ചുണ്ടൻ ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുണ്ടൻ ശലഭം (Common Beak)
Common beak.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Libythea
വർഗ്ഗം: L. lepita
ശാസ്ത്രീയ നാമം
Libythea lepita
Moore, 1857

ഇൻഡ്യയിൽ കണ്ടുവരുന്ന ഒരു രോമപാദ ചിത്രശലഭമാണ് ചുണ്ടൻ ശലഭം.ഇതിന്റെ ചിറകിന് കറുപ്പിനോടടുത്ത തവിട്ടുനിറമാണ്. ചിറകിൽ കുറച്ച് മഞ്ഞ പൊട്ടുകളുണ്ടാവും. ചെറിയ കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുക.

കാണാൻ അത്ര ഭംഗിയില്ലെങ്കിലും ഇവയുടെ ചുണ്ട് ആകർഷണമാണ്. ആൺ പൂമ്പാറ്റകൾ മറ്റു പൂമ്പാറ്റകളെ ഓടിച്ച് വിടാറുണ്ട്. ചുണ്ടൻ ശലഭങ്ങളെ സാധാരന കണ്ടുവരുന്നത് കാടുകളിലാണ്. കാട്ടിലെ നീർച്ചാലുകളുടെ അടുത്ത പ്രദേശങ്ങളിൽ ചുണ്ടൻ ശലഭങ്ങളെ കൂടുതലായി കണ്ടുവരുന്നു. കൂർത്ത കൊക്കുപോലുള്ള വായ് ഭാഗവും അതിവേഗത്തിലുള്ള പറക്കലും ഇവ മറ്റു ശലഭങ്ങളിൽ നിന്ന് വ്യത്യസ്തരാകുന്നു. ഉയരത്തിൽ പറക്കുന്നവരാണ് ഇക്കൂട്ടർ.


"http://ml.wikipedia.org/w/index.php?title=ചുണ്ടൻ_ശലഭം&oldid=1939365" എന്ന താളിൽനിന്നു ശേഖരിച്ചത്