പനങ്കുറുമ്പൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പനങ്കുറുമ്പൻ (Suastus gremius) | |
|---|---|
| തലകോന വനത്തിൽ, ചിറ്റൂർ ജില്ല, ആന്ധ്രാപ്രദേശ്, ഇന്ത്യ. | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Hesperiidae |
| ജനുസ്സ്: | Suastus |
| വർഗ്ഗം: | S. gremius |
| ശാസ്ത്രീയ നാമം | |
| Suastus gremius (Fabricius, 1798) |
|
പനവർഗസസ്യങ്ങളുള്ളിടത്ത് ജീവിക്കുന്ന ഒരു പൂമ്പാറ്റയാണ് പനങ്കുറുമ്പൻ (Indian Palm Bob). ഓറിയന്റൽ പാം ബോബ് എന്നും ഇതിന് പേരുണ്ട് [1] പണ്ടുകാലത്ത് മലേഷ്യയിൽ വിരളമായി മാത്രമാണ് കാണപ്പെട്ടിരുന്നതെങ്കിലും ആതിഥേയസസ്യമായ പന വ്യാപകമായി വളർത്താനാരംഭിച്ചതിനെത്തുടർന്ന് ഈ ശലഭം വ്യപകമായി.
ഉള്ളടക്കം |
രൂപസവിശേഷതകൾ [തിരുത്തുക]
തവിട്ടുനിറത്തിലുള്ള ചിറകിൽ ഏതാനും കറുത്ത പൊട്ടുകുകൾ കാണാം. ചിറകുകൾ പാതി വിടർത്തി വെയിൽ കായുന്ന സ്വഭാവം പനങ്കുറുമ്പനുണ്ട്. സ്കിപ്പർ ഇനത്തിലെ മറ്റു ശലഭങ്ങളെപ്പോലെ വേഗത്തിലാണ് പനങ്കുറുമ്പൻ പറക്കുന്നത്. വിശ്രമിക്കുന്നത് ചിറകുകൾ ചേർത്തുവച്ചാണ്. [2]
പ്രജനനം [തിരുത്തുക]
ഈ ശലഭങ്ങൾ പനയോലകളിലാണ് മുട്ടയിടുന്നത്. ഓലയുടെ മുകൾ വശത്താണ് സാധാരണ മുട്ടയിടുക. മുട്ടകൾക്ക് ഇഷ്ടികയുടെ ചുവപ്പുനിറമാണ്.
ചിത്രങ്ങൾ [തിരുത്തുക]
അവലംബം [തിരുത്തുക]
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'പനങ്കുറുമ്പൻ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.