്കുന്നത്. നാലാഴ്ച കൊണ്ടു ഇവ ശലഭങ്ങളായി വെളിയിൽ വരും. പട്ടുനൂലിനു വേണ്ടി ഇന്ത്യയിൽ ചിലയിടങ്ങളിൽ അറ്റ്‌ലസ് ശലഭങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്താറുണ്ട്.[2]

[തിരുത്തുക] ജീവിതചക്രം

Holometabolism
Atlas Moth EGGS.jpg Attacus atlas cat.jpg Attacus atlas-botanical-garden-of-bern 10.jpg EMEMRGING MOTH.jpg
മുട്ടകൾ Caterpillar പ്യൂപ്പ Imago emerging from Pupa

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Attacus atlas എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'അറ്റ്‌ലസ് ശലഭം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=അറ്റ്‌ലസ്_ശലഭം&oldid=1197623" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ