നീരാഴി കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ ചങ്ങനാശ്ശേരിയിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് നീരാഴി കൊട്ടാരം. തെക്കുംകൂർ രാജവംശം തലസ്ഥാനം വെന്നിമലയിൽനിന്നും, ചങ്ങനാശ്ശേരിയിലേക്ക് മാറ്റി സ്ഥാപിച്ചപ്പോൾ പുഴവാതിലെ നീരാഴിക്കെട്ട് കൊട്ടാരമായിരുന്നു രാജഗൃഹമായി ഉപയോഗിച്ചിരുന്നത്.[1] തിരുവിതാംകൂർ മഹാരാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തെക്കുംകൂർ രാജ്യം ആക്രമിക്കുന്ന അവസരത്തിലാണ് പുഴവാതിൽ നിന്നും കോട്ടയം നട്ടാശ്ശേരിയിലേക്ക് തലസ്ഥാനം മാറ്റിസ്ഥാപിച്ചത്. മാർത്താണ്ഡവർമ്മയുടെ നിർദ്ദേശപ്രകാരം കോട്ടയം ചവിട്ടുവേലിയിൽ അവർ പിന്നീട് സ്ഥിരതാമസവുമാക്കി.[2] തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാൾ രാമവർമ്മയുടെ പിതാവ് രാജരാജ വർമ്മ വലിയ കോയിത്തമ്പുരാൻ ജനിച്ചത് നീരാഴി കൊട്ടരത്തിലാണ്.[3]

അവലംബങ്ങൾ[തിരുത്തുക]

  1. http://books.google.ae/books?id=nxtnsT8CdZ4C&pg=PA212&lpg=PA212&dq=neerazhi+palace&source=bl&ots=XQYaK3U8eh&sig=AsmiAAR6UICZEVJ9-2E72UCnRqs&hl=en&sa=X&ei=CkWaUuT7FoXQhAfi0YH4DA&ved=0CCgQ6AEwADgK#v=onepage&q=neerazhi%20palace&f=false Encyclopaedia of Tourism Resources in India, Volume 2
  2. http://www.thehindu.com/todays-paper/tp-features/tp-propertyplus/a-palace-within-means/article4083547.ece
  3. History of Travancore from the Earliest Times - P. Shungoonny Menon - ISBN 8120601696 - Published By: Asian Educational Services
"https://ml.wikipedia.org/w/index.php?title=നീരാഴി_കൊട്ടാരം&oldid=2890080" എന്ന താളിൽനിന്ന് ശേഖരിച്ചത്