മയിക്കണ്ണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മയിക്കണ്ണി[1] (Junonia almana) | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Nymphalidae |
| ജനുസ്സ്: | Junonia |
| വർഗ്ഗം: | J. almana |
| ശാസ്ത്രീയ നാമം | |
| Junonia almana (Linnaeus, 1758) |
|
| പര്യായങ്ങൾ | |
|
|
ഇളം ഓറഞ്ച് നിറമുള്ള ഒരിനം ചിത്രശലഭമാണ് മയിക്കണ്ണി(Peacock Pansy). പിൻചിറകുകളിൽ മയിൽപ്പീലികണ്ണുകളെ ഓർമ്മപ്പെടുത്തുന്ന അതിമനോഹരമായ കണ്ണുകൾ ഉള്ളത് കൊണ്ടാണ് ഇവയ്ക്ക് ഈ പേരു വരാൻ കാരണം
ചിറകിന്റെ അടിവശം അനേകം ചെറുവരകളും പൊട്ടുകളോടും കൂടിയ ഇളം മഞ്ഞനിറമാണ്. ഈ തരം പൂമ്പാറ്റയ്ക്ക് വേനൽകാലരൂപവും മഴക്കാലത്ത് വേറൊരു രൂപവുമാണ്. വയൽച്ചുള്ളി എന്ന ചെടിയാണ് ഇവയുടെ ആഹാരസസ്യം.[2]
ചിറകുകൾ നിവർത്തിയാൽ 60-65മി.മീറ്റർ വിസ്താരമുണ്ടാകും.[3]
ഇന്ത്യ, മ്യാൻമാർ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഇവയെ കാണാം. സമതലങ്ങളാണ് ഇവക്ക് പ്രിയമെങ്കിലും, 4,000 അടി ഉയരം വരെ ഇവയെ കണ്ടിട്ടുണ്ട്. വയലുകളിലും പൂന്തോട്ടങ്ങളിലും ഇവയെ ധാരാളമായി കാണാൻ കഴിയും.[4]
ചിത്രശാല [തിരുത്തുക]
-
മയിക്കണ്ണി. തൃശൂർ ജില്ലയിലെ തളിക്കുളത്തു നിന്നു പകർത്തിയ ചിത്രം
അവലംബം [തിരുത്തുക]
- ↑ ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ
- ↑ Common Butterflies of India (World Wide Fund For Nature-India)-Thomas Gay, Isaac David Kehimkar, Jagdish Chandra Punetha
- ↑ Descriptive Catalogue of The Butterflies. In The Collection of The Madras Goverment Museum. 1994-S.Thomas Satyamurthi, M.A., D.Sc., F.Z.S
- ↑ Descriptive Catalogue of The Butterflies. In The Collection of The Madras Goverment Museum. 1994-S.Thomas Satyamurthi, M.A., D.Sc., F.Z.S
വിക്കിമീഡിയ കോമൺസിലെ Junonia almana എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: