മിരാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിരാൾ (Andromeda)
മിരാൾ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മിരാൾ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: And
Genitive: Andromedae
ഖഗോളരേഖാംശം: 1 h
അവനമനം: +40°
വിസ്തീർണ്ണം: 722 ചതുരശ്ര ഡിഗ്രി.
 (19th)
പ്രധാന
നക്ഷത്രങ്ങൾ:
4, 18
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
65
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
3
സമീപ നക്ഷത്രങ്ങൾ: 5
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α And (Alpheratz)
 (2.1m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Ross 248
 (10.32 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 3
ഉൽക്കവൃഷ്ടികൾ : Andromedids (Bielids)
സമീപമുള്ള
നക്ഷത്രരാശികൾ:
Perseus
Cassiopeia
Lacerta
Pegasus
Pisces
Triangulum
അക്ഷാംശം +90° നും −40° നും ഇടയിൽ ദൃശ്യമാണ്‌
November മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

പെഗാസസിന്റെ വടക്കുകിഴക്കായിട്ടാണ് ഈ നക്ഷത്രഗണം. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ടോളമിയുടെ പട്ടികയിലും 88 നക്ഷത്രഗണങ്ങളടങ്ങിയ ആധുനിക നക്ഷത്ര പട്ടികയിലും ഇത് ഉൾപ്പട്ടിട്ടുണ്ട്. M31 ആൻഡ്രോമിഡ നീഹാരിക ഇതിനുള്ളിലാണ്. തെളിഞ്ഞ ആകാശത്ത് ഒരു പ്രകാശപടലം പോലെ ഈ നീഹാരിക കാണാൻ കഴിയും. ഭൂമദ്ധ്യരേഖാ പ്രദേശത്ത് നവംബർ മാസം ഈ നക്ഷത്രഗണം നന്നായി കാണാം. അൽഫെർട്ടാസ് (കാന്തികമാനം 2.06 ),മിറാക്(കാന്തികമാനം 2.06 ) , അൽമാക് (കാന്തികമാനം 2.18 )എന്നിവയാണ് പ്രധാന നക്ഷത്രങ്ങൾ. ആൻഡ്രോമീഡ എന്ന പേരിൽ പ്രസിദ്ധമായ നക്ഷത്രരാശി ഇതാണ്. ഖഗോള മദ്ധ്യരേഖയിലാണ് ഇതിന്റെ സ്ഥാനം. വലിയ നക്ഷത്രരാശികളിൽ ഒന്നാണ് മിരാൾ. 722 ച.ഡിഗ്രി വലിപ്പമുണ്ട് ഇതിന്.

ഇതിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമായ ആൽഫ ആൻഡ്രോമീഡ ഒരു ദ്വന്ദ്വനക്ഷത്രം ആണ്. ഇതിനെ ഭാദ്രപദത്തിലെ ഒരു നക്ഷത്രം ആയും പരിഗണിക്കാറുണ്ട്. ഗാമ ആൻഡ്രോമീഡ ഒരു നിറപ്പകിട്ടാർന്ന ഒരു ഇരട്ട നക്ഷത്രമാണ്. അമേച്വർ ജ്യോതിശാസ്ത്രജ്ഞർക്ക് ഏറെ താൽപര്യമുള്ള ഒരു നക്ഷത്രം കൂടിയാണ് ഗാമ ആൻഡ്രോമീഡ. ആൽഫ ആൻഡ്രോമീഡയെക്കാൾ ചെറിയൊരു ദ്യുതിവ്യതിയാനം മാത്രമുള്ള ഒരു ചുവപ്പു ഭീമൻ ആണ് ബീറ്റ ആൻഡ്രോമീഡ. ഈ നക്ഷത്രരാശിയിലെ ഏറ്റവും ശ്രദ്ധേയമായ വിദൂരാകാശ വസ്തുവാണ് ആൻഡ്രോമീഡ ഗാലക്സി. ആകാശഗംഗയോട് അടുത്തു കിടക്കുന്ന ഒരു സർപ്പിള ഗാലക്സിയാണിത്. അതുപോലെ ഏറ്റവും തിളക്കം കൂടിയ ഒരു മെസ്സിയർ വസ്തുവും ആണ് M31 എന്നു കൂടി അറിയപ്പെടുന്ന ആൻഡ്രോമീഡ ഗാലക്സി. എം 32, എം 110, എൻ.ജി.സി. 891 എന്നീ താരാപഥങ്ങളെയും മിരാൾ താരാഗണത്തിൽ കാണാൻ കഴിയും. ഒരു ഗ്രഹനീഹാരികയായ ബ്ലൂ സ്നോബോൾ നെബുലയും ഒരു ദൂരദർശിനിയുടെ സഹായത്താൽ കാണാൻ കഴിയും.

ചരിത്രവും ഐതിഹ്യവും[തിരുത്തുക]

ഗ്രീക്ക് ഇതിഹാസത്തിലെ പ്രസിദ്ധമായ ഒരു കഥയുമായി ഈ നക്ഷത്രഗണം ബന്ധപ്പെട്ടിരിക്കുന്നു.

നക്ഷത്രങ്ങൾ[തിരുത്തുക]

വിദൂരാകാശപദാർത്ഥങ്ങൾ[തിരുത്തുക]

ഉൽക്കാവർഷങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മിരാൾ&oldid=2592570" എന്ന താളിൽനിന്നു ശേഖരിച്ചത്