നീലപ്പുളിയൻ
| നീലപ്പുളിയൻ | |
|---|---|
| നീലപ്പുളിയൻ | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Pieridae |
| ജനുസ്സ്: | Colias |
| വർഗ്ഗം: | C. erate (disputed) |
| ഉപവർഗ്ഗം: | C. (e.) nilagiriensis |
| ശാസ്ത്രീയ നാമം | |
| Colias (erate) nilagiriensis C. & R.Felder, 1859 |
|
| പര്യായങ്ങൾ | |
|
Colias nilgiriensis (lapsus) |
|
കേരളത്തിലും തമിഴ്‌നാട്ടിലും വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് നീലപ്പുളിയൻ ശലഭം.ലോകത്ത് മറ്റൊരിടത്തും ഇതിനെ കാണാത്തതിനാൽ ഇതിനെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രശലഭവർഗ്ഗമായി കണക്കാക്കുന്നു. മുഖ്യമായും പശ്ചിമഘട്ടത്തിലെ ഉയരമുള്ള പർവ്വതനിരകളിലാണ് നീലപ്പുളിയന്റെ വാസം.കാപ്പിത്തോട്ടങ്ങളിലും ചായത്തോട്ടങ്ങളിലും ഇതിനെ വിരളമായി കാണാറുണ്ട്.[1]
വർഷത്തിൽ മുഴുവൻ സമയത്തും ഇതിനെ കാണാം. സദാ പറന്നുനടക്കുന്ന പൂമ്പാറ്റയാണിത്. ചെറുസസ്യങ്ങളുടെ പൂക്കളിൽ നിന്നാണ് തേനുണ്ണുക.
ആണിന്റെ പുറംചിറകിന് ചെറുനാരങ്ങയുടെ മഞ്ഞ നിറമാണ്. പെണ്ണിന്റെ ചിറകുകൾ വെളുത്തിട്ടുമാണ്. ചിറകിനു പുറത്ത് ഓരത്തായി കറുത്തപാടു കാണാം.മുൻചിറകിൽ ഒരു കറുത്ത പൊട്ട് തെളിഞ്ഞ് കാണാം.
നീലപ്പുളിയൻ Blue Oxalis സസ്യത്തിലാണ് മുട്ടയിടുക. അതുകൊണ്ടാണ് ഈ ശലഭത്തിന് അങ്ങനെ ഒരു പേര് വന്നത്.
ശലഭപ്പുഴു ഉരുണ്ടിട്ടാണ്.പുഴുവിന് മങ്ങിയ പച്ച നിറമാണ് ഉണ്ടാവുക. പാർശ്വത്തിൽ ഇളം ചുവപ്പും വെളുപ്പും നിറത്തിലുള്ള വരകൾ കാണാം. ഇലയുടെ അടിവശത്താണ് പുഴുവിന്റെ വാസം. എപ്പോഴും മുട്ടയിട്ട സസ്യത്തിൽ തന്നെ സമാധി കഴിച്ച് കൂട്ടുന്ന ശീലമില്ല. ചിലപ്പോൾ പുഴു തൊട്ടടുത്ത സസ്യത്തിൽ പുഴുപ്പൊതി(Pupa)യുണ്ടാക്കും.പുഴുപൊതിയ്ക്കും പച്ച നിറമാണ്. പുഴുപൊതിയുടെ മുൻഭാഗം മൂക്കുപോലെ കൂർത്തിരിക്കും.
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ മാതൃഭൂമി ആഴ്ചപ്പതിപ്പ് പുസ്തകം 89, ലക്കം 19 (കേരളത്തിലെ പൂമ്പാറ്റകൾ)(ഡോ.അബ്ദുള്ള പാലേരിയുടെ ലേഖനം)