ചിന്നൻ ആൽബട്രോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിന്നൻ ആൽബട്രോസ്
Lesser Albatross
AppiasWardiSeitz.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Appias
വർഗ്ഗം: A. wardii
ശാസ്ത്രീയ നാമം
Appias wardii
(Moore, 1884)

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഒരു തനതു ശലഭമാണ് ചിന്നൻ ആൽബട്രോസ്(Lesser Albatross). ലോകത്ത് മറ്റൊരിടത്തും ഈ ശലഭത്തെ കണ്ടെത്താനായിട്ടില്ല. പശ്ചിമഘട്ടത്തിൽ തന്നെ ഗോവയുടെ തെക്കോട്ടുള്ള പ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. കേരളത്തിൽ വിരളമായി കാണപ്പെടുന്ന പൂമ്പാറ്റയാണിത്.

ജീവിതരീതി[തിരുത്തുക]

മഴക്കാടുകളാണ് ഈ ശലഭങ്ങളുടെ പ്രധാന താവളങ്ങൾ. ശരവേഗത്തിലാണ് ഇവയുടെ പറക്കൽ. വിശ്രമില്ലാതെ ഏറെ നേരം പറക്കാനുള്ള കഴിവുണ്ടിവയ്ക്ക്. ആൺശലഭങ്ങളെ അപേക്ഷിച്ച് പെൺശലഭങ്ങൾ പുറത്തിറങ്ങുന്നത് കുറവാണ്.

ശരീരപ്രകൃതി[തിരുത്തുക]

CatophagaWardii 552.png

ചിറകിന് പുറത്ത് മങ്ങിയ വെളുത്ത നിറമുണ്ട്. മുൻചിറകിന്റെ മേൽവക്കിൽ കറുത്തപാടുമുണ്ട്. ഈ പാട് മേലരികിലൂടെ ചിറകിന്റെ മുകളറ്റംവരെ പടർന്നിരിക്കുന്നു. മുകളറ്റത്തിലെ കറുത്തപാടിൽ നാല് വെളുത്ത പൊട്ടുകളുമുണ്ട്.

പ്രജനനം[തിരുത്തുക]

വെള്ളക്കാശാവ്(എനിക്കമ്പൽ)ചെടിയിലാണ് ഇവ മുട്ടയിടുന്നത്,

അവലംബം[തിരുത്തുക]

  • മാതൃഭൂമി ആഴ്ചപതിപ്പ് - കേരളത്തിലെ പൂമ്പാറ്റകൾ (ഡോ. അബ്ദുള്ള പാലേരി)


"http://ml.wikipedia.org/w/index.php?title=ചിന്നൻ_ആൽബട്രോസ്&oldid=1756877" എന്ന താളിൽനിന്നു ശേഖരിച്ചത്