തിരുവിതാംകൂർ ഭരണാധികാരികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തിരുവിതാംകൂർ മഹാരാജാവ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
Travancore State Flag.png
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
edit

ഇന്ത്യൻ ഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കെയറ്റത്തായി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയുണ്ടായിരുന്ന രാജ്യമാണ് തിരുവിതാംകൂർ. ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് എന്നും മലയാളത്തിൽ തിരുവാഴുംകോട് എന്നും അറിയപ്പെട്ടു [3]. തിരുവാഴുംകോട് പിന്നീട് തിരുവിതാംകൂർ എന്നായി മാറി [4] [5]. തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ വേണാട്‌ ഭരിച്ച (1729-1758) മാർത്താണ്ഡവർമ്മയിൽ നിന്നാണ്‌. അദ്ദേഹം രാജ്യം വടക്കോട്ട് പെരിയാറിന്റെ തീരം വരെ വ്യാപിപ്പിച്ചു. പിന്നീട് വന്ന കാർത്തിക തിരുനാൾ രാമവർമ്മ ഭരണ സൗകര്യാർത്ഥം തലസ്ഥാനനഗരി തിരുവനന്തപുരത്തേക്ക് മാറ്റി, രാജ്യാതിർത്തി ചാലക്കുടിപ്പുഴ വരെ നീട്ടി [6].

തിരുവിതാംകൂർ കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക്
അതിരുകൾ[7] തിരുനെൽ‌വേലി, മധുര, രാമനാട് ജില്ലകൾ (മദ്രാസ് റസിഡൻസി) അറബിക്കടൽ ഇന്ത്യൻ മഹാസമുദ്രം കൊച്ചി രാജ്യം, കോയമ്പത്തൂർ ജില്ല (മദ്രാസ് റസിഡൻസി)
ചിത്രം പേർ ഭരണകാലം വിവരണം
Sri Chithira Thirunal Bala Rama Varma III.jpg ചിത്തിര തിരുനാൾ
ബാലരാമ വർമ്മ

ജനനം:(1912-11-07)നവംബർ 7, 1912
മരണം:ജൂലൈ 19, 1991(1991-07-19)(പ്രായം 78)
[8]
1949 - 1956
(01.07.1949 - 31.10.1956) [9]
സർദാർ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തിൽ 1947-മുതൽ നാട്ടുരാജ്യങ്ങളുടെ യൂണിയൻ ലയനത്തിനും സംസ്ഥാന പുനഃസംഘാടനത്തിനും വേണ്ടി നയപരിപാടികൾ തുടർന്നിരുന്നു. തുടർന്ന് ഐക്യകേരള പ്രസ്ഥാനത്തിന്റെ ലക്ഷ്യപ്രാപ്തിക്കായിട്ടുള്ള ആദ്യ നടപടിയായി തിരുവിതാംകൂറും, കൊച്ചിയും ഒരുമിച്ച് തിരുവിതാംകൂർ-കൊച്ചി എന്ന പേരിൽ ഒരൊറ്റ സംസ്ഥാനമാക്കി. 1949 ജൂലൈ ഒന്നാം തീയതി തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നു. ഇരുരാജ്യങ്ങളിലേയും മഹാരാജാക്കന്മാർ സംയോജനപ്രമാണത്തിൽ സഹർഷം ഒപ്പുവെച്ചു. പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ അവരോധിക്കപ്പെട്ടു. കൊച്ചി രാജാവു് "സ്വന്തം പ്രജകൾക്കു് കൂടുതൽ വിശാലമായ ഒരു ജീവിതം കൈവരാൻ വേണ്ടി സമസ്താവകാശങ്ങളും ത്യജിക്കാൻ" സ്വയം സന്നദ്ധനായി. ഇരുരാജ്യങ്ങളിലേയും നിയമസഭകളും മന്ത്രിസഭകളും വിവിധ വകുപ്പുകളും മറ്റു ഭരണസംവിധാനങ്ങളും ഏകോപിപ്പിക്കപ്പെട്ട് പുതിയ സംസ്ഥാനത്തിന്റേതായി മാറി. പറവൂർ ടി.കെ. നാരായണപിള്ള തിരു-കൊച്ചിയുടെ ആദ്യ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു അധികാരത്തിലേറി. നിയമനിർമ്മാണസഭ (സെക്രട്ടറിയേറ്റ്) അടക്കം തലസ്ഥാനം തിരുവനന്തപുരത്തും നീതിന്യായ സംവിധാനത്തിന്റെ ആസ്ഥാനമായ ഹൈക്കോടതി എറണാകുളത്തും ആയിരിക്കുമെന്നു വ്യവസ്ഥ ചെയ്തു. 1950 ജനുവരി 26-നു ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ പ്രധാനമന്ത്രിയായിരുന്ന ടി.കെ.നാരായണപിള്ള മുഖ്യമന്ത്രിയായി മാറി. ടി.കെ.നാരായണപിള്ളയുടെ രാജിയെത്തുടർന്ന് 1951 ഫെബ്രുവരി മുതൽ 1952 മാർച്ച് വരെ സി. കേശവൻ മുഖ്യമന്ത്രിയായി. അതിനുശേഷം എ. ജെ. ജോൺ (1952 മാർച്ച് 12 - 1953 സെപ്റ്റംബർ 24), പട്ടം താണുപിള്ള (1954 മാർച്ച് 16 - 1955 ഫെബ്രുവരി 13), പനമ്പിള്ളി ഗോവിന്ദമേനോൻ (1955 ഫെബ്രുവരി 14 - 1956 മാർച്ച് 23) എന്നിവരും തിരു-കൊച്ചി മുഖ്യമന്ത്രിമാരായി. പനമ്പിള്ളി മന്ത്രിസഭ രാജിവച്ചതോടെ (1956 മാർച്ച് 23) നീയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം നിലവിൽ വന്നതോടെ തിരു-കൊച്ചി ചരിത്രമായി മാറി.[10]

ടിറ്റുലർ മഹാരാജാക്കന്മാർ[തിരുത്തുക]

ചിത്രം പേർ ഭരണകാലം വിവരണം
Sri Chithira Thirunal Bala Rama Varma.jpg ചിത്തിര തിരുനാൾ
ബാലരാമ വർമ്മ

ജനനം:(1912-11-07)നവംബർ 7, 1912
മരണം:ജൂലൈ 19, 1991(1991-07-19)(പ്രായം 78)
[11]
1956 - 1991
(11.01.1956 - 19.07.1991) [12]
1956 നവംബർ ഒന്നിന് കേരള സംസ്ഥാനം നിലവിൽ വന്നതോടെ തിരു-കൊച്ചി സംസ്ഥാനം ചരിത്രമാവുകയും രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാൾ അധികാരമില്ലാതെ സ്ഥാനപേരുമാത്രമുള്ള(റ്റൈറ്റുലാർ) തിരുവിതാംകൂർ മഹാരാജാവാകുകയും ചെയ്തു. 1991 ജൂലൈ 20-ന് അദ്ദേഹം മരിക്കുന്നതുവരെ തുടർന്നു
Uthradom Thirunal Marthanda Varma.jpg ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ
ജനനം:(1922-03-22)മാർച്ച് 22, 1922
മരണം:ഡിസംബർ 16, 2013(2013-12-16)(പ്രായം 91)[13]
19912013
(19.07.1991 - 16.12.2013)
തിരുവിതാംകൂർ മഹാരാജാവും തുടർന്ന് തിരു-കൊച്ചി രാജപ്രമുഖനും റ്റൈറ്റുലാർ മഹാരാജാവും ആയിരുന്ന ശ്രീ ചിത്തിര തിരുനാൾ 1991-ൽ മസ്തിഷ്കാഘാതത്തെ തുടർന്ന് 79 വയസ്സിൽ അന്തരിച്ചു. അതിനുശേഷം ഇളയ രാജയായിരുന്ന അദ്ദേഹത്തിന്റെ അനുജൻ ഉത്രാടം തിരുനാൾ തിരുവിതാംകൂറിന്റെ റ്റൈറ്റുലാർ മഹാരാജാവായി സ്ഥാനം ഏറ്റെടുത്തു. 2013 ഡിസംബർ 16-ന് അദ്ദേഹം അന്തരിച്ചു.
Moolam ThirunalRamaVarma.jpg മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ
2013
(16.12.2013-)
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 2013 ഡിസംബർ 16-നു അന്തരിച്ചതിനെ തുടർന്ന്, അദ്ദേഹത്തിന്റെ അനിന്തരവനായ മൂലം തിരുനാൾ രാമവർമ്മ തിരുവിതാംകൂറിന്റെ റ്റൈറ്റുലർ മഹാരാജാവായി സ്ഥാനം ഏറ്റെടുത്തു. ഉത്രാടം തിരുനാളിന്റെ സഹോദരി കാർത്തിക തിരുനാൾ ലക്ഷ്മി ബായിയുടെയും ലെഫ്റ്റെനെന്റ് കേണൽ ഗോദവർമ രാജയുടെയുംഗോദവർമ്മ രാജ ഇളയ പുത്രനാണ് രാമവർമ്മ.
 1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
 2. Travancore Almanac & Directory 1919 Published by the Government of Travancore 1918
 3. http://sutmc.com/content/kingdom-travancore-thiruvithamkur
 4. ആർ. നാരായണ പണിക്കർ (മേടം 6, കൊല്ലവർഷം 1108). തിരുവിതാംകൂർ ചരിത്രം. നാഗർകോവിൽ. Check date values in: |date=, |year= / |date= mismatch (help); |access-date= requires |url= (help)
 5. ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
 6. http://archive.org/stream/ahistorytravanc00menogoog#page/n22/mode/2up
 7. http://sutmc.com/content/kingdom-travancore-thiruvithamkur
 8. http://sutmc.com/dynasty-room
 9. http://www.dutchinkerala.com/democracy.php
 10. http://www.dutchinkerala.com/democracy.php രാജഭരണത്തിൽ നിന്നു ജനാധിപത്യത്തിലേക്ക്
 11. http://sutmc.com/dynasty-room
 12. http://www.dutchinkerala.com/democracy.php
 13. http://sutmc.com/dynasty-room