ടൈഗര്‍ നിശാശലഭം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. (ഏപ്രില്‍ 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
Harnessed Tiger Moth
Apantesis phalerata |
||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
| Diversity | ||||||||||||||
| 1,400-1,500 genera Approximately 11,000 species |
||||||||||||||
|
|
||||||||||||||
| Arctia caja Linnaeus, 1758 |
||||||||||||||
|
|
||||||||||||||
|
Arctiinae |
ലെപിഡോപ്റ്റെറ (Lepidoptera) ശലഭഗോത്രത്തിലെ ആര്‍ക്റ്റിഡേ (Arctiidae) കുടുംബത്തിന്റെ ഉപകുടുംബമായ ആര്‍ക്റ്റിനേ (Arctiinae)യില്‍ ഉള്‍പ്പെടുന്ന ശലഭങ്ങളാണ് ടൈഗര്‍ നിശാശലഭം എന്നറിയപ്പെടുന്നത്. ആഗോളവ്യാപകത്വമുള്ള ഈ ശലഭങ്ങള്‍ക്ക് തടിച്ച ശരീരവും വര്‍ണാഭമായ ചിറകുകളുമാണുള്ളത്. തെക്കേ അമേരിക്കയില്‍ മാത്രം ഇവയുടെ 125-ലധികം സ്പീഷീസുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകതകള്‍
ടൈഗര്‍ നിശാശലഭങ്ങളുടെ ചിറകുകള്‍ക്ക് ഓറഞ്ചും കറുപ്പും നിറങ്ങളാണുള്ളത്. വെളുത്തനിറമുള്ള ചിറകില്‍ കറുത്ത പൊട്ടുകളോ അടയാളങ്ങളോ വരകളോ ഉള്ള ചില അപൂര്‍വ ഇനങ്ങളും കാണുന്നു. ഇത്തരം ശലഭങ്ങളധികവും സാധാരണ വലുപ്പം മാത്രമുള്ളവയാണ്. ചിറകുകള്‍ക്ക് 25-75 മി.മീ. വിസ്താരമുണ്ടായിരിക്കും[1].
ശലഭങ്ങളുടെ പുഴുവിന്റെ ശരീരം നീളം കൂടിയ രോമം കൊണ്ട് ആവൃതമായിരിക്കും. മറ്റു ചിലയിനം പുഴുക്കളിലെ രോമങ്ങള്‍പോലെ ഇതിന്റെ രോമങ്ങള്‍ തുളച്ചു കയറാനോ കുത്താനോ ഉപയോഗപ്പെടുത്തുന്നവയല്ല. ടൈഗര്‍ നിശാശലഭങ്ങളുടെ പുഴുക്കളെ സ്പര്‍ശിക്കുന്നത് അപകടകരമല്ല. സമാധിയിലെത്തുന്നതിനുമുമ്പ് പുഴുക്കള്‍ വദനഭാഗങ്ങളുടെ സഹായത്താല്‍ ഈ രോമങ്ങളെ നീക്കി, സില്‍ക്കിനോടൊപ്പം കൊക്കൂണ്‍ നിര്‍മിക്കാനുപകരിക്കുന്നു. പുഴുക്കളധികവും വന്യ ഓഷധികള്‍ ഭക്ഷിച്ചു ജീവിക്കുന്നവയാണ്. വനവൃക്ഷങ്ങളുടേയും പഴവര്‍ഗസസ്യങ്ങളുടേയും ഇലകള്‍ ഭക്ഷിച്ചു ജീവിക്കുന്നവയും വിരളമല്ല. വ. അമേരിക്കയില്‍ സാധാരണ കാണപ്പെടുന്നത് അപാന്റെസിസ് (Apantesis) ജീനസ്സില്‍പ്പെടുന്ന ടൈഗര്‍ നിശാശലഭങ്ങളാണ്. ഇവയുടെ ചിറകുകള്‍ കറുപ്പില്‍ ഓറഞ്ചോ മഞ്ഞയോ നിറത്തിലുള്ള വരകളോ പുള്ളികളോ ഉള്ളവയായിരിക്കും. ഇംഗ്ലണ്ടില്‍ കാണപ്പെടുന്ന ഇസബെല്ലാ ടൈഗര്‍ നിശാശലഭങ്ങളുടെ പുഴുക്കള്‍ക്ക് ചുവപ്പും കറുപ്പും രോമങ്ങള്‍ കാണപ്പെടുന്നു.
[തിരുത്തുക] ചിത്രശാല
|
Giant Leopard Moth, Hypercompe scribonia |
Magpie Moth, Nyctemera annulata |
Banded woolly bear, Pyrrharctia isabella |
|
|
Late instar of Milkweed tussock moth, Euchaetes egle |
[തിരുത്തുക] അവലംബം
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്