മലബാർ റാവൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മലബാർ റാവൻ (Malabar Raven) | |
|---|---|
| Malabar Raven at Shendurney WLS, Kerala, India | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Papilionidae |
| ജനുസ്സ്: | Papilio |
| വർഗ്ഗം: | P. dravidarum |
| ശാസ്ത്രീയ നാമം | |
| Papilio dravidarum Wood-Mason, 1880 |
|
| പര്യായങ്ങൾ | |
|
Princeps dravidarum |
|
അത്യപൂർവ്വമായ ഒരിനം ശലഭമാണ് മലബാർ റാവൻ. പശ്ചിമഘട്ട പ്രദേശങ്ങളിലാണ് ഈ ശലഭങ്ങളെ കണ്ടുവരുന്നത്. ഈ ശലഭങ്ങളെ കാണാൻ വലിയ ഭംഗിയൊന്നുമില്ല.
ഉള്ളടക്കം |
ജീവിത രീതി [തിരുത്തുക]
കാടുകളാണ് ഇവയുടെ ഇഷ്ടമേഖല. കാട് വിട്ട് പുറത്തേയ്ക്കിറങ്ങാൻ ഇവ വലിയ താത്പര്യം കാണിക്കാറില്ല.
മലബാർ റാവൻ വളരെ വേഗത്തിൽ പറക്കുന്ന ശലഭങ്ങളാണ്. ഈ ഇനത്തിലെ ആൺ ശലഭങ്ങൾ നനഞ്ഞ നിലത്ത് ഈർപ്പം വലിച്ചെടുക്കാൻ ഇരിക്കാറുണ്ട്. വെയിൽ കായാൻ ഇഷ്ടമില്ലാത്ത ഇവർ കൂടുതലും തണൽ പറ്റി സഞ്ചരിക്കുന്നതായാണ് കാണുന്നത്.
ശരീരപ്രകൃതി [തിരുത്തുക]
നരച്ച തവിട്ടുനിറമാണ് ഈ ശലഭങ്ങൾക്ക്. മുൻചിറകുകളിലെ വെളുത്ത പുള്ളികളാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. റാവന്റെ രണ്ട് ജോഡി കാലുകൾ നീളം കുറഞ്ഞതും ഒരു ജോഡി കാലുകൾ നീളം കൂടിയവയും ആണ്.