വിശാഖം തിരുനാൾ രാമ വർമ്മ
ദൃശ്യരൂപം
(വിശാഖം തിരുനാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിശാഖം തിരുനാൾ രാമ വർമ്മ | |
---|---|
തിരുവിതാംകൂർ മഹാരാജാവ് | |
പൂർണ്ണനാമം | ശ്രീപദ്മനാഭദാസ വഞ്ചിപാല രാമവർമ്മ കുലശേഖരകിരീടപതി ശ്രീ വിശാഖം തിരുനാൾ രാമവർമ്മ കുലശേഖരപെരുമാൾ |
ജനനം | മേയ് 19, 1837 |
മരണം | ഓഗസ്റ്റ് 4, 1885 | (പ്രായം 48)
മുൻഗാമി | ആയില്യം തിരുനാൾ |
പിൻഗാമി | മൂലം തിരുനാൾ |
രാജകൊട്ടാരം | വേണാട് സ്വരൂപം |
രാജവംശം | കുലശേഖര |
രാജകീർത്തനം | വഞ്ചീശമംഗളം |
പിതാവ് | പുണർതം തിരുനാൾ രാമ വർമ്മ കോയിതമ്പുരാൻ |
മാതാവ് | റാണി ഗൗരി രുഗ്‌മിണി ഭായി |
മതവിശ്വാസം | ഹിന്ദു |
തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു വിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവ്. 1880 മുതൽ 1885 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം. ആയില്യം തിരുനാൾ രാമവർമ്മയുടെ (1860 -1880) ഭരണകാലഘട്ട ശേഷമാണ് വിശാഖം തിരുനാൾ മഹാരാജാവ് അധികാരമേറ്റെടുത്തത്. ആയില്യം തിരുനാളിന്റെ ഇളയ സഹോദരനായിരുന്നു വിശാഖം തിരുനാൾ. രാജ്യത്തിന്റെ തനതായ കാര്യങ്ങൾ ശേഖരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതിൽ ഇദ്ദേഹം തല്പരനായിരുന്നു. മരച്ചീനി കൃഷി കേരളത്തിൽ വ്യാപകമായി നടപ്പാക്കിയത് ഇദ്ദേഹമാണ്. ആധുനിക മലയാളസാഹിത്യത്തിനു് നിരവധി സംഭാവനകൾ നൽകിയ ഇദ്ദേഹത്തിന്റെ രചനകൾ ശ്രദ്ധേയങ്ങളായിരുന്നു. കേവലം അഞ്ചു വർഷം മാത്രം ഭരണത്തിലിരുന്ന വിശാഖം തിരുനാൾ 1885 ഓഗസ്റ്റ് 4-ന് അന്തരിച്ചു.
അവലംബം
[തിരുത്തുക]- Travancore State Manual Volume I by V. Nagam Aiya
- Travancore State Manual by Velu Pillai
- Visakhavijaya, a Study by Poovattoor Ramakrishna Pillai
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Visakham Thirunal എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.