കോയമ്പത്തൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കോയമ്പത്തൂര്‍ | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Tamil Nadu |
| ജില്ല(കള്‍) | Coimbatore |
| Mayor | R. Venkatachalam[1] |
| ജനസംഖ്യ • ജനസാന്ദ്രത |
1,461,139 (2001) • 17,779 /km² (46,047 /sq mi) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീര്‍ണ്ണം • സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം |
105.5 km² (41 sq mi) • 411.2 m (1,349 ft) |
|
കോഡുകള്‍
|
|
അക്ഷാംശവും രേഖാംശവും: കോയമ്പത്തൂര്‍ അഥവാ കോവൈ കേരളത്തിന്റെ വളരെ അടുത്ത് കിടക്കുന്ന തമിഴ്‌നാട്ടിലെ ഒരു വ്യവസായ നഗരമാണ്. കേരളത്തിനോട് വളരെ അടുത്ത് കിടക്കുന്ന സ്ഥലമായതിനാല്‍ സ്വാഭാവികമായും ഇവിടെ ധാരാളം മലയാളികള്‍ താമസിക്കുന്നുണ്ട്. കോയമ്പത്തൂര്‍ മലയാളി സമാജം വളരെ കര്‍മ്മനിരതവും പ്രശസ്തവും ആണ്. ഇവിടുത്തെ പൂച്ചന്ത വളരെ പ്രശസ്തമാണ്. വളരെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും പൂവ് മൊത്തവ്യാപാരത്തിനായി ഇവിടെ നിന്നും വാങ്ങും.
കോയമ്പത്തൂര്‍ പട്ടണത്തിലെ ചില പ്രധാന സ്ഥലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
- ഉക്കടം,
- ഒപ്പനക്കാര വീഥി,
- ശുക്രവാര്‍ വീഥി(സ്വര്‍ണ്ണപ്പണിക്കാരുടെ കേന്ദ്രം),
- മണികുണ്ഠ്.
കൂടാതെ ഗാന്ധിപുരം,ആര്‍.എസ്.പുരം,എന്ന സ്ഥലങ്ങള്‍ കല്പിതപുരോഗമന നഗരഭാഗങ്ങള്‍ ആണ്.
[തിരുത്തുക] പേരിനു പിന്നില്‍
മൌര്യന്‍ ആക്രമണകാലത്ത് വടക്കുനിന്നും കുടിയേറ്റം നടത്തിയ “കോശര്‍“ എന്ന ഒരു ജനവിഭാഗം ആദ്യം തുളുനാട്ടിലും പില്‍ക്കാലത്ത് കോയമ്പത്തൂരും താമസമാക്കി. അവര്‍ ചേരന്മാരോട് കൂറുള്ളവരും സത്യസന്ധതയും ധീരതയും ഉള്ളവരായിരുന്നു. അങ്ങിനെ കോശര്‍ താമസമാക്കിയ സ്ഥലം “കോശന്‍പുത്തൂര്‍“ എന്നും പിന്നീട് അതു “കോയമ്പത്തൂര്‍ “ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി എന്നുമാണ് ചരിത്രകാരന്മാര്‍ക്കിടയില്‍ ഉള്ള അഭിപ്രായം. [2].
[തിരുത്തുക] ചരിത്രം
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വാണിജ്യപാതയില്‍ നിലകൊള്ളുന്നതിനാല്‍ ചരിത്രപരമായി കച്ചവടപ്രാധാന്യമുള്ള നഗരമാണ് കോയമ്പത്തൂര്‍. റോമാസാമ്രാജ്യത്തില്‍ നിന്നുമുള്ള ദെനാരി നാണയങ്ങളുടെ ശേഖരം ഇവിടെ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്[3].
[തിരുത്തുക] അവലംബം
- ↑ Coimbatore Mayor elected unopposed, The Hindu, 2006-10-29
- ↑ പി.കെ. ഗോപാലകൃഷ്ണന്‍ രചിച്ച “കേരളത്തിന്‍റെ സാംസ്കാരികചരിത്രം”-അഞ്ചാം അദ്ധ്യായം
- ↑ HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 5.
|
|||||||||||
|
|||||