ചിന്നൻ ആൽബട്രോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Appias wardii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിന്നൻ ആൽബട്രോസ്
Lesser Albatross
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. wardii
Binomial name
Appias wardii
(Moore, 1884)[1]

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഒരു തനതു ശലഭമാണ് ചിന്നൻ ആൽബട്രോസ്(Lesser Albatross).[2][3][4] ലോകത്ത് മറ്റൊരിടത്തും ഈ ശലഭത്തെ കണ്ടെത്താനായിട്ടില്ല. പശ്ചിമഘട്ടത്തിൽ തന്നെ ഗോവയുടെ തെക്കോട്ടുള്ള പ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. കേരളത്തിൽ വിരളമായി കാണപ്പെടുന്ന പൂമ്പാറ്റയാണിത്.

ജീവിതരീതി[തിരുത്തുക]

മഴക്കാടുകളാണ് ഈ ശലഭങ്ങളുടെ പ്രധാന താവളങ്ങൾ. ശരവേഗത്തിലാണ് ഇവയുടെ പറക്കൽ. വിശ്രമില്ലാതെ ഏറെ നേരം പറക്കാനുള്ള കഴിവുണ്ടിവയ്ക്ക്. ആൺശലഭങ്ങളെ അപേക്ഷിച്ച് പെൺശലഭങ്ങൾ പുറത്തിറങ്ങുന്നത് കുറവാണ്.

ശരീരപ്രകൃതി[തിരുത്തുക]

ചിറകിന് പുറത്ത് മങ്ങിയ വെളുത്ത നിറമുണ്ട്. മുൻചിറകിന്റെ മേൽവക്കിൽ കറുത്തപാടുമുണ്ട്. ഈ പാട് മേലരികിലൂടെ ചിറകിന്റെ മുകളറ്റംവരെ പടർന്നിരിക്കുന്നു. മുകളറ്റത്തിലെ കറുത്തപാടിൽ നാല് വെളുത്ത പൊട്ടുകളുമുണ്ട്.

പ്രജനനം[തിരുത്തുക]

വെള്ളക്കാശാവ്(എനിക്കമ്പൽ)ചെടിയിലാണ് ഇവ മുട്ടയിടുന്നത്,

അവലംബം[തിരുത്തുക]

  1. Moore, Frederic (1884). "Descriptions of some new Asiatic diurnal Lepidoptera; chiefly from specimens contained in the Indian Museum, Calcutta". The journal of the Asiatic Society of Bengal. 53: 43.
  2. Yata, Osamu; Chainey, John E; Vane-Wright, RI (2010). "The Golden and Mariana albatrosses, new species of pierid butterflies, with a review of subgenus Appias (Catophaga) (Lepidoptera)". Systematic Entomology. 35 (4): 764–800. doi:10.1111/j.1365-3113.2010.00535.x.
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 77. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  4. Savela, Markku. "Appias Hübner, [1819] Puffins and Albatrosses". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  • മാതൃഭൂമി ആഴ്ചപ്പതിപ്പ് - കേരളത്തിലെ പൂമ്പാറ്റകൾ (ഡോ. അബ്ദുള്ള പാലേരി)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചിന്നൻ_ആൽബട്രോസ്&oldid=3219681" എന്ന താളിൽനിന്ന് ശേഖരിച്ചത്