ചോലവിലാസിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചോലവിലാസിനി (Painted Sawtooth)
P. sita mudpuddling
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Prioneris
വർഗ്ഗം: P. sita
ശാസ്ത്രീയ നാമം
Prioneris sita
C. Felder, 1865

ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ചോലവിലാസിനി (Painted Sawtooth).കേരളത്തിൽ അപൂർവ്വമായി വനപ്രദേശങ്ങളിൽ കണ്ടുവരുന്നു. ഒറ്റയ്ക്കോ കൂട്ടായോ ഇവയെ കാണാം.

ഉള്ളടക്കം

പേരിന് പിന്നിൽ [തിരുത്തുക]

വിലാസിനി എന്നയിനം ചിത്രശലഭവുമായി വളരെ വലിയ സാദൃശ്യം ഇവയ്ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ഇവയെ ചോലവിലാസിനി എന്നു വിളിയ്ക്കുന്നത്.

പ്രത്യേകതകൾ [തിരുത്തുക]

ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത് ചിറകിലെ ചുവന്ന പുള്ളികളാണ്.

PaintedSawtooths kishen das.jpg

ജീവിതരീതി [തിരുത്തുക]

കാട്ടിലാണ് ചോലവിലാസിനി സാധാരണ കാണാനാകുന്നത്. ആൺ ശലഭങ്ങൾ മിക്കപ്പോഴും പൂക്കളിൽ വന്നിരുന്ന് തേൻ നുണയുന്നത് കാണാം. വേഗത്തിലാണ് ഇവയുടെ പറക്കൽ. എന്നാൽ പെൺശലഭങ്ങളുടെ പറക്കൽ സാവധാനത്തിലാണ്.

ദേശാടനം [തിരുത്തുക]

ചോലവിലാസനി ശലഭങ്ങൾ ദേശാടനക്കാരാണെന്ന് ചില നീരീക്ഷണങ്ങൾ പറയുന്നു[അവലംബം ആവശ്യമാണ്].

മുട്ടയിടൽ [തിരുത്തുക]

ചോലവിലാസിനി മുട്ടയിടുന്നത് ചിലയിനം പയർ ചെടികളിലാണ്. ശലഭപ്പുഴുവിന് നീലകലർന്ന പച്ചനിറമാണ്.

ഇതുകൂടി കാണുക [തിരുത്തുക]

അവലംബം [തിരുത്തുക]



"http://ml.wikipedia.org/w/index.php?title=ചോലവിലാസിനി&oldid=1757000" എന്ന താളിൽനിന്നു ശേഖരിച്ചത്