കനിത്തോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കനിത്തോഴി
(Common Baron)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Euthalia
വർഗ്ഗം: E. aconthea
ശാസ്ത്രീയ നാമം
Euthalia aconthea
പര്യായങ്ങൾ

Euthalia garuda

ഇടനാടൻ ചെങ്കൽക്കുന്നുകളിൽ കാണപ്പെടുന്ന ഒരു വിഭാഗം ചിത്രശലഭമാണ് കനിത്തോഴി. പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് മലയാളത്തിൽ ഇത് പഴങ്ങളുടെ കൂട്ടുകാരൻ എന്ന അർത്ഥത്തിൽ കനിത്തോഴൻ അല്ലെങ്കിൽ കനിത്തോഴി എന്നറിയപ്പെടുന്നത്. ചിറകിന് പച്ച നിറം കലർന്ന തവിട്ടുനിറമുള്ള ഇവയിൽ പെൺശലഭത്തിനാണ് വലിപ്പം കൂടുതലുള്ളത്. കൂടാതെ പെൺശലഭങ്ങൾക്ക് ചിറകിൽ താരതമ്യേന വലിയ വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു. കശുമാവ്, മാവ് എന്നിവയാണ് ലാർവയുടെ പ്രധാന ഭക്ഷണ സസ്യങ്ങൾ.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • കേരളത്തിലെ ചിത്രശലഭങ്ങൾ,2003 ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്
  • കേരളത്തിലെ സാധാരണ ചിത്രശലഭങ്ങൾ,2008,സി സുശാന്ത്


"http://ml.wikipedia.org/w/index.php?title=കനിത്തോഴി&oldid=1938291" എന്ന താളിൽനിന്നു ശേഖരിച്ചത്