Jump to content

കോർണേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോർണേസീ
Cornus suecica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Cornaceae  Davidia

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് കോർണേസീ (Cornaceae). കോർണേസീ സസ്യകുടുംബത്തെ ഡോഗ് -വുഡ് ഫാമിലി (dogwood family) എന്നും വിളിക്കാറുണ്ട്. 10 ജീനസ്സുകളിലായി ഏകദേശം 110 സ്പീഷിസുകളുള്ളസസ്യകുടുംബത്തിൽ ചെടികളും, മരങ്ങളും, വൃക്ഷങ്ങളും ഉൾപ്പെടുന്നു.

സവിശേഷതകൾ

[തിരുത്തുക]

ഇവയുടെ ഇലകൾ ഞോട്ടോടുകൂടിയ ലഘുപത്രങ്ങളും തണ്ടിൽ അഭിന്യാസത്തിൽ‍ (opposite phyllotaxis) ക്രമീകരിക്കപ്പെട്ടതും, സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയവയും ആണ്. സദാപച്ചയായ ഇവയുടെ ഇലകൾക്ക് ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. ദ്വിലിംഗ സ്വഭാവത്തോടു കൂടിയവ ഇവയുടെ പൂക്കൾ പൂങ്കുലകളായാണ് വിന്യസിച്ചിരിക്കുന്നത്. സാധാരണ ചെറിയപൂക്കളാണിവയ്ക്കുള്ളത്. ചില സ്പീഷിസുകളിൽ പൂങ്കുലയ്ക്ക് ചുറ്റും വലിയ, ദളങ്ങൾക്ക് സമാനമായ വെളുത്ത നിറത്തോടുകൂടിയ സഹപത്രങ്ങൾ കാണപ്പെടുന്നു. പൂക്കൾ പ്രസമത (കൃത്യം മൂന്നോ അതിൽ കൂടുതലോ ആയി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. ഇവയ്ക്ക് സാധാരണയായി അണ്ഡാശയത്തിനു മുകളിലായി വിന്യസിച്ചിരിക്കുന്ന 4 ദളങ്ങളും 4 വിദളങ്ങളുമാണുള്ളത്. ഇവയുടെ കേസരപുടത്തിൽ ഒരേ വലിപ്പത്തിലുള്ള 4-15 കേസരങ്ങളാണുള്ളത്. മിക്ക സ്പീഷിസുകളിലും 2 ജനിപർണ്ണങ്ങൾ (carpel) കൂടിച്ചേർന്നതാണ് ജനിപുടം (gynoecium). വിരളം ചില സ്പീഷിസുകളിൽ 1, 3, 4 പൂഷ്പജനികൾ കൂടിച്ചേർന്നാണ് ജനിപുടം ഉണ്ടാകുന്നത്. ഇവയ്ക്ക് 4 അറകളോടുകൂടിയ ഉയർന്ന അണ്ഡാശയങ്ങളാണുള്ളത്. ഇവയുടെ പഴങ്ങൾ അകത്തു ഒരു വിത്തോടുകൂടിയ മാംസളമായതാണ്.[1] ചില സ്പീഷിസുകൾ ഔഷധ ഗുണമുള്ളവയാണ് (ഉദാ. അങ്കോലം)

അങ്കോലം, പേരാവൂരിൽ

ജീനസ്സുകൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. Watson, L.; Dallwitz, M. J. "Cornaceae Dum". The families of flowering plants. Archived from the original on 2007-03-10. Retrieved 3 March 2016.
  2. "Cornaceae". The Plant List. Archived from the original on 2017-09-17. Retrieved 5 മാർച്ച് 2016.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോർണേസീ&oldid=3988290" എന്ന താളിൽനിന്ന് ശേഖരിച്ചത്