"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 142: വരി 142:
സ്രോതസ്സുകളുടെ പ്രാമാണികത്വം തീരുമാനിക്കുന്നത് വായനക്കാരുടെ എണ്ണം അനുസരിച്ചാകരുത്, മറിച്ച് നിരന്തരമായ നിരീക്ഷണത്തിലൂടെ നല്കുന്ന നിലവാരസൂചനയുടെ അടിസ്ഥാനത്തിലാകണം എന്ന് അഭിപ്രായപ്പെടുന്നു. ഇതിനായി ഉചിതമായ രീതിശാസ്ത്രം രൂപപ്പെടുത്തണം.
സ്രോതസ്സുകളുടെ പ്രാമാണികത്വം തീരുമാനിക്കുന്നത് വായനക്കാരുടെ എണ്ണം അനുസരിച്ചാകരുത്, മറിച്ച് നിരന്തരമായ നിരീക്ഷണത്തിലൂടെ നല്കുന്ന നിലവാരസൂചനയുടെ അടിസ്ഥാനത്തിലാകണം എന്ന് അഭിപ്രായപ്പെടുന്നു. ഇതിനായി ഉചിതമായ രീതിശാസ്ത്രം രൂപപ്പെടുത്തണം.
[[User:Sanu N|<font color="#ff33f2" size="2">N Sanu / </font><font color="red" size="3">എൻ സാനു / </font><font color="green" size="3">एन सानू</font>]] ([[User talk:Sanu N|സംവാദം]]) 10:40, 16 സെപ്റ്റംബർ 2020 (UTC)
[[User:Sanu N|<font color="#ff33f2" size="2">N Sanu / </font><font color="red" size="3">എൻ സാനു / </font><font color="green" size="3">एन सानू</font>]] ([[User talk:Sanu N|സംവാദം]]) 10:40, 16 സെപ്റ്റംബർ 2020 (UTC)

== നിരന്തരം പുതുക്കാൻ സാധിക്കാത്ത താളുകൾ നീക്കം ചെയ്യേണ്ടതാണ് ==

നിരന്തരം പുതുക്കാൻ സാധിക്കാത്ത ചിലതാളുകൾ നിലനിർത്തുന്നതേക്കാൾ നല്ലത് നീക്കം ചെയ്യുന്നതാണ്. അല്ലെങ്കിൽ വിക്കിപീഡിയ നോക്കി വിവരങ്ങൾ അന്വേഷിക്കുന്നവർക്ക് തെറ്റായ വിവരങ്ങൾ അവ നൽകിക്കൊണ്ടേയിരിക്കും. ആ താളുകൾ ഇല്ലെങ്കിൽ അത്തരം വിവരങ്ങൾക്ക് മറ്റിടങ്ങൾ തിരഞ്ഞുപോകാമല്ലോ. ഉദാഹരണം [[കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടിക|ഈ]] താൾ.--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 12:32, 27 സെപ്റ്റംബർ 2020 (UTC)

12:32, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
നയരൂപീകരണത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

യാന്ത്രികവിവർത്തനം

ഈയിടെയായി സൃഷ്ടിക്കുന്ന പലതാളുകളിലെയും ഉള്ളടക്കം മലയാളം അക്ഷരങ്ങളിൽ എഴുതപ്പെടുന്നവയാണെന്നല്ലാതെ വായിച്ചുമനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളത്ര യാന്ത്രികഭാഷയായി കാണപ്പെടുന്നു. വ്യാകരണമോ വാക്കുകളുടെ വിതരണമോ ഒന്നും മലയാളഭാഷയുടെ പ്രയോഗങ്ങളുടെ ഭംഗി ഉൾക്കൊള്ളുന്നവയല്ലെന്ന് ഖേദത്തോടെ പറയേണ്ടിവരും. ലേഖനം ഉണ്ടാക്കുന്നവർ ശ്രദ്ധിക്കുന്നില്ലെങ്കിൽ ആരെങ്കിലും അവയുടെ പിന്നാലെ നടന്ന് ഒന്ന് വൃത്തിയാക്കിയാൽ കൊള്ളാം. വിക്കിപീഡിയ ഉപയോഗിക്കുക മാത്രം ചെയ്യുന്നവർ ഇതിൽ നിന്നും അകന്നുപോകാൻ തക്ക ദുരൂഹമാണ് പലയിടത്തും കാര്യങ്ങൾ.--Vinayaraj (സംവാദം) 03:06, 11 മാർച്ച് 2019 (UTC)[മറുപടി]

വിക്കിപീഡിയ:പഞ്ചായത്ത്_(നിർദ്ദേശങ്ങൾ) താളിൽ ചർച്ച തുടങ്ങി എവിടെയും എത്തിയില്ലായിരുന്നു -- റസിമാൻ ടി വി 10:25, 11 മാർച്ച് 2019 (UTC)[മറുപടി]

വായിക്കപ്പെടുന്ന ലേഖനങ്ങളെ കളിയാക്കി ചിരിച്ച് തിരിച്ചു പോകുന്ന അവസ്ഥയിലേക്കാണ് പല പരിഭാഷാ ലേഖനങ്ങളും മലയാളം വിക്കിപീഡിയയെ കൊണ്ട് പോകുന്നത്. ദയവ് ചെയ്ത്, ലേഖനങ്ങളുടെ എണ്ണം കൂട്ടാനുള്ള ഈ തട്ടുപൊളിപ്പൻ പാരിപാടി കാഴിയാവുന്നതും കുറയ്‌ക്കാൻ നോക്കിക്കൂടേ? Ranjith-chemmad (സംവാദം) 15:38, 26 ഏപ്രിൽ 2020 (UTC)[മറുപടി]

ട്രാൻസ്ലേഷൻ ടൂളിൽ ഗൂഗിൾ ട്രാൻസ്ലേറ്റ് ലഭ്യമായതുമുതൽ . ഇതുപയോഗിച്ച് നിരവധി ലേഖനങ്ങളാണ് മലയാളത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ മൊഴിമാറ്റത്തിന് ഗുരുതരമായ വളരെയധികം പ്രശ്നങ്ങളുള്ളതുകൊണ്ട് ഒരു നല്ല തിരുത്തലും പുനർവായനയും ആവശ്യമാണ്. എന്നാൽ ഇവചെയ്യാതെ സൃഷ്ടിക്കുന്ന വികലമായ ലേഖനങ്ങൾ വൃത്തിയാക്കാൻ വളരെ സമയം ആവശ്യമാണ്. അതുകൊണ്ട് ഇവ വൃത്തിയാക്കാനും നീക്കം ചെയ്യാനും ഒരു പദ്ധതിയോ നയമോ ആവശ്യമാണെന്ന് തോന്നിയതിനാൽ . ഈ വിഷയത്തിൽ വളരെ വേഗം തീരുമാനമെടുക്കേണ്ടതുള്ളതുകൊണ്ട് കഴിഞ്ഞ വർഷം തന്നെ ഇതുമായി ബന്ധപ്പെട്ടു ഒരു ചർച്ച തുടങ്ങിയിരുന്നു പിന്നീട് ഇതുമായി ബന്ധപ്പെട്ടുതന്നെയുള്ള ചർച്ച ഈ പേജിൽ തന്നെ തുടങ്ങിയെങ്കിലും എവിടെയും എത്തിയില്ല. അതിനാൽ ഈ വിഷയത്തിലേക്ക് ഒരു കരട് രൂപീകരിക്കാനായി എല്ലാവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. Akhiljaxxn (സംവാദം) 09:06, 12 മേയ് 2020 (UTC)[മറുപടി]
ഈ ഒരു പ്രവണത തടയണം എന്നാണ് ഞാൻ കരുതുന്നത് , നയമായാൽ കാര്യങ്ങൾ എളുപ്പമാക്കും , ഇവരുടെ ശ്രദ്ധ കൂടെ ഇങ്ങോട്ടു ക്ഷണിക്കുന്നു  ഉപയോക്താവ്:Malikaveedu , ഉപയോക്താവ്:Manuspanicker - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:40, 12 മേയ് 2020 (UTC)[മറുപടി]


യാന്ത്രിക വിവർത്തനത്തിലൂടെ നിർമ്മിക്കപ്പെട്ട ഇത്തരം അബദ്ധ ജഢിലവും അസംബന്ധങ്ങൾ നിറഞ്ഞതുമായ വലിയ ലേഖനങ്ങളെ കൈകാര്യം ചെയ്യുക എന്നത് പലപ്പോഴും ശ്രമകരവും മടുപ്പുളവാക്കുന്നതുമായ ഒന്നാണ്. മുമ്പില്ലാത്ത വിധം ഈയടുത്ത കാലത്ത് ഇത്തരം ലേഖനങ്ങളുടെ നിർമ്മാണം കൂടുതലായി കണ്ടുവരുന്നു. താളുകൾ സൃഷ്ടിച്ചുവിടാനല്ലാതെ അവയിലെയ്ക്കൊന്നു പിന്തിരിഞ്ഞു നോക്കുവാനോ തിരുത്തുവാനോ വാചക ഘടന ശരിയാക്കാക്കുവാനോ ഇത്തരം ലേഖകർ ശ്രദ്ധിക്കാറില്ല. വായനക്കാർക്കിടയിൽ വിക്കിപീഡിയയെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നവയാണ് സമീപകാലത്തെ പല ലേഖനങ്ങളും. ഇത്തരം താളുകൾക്കു പുറകേ നടന്നു തിരുത്തിയെഴുതുവാൻ മാത്രമായി ആർക്കെങ്കിലും സമയമുണ്ടാകുമോ എന്നതും സംശയമാണ്. ഇത്തരം ലേഖനങ്ങൾ ഉടനടി നീക്കം ചെയ്യുന്നതിലൂടെ ഇത്തരം ലേഖനങ്ങളുടെ സൃഷ്ടാക്കൾക്ക് താക്കീത് നൽകുന്നതോടൊപ്പം ഭാവിയിൽ ഇത്തരം ലേഖനങ്ങളുടെ സൃഷ്ടി ഒരു പരിധിവരെ തടയാൻ സാധിക്കുമെന്നും തോന്നുന്നു.

Malikaveedu (സംവാദം) 09:53, 13 മേയ് 2020 (UTC)[മറുപടി]

കരട് രൂപീകരണ ചർച്ച

  • ട്രാൻസലേറ്റർ ഉപയോഗിച്ച് നിർമിച്ച ചെറിയ ലേഖങ്ങൾ വൃത്തിയാക്കാം എന്ന് കരുതുന്നു,  എന്നാൽ നെടുനീളേ വലിയ ലേഖനങ്ങളിൽ  അർത്ഥമില്ലാത്ത വാചകങ്ങൾ ആണ് മിക്കതും, ഇങ്ങനെ അർത്ഥമില്ലാത്ത ഒരു കൂട്ടം വാചകങ്ങൾ നിലനിർത്തേണ്ട കാര്യമില്ല , ഈ ഒരു പ്രവണത തടയാൻ ഇത്തരം ലേഖനങ്ങൾ ലേഖനം ഉടൻ നീക്കംചെയ്യണം എന്ന്ആണ് അഭിപ്രായം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:36, 12 മേയ് 2020 (UTC)[മറുപടി]
  • ചെറിയ ലേഖനങ്ങൾ വൃത്തിയാക്കിയെടുക്കാം; വൃത്തിയാക്കിയെടുക്കേണ്ട പരിഭാഷാ ലേഖനം എന്നൊരു ബാനറെങ്കിലും ലേഖനത്തിന് മുകളിൽ പ്രദർശിപ്പിച്ചാൽ നന്നായിരിക്കും. അസംബന്ധിയായ നെടുനീളൻ വാചകചട്ടക്കൂടുകളെ ഒഴിവാക്കുകയാവും നല്ലത്. Ranjith-chemmad (സംവാദം) 13:47, 12 മേയ് 2020 (UTC)[മറുപടി]
  • ചെറുലേഖനങ്ങളെ ഒഴിച്ചുനിർത്തി ഇത്തരം വലിയ ലേഖനങ്ങൾ ഉടനെ നീക്കം ചെയ്യുന്നതിനായുള്ള ഒരു കരട് നയരൂപീകരണത്തെ ശക്തമായി പിന്തുണച്ചുകൊള്ളുന്നു.

Malikaveedu (സംവാദം) 09:54, 13 മേയ് 2020 (UTC)[മറുപടി]

  • ഞാൻ വിചാരിക്കുന്നത്, ഇതുപോലെ വെറുതേ ഓരോ ലേഖനങ്ങൾ തർജ്ജിമച്ചിട്ട് തിരിഞ്ഞു നോക്കാതെ പോകുന്നവരിൽ കൂടുതലും പുതിയ ഉപയോക്താക്കളായിരിക്കും എന്നാണ്. ആ ലേഖനങ്ങളെ വെറുതേ ഒറ്റയടിക്ക് നീക്കുന്നത്, അവരുടെ ശ്രമദാനത്തെ നമ്മൾ അവഗണിക്കുന്നതായും - നാം തിണ്ണമിടുക്ക് കാണിക്കുന്നതായും പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. നമ്മളുടെ വിജ്ഞാനകോശത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാത്തരീതിയിൽ പുത്തൻ ഉപയോക്താക്കളുടെ ഇത്തരത്തിലുള്ള അഡ്വഞ്ചറുകളുടെ എങ്ങനെ പരിപോഷിപ്പിച്ച്/നിയന്ത്രിച്ച് അവരെയും ഇവിടുത്തെ രീതി-മര്യാദകൾ പഠിപ്പിച്ച് എങ്ങനെ നാട്ടാനയാക്കാം എന്നതും കൂടിയായിരിക്കണം നമ്മുടെ നയം. എന്നാൽ ഒരു രീതിയിലും വഴങ്ങാത്തവരുടെ പുളുക്കുകളെ നീക്കം ചെയ്യാനും ഉള്ള പ്രൊവിഷനുകൾ നയത്തിൽ എന്തായാലും ഉണ്ടായിരിക്കണം. പുതിയ ആൾക്കാരുടെ വിവർത്തങ്ങളെ അടയാളപ്പെടുത്തുകയും, ലേഖകരെ അതു ശരിയാക്കാൻ നാം പ്രോത്സാഹിപ്പിക്കുകയും, പ്രശ്നക്കാരായവരുടെ ലേഖനങ്ങൾ നീക്കം ചെയ്യുകയും, അങ്ങനെയുള്ളവരെ വിലക്കാനും ഉള്ള ശക്തിയും, നയങ്ങൾക്കുണ്ടാകണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:36, 13 മേയ് 2020 (UTC)[മറുപടി]

കരട്

  • ചെറിയ ലേഖനങ്ങളെ വൃത്തിയാക്കൽ ഫലകം ചേർത്ത് നിലനിർത്തുക.
  • യാന്ത്രിക വിവർത്തങ്ങൾ അടങ്ങിയ വലിയ ലേഖനങ്ങൾ, ഫലകം:നിർമ്മാണത്തിലാണ് പോലെയുള്ള ടാഗുകൾ ഇല്ലാത്ത പക്ഷം അവ പെട്ടന്ന് തന്നെ നീക്കം ചെയ്യാവുന്നതാണ്.


ഇതിൽ ചെറുത്, വലുത് എന്നിവക്ക് വ്യക്തമായ നിർവ്വചനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അതുപോലെ ഒരു ഫലകം ഡിസൈൻ ചെയ്യണം. വൃത്തിയാക്കൽ ഫലകം പോര. വിവർത്തനം ചെയ്തതാണെന്നും അത്തരം വൃത്തിയാക്കൽ വേണമെന്നും വ്യക്തമാക്കണം. --രൺജിത്ത് സിജി {Ranjithsiji} 08:04, 5 ജൂലൈ 2020 (UTC)[മറുപടി]
ഉപയോക്താവ്:Rojypala, User:irvin_calicut, ഉപയോക്താവ്:Manuspanicker, ഉപയോക്താവ്:Kiran Gopi. നിലനിർത്താവുന്ന ചെറിയ ലേഖനങ്ങളെ എങ്ങനെ നിർവചിക്കാം. സൈസ് അടിസ്ഥാനത്തിൽ എങ്കിൽ എത്ര വരെ ആകാം?. Akhiljaxxn (സംവാദം) 14:41, 27 ജൂലൈ 2020 (UTC)[മറുപടി]
എന്റെ അഭിപ്രായത്തിൽ ലേഖനം ചെറുത് വലുത് എന്നതിലുപരി, സാധാരണ ഒരു വ്യക്തിക്ക് ലേഖനം വായിച്ച് മനസ്സിലാക്കൻ പറ്റിയില്ലെങ്കിൽ ആ ലേഖനം തിരുത്തി എഴുതുകയോ നീക്കം ചെയ്യുകയോ ചെയ്യണം, പുതിയ ഉപയോക്താവാണ് അപ്രകാരം ഒരു ലേഖനം നിർമ്മിക്കുന്നതെങ്കിൽ രണ്ടാഴ്ചയോ ഒരു മാസമോ സമയം കൊടുക്കാം. --KG (കിരൺ) 17:28, 27 ജൂലൈ 2020 (UTC)[മറുപടി]
ഈ കരട് ശരിയാകില്ല. ഇവിടുത്തെ പോലെ ദാക്ഷിണ്യം മറ്റു വിക്കികളിൽ നൽകുന്നുണ്ടെന്നു തോന്നുന്നില്ല. ചെറിയ ലേഖനങ്ങൾ എന്ന മതിപ്പ് നൽകേണ്ടതില്ല. പുതിയ ഉപയോക്താവാണെങ്കിൽ മാത്രം ഇളവുകൾ നൽകിയാൽ മതി. പഴയ ഉപയോക്താക്കൾ ചെറിയ ലേഖനം ആരംഭിച്ചാൽ പോലും യാന്ത്രികമായ പരിഭാഷയിലൂടെ ഭാഷാശുദ്ധി ഇല്ലെങ്കിൽ പെട്ടെന്നു തന്നെ നീക്കം ചെയ്യുക. മൂന്നു തവണയിൽ കൂടുതൽ ഈ പരിപാടി ആവർത്തിക്കുകയാണെങ്കിൽ ഒരാഴ്ച തടയുകയും ചെയ്യുക. മൊഴിമാറ്റം ചെയ്യുന്ന ലേഖനങ്ങൾ സ്വയം വൃത്തിയാക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം തുടരെ ലേഖനങ്ങൾ സൃഷ്ടിക്കുക. അല്ലെങ്കിൽ ഒരെണ്ണം വൃത്തിയാക്കിയ ശേഷം മാത്രം അടുത്തതിലേക്ക് തിരിയുക. പരിചയ സമ്പന്നരായ ഉപയോക്താക്കളിൽ ചിലരുടെ യാന്ത്രിക പരിഭാഷ കണ്ടാൽ സഹതാപം തോന്നും. അതിനാൽ ഉപയോക്താക്കളോട് സഹതാപം കാണിക്കേണ്ടതില്ല. ഇത്തരം ഭാഷാശുദ്ധി ഇല്ലാത്ത മൊഴിമാറ്റം വായിക്കാൻ ആളുകൾ ഇവിടെ വരാതെ സ്വയം ട്രാൻസിലേറ്റ് ചെയ്തു ഉപയോഗിച്ചു കൊള്ളുമെന്നു വിശ്വസിക്കുന്നു.--റോജി പാലാ (സംവാദം) 05:25, 28 ജൂലൈ 2020 (UTC)[മറുപടി]
Akhiljaxxn, ശ്രദ്ധേയത ഉള്ള ഒരു വിഷയത്തെ കുറിച്ച് ഒരു പുതിയ ഉപയോക്താവ് രണ്ടു വരി എഴുതി എന്ന് കൂട്ടുക , ഇത് കാണുന്ന മറ്റൊരു ഉപയോകതാവിനോ അഡിമിനോ തിരുത്താൻ എളുപ്പമാക്കും , എന്നാൽ മുഴുനീള ലേഖനം മുഴുവൻ യാന്ത്രിക തർജ്ജമ ഉള്ള ലേഖനം മായ്കുക ആണ് വേണ്ടത് , ഇതിൽ ആദ്യം പറഞ്ഞതിന് കിരൺ പറഞ്ഞ പോലെ ഒന്നോ രണ്ടോ ആഴ്ച സമയം കൊടുക്കാം . എന്നിട്ടും ശരിയാവാത്തവ മായ്ക്കുക തന്നെ വേണം , ഈ ഒരു പ്രക്രിയ ഇല്ലാത്ത കാരണം ഒരുപാടു യാന്ത്രിക ചവറ് വന്നുനിറഞ്ഞിട്ടുണ്ട് . എത്രയും പെട്ടന്ന് തീരുമാനങ്ങൾ ആക്കുക --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:38, 28 ജൂലൈ 2020 (UTC)[മറുപടി]
Irvin 'ഒന്നോ രണ്ടോ ആഴ്ച സമയം കൊടുക്കാം'. പക്ഷെ ഇങ്ങനെ സമയം കൊടുത്താൽ രണ്ടാഴ്ച കഴിഞ്ഞ് നോക്കണം എന്ന് ആർക്ക് ഓർമയുണ്ടാവും? അല്ലെങ്കിൽ പിന്നെ അങ്ങനെയുള്ള താളുകൾക്ക് രണ്ടാഴ്ച കഴിഞ്ഞ് പരിശോധിക്കും/പരിശോധിക്കാം എന്നൊരു ഫലകം ചേർക്കേണ്ടി വരും. അല്ലെങ്കിൽ ഒറ്റവരി ലേഖനമായി അതും തുടരും. Adithyak1997 (സംവാദം) 16:59, 28 ജൂലൈ 2020 (UTC)[മറുപടി]
നിലവിൽ നമ്മൾ ചേക്കുന്ന വർഗ്ഗം:പുതുമുഖലേഖനം തന്നെ ഇവിടേയും ഉപയോഗിക്കാം അതിന്റെ ഒപ്പം {{copy edit}} എന്ന ഫലകമോ, അനുയോജ്യമായ മറ്റൊരു ഫലകമോ ചേർക്കാം.--KG (കിരൺ) 17:17, 28 ജൂലൈ 2020 (UTC)[മറുപടി]
അതിനു പുതുമുഖങ്ങൾ അല്ലല്ലോ ഈ പരിപാടി ചെയ്യുന്നത്. പഴയമുഖം അല്ലേ?--റോജി പാലാ (സംവാദം) 07:26, 29 ജൂലൈ 2020 (UTC)[മറുപടി]


നന്നാക്കേണ്ട യാന്ത്രികലേഖനങ്ങൾ എന്ന ഒരു പദ്ധതി താൾ ഒഴിവാക്കേണ്ട ലേഖനങ്ങൾ പോലെ ഉണ്ടാക്കുക. ഇത്തരം ലേഖനങ്ങൾ അവിടെ സമർപ്പിക്കുക. രണ്ടാഴ്ചക്കുശേഷം ഒന്നും നടന്നില്ലെങ്കിൽ മായ്ക്കുക. ഉപയോക്താവ് പഴയതായാലും പുതിയതായാലും ഇത് ബാധകമാക്കണം. ഒരു ഫലക കൂട്ടം ഇതിനായി ഉണ്ടാക്കിയാലും കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം. യാന്ത്രിക പരിഭാഷ ആളുകൾ സ്വയം നടത്തി വായിച്ചോളും.

  • യാന്ത്രിക ലേഖനങ്ങൾക്ക് ഒരു വർഗ്ഗം ഉണ്ടാക്കുക
  • യാന്ത്രിക ലേഖനങ്ങൾ ട്രാക്ക് ചെയ്യാൻ പദ്ധതി താൾ ഉണ്ടാക്കുക (ഒഴിവാക്കൽ ലേഖനങ്ങൾ പോലെ)
  • വേണ്ട ഫലകങ്ങൾ ഉണ്ടാക്കുക
  • യാന്ത്രിക ലേഖനങ്ങൾക്ക് ഒരു നയം ഉണ്ടാക്കുക. രണ്ടാഴ്ച സമയം കൊടുക്കണം. നിർമ്മിച്ച ഉപയോക്താവിനെ അറിയിക്കണം.
  • ലേഖനം വൃത്തിയാക്കിയിട്ടേ അടുത്ത വൃത്തികെട്ട ലേഖനം തുടങ്ങാവൂ. അല്ലാതെ തുടങ്ങിയാൽ ഒരു മുന്നറിയിപ്പ് കൊടുക്കുക
  • മൂന്നിലധികം ലേഖനം തുടങ്ങുന്നവർക്ക് ബ്ലോക്ക് കൊടുക്കണം.
  • ചവറ് ശരിയാക്കാൻ റീട്രാൻസ്ലേറ്റ് അനുവദിക്കണം. അതായത് നിലവിലുള്ള ലേഖനം മായ്ച് ഇംഗ്ലീഷിൽ നിന്നും പുതിയ വിവർത്തനം നടത്തണം.

ഇത്രയും കാര്യത്തിൽ തീരുമാനമായാൽ ഒരു പ്രയോഗ പദ്ധതി ഉണ്ടാക്കാം. --രൺജിത്ത് സിജി {Ranjithsiji} 11:40, 30 ജൂലൈ 2020 (UTC)[മറുപടി]

മോശം യാന്ത്രിക വിവർത്തനം, അവലംബങ്ങളില്ലാതെ നിർമിക്കപ്പെടുന്ന താളുകൾ എന്നിവ മെയിൻ സ്പേസിൽ വരുന്നത് തടയാൻ ഇംഗ്ലീഷ് വിക്കി മാതൃകയിൽ ഡ്രാഫ്റ്സ്പേസ് കൊണ്ടുവരാൻ സാധിക്കുമോ? ഡ്രാഫ്റ്സ്പേസ് ഉണ്ടെങ്കിൽ ഇത്തരത്തിൽ ഉള്ള താളുകൾ ഡ്രാഫ്റ്റ് സ്പേസിലോട്ടു നീക്കി അവ പരിഹരിച്ച ശേഷം മെയിൻ സ്പേസിലോട്ട് കൊണ്ടുവന്നാൽ മതിയാകുമല്ലോ?. Akhiljaxxn (സംവാദം) 12:39, 30 ജൂലൈ 2020 (UTC)[മറുപടി]

അതു വേണോ അത് അത്ര സുഖമുള്ള കാര്യമല്ല. കാരണം പുതിയ ഉപയോക്താക്കൾക്ക് പിന്നെ ലേഖനം തുടങ്ങാൻ പറ്റില്ല. അവർ ഡ്രാഫ്റ്റിൽ തുടങ്ങേണ്ടിവരും. ഡ്രാഫ്റ്റ് പിന്നെ കൈകാര്യം ചെയ്യാനും ഒരു ടീം വേണ്ടിവരും. പക്ഷെ ഒരുപകാരം എന്താണെന്നുവച്ചാൽ മെയിൻ നെയിംസ്പേസിൽ സ്പാം കുറയും. അലമ്പ് ലേഖനം കുറയും. അതോടൊപ്പം പുതിയ ആളുകൾ വരാനുള്ള സാദ്ധ്യതയും കുറച്ച് കുറയും. വേണ്ടിവന്നാൽ നമുക്ക് നോക്കാം. ഡ്രാഫ്റ്റ് സ്പേസിന് ഒരു ചർച്ച നടത്തി തീരുമാനമാക്കി റിക്വസ്റ്റ് ഇടാവുന്നതേയുള്ളൂ. --രൺജിത്ത് സിജി {Ranjithsiji} 13:33, 30 ജൂലൈ 2020 (UTC)[മറുപടി]
പുതിയ ഉപയോക്താക്കൾക്ക് അതുപോലെ ഐപി അഡ്രെസ്സുകാർ എന്നിവർക്ക് ലേഖനം നിർമിക്കാൻ ഉള്ള അവസരം നിലനിർത്തിക്കൊണ്ടു തന്നെ ഡ്രാഫ്റ്റ് സ്പേസ് സാധ്യമാകില്ലേ?. Akhiljaxxn (സംവാദം) 13:56, 30 ജൂലൈ 2020 (UTC)[മറുപടി]
ചെയ്യാനാവുമെന്ന് തോന്നുന്നു. ഡ്രാഫ്റ്റ് സ്പേസിനായുള്ള നെയിംസ്പേസ് നി‍ർമ്മിക്കുകയും മോശം ലേഖനങ്ങളെ ഡ്രാഫ്റ്റിലേക്ക് നീക്കുകയും മെച്ചപ്പെടുത്തി പ്രധാന നെയിംസ്പേസിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന തരത്തിൽ ഒരു പരീക്ഷണം നടത്തിനോക്കാവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 15:50, 21 ഓഗസ്റ്റ് 2020 (UTC)[മറുപടി]
ലേഖനങ്ങൾ തർജ്ജമചെയ്യാറുള്ള ആൾ എന്ന നിലയിൽ ചിലത് കുറിക്കട്ടെ. റോന്തുചുറ്റുന്നതിലും താൾ മാനേജ്മെന്റിലും, ബോട്ട് കുക്കി, ഡ്രാഫ്റ്റ് പോലുള്ള സാങ്കേതികകളിലും, സംവിധാനം ഒരുക്കുന്നതിലും ശ്രദ്ധയോ, അറിവോ ഇല്ലാത്ത ആൾ എന്ന നിലയിൽ ഇവിടെ അഭിപ്രായം പറയുന്ന്തിൽ അനൗചിത്യമുണ്ടാകാം.

അബദ്ധമായ വാക്യഘടന ഒഴിവാക്കേണ്ടതാണ് എന്നത് സംശയമില്ല. അത്തരത്തിൽ ഉള്ളവാക്യങ്ങൾ നന്നാക്കണം/ഒഴിവാക്കണം. എന്നതും അനിവാര്യം.പക്ഷേ ഇവിടെ വാക്യത്തോട് വേണ്ട് എതിർപ്പ് താളുകളോട് ആകുന്നോ എന്നൊരു സംശയം. (മുകളിൽ നടന്ന ചർച്ചകളിൽ താളുകളാണ് ചർച്ചാവിഷയം. വാക്യങ്ങളല്ല) ഒരു വ്യക്തി സൃഷ്ടിച്ച ഒരു ലേഖനം ഒഴിവാക്കുന്നതിനുമുമ്പ്

  • രഞ്ജിത് അക്കമിട്ടു നിരത്തിയവ- വളരെ നല്ല നിർദ്ദേശങ്ങൾ.യോജിക്കുന്നു.
  • നിലവാരമില്ലാത്ത ഭാഗങ്ങളെ ഒഴിവാക്കുക. (ലേഖനത്തിനകത്ത് ഡലീറ്റ് ബട്ടൺ എത്രവേണമെങ്കിൽ ഉപയോഗിച്ചോളൂ. ലേഖനത്തിനുമുകളിൽ അത് പരമാവധി ഒഴിവാക്കുക)
  • ഒരു ചെറിയലേഖനത്തിനുള്ളതെങ്കിലും ബാക്കിയുണ്ടെങ്കിൽ അത്നിലനിർത്തിക്കൂടെ? ഒരു ഓടിച്ച് നോട്ടത്തിനു 5 നിമിഷമല്ലേ വേണ്ടൂ
  • ലേഖനത്തിനകത്ത് ഒരുതരത്തിലും തിരുത്താൻ സാധിക്കാത്തത് മാത്രം ഒഴിവാക്കുക.
  • ശ്രദ്ധേയതക്ക് പ്രാധാന്യം കൊടുക്കുക.
  • ഒരാളെ തൂക്കിക്കൊല്ലാൻ വിധിക്കുന്നതിനുമുമ്പ് അവന്റെ ഒരവയവവും നിലനിർത്താവുന്നതല്ല എന്ന് ഉറപ്പിക്കണ്ടേ?
  • കരുതിക്കൂട്ടി മോശമാക്കുന്നതല്ലല്ലോ!--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 02:55, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]

യാന്ത്രിക പരിഭാഷയുടെ കാര്യത്തിൽ കുറച്ച് പ്രശ്നമുണ്ട്.

  • മോശമായ പരിഭാഷ മുഴുവനും തിരുത്തി നല്ല ലേഖനമാക്കുക എന്നത് വളരെ വിഷമം പിടിച്ച ജോലിയാണ്.
  • മോശം പരിഭാഷയുള്ള ലേഖനം നിലനിൽക്കുന്നത് വിക്കിയുടെ പൊതു നിലവാരത്തെ സാരമായി ബാധിക്കുന്നതാണ്.
  • നിലവിൽ ഒരു ലേഖനം ഉള്ളപ്പോൾ മറ്റൊരാൾക്ക് പരിഭാഷ ചെയ്തുനോക്കാനുള്ള അവസരം തടയപ്പെടുന്നു. അതായത് മോശം പരിഭാഷയുള്ള ലേഖനം നിലനിൽക്കുന്നത് നല്ല ലേഖനം പരിഭാഷയിലൂടെ ഉണ്ടാവുന്നതിനെ തടയുന്നു.
  • ഇത്തരത്തിൽ ലേഖനം ഉപേക്ഷിച്ച് മറ്റുള്ളവ‍ർ നന്നാക്കട്ടെ എന്നുവിചാരിച്ച് പോകുന്നത് വളരെ നിരുത്തരവാദപരമായ സംഗതിയാണ്.
  • ഒരു കാര്യം കൂടിയുണ്ട്. വലിയ ഒരു ലേഖനത്തിന്റെ ആദ്യത്തെ പാരഗ്രാഫ് മാത്രം പരിഭാഷചെയ്ത് ലേഖനം പ്രസിദ്ധീകരിച്ചാലും ഇതേ പ്രശ്നമുണ്ട്. അതുകൊണ്ട് ലേഖനം പരിഭാഷപ്പെടുത്തുമ്പോൾ മുഴുവനും പരിഭാഷപ്പെടുത്താനോ അല്ലെങ്കിൽ പ്രധാനപ്പെട്ട എല്ലാഭാഗങ്ങളും പരിഭാഷപ്പെടുത്തുവാനോ ശ്രദ്ധിക്കുക.
  • പരിഭാഷ എന്ന സംവിധാനം ഉപയോഗിക്കുന്നവർ കുറച്ചുകൂടി ഉത്തവാദിത്വമുള്ള എഡിറ്റർമാരാണ് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട മോശം പരിഭാഷകൾ എത്രയും വേഗം ഡിലീറ്റ് ചെയ്യണം. എങ്കിലാണ് കുറച്ചുകൂടി ഉത്തരവാദിത്വമുള്ള മറ്റൊരു എഡിറ്റർക്ക് അത് ചെയ്യാനുള്ള അവസരമെങ്കിലും ഉണ്ടാവുകയുള്ളൂ. ഇത് നന്നാക്കിയെടുക്കുക എന്ന പണിയേക്കാൾ എളുപ്പവും പ്രായോഗികമായതുമാണെന്നാണ് എന്റെ അഭിപ്രായം. --രൺജിത്ത് സിജി {Ranjithsiji} 06:05, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]

കരട് പുതുക്കിയത്

  • യാന്ത്രിക വിവർത്തങ്ങൾ അടങ്ങിയ വലിയ ലേഖനങ്ങൾ, ഫലകം:നിർമ്മാണത്തിലാണ് പോലെയുള്ള ടാഗുകൾ ഇല്ലാത്ത പക്ഷം അവ പെട്ടന്ന് തന്നെ നീക്കം ചെയ്യാവുന്നതാണ്.
  • യാന്ത്രിക വിവർത്തങ്ങൾ അടങ്ങിയ ചെറിയ ലേഖനങ്ങൾ വേഗത്തിൽ നീക്കം ചെയ്യാവുന്നതാണ്.
  • യാന്ത്രിക ലേഖനങ്ങൾ തിരിച്ചറിയുന്നതിന് ഒരു ഫലകവും വർഗ്ഗവും പട്ടികയും ഉണ്ടാക്കുക.
  • മറ്റു ഭാഷയിലുള്ള വലിയ ലേഖനം അടിസ്ഥാനവിവരങ്ങളില്ലാതെ ചെറിയ ലേഖനമായി വിവർത്തനം ചെയ്യുന്നത് തടയുക. ഇതിന് നിലവിലുള്ള ലേഖനത്തിനുമുകളിലൂടെ പുനർവിവർത്തനം ചെയ്യുന്നത് അനുവദിക്കുക.
  • ഇത്തരത്തിൽ യാന്ത്രികവിവർത്തനം മൂന്നിലധികം ലേഖനം തുടർച്ചയായി ചെയ്യുകയും നന്നാക്കാതിരിക്കുകയും ചെയ്യുന്ന എഡിറ്റർമാർക്ക് വാണിംഗ് നൽകുകയും തുടർനടപടിയായി ഹ്രസ്വതടയൽ പോലുള്ള നടപടികളും സ്വീകരിക്കുക.

ഈ കാര്യത്തിൽ ചർച്ചയും വോട്ടെടുപ്പും നടത്തുമല്ലോ. ഇത് ഒരു അടിയന്തിര പ്രശ്നമായി പരിഗണിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 13:48, 25 സെപ്റ്റംബർ 2020 (UTC)[മറുപടി]

അഭിപ്രായങ്ങൾ

  • ഫലകം:നിർമ്മാണത്തിലാണ് എന്ന ഫലകം ലേഖനത്തിൽ ചേർത്തിട്ടും, ഒരാഴ്ചയായി ക്രിയാത്മകമായ തിരുത്തലുകൾ ലേഖനത്തിൽ ഇല്ലെങ്കിൽ ആ ഫലകം നീക്കം ചെയ്തുകൂടെ?--KG (കിരൺ) 18:59, 25 സെപ്റ്റംബർ 2020 (UTC)[മറുപടി]
തീർച്ചയായും, ഒരാഴ്ച്ച വേണോ ഒരു മൂന്നുദിവസം പോരേ? ഒരു ലേഖനം നന്നാക്കുന്നുണ്ടെങ്കിൽ തുടർച്ചയായി ചുരുങ്ങിയ ദിവസം കൊണ്ട് സംഭവിക്കും ഇല്ലെങ്കിൽ സംഭവിക്കാനും പോകുന്നില്ല. --രൺജിത്ത് സിജി {Ranjithsiji} 02:39, 26 സെപ്റ്റംബർ 2020 (UTC)[മറുപടി]
മൂന്ന് ദിവസം എന്നത് തീരെ കുറഞ്ഞുപോകും. ഒരാഴ്ച തന്നെ കിടന്നോട്ടെ. --Irshadpp (സംവാദം) 06:37, 26 സെപ്റ്റംബർ 2020 (UTC)[മറുപടി]
നയം തീരുമാനം വരും വരെ മൊഴിമാറ്റ ലേഖനം സൃഷ്ടിക്കൽ നിർത്തി വെയ്ക്കണം. നിലവിലുള്ള ലേഖനങ്ങളെ എന്തു ചെയ്യണമെന്നും തീരുമാനിച്ച ശേഷം വോട്ടെടുപ്പ് നടത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ ആയിരക്കണക്കിനു ലേഖനങ്ങൾ യാന്ത്രികമായി കടന്നുകൂടും.--റോജി പാലാ (സംവാദം) 06:39, 26 സെപ്റ്റംബർ 2020 (UTC)[മറുപടി]
തമിഴ് വിക്കിയിൽ 5 വർഷത്തിലധികം ആയി ഉടനടി നീക്കം ചെയ്യൽ ആരംഭിച്ചിട്ട്. മുൻപ് ഒറ്റവരിപ്പരിപാടി ചെയ്ത പോലെ, നിലവിലെ ലേഖനങ്ങൾ ശരിയാക്കുകയോ, നീക്കം ചെയ്യുകയോ, ലേഖന വിഭാഗത്തിൽ നിന്ന് തലക്കെട്ട് മാറ്റി നിലനിർത്തുകയോ ചെയ്യേണ്ടതാണ്. മൊത്തം ലേഖനങ്ങളുടെ ഒരു ഭാഗമെങ്കിലും ഉപയോക്താക്കൾ കണ്ടു കാണുമല്ലോ? പ്രധാനനാമമേഖലയിൽ നിന്നും അദൃശ്യമാക്കാൻ എല്ലാ ലേഖനങ്ങളുടെയും തലക്കെട്ട് മാറ്റി വെയ്ക്കാനെങ്കിലും തീരുമാനം ആക്കണം.--റോജി പാലാ (സംവാദം) 05:22, 27 സെപ്റ്റംബർ 2020 (UTC)[മറുപടി]
ശ്രദ്ധേയമായ വിഷയങ്ങളിലെ മോശം യാന്ത്രിക വിവർത്തനം, അവലംബങ്ങളില്ലാതെ നിർമിക്കപ്പെടുന്ന താളുകൾ എന്നിവ മെയിൻ സ്പേസിൽ വരുന്നത് തടയാൻ ഇംഗ്ലീഷ് വിക്കി മാതൃകയിൽ ഇവിടെയും ഡ്രാഫ്റ്സ്പേസ് കൊണ്ടുവരുന്നതായിരിക്കും ഏറ്റവും അഭികാമ്യം ഡ്രാഫ്റ്സ്പേസ് ഉണ്ടെങ്കിൽ ഇത്തരത്തിൽ ഉള്ള താളുകൾ ഡ്രാഫ്റ്റ് സ്പേസിലോട്ടു നീക്കി അവ പരിഹരിച്ച ശേഷം മെയിൻ സ്പേസിലോട്ട് കൊണ്ടുവന്നാൽ മതിയാകും. ഇങ്ങനെ ചെയ്യുന്നത് പ്രധാനനാമമേഖലയിൽ നിന്നും ഇത്തരം ലേഖനങ്ങളെ അദൃശ്യമാക്കാനും സഹായിക്കുന്നതാണ്. Akhiljaxxn (സംവാദം) 07:49, 27 സെപ്റ്റംബർ 2020 (UTC)[മറുപടി]

വോട്ടെടുപ്പ്

ദയവുചെയ്ത് വോട്ടെടുപ്പിന്റെ ഇടയിൽ സംവാദങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ലേഖനങ്ങളിൽ പത്രങ്ങൾ, ചാനലുകൾ, പത്രവെബ്സൈറ്റുകൾ, ബ്ലോഗുകൾ, പട്ടികകൾ തുടങ്ങിയവ അവലംബമായി സ്വീകരിക്കുന്നത് സംബന്ധിച്ച്

മലയാളം വിക്കിപീഡിയയിലെ വിവിധ ലേഖനങ്ങളിൽ പത്രങ്ങൾ, ചാനലുകൾ, പത്രവെബ്സൈറ്റുകൾ, ബ്ലോഗുകൾ, പട്ടികകൾ തുടങ്ങിയ തരത്തിലുള്ള അവലംബങ്ങൾ പ്രധാന പ്രസ്ഥാവനകൾക്ക് അവലംബമായി നൽകിയിട്ടുണ്ട്. വാർത്താ വെബ്സൈറ്റുകൾ ബ്ലോഗുകൾ പോലെ വളരെ ചുരുങ്ങിയ ചിലവിൽ തുടങ്ങാമെന്നതുകൊണ്ടും അവയിൽ പെയ്ഡ് ന്യൂസ് കൂടിവരുന്നതുകൊണ്ടും ഇത്തരം അവലംബങ്ങളുടെ സാധുതയും സ്വീകാര്യതയും നിർണ്ണയിക്കുന്നതിന് എല്ലാ അവലംബങ്ങൾക്കും പൊതുവേ ബാധകമായ ഒരു നയം ഉണ്ടാക്കണം എന്നാണ് എന്റെ അഭിപ്രായം അതുകൊണ്ട് ഈ വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. മലയാളത്തിലെയും മറ്റുഭാഷകളിലെയും പ്രമുഖ പത്രങ്ങൾ, ചാനലുകൾ എന്നിവയിലെ അവലംബങ്ങൾ പ്രാധമികമായി സ്വീകരിക്കുകയും മറ്റുള്ളവ സപ്പോർട്ടിംഗ് അവലംബമായി മാത്രം സ്വീകരിക്കുകയും ചെയ്യുന്നതരത്തിൽ ഒരു നയം ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. പ്രമുഖ പത്രങ്ങളുടെയും ചാനലുകളുടെയും മലയാളവുമായി ബന്ധപ്പെടുന്ന പ്രമുഖ വെബ്സൈറ്റുകളുടെയും പട്ടികകൾ നി‍ർമ്മിക്കുകയും അവയ്ക്കുപുറത്തുള്ളവയുടെ സ്വീകാര്യത സംബന്ധിച്ച് സംവാദം ഉണ്ടാവുകയും വേണം എന്നാണ് എന്റെ ആഗ്രഹം. --രൺജിത്ത് സിജി {Ranjithsiji} 15:48, 21 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിപ്പീഡിയയിലുള്ളത് പോലെ റിലയബിൾ സോഴ്സുകളെ വിലയിരുത്തുന്ന ഒരു പദ്ധതി ആരംഭിക്കാവുന്നതാണ്. പക്ഷെ ഒരു പ്രശ്നം വരുന്നത് ഒരു ലേഖനത്തിന് വിശ്വസനീയ അവലംബമായ ഒരു സ്രോതസ്സ് മറ്റൊരു ലേഖനത്തിന് വിശ്വസനീയമാകണമെന്നില്ല എന്നതാണ്.--ഇർഷാദ്|irshad (സംവാദം) 07:18, 22 ഓഗസ്റ്റ് 2020 (UTC)[മറുപടി]

എങ്ങിനെയാണ് മാധ്യമങ്ങളെ പ്രമുഖ, പ്രമുഖമല്ലാത്തവ എന്നിവ തീരുമാനിക്കാൻ സാധിക്കുക. വരിക്കാരുടെ, അല്ലെങ്കിൽ കാഴ്ചക്കാരുടെ എണ്ണം നോക്കിയാണോ --അക്ബറലി{Akbarali} (സംവാദം) 19:57, 22 ഓഗസ്റ്റ് 2020 (UTC)[മറുപടി]

.ഇർഷാദ് സൂചിപ്പിച്ചതു പോലെ ഇംഗ്ലീഷ് വിക്കിപ്പീഡിയയിലുള്ള തിനു സമാനമായി റിലയബിൾ സോഴ്സുകളെ വിലയിരുത്തുന്ന ഒരു പദ്ധതി ആരംഭിക്കാവുന്നതാണ് ഇതിന് ഏറ്റവും നല്ല പ്രതിവിധി. അതിനു ശേഷം സംശയാസ്പദപരമായ തോന്നുന്ന ഇത്തരം ഉറവിടങ്ങളെ ഒരോന്നോയി വിശകലനം ചെയ്ത് ഉപയോഗിക്കാവുന്നതാണൊ അല്ലെയൊ എന്ന് സമവായത്തിലെത്തുന്നതാണ് നല്ലത് എന്നു തോന്നുന്നു.
അതിനു ശേഷം ഉപയോഗിക്കാൻ പറ്റുന്ന സോഴ്സുകളുടെയും അല്ലാത്തവയുടെയും ഇംഗ്ലീഷ് വിക്കി മാതൃകയിൽ ഒരു പട്ടിക ഉണ്ടാക്കാവുന്നതാണ്. ഇത്തരത്തിൽ വിശ്വസനീയമായ മാധ്യമങ്ങളും (WP:NEWSORG പാലിക്കുന്നവ) ചിലപ്പോഴെങ്കിലും പക്ഷപാതപരമായി വാർത്തകൾ കൊടുക്കാറുണ്ട് . ആ സമയത്ത് ഇൻ-ടെക്സ്റ്റ് ആട്രിബ്യൂഷൻ (Wikipedia:ATTRIBUTEPOV)പാലിച്ച് അത്തരം സോഴ്സുകൾ ഉപയോഗിക്കാവുന്നതാണ്. Akhiljaxxn (സംവാദം) 08:16, 23 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ആധികാരികമായി ഉപയോഗിക്കാൻ കഴിയുന്ന സ്രോതസ്സുകളുടെ പട്ടിക

മുകളിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ, ഇംഗ്ലീഷ് വിക്കി മാതൃകയിൽ, ആധികാരികമായ സ്രോതസ്സുകളുടെ പട്ടിക തയ്യാറാക്കണം. ഈ സ്രോതസ്സുകളെ ഏതെല്ലാം മേഖലകളിലാണ് ആശ്രയിക്കാൻ സാധിക്കുന്നത് എന്ന വിവരവും ഉൾപ്പെടുത്തണം. ഈ പട്ടിക നിരന്തരം വിലയിരുത്തപ്പെടുകയും അതിനനുസരിച്ച് പരിഷ്കരിക്കപ്പെടുകയും വേണം. വാർത്തകളെ സ്വീകരിക്കേണ്ടി വരുമ്പോൾ, വിവാദവിഷയങ്ങളിൽ, പത്രമാധ്യമങ്ങളുടെ പക്ഷം കൂടി പരിഗണിക്കുകയും, വിവിധ മാധ്യമങ്ങളിൽ ഇതു സംബന്ധമായി വന്നിട്ടുള്ള വാദഗതികളെ കൂടി പരിഗണിക്കേണ്ടിയും വരു. വാർത്ത നൽകിയ ശേഷം പിൻവലിക്കുകയോ, തിരുത്തൽ നൽകുകയോ ചെയ്തിട്ടുള്ള ധാരാളം ഉദാഹരണങ്ങൾ നമുക്കണ്ടല്ലോ. അത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ പ്രവർത്തിക്കുക മാത്രമേ ചെയ്യാൻ സാധിക്കൂ. സ്രോതസ്സുകളുടെ പ്രാമാണികത്വം തീരുമാനിക്കുന്നത് വായനക്കാരുടെ എണ്ണം അനുസരിച്ചാകരുത്, മറിച്ച് നിരന്തരമായ നിരീക്ഷണത്തിലൂടെ നല്കുന്ന നിലവാരസൂചനയുടെ അടിസ്ഥാനത്തിലാകണം എന്ന് അഭിപ്രായപ്പെടുന്നു. ഇതിനായി ഉചിതമായ രീതിശാസ്ത്രം രൂപപ്പെടുത്തണം. N Sanu / എൻ സാനു / एन सानू (സംവാദം) 10:40, 16 സെപ്റ്റംബർ 2020 (UTC)[മറുപടി]

നിരന്തരം പുതുക്കാൻ സാധിക്കാത്ത താളുകൾ നീക്കം ചെയ്യേണ്ടതാണ്

നിരന്തരം പുതുക്കാൻ സാധിക്കാത്ത ചിലതാളുകൾ നിലനിർത്തുന്നതേക്കാൾ നല്ലത് നീക്കം ചെയ്യുന്നതാണ്. അല്ലെങ്കിൽ വിക്കിപീഡിയ നോക്കി വിവരങ്ങൾ അന്വേഷിക്കുന്നവർക്ക് തെറ്റായ വിവരങ്ങൾ അവ നൽകിക്കൊണ്ടേയിരിക്കും. ആ താളുകൾ ഇല്ലെങ്കിൽ അത്തരം വിവരങ്ങൾക്ക് മറ്റിടങ്ങൾ തിരഞ്ഞുപോകാമല്ലോ. ഉദാഹരണം താൾ.--Vinayaraj (സംവാദം) 12:32, 27 സെപ്റ്റംബർ 2020 (UTC)[മറുപടി]