ചുരുൾവാലൻ പൂമ്പാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുരുൾവാലൻ (Fluffy Tit)
VB 016 FlufyTit.jpg
Fluffy Tit from Jairampur, Arunachal Pradesh
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Zeltus
വർഗ്ഗം: Z. etolus
ശാസ്ത്രീയ നാമം
Zeltus etolus
(Fabricius1787)

കേരളത്തിൽ കാണപ്പെടുന്ന വ്യത്യസ്തമായ ഒരു ചിത്രശലഭമാണ് ചുരുൾവാലൻ. നിത്യഹരിതവനങ്ങളിലാണ് ഇവ കാണപ്പെടുന്നത്.

മരങ്ങൾക്കിടയിലൂടെയും ചെടികൾക്കിടയിലൂടെയും ഒഴുകി പറക്കുകയാണ് പതിവ്. പറക്കുമ്പോൾ അന്തരീക്ഷത്തിൽ വാൽ പാറിക്കളിക്കാറുണ്ട്.

ചിറകിന്റെ ആരംഭം നേർത്ത നീലനിറത്തിലാണ്. ചിറകിനടിവശം വെള്ള കലർന്ന നീലയുമാണ്. ചിറകിന്റെ മുകൾഭാഗം ഇരുണ്ടതും ചിറക് ആരംഭിക്കുന്ന ഭാഗം നീലനിറവുമാണ്. ഇവയെ വ്യത്യസ്തമാക്കുന്നത് വാലാണ്.

ചിത്രശാല[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ചുരുൾവാലൻ_പൂമ്പാറ്റ&oldid=1999967" എന്ന താളിൽനിന്നു ശേഖരിച്ചത്