ഉപയോക്താവ്:Subisoubhagya/KODUVALLY

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

{{Infobox Indian urban area | native_name = കോഴിക്കോട് | type = നഗരം | latd = 10.65 | longd = 76.08| locator_position = right | state_name = കേരളം | district = [[കോഴിക്കോട് ജില്ല|കോഴിക്കോട്‍]] | leader_title = | leader_name = | altitude = 11| population_as_of = 2001 | population_total = 50,000| population_density = | area_magnitude= ച.കി.മീ | area_total = | area_telephone = | postal_code = 673572 | vehicle_code_range = K L 57| sex_ratio = | unlocode = | website = | footnotes = | }}

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് കുന്നംകുളം. അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. തൃശ്ശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 22 കിലോമീറ്റർ അകലെയാണ് കുന്നംകുളം. വ്യാജ (ഡ്യൂപ്ലിക്കേറ്റ്) സാധനങ്ങൾക്കും ഉപകരണങ്ങൾക്കും കുപ്രസിദ്ധമായിരുന്ന കുന്നംകുളം[1]. ഇന്ന് വ്യാ‍ജ വസ്തുക്കളുടെ നിർമ്മാണം കൂന്നംകുളത്തുനിന്നും മറ്റു ചില പട്ടണങ്ങളിലേക്ക് മാറിയിരിക്കുന്നു. വ്യാജവസ്തുക്കളിലുള്ള കുന്നംകുളത്തിന്റെ ദുഷ്പേരും മാറിയിരിക്കുന്നു[2]

പേരിനുപിന്നിൽ[തിരുത്തുക]

കുന്നംകുളങ്ങര എന്നായിരുന്നു പൂർ‌വനാമം. എന്നാൽ വാർഡിന്റെ റിപോർട്ടിൽ കൂനൻ കുളങ്ങര എന്നാണു കാണപ്പെടുന്നത്.[3] കുളക്കരയിലെ കാവുകളാണ്‌ കുളങ്ങര എന്ന നാമത്തിനു പിന്നിൽ. കൂനൻ എന്നത് ദ്രാവിഡദേവതായിരിക്കാൻ വഴിയുണ്ടെന്ന് വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നു. അല്ല എങ്കിൽ കുന്നുമായി ചേർന്ന കുളങ്ങരയുമാവാം പേരിനു പിന്നിൽ എന്ന് സ്ഥലനാമ ചരിത്രകാരൻ വി.വി.കെ വാലത്ത് അഭിപ്രായപ്പെടുന്നു. [4]

ജനസംഖ്യ[തിരുത്തുക]

2001-ലെ സെൻസസ് പ്രകാരം കുന്നംകുളത്തെ ജനസംഖ്യ 51,585 ആണ്. മൊത്തം ജനസംഖ്യയുടെ 47 ശതമാനം പുരുഷന്മാരും, 53 ശതമാനം സ്ത്രീകളുമാണ്. കുന്നംകുളത്തെ ശരാശരി സാക്ഷരതാനിരക്ക് 85 ശതാമാനമാണ്. ദേശീയ ശരാശരിയായ 59.5 ശതമാനത്തേക്കാൾ ഉയരത്തിലാണിത്. കുന്നംകുളത്തെ 86 ശതമാനം പുരഷന്മാരും, 83 ശതമാനം സ്ത്രീകളും സാക്ഷരരാണ്. കുന്നംകുളത്തെ ജനസംഖ്യയുടെ 10 ശതമാനം 6 വയസ്സിനു താഴെയുള്ളവരാണ്.

ചരിത്രം[തിരുത്തുക]

കേരളത്തിൽ തൃശ്ശൂരിനു വടക്കുള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് കുന്നംകുളം. ഈ ചെറിയ പട്ടണത്തിന് 300-ലേറെ വർഷത്തെ വാണിജ്യ ചരിത്രമുണ്ട്. അറബികൾ, ഗ്രീക്കുകാർ, പേർഷ്യക്കാർ, തുടങ്ങിയവർ കുന്നംകുളത്തുവന്ന് വ്യാപാരം ചെയ്തിരുന്നു.

ഒരു മുനിസിപ്പാലിറ്റി കൂടിയായ കുന്നംകുളത്തിന്റെ പഴയ പേര് കുന്നംകുളങ്ങര എന്നായിരുന്നു. കൊച്ചി രാജാക്കന്മാരുടെ 1763-ൽ പുറപ്പെടുവിച്ച ഒരു ഉത്തരവിൽ “കുന്നംകുളങ്ങരയിൽ കഴിഞ്ഞവർഷം 108 കടകൾക്കും ഈ വർഷം 11 കടകൾക്കും തീപിടിത്തം ഉണ്ടായിരിക്കുന്നു. ഇനിമുതൽ തീപിടിത്തം കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി എല്ലാ കട മുതലാളിമാരും അവരുടെ കടയുടെ മേൽക്കൂരകൾ ഓലയിൽ നിന്നു മാറ്റി ഓട് ആക്കുവാൻ ഉത്തരവിടുന്നു” എന്ന് എഴുതിയിരിക്കുന്നു.

കായിക ചരിത്രം[തിരുത്തുക]

ബാസ്കറ്റ് ബോൾ എന്ന കായികയിനത്തിൽ പേരുകേട്ട നഗരമാണ് കുന്നംകുളം[5]. കേടായ ബസിന്റെ ബോഡി ചേസിൽ ബോർഡ് ഘടിപ്പിച്ചായിരുന്നു കുന്നംകുളത്തുകാർ ബാസ്‌കറ്റ്‌ബോളിൽ ഹരിശ്രീ കുറിച്ചതെന്ന് പറയപ്പെടുന്നു[5]. 1937-ലാണ് കുന്നംകുളത്ത് ആദ്യമായി ബാസ്‌കറ്റ്‌ബോൾ കോർട്ട് രൂപംകൊണ്ടത്. ചെമ്മണ്ണുകോർട്ടിനുചുറ്റും മുളകൊണ്ട് ഗ്യാലറികെട്ടിയാണ് ആദ്യകാലങ്ങളിൽ ഇവിടെ ടൂർണമെന്റുകൾ നടത്തിയിരുന്നത്. തൃശ്ശൂരിൽനിന്നുള്ള 'ജർമൻ' എന്ന വിളിപ്പേരുള്ള ആളാണ് ഈ ഗ്യാലറികളുടെ ശില്പി. 1976ൽ ആണ് സ്റ്റേഡിയം കോൺക്രീറ്റ് ചെയ്തത്. പിന്നീട് പുതിയ ബോർഡും ചുറ്റുമതിലും വന്നു. കുന്നംകുളത്ത് പോലീസ് സ്റ്റേഷനുസമീപത്തായാണ് ജില്ലയിലെതന്നെ പ്രധാന ബാസ്‌കറ്റ്‌ബോൾ കോർട്ടായ ജവാഹർ‌സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്റ്റേഡിയത്തിന്റെ രണ്ടു ഭാഗത്തായി ഗ്യാലറി, തൊട്ടടുത്ത് ഓഫീസ്, ഡ്രസ്സിങ് റൂം, മറ്റുസൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. അമേരിക്കയിലും മറ്റും നടക്കുന്ന ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പുകളിൽ ഉപയോഗിക്കുന്ന 'പവർറിലീസ്' (ജീംലൃ ഞലഹലമലെ) ബോർഡ് കേരളത്തിൽ ആദ്യമായി ഉപയോഗിച്ചത് കുന്നംകുളത്താണ്[5]. കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ ടീമിൽ കളിച്ച ബാസ്കറ്റ് ബോൾ താരം സി ഐ വർഗീസ് കുന്നംകുളത്തുകാരനാണ്[5].

രാഷ്ട്രീയം[തിരുത്തുക]

ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ഒരു നിയമസഭാമണ്ഡലമാണ് കുന്നംകുളം. മുൻപ് കുന്നംകുളം ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടതായിരുന്നു.[6]

സമീപപ്രദേശങ്ങളിൽ നിന്നുള്ള ദൂരം കിലോമീറ്ററിൽ[തിരുത്തുക]

കുന്നംകുളം പട്ടണത്തിൻറെ ചെറിയൊരു രൂപരേഖ

ഇതും കാണുക[തിരുത്തുക]

കുന്നംകുളത്തെ കാവടി കേസ്


അവലംബം[തിരുത്തുക]

  1. http://www.hinduonnet.com/fline/fl1823/18230740.htm
  2. http://www.mathrubhumi.info/static/sports/story.php?id=2155&cat=14&sub=85
  3. Lieutenants B.S.Ward & P.E.Connor Memoir Of Survey Of Travancore and Cochin States
  4. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
  5. 5.0 5.1 5.2 5.3 ബാസ്‌കറ്റ്‌ബോളിന്റെ സ്വന്തം കുന്നംകുളം
  6. Ottapalam Constituency website
  7. http://www.indiatravelite.com/roadway/keralaroadmap.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Subisoubhagya/KODUVALLY&oldid=2137153" എന്ന താളിൽനിന്ന് ശേഖരിച്ചത്