പെരുഞ്ചിറകൻ
| പെരുഞ്ചിറകൻ Great Orange Tip |
|
|---|---|
| Imago, dorsal view | |
| Imago, showing underside | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Pieridae |
| ജനുസ്സ്: | Hebomoia |
| വർഗ്ഗം: | H. glaucippe |
| ശാസ്ത്രീയ നാമം | |
| Hebomoia glaucippe (Linnaeus, 1758) |
|
| പര്യായങ്ങൾ | |
|
|
മഞ്ഞയും വെള്ളയും പൂമ്പാറ്റകളുടെ കുടുംബത്തിലെ(പീറിഡേ/Peiridae) ഏറ്റവും വലിയ ഇനമാണ് പെരുഞ്ചിറകൻ(ഇംഗ്ലീഷ്: Great/Giant Orange Tip). ഇളംനീല കലർന്ന പച്ചനിറമുള്ള പാർശ്വത്തിൽ വെളുത്തവരയുള്ള പുഴുവാണ്(ഇംഗ്ലീഷ്: Caterpillar)) ഇവയുടേത്. ശത്രുക്കളെ ഭയപ്പെടുത്താൻവേണ്ടി പെട്ടെന്ന് ശിരസ്സ് ഉയർത്തിപ്പിടിച്ച് ഒരു പാമ്പിനെപ്പോലെ ആടുന്ന സമയത്ത് നീലപ്പൊട്ടുകൾ ദൃശ്യമാകും. ഇവ നീർമാതളം, കാക്കത്തൊണ്ടി തുടങ്ങിയ സസ്യങ്ങളിൽ മുട്ടയിടുന്നു.
ഉള്ളടക്കം |
പ്രത്യേകതകൾ [തിരുത്തുക]
ഒരു ദേശാടനശലഭമായ ഇവ വളരെവേഗത്തിൽ പൊങ്ങിയും താണും പറക്കുന്നു. ഉയരത്തിൽ പറക്കാനാണ് കൂടുതൽ താത്പര്യം. വായുവിൽ പറന്നുനിന്ന് തേനുണ്ണാനുള്ള കഴിവ് പീറിഡേ കുടുംബത്തിലെ ഇവയ്ക്ക് മാത്രമേ ഉള്ളൂ.
ശരീരപ്രകൃതി [തിരുത്തുക]
മുൻചിറകിന്റേയും, പിൻചിറകിന്റേയും പുറത്ത് വെളുപ്പ് നിറമാണ്. മുൻചിറകിന്റെ മേലറ്റത്തായി ചുറ്റിനും കറുത്ത കരയുള്ള ഓറഞ്ച് പൊട്ട് കാണാം. പെണ്ണിന്റെ ചിറകിലെ ഓറഞ്ച് പൊട്ട് ചെറുതും, മങ്ങിയതുമായിരിക്കും. ചിറകിന്റെ പുറത്ത് കറുത്ത് പുള്ളികൾ കാണാം. ചിറകിന്റെ അടിവശത്ത് മങ്ങിയ തവിട്ടുനിറമാണ്. ധാരാളം ചെറിയ പുള്ളികളുണ്ട്. അതുകൊണ്ട് ചിറകടച്ചിരിക്കുന്ന ഈ ശലഭം അത്ര എളുപ്പത്തിൽ കണ്ണിൽപ്പെടില്ല.
ആവാസസ്ഥലങ്ങൾ [തിരുത്തുക]
കാടുകളിലും, വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലും, കുന്നിൻ ചെരിവുകളിലും, കാവുകളിലും ഇവയെ കണ്ടുവരുന്നു.
ഇതുംകാണുക [തിരുത്തുക]
- Evans, W.H. (1932) The Identification of Indian Butterflies. (2nd Ed), Bombay Natural History Society, Mumbai, India
പുറംകണ്ണികൾ [തിരുത്തുക]
ചിത്രശാല [തിരുത്തുക]
- പെരുഞ്ചിറകന്റെ ചിത്രങ്ങൾ
അവലംബം [തിരുത്തുക]
- മാതൃഭൂമി ആഴ്ചപ്പതിപ്പ് 2011 മെയ് 1-7, പേജ് നം. 94