തവിടൻ ആര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തവിടൻ_ആര (Brown Awl) | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Hesperiidae |
| ജനുസ്സ്: | Badamia |
| വർഗ്ഗം: | B. exclamationis |
| ശാസ്ത്രീയ നാമം | |
| Badamia exclamationis (Fabricius, 1775)[1] |
|
ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും നീളം കൂടിയ ചിറകുകളുള്ളവയാണ് തവിടൻ ആര ശലഭങ്ങൾ (Brown Awl). കാണാൻ വലിയ അഴകുള്ള പൂമ്പാറ്റയല്ല ഈ ശലഭം. ഇന്ത്യയിലും ഏഷ്യയുടെ തെക്ക് ഭാഗങ്ങളിലും ഓസ്ട്രേലിയയിലും ഈ ശലങ്ങളെ കാണാം.
[തിരുത്തുക] ജീവിതരീതി
വനങ്ങളിലും പൊന്തക്കാടുകളിലുമാണ് ഇവയുടെ താവളമാക്കുന്നത്. നല്ല വേഗത്തിൽ പറക്കുന്ന ഇവയെ കണ്ടാൽ വായുവിലൂടെ തെന്നിത്തെന്നി പോവുകയാണെന്നെ തോന്നൂ. വെയിലത്ത് സാധാരണ കാണാമെങ്കിലും വെയിൽ കായുന്ന സ്വഭാവം കുറവാണ്. ദേശാടന സ്വഭാവമുള്ള ശലഭങ്ങളാണിവ.
[തിരുത്തുക] ശരീരപ്രകൃതി
ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും നീളം കൂടിയ ചിറകുള്ള പൂമ്പാറ്റകളാണ് തവിടൻ ആര ശലഭങ്ങൾ. പേരിൽ പറയുന്ന പോലെ ഇവയുടെ ചിറകുകൾക്ക് തവിട്ടുനിറമാണ്.
[തിരുത്തുക] അവലംബം
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- ↑ Card for Badamia exclamationis in LepIndex. Accessed 12 October 2007.
- മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 87, ലക്കം 15(കേരളത്തിലെ പൂമ്പാറ്റകൾ)(ഡോ. അബ്ദുള്ള പാലേരി)