മഞ്ഞപ്പുൽത്തുള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Taractrocera ceramas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഞ്ഞപ്പുൽത്തുള്ളൻ
open wing of tamil grass dart
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. ceramas
Binomial name
Taractrocera ceramas
(Hewitson, 1868)

പുൽമേടുകളിൽ സാധാരണ കാണാറുള്ള ചിത്രശലഭമാണ് മഞ്ഞപ്പുൽത്തുള്ളൻ (Taractrocera ceramas).[1][2][3][4][5][6] പശ്ചിമഘട്ടവും ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലകളുമാണ് ഇവയുടെ താവളങ്ങൾ. മ്യാന്മറിലും ഇവയെ കാണാറുണ്ട്. പതുക്കെ തെന്നിതെന്നിയാണിവ പറക്കുന്നത്. അധികം ഉയരത്തിൽ പറക്കാറില്ല. ചെറു പൂക്കളാണ് പ്രിയം. മഴക്കാലത്താണ് കൂടൂതൽ കാണപ്പെടുന്നത്.

ചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. ചിറകിൽ ഓറഞ്ച് നിറത്തിലുള്ള പുള്ളികൾ കാണാം. മുൻചിറകിന്റെ പുറത്ത് മധ്യത്തായി കാണുന്ന പുള്ളികൾ ചിറകു മൂലയിലെ പുള്ളികൾക്കടുത്താണ് കാണുന്നത്. അതേ സമയം താഴത്തെ പുള്ളികളിൽ നിന്ന് അവ അകന്നിരിക്കും. പിൻചിറകിന്റെ പുറത്ത് രണ്ട് ജോടികളായി നാല് പുള്ളികൾ കാണാം. ഇവയുടെ ക്രമീകരണം നേർരേഖയിലല്ല. ചിറകിന്റെ അടിവശത്ത് കാവിനിറത്തിൽ ഇരുണ്ട പുള്ളികൾ കാണാം.

നെല്ലിലും പുല്ലിലുമാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് ക്രീം നിറമാണ്. അർധഗോളാകൃതിയാണ്. ശലഭപ്പുഴു ഇളം മഞ്ഞയും പച്ചയും നിറം കലർന്നതാണ്. ഇല ചുരുട്ടിയാണ് ഇവ കൂടുണ്ടാക്കുന്നത്. പുഴുപ്പൊതിക്ക് മഞ്ഞനിറമാണ്.

അവലംബം[തിരുത്തുക]

  1. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 63.
  2. Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 60-61. {{cite book}}: Cite has empty unknown parameter: |1= (help)
  3. R. de Jong. "Phylogeny and biogeography of the genus Taractrocera Butler, 1870 (Lepidoptera: Hesperiidae), an example of Southeast Asian-Australian interchange" (PDF): 395. Retrieved 14 September 2017. {{cite journal}}: Cite journal requires |journal= (help)
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 116–120.{{cite book}}: CS1 maint: date format (link)
  5. Watson (1896). The journal of the Bombay Natural History Society. Mumbai: Bombay Natural History Society. pp. 150, 676.
  6. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. pp. 358–360.

മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ജൂലായ് 8

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഞ്ഞപ്പുൽത്തുള്ളൻ&oldid=2818321" എന്ന താളിൽനിന്ന് ശേഖരിച്ചത്