Jump to content

ആൻഡ്രോമീഡ ഗാലക്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻഡ്രോമീഡ താരാപഥം
ആൻഡ്രോമീഡ താരാപഥത്തിന്റെ ചിത്രം
നിരീക്ഷണ വിവരം (J2000 epoch)
നക്ഷത്രരാശിആൻഡ്രോമീഡ
റൈറ്റ്‌ അസൻഷൻ00h 42m 44.3s[1]
ഡെക്ലിനേഷൻ+41° 16′ 9″[1]
ചുവപ്പ്‌നീക്കം−301 ± 1 km/s[2]
ദൂരം2.54 ± 0.06 Mly
(778 ± 17 kpc)[3][2][4][5][6][a]
TypeSA(s)b[1]
Apparent dimensions (V)190′ × 60′[1]
ദൃശ്യകാന്തിമാനം (V)3.4[1]
Other designations
M31, NGC 224, UGC 454, PGC 2557, 2C 56 (Core)[1]
ഇതും കാണുക: താരാപഥം, List of galaxies

ഒരു സർപ്പിളാകൃതിയിലുള്ള താരാപഥമാണ്‌ ആൻഡ്രോമീഡ (Andromeda, മെസ്സിയർ 31, അഥവാ M31, NGC 224). 25 ലക്ഷം പ്രകാശ വർഷങ്ങളാണ്‌ ഈ താരാപഥത്തിലേക്കുള്ള ദൂരം. ആൻഡ്രോമീഡ നക്ഷത്രരാശിയിലാണ്‌ ഇത് കാണപ്പെടുന്നത്. സർപ്പിളാകൃതിയിലുള്ള താരാപഥങ്ങളിൽ ക്ഷീരപഥത്തോട് ഏറ്റവും അടുത്ത് കിടക്കുന്നതാണ്‌ ഇത്. ചന്ദ്രനില്ലാത്ത രാത്രികളിൽ നഗ്നനേത്രങ്ങൾ കൊണ്ട് ഇതിനെ ദർശിക്കാൻ കഴിയും.

ആൻഡ്രോമീഡ താരാപഥം

ലോക്കൽ ഗ്രൂപ്പിലെ ഏറ്റവും വലിയ താരാപഥമാണ് ആൻഡ്രോമീഡ. ഇത് കൂടാതെ ക്ഷീരപഥം, ത്രിഭുജം താരാപഥം കൂടെ 30 ഓളം മറ്റ് ചെറിയ താരാപഥങ്ങൾ എന്നിവയുടെ കൂട്ടമാണ്‌ ലോക്കൽ ഗ്രൂപ്പ്. കൂടുതൽ വലിപ്പമുള്ളത് ആൻഡ്രോമീഡക്ക് ആണെങ്കിലും കൂടുതൽ ഭാരം ഇതിനായിരിക്കില്ല എന്നാണ്‌ പുതിയ നിരീക്ഷണങ്ങൾ പ്രകാരം വിലയിരുത്തപ്പെടുന്നത്. ക്ഷീരപഥത്തിൽ കൂടുതൽ തമോദ്രവ്യം അടങ്ങിയിരിക്കാം എന്നാണ്‌ ഇതിന്‌ കാരണമായി ജ്യോതിശാസ്ത്രം ചൂണ്ടികാണിക്കുന്നത്. ഒരു ലക്ഷം കോടിയോളം നക്ഷത്രങ്ങൾ ആൻഡ്രോമീഡയിലുണ്ട് എന്നാണ്‌ നിരീക്ഷണങ്ങൾ പ്രകാരമുളള കണക്ക്. ഇത് ക്ഷീരപഥത്തിലുള്ളതിനേക്കാൾ വളരെ കൂടുതലാണ്‌. 2006 ലെ കണക്ക് പ്രകാരം ആൻഡ്രോമീഡയുടെ ഭാരം 7.1×1011 സൗരഭാരങ്ങളാണ്‌.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 "NASA/IPAC Extragalactic Database". Results for Messier 31. Retrieved 2006-11-01.
  2. 2.0 2.1 Karachentsev, I. D.; Kashibadze, O. G. (2006). "Masses of the local group and of the M81 group estimated from distortions in the local velocity field". Astrophysics. 49 (1): 3–18. doi:10.1007/s10511-006-0002-6.{{cite journal}}: CS1 maint: multiple names: authors list (link)
  3. I. D. Karachentsev, V. E. Karachentseva, W. K. Hutchmeier, D. I. Makarov (2004). "A Catalog of Neighboring Galaxies". Astronomical Journal. 127: 2031–2068. doi:10.1086/382905.{{cite journal}}: CS1 maint: multiple names: authors list (link)
  4. I. Ribas, C. Jordi, F. Vilardell, E.L. Fitzpatrick, R.W. Hilditch, F. Edward (2005). "First Determination of the Distance and Fundamental Properties of an Eclipsing Binary in the Andromeda Galaxy". Astrophysical Journal. 635: L37–L40. doi:10.1086/499161.{{cite journal}}: CS1 maint: multiple names: authors list (link)
  5. McConnachie, A. W.; Irwin, M. J.; Ferguson, A. M. N.; Ibata, R. A.; Lewis, G. F.; Tanvir, N. (2005). "Distances and metallicities for 17 Local Group galaxies". Monthly Notices of the Royal Astronomical Society. 356 (4): 979–997. doi:10.1111/j.1365-2966.2004.08514.x.{{cite journal}}: CS1 maint: multiple names: authors list (link)
  6. Jensen, Joseph B.; Tonry, John L.; Barris, Brian J.; Thompson, Rodger I.; Liu, Michael C.; Rieke, Marcia J.; Ajhar, Edward A.; Blakeslee, John P. (February 2003). "Measuring Distances and Probing the Unresolved Stellar Populations of Galaxies Using Infrared Surface Brightness Fluctuations". Astrophysical Journal. 583 (2): 712–726. doi:10.1086/345430.{{cite journal}}: CS1 maint: date and year (link) CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ആൻഡ്രോമീഡ_ഗാലക്സി&oldid=3093995" എന്ന താളിൽനിന്ന് ശേഖരിച്ചത്