നിശാശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നിശാശലഭങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Moths
Opodiphthera eucalypti
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
(unranked):
നിശാശലഭം
tussock moth
Atlas Moth ,Attacus taprobanis, അറ്റ്ലസ് ശലഭം

ചിത്രശലഭവുമായി വളരെ സാമ്യമുള്ളതും അവ ഉൾക്കൊള്ളുന്ന ലെപിഡോപ്‌ടീറ (Lepidoptera) എന്ന ഓർഡറിൽപ്പെടുന്നതുമായ ജീവികളാണ്‌ നിശാശലഭങ്ങൾ (Moth).

ചിത്രശലഭങ്ങളും നിശാശലഭങ്ങളും തമ്മിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇവയെ തമ്മിൽ തിരിച്ചറിയാൻ പല മാർഗ്ഗങ്ങളുണ്ട്. നിശാശലഭങ്ങളെ സാധാരണ രാത്രികാലങ്ങളിലാണ് കാണാറുള്ളത് ചിത്രശലഭങ്ങളെ പകലും. നിശാശലഭങ്ങളുടെ സ്പർശിനികളിലും ശരീരത്തിലും‍ സൂക്ഷ്മങ്ങളായ രോമങ്ങൾ ഉണ്ടാകും. എന്നാൽ ചിത്രശലഭങ്ങളിൽ അങ്ങനെ തന്നെ രോമങ്ങൾ ഉണ്ടാകാറില്ല. നിശാശലഭങ്ങൾ സ്പർശകങ്ങൾ തറക്ക് സമാന്തരമായി പിടിക്കുമ്പോൾ ചിത്രശലഭങ്ങൾ അവ കുത്തനെ പിടിക്കുന്നു. നിശാശലഭങ്ങൾ എവിടെയെങ്കിലും ഇരിക്കുമ്പോൾ ചിറകുവിടർത്തിയിരിക്കുന്നു. ചിത്രശലഭങ്ങളാകട്ടെ ചിറകുകൾ മുകളിലേയ്ക്ക് കൂട്ടിവയ്ക്കുന്നു.

നിശാശലഭങ്ങളുടെ പ്രാധാന്യം[തിരുത്തുക]

ജൈവവൈവിദ്ധ്യത്തിലെ ഒരു പ്രധാനകണ്ണിയാണ് നിശാശലഭങ്ങൾ. നിശാശലഭങ്ങളും അവയുടെ പുഴുക്കളും പക്ഷികളുടെയും ചിലന്തികളുടെയും പല്ലികളുടെയും തവളകളുടെയും വവ്വാലുകളുടെയും ആഹാരമാണ്. രാത്രിയിലും പകലും വിരിയുന്ന പല പൂക്കളുടെയും പ്രധാന പരാഗണ സഹായികളാണ് ഇവർ. ചില ചെടികളുടെ കൃഷിക്ക് നിശാശലഭങ്ങളുടെ പരാഗണസഹായം അത്യാവശ്യമാണ്.  ഈ ശലഭങ്ങളുടെ പുഴുക്കൾ മിക്കവാറും ചെടികളുടെ ഇലകൾ തിന്നാണ് വളരുന്നത്, ഇത് പല കളകളുടെയും പ്രകൃത്യാലുള്ള നിയന്ത്രണത്തിന് സഹായകരമാണ്. 

നിശാശലഭങ്ങളുടെ എണ്ണം ഒരിടത്തെ ജൈവവൈവിധ്യത്തെ കൂടുതൽ അറിയുന്നതിന് ഉപകരിക്കുന്ന ഒരു പ്രധാന സൂചകമാണ്. ജീവദൈർഘ്യം കുറവായതിനാലും ജീവിതം പലഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനാലും പ്രകൃതിയിലുള്ള ചെറിയമാറ്റങ്ങൾ ഇവയുടെ എണ്ണത്തെ പെട്ടെന്ന് ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ നിശാശലഭങ്ങളെ നിരീക്ഷിക്കൽ പ്രകൃതിയിലുണ്ടാവുന്ന മാറ്റങ്ങൾ വേഗത്തിൽ അറിയാൻ നമ്മെ സഹായിക്കുന്നു.

നിശാശലഭ വാരാചരണം[തിരുത്തുക]

നിശാശലഭ വാരം ലോകവ്യാപകമായി പൊതുജനങ്ങളുടെ സഹായത്താൽ നടത്തപ്പെടുന്ന ഒരു നിശാശലഭ പ്രൊജക്റ്റാണ്. നിശാശലഭങ്ങൾ ചിത്രശലഭങ്ങളുടെ കുടുംബത്തിൽപ്പെട്ടവരാണെങ്കിലും അവയെക്കുറിച്ച് ശാസ്ത്രലോകത്തിനും പൊതുജനങ്ങൾക്കുമുള്ള അറിവ് വളരെ പരിമിതമാണ്. ഈ ഒരു സാഹചര്യത്തിലാണ് എല്ലാ വർഷവും ജൂലൈ അവസാനവാരം നിശാശലഭ നിരീക്ഷണത്തിനും അവയെക്കുറിച്ചുള്ള അറിവ് പങ്കുവെക്കുന്നതിനുമായി ഈ വാരാചരണം നടത്തുന്നത്. നിശാശലഭങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും  ബോധവൽക്കരണം നടത്താനുദ്ദേശിച്ചു നടത്തുന്ന ഈ പരിപാടിയിൽ പ്രത്യേകിച്ച് യോഗ്യതകളൊന്നുമില്ലാതെ ആർക്കും പങ്കെടുക്കാം; നിശാശലഭങ്ങളെ നിരീക്ഷിക്കുകയൂം ഈ നിരീക്ഷണങ്ങളോ ചിത്രങ്ങളോ പൊതുസഞ്ചയത്തിൽപ്പെട്ട ഏതെങ്കിലും വെബ്പോർട്ടലുകളിൽ ചേർക്കുകയും മാത്രമാണ് ചെയ്യേണ്ടത്. ഈ നിരീക്ഷണങ്ങൾ നിശാശലഭങ്ങളുടെ വൈവിദ്ധ്യത്തെക്കുറിച്ചും അവയുടെ വിതരണത്തെക്കുറിച്ചുമുള്ള അറിവുകൾ നല്കാൻ കഴിയുന്ന ശക്തമായ വിവരങ്ങളായി മാറുന്നു. 2012 ൽ തുടങ്ങിയ ഈ പരിപാടിയിൽ ഓരോ വർഷവും പ്രാതിനിധ്യം വർദ്ധിച്ചുവരുന്നുണ്ട്.

വളർച്ചയും ജീവിതദശകളും ചിത്രശലഭത്തിന്റേതുതന്നെയാണ്. അതിനാൽ കൂടുതൽ വിവരങ്ങൾക്ക് ചിത്രശലഭം താളിനെ ആശ്രയിക്കുക.

ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് നിശാശലഭം
ഇലയുടെ രൂപ സാദൃശ്യമുള്ള ചിറകുള്ള Pergesa acteus നിശാശലഭം
മൂങ്ങ നിശാശലഭം(Erebus hieroglyphica), ചിറകിൽ കണ്ണുകൾ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നു
നിശാശലഭം
വെള്ള ശലഭം

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിശാശലഭം&oldid=3519157" എന്ന താളിൽനിന്ന് ശേഖരിച്ചത്