Jump to content

ആയില്യം തിരുനാൾ ബാലരാമ വർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആയില്യം തിരുനാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആയില്യം തിരുനാൾ ബാലരാമ വർമ്മ
തിരുവിതാംകൂർ മഹാരാജാവ്
ആയില്യം തിരുനാൾ ബാലരാമ വർമ്മ
പൂർണ്ണനാമം ശ്രീപദ്മനാഭദാസ ശ്രീ ആയില്യം വഞ്ചിപാല രാമവർമ്മ കുലശേഖരപെരുമാൾ
ജനനം(1832-03-14)മാർച്ച് 14, 1832
ജന്മസ്ഥലംതിരുവനന്തപുരം
മരണംമേയ് 30, 1880(1880-05-30) (പ്രായം 48)
മരണസ്ഥലംതിരുവനന്തപുരം
മുൻ‌ഗാമിഉത്രം തിരുനാൾ
പിൻ‌ഗാമിവിശാഖം തിരുനാൾ
രാജ്ഞിഇല്ല
ജീവിതപങ്കാളിശ്രീമതി വടശ്ശേരിൽ പാനപിള്ള കല്യാണിപിള്ള അമ്മച്ചി
രാജകൊട്ടാരംതിരുവിതാംകൂർ രാജകുടുംബം
രാജവംശംവേണാട്ട് സ്വരൂപം
രാജകീർത്തനംവഞ്ചിശ മംഗളം
പിതാവ്പുണർതം തിരുനാൾ രാമവർമ്മ കോയിത്തമ്പുരാൻ
മാതാവ്റാണി ഗൗരി രുഗ്‌മിണി ഭായി
മതവിശ്വാസംഹിന്ദു
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ആയില്യം തിരുനാൾ ബാലരാമവർമ്മ മഹാരാജാവ്. 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം[3]. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ (1847 -1860) ഭരണകാലഘട്ട ശേഷമാണ് ആയില്യം തിരുനാൾ മഹാരാജാവ് അധികാരമേറ്റെടുത്തത്.

ജീവിതരേഖ

[തിരുത്തുക]

1832 മാർച്ച് 14-ന് മീനമാസത്തിലെ ആയില്യം നാളിൽ ജനിച്ച രാമവർമ്മ, 1860 സെപ്തംബർ 7-ന് അമ്മാവന്റെ മരണത്തെത്തുടർന്മ് 28-ആം വയസ്സിൽ രാജാവായി അധികാരമേറ്റു. ശുചീന്ദ്രം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ക്ഷേത്ര ഗോപുരങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു. പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു. പത്മതീർത്ഥം ശുചീകരിക്കുവാൻ നടപടി സ്വീകരിച്ചിരുന്നു. 1873-ൽ തിരുവനന്തപുരം ആർട്സ് കോളേജ് നിർമ്മാണം പൂർത്തീകരിച്ചു. കൂടാതെ തിരുവനന്തപുരത്തും സമീപപ്രദേശങ്ങളിലുമായി ഗവ. ആർട്സ് കോളേജ്, സയൻസ് കോളേജ്, വെർണാക്കുലർ സ്കൂൾ, ലോ കോളേജ്, സർവ്വേ സ്കൂൾ, ട്രെയിനിംഗ് സ്കൂൾ, ഗേൾസ് സ്കൂൾ, ബുക്ക് സെലക്ഷൻ കമ്മിറ്റി, ആശുപത്രികൾ, മനോരോഗാശുപത്രി എന്നിവ സ്ഥാപിച്ചു. രോഗപ്രതിരോധത്തിനായി വാക്സിനേഷൻ ഏർപ്പെടുത്തി. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് പുനലൂർ തൂക്കുപാലം നിർമ്മിച്ചത്. കൂടാതെ വർക്കല തുരങ്കം സ്ഥാപിച്ചു.

നിരവധി ബിരുദങ്ങൾ സ്വന്തമാക്കിയ ഇദ്ദേഹം ബ്രിട്ടീഷ് രാജ്ഞിയിൽ നിന്നും ബിരുദം നേടിയിരുന്നു. മലയാളനാടകത്തിന് തുടക്കം കുറിച്ചത് ആയില്യം തിരുനാളിന്റെ ശാകുന്തളം പരിഭാഷയോടു കൂടിയാണ്. ആധുനിക മലയാളസാഹിത്യത്തിന് മികച്ച സാഹിത്യ സംഭാവനകൾ ഇദ്ദേഹം നൽകിയിരുന്നു. തിരുവനന്തപുരം നഗരത്തിലെ പുത്തൻ കച്ചേരി, ആലപ്പുഴയിലെ വിളക്കുമരം, കൂടാതെ മറ്റു ചില സ്ഥലങ്ങളിലെ ഔദ്യോഗികമായ കെട്ടിടങ്ങൾ തുടങ്ങിയവ ഇദ്ദേഹം സ്ഥാപിച്ചു.

1862 - ൽ കൊച്ചി രാജ്യത്തെ സർവ്വാധികാര്യക്കാരനായ നടവരമ്പത്ത് കുഞ്ഞികൃഷ്ണമേനോന്റെ രണ്ടാമത്തെ മകളായ കല്ല്യാണിക്കുട്ടിയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. മക്കളിലാതിരുന്നതിനാൽ കല്യാണിക്കുട്ടിയമ്മയുടെ അനുജത്തിയുടെ മകളെ ഇവർ ദത്തെടുത്തു. കഥകളിയിലും മറ്റും രാജാവിന് അത്ര താല്പര്യമില്ലാതിരുന്നതിനാൽ കഥകളിയോഗം പിരിച്ചുവിട്ടിരുന്നു. എങ്കിലും യോഗത്തിലെ വേ‌ഷക്കാർക്കും മറ്റും മുൻപു നൽകിയിരുന്ന പോലെ ശമ്പളം ഇദ്ദേഹവും നൽകിയിരുന്നു. രാമവർമ്മരാജാവിന്റെ കാലത്ത് രാജ്യത്തൊക്കെ നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു. 1880 മേയ് 30-ന് 48-ആം വയസ്സിൽ അന്തരിച്ചു.

ആയില്യം തിരുനാൾ ബാലരാമവർമ്മയുടെ ഭാര്യ കല്യാണിക്കുട്ടിയമ്മയും ദത്തെടുത്ത അനുജത്തിയുടെ മകളും

അവലംബം

[തിരുത്തുക]
  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. ഗൂഗിൾ ബുക്സ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]