പാങ്കളി നാടോടിനാടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട് ജില്ലയിൽ മാത്രം കാണപ്പെടുന്ന ഒരു നാടോടിനാടകമാണ് പാങ്കളി[1]. പൊറാട്ടുനാടകത്തിന്റെ ഒരു വകഭേദമാണിത്.[2]

കോമാളി, പൂക്കാരി, മണ്ണാൻ, മണ്ണാത്തി, തെട്ടിയൻ, തെട്ടിച്ചി, കുറവൻ, കുറത്തി എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. സാധാരണ നാടകത്തിലെ സംവിധായകനു പകരം ഇവിടെ സംവിധാനം നിർവഹിക്കുന്നത് കോമാളിയാണ്. കോമാളിയാണ് നാടകത്തില് ആദ്യന്തം നിറഞ്ഞുനിൽക്കുന്നത്. ഇതിലെ കഥാപാത്രങ്ങളെല്ലാം വ്യത്യസ്ത നാടുകളെയാണ് പ്രതിനിധികരിക്കുന്നത്. പൂക്കാരി പളനിക്കാരിയാണ്. മണ്ണാനും മണ്ണാത്തിയും എണ്ണപ്പാടത്തുനിന്നാണ്. ആനമലകോടങ്കിയിൽ നിന്നാണ് തെട്ടിയനും തെട്ടിച്ചിയും വരുന്നത്. കുറത്തി തിരുവനന്തപുരത്തുനിന്നും കുറവൻ കോട്ടയത്തുനിന്നുമാണ് വരുന്നത്. ഇത് പ്രധാനമായും ആസ്വദനം മാത്രം ലക്ഷ്യമാക്കിയുള്ളതാണ്.

അവലംബം[തിരുത്തുക]

  1. കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത്
  2. പൊറാട്ടുകളി - kif.gov.in
"https://ml.wikipedia.org/w/index.php?title=പാങ്കളി_നാടോടിനാടകം&oldid=1877776" എന്ന താളിൽനിന്ന് ശേഖരിച്ചത്