ചോണൻ പൂമ്പാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചോണൻ പൂമ്പാറ്റ
Redspot
Zesius chrysomallus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Zesius
വർഗ്ഗം: Z. chrysomallus
ശാസ്ത്രീയ നാമം
Zesius chrysomallus
Hübner, 1819/21.

ഏഷ്യയിൽ കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ചോണൻ പൂമ്പാറ്റ (Zesius_chrysomallus).

പേരിന് പിന്നിൽ[തിരുത്തുക]

ചോണൻ ഉറുമ്പുകളുമായി ചങ്ങാത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് ഈ പേര് കിട്ടിയത്.

ജീവിതരീതി[തിരുത്തുക]

മഴ കൂടുതലുള്ള മലമ്പ്രദേശങ്ങളാണ് ഇവയുടെ താവളങ്ങൾ. ചോണനുറുമ്പിൻ കൂടുള്ള ചെടികളിലാണ് ഇവ മുട്ടയിടുന്നത്. പേര, വേങ്ങ, പൂമരുത് തുടങ്ങിയ മരങ്ങളാണ് ഇവ മുട്ടയിടാനായി തിരെഞ്ഞെടുക്കുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

ആൺ പൂമ്പാറ്റകൾ ചിറകുവിരിച്ചാൽ നേർത്ത ചുവപ്പുനിറവും പെൺശലഭത്തിന് നീലനിറവുമായിരിക്കും.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]



"http://ml.wikipedia.org/w/index.php?title=ചോണൻ_പൂമ്പാറ്റ&oldid=1941205" എന്ന താളിൽനിന്നു ശേഖരിച്ചത്