വധശിക്ഷ പാപുവ ന്യൂ ഗിനിയിൽ
വധശിക്ഷ പാപുവ ന്യൂ ഗിനിയയിൽ നിയമവിധേയമാണ്. ഇത് നടപ്പിലാക്കിയിട്ട് വളരെ നാളുകളായി. നിലവിൽ പാപുവ ന്യൂ ഗിനിയയെ ആംനസ്റ്റി ഇന്റർനാഷണൽ പ്രായോഗികമായി വധശിക്ഷ നിർത്തലാക്കിയ രാജ്യങ്ങളുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. [1]
നിയമവശങ്ങൾ
[തിരുത്തുക]രാജ്യത്തെ ക്രിമനൽ ചട്ടമനുസരിച്ച് രാജ്യദ്രോഹം, കടൽക്കൊള്ള, കടൽക്കൊള്ള നടത്താനുള്ള ശ്രമം എന്നിവ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്. [2] മനഃപൂർവ്വമായ കൊലപാതകത്തിന് വധശിക്ഷ നൽകുന്നത് 1970-ൽ നിർത്തലാക്കപ്പെട്ടിരുന്നുവെങ്കിലും [3] 1991-ൽ പുനസ്ഥാപിക്കപ്പെട്ടു.[3][4]
ശിക്ഷാരീതി
[തിരുത്തുക]തൂക്കിലേറ്റലാണ് ഇവിടുത്തെ ശിക്ഷാരീതി. [5]
നിർത്തലാക്കാനുള്ള ശ്രമങ്ങൾ
[തിരുത്തുക]സ്വാതന്ത്ര്യത്തിനു മുൻപ് 1954-ലാണ് രാജ്യത്തെ അവസാന വധശിക്ഷ നടപ്പാക്കിയത്. .[3] 1991-നു ശേഷം വധശിക്ഷ വിധിക്കപ്പെടുന്നുണ്ടെങ്കിലും ശിക്ഷാനടപടിയെപ്പറ്റിയുള്ള ചട്ടങ്ങൾ ഇല്ലാത്തതുകാരണം നടപ്പാക്കപ്പെടുന്നില്ല. [6]
പുതിയ സംഭവവികാസങ്ങൾ
[തിരുത്തുക]2011 ജൂലൈ മാസത്തിൽ , ഒരു ബോട്ടിലുണ്ടായിരുന്ന എട്ടാൾക്കാരെ കൊന്നതിന് അഞ്ചു പേർക്ക് വധശിക്ഷ നൽകാൻ വിധിയുണ്ടായി. [7]
2008-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വധശിക്ഷ നിർത്തലാക്കാനുള്ള പ്രമേയം വോട്ടിനിട്ടപ്പോൾ പാപുവ ന്യൂ ഗിനി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. [3] In 2011, it opposed a similar moratorium.[3]
അവലംബം
[തിരുത്തുക]- ↑ "Death Penalty: Countries Abolitionist in Practice". Amnesty International. Archived from the original on 2012-07-23. Retrieved 2011-07-21.
- ↑ Papua New Guinea Criminal Code, sections 37, 81, 82.
- ↑ 3.0 3.1 3.2 3.3 3.4 "Papua New Guinea". Hands Off Cain. Retrieved 2011-07-21.
- ↑ Papua New Guinea Criminal Code, section 299
- ↑ Papua New Guinea Criminal Code, section 614.
- ↑ "PNG 'waiting for death penalty guidelines'". ABC (Australia) News. 2009-07-07. Retrieved 2011-07-21.
- ↑ "PNG court sentences five men to death for murder". Radio New Zealand International. 2011-07-15. Retrieved 2011-07-21.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Criminal Code Act 1974
- Papua New Guinea: The state as killer? - report by Amnesty International on the death penalty in PNG