രത്നനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രത്നനീലി (Southern Grass Jewel)
VB 010 GrassJewel.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Chilades
വർഗ്ഗം: C. trochylus
ശാസ്ത്രീയ നാമം
Chilades trochylus
(Freyer 1845)[അവലംബം ആവശ്യമാണ്]
പര്യായങ്ങൾ

Freyeria trochylus

ഇന്ത്യയിൽ കണ്ടുവരുന്ന ഏറ്റവും ചെറിയ പൂമ്പാറ്റയാണ് രത്നനീലി (Southern Grass Jewel). ഇന്ത്യ കൂടാതെ ആഫ്രിക്ക, ദക്ഷിണ യൂറോപ്പ്, ഏഷ്യയിലെ മറ്റുഭാഗങ്ങളിലും ഇവയെ കാണാം.

ജീവിതരീതി[തിരുത്തുക]

കാടിനോട് ചേർന്നുള്ള തുറസായ പ്രദേശത്തും പുൽമേടുകളിലും ഇവയെ കാണാം. താമര, പുളിയാറില എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. ലാർവ്വകൾക്ക് പച്ചയോ തവിട്ടോ നിറമാണ്.

ശരീരപ്രകൃതി[തിരുത്തുക]

ചെറിയ പൂമ്പാറ്റയായതിനാൽ ഇവയെ കണ്ടെത്തുക പ്രയാസമാണ്. പുൽനീലി എന്ന പൂമ്പാറ്റയോട് ഇതിന് സാമ്യമുണ്ട്. രത്നനീലിക്ക് പിൻചിറകിന്റെ അരികിൽ തിളങ്ങുന്ന ഓറഞ്ച് വരയുള്ള ആറ് പൊട്ടുകൾ കാണാവുന്നതാണ്. ആൺ പൂമ്പാറ്റയുടെ ചിറകിന്റെ മുകൾഭാഗം തിളങ്ങുന്ന നീലനിറമാണ്. പെൺശലഭങ്ങളുടേത് തവിട്ടുനിറമാണ്. രത്നനീലിയുടെ ചിറകിന് 15 മുതൽ 22 വരെ മില്ലിമീറ്ററെ നീളമുള്ളു.

അവലംബം[തിരുത്തുക]



"http://ml.wikipedia.org/w/index.php?title=രത്നനീലി&oldid=1876474" എന്ന താളിൽനിന്നു ശേഖരിച്ചത്