Jump to content

രാജ രാജ വർമ്മ കോയിത്തമ്പുരാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ രാജ വർമ്മ

തിരുവിതാംകൂർ മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ ഭർത്താവും സ്വാതിതിരുനാൾ രാമവർമ്മയുടെ പിതാവുമായിരുന്നു രാജാ രാജവർമ്മ വലിയ കോയിത്തമ്പുരാൻ [1] മികച്ച ഒരു കവിയും വിവർത്തകനും കൂടിയായിരുന്നു അദ്ദേഹം.

ജീവിതം

[തിരുത്തുക]
രാജ രാജ വർമ്മയും പുത്രൻ സ്വാതിതിരുനാളും

1780-ൽ ചങ്ങനാശ്ശേരി നീരാഴി കൊട്ടാരത്തിൽ ജനിച്ചു. തിരുവിതാംകൂർ റാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായിയെ വിവാഹം കഴിച്ചു. അവർക്ക് 1809-ൽ രുക്മിണി ബായി എന്നൊരു മകളും, 1813-ൽ സ്വാതിതിരുനാളും, 1814-ൽ ഉത്രം തിരുനാളും ജനിച്ചു. ആൺ മക്കൾ രണ്ടും പേരും തിരുവിതാംകൂറിന്റെ മഹാരാജായ്ക്കാരായി. മകൾ രുക്മിണി ബായി ആറ്റിങ്ങൽ മഹാറാണിയുമായി. രുക്മിണി ബായിയുടെ രണ്ടു മക്കൾ (ആയില്യം തിരുനാൾ, വിശാഖം തിരുനാൾ) പിന്നീട് മഹാരാജാക്കന്മാരായി. [2]

സ്വാതി തിരുനാളിന്റെ ജനനം നടക്കുമ്പോൾ തിരുവിതാംകൂർ രാജവംശം വലിയൊരു പ്രശ്നത്തിന്റെ വഴിയിലായിരുന്നു. രാജാവായിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ നിര്യാണത്തെത്തുടർന്ന് കുടുംബത്തിൽ പുരുഷന്മാരാരുമില്ലാതായപ്പോൾ വലിയ മഹാറാണി ഗൗരി ലക്ഷ്മീബായി തിരുവിതാംകൂർ ഭരണാധികാരിയായി. മഹാറാണിയ്ക്ക് ഒരു പുത്രനുണ്ടായി തിരുവിതാംകൂർ രാജാവാകാൻ എല്ലാവരും ആഗ്രഹിച്ചു. രാജരാജവർമ്മത്തമ്പുരാൻ ചങ്ങനാശ്ശേരിയിലുള്ള തന്റെ കൊട്ടാരത്തിനടുത്ത് (നീരാഴികൊട്ടാരം) ഒരു ക്ഷേത്രം പണിത് സന്താനഗോപാലഭാവത്തിൽ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. അതാണ് പുഴവാത് ശ്രീവൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം. തുടർന്ന്, ഗൗരി ലക്ഷ്മീബായിത്തമ്പുരാട്ടിയുടെയും രാജരാജവർമ്മയുടെയും മകനായി സ്വാതി തിരുനാൾ മഹാരാജാവ് ജനിച്ചു. മാതൃഗർഭത്തിലായിരിയ്ക്കേ രാജ്യാവകാശം കിട്ടിയ സ്വാതി തിരുനാൾ ഗർഭശ്രീമാനായി. തുടർന്ന് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയും ജനിച്ചു. എന്നാൽ, മാർത്താണ്ഡവർമ്മയുടെ ജനനശേഷം ഗൗരി ലക്ഷ്മീബായി നാടുനീങ്ങി.

മകന്റെ വിദ്യാഭ്യാസത്തിൽ രാജരാജവർമ്മ അതീവശ്രദ്ധാലുവായിരുന്നു.

അവലംബം

[തിരുത്തുക]
  1. History of Travancore from the Earliest Times - P. Shungoonny Menon - ISBN 8120601696 - Published By: Asian Educational Services
  2. Visakham Thirunal - Editor: Lennox Raphael Eyvindr - ISBN 9786139120642