കൃഷ്ണശലഭം
| കൃഷ്ണശലഭം (Blue Mormon) | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Papilionidae |
| ജനുസ്സ്: | Papilio |
| വർഗ്ഗം: | P. polymnestor |
| ശാസ്ത്രീയ നാമം | |
| Papilio polymnestor Cramer, 1775 |
|
ഇന്ത്യയിൽ കണ്ടുവരുന്ന രണ്ടാമത്തെ വലിയ പൂമ്പാറ്റയാണ് കൃഷ്ണശലഭം (Papilio polymnestor).ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ഇവ കാണപ്പെടുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ശരീരപ്രകൃതി
കൃഷ്ണശലഭത്തിന്റെ ചിറകിന്റെ വലുപ്പം 120 മുതൽ 150 മില്ലിമീറ്റർ വരെയാണ്. ഇരുണ്ട നിറമുള്ള മുൻചിറകിൽ ഇളം നീല അടയാളങ്ങൾ കാണാം. ഇളം നീല നിറമുള്ള പിൻചിറകുകളിൽ കറുത്ത പുള്ളികളും ഉണ്ട്. ചിറക് അടച്ചാൽ അതിന്റെ ആരംഭഭാഗത്ത് ചുവന്ന പൊട്ടും ഉണ്ടാവും. ആകെ കൂടി ഇരുണ്ട നീലനിറമായതുകൊണ്ടാണ് ഇവയെ കൃഷ്ണശലഭം എന്ന് പേര് വരാൻ കാരണം.
[തിരുത്തുക] ജീവിതരീതി
കേരളത്തിലെ ഗ്രാമങ്ങളിലും കാട്ടുപാതയിലുമൊക്കെ ഇവയെ കാണാവുന്നതാണ്. ആൺ പൂമ്പാറ്റകൾ വെയിലിൽ പറന്ന് നടക്കാറുണ്ട്. എന്നാൽ പെൺപൂമ്പാറ്റകൾക്ക് തണലിൽ കഴിയാനാണ് ഇഷ്ടപ്പെടുന്നത്. മിക്ക പുഴക്കരയിലെ മണലിലും ഇവയെ കണ്ടെത്താം.വളരെ വേഗത്തിൽ സഞ്ചരിക്കുന്ന കൃഷ്ണശലഭങ്ങൾ താഴ്ന്ന് പറക്കുന്നത് അപൂർവ്വമാണ്. നാരകം, കാട്ടുനാരകം എന്നിവയിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നത്. തിളങ്ങുന്ന പച്ച നിറത്തിലാണ് ലാർവ്വകൾ കാണപ്പെടുന്നത്.
[തിരുത്തുക] ചിത്രശാല
-
കൃഷ്ണകിരീടത്തിൽ നിന്നും പൂന്തേൻ നുകരുന്ന കൃഷ്ണശലഭം,കൂവേരിയിൽ നിന്നുമുള്ള ദൃശ്യം