പൊതുസഞ്ചയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആരുടേയും സ്വകാര്യസ്വത്തോ, നിയന്ത്രണത്തിലോ അല്ലാത്ത, ബൗദ്ധികസ്വത്തുക്കള്‍ എന്ന് പൊതുവേ അറിയപ്പെടുന്ന അമൂര്‍ത്ത വസ്തുക്കളുടെ ശേഖരമാണ്, പൊതുസഞ്ചയം ( Public Domain) എന്ന പേരില്‍ അറിയപ്പെടുന്നത്.
പൊതുസഞ്ചയത്തിലുള്ള ഈ അമൂര്‍ത്ത വസ്തുക്കള്‍ പൊതുവായ സ്വത്താണെന്നും അവ ആര്‍ക്കു വേണമെങ്കിലും ഏതാവശ്യത്തിനും ഉപയോഗിക്കാമെന്നുമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വിവിധ തരത്തിലുള്ള ബൗദ്ധികസ്വത്തവകാശവുമായി (Intellectual Property Right) തുലനം ചെയ്തു കൊണ്ടാണ് പൊതുസഞ്ചയം നിര്‍വചിക്കുന്നത് ; പൊതുസഞ്ചയവും, പകര്‍പ്പവകാശം (Copy Right) സംരക്ഷിക്കപ്പെട്ട കൃതികളുമായുള്ള താരതമ്യം, വാണിജ്യാവകാശമുള്ള ചിഹ്നങ്ങളും (Trade Marks), തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ നിന്നു വ്യത്യസ്തമാണ്. മാത്രവുമല്ല, പൊതുസഞ്ചയത്തിന്റെ വ്യാപ്തി, വിവിധ രാജ്യങ്ങളിലെ നിയമപ്രകാരം വ്യത്യസ്ത രീതികളിലാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.
ഉപയോഗം പകര്‍പ്പവകാശം കൊണ്ട് നിയന്ത്രിച്ചിട്ടുള്ള ബൗദ്ധിക വസ്തുക്കളുമായി തുലനം ചെയ്തുകൊണ്ടാണ് പൊതുസഞ്ചയം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. ആധുനിക നിയമങ്ങള്‍ അനുസരിച്ച്, കല, സാഹിത്യം, സംഗീതം തുടങ്ങിയവയിലെ കൃതികള്‍, അവ സൃഷ്ടിക്കപ്പെടുന്നതു മുതല്‍, ഒരു നിശ്ചിതകാലത്തേക്ക് (വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തമായ കാലയളവാണ് നിലവിലുള്ളത്) അവയുടെ പകര്‍പ്പവകാശം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ന്, ലോകത്തിലെ ഗ്രന്ഥശാലകളിലുള്ള മൊത്തം പുസ്തകങ്ങളില്‍, 15 ശതമാനം മാത്രമാണ് പൊതുസഞ്ചയത്തിലുള്ളത്; പത്തു ശതമാനം അച്ചടിയിലാണ്, ബാക്കി 75 ശതമാനവും പകര്‍പ്പവകാശമുള്ളതുകൊണ്ട്, പൊതുവില്‍ ലഭ്യമല്ല എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. [1]
വാണിജ്യഛിന്നങ്ങളുമായി താരതമ്യപ്പെടുത്തിയും പൊതുസഞ്ചയം എന്താണെന്നു നിര്‍ണ്ണയിക്കാം.വാണിജ്യകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പേരുകള്‍, നാമഛിഹ്നങ്ങള്‍ (Logos) , അതുപോലെ തിരിച്ചറിയാനുതകുന്ന സംജ്ഞകള്‍ തുടങ്ങിയവ ഒരൊറ്റ വാണിജ്യാവശ്യത്തിനായി മാത്രം ഉപയോഗിക്കാവുന്നവിധം സ്വകാര്യ വാണിജ്യഛിഹ്നം എന്ന നിലയില്‍ നിയന്തിക്കാം. വാണിജ്യഛിഹ്നങ്ങള്‍ എക്കാലത്തേക്കും സ്വകാര്യമായി പരിരക്ഷിക്കാന്‍ കഴിയും ; എന്നാല്‍ നിരുപയോഗമോ, അവഗണനയോ, വ്യാപകമായ ദുരുപയോഗമോ കൊണ്ട് വ്യാപാരഛിഹ്നമെന്ന സംരക്ഷ ഇല്ലാതാവുകയും പൊതുസഞ്ചയത്തിലാവുകയും ചെയ്യാം; മാത്രവുമല്ല, പൊതുസഞ്ചയത്തില്‍ നിന്ന് പിന്നീട് അത് സ്വകാര്യസ്വത്തായിത്തീരുകയും ചെയ്യാം.
നിര്‍മ്മാണാവകാശമുള്ളവയില്‍ (Patent) നിന്നും വ്യത്യസ്തമാണ് പൊതുസഞ്ചയത്തിലുള്ളവ. പുതിയ കണ്ടുപിടുത്തങ്ങള്‍, അതിന്റെ ഉടമസ്ഥന്റെ അനുവാദമില്ലാതെ അവ ഉപയോഗിക്കുന്നതു നിയന്ത്രിക്കുന്ന നിര്‍മ്മാണാവകാശം സ്ഥാപിച്ചെടുക്കാം. പകര്‍പ്പവകാശം പോലെ, ഒരു നിശ്ചിത കാലത്തേക്കാണ് നിര്‍മ്മാണാവകാശം നല്‍കിവരുന്നത് ; കാലാവധിക്കുശേഷം അവ ആര്‍ക്കും ഉപയോഗിക്കത്തക്ക വിധം പൊതുസഞ്ചയത്തിലായിത്തീരും.
[തിരുത്തുക] നിയമപരമായി നിയന്ത്രണങ്ങളില്ലാത്തവ
ഒരു ആവിഷ്കാരം, പൊതുജനങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നിയമങ്ങളില്ലെങ്കില്‍, അതു പൊതുസഞ്ചയത്തിലുള്ളതാണെന്നു പറയാം. ഉദാഹരണത്തിന്, ഒരു കൃതിയിന്മേല്‍ അതിന്റെ സ്വത്തവകാശം നിശ്ചയിക്കുന്ന ഒരു നിയമം നിലവിലില്ലെങ്കിലോ, സുവ്യക്തമായി അത്, അപ്രകാരമുള്ള നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലോ ആ കൃതി അല്ലെങ്കില്‍ ആവിഷ്കൃതവസ്തു പൊതുസഞ്ചയത്തിലുള്‍പ്പെട്ടതായി കരുതാം.
ബൗദ്ധികസ്വത്തവകാശം ഓരോ രാജ്യങ്ങളിലേ നിയമം അനുസരിച്ച് വ്യത്യസ്തങ്ങളായതിനാല്‍, ഒരു രാജ്യത്ത്, അല്ലെങ്കില്‍ നിയമപരിധിയില്‍, പൊതുസഞ്ചയത്തില്‍ വരുന്ന ഒരു കൃതി, മറ്റോരുരാജ്യത്ത്, പൊതുസഞ്ചയത്തില്‍ ആയിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന്, അമേരിക്കയില്‍ പൊതുസഞ്ചയത്തില്‍ വരുന്ന ചില സാഹിത്യകൃതികള്‍ യൂറോപ്പിയന്‍ യൂണിയനില്‍ പൊതുസഞ്ചയത്തില്‍ വരില്ല; മറിച്ചും.
പൊതുവേ, ഒരു കൃതിയുടെ അടിസ്ഥാനമായ ആശയത്തിനല്ല (Idea), ആശയങ്ങളുടെ അവതരണരീതിക്കാണ് (Expression) പകര്‍പ്പവകാശമുള്ളത് (ആശയ-അവതരണവിഭജനം കാണുക). അതുകൊണ്ട്, ഒരു ഗണിതസൂത്രവാക്യം പൊതുസഞ്ചയത്തില്‍ വരുമെന്നതുകൊണ്ട്, അതിന്റെ മൃദുവര്‍ത്തിയിലുള്ള ( Software) ആവിഷ്കരണവും പകര്‍പ്പവകാശസംരക്ഷണത്തില്‍ വരികയില്ല; എന്നാല്‍, ചിലയിടത്ത്, ആ സൂത്രവാക്യമനുസരിച്ച് ആവിഷ്കരിച്ച മൃദുവര്‍ത്തിയിലുള്ള ക്രീയാക്രമം (Algorithm) മൃദുവര്‍ത്തിപ്പകര്‍പ്പവകാശത്തില്‍പ്പെടും (Software Copyright). [2] [3]
പകര്‍പ്പവകാശനിയമങ്ങള്‍ വരുന്നതിനു മുന്‍പുള്ള രചനകള്‍ പൊതുസഞ്ചയത്തില്‍പ്പെടും. ബൈബിളും ആര്‍ക്കമിഡീസിന്റെ കണ്ടുപിടുത്തങ്ങളും പൊതുസഞ്ചയത്തില്‍ വരും. എന്നാല്‍ അവയുടെ പരിഭാഷയ്ക്കോ, നവീനാവിഷ്കരണത്തിനോ പകര്‍പ്പവകാശം ഉണ്ടായെന്നു വരാം.
വസ്തുതകളും കാര്യങ്ങളും പൊതുസഞ്ചയത്തില്‍ എത്തുന്നതു തടയാനല്ല ബൗദ്ധികസ്വത്തവകാശനിയമങ്ങളെങ്കിലും, അവ പുതിയ രീതിയില്‍ ശേഖരിക്കുന്നതിനും അല്ലെങ്കില്‍ ചിട്ടയായി പ്രദര്‍ശിപ്പിക്കുന്നതിനും പകര്‍പ്പവകാശം ഉണ്ടാവാം; ഉദാഹരണത്തിന് ചിട്ടപ്പെടുത്തിയ ഒരു പട്ടിക. ടെലിഫോണ്‍ ഡയറക്റ്ററി പോലെ സാമാന്യയുക്തിക്കനുസരിച്ച് അകാരാദിക്രമത്തില്‍ വര്‍ഗീകരിച്ച ദത്തങ്ങളുടെ ശേഖരങ്ങള്‍ക്ക് പൊതുവേ പകര്‍പ്പവകാശമില്ല. എന്നാല്‍, ചില രാജ്യങ്ങളില്‍, വെറും വസ്തുതകള്‍ മാത്രമടങ്ങുന്ന അത്തരം ദത്തശേഖരങ്ങള്‍ക്ക് (Database)പകര്‍പ്പവകാശ സദൃശമായ ചില അവകാശങ്ങള്‍ നല്‍കാറുണ്ട്. യൂറോപ്പില്‍, സൂയി ജനറിസ് ദത്തശേഖരാവകാശം നിലവിലുണ്ട്.
അമേരിക്കന്‍ സര്‍ക്കാരിന്റേയും അതുപോലെ മറ്റുരാജ്യങ്ങളിലെ സര്‍ക്കാരിന്റെയും കൃതികള്‍ പകര്‍പ്പവകാശനിയമങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്; അതുകൊണ്ട് അവ, അതാത് രാജ്യങ്ങളില്‍ പൊതുശേഖരത്തില്‍ ഉള്ളവയായി കരുതാം. ഇതര രാജ്യങ്ങളിലും അവ പൊതുസഞ്ചയത്തിലുള്ളവയായി വരാം.[4]. എന്നാല്‍, ഇന്ത്യയില്‍ സര്‍ക്കാര്‍ കൃതികളുടെ (സര്‍ക്കാര്‍ വകുപ്പുകളോ, നിയമസഭകളോ, കോടതികളോ നിര്‍മ്മിച്ചവ) പകര്‍പ്പവകാശം, 1957 ലെ പകര്‍പ്പവകാശനിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.[5] അതുകൊണ്ട്, മറ്റു ചില രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ, അവ പൊതുസഞ്ചയത്തില്‍ ഉള്ളവയാണെന്നു കരുതാനാവില്ല.
പൊതുസഞ്ചയത്തിലുള്ള ഒരു കാര്യം പകര്‍പ്പവകാശമുള്ള ഒരു കൃതിയില്‍ ഉള്‍പ്പെടുത്തിയാല്‍ പോലും, ആ കാര്യത്തിന് പകര്‍പ്പവകാശസംരക്ഷണമുണ്ടാവില്ല എന്നത് ഒരു സാമാന്യയുക്തിയാണ് എന്ന് മെല്‍വില്‍ ബര്‍ണാഡ് നിമ്മര്‍ എന്ന അമേരിക്കന്‍ നിയമപണ്ഡിതന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‍.[6]
[തിരുത്തുക] കാലഹരണം
പകര്‍പ്പവകാശവും നിര്‍മ്മാണാവകാശവും കാലപരിധിക്കു വിധേയമാണ്; എന്നാല്‍ അവയുടെ കാലാവധിക്കു വ്യത്യാസമുണ്ട്. ഇവയുടെ കാലപരിധി കഴിയുമ്പോള്‍, പൊതുസഞ്ചയത്തില്‍ എത്തുന്നു. പല രാജ്യങ്ങളിലും, നിര്‍മ്മാണാവകാശത്തിന് ഇരുപതു വര്‍ഷമാണു കാലാവധി. എന്നാല്‍, വാണിജ്യഛിന്നങ്ങള്‍ കാലാകാലം പുതുക്കിക്കൊണ്ടും, സ്ഥിരമായി ഉപയോഗിച്ചുകൊണ്ടും കാലപരിധിയില്ലാതെ അവയുടെ അവകാശികള്‍ക്ക് ഉപയോഗിച്ചുകൊണ്ടിരിക്കാം; അല്ലെങ്കില്‍ അവ സാമന്യവാണിജ്യഛിന്നങ്ങള്‍ (Genericized Trademarks)ആയിത്തീരും.
1957ലെ ഇന്ത്യന്‍ പകര്‍പ്പവകാശനിയമം അനുസരിച്ച്, ഒരു കൃതിയുടെ പകര്‍പ്പവകാശം ഇന്ത്യയിലെമ്പാടും സംരക്ഷിച്ചിട്ടുള്ളത് സാമാന്യമായി, 60 വര്‍ഷത്തേക്കാണ്. അതിനുശേഷം ആ കൃതിക്ക് പകര്‍പ്പവകാശമുണ്ടാവുകയില്ല.
[തിരുത്തുക] അവലംബം
- ↑ കെവിന്‍ കെല്ലി, ന്യുയോര്‍ക്ക് ടൈംസ് , 2006 മെയ് 14 [1]
- ↑ ഗണിതക്രീയാക്രമങ്ങളുടെ പകര്‍പ്പവകാശവും അമേരിക്കന്‍ പകര്‍പ്പവകാശപരിശോധനയും
- ↑ അമേരിക്കന്‍ പേറ്റന്റ് ഓഫീസ് നോട്ടീസ്
- ↑ കോപ്പീറൈറ്റ് ബേസിക്സ്
- ↑ ഹാന്‍ഡ് ബുക്ക് ഓഫ് കോപ്പിറൈറ്റ് ലോ; ഭരതസര്‍ക്കാര്‍
- ↑ നിമ്മര്‍ ഓണ്‍ കോപ്പിറൈറ്റ്, മെല്‍വില്‍ നിമ്മര്‍ ആന്റ് ഡേവിഡ് നിമ്മര്‍, 1997,

