തെളിനീലക്കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെളിനീലക്കടുവ (Blue Glassy Tiger)
Ideopsis vulgaris
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Ideopsis
വർഗ്ഗം: I. vulgaris
ശാസ്ത്രീയ നാമം
Ideopsis vulgaris
(Butler, 1874)
പര്യായങ്ങൾ

Danais vulgaris

സമുദ്രനിരപ്പിന് രണ്ടായിരം അടി ഉയരത്തിൽ കാണുന്ന ഒരു ചിത്രശലഭമാണ് തെളിനീലക്കടുവ. മലമുകളിലും കാടുകളിലും വസിക്കുന്ന ഇവയെ കണ്ടെത്തുക പ്രയാസമാണ്.

ജീവിതരീതി[തിരുത്തുക]

കോരിച്ചൊരിയുന്ന മഴയത്തും പറന്നുല്ലസിക്കുന്ന ഈ ശലഭത്തിന് വേനൽക്കാലം അത്ര താല്പര്യമില്ല. വെയിൽ മൂക്കുന്നതോടെ ഇവ ഉൾക്കാടുകളിലേയ്ക്ക് ഉൾവലിയും. കൂട്ടമായി വള്ളിച്ചെടികളിലും മരച്ചില്ലകളിലും ഇരുന്ന വിശ്രമിക്കാറുണ്ട്. അരിപ്പൂവിന്റെ (Lanthana) തേനുണ്ണാൻ വലിയ താല്പര്യമാണ്.

ശരീരപ്രകൃതി[തിരുത്തുക]

ആൺശലഭത്തിന്റെ പിൻചിറകിൽ ചില സവിശേഷ ശൽക്ക അറകൾ ഉണ്ട്. ഈ അറയെ സുഗന്ധസഞ്ചി എന്ന് വിളിയ്ക്കുന്നു. ഇണചേരുന്ന സമയത്ത് സുഗന്ധം പരത്തി ഇണയെ ആകർഷിക്കുന്നു.

ഇതിന്റെ ചിറകുപുറത്തിന് ഇരുണ്ട തവിട്ടുനിറമാണ്. തവിട്ടുനിറത്തിൽ നീല കലർന്ന വെളുത്ത പുള്ളികളും വരകളും കാണാം. ഈ വരകളും പുള്ളികളും മങ്ങിയ ചില്ലുപോലെ സുതാര്യമാണ്. അതുകൊണ്ടാണ് ഈ പൂമ്പാറ്റയെ ഇംഗ്ലീഷിൽ ഗ്ലാസ്ബ്ലൂ ടൈഗർ എന്ന് വിളിയ്ക്കുന്നത്. ചിറകിന്റെ അടിവശത്ത് കൂടുതൽ തെളിഞ്ഞ വരകളും പുള്ളികളും കാണാം.

പ്രജനനം[തിരുത്തുക]

എരിക്ക്, വെള്ളിപാല തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. ശലഭപ്പുഴുവിന് ചുവപ്പുകലർന്ന നീലനിറമാണ്. ദേഹത്ത് മഞ്ഞയും വെളുപ്പും നിറമുള്ള പുള്ളികൾ കാണാം. പുഴുപൊതിയ്ക്ക് മഞ്ഞ കലർന്ന പച്ചനിറമാണ്. പുറത്ത് സുവർണ്ണപുള്ളികളും നീലപ്പുള്ളികളും കാണാം.

ദേശാടനം[തിരുത്തുക]

ഈ ശലഭം ഒരു ദേശാടനസ്വഭാവമുള്ളതാണ്

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • മാതൃഭൂമി ആഴ്ചപതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)(ഡോ:അബ്ദുള്ള പാലേരി)



"http://ml.wikipedia.org/w/index.php?title=തെളിനീലക്കടുവ&oldid=1944095" എന്ന താളിൽനിന്നു ശേഖരിച്ചത്