വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)/Archive 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മായ്ക്കൽ ഫലകം[തിരുത്തുക]

‎"ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്‌."

http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8D എന്ന പേജ് ഇടയ്ക്കിടെ തുറക്കുമ്പോളെല്ലാം കാണുന്ന ഹൃദയഭേദകമായ കാഴ്ച! വിഷമം ആ ബ്ലോഗിനെക്കുറിച്ചുള്ള പേജ് സ്ഥിരപ്പെടുത്താത്തതിലല്ല. റിലയബിലിറ്റിക്കുവേണ്ടിയുള്ള മലയാളം വിക്കിയുടെ ശുഷ്കാന്തിയിൽ അഭിമാനമുണ്ട്. പക്ഷേ, സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവും അറിവിന്റെ മഹാസാഗരമായ വിക്കിയുടെ നിസ്വാർത്ഥമായ പങ്കുവെക്കൽ നയങ്ങളാലും ആകർഷിക്കപ്പെട്ട് അതേ ട്രാക്കിൽ ഒരു കൈത്തോട് വെട്ടിയുണ്ടാക്കിയവർക്ക് മേൽ വാചകമുണ്ടാക്കുന്ന വേദന വലുതാണ്. അതൊന്ന് പരിഷ്കരിച്ച്, "വിക്കിയിലേക്ക് ചേർക്കാനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിച്ചു കൊണ്ടിരിക്കുന്നു"എന്നോ മറ്റോ ആക്കിയിരുന്നെങ്കിൽ എത്ര നന്നായേനേ..!

മായ്ക്കാനായി നിർദ്ദേശിക്കുന്ന ലേഖനങ്ങൾക്ക് അക്കാര്യം ഫലകത്തിൽ നൽകുന്നതുതന്നെയാണ് ശരിയായ രീതി എന്നു കരുതുന്നു. നയങ്ങൾക്ക് എതിരായതിനാൽ എന്ന വാക്യത്തെ നിഷ്പക്ഷമാക്കി, നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ എന്നു മാറ്റി. --Vssun (സംവാദം) 02:36, 8 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

നയരൂപീകരണവുമായി ബന്ധമില്ലാത്തതിനാൽ പഞ്ചായത്തിലെ നിർദ്ദേശങ്ങൾ എന്ന ഭാഗമാണ് ഈ ചർച്ചക്ക് യോജിച്ചയിടം എന്നു കരുതുന്നു. --Vssun (സംവാദം) 02:38, 8 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

നീക്കം ചെയ്യപ്പെട്ട ലേഖനങ്ങളുടെ സംവാദങ്ങൾ[തിരുത്തുക]

ഇത്തരത്തിലുള്ള നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദത്താളുകൾ നിലനിർത്തേണ്ടതുണ്ടോ? ഇവ ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. എല്ലാവരുടേയും അഭിപ്രായം ആരായുന്നു. --Vssun (സുനിൽ) 14:49, 17 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

സുനിലിനോടു യോജിക്കുന്നു. സംവാദ താൾനിലനിർത്തുന്നതിൽ പ്രസ്ക്തിയുണ്ടെന്നു തോന്നുന്നില്ല. --Fuadaj 15:07, 17 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]
സംവാദങ്ങൾ സൂക്ഷിച്ചു വയ്ക്കുകയാണ് നല്ലത്. അതേ താളിൽ തന്നെ വേണമെന്നില്ല. --ജുനൈദ് | Junaid (സം‌വാദം) 15:45, 17 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]
ജുനൈദ് പറഞ്ഞതിനോട് യോജിക്കുന്നു. --വൈശാഖ്‌ കല്ലൂർ 17:20, 17 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

എവിടെ എങ്ങനെ സൂക്ഷിക്കണം എന്നതിന് ഒരു നിർദ്ദേശം തരാമോ? വിക്കിപീഡീയ നാമമേഖലയായിരിക്കും യോജിച്ചതെന്ന് കരുതുന്നു. അതിൽ നീക്കം ചെയ്യപ്പെട്ട പേരിന്റെ പേരിൽ ഉപതാളിലേക്ക് പേരുമാറ്റിയാൽ മതിയാകുമോ? അതിലേക്കുള്ള കണ്ണികൾ‌ പ്രധാന താളിൽ ലിസ്റ്റ് ചെയ്യേണ്ടതുണ്ടോ? --Vssun (സുനിൽ) 18:40, 17 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

അതെ, വിക്കിനാമമേഖല തന്നെയായിരിക്കും ഉചിതം. പേരുമാറ്റൽ തന്നെ നടത്തണം, കാരണം അത് നാൾ വഴി സംരക്ഷിക്കും, പിന്നീടെപ്പോഴെങ്കിലും സംവാദത്തിന്റെ ലേഖനം പുനർജനിച്ചാൽ പഴയ സംവാദങ്ങൾ നാൾവഴികളോടെ തിരിച്ചു കൊണ്ടുവരികയും ചെയ്യാം. ഉപതാളുകൾ കണ്ടുപിടിക്കാനുള്ള സൗകര്യം വിക്കിയിൽ സ്വതേ ഉള്ളതിനാൽ പ്രധാന താളിൽ ലിസ്റ്റ് ചെയ്യണമോ എന്നതിനെ കുറിച്ച് ഉറപ്പില്ല, --ജുനൈദ് | Junaid (സം‌വാദം) 19:56, 17 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

നീക്കം ചെയ്ത പ്രമാണങ്ങൾക്കും ഇത് ബാധകമാക്കിക്കൂടെ? ഉദാ --കിരൺ ഗോപി 04:57, 7 ഡിസംബർ 2011 (UTC)Reply[മറുപടി]

നീക്കം ചെയ്യപ്പെട്ട പ്രമാണങ്ങളുടെ സംവാദങ്ങൾ എന്നൊരു വർഗ്ഗം വേണ്ടതാണ്. പിന്നീട് എല്ലാ ഉപയോക്താക്കൾക്കും വിലയിരുത്തുവാൻ അത് അത്യാവശ്യവുമാണ്. ലേഖനങ്ങളുടെ കാര്യത്തിൽ പെട്ടെന്നു തീരുമാനമാക്കിയതു പോലെ ഇതിൽ പെട്ടെന്നൊരു തീരുമാനം നല്ലത്. --റോജി പാലാ (സംവാദം) 18:36, 13 ജനുവരി 2012 (UTC)Reply[മറുപടി]
നിലവിൽ ഇതൊരു വർഗ്ഗമായല്ലല്ലോ നമ്മൾ ശേഖരിക്കുന്നത്. വിക്കിപീഡിയ നാമമേഖലയിലെ ഒരു താളിന്റെ ഉപതാളുകളായാണ് അത് ചെയ്യുന്നത്. വിക്കി:നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദം എന്ന തരത്തിൽ മറ്റു നാമമേഖലയിലുള്ള നീക്കം ചെയ്യപ്പെടുന്ന താളുകളുടെ സംവാദങ്ങൾക്കും താളുകളുണ്ടാക്കി, അതിന്റെ ഉപതാളുകളായി സംവാദങ്ങൾ ശേഖരിക്കാവുന്നതാണ്. --Vssun (സംവാദം) 13:25, 14 ജനുവരി 2012 (UTC)Reply[മറുപടി]
തെറ്റിപ്പറഞ്ഞതാണ്. വർഗ്ഗമല്ല. നിലവിൽ നീക്കം ചെയ്ത പ്രമാണങ്ങളുടെ സംവാദങ്ങൾ ഇതിലൂടെ അത്യാവശ്യത്തിനു പുനസ്ഥാപിച്ചു ശേഖരിക്കുന്നതിൽ തെറ്റുണ്ടോ? --റോജി പാലാ (സംവാദം) 14:29, 14 ജനുവരി 2012 (UTC)Reply[മറുപടി]
അത്യാവശ്യമെങ്കിൽ മുൻപ് നീക്കം ചെയ്തവയും പുനസ്ഥാപിച്ച് പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല. --Vssun (സംവാദം) 14:40, 14 ജനുവരി 2012 (UTC)Reply[മറുപടി]

നിലവിൽ ഇതിനായി ഉപയോഗിക്കുന്ന താളിന്റെ പേരുമാറ്റി വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം എന്നാക്കി, എല്ലാ മേഖലകളിൽ നിന്നുള്ള താളുകളേയും അതിന്റെ ഉപതാളുകളായി ശേഖരിക്കുകയും ചെയ്താലോ? --Vssun (സംവാദം) 16:00, 4 ഫെബ്രുവരി 2012 (UTC)Reply[മറുപടി]

എഴുത്തുകാരുടെ ശ്രദ്ധേയത - ഭേദഗതി[തിരുത്തുക]

കടത്തനാട്ട് നാരായണൻ എന്ന താൾ നീക്കം ചെയ്യാനുള്ള നിർദ്ദേശത്തെത്തുടർന്നുള്ള ചർച്ചയിൽ എഴുത്തുകാരുടെ ശ്രദ്ധേയതാനയത്തിൽ "സർക്കാർ നിയന്ത്രിത അക്കാദമികളിലെ അംഗത്വം" ശ്രദ്ധേയതാമാനദണ്ഡമാക്കി ഉൾപ്പെടുത്താൻ നിർദ്ദേശമുയർന്നിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള ഇതുവരെയുള്ള അഭിപ്രായങ്ങൾ മുകളിൽക്കൊടുത്ത കണ്ണിയിൽ വായിക്കാം. ഏവരുടേയും അഭിപ്രായം ക്ഷണിക്കുന്നു. --Vssun (സംവാദം) 11:22, 3 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

സർക്കാർ നിയന്ത്രിത അക്കാദമികളിലെ അംഗത്വം"- നിയമനം വിവാദമാകാത്ത പശ്ചാലത്തിൽ സാഹിത്യരംഗത്ത്(അതത് രംഗത്തെ) ശ്രദ്ധേയതയ്ക്കുള്ള നിദർശനമായി അതിനെ കണക്കാക്കാമെന്നാണ് എന്റെ അഭിപ്രായം ബിനു (സംവാദം) 05:08, 4 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

അനുകൂലം--Fotokannan (സംവാദം) 14:42, 4 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

 • സംവാദംസർക്കാർ അക്കാദമികൾ എന്നു പറയുന്നവയെല്ലാം പെടുമോ അതോ കേരളസാഹിത്യ് അക്കാദമി മാത്രമേ പെടുകയുള്ളോ?--KG (കിരൺ) 06:36, 6 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]
ഇവിടെ ചർച്ച് ചെയ്യപ്പെടുന്നത് സാഹിത്യകാരൻമാരുടെ ശ്രദ്ധേയതയെക്കുറിച്ചല്ലേ.. സംസ്ഥാന-കേന്ദ്ര സാഹിത്യഅക്കാദമികളാണ് ഉദ്ദേശിക്കപ്പെടുന്നത്. --Vssun (സംവാദം) 07:49, 6 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]
ചോദിച്ചത് കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അല്ലതെ വേറെ മറ്റു അക്കാദമികൾ സാഹിത്യവുമായി ബന്ധമുള്ളത് ഉണ്ടോ എന്നറിയില്ല, ഉണ്ടങ്കിൽ അവയും ഉൾപ്പെടുമോ എന്നറിയാനാണ്.--KG (കിരൺ) 08:00, 6 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമികളല്ലതെ വേറെ എഴുത്തധികാരികളില്ല ബിനു (സംവാദം) 07:33, 9 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

 • എതിർക്കുന്നു സാഹിത്യത്തിൽ തനതായ സംഭാവന നൽകിയവരെ ശ്രദ്ധേയരായി കണക്കാക്കിയാൽ മതിയാകും, സർക്കാർ നോമിനികളെ ശ്രദ്ധേയരാക്കുന്നതിനോട് യോജിക്കുന്നില്ല.--KG (കിരൺ) 05:31, 28 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]
 • എതിർക്കുന്നു സർക്കാർ നോമിനികളെ ശ്രദ്ധേയരാക്കുന്നതിനോട് യോജിക്കുന്നില്ല. --ജേക്കബ് (സംവാദം) 21:50, 31 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

താളുകൾ ആർക്കൈവ് ചെയ്യുന്നതിനു മുമ്പുള്ള ഏറ്റവും ചുരുങ്ങിയ കാലയളവു്[തിരുത്തുക]

വിക്കിപീഡിയയിലെ സംവാദത്താളുകൾ (ഉപയോക്തൃസംവാദത്താളുകൾ അടക്കം) നിലവറയിൽ ആർക്കൈവ് ചെയ്യുമ്പോൾ ഏറ്റവും ഒടുവിലെ മൂന്നുമാസത്തെയെങ്കിലും അഥവാ 100 KB യെങ്കിലും (ഏതാണു കുറവു് അതു്) താളിൽ നിലനിർത്തണമെന്നും അതൊഴിച്ചുള്ളതുമാത്രമേ നിലവറയിലേക്കു് ആർക്കൈവ് ചെയ്യാവൂ എന്നും ഒരു നയം ചർച്ചയ്ക്കും വോട്ടെടുപ്പിനും അംഗീകാരത്തിനുമായി സമർപ്പിക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 10:12, 30 ജൂലൈ 2012 (UTC)Reply[മറുപടി]

ഉപയോക്തൃസംവാദത്താളുകളിൽ ഇടപെടുന്നതിനോട് യോജിക്കുന്നില്ല, സംവാദം പൂർത്തിയാക്കിയവ അല്ലെങ്കിൽ ഒരു നിശ്ചിത സമയ്ത്തിനുള്ളിൽ ചർച്ചകൾ നടക്കാത്ത ത്രെഡുകൾ നിലവറയിലേക്ക് നീക്കാം.--KG (കിരൺ) 11:44, 30 ജൂലൈ 2012 (UTC)Reply[മറുപടി]
ഉപയോക്തൃസംവാദത്താളുകൾ ഒഴിച്ചുള്ളവയ്ക്ക് ഈ നിയമം ബാധകമാക്കുന്നതിനെ അനുകൂലിക്കുന്നു. --Anoop | അനൂപ് (സംവാദം) 16:32, 1 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]
ഉപയോക്താവിന്റെ സ്വന്തം താൾ പോലെയല്ല ഉപയോക്തൃസംവാദതാൾ. അതിൽ പലപ്പോഴും ഭൂരിപക്ഷവും മറ്റുപയോക്താക്കളുടെ സംഭാവനയാണുണ്ടാവുക. മറ്റു പ്രധാന ലേഖനങ്ങളെ ബാധിക്കുന്ന ചർച്ചകളുടെ ആനുകാലികപ്രസക്തിയുള്ള ശകലങ്ങൾ ഇത്തരം താളുകളിൽ ധാരാളമായുണ്ടാവാം. നിലവറത്താളുകളിൽ ഒളിച്ചിരുന്നാൽ ഇത്തരം സംവാദശകലങ്ങൾ വിഷയം പിന്തുടർന്നുവരുന്ന ആളുകളുടെ കണ്ണിൽ പെടാതെ പോയെന്നു വരാം. അത്തരം അനുഭവങ്ങളും അതുമൂലം ചക്രം വീണ്ടും കണ്ടുപിടിക്കേണ്ടുന്ന സമയനഷ്ടങ്ങളും ധാരാളമായി അനുഭവപ്പെടുന്നതുകൊണ്ടാണു് ഇത്തരമൊരു നയനിർദ്ദേശത്തിനു തന്നെ ഒരുങ്ങിയതു്. സ്ഥിരമായി വിക്കിപീഡിയയിൽ വരുന്നവർക്കു് രണ്ടാഴ്ച്ചപോലും മാറിനിന്നാൽ തോന്നുന്ന ഭയാനകമായ അപരിചിതത്വം / (sense of loss of context) ഇതുവഴി വളരെ കുറയ്ക്കാം. വിശ്വപ്രഭ ViswaPrabha Talk 17:06, 1 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]
 • എതിർക്കുന്നു ഉപയോക്താവിന്റെ സംവാദത്താളിനായി നയം കൊണ്ടുവരുന്നതിനെ ശക്തമായി എതിർക്കുന്നു. ഒരു വ്യക്തിയുടെ ഉപയോക്തൃമണ്ഡലത്തിൽ പെട്ടതാണ് അദ്ദേഹത്തിന്റെ സംവാദത്താളും. അത് നിലവറയിലേക്ക് മാറ്റുന്നത് അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടമാണ്.

ഉപയോക്താക്കൾക്ക് നക്ഷത്രം നൽകുന്നതും മറ്റുള്ളവരാണ്. അതും നിലവറയിലേക്ക് മാറ്റണോ? --അഖിലൻ 16:26, 2 ഓഗസ്റ്റ് 2012 (UTC) Reply[മറുപടി]

നിലവറകൾ[തിരുത്തുക]

പഞ്ചായത്തിലേയും മറ്റിതര നാമമേഖലകൾ(തിരഞ്ഞെടുത്ത ചിത്രം മുതലായവ) നിലവറയിലേക്ക് മാറ്റുന്നതിന് പ്രത്യേകിച്ച് നയം ഒന്നും ഇപ്പോൽ നിലവിലില്ല. ഇത് എങ്ങനെ കൈകാര്യം ചെയ്യണം? നിലവറയുടെ വലിപ്പം( എത്ര ഉപശീർഷകങ്ങളാവാം) തുടഞ്ഞിയവയെപ്പറ്റി തീരുമാനം എടുക്കണം. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.--കിരൺ ഗോപി 11:23, 3 ഫെബ്രുവരി 2012 (UTC)Reply[മറുപടി]

ഒരു പൊതു അഭിപ്രായം: നയരൂപീകരണത്താളിൽ ഇത്തരം അഭിപ്രായങ്ങൾ ആരായുന്നതിനു പകരം ഒരു കരടുനയം അവതരിപ്പിച്ച് സമവായത്തിലെത്തുന്നതായിരിക്കും പെട്ടെന്ന് തീരുമാനത്തിലെത്താനുള്ള വഴി എന്നുകരുതുന്നു.
സംവാദത്താളുകളും പഞ്ചായത്തിലും മറ്റും വിഷയങ്ങളനുസരിച്ച് ചർച്ച നടക്കുന്നതിനാൽ ചർച്ചക്ക് തീരുമാനമായതിന് ഒരു മാസത്തിനു ശേഷമോ, ഒരുവർഷത്തിലധികമായി സംവാദത്തുടർച്ചയില്ലാത്തവയോ ആയവയെ നിലവറയിലേക്ക് നീക്കാം എന്ന് അഭിപ്രായപ്പെടുന്നു. നാൾവഴി പ്രധാനതാളിൽത്തന്നെ നിലനിൽക്കുന്നതായിരിക്കും നല്ലതെന്നും വിചാരിക്കുന്നു. ഉപശീർഷകങ്ങളുടെ എണ്ണത്തേക്കാളും താളിന്റെ വലുപ്പമായിരിക്കും നിലവറത്താളുകളിന്റെ നീളത്തിന്റെ മാനദണ്ഡമായി എടുക്കാവുന്നത്. അത്, മൂന്നര-നാലുലക്ഷം ബൈറ്റുകളിൽ നിജപ്പെടുത്താമെന്നും വിചാരിക്കുന്നു. (ഇത് ഏതാണ്ട് മൂന്നേമുക്കാൽ ലക്ഷം ബൈറ്റുകളുണ്ട്)--Vssun (സംവാദം) 15:08, 3 ഫെബ്രുവരി 2012 (UTC)Reply[മറുപടി]
ശരാശരി നാലുലക്ഷം ബൈറ്റുകൾ എന്ന ആശയം നല്ലതെന്ന് കരുതുന്നു.--കിരൺ ഗോപി 06:58, 6 ഫെബ്രുവരി 2012 (UTC)Reply[മറുപടി]

ഇക്കാര്യത്തെക്കുറിച്ചുള്ള സമവായം ഇവിടെ ചേർത്താൽപ്പോരേ? --Vssun (സംവാദം) 02:11, 28 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

ശ്രദ്ധേയത[തിരുത്തുക]

വിക്കിയിലെ ലേഖനങ്ങളിൽ ഏറ്റവും കൂടുതൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് ശ്രദ്ധേയതയെ പറ്റിയാണ്. അതിൽ തന്നെ വ്യക്തികളുടെ ശ്രദ്ധേയതാ മാനദണ്ഡം. ഈ മാനദണ്ഡങ്ങൾ ഒരിടത്തും വ്യക്താമയി നിർവചിച്ചിട്ടില്ലാത്തതിനാൽ പലപ്പോഴും ആശയക്കുഴപ്പങ്ങൾക്ക് അത് വഴി വയ്ക്കുന്നു. നിലവിൽ എഴുത്തുകാർക്ക് മാത്രമാണ് ശ്രദ്ധേയതാ നയം രൂപീകരിച്ചിട്ടുള്ളത്. ഇത് പോലെ മറ്റ് മേഘലകളിലേക്കും ശ്രദ്ധേയതാ നയം രൂപീകരിക്കേണ്ടതായുണ്ട്. അഭിപ്രായങ്ങൾ പദ്ധതി താളിൽ ചർച്ച ചെയ്യാം--കിരൺ ഗോപി 11:40, 30 നവംബർ 2011 (UTC)Reply[മറുപടി]

തിരഞ്ഞെടുത്ത ചിത്രത്തിനുള്ള മാനദണ്ഡങ്ങൾ[തിരുത്തുക]

ഈ വിഷയത്തെക്കുറിച്ചുള്ള പഴയ ചർച്ച പത്തായത്തിൽ കാണുക

ഇതിനുമുൻപ് ചർച്ച ചെയ്ത് തീരുമാനമായ കാര്യമാണിതെന്ന് മുകളിൽ പറയുന്നുണ്ട്. എങ്കിലും ഇതുസംബന്ധിച്ച ചർച്ച കാണാൻ സാധിച്ചില്ല. മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ. എന്ന നയത്തിൽ മാറ്റം വരുത്തണമെന്ന് അഭിപ്രായമുണ്ട്. ചിത്രം ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചിരിക്കുകയും അതിന് വൈജ്ഞാനികമൂല്യം നൽകുകയുംചെയ്യണം എന്ന മാനദണ്ഡത്തിന്റെ ആന്തരാർത്ഥത്തിനെതിരാണ് ആദ്യം പറഞ്ഞ മാനദണ്ഡം. തെരഞ്ഞെടുത്ത ചിത്രം പ്രധാന താളിൽ കൊടുക്കുമ്പോൾ അതിനോടൊപ്പം വിജ്ഞാനപ്രദമായ ഒരു വിക്കി താളിലേയ്ക്ക് ഒരു ലിങ്ക് കൊടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. ലേഖനം എന്ന് വിവക്ഷിച്ചത് മലയാളം വിക്കിപ്പീഡിയയിലെ ലേഖനത്തെ തന്നെയാണെന്ന് കരുതുന്നു. അതിനാൽ ഈ മാനദണ്ഡങ്ങൾ താഴെ പറയുന്ന പ്രകാരം മാറ്റണമെന്ന് അഭിപ്രായപ്പെടുന്നു.

 • മലയാളം വിക്കിപ്പീഡിയർ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം ചെയ്യാവൂ.
 • ചിത്രം മലയാളം വിക്കിപ്പീഡിയയിലെ ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചിരിക്കുകയും അതിന് വൈജ്ഞാനികമൂല്യം നൽകുകയും ചെയ്യണം. --അജയ് ബാലചന്ദ്രൻ (സംവാദം) 16:04, 8 ഡിസംബർ 2012 (UTC)Reply[മറുപടി]

ഇതരവിക്കി എന്നത്, ഇവിടെ കോമൺസിനെയാണ് പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത്. (മറ്റേതെങ്കിലും വിക്കിസംരംഭങ്ങളിൽ ചേർത്താലും അത് കോമൺസിലേക്കോ മലയാളം വിക്കിപീഡിയയിലേക്കോ മാറ്റിയാലാണല്ലോ ഇവിടെ ഉപയോഗിക്കാനാകൂ.). ഏതെങ്കിലും ലേഖനത്തിൽ എന്നതിനർത്ഥം മലയാളം വിക്കിപീഡിയയിലെ ലേഖനം തന്നെയാണ്. അവ്യക്തതയുണ്ടെങ്കിൽ വ്യക്തമാക്കി എഴുതാം. --Vssun (സംവാദം) 18:09, 8 ഡിസംബർ 2012 (UTC)Reply[മറുപടി]

ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ട ചിത്രമാകാൻ നാമനിർദ്ദേശം ചെയ്തതാണ് ഈ അഭിപ്രായമുണ്ടാകാൻ കാരണം. താളിൽ മാത്രമേ മലയാളം വിക്കിപ്പീഡിയയിൽ ഈ ചിത്രം ഉപയോഗിക്കുന്നുള്ളൂ!!! മാനദണ്ഡങ്ങളുടെ അവ്യക്തത കാരണം ചിത്രത്തെ അസാധുവാക്കാനും സാധിക്കുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 02:33, 9 ഡിസംബർ 2012 (UTC)Reply[മറുപടി]

മലയാളം വിക്കിപീഡിയയിലെ ലേഖനം എന്ന് വ്യക്തമാക്കി എഴുതിയാൽ പ്രശ്നം തീരുമെന്ന് കരുതുന്നു -- റസിമാൻ ടി വി 10:36, 9 ഡിസംബർ 2012 (UTC)Reply[മറുപടി]

checkY ചെയ്തു --Vssun (സംവാദം) 15:15, 9 ഡിസംബർ 2012 (UTC

ലേഖനങ്ങളുടെ സംരക്ഷണം[തിരുത്തുക]

വിക്കിപീഡിയയിലെ ലേഖനങ്ങൾ ഏതൊരാൾക്കും തിരുത്താൻ പാകത്തിന് സ്വതന്ത്രമായിരിക്കണമല്ലോ. നശീകരണം തടയാനായി ലേഖനങ്ങൾ നിശ്ചിതകാലത്തേക്ക് സംരക്ഷിക്കാമെങ്കിലും അനന്തകാലത്തേക്ക് ഒരു ലേഖനവും സംരക്ഷിക്കപ്പെടരുതെന്ന് കരുതുന്നു. ഇക്കാര്യം നയത്തിൽ ഉൾപ്പെടുത്താനും നിലവിൽ അനന്തകാലത്തേക്ക് സംരക്ഷിക്കപ്പെട്ടിരിക്കുന്ന താളുകൾ പരിശോധിച്ച് സംരക്ഷണം ഒഴിവാക്കുകയോ കാലാവധി നിശ്ചയിക്കുകയോ വേണമെന്ന് കരുതുന്നു. --Vssun (സംവാദം) 17:57, 10 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

അനന്തകാലത്തേക്ക് സമ്പൂർണ്ണസംരക്ഷണം നൽകുന്നതിനോട് യോജിപ്പില്ല (പ്രധാനതാൾ, ചില ഫലകങ്ങൾ, ഉപയോക്തൃതാളുകൾ എന്നിവ ഒഴികെ) എന്നിരുന്നാലും അമിതാമായ് പാഴെഴുത്ത് തുടർച്ചയായി നടക്കുന്ന താളുകളിൽ ഭാഗിക സംരക്ഷണം അനന്തകാലത്തേക്ക് നൽകുന്നതിനോട് എതിർക്കുന്നില്ല.--KG (കിരൺ) 03:08, 11 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
ഇവിടെ ലേഖനങ്ങളുടെ കാര്യം മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത്. പാഴെഴുത്തിന്റെ തുടരുന്ന കാലയളവനുസരിച്ച് സംരക്ഷണകാലാവധി ഉയർത്തി നിശ്ചയിക്കുകയാണ് വേണ്ടതെന്നു കരുതുന്നു. ഭാഗികസംരക്ഷണം പോലും അനന്തകാലത്തേക്ക് പാടില്ലെന്നാണ് എന്റെ അഭിപ്രായം. --Vssun (സംവാദം) 04:39, 11 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
 • അനുകൂലിക്കുന്നു അനന്തകാല സംരക്ഷണം നീക്കി സന്ദർഭത്തിനനുസരിച്ച് കാലാവധി നിശ്ചയിച്ചിട്ടുള്ള തരം സംരക്ഷണം മതിയെന്നാണ് എന്റെയും അഭിപ്രായം.--ഹിരുമോൻ (സംവാദം) 04:57, 11 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
 • അനുകൂലിക്കുന്നു ലേഖനതാളുകളിലെ അനന്തകാലസംരക്ഷണം ഒഴിവാക്കാം -- റസിമാൻ ടി വി 06:34, 11 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
വൈക്കം മുഹമ്മദ് ബഷീർ എന്നതാളിന്റെ നാൾവഴി കാണുക, ഇത്തരം താളുകൾ എങ്ങനെ കൈകാര്യം ചെയ്യും.--KG (കിരൺ) 12:12, 11 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
ഇത്തരത്തിലുള്ള മറ്റു താളുകളുണ്ട്. എം.ടി. വാസുദേവൻ നായർ മറ്റൊരു ഉദാഹരണമാണ്. നമുക്ക് സംരക്ഷിക്കാനുള്ള കാലാവധി ഒരുവർഷം വരെയുണ്ട്. കാലാവധി ഘട്ടം ഘട്ടമായി ഉയർത്തി നിശ്ചയിക്കുന്നതായിരിക്കും നല്ലത്. --Vssun (സംവാദം) 14:51, 11 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

നിലവിൽ ചില ലേഖനങ്ങൾ (പ്രധാനതാൾ പോലുള്ള അപൂർവ്വം താളുകൾ ഒഴിച്ച്) സംരക്ഷിച്ചിരിക്കുന്നു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഐപി എഡിറ്റ് നിരോധിച്ചിട്ടുണ്ട് എന്നതാണോ? അതോ ലോഗിൻ ചെയ്തവരെ കൂടെ നിരോധിച്ച ലെഖനങ്ങൾ ഉണ്ടോ?--ഷിജു അലക്സ് (സംവാദം) 15:26, 11 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ഐപി എഡിറ്റ് നിരോധിച്ചിട്ടുണ്ട് എന്നത്--KG (കിരൺ) 15:37, 11 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
 • എതിർക്കുന്നു വിവാദപരമായ വിഷയങ്ങളെ സംബന്ധിച്ച താളുകളിൽ ഐ.പി. എഡിറ്റുകൾ അനുവദിക്കേണ്ടതെയില്ലെന്നാണ് എന്റെ അഭിപ്രായം. വൈകാരികമായ തിരുത്തലുകൾ ഒഴിവാക്കാൻ അത് ഉപകരിക്കും. ഈ താളുകളിൽ ലോഗിൻ ചെയ്ത് തിരുത്തിയാലെന്താണ് കുറവ്? --ജേക്കബ് (സംവാദം) 22:33, 11 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
തിരുത്തുന്നതിൽ പരമാവധി സ്വാതന്ത്ര്യം നൽകുക എന്നതാകണം വിക്കിപീഡിയ നയം. ലോഗിൻ ചെയ്തോ ചെയ്യാതെയോ തിരുത്തുക എന്നത് ഉപയോക്താവിന്റെ സ്വാതന്ത്ര്യമാണ്. --Vssun (സംവാദം) 09:13, 12 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതുപോലെതന്നെ അത് ദുരുപയോഗിക്കപ്പെടാതെ നോക്കാനും കടപ്പാടുണ്ട് എന്നാണെന്റെ പക്ഷം. --ജേക്കബ് (സംവാദം) 03:25, 13 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

അംഗത്വമെടുത്ത ഉപയോക്താക്കളെ ലേഖനങ്ങൾക്കുമേൽ അനന്തകാലത്തേക്ക് വിലക്കരുത് - ഇങ്ങനെയൊരു സമവായം ഈ ചർച്ചയിൽനിന്നെടുക്കാം. അത് നയത്തിൽച്ചേർക്കാം എന്നും കരുതുന്നു. --Vssun (സംവാദം) 01:48, 30 ജനുവരി 2013 (UTC)Reply[മറുപടി]

float -- റസിമാൻ ടി വി 06:15, 30 ജനുവരി 2013 (UTC)Reply[മറുപടി]
നയത്തിൽച്ചേർത്തു. കൂട്ടത്തിൽ ആമുഖത്തിലും ചില്ലറ കൂട്ടിച്ചേർക്കലുകൾ വരുത്തിയിട്ടുണ്ട്. --Vssun (സംവാദം) 11:40, 30 ജനുവരി 2013 (UTC)Reply[മറുപടി]

അംഗത്വമെടുത്ത ഉപയോക്താക്കളെ ലേഖനങ്ങൾക്കുമേൽ അനന്തകാലത്തേക്ക് വിലക്കരുത് - ഇതൊന്നു വിശദമാകിയാൽ മനസിലാക്കാൻ എളുപ്പമ്നാകും. യൂസറെ തടയുന്ന കാര്യമാണൊ അതോ ലേഖനം സംരക്ഷിക്കുന്ന കാര്യമാണോ --പാപ്പൂട്ടി (സംവാദം) 11:47, 30 ജനുവരി 2013 (UTC)Reply[മറുപടി]

വിക്കി:സംരക്ഷണനയം#സമ്പൂർണ്ണസംരക്ഷണം എന്ന താളിൽ ചേർത്തിട്ടുണ്ട്. ഒന്നുനോക്കിയിട്ട് പറയാമോ? വ്യക്തമായില്ലെങ്കിൽ കൂടുതൽ വിശദമാക്കി എഴുതാം. --Vssun (സംവാദം) 12:46, 30 ജനുവരി 2013 (UTC)Reply[മറുപടി]

അവിടെ കുഴപ്പമില്ല. ഇവിടെ വായിച്ചപ്പോൾ തോന്നിയ ആശയപ്പിശകാ--പാപ്പൂട്ടി (സംവാദം) 14:26, 30 ജനുവരി 2013 (UTC)Reply[മറുപടി]

ലേഖനത്തിന്റെ ഉള്ളടക്കത്തിൽ മറ്റ് ഭാഷാവിക്കിയിലേക്കുള്ള കണ്ണി[തിരുത്തുക]

ലേഖനത്തിന്റെ ഉള്ളടക്കത്തിൽ മറ്റ് ഭാഷാവിക്കിയിലേക്കുള്ള കണ്ണി നൽകരുത്. ഇതിനായി ഇന്റർവിക്കി കണ്ണി മാത്രം ഉപയോഗിക്കുക. എന്നത് നയമാകേണ്ടതല്ലേ. ഉദാ: [[w:Sabriye Tenberken|സബ്രിയ തെൻബർക്കനും]] കാന്താരി (സ്ഥാപനം) മാറ്റംഎന്ന ലേഖനത്തിൽ. --എഴുത്തുകാരി സംവാദം 13:54, 16 നവംബർ 2012 (UTC)Reply[മറുപടി]

ലേഖനങ്ങളിൽ ഇങ്ങനെ മറ്റു ഭാഷകളിലേക്ക് കണ്ണി നൽകരുതെന്നാണു എന്റെ അഭിപ്രായം. സംവാദം താളുകളിലും മറ്റും ഇങ്ങനെ കണ്ണി നൽകാം. ആരെങ്കിലും അവ നീലിപ്പിക്കും എന്ന പ്രതീക്ഷയോടെ അവ ചുവന്ന കണ്ണികളായി തന്നെ ഇരിക്കട്ടെ. --Anoop | അനൂപ് (സംവാദം) 14:20, 16 നവംബർ 2012 (UTC)Reply[മറുപടി]
ഇത്തരമൊരു നയം നല്ലതാണ്. അന്തർവിക്കി കണ്ണി അതിന്റെ സ്ഥാനത്തും അത്യാവശ്യമെങ്കിൽ മാത്രം മറ്റ് ലിങ്കുകൾ "പുറത്തേക്കുള്ള കണ്ണികൾ" എന്ന ഭാഗത്തും കൊടുക്കാം. ലേഖനത്തിന്റെ മുഖ്യഭാഗത്ത് കണ്ണികളില്ലാത്തതു തന്നെ നല്ലത് -- റസിമാൻ ടി വി 14:32, 16 നവംബർ 2012 (UTC)Reply[മറുപടി]

അതെ അങ്ങനെ തന്നെയാണ് വേണ്ടത്. ഇതൊരു നയമായി രേഖപ്പെടുത്തണം. --ഷിജു അലക്സ് (സംവാദം) 17:23, 16 നവംബർ 2012 (UTC)Reply[മറുപടി]

 ലേഖനത്തിന്റെ ഉള്ളടക്കത്തിൽ ഇതരഭാഷാവിക്കികളിലേക്ക് കണ്ണികൾ നൽകരുതെന്ന് സമവായമായതായി രേഖപ്പെടുത്തുന്നു -- റസിമാൻ ടി വി 21:33, 30 ജനുവരി 2013 (UTC)Reply[മറുപടി]

സ്ഥലപ്പേരുകൾ[തിരുത്തുക]

സ്ഥലപ്പേരുകളുടെ കാര്യത്തിൽ ആശയക്കുഴപ്പമൊഴിവാക്കാൻ ഇപ്പോൾ താളുകൾക്ക് മൂന്ന് രീതിയിൽ തലക്കെട്ടുനൽകുന്നതായി കാണുന്നു:

 1. വെള്ളൂർ (കണ്ണൂർ)
 2. പുത്തൂർ (കണ്ണൂർ ജില്ല)
 3. മുട്ടം, ഇടുക്കി ജില്ല

ഇവയിലേതെങ്കിലും ഒരു രൂപം ഉപയോഗിക്കാൻ സമവായമാവുകയും അത് ശൈലീപുസ്തകത്തിൽ ചേർക്കുകയും ചെയ്താൽ നന്നായിരിക്കും -- റസിമാൻ ടി വി 04:23, 5 ജനുവരി 2013 (UTC)Reply[മറുപടി]

മൂന്നാമത്തെ രൂപമാണ് കൂടുതൽ നല്ലതെന്ന് എന്റെ അഭിപ്രായം. വലയത്തോട് താല്പര്യമില്ലാത്താണ് എന്റെ ഇഷ്ടക്കേടിനു കാരണം :) --ഷിജു അലക്സ് (സംവാദം) 04:27, 5 ജനുവരി 2013 (UTC)Reply[മറുപടി]
സ്ഥലപ്പേരുകളുടെ കാര്യത്തിൽ വലയം ഇല്ലാത്തതായ മൂന്നാമത്തെ രൂപമാവും നല്ലത് ---ജോൺ സി. (സംവാദം) 04:49, 5 ജനുവരി 2013 (UTC)Reply[മറുപടി]
മൂന്നാമത്തേതിനെ അനുകൂലിക്കുന്നു. (ഇതിലൂടെ ഒരക്ഷരം കുറക്കുകയും ചെയ്യാം) --Vssun (സംവാദം) 04:58, 5 ജനുവരി 2013 (UTC)Reply[മറുപടി]
മൂന്നാമത്തെതിനെ അനുകൂലിക്കുന്നു. ഇഗ്ലീഷ് വിക്കിപ്പീഡിയയിൽ സാധാരണ ഉപയോഗിക്കുന്നത് ഇതായാണ് കണ്ടിട്ടുള്ളത്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:29, 5 ജനുവരി 2013 (UTC)Reply[മറുപടി]

float --Adv.tksujith (സംവാദം) 16:13, 5 ജനുവരി 2013 (UTC)Reply[മറുപടി]

മലയാളം വിക്കിപീഡിയയിൽ ഒന്നാമത്തെയല്ലേ കൂടുതൽ ഉപയോഗിക്കുന്നത്. ഉദാ: വർഗ്ഗം:ടെക്സസിലെ നഗരങ്ങൾ നോക്കുക. --ജേക്കബ് (സംവാദം) 18:40, 5 ജനുവരി 2013 (UTC)Reply[മറുപടി]
ടെക്സസിലെ നഗരങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളൊക്കെ ജേക്കബ് തന്നെ എഴുതിയതല്ലേ :) -- റസിമാൻ ടി വി 21:48, 30 ജനുവരി 2013 (UTC)Reply[മറുപടി]
അതെ ആ ലേഖനങ്ങൾ ഞാൻ എഴുതിയതാണ് എന്നത് ശരിതന്നെ, പെട്ടെന്ന് കണ്ടപ്പോൾ ഉദാഹരിച്ചെന്നേയുള്ളൂ. കുറച്ച് കാലം മുമ്പ് ഇംഗ്ലീഷ് വിക്കിയിലെ ശൈലി (മൂന്നാമത്തെ) പിന്തുടരാനായിരുന്നു ഞാനും അനുകൂലിച്ചിരുന്നത്. എന്നാൽ അന്ന് വിക്കിസമൂഹം തീരുമാനമെടുത്തതനുസരിച്ചാണ് ഒന്നാമത്തെ ഉപയോഗിക്കുന്നത് എന്നതാണെന്റെ ഓർമ്മ. അതിന്റെ ചരിത്രമൊക്കെ തപ്പിപ്പിടിയ്ക്കണം. ഇനി ശൈലി തിരിച്ചുമാറ്റാനാണെങ്കിൽ ഇവിടുത്തെ ശൈലിക്കനുസരിച്ച് മാറ്റിയ പല ഫലകങ്ങളും വരെ മാറ്റേണ്ടി വന്നേക്കും (ഈയിടെ മെർജ് ചെയ്തപ്പോൾ ഒന്ന് ശ്രദ്ധയിൽപ്പെട്ടിരുന്നു, കുറച്ചുകൂടി വേഗമുള്ള ഇന്റർനെറ്റ് കണക്ഷൻ കിട്ടുമ്പോൾ തപ്പിപ്പിടിച്ചു തരാം). ഇതെല്ലാം ഇനി തിരിച്ചു മാറ്റണ്ടതിന്റെ ആവശ്യമുണ്ടോ?നിലവിൽ കൂടുതൽ ഉപയോഗിക്കുന്നത് ആദ്യത്തെയാണെന്നു തെളിയിക്കണമെങ്കിലും കണക്കെടുക്കണം. --ജേക്കബ് (സംവാദം) 06:50, 31 ജനുവരി 2013 (UTC)Reply[മറുപടി]
മൂന്നാമത്തേതാണു നല്ലത്. --Anoop | അനൂപ് (സംവാദം) 08:57, 14 ജനുവരി 2013 (UTC)Reply[മറുപടി]
മൂന്നാമത്തേതിനോട് യോജിക്കുന്നു. - Hrishi (സംവാദം) 09:31, 14 ജനുവരി 2013 (UTC)Reply[മറുപടി]

- ശൈലീപുസ്തകത്തിൽ ഉൾപ്പെടുത്തി. --Vssun (സംവാദം) 05:06, 2 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ഒരേ പേരിൽ രണ്ടു സ്ഥലപ്പേരുകൾ ഒരു ജില്ലയിൽ വന്നാൽ മേൽപ്പറഞ്ഞ രീതിയിൽ എഴുതുന്നതിനു മാറ്റം വരില്ലേ ? ഉദാഹരണം : കോഴിക്കോട് ജില്ലയിൽ രണ്ട് payyoli -കൾ ഉണ്ട്. ഒന്ന് PT Usha -യുടെ പയ്യോളിയും, മറ്റൊന്ന് ഏകദേശം നാലഞ്ചു കി.മി കിഴക്ക് മാറി പേരാമ്പ്ര റോഡിലുള്ള പയ്യോളിയും. അങ്ങനെയുള്ള സ്ഥലപ്പേരുകൾ എഴുതുന്നതിനും ഒരു ശൈലി ആവശ്യമാണെന്ന് തോന്നുന്നു.--Raveendrankp (സംവാദം) 12:36, 6 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

പെട്ടന്നു നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ[തിരുത്തുക]

പെട്ടന്നു നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങളും നടത്തിപ്പും ചെറിയരീതിയിൽ ഈ താളിൽ എഴുതിയിരിക്കുന്നു. ഇവ അനുയോജ്യമെങ്കിൽ വേണ്ട മാറ്റങ്ങളോടു കൂടി പകർത്താം. പകർത്തിയാൽ സംവാദങ്ങൾ ഇവിടെ തന്നെ തുടരാം. ഇവിടുത്തെ ഏകദേശ തർജ്ജമയാണിത്. --എഴുത്തുകാരി സംവാദം 14:10, 14 ഫെബ്രുവരി 2012 (UTC)Reply[മറുപടി]

float--Vssun (സംവാദം) 16:05, 14 ഫെബ്രുവരി 2012 (UTC)Reply[മറുപടി]
 ഇത് ഇപ്പോൾ മലയാളം വിക്കിപീഡിയയിലെ ഔദ്യോഗികനയമാണ് -- റസിമാൻ ടി വി 06:30, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

അവലംബം മലയാളത്തിൽ നൽകൽ[തിരുത്തുക]

ലേഖനങ്ങളിലെ അവലംബങ്ങൾ പലതും യു,ആർ.എൽ കളോ, ഇംഗ്ലീഷ് പുസ്തകങ്ങളോ, പ്രബന്ധങ്ങളോ ആവാം. അവ അതേപടി ലേഖനത്തിൽ ചേർത്താൽ ഒരു മലയാളം ലേഖനത്തിൽ (അവലംബത്തിന്റെ ഭാഗത്ത്) വളരെയേറെ ഇംഗ്ലീഷ് വാക്കുകളും കാണപ്പെടും. ബോധി ധർമ്മൻ അതിന് ഒരു ഉദാഹരണമാണ്. ഇത് ഒഴിവാക്കാൻ അവലംബത്തിൽ "title = മലയാളം തലക്കെട്ട് " എന്ന രീതി പ്രോത്സാഹിക്കപ്പെടേണ്ടതല്ലേ..? --Adv.tksujith (സംവാദം) 03:43, 10 ഡിസംബർ 2011 (UTC)Reply[മറുപടി]

നല്ലതാണെന്ന് കരുതുന്നു. പരീക്ഷണമെന്ന നിലയിൽ ഇപ്പോൾ ചില ലേഖനങ്ങളിൽ (ഉദാഹരണം) മലയാളം തലക്കെട്ടോടെ ഇംഗ്ലീഷ് അവലംബങ്ങൾ നൽകുന്നുണ്ട്. എങ്ങനെയുണ്ടെന്ന് പറയുക. --Vssun (സംവാദം) 11:05, 2 ഡിസംബർ 2012 (UTC)Reply[മറുപടി]
അവലംബങ്ങളിലും ഗ്രന്ഥങ്ങളുടെയും രചയിതാക്കളുടെയും പേരുകളും മറ്റും മലയാളത്തിലാക്കാൻ നിർദ്ദേശിച്ചുകൊണ്ട് ശൈലീപുസ്തകത്തിൽ ചേർക്കാമെന്ന് കരുതുന്നു -- റസിമാൻ ടി വി 06:49, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
നിർബന്ധിക്കാനാകുമോ?--റോജി പാലാ (സംവാദം) 07:01, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ഇംഗ്ലീഷ് വിക്കിയിൽ നിന്ന് പകർത്തുന്ന ലേഖനഭാഗങ്ങളും ഇൻഫോബോക്സുകളുമെല്ലാം മലയാളമാകുന്നത് നിർബന്ധമാണല്ലോ റോജീ. അതുപോലെ ഇതും എന്ന് കരുതിയാൽ മതി. ലേഖനം വായിക്കുമ്പോൾ കാണാത്തതും തിരുത്തുമ്പോൾ മാത്രം കാണുന്നതുമായ കാര്യങ്ങളൊന്നും തർജ്ജമ ചെയ്യേണ്ടതില്ല. ഫലകങ്ങളുടെ പേരുകൾ, ഇൻഫോബോക്സ് ചരങ്ങൾ ഒക്കെ ഉദാഹരണമാണ്. എന്നാൽ ലേഖനം വായിക്കുന്ന ആൾക്ക് കാണാവുന്നതും ഇംഗ്ലീഷിൽ നിലനിർത്തുന്നതുകൊണ്ട് പ്രത്യേക ഗുണമൊന്നുമില്ലാത്തതും (ഉദാഹരണമായി, ശാസ്ത്രീയനാമങ്ങൾ തർജ്ജമ ചെയ്യാതെ വയ്ക്കുന്നത് കൂടുതൽ ശാസ്ത്രീയമാണെന്ന വാദം വരാം) ആയ കാര്യങ്ങൾ തർജ്ജമ ചെയ്യണമെന്നുതന്നെ കരുതുന്നു -- റസിമാൻ ടി വി 07:13, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
വിക്കിപീഡിയ ടൂൾബാറിലെ അവലംബം നൽകാനുള്ള ഉപകരണത്തിൽ മലയാളം നേരിട്ട് ടൈപ്പ് ചെയ്യാം. അതിനാൽ തന്നെ ഇതു വലിയ ഒരു പ്രശ്നമാകില്ലെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 07:20, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ടാക്സോബോക്സ് അടക്കം സാധിക്കുന്നവ എല്ലാം മലയാളം മതി.--Roshan (സംവാദം) 13:35, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

സാധിക്കുന്ന അവലംബങ്ങളെല്ലാം മലയാളത്തിലാണ് കൊടുക്കേണ്ടതെന്ന് ശൈലീപുസ്തകത്തിൽ ചേർക്കാം എന്ന് തീരുമാനമെടുക്കാമോ? ആ അഭിപ്രായത്തിനാണ് നിലവിൽ ഭൂരിപക്ഷ പിന്തുണ (എന്റെയും പിന്തുണയുണ്ട്). --അജയ് ബാലചന്ദ്രൻ സംവാദം 11:33, 13 മാർച്ച് 2013 (UTC)Reply[മറുപടി]
 ശൈലിയാക്കി മാറ്റുന്നു -- റസിമാൻ ടി വി 15:55, 13 മാർച്ച് 2013 (UTC)Reply[മറുപടി]

അഭിനന്ദനം അറിയിക്കുന്നു--Roshan (സംവാദം) 17:13, 13 മാർച്ച് 2013 (UTC)Reply[മറുപടി]

ശ്രദ്ധേയത/കേരളത്തിലെ ഗ്രന്ഥശാലകൾ[തിരുത്തുക]

കേരളത്തിൽ വളരെയധികം ഗ്രന്ഥശാലകൾ ഉണ്ട്. പലതും ശ്രദ്ധേയതയില്ലെന്ന കാരണത്താൽ ഒഴിവാക്കേണ്ടി വരുന്നുണ്ട്, ഇനിയും ഒഴിവാക്കേണ്ടി വരും. എന്നാൽ ശ്രദ്ധേയത തീരുമാനിക്കാനുള്ള മാനദണ്ഡങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു. അതുകൊണ്ട് ഈ വിഭാഗത്തിലെ ലേഖനങ്ങളുടെ ശ്രദ്ധേയത ഉറപ്പാക്കാനായി ചില മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടതുണ്ട്. മാനദണ്ഡങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു. അഥവാ ആരാധനാലയങ്ങൾക്കു നൽകുന്ന ഉദാരസമീപനം ഗ്രന്ഥശാലകൾക്കും നൽകാവുന്നതാണെങ്കിൽ അതിലും ഒരു തീരുമാനം ഉണ്ടായാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 12:21, 7 ഡിസംബർ 2012 (UTC)Reply[മറുപടി]

കേരളത്തിലെ ഗ്രന്ഥാലയങ്ങൾ എന്ന പേരിൽ ഒരു പ്രധാന താളുണ്ടാക്കുകയും അതിനു കീഴിൽ വിവിധ ജില്ലകളിലേതായി ഗ്രന്ഥശാലകളുടെ പേരുകൾ ഒന്നൊന്നായി ചേർക്കുകയുമാണു് അഭികാമ്യം. ഈ ലിസ്റ്റിൽ ഓരോന്നിനും നേരെ എന്തെങ്കിലും ശ്രദ്ധേയമായ വസ്തുതകൾ (ഒന്നോ രണ്ടോ വരിയെങ്കിലും) ഉണ്ടെങ്കിൽ അവ ചേർക്കുകയും ആവാം. ഏതെങ്കിലും ഗ്രന്ഥശാലയ്ക്കു് തനതായ ലേഖനം ലഭിയ്ക്കുവാൻ തക്ക ശ്രദ്ധേയതയുണ്ടെങ്കിൽ അവയെ തീർച്ചയായും പ്രത്യേകം ലേഖനങ്ങളിൽ ഉൾപ്പെടുത്തുകയുമാവാം. ഇങ്ങനെ വരുമ്പോൾ ഒടുവിൽ കേരളത്തിലെ മിക്കവാറും എല്ലാ ഗ്രന്ഥാലയങ്ങളുടേയും ലിസ്റ്റും അതിൽ തന്നെ പ്രധാനമായവയെക്കുറിച്ചുള്ള ലേഖനങ്ങളും സ്വയം വികസിച്ചുവരും.

ശ്രദ്ധേയതയെക്കുറിച്ചു് ഉഭയാഭിപ്രായമുള്ള ഒട്ടുമിക്ക വിഷയങ്ങളിലും ഇതേ രീതി സ്വീകരിക്കാവുന്നതാണു്. വിശ്വപ്രഭ ViswaPrabha Talk 12:56, 7 ഡിസംബർ 2012 (UTC)

ഗ്രന്ഥശാലകളുടെ പട്ടിക തയ്യാറാക്കുകയും അവയിൽ നിന്ന് ലേഖനരൂപത്തിൽ വികസിപ്പിക്കാവുന്നതരത്തിൽ ശ്രദ്ധേയതയുള്ളവ അപ്രകാരം വികസിപ്പിക്കുകയും ചെയ്യണം എന്ന നിർദ്ദേശം സ്വാഗതാർഹമാണ്. ഒപ്പം അത്തരത്തിൽ താളുകളായി മാറാവുന്ന തരത്തിൽ ഉള്ള ശ്രദ്ധേയത എന്താണെന്ന് കൂടി ചർച്ച ചെയ്യണമല്ലോ.
ഇക്കാര്യത്തിൽ തോന്നുന്നത് താഴെ പറയുന്നവയാണ്:
 • ഗ്രന്ഥശാലകളുടെ പഴക്കം ശ്രദ്ധേയതയ്ക്ക് മാനദണ്ഡമാക്കാവുന്നതാണെന്ന് തോന്നുന്നു. സ്ഥാപിക്കപ്പെട്ടിട്ട് 25/50 വർഷമോ അതിന് മുകളിലോ വർഷമായ ഗ്രന്ഥശാലകളെ ശ്രദ്ധേയതയുള്ളതായി കണക്കാക്കാം
 • ശ്രദ്ധേയമായ പുരസ്കാരങ്ങൾ നേടിയ ഗ്രന്ഥശാലകളെ ശ്രദ്ധേയമായ ഗ്രന്ഥശാലയായി കണക്കാക്കുക.
 • സ്വീകാര്യമായ പത്രങ്ങളുടെ പ്രാദേശിക പേജിലൊക്കെ ഗ്രന്ഥശാലകളെപ്പറ്റി വാർത്തകൾ ധാരാളം വരാറുണ്ട്. അവയെ അവലംബിമാക്കി ഗ്രന്ഥശാല ഉൾപ്പെടുത്താവുന്നതാണ്.
ഇവിടെ നടക്കുന്ന ചർച്ചകളിൽ സമവായമുണ്ടാകുന്നവ ഈ താളിലേക്ക് ചേർക്കാവുന്നതാണ്.--Adv.tksujith (സംവാദം) 17:17, 7 ഡിസംബർ 2012 (UTC)Reply[മറുപടി]
കേരളത്തിലെ ഗ്രന്ഥാലയങ്ങൾ എന്ന പേരിൽ ഒരു പ്രധാന താളുണ്ടാക്കുകയും അതിനു കീഴിൽ വിവിധ ജില്ലകളിലേതായി ഗ്രന്ഥശാലകളുടെ പേരുകൾ ഒന്നൊന്നായി ചേർക്കുകയുമാണു് അഭികാമ്യം. ശരി. പക്ഷേ അതൊരു പട്ടിക ഉണ്ടാക്കുന്ന പോലെ ആദ്യം ഒരാൾ ചെയ്യേണ്ട പ്രവർത്തിയല്ലേ? എന്നാൽ പുതിയതായി ഒരു ലേഖനം ഒരു ഉപയോക്താവ് സൃഷ്ടിച്ചാൽ അതിനെ നിലനിർത്താൻ എന്തു ചെയ്യാം എന്നതാണ് ചോദ്യം? സൃഷ്ടിക്കപ്പെടുന്ന പുതിയ താൾ വേണ്ട, പകരം കേരളത്തിലെ ഗ്രന്ഥാലയങ്ങൾ എന്ന പേരിലുള്ള പ്രധാന താളിലേക്കു ചേർത്താൽ മതി എന്നാണോ?--റോജി പാലാ (സംവാദം) 06:20, 8 ഡിസംബർ 2012 (UTC)Reply[മറുപടി]
+ 25 വർഷത്തിലധികം പ്രവർത്തനപാരമ്പര്യമുള്ളവ ഉൾപ്പെടുത്തി--റോജി പാലാ (സംവാദം) 06:51, 8 ഡിസംബർ 2012 (UTC)Reply[മറുപടി]

ശ്രദ്ധേയമായ പുരസ്കാരങ്ങൾ എന്നു പറയുന്നതിൽ കേരള സർക്കാർ ഇതിനായി പുരസ്കാരം വല്ലതും നൽകുന്നുണ്ടോ. പഴക്കം മാത്രം നോക്കിയാൽ മതിയാകും. അല്ലാത്തവ പൊതുതാളിൽ ഉൾപ്പെടുത്തുക--Roshan (സംവാദം) 07:57, 8 ഡിസംബർ 2012 (UTC)Reply[മറുപടി]

കേരളത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമില്ലാത്ത ലൈബ്രറികൾ ഉണ്ടെങ്കിൽ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള ലൈബ്രറികൾ എന്നു നയത്തിൽ ഉൾപ്പെടുത്തുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു. --റോജി പാലാ (സംവാദം) 10:24, 23 ഡിസംബർ 2012 (UTC)Reply[മറുപടി]
നയങ്ങൾ വല്ലതും ആയി എങ്കിൽ അത് ഒന്നു ക്രോഡീകരിച്ചാൽ നന്നായിരിക്കും.--സുഗീഷ് (സംവാദം) 20:44, 26 ഡിസംബർ 2012 (UTC)Reply[മറുപടി]
:)--സുഗീഷ് (സംവാദം) 18:16, 9 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
 • ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ ഗ്രന്ഥശാലയെപ്പറ്റി പ്രസ്താവനയുണ്ടെങ്കിൽ (സുജിത്തിന്റെ നിർദ്ദേശം)
 • കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ളവ (റോജിയുടെ നിർദ്ദേശം)

എന്നിവ ഇവിടെ ഉൾപ്പെടുത്തി. അവസാനനിർദ്ദേശം വന്നിട്ട് 3 മാസം കഴിഞ്ഞു. ഇതുവരെ ആർക്കും എതിർപ്പില്ലാത്തതിനാൽ ഇത് നയമാക്കുന്നു. എന്തെങ്കിലും ഭേദഗതി വേണമെങ്കിൽ മറ്റൊരു ചർച്ചയായി തുടങ്ങാവുന്നതാണ്.

സ്ഥിതിവിവരണക്കണക്കുകൾ[തിരുത്തുക]

മാറ്റം വരുന്ന സ്ഥിതിവിവരണക്കണക്കുകൾ ഉള്ള ലേഖനങ്ങൾ ഉണ്ടാവില്ലേ, Census Report -കളിൽ നിന്നും ചില മീഡിയകളിൽ നിന്നും മറ്റുമുള്ള വിവരങ്ങൾ കൊടുത്തിട്ടുള്ളവ ? അങ്ങനെയുള്ള ലേഖനങ്ങളെ "മാറ്റം വരുന്ന/വരുത്തേണ്ട സ്ഥിതിവിവരക്കണക്കുകൾ അടങ്ങിയ ലേഖനങ്ങൾ " എന്ന ഒരു വർഗം പുതുതായി സൃഷ്ടിച്ച് (അവയുടെ ഇപ്പോഴത്തെ വർഗ്ഗങ്ങളിൽ നിന്ന് മാറ്റം വരുത്താതെ തന്നെ ) അതിൽ ഉൾപ്പെടുത്തിയാൽ അവ പിൽക്കാലത്ത് വരുന്ന വിക്കിപീടിയന്മാർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാനും കാലാകാലങ്ങളിൽ മാറ്റം വരുത്താനും സഹായകരമായിരിക്കും എന്ന അഭിപ്രായമുണ്ട്.--Raveendrankp (സംവാദം) 05:33, 3 മാർച്ച് 2013 (UTC)Reply[മറുപടി]

വി:വിവരങ്ങൾ കാലാനുസരണം പുതുക്കേണ്ട എല്ലാ ലേഖനങ്ങളും എന്ന വർഗ്ഗം ഇപ്പോഴേ ഉണ്ട് -- റസിമാൻ ടി വി 09:39, 3 മാർച്ച് 2013 (UTC)Reply[മറുപടി]


സ്ഥിതിവിവരക്കണക്കുകളും മറ്റും പല സ്ഥലങ്ങളിൽ പുതുക്കേണ്ട പ്രശ്നം ഒഴിവാക്കാനാണ് വിക്കിഡാറ്റ എന്ന പുതിയ പദ്ധതി വരുന്നത്. ഇപ്പോൾ തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും കാലക്രമെണ കോമൺസ് പോലെ അതും വിക്കിമീഡിയ പദ്ധതികളുടെ നട്ടെല്ലായി മാറും. --ഷിജു അലക്സ് (സംവാദം) 09:45, 3 മാർച്ച് 2013 (UTC)Reply[മറുപടി]

റസിമാനും ഷിജു അലക്സിനും വിവരങ്ങൾ പറഞ്ഞുതന്നതിൽ നന്ദി അറിയിക്കുന്നു. ഒരു സംശയം പിന്നെയും ബാക്കിനിൽക്കുന്നു! റസിമാൻ പറഞ്ഞതുപോലെയുള്ള ഒരു വർഗ്ഗം എവിടെയാണ് ഉള്ളത് ? "വി:വിവരങ്ങൾ കാലാനുസരണം പുതുക്കേണ്ട എല്ലാ ലേഖനങ്ങളും"എന്നതിൽ ഞെക്കിയാൽ കാണുമെന്നല്ലാതെ contents -ലും സൂചികയിലും കാണുന്നില്ലല്ലോ. അത് ആമുഖത്തിൽ തന്നെ വേണമെന്ന അഭിപ്രായമുണ്ട്.--Raveendrankp (സംവാദം) 13:07, 5 മാർച്ച് 2013 (UTC)Reply[മറുപടി]

അതൊരു മറഞ്ഞിരിക്കുന്ന വർഗ്ഗമാണ്, വിക്കിപീഡിയ പരിപാലനത്തിൽ താല്പര്യമുള്ളവർ മാത്രം കണ്ടാൽ മതിയല്ലോ. ലിങ്ക് കിട്ടിയ സ്ഥിതിക്ക് അവിടുള്ള ലേഖനങ്ങളൊക്കെ നിങ്ങൾക്ക് ഇനി അപ്ഡേറ്റ് ചെയ്യാമല്ലോ -- റസിമാൻ ടി വി 13:15, 5 മാർച്ച് 2013 (UTC)Reply[മറുപടി]

റസിമാൻ, എല്ലാ ലേഖനങ്ങളും ഇല്ലെങ്കിലും എന്നാലാവുന്നത് ചെയ്യാൻ പരമാവധി ശ്രമിക്കാം.--Raveendrankp (സംവാദം) 08:31, 6 മാർച്ച് 2013 (UTC)Reply[മറുപടി]

float -- റസിമാൻ ടി വി 08:58, 6 മാർച്ച് 2013 (UTC)Reply[മറുപടി]

സംശയനിവാരണം വരുത്തിയതിനാൽ ചർച്ച നിലവറയിലേയ്ക്ക് നീക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 07:25, 14 മാർച്ച് 2013 (UTC)Reply[മറുപടി]

നഗരം പട്ടണം[തിരുത്തുക]

വർഗ്ഗീകരണകാര്യത്തിൽ നഗരവും പട്ടണവും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന വാക്കുകളാണ്. (ഉദാഹണം: കേരളത്തിലെ നഗരങ്ങൾ / കേരളത്തിലെ പട്ടണങ്ങൾ) രണ്ടു വാക്കുകളും ഏറെക്കുറേ ഒരേ അർത്ഥം തന്നെ തരുന്നതിനാൽ വർഗ്ഗങ്ങൾക്കായി ഏതെങ്കിലുമൊന്ന് പൊതുശൈലിയായി സ്വീകരിക്കണം എന്നു കരുതുന്നു. എന്റെ അഭിപ്രായത്തിൽ പട്ടണങ്ങൾ എന്ന വാക്കിനെ പൊതുശൈലിയായി സ്വീകരിക്കാം എന്ന് നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 17:43, 25 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

 • അനുകൂലിക്കുന്നു നല്ല നിർദേശം. പൊതുശൈലി ഈ കാര്യത്തിൽ വേണ്ടതാണ്. പക്ഷേ ഈ രണ്ടു വാക്കുകളും സാധാരണ ഉപയോഗിക്കുന്നതു കൊണ്ട് ശരിയായ തിരിച്ചു വിടലുകൾ വേണം.--ഹിരുമോൻ (സംവാദം) 11:00, 4 ഒക്ടോബർ 2012 (UTC)Reply[മറുപടി]
 • നിഷ്പക്ഷംനഗരമല്ലേ കൂടുതൽ പ്രചാരമുള്ള പദം.വൻനഗരങ്ങൽ എന്നൊക്കെയല്ലേ സാധാരണപറയാറ്.

ബിനു (സംവാദം) 11:41, 4 ഒക്ടോബർ 2012 (UTC)Reply[മറുപടി]

നഗരം എന്നത് ചെറിയ പട്ടണങ്ങൾക്കായി ഉപയോഗിക്കാത്ത വാക്കാണ്. പട്ടണം എന്നത് ഏതിനും പൊതുവായി ഉപയോഗിക്കാവുന്നതും. --Vssun (സംവാദം) 11:53, 4 ഒക്ടോബർ 2012 (UTC)Reply[മറുപടി]

മുനിസിപ്പാലിറ്റികൾക്ക് നഗരസഭ എന്ന പ്രയോഗമാണല്ലോ ഉള്ളത്. അപ്പോൾ നഗരം സ്വീകരിക്കുന്നതല്ലേ നല്ലത്. --Adv.tksujith (സംവാദം) 14:41, 16 നവംബർ 2012 (UTC)Reply[മറുപടി]

ചോദ്യം: കൊച്ചി പട്ടണം, കൊച്ചി നഗരം. ഇവയിൽ ഏതാണ് കേൾക്കാൻ സുഖം? ഏതാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്? എന്നാൽ അങ്കമാലി പട്ടണം എന്നതാണ് അങ്കമാലി നഗരത്തിനേക്കാൾ കേൾക്കാൻ സുഖം. --ശ്രീജിത്ത് കെ (സം‌വാദം) 12:59, 20 നവംബർ 2012 (UTC)Reply[മറുപടി]

ലേഖനങ്ങൾക്കൊപ്പം വാലായി ഉപയോഗിക്കുക എന്ന ഉപയോഗത്തിനല്ല ഈ നിർദ്ദേശം. മറിച്ച് വർഗ്ഗീകരണത്തിനാണ്. അതുകൊണ്ട് ശ്രീജിത്തിന്റെ ചോദ്യം അപ്രസക്തമാണെന്ന് കുരുതുന്നു. കേരളത്തിലെ പട്ടണങ്ങൾ, കേരളത്തിലെ നഗരങ്ങൾ തുടങ്ങിയ വ്യത്യസ്തശൈലികൾ ഏകീകരിക്കുക എന്നതുമാത്രമാണ് ഉദ്ദേശ്യം. --Vssun (സംവാദം) 02:08, 21 നവംബർ 2012 (UTC)Reply[മറുപടി]

ലേഖനത്തിന്റെ വാലിൽ ഒന്നും വർഗ്ഗത്തിൽ വേറെ ഒന്നും ആക്കിയാൽ നല്ല വിശേഷമാകും. പിന്നെ അതിന്റെ പേരിൽ വേറെ ഒരു നയരൂപീകരണ ചർച്ചയും തുടങ്ങുന്നത് കാണേണ്ടി വരും. --ശ്രീജിത്ത് കെ (സം‌വാദം) 04:49, 21 നവംബർ 2012 (UTC)Reply[മറുപടി]

ശ്രീജിത്ത് പറഞ്ഞ ഉദാഹരണങ്ങൾ വളരെ ശരിയാണ് ചിലവക്ക് പട്ടണവും ചിലതിന് നഗരവും ചേരും. പക്ഷേ കേരളത്തിലെ പട്ടണങ്ങളെ മൊത്തം ഒരു വർഗ്ഗത്തിന് താഴെക്കൊണ്ടുവരേണ്ടേ? എന്നാലല്ലേ വർഗ്ഗീകരണംകൊണ്ട് ഗുണമുണ്ടാവൂ? അപ്പോൾ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കുക. തുടർന്ന് ആവശ്യമുള്ളവക്ക് category redirect ഉപയോഗിച്ച് തിരിച്ച് വിടുകയും ചെയ്യുക. --Vssun (സംവാദം) 08:51, 26 ജനുവരി 2013 (UTC)Reply[മറുപടി]

 വർഗ്ഗീകരണ‌ത്തിനായി പട്ടണങ്ങൾ എന്നുപയോഗിക്കാൻ തീരുമാനമെടുത്തു. --അജയ് ബാലചന്ദ്രൻ സംവാദം 06:57, 14 മാർച്ച് 2013 (UTC)Reply[മറുപടി]

അഭിനേതാക്കളുടെ വിവക്ഷകൾ[തിരുത്തുക]

ഒരേ പേരിൽ അറിയപ്പെടുന്ന നടീനടന്മാരെ വിവക്ഷിക്കുന്നതിൽ ഒരു നയം സ്വീകരിക്കാമെന്ന കരുതുന്നു. ഉദാ: അംബിക, മീന, കാർത്തിക എന്നീ പേരുകളിൽ ഒന്നിൽക്കൂടുതൽ നടിമാരുണ്ട്. നടിമാർ പൊതുവേ പല ഭാഷകളിലും അഭിനയിക്കുന്നവരായതിനാൽ ഭാഷാടിസ്ഥാനത്തിൽ വിവക്ഷിക്കുന്നത് എപ്പോഴും ഉചിതമാവില്ല. അവരുടെ യഥാർത്ഥ പേരും അവർ അറിയപ്പെടുന്ന പേരും ഒന്നല്ലെങ്കിൽ അവരുടെ യഥാർത്ഥ പേര് വലയത്തിൽ ഉൾപ്പെടുത്തുകയോ അവരുടെ മുഴുവൻ പേര് ഉപോയഗിക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കും. ഉദാ: – മാളവിക (ശ്വേത കൊന്നൂർ), കാർത്തിക നായർ, കാർത്തിക മാത്യു. അവർ പ്രവർത്തിച്ച കാലഘട്ടമോ ജനനവർഷമോ വലയത്തിൽ ഉൾപ്പെടുത്തുന്നതും അനുയോജ്യമായിരിക്കും. ഇതിനെപ്പറ്റി കൂടുതൽ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ഈ നയം ഒരേ പ്രവർത്തനമേഖലയിൽ വ്യാപരിക്കുന്ന ഒരേ പേരിലുള്ള വ്യക്തികൾക്കും സ്വീകരിക്കാവുന്നതാണ്. --Jairodz (സംവാദം) 07:15, 2 ഡിസംബർ 2012 (UTC)Reply[മറുപടി]

 1. ആദ്യം പൂർണ്ണമായ യഥാർത്ഥപേരുപയോഗിക്കാൻ നോക്കുക.
 2. അത് മനസ്സിലാക്കാൻ പ്രയാസമാണെങ്കിൽ വലയത്തിൽ പ്രവർത്തനകാലഘട്ടവും മേഖലയും നൽകുക. ഉദാഹരണത്തിന് കാർത്തിക (1980-കളിലെ നടി)

യഥാർത്ഥപേര് മനസിലാക്കാനുതകുന്നതല്ലെങ്കിൽ അത് വലയത്തിൽ ചേർക്കുന്നതുകൊണ്ട് ഉപകാരമുണ്ടാവില്ലെന്ന് വിചാരിക്കുന്നു. അതുകൊണ്ട് വിളിപ്പേര് (യഥാർത്ഥപേര്) എന്ന രീതിയോട് അനുകൂലിക്കുന്നില്ല. --Vssun (സംവാദം) 11:13, 2 ഡിസംബർ 2012 (UTC)Reply[മറുപടി]

Vssun-ന്റെ അഭിപ്രായത്തോട് യോജിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 15:15, 13 മാർച്ച് 2013 (UTC)Reply[മറുപടി]

 1. വ്യക്തിയുടെ പൂർണ്ണമായ യഥാർത്ഥ പേരുപയോഗിക്കാൻ ആദ്യം ശ്രമിക്കുക.
 2. അത് മനസ്സിലാക്കാൻ പ്രയാസമാണെങ്കിൽ വലയത്തിൽ പ്രവർത്തനകാലഘട്ടവും മേഖലയും നൽകുക.

എന്ന നയത്തിന് സമവായമു‌ള്ളതായി കാണുന്നു. അഭിനേതാക്കൾക്കു മാത്രമല്ല, മറ്റു മേഖലയിലുള്ള ഒരേ പേരുള്ളവർക്കും ഒരേ നയം തന്നെ സ്വീകരിക്കാവുന്നതാണെന്ന അഭിപ്രായത്തിനും എതിർപ്പുണ്ടായിട്ടില്ല--അജയ് ബാലചന്ദ്രൻ സംവാദം 12:02, 15 മാർച്ച് 2013 (UTC)Reply[മറുപടി]

വിവാദ വിഷയങ്ങളിൽ പത്രവാർത്തകൾ അവലംബമാക്കുമ്പോൾ[തിരുത്തുക]

വർത്തമാന പത്രങ്ങളെ വിശ്വാസ്യയോഗ്യമായ അവലംബമായിക്കണ്ട് വിക്കി ലേഖനങ്ങൾ തയ്യാറാക്കുന്ന രീതി നാം പിന്തുടരുന്നുണ്ട്. എന്നാൽ സമീപകാല പലസംഭവങ്ങളും അവ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതികളും ഏതാണ്ടെല്ലാ മാദ്ധ്യമങ്ങളുടെയും നിഷ്പക്ഷത, വിശ്വാസ്യത, സത്യസന്ധത തുടങ്ങിയവയെ ചോദ്യം ചെയ്യുന്നുണ്ട്. സി.പി.എം ന് എതിരായ വാർത്തകളുടെ കാര്യത്തിലാണ് ഈ പ്രശ്നം കൂടുതൽ കണ്ടുവരുന്നത്. ആ സാഹചര്യത്തിൽ ഏതെങ്കിലും ചില പത്രങ്ങളോ, ചാനലുകളോ മാത്രം അവലംബമാക്കി വിവാദ വിഷയങ്ങളിൽ ലേഖനമെഴുതുന്നത് എത്രത്തോളം സ്വീകാര്യമാണ് എന്ന് പരിശോധിക്കേണ്ടേ...?

ഉദാഹരണമായി ഫസൽ വധക്കേസ് എന്ന ലേഖനം വളരെ വൈദഗ്ദ്ധ്യത്തോടെ, ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങളെ ആധാരമാക്കി തയ്യാറാക്കിയിട്ടുള്ള ഒന്നാണ്. കേസിന്റെ കുറ്റപത്രം നേരിട്ട് കണ്ടെഴുതിയത് എന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് അതിന്റെ എഴുത്ത്. എങ്കിലും ഒരിടത്തും കുറ്റപത്രത്തിലേക്കുള്ള ലിങ്ക് നൽകിയിട്ടുമില്ല. പോലീസ് കേസെടുക്കുന്നതോ കുറ്റപത്രം തയ്യാറാക്കുന്നതോ ഒരു വിഷയത്തെ സംബന്ധിച്ച് ആത്യന്തിക സത്യമായിക്കൊള്ളണമെന്നില്ല മറിയക്കുട്ടി കൊലക്കേസും ഐ.എസ്.ആർ.ഒ. ചാരക്കേസും ഇതിനുദാഹരണമായി കാണാവുന്നതാണ്.

ആ ലേഖനത്തിൽ പറയുന്ന പല വസ്തുതകളെയും നിരാകരിച്ചുകൊണ്ട് പി.എം മനോജിന്റെ ഒരു ലേഖനം ദേശാഭിമാനിയിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചുവരുന്നുമുണ്ട്. അപ്പോൾ വിവാദ വിഷയങ്ങളിലെങ്കിലും പത്രമാദ്ധ്യമങ്ങളുടെ അവലംബം ചോദ്യം ചെയ്യാതെ സ്വീകരിക്കാൻ കേരളത്തിന്റെ സവിശേഷ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ കഴിയുമോ എന്ന വിഷയം ഗൌരവമായ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു...? --Adv.tksujith (സംവാദം) 16:37, 21 ജൂൺ 2012 (UTC)Reply[മറുപടി]

ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ആനുകാലികസംഭവങ്ങളെ ഉടൻതന്നെ വിക്കിപീഡിയയിലേക്കു് എഴുതിയിടുന്ന ശീലം തന്നെ പൊതുവേ അഭിലഷണീയമല്ല. അങ്ങനെ വേണ്ടെന്നല്ല, അതിലും എത്രയോ പ്രയോജനപ്പെടുന്ന മറ്റേതൊക്കെ വിഷയങ്ങൾ പാരാവാരം പോലെ വിക്കിയിലേക്കൊഴുകാൻ കാത്തിരിക്കുന്നുണ്ടു്. ആയിരക്കണക്കിനു് ആളുകൾ നിത്യേന എഡിറ്റു ചെയ്യാനുള്ള ഇംഗ്ലീഷ് വിക്കിയിലൊക്കെ ഇതു കൊള്ളാമായിരിക്കാം. പക്ഷേ, നമുക്കതു വേണോ?

ഒരു പത്രം മാത്രം ഒന്നും പരാമർശിക്കുന്നില്ല എന്നതുകൊണ്ട് മറ്റു പത്രങ്ങൾ എഴുതുന്നതു മുഴുവൻ അസത്യം എന്ന വാദഗതിയും സ്വീകരിക്കാനാവില്ല. ഒരാൾ എവിടെയെങ്കിലുമിരുന്നു് നിരാകരിച്ചുകൊണ്ടിരിക്കുന്ന അത്ര തന്നെയെങ്കിലും പ്രാമുഖ്യം ഒന്നിലുമേറെപ്പേർ പലയിടത്തുമിരുന്നു് എഴുതിക്കൊണ്ടിരിക്കുന്നതിനും കൊടുക്കാം എന്നതു് ജനാധിപത്യം അംഗീകരിക്കുന്ന ഒരു തത്വം തന്നെയാണു്. പത്രവാർത്തകൾ ഒരു രാജ്യത്തിന്റെ ആനുകാലികസംഭവങ്ങളുടെ മൊത്തം പ്രതിഫലനമാണു്. ഏതെങ്കിലും ഒരു വിഭാഗത്തിനു് പ്രതികൂലമായി ഒന്നൊഴികെ എല്ലാ പത്രങ്ങളും എഴുതിപ്പിടിപ്പിക്കുന്നുണ്ടെങ്കിൽപ്പോലും അവയുടെ ശരാശരി ചേർത്ത് ഉദ്ധരിക്കാനോ അവലംബിക്കാനോ മാത്രമേ ഒരു ഉപയോക്താവിനു കഴിയൂ. അതിനു നേരിട്ട് ഒരു പരിഹാരവുമില്ല. ചെയ്യാവുന്നതു്, തക്കതായ എതിർമൊഴികളും കഴിയാവുന്നത്രയിടങ്ങളിൽ നിന്നും ഉദ്ധരിക്കുവാനാവുമെങ്കിൽ, അതാണു്. അതല്ലെങ്കിൽ, ഈ എഴുതിയതൊക്കെ തെറ്റായിരുന്നു എന്നു സ്ഥാപിക്കാനാവുന്ന ഭാവിപരിണാമങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണു്.

ആത്മാർത്ഥമായും ജനങ്ങളുടെ അറിവിനുവേണ്ടി എഴുതുന്നവർക്കു ചെയ്യാവുന്നതു് ഇത്തരം വിഷയങ്ങൾ തൽക്കാലം മാറ്റി നിർത്തി, കൂടുതൽ ജ്ഞാനോപയുക്തതയുള്ള, കാലം കൊണ്ടോ ശാസ്ത്രം കൊണ്ടോ ഉറച്ചുപോയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക എന്നതാണു്. അതല്ല, ഇതു തന്നെയാണു പ്രധാനം എന്നു തോന്നുന്നവർക്കു് ഒരു പക്ഷേ, അവരുടെ ആശയപ്രചരണോപാധിയായി വിക്കിപീഡിയ ഉപയോഗിക്കാം എന്ന വിശ്വാസമായിരിക്കാം ഉള്ളതു്. അവരെക്കുറിച്ചു ഹാ കഷ്ടം!

ആനുകാലികവാർത്തകളുടെ സത്യവും വാസ്തവികതയും തിരിച്ചറിയാൻ വേണ്ടി മാത്രം മലയാളം വിക്കിപീഡിയയിൽ ആളുകൾ വന്നെത്തിനോക്കുന്നിടത്തോളം നാം എന്തായാലും വളർന്നിട്ടില്ല. അത്തരം ആവശ്യങ്ങൾക്കു് ആളുകൾ പോയി നോക്കുക അവർക്കിഷ്ടപ്പെട്ടതോ (അല്ലെങ്കിൽ ഇഷ്ടമില്ലാത്തതോ) ആയ പത്രങ്ങളുടെ തന്നെ ഓൺലൈൻ സൈറ്റുകളായിരിക്കും.

ഇനി, ഒരു നയം എന്ന നിലയിൽ വേണമെങ്കിൽ നമുക്കു ചർച്ച ചെയ്താലോചിക്കാവുന്നതു്, ആനുകാലികപരിണാമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന, NPOV ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന, വിഷയങ്ങളെ വിക്കിയിൽ ചേർക്കണമോ എന്നതാണു്. ഇതെത്ര കണ്ട് പ്രായോഗികവും വസ്തുനിഷ്ഠവും ആകുമെന്നറിയില്ല. ചില പ്രധാന സംഭവങ്ങൾ, പ്രധാന വ്യക്തികളുടെ മരണങ്ങൾ തുടങ്ങിയവയ്ക്കു് ഏറ്റവും നല്ല അവലംബസ്രോതസ്സുകൾ അന്നാന്നത്തെ പത്രങ്ങളാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:02, 21 ജൂൺ 2012 (UTC)Reply[മറുപടി]

വിവാദമുയർത്തുന്ന ആനുകാലിക സംഭവങ്ങളെക്കുറിച്ച് എഴുതേണ്ടെന്ന അഭിപ്രായത്തോട് വിയോജിക്കുന്നു. അവ തിരക്കി ആരെങ്കിലും വിക്കിയിലത്തുമോ എന്നതിനേക്കാൾ നാം ശ്രദ്ധിക്കേണ്ടത് അവ ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടാലത്തെ കാര്യമാണ്. ഗൂഗിളിംഗിൽ ആരും നേരെ ഏതെങ്കിലും സൈറ്റിലേക്കല്ലല്ലോ പോകുന്നത്. തിരഞ്ഞ് നോക്കുമ്പോൾ വിക്കിയിൽ എന്തെങ്കിലും ആ വിഷയത്തിൽ ഉണ്ടെങ്കിൽ അത് തീർച്ചയായും ആളുകൾ നോക്കും. അതാണല്ലോ നമ്മുടെ വിശ്വാസ്യത. അപ്പോൾ ഇത്തരം വിവാദ വിഷയങ്ങളിൽ ഒരു വിഭാഗം പത്രങ്ങളുടെ നിലപാട് എഴുതി പിടിപ്പിച്ച ലേഖനങ്ങൾ, ശരിയെന്നു കരുതി (വിക്കിയുടെ "ആധികാരികത" മൂലം) ആളുകൾ എടുത്താലത്തെ സ്ഥിതി ആലോചിക്കൂ..
കേരളത്തിലെ മാദ്ധ്യമരംഗം നേരിടുന്ന ഒരു വെല്ലുവിളിയാണ് ഇവിടെ നമ്മളെയും ബാധിക്കുന്നത്. NPOV എന്നത് വിക്കിപീഡിയയിലൂടെ ആദ്യമായി എത്തുന്ന കാര്യമല്ല. മാദ്ധ്യമപ്രവർത്തനത്തിന്റെ ആണിക്കല്ലായി അതിനെ കാണാം. നിഷ്പക്ഷ പത്രപ്രവർത്തനം. 'ഉന്നതമായ നിലയിൽ' രാഷ്ട്രീയ വൽക്കരിക്കരിക്കപ്പെട്ടിരിക്കുന്ന കേരളത്തിൽ ഇന്ന് ഒരു പത്രവും ഇത്തരം നിഷ്പക്ഷ മാദ്ധ്യമ പ്രവർത്തനം നടത്തുന്നില്ലെന്ന് കാണാം. ദേശാഭിമാനി, ജനയുഗം, ഒരു പരിധിവരെ കേരളകൌമുദിയും ഇടതുപക്ഷത്തെ ന്യായീകരിച്ച് എഴുതുമ്പോൾ മനോരമ, മാതൃഭൂമി, വീക്ഷണം, മാദ്ധ്യമം തുടങ്ങിയ പത്രങ്ങൾ ഇടതുപക്ഷത്തെ എതിർത്തോ ഒപ്പം പലപ്പോഴും വലതുപക്ഷത്തെ ന്യായീകരിച്ചോ എഴുതുന്നു. പത്രങ്ങൾ ഓരോരുത്തരും അവരുടെ രാഷ്ട്രീയം മുൻനിറുത്തി എഴുതുന്നുവെന്ന് ചുരുക്കം. ഇതിനോടൊപ്പം ഓരോ പത്രത്തിനും അവരവരുടേതായ അപകടകരമായ ജാതി - മത - സാമുദായിക താല്പര്യങ്ങളും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ വിവാദ വിഷയങ്ങളിലെവിക്കി ലേഖനങ്ങൾക്കുള്ള അവലംബമായി കേരള ദിനപത്രങ്ങൾ എടുക്കുന്നതിലെ സാംഗത്യമാണ് ഇവിടെ ചർച്ച ചെയ്യേണ്ടതെന്നാണ് തോന്നുന്നത്. മറ്റ് വിഷയങ്ങളിൽ ആ സ്രോതസ്സ് സ്വീകരിക്കാവുന്നതാണ്. --Adv.tksujith (സംവാദം) 01:43, 22 ജൂൺ 2012 (UTC)Reply[മറുപടി]
ഒരു വിഷയം വിവാദമാകുമ്പോഴല്ലേ അത് പലരും ശ്രദ്ധിക്കാനും ആ വിഷയങ്ങൾ വിക്കിലേഖനങ്ങൾ ആകുന്നതും. ആദ്യകാലങ്ങളിൽ അതായത് പത്രങ്ങളിൽ കത്തി നിൽക്കുന്ന സമയം കൂടുതൽ കഥകൾ വരുന്നു. അത് പല പത്രങ്ങളിൽ നിന്നും പല ആളുകൾ പല വീക്ഷണത്തിൽ നിന്നും ചേർക്കുമ്പോൾ മാത്രമാണ് ഒരു നല്ല ലേഖനം പിറക്കുന്നത്. അതുകൊണ്ട് കണ്ണുമടച്ച് അത്തരം പ്രവണതകളെ എതിർക്കേണ്ട എന്നു കരുതുന്നു. എന്നിരുന്നാലും ഒരു പരിധി നിശ്ചയിക്കുന്നത് നല്ലതായിരിക്കും.--സുഗീഷ് (സംവാദം) 18:10, 9 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ഇക്കാര്യത്തിൽ നയപരമായ ഒരു തീരുമാനമെടുക്കാൻ സാധിക്കുമോ? --അജയ് ബാലചന്ദ്രൻ സംവാദം 11:36, 13 മാർച്ച് 2013 (UTC)Reply[മറുപടി]
വിവാദവിഷയങ്ങളിൽ ഒരാൾ ദുഷ്ടലാക്കോടെ ഒരു തരത്തിലുള്ള പത്രവാർത്ത ചേർക്കുന്നുവെങ്കിൽ മറ്റു തരത്തിലുള്ള വാർത്തയും മലയാള പത്രങ്ങളിൽ നിന്നു തന്നെ ലഭിക്കും എന്നാണ് എന്റെ വിശ്വാസം. ഇപ്പോൾ പത്രങ്ങൾക്കു മാത്രമല്ല, ടെലിവിഷൻ ചാനലുകൾക്കും ഓൺലൈൻ ന്യൂസ് പോർട്ടലുകളുണ്ട്. വിവാദവിഷയങ്ങളിലും പത്രവാർത്തകൾ അവലംബമായുണ്ടെങ്കിൽ അത് നീക്കം ചെയ്യേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ലേഖനത്തിൽ അസന്തുലിതമായ കാഴ്ച്ചപ്പാടാണ് വന്നിട്ടുള്ളതെങ്കിൽ {{POV}} ഫലകം ചേർക്കുകയും വിക്കി സമൂഹം എതിർ കാഴ്ച്ചപ്പാട് കാണിക്കുന്ന അവലംബങ്ങൾ ചേർത്ത് (വിവാദവിഷയത്തെപ്പറ്റി രണ്ടഭിപ്രായമുണ്ടെന്ന് വ്യക്തമാകത്തക്കവണ്ണം) താൾ ശരിപ്പെടുത്തിയെടുക്കുകയും ആണ് വേണ്ടതെന്ന് അഭിപ്രായപ്പെടുന്നു. ചുരുക്കത്തിൽ ഇപ്പോളുള്ള രീതിക്ക് മാറ്റം വരുത്തേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. മലയാളം പത്രങ്ങളെ അവലംബമായി സ്വീകരിച്ചുതന്നെ സന്തുലിതമായ താളുകൾ സൃഷ്ടിക്കാനാവുമെന്ന് എനിക്ക് വിശ്വാസമുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 15:41, 13 മാർച്ച് 2013 (UTC)Reply[മറുപടി]

float --Vssun (സംവാദം) 09:57, 14 മാർച്ച് 2013 (UTC)Reply[മറുപടി]

വിവാദവിഷയമായ ആനുകാലിക സംഭവങ്ങൾ സംബന്ധിച്ചുള്ള ലേഖനങ്ങൾ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ എഴുതരുത് എന്ന അഭിപ്രായം സുജിത്ത് മാത്രമേ പ്രകടിപ്പിച്ചുള്ളൂ. ഒരാൾ (സുഗീഷ്) ഈ പ്രവണതയെ എതിർക്കേണ്ട എന്നും എങ്കിലും ഒരു പരിധി നിശ്ചയിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു (പരിധി എന്തായിരിക്കണമെന്ന് വിശദീകരിച്ചില്ല). മൂന്നുപേർ (സുഗീഷിനെയും ഉൾപ്പെടുത്തിയാൽ നാല് - വിശ്വപ്രഭ, Vssun, ഞാൻ) വിവാദവിഷയത്തെക്കുറിച്ചുള്ള ലേഖനങ്ങൾക്ക് നിയന്ത്രണം വേണ്ട എന്നഭിപ്രായപ്പെടുകയോ പ്രായോഗികതയുടെ കാര്യത്തിൽ സംശയം പ്രകടിപ്പിക്കുകയോ (വിശ്വപ്രഭ) ആണ് ചെയ്തത്. അതിനാൽ നിയന്ത്രണം വേണ്ട (നിലവിലുള്ള സ്ഥിതി തുടരാം) എന്ന തീരുമാനമെടുക്കാനുള്ള സമവായമുണ്ട് എന്ന് കാണുന്നു. എതിർപ്പില്ലെങ്കിൽ ഇത് തീരുമാനമാക്കാം. --അജയ് ബാലചന്ദ്രൻ സംവാദം 12:16, 15 മാർച്ച് 2013 (UTC)Reply[മറുപടി]

ചെക്ക്‌യൂസർ - തിരഞ്ഞെടുപ്പ് മാനദണ്ഡവും കാലയളവും[തിരുത്തുക]

ഈ ഭാഗം ചെക്ക്‌യൂസർ തിരഞ്ഞെടുപ്പിന്റെ യോഗ്യതയും, തിരഞ്ഞെടുപ്പ് കാലാവധിയേപ്പറ്റി മാത്രം നയം രൂപീകരിക്കാനാണ്. മറ്റുള്ളവയ്ക്ക് വേണ്ടി പ്രത്യേക ഉപശീർഷകങ്ങളുണ്ടാക്കുക. മുകളിൽ പറഞ്ഞവയുമായി ബന്ധമില്ലാത്തവ മറ്റ് മേഖലകളിലേക്ക് നീക്കം ചെയ്യുന്നതാണ്.

ചെക്ക് യൂസർ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശത്തിനും വോട്ടിംഗ് കാലയളവിനും ഒരു മാനദണ്ഡം ചുവടെ സമർപ്പിക്കുന്നു.

 • മലയാളം വിക്കിപീഡിയയിൽ സിസോപ് ആയി തിരഞ്ഞെടുക്കപ്പെടുകയും 200 അഡ്മിൻ ആക്ഷനുകളെങ്കിലും നടത്തി പ്രവർത്തിപരിചയമുണ്ടായിരിക്കുകയും വേണം.
 • വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 എഡിറ്റ് അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
 • പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
 • മലയാളം വിക്കിയിലെ അഞ്ച് കാര്യനിർവ്വാഹകരോ സജീവ ഉപയോക്താക്കളോ നേരിട്ടറിഞ്ഞിരിക്കുന്ന ആളായിരിക്കണം
 • തിരഞ്ഞെടുപ്പ് കാലയളവ് -14 ദിവസം.
 • വിക്കിയിലെ ചെക്ക് യൂസർ നയങ്ങൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ.
 • മൂന്ന് മാസത്തിൽ കൂടുതൽ സജീവമല്ലെങ്കിൽ സ്വതേ ചെക്ക്യൂസർ സ്ഥാനം ഒഴിയേണ്ടതാണ് - ഇതിന് വോട്ടെടുപ്പ് പോലും വേണ്ട. ഇങ്ങനെ സ്ഥാനമൊഴിഞ്ഞാൽ പിന്നീട് തിരിച്ചുവരണമെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കണം
 • ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
 • കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്

ചർച്ചയ്ക്ക് ശേഷം ആത്യവശ്യ കൂടിചേർക്കലിന് ശേഷം ഒരു ഔദ്യോഗിക നയമാക്കാം. എല്ലാവരുടെയും അഭിപ്രായം ക്ഷണിക്കുന്നു, നന്ദി.--KG (കിരൺ) 11:35, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

കാലയളവ് മലയാളത്തിനായി മാത്രം ഉന്നയിച്ചതാണോ? മറ്റു വിക്കികളിൽ നിലവിലുണ്ടോ? സംശയമാണ്.--റോജി പാലാ (സംവാദം) 11:48, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
പൊതുവെ ഏഴ് ദിവസമാണ് മലയാളത്തിലെ വോട്ടിംഗ് കാലാവധി, എന്നാൽ ചെക്ക് യൂസറിന്റെ കാര്യത്തിൽ മിനിമം വോട്ടിംഗ് ഉണ്ട് അവ ലഭിക്കാൻ വേണ്ടി കോമൺസിലും മറ്റും ഇത് 14 ദിവസംവരെയാണ്. ഏഴ് ദിവസമേ ആകാവൂ എന്ന് സ്റ്റീവാർഡുകളും പരിമിതപ്പെടുത്തുന്നില്ല. അവർക്കും പൊതുവെ 14 ദിവസമാണ് അഭികാമ്യം.--KG (കിരൺ) 12:00, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ഐഡന്റിഫിക്കേഷൻ നടന്നിരിക്കണം എന്ന് മുൻകൂർ നിബന്ധന വയ്ക്കേണ്ടതില്ല. അത് തിരഞ്ഞെടുപ്പിനുശേഷവും ആകാവുന്നതാണ്. വിക്കിപീഡിയയിൽ അംഗത്വത്തിന്റെ കാര്യത്തിൽ മാത്രമല്ല, തിരുത്തലുകളുടെ എണ്ണത്തിന്റെ കാര്യത്തിലും മിനിമം നിബന്ധന വയ്ക്കേണ്ടതുണ്ട്. ഇത് സിസോപ്പ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡത്തിന് തുല്യമാക്കുന്നതാവും നല്ലത് -- റസിമാൻ ടി വി 12:04, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
checkY ചെയ്തുതിരുത്തലുകൾ സൂചിപ്പിച്ചു--KG (കിരൺ) 12:16, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ഐഡന്റിഫിക്കേഷന്റെ കാര്യം പറയാൻ വ്യക്തമായ കാരണങ്ങളുണ്ട്, ഐഡന്റിഫൈ ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ പലതവണയും സ്റ്റീവാർഡുകൾ നിർദ്ദേശം തള്ളിയിട്ടുണ്ട് അതൊഴിവാക്കൻ ആദ്യമേ അത് സൂചിപ്പിച്ചു, എന്തായാലും ഐഡന്റിഫൈ ചെയ്യണമല്ലോ? പിന്നെ നേരത്തേ ആക്കിയാൽ കുഴപ്പം കാണുന്നില്ല. മാത്രവുമല്ല വെറുതേ വരുന്ന നിർദ്ദേശങ്ങളെ സ്ക്രീൻ ചെയ്യാൻ എളുപ്പവുമായിരിക്കും.--KG (കിരൺ) 12:10, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് ഒരു വർഷം എന്നത് ചിലപ്പോൾ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് വിക്കിപീഡിയയിൽ സജീവമായിട്ട് ഒരു വർഷം എന്നോ മറ്റോ ഉപയോഗിക്കുന്നതാകും നല്ലത്. ചില വിക്കിപീഡിയകൾ സീസോപ്പുകളെ മാത്രമേ ചെക്ക് യൂസർ ആകാവൂ എന്ന് നിർബന്ധിക്കുന്നവരാണു്.(ബ്യൂറോക്രാറ്റുകൾ ചെക്ക് യൂസർ ആവരുതെന്നും ചില വിക്കികളിൽ നിബന്ധനയുണ്ട്). മറ്റു ചില വിക്കികളിൽ അങ്ങനെ ഒരു നിബന്ധനയില്ല. ഇവിടെ സീസോപ്പുകൾക്കു മാത്രമേ ചെക്ക് യൂസർ പദവി നൽകാവൂ എന്നതു കൂടി ചർച്ചയിൽ പരിഗണിക്കണം. ഒപ്പം സ്ഥാനാർത്ഥി ഉപയോക്താവ് വിക്കിയിൽ പ്രവർത്തിച്ച സമയത്ത് അദ്ദേഹത്തെ ബ്ലോക്ക് ചെയ്യുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കിൽ അതുകൂടി യോഗ്യതാ പരിശോധനയിൽ പരിഗണിക്കണം എന്നൊരു അഭിപ്രായം കൂടി എനിക്കുണ്ട്. --Anoop | അനൂപ് (സംവാദം) 12:18, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
checkY ചെയ്തു ചേർത്തു, ഒരു സംശയം നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി അപ്പോഴും കാര്യനിർവാഹകനാകണൊ അതോ രാജിവച്ച ആളായാലും മതിയാകുമോ?--KG (കിരൺ) 12:33, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ബ്യൂറോക്രാറ്റുകളെ അയോഗ്യരാക്കുന്ന പരിപാടി ചില വിക്കികളിലുണ്ടെന്നേ ഉള്ളൂ. ഇവിടെ അങ്ങനെ ചെയ്യേണ്ട യാതൊരാവശ്യവുമില്ല. സിസോപ്പായിരിക്കണം എന്ന നിബന്ധന ആവശ്യമില്ലെന്ന് കരുതുന്നു. അതുണ്ടെങ്കിൽ "വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ അതിൽ 1000 എണ്ണം ലേഖനങ്ങളിലായിരിക്കണം" എന്ന മാനദണ്ഡം redundant ആണ് -- റസിമാൻ ടി വി 12:47, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
അതുപോലെ ബ്ലൊക്ക് കഴിഞ്ഞ ഒരുവർഷം ലഭിച്ചിരിക്കരുത് എന്നോ നിലവിൽ ലഭിച്ചിരിക്കരുത് എന്നാണോ ഉദ്ദേശിച്ചത്.--KG (കിരൺ) 12:39, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ഒരു വർഷം ബ്ലോക്ക് ഉണ്ടാകരുത് എന്ന് ഉൾപ്പെടുത്തി.--KG (കിരൺ) 14:03, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
സജീവത എങ്ങനെ quantify ചെയ്യും? വിക്കിപീഡീയയിൽ ചുരുങ്ങിയത് X തിരുത്തലുകൾ വരുത്തിയിട്ടുള്ള Y മാസങ്ങളെങ്കിലും ഉണ്ടായിരിക്കണം എന്ന് നിബന്ധന വച്ചാലോ? ജുനൈദിന്റെ ടൂൾ ഇതിനുപയോഗിക്കാം -- റസിമാൻ ടി വി 12:26, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
കഴിഞ്ഞ ഒരു വർഷത്തിൽ കുറഞ്ഞത് 4 മാസമെങ്കിലും 20-ൽ കൂടുതൽ തിരുത്തൽ നടത്തിയിരിക്കണം എന്നാക്കിയാലൊ?--KG (കിരൺ) 12:39, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
സജീവതയുടെ ഡെഫിനിഷൻ മലയാളം വിക്കിപീഡിയയിൽ മാറ്റേണ്ട കാലമായിരിക്കുന്നു :) 6 മാസം, 50 തിരുത്ത് ഒക്കെ എങ്കിലും വേണം -- റസിമാൻ ടി വി 12:50, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
checkY ചെയ്തു കാര്യനിർവാഹക പ്രവൃത്തി ഓപ്ഷനലാക്കി നൽകി.--KG (കിരൺ) 13:50, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ചെക്ക് യൂസർ ആകുവാൻ താഴെപ്പറയുന്ന കാര്യങ്ങൾകൂടി വേണമെന്നു് (ചർച്ചകൾക്കുശേഷം) നിബന്ധന വെക്കാവുന്നതാണു്.

 1. ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം. (ഇതിനു് വളരെ കൂടുതൽ പ്രയത്നമൊന്നുമില്ല. പക്ഷേ, IP ranges, CIDR എന്നിവയെപ്പറ്റിയുള്ള അത്യാവശ്യം ധാരണയും ഇതിനെക്കുറിച്ച് മീഡിയാവിക്കി സഹായത്താളിലും വിക്കിപീഡിയയിലുമുള്ള വിശദാംശങ്ങൾ വായിച്ചറിഞ്ഞുള്ള പരിചയവും വേണം).
 2. ചെക്ക് യൂസർ സ്ഥാനാർത്ഥി ഒരു വ്യക്തിയെന്ന നിലയിൽ വിക്കിസമൂഹത്തിലെ സജീവമായ കുറച്ചുപേർക്കെങ്കിലും പൊതുവേ പരിചയമുള്ള ഒരാളായിരിക്കണം. (അതായതു് ഉപയോക്താവിന്റെ യഥാർത്ഥവ്യക്തിത്വം മലയാളം വിക്കിസമൂഹത്തിലെ ഏതാനും സജീവപ്രവർത്തകരെങ്കിലും മുൻകൂട്ടി തിരിച്ചറിഞ്ഞിരിക്കണം. മറ്റൊരു വഴിയിൽ പറഞ്ഞാൽ ചെക്ക് യൂസർ ആകുമ്പോൾ ഒരാൾക്കു് തങ്ങളുടെ തന്നെ അജ്ഞാതാവസ്ഥ ഉപേക്ഷിക്കേണ്ടി വരും).
 3. (ഇനിയും രൂപപ്പെടുത്തേണ്ട) ചെക്ക് യൂസർ പ്രവർത്തങ്ങളുടെ മാർഗ്ഗരേഖകൾ വായിച്ച് അവ അനുസരിച്ചുകൊള്ളാമെന്നും അവ അനുസരിച്ചു മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നും സമ്മതിച്ചിരിക്കണം.
 4. ദീർഘകാലത്തേക്കു് (ഉദാ: മൂന്നു മാസത്തിൽ കൂടുതൽ) വിക്കിപീഡിയയിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ സ്വമേധയാ അതു മറ്റുള്ളവരെ അറിയിച്ച് തൽസ്ഥാനത്തുനിന്നു് വിരമിക്കാൻ തയ്യാറായിരിക്കണം. (ഈ നിർദ്ദേശം ഉപയോക്തൃനാമത്തിന്റെയും പാസ്‌വേർഡിന്റേയും അവിചാരിതമായ നഷ്ടപ്പെടൽ/കൈമാറ്റം എന്ന സാദ്ധ്യതയെ കരുതിയാണു്.)(ഈ നിർദ്ദേശം യോഗ്യതയ്ക്കു പകരം, മാർഗ്ഗരേഖയുടെ ഭാഗമാക്കി ചേർക്കാവുന്നതാണു്.) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 12:48, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
checkY ചെയ്തു--KG (കിരൺ) 13:54, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

@കിരൺ, റസിമാൻ. കഴിഞ്ഞ ഒരു വർഷത്തിൽ 6 മാസമെങ്കിലും 100-ൽ കൂടുതൽ തിരുത്തലുകൾ; ആകെ 3000 തിരുത്തലുകൾ (ഇതിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ) എന്നതാണ് കൂടുതൽ മെച്ചം എന്നാണ് എനിക്കു തോന്നുന്നത്. ബ്യൂറോക്രാറ്റ് ആണോ അല്ലയോ എന്നത് വിഷയമാക്കേണ്ടതില്ല എന്നും അഭിപ്രായമുണ്ട്.--അജയ് ബാലചന്ദ്രൻ സംവാദം 12:54, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

കാര്യനിർവാഹകനാകുന്ന വ്യക്തി ആയതിനാൽ 3000 തിരുത്തലുകൾ വേണ്ടി വരും, സജീവതയ്ക്കായി നിലവിലെ നയമായ കഴിഞ്ഞ ആറ് മാസം 100 തിരുത്ത് അല്ലെങ്കിൽ 10 അഡ്മിൻ പ്രവൃത്തി ഇവ ഉൾപ്പെടുത്തി.--KG (കിരൺ) 13:50, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ഈ സ്ഥാനം ലഭിച്ചാൽ അഡ്മിൻ സ്ഥാനം ഇല്ലാതാകുമോ. (വോട്ടെടുപ്പ് നിർത്തിയതാണെൽ മുകളിലെ നോട്ടീസ് മാറ്റണം). കൊള്ളാം. നിർജ്ജീവ കാര്യനിർവാഹകരെ നീക്കിയ പോലെ പിന്നെ നയം ഉണ്ടാക്കണ്ടല്ലോ--Roshan (സംവാദം) 12:51, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

അഡ്മിൻ സ്ഥാനം ഇല്ലാതാകില്ല, വോട്ടെടുപ്പ് നിലവിൽ നിർത്തിയിട്ടില്ല ഒരു തീരുമാനം ആകുന്നതുവരെ അതു തുടരും. ആളുകൾക്ക് അവരുടെ വോട്ടിംഗ് വിശകലനം ചെയ്യാനാണിത്.--KG (കിരൺ) 13:46, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ബ്യൂറോക്രാറ്റുകൾ അയോഗ്യരാണ് എന്ന ഭാഗം നീക്കി. എതിർപ്പുണ്ടാവില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 13:49, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ഫൗണ്ടേഷൻ വക തിരിച്ചറിയൽ നടക്കാതെ സ്റ്റ്യുവാഡ് ചെക്ക് യൂസർ ചക്രം പിടിപ്പിക്കില്ല എന്നേ ഉള്ളൂ. തിരിച്ചറിയൽ ചടങ്ങ് നാമനിർദ്ദേശം നടക്കുന്ന സമയത്ത് തുടങ്ങിയാലും മതിയാവും. രണ്ടു പേരെങ്കിലും ഒരേസമയം ചെക്ക് യൂസർ സ്ഥാനത്ത് ഒരേസമയം ഉണ്ടാവണം എന്നു നിർബന്ധമുണ്ട്. രണ്ടിൽ താണാൽ മറ്റേ ആളുടെ ചക്രവും ഊരണം. --ജ്യോതിസ് (സംവാദം) 14:07, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ഒരാൾക്ക് കൂടുതൽ പദവികൾ ലഭിക്കുന്നത് ഭൂഷണമാകില്ല എന്ന് കരുതിയാകാം ബ്യൂറൊക്രാറ്റ് വേണ്ട എന്ന് അനൂപൻ നിർദ്ദേശിച്ചിരുന്നത്, മാത്രവുമല്ല ചെക്ക് യൂസർ തിരഞ്ഞെടുപ്പും അതിലെ തീരുമാനവും ഒരു ബ്യൂറോക്രാറ്റിന്റെ മേൽനോട്ടത്തിൽ തന്നെ നടത്തുന്നതാവും ഉചിതമെന്ന് കരുതുന്നു. --KG (കിരൺ) 14:40, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
അനൂപൻ നിർദ്ദേശിച്ചതല്ല, fact state ചെയ്തതാണെന്നാണ് എനിക്ക് തോന്നിയത്. ഇനി അനൂപനോടുതന്നെ ചോദിക്കണം :) ബ്യൂറോക്രാറ്റ് ചെക്ക് യൂസർ കൂടി ആവുന്നതിൽ ഞാൻ ഏതായാലും തെറ്റൊന്നും കാണുന്നില്ല -- റസിമാൻ ടി വി 14:48, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
CheckUsers are elected by the community; they are admins, but do not have any other "higher" local rights (segregation of duties) എന്ന നയം ജർമ്മൻ വിക്കിപീഡിയയിൽ ഉണ്ടെന്ന് ഇവിടെ കാണുന്നു. സീസോപ്പിനേക്കാൾ വലിയ ലോക്കൽ റൈറ്റ്സ് എന്റെ അറിവിൽ ബ്യൂറോക്രാറ്റ് മാത്രമാണു്. അതു കൊണ്ടാണു അങ്ങനെ ഒരു നിർദ്ദേശം വെച്ചത്. വേണമോ വേണ്ടയോ എന്നതൊക്കെ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടത് മലയാളം വിക്കി കമ്യൂണിറ്റിയാണു്. :) --Anoop | അനൂപ് (സംവാദം) 14:53, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ജർമ്മൻ വിക്കിയുടെ സ്വന്തം നയമായിരിക്കണം. ഇംഗ്ലീഷ് വിക്കിയിലെങ്കിലും ചെക്ക് യൂസർമാരായ ബ്യൂറോക്രാറ്റുകളുണ്ട്. ഇവിടെയും അതിൽ പ്രശ്നമില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 14:59, 7 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ഒരു ചെക്ക് യൂസർക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട യോഗ്യത അദ്ദേഹം നിക്ഷ്പക്ഷമതിയും, ധർമ്മം , നീതി, സത്യസന്ധത മുതലായ ഗുണങ്ങൾ ഉള്ളയാളും ആയിരിക്കണം എന്നതാണ്. ഇങ്ങനെയുള്ള ആളുകളെ കണ്ടുപിടിക്കണമെങ്കിൽ അവർ വിക്കിപീടിയയിൽ ഇതുവരെ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളും Way of Talks - ഉം നിരീക്ഷിച്ചാൽ ഒരു പരിധിവരെ കണ്ടെത്താൻ കഴിയുമെന്നു തോന്നുന്നു. പിന്നെ ഒരു ചെക്ക് യൂസർക്ക് മൂന്നു മാസത്തിൽ കൂടുതൽ തൻറെ ഡ്യൂട്ടി എന്തെങ്കിലും കാരണവശാൽ ചെയ്യാൻ പറ്റാതെ വന്നാൽ ആ കാലയളവിലേക്ക് ഒരു "Stand By Check User " -നെ വെക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു . ചെക്ക്‌ യൂസർ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ തന്നെ "Stand By " - യെയും തിരഞ്ഞെടുക്കാവുന്നതാണ് . Hand Over - Take Over മാത്രം ചെയ്‌താൽ പോരേ ? പുതിയ ചെക്ക്‌ യൂസർക്ക് വേണ്ട ഒരു ഇടക്കാല തിരഞ്ഞെടുപ്പും ഒഴിവാകുമല്ലോ.--Raveendrankp (സംവാദം) 02:24, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

താൽകാലികമായി ചെക്ക് യൂസറെ തിരഞ്ഞെടുക്കാൻ മെറ്റായിൽ അനുവദിക്കില്ല, അതു പോലെ തന്നെ ഒരാൾക്ക് മാത്രമായി ചെക്ക് യൂസർ അവകാശങ്ങളും നൽകില്ല. Stand byയെ വച്ചാലും അതിനും തിരഞ്ഞെടുപ്പ് പ്രക്രിയ ആവശ്യമാണ്.--KG (കിരൺ) 04:23, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ഇപ്പോഴത്തെ നിർദ്ദേശങ്ങളിൽ ഇപ്പോഴും ചില വ്യക്തതയില്ലായ്മ അനുഭവപ്പെടുന്നു. വിക്കിപീഡിയയിൽ സജീവമായിട്ട് ഒരു വർഷം. കഴിഞ്ഞ ആറുമാസക്കാലയളവിൽ 100 എഡിറ്റ് അല്ലെങ്കിൽ 10 അഡ്മിൻ പ്രവൃത്തികൾ എന്ന നിർദ്ദേശവും *സിസോപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കണം എന്ന നിർദ്ദേശവും തമ്മിൽ ഒരു പൊരുത്തമില്ലായ്മ. വിക്കിപീഡിയയിൽ സജീവമായി ഒരു വർഷം കഴിഞ്ഞ് സീസോപ്പ് ആയി തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ 10 അഡ്മിൻ പ്രവൃത്തികൾ നടത്തിയാൽ ഉടൻ ചെക്ക്‌യൂസർ സ്ഥാനാർത്ഥിയാകാൻ യോഗ്യനായി എന്നാണോ ഉദ്ദേശിക്കുന്നത്? സ്വന്തം ഐഡന്റിറ്റി ഏതെങ്കിലും സജീവ അഞ്ച് കാര്യനിർവാഹകർക്ക് വെളിപ്പെടുത്തണം. ഇതെങ്ങനെ വെളിപ്പെടുത്തും? ഏതൊക്കെ ഐഡന്റിറ്റി ആണു വെളിപ്പെടുത്തേണ്ടത്. ഇക്കാര്യത്തിലും വ്യക്തത വേണമെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 05:54, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
സിസോപ്പ് ആകണം എന്നത് ഒരു മാനദണ്ഡമായും, സജീവതയ്ക്കുള്ള മാനദണ്ഡമായാണ് 100 എഡിറ്റ് അല്ലെങ്കിൽ 10 അഡ്മിൻ പ്രവൃത്തികൾ കൊടുത്തത്. ഉപയോക്താവിന്റെ യഥാർത്ഥവ്യക്തിത്വം മലയാളം വിക്കിസമൂഹത്തിലെ ഏതാനും സജീവപ്രവർത്തകരെങ്കിലും മുൻകൂട്ടി തിരിച്ചറിഞ്ഞിരിക്കണം എന്ന റ്റനുസരിച്ചാണ് ഐഡന്റിറ്റിയുടെ നിർദ്ദേശം വച്ചത്. അതിനു റീഫോർമാറ്റിംഗ് ചെയ്യണമെങ്കിൽ ആകാം.വിക്കിപീഡിയയിൽ സജീവമായി ഒരു വർഷം കഴിഞ്ഞ് സീസോപ്പ് ആയി തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ 10 അഡ്മിൻ പ്രവൃത്തികൾ നടത്തിയാൽ ഉടൻ ചെക്ക്‌യൂസർ സ്ഥാനാർത്ഥിയാകാൻ യോഗ്യനായി എന്നാണോ ഉദ്ദേശിക്കുന്നത്? ഇതിന് കൂടുതൽ മാനദണ്ഡങ്ങൾ വേണമെങ്കിൽ നിർദ്ദേശിക്കാവുന്നതാണ് ആശയക്കുഴപ്പം ഒഴിവാക്കാൻ--KG (കിരൺ) 06:18, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
കിരൺ അതു തന്നെയാണു എന്റെയും ചോദ്യം! ഞാൻ ഐഡന്ററ്റി വെളിപ്പെടുത്തണമെന്ന് നിർദ്ദേശത്തെ ചോദ്യം ചെയ്തതല്ല. ഏതൊക്കെ ഐഡന്റിറ്റികളാണു ( ഉദാ: യഥാർത്ഥപേരു്, താമസസ്ഥലം, ജോലി, ഇമെയിൽ വിലാസം, ഫോൺ നമ്പർ ) വെളിപ്പെടുത്തേണ്ടത്, ഇത് എങ്ങനെയാണു വെളിപ്പെടുത്തേണ്ടത് എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് മാത്രമാണു സൂചിപ്പിച്ചത്. --Anoop | അനൂപ് (സംവാദം) 06:34, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
അനൂപൻ തന്നെ ഒരു സൊലൂഷൻ മുന്നോട്ട് വയ്ക്കാമോ?--KG (കിരൺ) 07:03, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
മൂന്ന് മാസത്തിൽ കൂടുതൽ സജീവമല്ലെങ്കിൽ സ്വതേ ചെക്ക്യൂസർ സ്ഥാനം ഒഴിയേണ്ടതാണ്.- ഇതിന് വോട്ടെടുപ്പ് പോലും വേണ്ട :---ഒഴിഞ്ഞശേഷം പിന്നീട് തിരിച്ചുവന്നാലുള്ള നയമോ?--റോജി പാലാ (സംവാദം) 06:36, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
സജീവതയ്ക്കും അഡ്മിൻ പരിചയത്തിനും വേറെവേറെ മാനദണ്ഡങ്ങൾ വയ്ക്കാവുന്നതാണെന്ന് കരുതുന്നു. ആറ് മാസത്തിൽ 100 തിരുത്ത് നമ്മുടെ കമ്മ്യൂണിറ്റിക്ക് തീരെ കുറവാണ് (100 തിരുത്തുകളുള്ള ആറ് മാസങ്ങളെങ്കിലും കഴിഞ്ഞ വർഷത്തിൽ ഉണ്ടായിരിക്കണം എന്നാണ് ഞാൻ മുകളിൽ നിർദ്ദേശം വച്ചിരുന്നത്). ആകെ എണ്ണം മാത്രമാണ് നോക്കുന്നതെങ്കിൽ 100 ന്റെ സ്ഥാനത്ത് 250 എങ്കിലും വേണം എന്ന് കരുതുന്നു. നിലവിലെ കാര്യനിർവാഹകരുടെ അഡ്മിൻ ആക്ഷനുകളുടെ എണ്ണം ഇവിടെ കാണാം. ഇതനുസരിച്ച് ആകെ അഡ്മിൻ ആക്ഷനുകളുടെ എണ്ണം 200 (അതോ 100 മതിയോ?) എങ്കിലും ഉണ്ടായിരിക്കണം എന്ന് അഡ്മിനായുള്ള പരിചയത്തിന് ലിമിറ്റ് വയ്ക്കാവുന്നതാണ് -- റസിമാൻ ടി വി 06:37, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
സജീവതയുടെ കാര്യത്തിൽ അഡ്മിൻ ആക്ഷനുകൾ ഓപ്ഷനലായി ഉൾപ്പെടുത്തിക്കൂടെ?--KG (കിരൺ) 07:03, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
രണ്ടും ആകാം. ആദ്യത്തെ രണ്ട് നയങ്ങൾ ഇങ്ങനെ മാറ്റിയാലോ? "മലയാളം വിക്കിപീഡിയയിൽ സിസോപ് ആയി തിരഞ്ഞെടുക്കപ്പെടുകയും 200 അഡ്മിൻ ആക്ഷനുകളെങ്കിലും നടത്തി പ്രവർത്തിപരിചയമുണ്ടായിരിക്കുകയും വേണം. വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 എഡിറ്റ് അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം" -- റസിമാൻ ടി വി 07:10, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
കുഴപ്പമില്ലെന്ന് കരുതുന്നു.--KG (കിരൺ) 07:12, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
checkY ചെയ്തുനയം തിരുത്തി -- റസിമാൻ ടി വി 09:31, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

മാനദണ്ഡരൂപീകരണം കഴിഞ്ഞതായി കണക്കാക്കാമോ? ഏകദേശം എല്ലാ വിഷയങ്ങളും ചർച്ച ചെയ്തു എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 10:58, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

കിരൺ, ഐഡന്റിറ്റി വെളിപ്പെടുത്താൻ യഥാർത്ഥപേരു്, താമസസ്ഥലം, ജോലി, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ മാത്രം മതി എന്നു കരുതുന്നു. പക്ഷെ ഈ വിവരങ്ങൾ എങ്ങനെ കാര്യനിർവ്വാഹകരെ അറിയിക്കും എന്നത് ഇപ്പോഴും പ്രശ്നമാണു്. കാര്യനിർവ്വാഹക ഗ്രൂപ്പിലേക്ക് മെയിൽ അയച്ചാൽ മതി എന്നു തീരുമാനിക്കാമോ? കാര്യനിർവ്വാഹക ഗ്രൂപ്പ് ഔദ്യോഗികമായി കണക്കാക്കുമോ?
അജയ്, സാധാരണ നയരൂപീകരണ ചർച്ചകൾ ഏഴു ദിവസം പഞ്ചായത്തിൽ ഇടാറില്ലേ? ഇവിടെയും അതു പോലെ ഏഴു ദിവസം കാത്തിരിക്കേണ്ടേ? --Anoop | അനൂപ് (സംവാദം) 11:49, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിന്റെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണം. മലയാളം വിക്കിപീഡിയയിലെ സജീവ യൂസർമാരിലധികവും സോഷ്യൽ മീഡീയകളിലും തങ്ങളുടെ അനോണിമസ് അല്ലാത്ത അക്കൗണ്ടിലൂടെ വിക്കിപീഡിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നവരാണ്. ഇതിൽ കൂടുതൽ വിവരങ്ങൾ (അഡ്രസ്, ഫോൺ നമ്പർ എന്നിവ പ്രത്യേകിച്ചും) പരസ്യമാക്കേണ്ട അവസ്ഥ ചെക്ക് യൂസർമാർക്കും ഉണ്ടാവരുത്. ഫൗണ്ടേഷനിൽ ഐഡന്റിഫൈ ചെയ്യാനുള്ള നിയമം നോക്കൂ : "Individuals are required to submit a passport, driver's license, or other type of official document. The document may be redacted to remove extraneous personal information, though the issuing authority, document number, the subject's name, and the date of birth must be clear and unobscured." അഡ്രസ് പോലും നിലനിർത്തണമെന്ന് നിർബന്ധമില്ല. ഈ ലെവലിലുള്ള വിവരങ്ങൾ മാത്രം ഇവിടെയും അറിയിച്ചാൽ പോരേ? ചെക്ക് യൂസർ തിരഞ്ഞെടുപ്പിന്റെ സമയത്ത് X എണ്ണം സജീവ വിക്കിപീഡിയർ ഒരു ചെക്ക് യൂസർ സ്ഥാനാർത്ഥിയെ വ്യക്തിപരമായി അറിയാം അല്ലെങ്കിൽ ഫൗണ്ടേഷൻ ഐഡന്റിഫിക്കേഷൻ ലെവലിലുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കണം എന്ന് മാത്രം നിശ്ചയിച്ചാൽ മതിയാവും. ഒരു യൂസറുടെമേൽ ചെക്ക് നടത്തുകയാണെങ്കിൽ അവരുടെ ഐപി അഡ്രസ് പോലും പരസ്യമാക്കാൻ ചെക്ക് യൂസർമാർക്ക് അനുവാദമില്ലെന്നിരിക്കെ ചെക്ക് യൂസറുമാരുടെ ഫോൺ നമ്പറുകൾ പരസ്യമാക്കാം എന്ന അവസ്ഥ വരരുത്. -- റസിമാൻ ടി വി 12:11, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
മൂന്ന് മാസത്തിൽ കൂടുതൽ സജീവമല്ലെങ്കിൽ സ്വതേ ചെക്ക്യൂസർ സ്ഥാനം ഒഴിയേണ്ടതാണ്.- ഇതിന് വോട്ടെടുപ്പ് പോലും വേണ്ട :---ഒഴിഞ്ഞശേഷം പിന്നീട് തിരിച്ചുവന്നാലുള്ള നയമോ? മറുപടി കണ്ടില്ല. അതും നയത്തിൽ ഇപ്പോൾ തന്നെ ചേർക്കുക.--റോജി പാലാ (സംവാദം) 12:19, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
കാര്യനിർവാഹക തിരഞ്ഞെടുപ്പ് പോലെ ഇത് അത്ര ലഘുവല്ലെന്ന് കരുതുന്നു അതിനാൽ രാജിവച്ചാലും, നിർജ്ജിവമായാലും മെറ്റായിൽ പോയെ പിന്നേം ചെക്ക് യൂസർ ആകാൻ കഴിയു അതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്നു തന്നെ കരുതുന്നു.--KG (കിരൺ) 12:27, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
വീണ്ടും തിരഞ്ഞെടുപ്പ് നടക്കണം എന്ന ഭാഗം ചേർത്തു -- റസിമാൻ ടി വി 12:29, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
വിക്കിപഠനശിബിരങ്ങളിലെ പങ്കാളിത്തം ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിന്റെ ഭാഗമായെടുത്തുകൂടെ? --സിദ്ധാർത്ഥൻ (സംവാദം) 12:20, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ചെക്ക് യൂസറിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തണം എന്നല്ല. അയാളെ കുറഞ്ഞത് അഞ്ച് കാര്യനിർവാഹകർ തിരിച്ചറിഞ്ഞിട്ടുണ്ടാകണം എന്നുമാറ്റിയാലോ? സിദ്ധാർത്ഥൻ പറഞ്ഞത് നല്ലൊരു ആശയമാണ്--KG (കിരൺ) 12:24, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ശിബിരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവരെയും നയത്തിൽ പരിഗണിക്കണ്ടേ?--റോജി പാലാ (സംവാദം) 12:28, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ശിബിരം വഴിയും തിരിച്ചറിയാമല്ലോ എന്നാണ് മുകളിൽ ഉദ്ദേശിച്ചത്.--KG (കിരൺ) 12:31, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
വ്യക്തിപരമായി അറിഞ്ഞിരിക്കണം എന്നു ഞാനാദ്യം നിർദ്ദേശിച്ചതിനു് മെറ്റാവിക്കിയിലെ ഐഡന്റിറ്റി ഡിസ്ക്ലോസറുമായി യാതൊരു ബന്ധവുമില്ല. സ്ഥാനാർത്ഥിയാകുന്ന സമയത്തു് സജീവ ഉപയോക്താക്കളോ കാര്യനിർവ്വാഹകരോ ആയ നമുക്കിടയിൽ അദ്ദേഹത്തെ അറിഞ്ഞിരിക്കണം എന്നാണു്. അതിനു് അഡ്രസ്സോ ഫോൺ നമ്പറോ പരസ്യമായി പ്രദർശിപ്പിക്കുകയോ സമർപ്പിക്കുകയോ ആവശ്യമില്ല. പകരം മറ്റ് (അഞ്ച് അല്ലെങ്കിൽ തീരുമാനിക്കുന്നത്ര) ഉപയോക്താക്കളുടെ സാക്ഷ്യം/സത്യവാങ്മൂലം (ഉദാ: X എന്ന സ്ഥാനാർത്ഥിയെ ഞാൻ വ്യക്തിപരമായി അറിയും - ഒപ്പ്) മതിയാവും. അതിനു് അവരെ വിക്കിശിബിരങ്ങളിലോ മറ്റു തുറകളിലോ നേരിട്ടു കണ്ടും ഇടപഴകിയുമുള്ള പരിചയമായാലും മതി. ഒരു ഉദാഹരണത്തിനു മാത്രമായി പറഞ്ഞാൽ മലയാളം വിക്കിപീഡിയയിലെ മിക്കവാറും കാര്യനിർവ്വാഹകരെ എനിക്കു നേരിട്ടറിയാം. അവരിൽ ആരെങ്കിലും സ്ഥാനാർത്ഥികളായി വന്നാൽ എനിക്കു് അങ്ങനെ ഒരു സാക്ഷ്യം നൽകാൻ കഴിയും. എന്നാൽ റോജി പാലാ, Vssun എന്നീ ഉപയോക്താക്കളാണെങ്കിൽ അത്തരമൊരു സാക്ഷ്യം (എനിക്കു്) നൽകാനാവില്ല. (മറ്റുള്ള ഉപയോക്താക്കൾ ഒരാളെ വ്യക്തിപരമായി അറിയില്ല എന്നുള്ളതു് ഒരിക്കലും ഒരു കുറവോ ദോഷമോ അല്ല. വിക്കിപീഡിയ നൽകുന്ന അജ്ഞാതാവസ്ഥാസ്വാതന്ത്ര്യം ഉപയോഗിക്കുന്നവരോടു് മതിപ്പു കൂടുതലേ ഉള്ളൂ.)
ഇങ്ങനെ ഒരു സാക്ഷ്യം കൊടുക്കുന്നതു വഴി മലയാളം വിക്കിപീഡിയയ്ക്കു് അകത്തു് അവരുടെ വ്യക്തിപരമായ ചെക്ക് യൂസർ ഉത്തരവാദിത്തം ഉറപ്പാക്കുകയാണു ചെയ്യുന്നതു്. ഇതിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട് മെറ്റാവിക്കിയിൽനിന്നും പദവി ലഭിയ്ക്കേണ്ട സമയത്തു് അവിടെ ബാധകമായ നിബന്ധനകൾ അതേപടി അതേ രീതിയിൽ അവിടെത്തന്നെ സമർപ്പിക്കേണ്ടതാണു്. അതായതു് രണ്ടു പടികൾക്കും ഒട്ടും തന്നെ പരസ്പരപൂരകത്വമില്ലെന്നർത്ഥം.
ഈ വിശദീകരണം പരിഗണിച്ച് നിബന്ധനകളിൽ ചർച്ച തുടരാൻ അഭ്യർത്ഥിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 18:18, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
സ്വന്തം ഐഡന്റിറ്റി ഏതെങ്കിലും സജീവ അഞ്ച് കാര്യനിർവാഹകർക്ക് വെളിപ്പെടുത്തണം എന്ന നിർദ്ദേശത്തെ എതിർക്കുന്നു. ഫൗണ്ടേഷന് ഐഡന്റിറ്റി വ്യക്തമാക്കിയശേഷം മറ്റാൾക്കാർക്ക് ഐഡന്റിറ്റി വ്യക്തമാക്കുന്നതെന്തിനാണ്? ഫൗണ്ടേഷന്റെ ഐഡന്റിറ്റി പരിശോധനയിൽ വിശ്വാസമില്ലെന്നുണ്ടോ? --ജേക്കബ് (സംവാദം) 18:35, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ജേക്കബ് തൊട്ടുമുകളിൽ ഞാൻ എഴുതിയതു് വായിച്ചില്ലെന്നു സംശയിച്ചോട്ടെ? :-) സ്വന്തം ഐഡന്റിറ്റി ഏതെങ്കിലും സജീവ അഞ്ച് കാര്യനിർവാഹകർക്ക് വെളിപ്പെടുത്തണം എന്നല്ല, മലയാളം വിക്കിയിലെത്തന്നെ സജീവരായ അഞ്ച് കാര്യനിർവ്വാഹകർ/ ഉപയോക്താക്കൾ എങ്കിലും നേരിട്ട് അറിഞ്ഞിരിക്കുന്ന ഒരാളായിരിക്കണം സ്ഥാനാർത്ഥി എന്നാണു നിർദ്ദേശം. ഒരു ചെക്ക് യൂസർക്കു് അദ്ദേഹത്തിന്റെ ചെക്ക് യൂസർ ജോലികളിൽ വ്യക്തിപരമായ ഉത്തരവാദിത്തം വേണ്ടതുകൊണ്ടു് മറഞ്ഞിരിക്കുന്ന ഒരാൾക്കു്, അയാൾ എത്ര തന്നെ സജീവമോ അർപ്പിതമനസ്സുള്ളയാളോ ആയിരുന്നാലും, സ്ഥാനാർത്ഥിയാവാൻ സാദ്ധ്യത നിരാകരിക്കുന്നതിനാണു് ഇങ്ങനെ. മെറ്റാവിക്കിയിലെ തിരിച്ചറിയൽ ഈ രീതിയിലല്ല. ഒരാൾക്കു് അയാൾ ഭാവിയിൽ തിരിച്ചറിയപ്പെടാൻ വഴികളുള്ള ഒരാളാണെന്നു് മെറ്റാവിക്കിയിലുള്ളവരെയേ ബോദ്ധ്യപ്പെടുത്തേണ്ടൂ. പക്ഷേ, നമുക്കാവശ്യം (എഡിറ്റിങ്ങ് കൗണ്ടുകളെപ്പോലെത്തന്നെ) മുൻകാലത്തു് നമുക്കിടയിൽ തന്നെ പ്രവർത്തിച്ച് വിശ്വാസ്യതയും പരിചയവുമുള്ള ആളുകളെ ചുമതലയേൽപ്പിക്കലാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 21:11, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
വിശ്വപ്രഭ വിശദമാക്കിയ രീതിയിൽ മാറ്റിയിട്ടുണ്ട്. ഇതിനോട് എതിർപ്പുണ്ടാകില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 21:34, 8 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ഇവിടെ സജീവ ഉപയോക്താക്കൾ എന്നു പറയുന്നവരെ എങ്ങനെ മനസ്സിലാക്കാം.--KG (കിരൺ) 04:36, 9 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

ജേക്കബ് പറഞ്ഞപോലെ ഫൗണ്ടേഷന് ഐഡന്റിഫൈ ചെയ്യേണ്ട ആവശ്യമേയുള്ളൂ എന്നു കരുതുന്നു. നമുക്കറിയാവുന്നയാളായിരിക്കണം തുടങ്ങിയവ വോട്ടുചെയ്യുന്ന ഉപയോക്താക്കൾ തീരുമാനിക്കേണ്ടതാണ്. --Vssun (സംവാദം) 06:51, 9 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

വിശ്വേട്ടൻ പറഞ്ഞതിനോട് യോജിക്കുന്നു, ഫൗണ്ടേഷൻ അംഗീകരിച്ചതിനെ തള്ളിക്കളയുകയല്ല, മറിച്ച് കമ്മ്യൂണിറ്റിയിലെ കുറച്ച് പേർക്കെങ്കിലും അയാളെ അറിഞ്ഞിരിക്കണം എന്നു കരുതുന്നു.--KG (കിരൺ) 07:08, 9 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ഇപ്പോൾ ആലോചിക്കുമ്പോൾ ഫൌണ്ടേഷൻ ഐഡന്റിഫൈ ചെയ്ത ഒരു ഉപയോക്താവിനെ നമ്മൾ വീണ്ടും ഐഡന്റിഫൈ ചെയ്യണം എന്നു പറയുന്നത് ആവർത്തനമായി തോന്നുന്നു. --Anoop | അനൂപ് (സംവാദം) 05:57, 11 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

വ്യക്തികളുടെ നാമങ്ങൾ-വിശേഷണങ്ങൾ[തിരുത്തുക]

വ്യക്തികളുടെ നാമങ്ങൾ വിക്കിയിൽ വരുമ്പോൾ വിശേഷണങ്ങളിൽ നിന്നും മുക്തമാകണമെന്ന് ഇവിടെ കാണുന്നു. ഇക്കാര്യത്തിൽ ഒരു നയം രൂപീകരിക്കണം.--ഇർഷാദ്|irshad (സംവാദം) 05:28, 23 ജനുവരി 2013 (UTC)Reply[മറുപടി]

നിലവിൽ വിശേഷണങ്ങൾ പേരിനോടൊപ്പം പാടില്ലെന്ന് നയമുണ്ട്. അത് ശൈലീപുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഏതേതൊക്കൊ വിശേഷണങ്ങൾ പാടില്ല എന്ന് ശൈലീപുസ്തകത്തിൽ എഴുതിച്ചേർക്കുകയാണ് വേണ്ടത്. ഇതിന്റെ എക്സെപ്ഷനുകൾ അതാതു സംവാദം താളിൽ തീരുമാനിക്കുകയും ചെയ്യാം. --Vssun (സംവാദം) 05:48, 23 ജനുവരി 2013 (UTC)Reply[മറുപടി]
POV വിശേഷണങ്ങളൊക്കെ എന്തായാലും നീക്കണം, വ്യക്തി അറിയപ്പെടുന്നതുതന്നെ അപ്പേരിലല്ലെങ്കിൽ (ഉദാ: ചട്ടമ്പിസ്വാമികൾ). മഹാത്മാഗാന്ധിയെയാണ് ആദ്യം മാറ്റേണ്ടത് -- റസിമാൻ ടി വി 07:16, 23 ജനുവരി 2013 (UTC)Reply[മറുപടി]
float മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നാക്കൂ റസിമാൻ.--തച്ചന്റെ മകൻ (സംവാദം) 07:11, 27 ജനുവരി 2013 (UTC)Reply[മറുപടി]
float മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നു തന്നെയാണു് വേണ്ടതു്. മഹാത്മാഗാന്ധിയെ അങ്ങോട്ടു തിരിച്ചുവിടണം.--പ്രിൻസ് മാത്യു Prince Mathew 11:31, 27 ജനുവരി 2013 (UTC)Reply[മറുപടി]

തീർച്ചയായും ഈ നിർദ്ദേശം പരിഗണിക്കേണ്ടതാണ്. പക്ഷേ, സാധാരണ ഉപയോഗത്തിലിരിക്കുന്ന പേരുകൾ തിരിച്ചുവിടൽ താളായി നിലനിർത്തണം എന്ന ശക്തമായ അഭിപ്രായമുണ്ട്. മലയാളം വിക്കിപീഡിയ ആളുകൾക്ക് ഉപയോഗിക്കാനുള്ളതാണല്ലോ. ഇപ്പോൾ തന്നെ നിലവിലുള്ള പലതും തിരഞ്ഞിട്ട് കിട്ടുന്നില്ല എന്ന പരാതിയുണ്ട്. മേൽപ്പറഞ്ഞവരുടെയൊക്കെ പൂർണ്ണ പേരുകൾ ഇതാണെന്ന് വിക്കിപീഡിയ ലേഖനം വായിക്കുമ്പോളാണ് സാധാരണ ഉപയോക്താവ് മനസ്സിലാക്കുന്നത്. അതിനുമുൻപ് അവർക്ക് അതൊക്കെ അറിയാമായിരുന്നുവെങ്കിൽ ഇങ്ങോട്ട് വരില്ലായിരുന്നല്ലോ :) --Adv.tksujith (സംവാദം) 17:24, 27 ജനുവരി 2013 (UTC)Reply[മറുപടി]

തിരിച്ചുവിടൽ താളുകളൊക്കെ നിലനിർത്തുന്നുണ്ട്. മഹാത്മാഗാന്ധി ഇപ്പോഴും തിരിച്ചുവിടലാണ് -- റസിമാൻ ടി വി 17:45, 27 ജനുവരി 2013 (UTC)Reply[മറുപടി]

ഗ്രന്ഥങ്ങളുടെ ശ്രദ്ധേയത[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ ഒരു ഗ്രന്ഥത്തിന്റെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിനുള്ള കരട് താൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്. വിശദമായ ചർച്ച ആവശ്യമുള്ള ഈ വിഷയത്തെക്കുറിച്ച് അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --Anoop | അനൂപ് (സംവാദം) 16:02, 16 ജൂലൈ 2012 (UTC)Reply[മറുപടി]

ശ്രദ്ധേയമായ ചലച്ചിത്രങ്ങളോ മറ്റേതെങ്കിലും കലാരൂപങ്ങളോ ആയി മാറിയ പുസ്തകങ്ങൾ (ഇവ ശ്രദ്ധേയമായതാണ് എന്ന് എങ്ങനെയറിയാൻ കഴിയും അതിനുള്ള അവലംബം ആവശ്യമാണ്). വിവാദങ്ങൾ സൃഷ്ടിച്ച പുസ്തകങ്ങൾ (വിവാദങ്ങളെ സംബന്ധിച്ച മതിയായ അവലംബങ്ങൾ ആവശ്യമാണ്). നൂതനമായ ആഖ്യാനരീതയിലുള്ളതോ സുപരിചിതമായ വിഷയങ്ങൾക്കു വേറിട്ട കാഴ്ചപ്പാടുകൾ സമ്മാനിച്ചതോ ആയ പുസ്തകങ്ങൾ (ഇത് കൂടുതൽ വിഷമം പിടിച്ച കാര്യമാണ് നിർദ്ദിഷ്ഠ കൃതി ഈ വിഭാഗത്തിലാണോ എന്നെങ്ങനെ അറിയും? നിരൂപകരുടെ അഭിപ്രായം സ്വീകരിക്കുമോ?). --Ranjithsiji (സംവാദം) 14:42, 17 ജൂലൈ 2012 (UTC)Reply[മറുപടി]
 • ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയതാ നയത്തിലെ ആദ്യ മാനദണ്ഡം അടിസ്ഥാനമാക്കി മറ്റു പുസ്തകങ്ങളിലോ, മാദ്ധ്യമങ്ങളിലോ ഒരു പുസ്തകത്തിനെക്കുറിച്ചുള്ള ഒന്നോ അതിലധികമോ പരാമർശങ്ങൾ താളിൽ അവലംബമാക്കിയിട്ടുണ്ടെങ്കിൽ പുസ്തകത്തിന് ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാവുന്നതാണ് എന്നു തോന്നുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 18:31, 17 ജൂലൈ 2012 (UTC)Reply[മറുപടി]
 • ശ്രദ്ധേയരായ വ്യക്തികളുടെയോ എഴുത്തുകാരുടെയോ (വിക്കിയിൽ താളുണ്ടാക്കൻ തക്ക ശ്രദ്ധേയതയുള്ള) കൃതികൾക്കും ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാവുന്നതല്ലേ? ഉദാഹരണത്തിന് അബ്ദുൾ കലാമിന്റെയോ, കെ. ആർ. നാരായണന്റെയോ പുസ്തകങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടാവണമെന്നില്ല. അവ വിവാദങ്ങളും ഉണ്ടാക്കിയിരിക്കാൻ സാദ്ധ്യതയില്ല. പക്ഷേ അവയ്ക്ക് ശ്രദ്ധേയതയുണ്ട് എന്നാണെന്റെ തോന്നൽ. അജയ് ബാലചന്ദ്രൻ (സംവാദം) 18:31, 17 ജൂലൈ 2012 (UTC)Reply[മറുപടി]
 • മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പഴക്കമുള്ളതും വിരളവുമായ പുസ്തകങ്ങൾക്ക് ശ്രദ്ധേയതയുണ്ടെന്ന് കണക്കാക്കിക്കൂടേ? ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിനെപ്പറ്റിയുള്ള ഇൻഫോബോക്സിൽ തന്നെ അക്കാലത്തെ ഒരു പ്രിന്റിംഗ് പ്രസ്സിനെപ്പറ്റിയോ പ്രസാധകനെപ്പറ്റിയോ ഉള്ള (ചരിത്രപരമായി പ്രാധാന്യമുള്ളതും വിജ്ഞാനകോശത്തിൽ ഇടം പിടിക്കത്തക്കതുമായ)വിവരങ്ങൾ കാണും. പക്ഷേ ആ പുസ്തകം മറ്റൊരു തരത്തിലും ശ്രദ്ധേയമായിരുന്നിരിക്കില്ല. അജയ് ബാലചന്ദ്രൻ (സംവാദം) 18:31, 17 ജൂലൈ 2012 (UTC)Reply[മറുപടി]
 • ഏതെങ്കിലും വിഷയത്തിൽ ആദ്യത്തേത് എന്ന കാര്യം ശ്രദ്ധേയതയ്ക്കൊരു മാനദണ്ഡമാക്കിക്കൂടേ? ഉദാഹരണത്തിന് മലയാളത്തിലെ ആദ്യത്തെ നോവൽ, ആദ്യ യാത്രാവിവരണം, പുസ്തകരൂപത്തിലുള്ള ആദ്യ കാർട്ടൂൺ, ആദ്യ ഗ്രാഫിക് നോവൽ, തുടങ്ങിയവ? അജയ് ബാലചന്ദ്രൻ (സംവാദം) 18:31, 17 ജൂലൈ 2012 (UTC)Reply[മറുപടി]
 • മലയാളത്തിൽ പുറത്തിറങ്ങുന്ന എല്ലാ ചലച്ചിത്രങ്ങളെപ്പറ്റിയും ഇപ്പോൾ താളുകൾ ഉണ്ടാക്കുന്നുണ്ട്. അത്തരം ഉദാരനയം പുസ്തകങ്ങളുടെ കാര്യത്തിലും കാണിച്ചുകൂടേ? ശ്രദ്ധേയത കുറഞ്ഞ താളുകളുടെ ഘടനയും മറ്റും വിക്കിപ്പീഡിയയ്ക്ക് അനുയോജ്യമാണെങ്കിൽ ശ്രദ്ധേയതാ ടാഗ് കൂട്ടിച്ചേർത്തശേഷം താൾ നിലനിർത്താവുന്നതാണ് എന്ന നയം സ്വീകരിക്കുന്നതിനെപ്പറ്റി എന്താണഭിപ്രായം? --അജയ് ബാലചന്ദ്രൻ (സംവാദം) 18:31, 17 ജൂലൈ 2012 (UTC)Reply[മറുപടി]

ഒരു സ്വതന്ത്രകക്ഷി, മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതി എന്നതു കൂടി യോഗ്യതയാക്കണമെന്ന് താൽപര്യപ്പെടുന്നു. --Vssun (സംവാദം) 05:13, 18 ജൂലൈ 2012 (UTC)Reply[മറുപടി]

ശ്രദ്ധേയരായ വ്യക്തികൾ എഴുതിയതുകൊണ്ട് മാത്രം ആ പൂസ്തകത്തിന് താൾ അനുവദിക്കുന്നതിനെ എതിർക്കുന്നു. അത്തരം പുസ്തകങ്ങളെക്കുറിച്ചുള്ള പരാമർശം വ്യക്തിയുടെ താളിൽ ഒതുക്കാവുന്നതാണ്. --Vssun (സംവാദം) 05:16, 18 ജൂലൈ 2012 (UTC)Reply[മറുപടി]

ഇതു തെറ്റായ വാദഗതിയാണു്. ഗ്രന്ഥങ്ങളെ പറ്റിയുള്ള ശ്രദ്ധേയതാ നയം രൂപീകരിച്ചാൽ ഉടൻ തന്നെ ചലച്ചിത്രങ്ങൾക്കും, ആരാധനാലയങ്ങൾക്കും ശ്രദ്ധേയതാനയം രൂപീകരിക്കേണ്ടതുണ്ട്. --Anoop | അനൂപ് (സംവാദം) 06:23, 18 ജൂലൈ 2012 (UTC)Reply[മറുപടി]

ഞാൻ ഇതിനോട് യോജിക്കുന്നു. മറ്റൊരാളാൽ പരിഭാഷപ്പെടുത്തപ്പെട്ടു എന്ന വസ്തുത ശ്രദ്ധേയത നൽകുന്നതായി കണക്കാക്കണം. --അജയ് ബാലചന്ദ്രൻ (സംവാദം) 07:57, 18 ജൂലൈ 2012 (UTC)Reply[മറുപടി]
ബെഞ്ചമിൽ ഫ്രാങ്ക്ലിൻ എഴുതിയ ഈ പുസ്തകത്തെപ്പറ്റിയുള്ള ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ താൾ ശ്രദ്ധിക്കൂ. പുസ്തകങ്ങളുടെ ശ്രദ്ധേയതാ നയത്തിന്റെ ഇപ്പോഴുള്ള കരടനുസരിച്ച് ഈ താൾ മലയാളം വിക്കിയിൽ അനുവദനീയമാവില്ല. അഗ്നിച്ചിറകുകൾ എന്ന താളും ഇപ്പോഴുള്ള കരടനുസരിച്ച് പുറത്തു പോവേണ്ടിവരും. ഇത്തരം താളുകൾക്ക് ശ്രദ്ധേയതയില്ല എന്നു കണക്കാക്കിയാലും അവയെ ഡിലീറ്റ് ചെയ്യരുത് എന്നാണെന്റെ അഭിപ്രായം. ശ്രദ്ധേയതാ ടാഗ് കൂട്ടിച്ചേർത്ത ശേഷം താളിനെ തുടരാനനുവദിച്ചുകൂടേ? ഏതൊക്കെ താളുകളെ ഡിലീറ്റ് ചെയ്യാമെന്നും ഏതൊക്കെ താളിന്റെ കാര്യത്തിൽ കാത്തിരിക്കാമെന്നുമുള്ള നയവും ഇക്കൂട്ടത്തിൽ രൂപീകരിച്ചുകൂടേ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:57, 18 ജൂലൈ 2012 (UTC)Reply[മറുപടി]
ശ്രദ്ധേയ വ്യക്തികൾ എഴുതിയ എല്ലാ പുസ്തകങ്ങളും ശ്രദ്ധേയമാണെന്ന് കരുതാനാവില്ല. ഒപ്പം താഴെപ്പറയുന്നവ കൂടി ഗ്രന്ഥങ്ങളുടെ ശ്രദ്ധേയതാ നയത്തിൽ ഉൾപ്പെടുത്താമെന്ന് കരുതുന്നു.
 1. അഞ്ചോ അതിലധികമോ പതിപ്പുകൾ പുറത്തിറങ്ങിയ കൃതി
 2. മറ്റുഭാഷകളിലേക്ക് തർജ്ജമ ചെയ്ത കൃതി.

--Anoop | അനൂപ് (സംവാദം) 07:51, 30 ജൂലൈ 2012 (UTC)Reply[മറുപടി]

"കുണ്ടിലിരിക്കും തവളക്കുഞ്ഞിനു കുന്നിനുമീതെ പറക്കാൻ മോഹം..." വിശ്വപ്രഭ ViswaPrabha Talk 08:26, 30 ജൂലൈ 2012 (UTC)Reply[മറുപടി]

പഞ്ചായത്ത് തീരുമാനമെടുക്കാതെ പിരിഞ്ഞോ?--ഇർഷാദ്|irshad (സംവാദം) 05:21, 23 ജനുവരി 2013 (UTC)Reply[മറുപടി]

@ഇർഷാദേ, ഇതാണ് പഞ്ചായത്ത്, ഇതാകണം പഞ്ചായത്ത്, ഈ പഞ്ചായത്തിൽ എല്ലാം പഞ്ചവത്സരപദ്ധതികളാ... അതുകൊണ്ട് ചോദ്യം ചെയ്യാൻ പാടില്ല. കമന്റ് ചേർക്കാം. പിന്നെ ചില ആളൂകൾ മാത്രം അതങ്ങ് നയമാക്കും. ബാക്കിയുള്ളവർ ആ നയവും പൊക്കിപ്പിടിച്ച് നടക്കണം അത്രമാത്രം. --സുഗീഷ് (സംവാദം) 18:13, 9 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
 • ഒരു സ്വതന്ത്രകക്ഷി, മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതി (Vssun-ന്റെ നിർദ്ദേശം)
 • അഞ്ചോ അതിലധികമോ പതിപ്പുകൾ പുറത്തിറങ്ങിയ കൃതി (Anoop-ന്റെ നിർദ്ദേശം)
 • ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പുസ്തകത്തെപ്പറ്റി പരാമർശമുള്ള കൃതി (Drajay1976-ന്റെ നിർദ്ദേശം)
 • ഏതെങ്കിലും സാഹിത്യരൂപത്തിൽ ആദ്യമുണ്ടായ കൃതി. (Drajay1976-ന്റെ നിർദ്ദേശം)

എന്നിവയും കരടിൽ ഉൾപ്പെടുത്തി. ഈ നിർദ്ദേശങ്ങൾക്ക് ഇതുവരെ എതിർപ്പൊന്നും ഉണ്ടായിട്ടില്ല. എതിർപ്പില്ലാത്ത മറ്റൊരു നിർദ്ദേശം വ്യക്തമല്ലായിരുന്നു.

 • പഴക്കമുള്ള ഗ്രന്ഥങ്ങൾ എന്നതിനു പകരം പഴക്കം കാരണം പകർപ്പവകാശമുക്തമായ ഗ്രന്ഥങ്ങൾ എന്നത് ഒരു മാനദണ്ഡമാക്കാം എന്ന് നിർദ്ദേശിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 15:27, 13 മാർച്ച് 2013 (UTC)Reply[മറുപടി]
പുസ്തകത്തിന്റെ പഴക്കം, ശ്രദ്ധേയതക്ക് മാനദണ്ഡമല്ല എന്നു കരുതുന്നു. പഴക്കമുള്ള പുസ്തകം ശ്രദ്ധേയമാണെങ്കിൽ, അത് സ്വതേ ഒന്നിലധികം ഉറവിടങ്ങളിൽ പരാമർശവിധേയമാകും. എങ്കിലും പഴയകാലപുസ്തകത്തെക്കുറിച്ചുള്ള വിവരം ഇക്കാരണംകൊണ്ട് വിജ്ഞാനകോശത്തിൽനിന്ന് ഒഴിവാകരുതെന്ന് കരുതുന്നതിനാൽ പഴക്കത്തെ മാനദണ്ഡമാക്കുന്നതിനെ അനുകൂലിക്കുന്നു. എന്നാൽ പകർപ്പവകാശത്തെ ഇതിനിടയിൽ കൂട്ടിക്കുഴക്കേണ്ടതില്ല എന്നും കരുതുന്നു. --Vssun (സംവാദം) 01:50, 16 മാർച്ച് 2013 (UTC)Reply[മറുപടി]
അൻപതിലധികം വർഷങ്ങൾക്കു മുൻപ് ആദ്യം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ എന്നാണെങ്കിലോ? അല്ലെങ്കിൽ 1950-ന് മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ? രണ്ടാമത്തെ പ്രസ്താവനയാണ് കൂടുതൽ വ്യക്തതയുള്ളത് എന്നാണ് എന്റെ അഭിപ്രായം.

അജയ് അവസാനം പറഞ്ഞ മാനദണ്ഡം, നിലവിൽ കരടിലുണ്ടല്ലോ. 1950-നു മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ എന്ന കാര്യം കൂട്ടിച്ചേർത്ത് (കൂട്ടിച്ചേർക്കുന്നു) നയം ഫൈനലൈസ് ചെയ്യാം എന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 01:58, 17 മാർച്ച് 2013 (UTC)Reply[മറുപടി]

ഒരു കാര്യം കൂടി - ഇപ്പോൾ കരടിലുള്ള നൂതനമായ ആഖ്യാനരീതയിലുള്ളതോ സുപരിചിതമായ വിഷയങ്ങൾക്കു വേറിട്ട കാഴ്ചപ്പാടുകൾ സമ്മാനിച്ചതോ ആയ പുസ്തകങ്ങൾ എന്ന് മാനദണ്ഡം വളച്ചൊടിക്കാൻ വളരെ എളുപ്പമാണെന്ന് കരുതുന്നു. നൂതനമായ ആഖ്യാനരീതി എന്ന് പല പുസ്തകങ്ങളിലും കണ്ടിട്ടുള്ള വാക്കാണ്. ഈ മാനദണ്ഡം ഒഴിവാക്കുന്നതാകും നല്ലതെന്ന് കരുതുന്നു. --Vssun (സംവാദം) 02:02, 17 മാർച്ച് 2013 (UTC)Reply[മറുപടി]

ഏതെങ്കിലും സാഹിത്യരൂപത്തിൽ ആദ്യമുണ്ടായ കൃതി - ഇതിനുമുമ്പിൽ ഒരു ഭാഷയിലെ എന്നു കൂടി ചേർത്ത് വ്യക്തതവരുത്തുന്നു. --Vssun (സംവാദം) 02:08, 17 മാർച്ച് 2013 (UTC) നൂതനമായ ആഖ്യാനരീതയിലുള്ളതോ സുപരിചിതമായ വിഷയങ്ങൾക്കു വേറിട്ട കാഴ്ചപ്പാടുകൾ സമ്മാനിച്ചതോ ആയ പുസ്തകങ്ങൾ ഒഴിവാക്കുന്നതിനോട് യോജിക്കുന്നു (നീക്കം ചെയ്യുന്നു). ഇത്തരമൊരു കൃതി ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെടാതിരിക്കില്ല എന്നു കരുതുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 04:23, 17 മാർച്ച് 2013 (UTC)Reply[മറുപടി]

ആരാണു ചെക്ക് യൂസർ[തിരുത്തുക]

ഞാനൊരു പുതുമുഖമാണ്. ഒരു സംശയം ചോദിച്ചോട്ടെ - ചെക്ക്‌ യൂസർ ഉണ്ടായാൽ അയാൾ പൊതുവെ ചെയ്യേണ്ട പ്രധാനപ്പെട്ട duty -കൾ എന്തൊക്കെ ? പിന്നെ ചെക്ക്‌ യൂസർ ഇല്ലാതെ തന്നെ ചെക്ക്‌ യൂസർ ചെയ്യേണ്ട ജോലികൾ ഇപ്പോൾ ആരെങ്കിലും ചെയ്യുന്നുണ്ടോ? ചെക്ക്‌ യൂസർ വന്നാൽ മലയാളം വിക്കിപീഡിയക്കും അതിന്റെ ഉപയോക്താക്കൾക്കും സർവ്വോപരി വായനക്കാർക്കും പൊതുവെ ഉണ്ടാകാൻ പോകുന്ന ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ ? അറിയാൻ താൽപ്പര്യമുണ്ട്.--Raveendrankp (സംവാദം) 14:08, 6 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

വിക്കിപീഡിയ:ചെക്ക് യൂസർ (കരട്ഘട്ടത്തിലാണു്), m:CheckUser policy എന്നീ താളുകൾ കാണുക --Anoop | അനൂപ് (സംവാദം) 14:25, 6 ഫെബ്രുവരി 2013 (UTC)Reply[മറുപടി]
ഇവിടെ നടന്ന ചർച്ച കാണുക വിശദമായി തന്നെ മനസ്സിലാക്കാനാവുമെന്നു കരുതുന്നു. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 14:30, 6 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

വളരെ നന്ദി Anoop & Rajesh.--Raveendrankp (സംവാദം) 14:39, 6 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

 സംശയനിവാരണം വരുത്തി. --അജയ് ബാലചന്ദ്രൻ സംവാദം 11:52, 18 മാർച്ച് 2013 (UTC)Reply[മറുപടി]

സമയമേഖല[തിരുത്തുക]

മലയാളം വിക്കിസംരംഭങ്ങളിലെ സ്വതെയുള്ള സമയമേഖല ഇന്ത്യൻ സ്റ്റാൻഡെർഡ് സമയം ആക്കി മാറ്റുക അല്ലേ നല്ലത്? നിലവിലുള്ള UTCയോ അമേരിക്കയിലെ സെർവർ ടൈമോ മലയാളത്തെ സംബന്ധിച്ചിടത്തോളം നിരർത്ഥകം ആണെന്ന് എന്റെ അഭിപ്രായം. വിക്കിപീഡിയ ദേശബന്ധിതം അല്ലെങ്കിലും മലയാളം വിക്കിമീഡിയ സംരംഭങ്ങളുടെ കൂടുതൽ ഉപയോക്താക്കളും ഗുണഭോക്താക്കളും ഇന്ത്യൻ സ്റ്റാൻഡെർഡ് സമയമേഖലയിൽ ആണ് എന്നത് കൊണ്ട് അങ്ങനെ മാറ്റണം എന്ന് അഭിപ്രായപ്പെടുന്നു. --ഷിജു അലക്സ് (സംവാദം) 07:42, 21 ഡിസംബർ 2012 (UTC)Reply[മറുപടി]

യോജിക്കുന്നു. അതൊരു നല്ല കാര്യമാണ്. ഇതിൽ മറ്റ് വല്ല പ്രശ്നങ്ങളുമുണ്ടോ?--RameshngTalk to me 08:24, 21 ഡിസംബർ 2012 (UTC)Reply[മറുപടി]

എതിർക്കുന്നു. പൊതുവായ സമയമേഖല UTC ആയി നിലനിർത്തുന്നതു തന്നെയാണു് സാങ്കേതികമായും മറ്റു വിധത്തിലും നല്ലതു്. ലോകം മുഴുവൻ പരന്നു കിടക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം UTC ആണു് കൂടുതൽ പ്രധാനം. ആവശ്യമുള്ളവർക്കു് സ്വന്തം ക്രമീകരണങ്ങളിൽ അവർക്കിഷ്ടമുള്ള പ്രാദേശികസമയം തെരഞ്ഞെടുത്തുറപ്പിക്കാവുന്നതാണു്. മലയാളം കേരളവുമായി മാത്രം എപ്പോഴും ബന്ധപ്പെടുത്തണമെന്നില്ല. വിശ്വപ്രഭ ViswaPrabha Talk 08:32, 21 ഡിസംബർ 2012 (UTC)Reply[മറുപടി]

വിശ്വപ്രഭയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. --Vssun (സംവാദം) 10:24, 21 ഡിസംബർ 2012 (UTC)Reply[മറുപടി]

മറ്റ് വിക്കികൾ UTC യിൽ നിന്ന് വ്യത്യസ്തമായ സമയമുപയോഗിക്കുന്നവയുണ്ട്. ഉദാഹരണമായി, ഫ്രഞ്ച് വിക്കിപീഡിയ CEST ആണുപയോഗിക്കുന്നത്. എന്നാൽ UTC യിൽ നിന്ന് IST യിലേക്ക് മാറ്റുന്നതുകൊണ്ട് പ്രത്യേകിച്ചൊരു ഗുണവും തോന്നുന്നില്ല. അതിനാൾ നിഷ്പക്ഷം -- റസിമാൻ ടി വി 10:27, 21 ഡിസംബർ 2012 (UTC)Reply[മറുപടി]

യു.ടി.സി. തന്നെ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഒപ്പിടുമ്പോഴും യു.ടി.സി. അല്ലേ രേഖപ്പെടുത്തുന്നത്. --Jairodz (സംവാദം) 13:16, 21 ഡിസംബർ 2012 (UTC)Reply[മറുപടി]

യു.ടി.സി തന്നെ മതി എന്ന് തോന്നുന്നു , വിശ്വപ്രഭയുടെ അഭിപ്രായത്തെ മാനിക്കുന്നു , മലയാളത്തെ കേരളവുമായി മാത്രം ബന്ധപ്പെടുത്തിയാൽ പോര എന്ന് വിശ്വസിക്കുന്നു (ഞാൻ ഒരു പ്രവാസി ആണ് ഇപ്പോൾ ) - Irvin Calicut....ഇർവിനോട് പറയു 13:27, 21 ഡിസംബർ 2012 (UTC)Reply[മറുപടി]
+1 വിശ്വപ്രഭ --Anoop | അനൂപ് (സംവാദം) 13:28, 21 ഡിസംബർ 2012 (UTC)Reply[മറുപടി]

എങ്കിൽ എന്തെ ഇന്നലത്തെ ആഘൊഷം ഇന്ത്യൻ സമയത്തായി. മുകളിലെ വാദമനുസരിച്ച് UTC ആയീരുന്നില്ലേ വേണ്ടത്. വരട്ടു വാദത്തിന്റെ കാര്യമല്ല പ്രാക്ടിക്കലായി വിവിധ കാര്യങ്ങൾ ചെയ്യേണ്ടി വരുമ്പോൾ (അല്ലെങ്കിൽ മുൻപ് ചെയ്തപ്പോൾ) ഉള്ള പ്രവർത്തനപരിചയത്തിൽ നിന്നാണ് മുകളിലെ നിർദ്ദേശം. ഇന്നലത്തെ പരിപാടി ആദ്യത്തെ അല്ല. ഇനിയും മുൻപോട്ടും ധാരാളം ഉണ്ടാവുകയും ചെയ്യൂം.--ഷിജു അലക്സ് (സംവാദം) 00:31, 22 ഡിസംബർ 2012 (UTC)Reply[മറുപടി]

എഡിറ്റ് കൗണ്ടിങ്ങും മറ്റും യു.റ്റി.സി. അടിസ്ഥാനത്തിൽത്തന്നെയാണ് വേണ്ടത്. --Vssun (സംവാദം) 05:45, 22 ഡിസംബർ 2012 (UTC)Reply[മറുപടി]
float ഷിജു. സമയമേഖല ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ആക്കുന്നതാണ് നല്ലത്.--KG (കിരൺ) 12:58, 23 ഡിസംബർ 2012 (UTC)Reply[മറുപടി]
ഒന്നുകിൽ മലയാളത്തെ കേരളവുമായി ബന്ധപ്പെടുത്തുക. അല്ലെങ്കിൽ കേരളത്തിൽ നിന്നും മാറ്റുക. ചില കാര്യങ്ങളിൽ മാത്രം മലയാളവും കേരളവും ISTയും ഒക്കെ ആവാം.. ചില കാര്യങ്ങളിൽ പറ്റില്ല എന്നത് നയമാണോ ?--സുഗീഷ് (സംവാദം) 20:48, 26 ഡിസംബർ 2012 (UTC)Reply[മറുപടി]
float ഷിജു. ഐ.എസ്.ടി ആണ് സൗകര്യം. വിക്കിപീഡിയർ എവിടെ നിന്ന് തിരുത്തലുകൾ നടത്തിയാലും അത് ഇന്ത്യൻ സമയത്ത് കാണാനാണ് താത്പര്യപ്പെടുക എന്ന് തോന്നുന്നു. ഞാൻ 12 മണിക്കൂർ ഇപ്പോൾ പിറകിലാണെങ്കിലും വിക്കിപീഡിയയിലെ സമ‌യം ഇന്ത്യൻ സ്റ്റാൻഡേർഡിൽ കാണാൻ ഇഷ്ടപ്പെടുന്നു. യു.ടി.സി. എന്താണെന്നും അത് ഇന്ത്യൻ സമയത്തിലേയ്ക്ക് മാറ്റാൻ എന്താണ് ചെയ്യേണ്ടതെന്നും എത്ര പേർക്ക് അറിയാം അല്ലെങ്കിൽ അതിനു മിനക്കെടും എന്ന് ആലോചിക്കേണ്ടതുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 22:44, 27 ഡിസംബർ 2012 (UTC)Reply[മറുപടി]
 • ഇൻഡ്യൻ സ്റ്റാൻഡേഡ് ടൈം വേണമെന്ന് അഭിപ്രായപ്പെട്ട ഉപയോക്താക്കൾ: 4 പേർ (ഷിജു, കിരൺ ഗോപി, ശ്രീജിത്ത്, Rameshng)
 • യു.ടി.സി.യിൽ തുടരണം എന്ന് അഭിപ്രായപ്പെട്ടവർ. 5 പേർ (വിശ്വപ്രഭ, ഇർവിൻ കാലിക്കട്ട്, Vssun, Anoopan, Jairodz)
 • നിഷ്പക്ഷം. 2 പേർ റസിമാൻ, സുഗീഷ് (രണ്ടാണെങ്കിലും കുഴപ്പമില്ല എന്നാണ് സുഗീഷിന്റെ അഭിപ്രായമെന്നാണ് വായിച്ചപ്പോൾ തോന്നിയത് - തെറ്റാണെങ്കിൽ ദയവായി തിരുത്തുക).

ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിൽ യു.ടി.സി.യിൽ തുടരാനുള്ള സമവായമാണ് ഉള്ളത്. ഇത് തീരുമാനമാക്കുന്നതിൽ എതിർപ്പുണ്ടോ? --അജയ് ബാലചന്ദ്രൻ സംവാദം 15:55, 15 മാർച്ച് 2013 (UTC)Reply[മറുപടി]

ഇംഗ്ലീഷ് സ്പെല്ലിങ്ങ്[തിരുത്തുക]

തത്തുല്ല്യമായ ഇംഗ്ലീഷ് പേരുള്ള ഒരു പേജ് സൃഷ്ട്ടിച്ച് തിരിച്ചുവിടുമ്പോൾ ആ ഇംഗ്ലീഷ് പേജിൽ അമേരിക്കൻ സ്പെല്ലിങ്ങാണോ അതോ ബ്രിട്ടീഷ് സ്പെല്ലിങ്ങാണോ ഉപയോഗിക്കേണ്ടത് . ഉദാ : "International Organization for Standardization" or "International Organisation for Standardisation". ഒരു പഴയ ബ്രിട്ടീഷ് കോളനിയായത്കൊണ്ട് നമ്മൾ ഇൻഡ്യക്കാർ പള്ളിക്കൂടത്തിൽ പഠിച്ചത് ബ്രിട്ടീഷ് സ്പെല്ലിങ്ങാണ് ഉദാ : colour, optimisation, programme എന്നിത്യാദി. ഇത് കണ്ട് അമേരിക്കക്കാരൻ പറയുന്നത് "പാവം, പള്ളിക്കൂടത്തിൽ പോയിട്ടില്ല എന്നാ തോന്നുന്നത്" എന്നാണ്. ഇപ്പോ കമ്പ്യൂട്ടർ ലോകത്തിൽ dominant ആയിട്ട് നിൽക്കുന്നത് അമേരിക്കൻ സ്പെല്ലിങ്ങും ഡേറ്റ് ഫോർമാറ്റുമാണ് (mm/dd/yy). വിക്കി സൊഫ്റ്റ്വ്യറിന്റെ സ്പെൽ ചെക്ക് വരെ അമേരിക്കൻ സ്പെല്ലിങ്ങാണ്. നമ്മുടെ പൈതൃകം ബ്രിട്ടീഷ് സ്പെല്ലിങ്ങാണ്. നമ്മൾ ഇതിൽ ഏത് സ്പെല്ലിങ്ങ് ഉപയോഗിക്കണം? --സാഹിർ 05:22, 26 ജനുവരി 2013 (UTC)Reply[മറുപടി]

തിരിച്ചു വിടൽ താളിനു പരിധിയില്ലാത്തതിനാൽ ഉപയൊക്താക്കൾ തിരയാൻ സാദ്ധ്യതയുള്ള എല്ലാ കോംബിനെഷനും ഉപയൊഗിക്കാം. അതിനു യു.എസ്./ബ്രിട്ടീഷ് പരിധി വേണ്ട.
ഒരു ഓഫ്: യു.എസ്. ഇംഗ്ലീഷ്, ഇന്റർനാഷണൽ ഇംഗ്ലീഷായി മാറി കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. --ഷിജു അലക്സ് (സംവാദം) 05:29, 26 ജനുവരി 2013 (UTC)Reply[മറുപടി]
എന്നാലും തിരിച്ചുവിടൽ താളിലല്ലാതെ ബ്രാക്കറ്റിനുള്ളിൽ ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കുമ്പോൾ എന്ത് വേണം ? ഒരു സ്റ്റാൻഡാർഡൈസേഷൻ വേണ്ടേ ? --സാഹിർ 05:46, 26 ജനുവരി 2013 (UTC)Reply[മറുപടി]

ഇതിനു കൃത്യമായ ഒരു ഉത്തരം അറിയില്ല. ചർച്ച ചെയ്ത് സമവായമൂണ്ടാക്കണം. നമ്മുടെ പാഠപുസ്തകങ്ങൾ പൊതുവെ ബ്രിട്ടീഷ് രീതി ആണെന്ന് തോന്നുന്നു പിന്തുടരുന്നത്. പക്ഷെ ജോലി സംബന്ധമായ കാര്യങ്ങൾക്ക് പൊതുവെ യു.എസ്. രീതി ആണ്. മിക്കാവാറും ഐടി ജോലികൾ യു.എസ്.മായി ബന്ധപ്പെട്ടതാണ് എന്നതാവും കാരണം. മറ്റുള്ള ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ രണ്ടും ഇടകലകർത്തുന്നു എന്ന് കാണുന്നു. എങ്കിലും യു.എസി. നാണെന്ന് തോന്നുന്നു അല്പം മേൽക്കോയ്മ. വ്യക്തിപരമായി എനിക്ക് യു.എസ്. രീതിയോട് ആണ് താല്പര്യം. എന്തായാലും ബാക്കിയുള്ളവർ കൂടി എന്ത് പറയുന്നു എന്ന് നോക്കാം. --ഷിജു അലക്സ് (സംവാദം) 05:57, 26 ജനുവരി 2013 (UTC)Reply[മറുപടി]

തീയതികൾ നൽകുന്ന കാര്യത്തിൽ വിക്കിപീഡിയ ശൈലിയുണ്ട്. മലയാളികൾ കൂടുതൽ ബ്രിട്ടീഷ് ഇംഗ്ലീഷ് ഉപയോഗിക്കുന്നതുകൊണ്ട് ലേഖനങ്ങളിൽ അതുപയോഗിക്കുന്നതാവും കൂടുതൽ നല്ലത്. എന്നാൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ program മുതലായ വാക്കുകൾ ഉപയോഗിക്കാം -- റസിമാൻ ടി വി 05:59, 26 ജനുവരി 2013 (UTC)Reply[മറുപടി]

ഔദ്യോഗികമായി ഇന്ത്യൻ ഗവണ്മെന്റും അനുബന്ധസ്ഥാപനങ്ങളും ഇപ്പോളും ബ്രിട്ടീഷ് ഇംഗ്ലീഷാണു് പിന്തുടരുന്നതു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 06:20, 26 ജനുവരി 2013 (UTC)Reply[മറുപടി]

ഇത് രണ്ടുമല്ലാതെ ഇൻഡ്യൻ ഇംഗ്ലീഷ് എന്നൊന്നു കൂടിയുണ്ട്. ഉദാ: Godown (Warehouse), Pindrop Silence (Extreme silence), Current (Electricity), Jetty (Underwear), Cooling Glass (Sunglass), Flat (Apartment), Loose motion (Diarrhoea), Lakh (Hundred Thousand), Crore (Ten Million), Bus Stand (Bus Station), Cover (Plastic bag), Carrying (Pregnant), Mess (Dining hall), Time-pass (Pastime), Masala, Mallu, Goonda, Vote-Bank, Saffronisation, Lathi Charge, etc, etc. ഇക്കാര്യത്തിൽ ഇംഗ്ലീഷ് വിക്കിപീഡിയ പിന്തുടരുന്ന നയം ഇതാണ്:

"The English Wikipedia prefers no major national variety of the language over any other. These varieties (e.g. U.S. English, British English) differ in vocabulary (soccer vs. football), spelling (center vs. centre), date formatting ("April 13" vs. "13 April") and occasionally grammar."

(See en:Wikipedia:Manual_of_Style#National_varieties_of_English)
നമ്മൾ ഇത് ഫോളോ ചെയ്യണമെന്നില്ല. നമുക്ക് നമ്മുടേതായ പ്രത്യേകനയം ഉണ്ടാക്കാവുന്നതേയുള്ളൂ.--പ്രിൻസ് മാത്യു Prince Mathew 08:19, 26 ജനുവരി 2013 (UTC)Reply[മറുപടി]

We have to use /follow British English. It is a must.--Raveendrankp (സംവാദം) 00:28, 27 ജനുവരി 2013 (UTC) വേറെയൊരു ഇംഗ്ലീഷ് കൂടിയില്ലേ  ? എന്റെ അമ്മ എന്നെ കല്യാണം കഴിപ്പിച്ചു ( my mother married me )? --Raveendrankp (സംവാദം) 02:20, 27 ജനുവരി 2013 (UTC)Reply[മറുപടി]

സാധാരണയുപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിലെഴുതുമ്പോൾ പൊതുവായൊരു ശൈലി സ്വീകരിക്കുന്നതിനെക്കുറിച്ചും ഒരു നയം രൂപീകരിക്കണം. ഉദാ: ആന്റ് / ആൻഡ് --Jairodz (സംവാദം) 04:15, 27 ജനുവരി 2013 (UTC)Reply[മറുപടി]
ബ്രിട്ടീഷ് ഇംഗ്ലീഷ് ഉപയോഗിക്കുക. സാങ്കേതികപദങ്ങൾക്ക് അവ രൂപംകൊണ്ട സ്ഥലത്തെ സ്പെല്ലിങ് ഉപയോഗിക്കുക. കമ്പ്യൂട്ടർ പ്രോഗ്രാമെന്നത് programഉം പരിപാടിയുടെ പ്രോഗ്രാം programme-ഉം ആകണം. സംജ്ഞാനാമങ്ങൾ (proper nouns), കടംകൊണ്ട വാക്കുകൾ എന്നിവയ്ക്ക് മലയാളത്തിൽ പ്രചാരത്തിലുള്ള രൂപം ഉപയോഗിക്കുക. പ്രചാരമില്ലാത്ത പേരാണെങ്കിൽ ആ പേരിന്റെ ഉറവിടം ഏതു പ്രദേശത്താണോ അവിടത്തെ ഉച്ചാരണത്തോട് അടുക്കുന്ന വിധം ലിപിമാറ്റം ചെയ്യുക. ഇംഗ്ലീഷ് വാക്കുകളുടെ (സിനിമ, പുസ്തകം..) ലിപിമാറ്റത്തിൽ മലയാളത്തിൽ തുടർന്നുവരുന്ന ചില പാറ്റേണുകൾ കണ്ടെത്താനാവും (പദാദിയിൽ t-യ്ക്ക് ടകാരവും മദ്ധ്യത്തിൽ റ്റ-യും, സ്വരമദ്ധ്യത്തിൽ ഖരാക്ഷരങ്ങളുടെ ഇരട്ടിപ്പ് തുടങ്ങിയവ). അവ പരിശോധിച്ച് പട്ടികപ്പെടുത്താൻ ശ്രമിക്കാം.--തച്ചന്റെ മകൻ (സംവാദം) 07:42, 27 ജനുവരി 2013 (UTC)Reply[മറുപടി]

ഇതുവരെ ഈ അഭിപ്രായങ്ങളിൽ സമവായമുള്ളതായി കാണുന്നു.

 • തിരിച്ചുവിടൽ താളുകളുടെ കാര്യത്തിൽ എല്ലാത്തരം ഇംഗ്ലീഷുകളും ഉപയോഗിക്കാം
 • കമ്പ്യൂട്ടർ സംബന്ധിയായ സാങ്കേതികപദങ്ങളിൽ അവ രൂപം കൊണ്ട സ്ഥലത്തെ സ്പെല്ലിംഗ് ഉപയോഗിക്കാം
 • ഇതൊഴികെയുള്ള അവസരങ്ങളിൽ ബ്രിട്ടീഷ് സ്പെല്ലിംഗ് ഉപയോഗിക്കുക
 • മറ്റു ഭാഷകളിൽ നിന്ന് കടം കൊണ്ട വാക്കുകൾക്ക് മലയാളത്തിൽ പ്രചാരത്തിലുള്ള രൂപം ഉപയോഗിക്കുക
 • ലിപിമാറ്റം ചെയ്യുമ്പോൾ വാക്കിന്റെ ഉറവിടത്തിലുള്ള ഉച്ചാരണത്തിനോട് അടുത്തുനിൽക്കുന്ന തരത്തിൽ വേണം ചെയ്യുവാൻ.
ഇത് ശൈലീപുസ്തകത്തിലാക്കുന്നതിൽ എതിർപ്പുണ്ടോ? --അജയ് ബാലചന്ദ്രൻ സംവാദം 04:38, 14 മാർച്ച് 2013 (UTC)Reply[മറുപടി]

ഐതിഹ്യങ്ങളും വിശ്വാസങ്ങളും[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ സ്വതന്ത്രലേഖനമായും മറ്റുലേഖനങ്ങളുടെ ഭാഗമായും ധാരാളം ഐതിഹ്യങ്ങൾ ഉൾപ്പെടുത്തിക്കാണുന്നു. മിക്കവയും വേണ്ടത്ര അവലംബമില്ലാത്തവയും ചരിത്രപരമല്ലാത്തവയുമാണ്. ഇവയുടെ ശ്രദ്ധേയത, വിശ്വാസയോഗ്യത മുതലായ വിഷയങ്ങളിൽ വ്യക്തത വരുത്താൻ ഒരു നയരൂപീകരണം ആവശ്യമാണെന്നു കരുതുന്നു.--പ്രിൻസ് മാത്യു Prince Mathew 08:54, 14 ജനുവരി 2013 (UTC)Reply[മറുപടി]

ഇക്കാര്യത്തിൽ ഇംഗ്ലീഷ് വിക്കിപ്പീഡിയയെ മാതൃകയാക്കാവുന്നതാണെന്ന് തോന്നുന്നു. മിത്തോളജി, ഫോക്ക്‌ലോർ എന്നിവയെപ്പറ്റി ധാരാളം താളുകൾ ഇംഗ്ലീഷ് വിക്കിപ്പീഡിയയിലുണ്ട്. പുതുതായുണ്ടാകുന്ന വിശ്വാസങ്ങളും (അർബൻ ലെജന്റുകൾ ഉദാഹരണം) വിക്കിപ്പീഡിയയിൽ സ്ഥാനം പിടിക്കുന്നുണ്ട്.

 1. ഭൗതിക നിയമങ്ങൾക്ക് പുറത്തുള്ള തരം അന്ധവിശ്വാസങ്ങളെപ്പറ്റി സ്രോതസ്സായി പരിഗണിക്കാവുന്ന ഒന്നോ അതിലധികമോ അവലംബങ്ങളുണ്ടെങ്കിൽ വിക്കി താളുകളിൽ ഉൾപ്പെടുത്താവുന്ന ശ്രദ്ധേയതയുണ്ടെന്ന് കണക്കാക്കാം എന്ന് അഭിപ്രായമുണ്ട്.
 2. ശ്രദ്ധേയത മാത്രമല്ല ഇവിടുത്തെ വിഷയം എന്നതും പ്രസക്തമാണ്. ഭൗതിക നിയമങ്ങൾക്ക് പുറത്തുള്ള വിശ്വാസങ്ങൾ സത്യം എന്ന നിലയിലാവരുത് വിക്കിപ്പീഡിയയിൽ ഉൾപ്പെടുത്തുന്നത്. ഉദാഹരണത്തിന് ഒരു യക്ഷിയെപ്പറ്റിയോ, ദിവ്യാത്ഭുതത്തെപ്പറ്റിയോ ആണ് പത്രവാർത്തയോ പുസ്തകത്തിലെ പ്രസ്താവനയോ എങ്കിൽ അത് ഒരു അവകാശവാദം എന്ന നിലയിലായിരിക്കണം വിക്കിപ്പീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് അഭിപ്രായപ്പെടുന്നു.
 3. സ്പെസിഫിക് അല്ലാത്ത തരം അവകാശവാദങ്ങൾ (ഉദാ: യക്ഷി നിധി കാക്കുന്നു എന്നാണ് വിശ്വാസം - ആരുടെ വിശ്വാസം? എന്നുമുതലുള്ള വിശ്വാസം?) തിരുത്തിയെഴുതേണ്ടിവരും. അത് ഭൗതികനിയമങ്ങളാണ് ശരി എന്ന കാഴ്ച്ചപ്പാടോടെയാവണം - അന്ധവിശ്വാസം ഒരു സ്രോതസ്സിൽ നിന്നു ലഭിച്ച വിശ്വാസം എന്ന നിലയ്ക്കും.
 4. മതഗ്രന്ഥങ്ങളും ഇതിഹാസങ്ങളും മറ്റും പറയുന്ന കഥകൾ (ഉദാ: രാമൻ പൊങ്ങിക്കിടക്കുന്ന പാറകളുടെ മീതേ നടന്ന് ശ്രീലങ്കയിലെത്തി; യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു, ഗബ്രിയേൽ മാലാഖ ഖുറാൻ വെളിപ്പെടുത്തി) ഇതാണ് വിശ്വാസം/ഐതീഹ്യം/മതനിലപാട് എന്ന നിലയിൽ തന്നെ വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇവിടെ മതഗ്രന്ഥങ്ങളിലെ പ്രസ്താവനകൾ മാത്രം അവലംബമായി ചേർത്താൽ മതിയാകും.
 5. മേൽപ്പറഞ്ഞ മാതിരിയുള്ള ഒരു ഐതീഹ്യത്തിന്റെ സത്യാവസ്തയെപ്പറ്റി ശാസ്ത്രീയാന്വേഷണം നടന്നിട്ടുണ്ടാവാം (പൊങ്ങിക്കിടക്കുന്ന കല്ലുകളോ, ആകാശത്തുനിന്ന് മന്ന പെയ്യുന്നതോ). അതെപ്പറ്റിയുള്ള താളുകളിൽ ശാസ്ത്രീയമായ സാദ്ധ്യതകളെപ്പറ്റിയും മറ്റും അവലംബങ്ങളെ അടിസ്ഥാനമാക്കി Original research അല്ലാത്ത രീതിയിൽ വിവരണമാവാം. ഇതിൽ വിക്കിപ്പീഡിയ ശരിയെന്നോ തെറ്റെന്നോ നിലപാടെടുക്കേണ്ടതില്ല.
 6. കേരളോൽപ്പത്തി, ഐതീഹ്യമാല എന്നിവയിലെ കഥകൾ കഥകൾ എന്ന നിലയിൽ വിക്കി താളുകളിൽ ഉൾപ്പെടുത്തപ്പെടാവുന്നതാണ്. ഒരു സ്ഥലത്തെപ്പറ്റിയോ രാജവംശത്തെപ്പറ്റിയോ ഉള്ള താളിൽ കേരളോത്പത്തിയിൽ ഇതിനെപ്പറ്റിയുള്ള പ്രസ്താവന ഉൾപ്പെടുത്താവുന്നതാണ്. ഇത് (ആവശ്യമെങ്കിൽ) വിശ്വാസ്യതയില്ലാത്ത പ്രസ്താവനയാണെന്ന തരത്തിലായിരിക്കണം. സത്യമാണിതെന്ന രീതിയിലാവരുത്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:43, 14 ജനുവരി 2013 (UTC)Reply[മറുപടി]

അവലംബങ്ങൾ ഇല്ല എന്നുള്ളതാണ് ഇപ്പോഴത്തെ പ്രശ്നം. ഐതിഹ്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളെല്ലാം ഐതിഹ്യം എന്ന നിലയിൽത്തന്നെയാണ് എഴുതേണ്ടത്, അങ്ങനെയല്ലാത്തതുണ്ടെങ്കിൽ മാറ്റണം. ഐതിഹ്യമാല, മതഗ്രന്ഥങ്ങൾ മുതലായവയെല്ലാം ഐതിഹ്യങ്ങൾക്ക് അവലംബമായി എടുക്കാവുന്നതാണ്. യാതൊരു അവലംബവുമില്ലാതെ കേട്ടുകേൾവിയെ മാത്രം അടിസ്ഥാനമാക്കി എഴുതിയ ഐതിഹ്യസംബന്ധമായ ലേഖനങ്ങൾക്ക് minimal അവലംബങ്ങളെങ്കിലും കണ്ടെത്തുകയോ അല്ലെങ്കിൽ അവയെ നീക്കം ചെയ്യുകയോ വേണം -- റസിമാൻ ടി വി 12:32, 14 ജനുവരി 2013 (UTC)Reply[മറുപടി]

float--അജയ് ബാലചന്ദ്രൻ (സംവാദം) 07:45, 15 ജനുവരി 2013 (UTC)Reply[മറുപടി]

ഒരു ഐതിഹ്യം പറയാം. അവലംബവും തരാം. വിക്കിയിൽ ചേർക്കാമോ?

നാഗകന്യകമാർ മേരുപർവ്വതത്തിൽ നിന്ന് നായയുടെ മൂന്നു ചിത്രങ്ങൾ സ്വർഗത്തിലേയ്ക്ക് കൊണ്ടുവന്നു. ഈ ചിത്രങ്ങൾക്ക് ജീവൻ നൽകാൻ വേണ്ടി അവ അമൃത് നിറച്ച ഒരു വെള്ളിത്തളികയിൽ വെച്ച് സ്വർണ്ണത്തളിക കൊണ്ടുമൂടി. അവയിൽ ഒരെണ്ണം വെള്ളത്തിലേയ്ക്കു ചാടിക്കളഞ്ഞു. വേറൊരെണ്ണം കാട്ടിലേയ്ക്കും. മൂന്നാമത്തെ ചിത്രം വിഷ്ണു ഭഗവാനു സമർപ്പിക്കപ്പെട്ടു. വിഷ്ണു അത് അയ്യപ്പന് നൽകി. അങ്ങനെ ജീവൻ പ്രാപിച്ച നായ അയ്യപ്പന്റെ അംഗരക്ഷകനായി മാറി. പക്ഷേ ആ നായയ്ക്ക് ശൂദ്രന്മാർ മാത്രമേ അഭയം കൊടുത്തുള്ളൂ. ശൂദ്രർ ഈ നായയുടെ സഹായത്തോടെ കാട്ടുമൃഗങ്ങളെ വേട്ടയാട്ടുകയും അങ്ങനെ ബ്രാഹ്മണന് വനത്തിൽ ധ്യാനിക്കാൻ സൗകര്യമാകുകയും ചെയ്തു. ശൂദ്രന്മാരുടെ ഈ പ്രവൃത്തിയിൽ സംപ്രീതനായ ബ്രാഹ്മണൻ നായയെയും കൊണ്ടു നടക്കുന്നതിനാൽ ശൂദ്രന്മാർക്ക് നായർ എന്നു പേരു നൽകി.

എങ്ങനെയുണ്ട്? കേരള ജാത്യാചാര നിർണ്ണയം എന്ന പ്രാചീന ഗ്രന്ഥത്തിൽ എഴുതിവച്ചിരിക്കുന്നതാണ് ഈ ഐതിഹ്യം. ഇതിന് അവലംബവും ഉണ്ട്. എസ്. എൻ. സദാശിവൻ എഴുതിയ A Social History Of India എന്ന ഗ്രന്ഥത്തിൽ ഈ ഐതിഹ്യം വിവരിച്ചിട്ടുണ്ട്. ഇനി പറയൂ, അവലംബങ്ങൾ മാത്രം ഉണ്ടായാൽ മതിയോ? പോര എന്നാണെന്റെ പക്ഷം. --Daredevil Duckling (സംവാദം) 13:19, 14 ജനുവരി 2013 (UTC)Reply[മറുപടി]

ഐതിഹ്യമാല അവലംബമാകുമെങ്കിൽ ഇതും അവലംബമാകണം. Sebinaj (സംവാദം) 17:30, 14 ജനുവരി 2013 (UTC)Reply[മറുപടി]
ശ്രദ്ധേയമായ ഗ്രന്ഥങ്ങളിൽ നിന്നുള്ള ലേഖനങ്ങളെ തീർച്ചയായും നിലനിർത്തണം.--KG (കിരൺ) 13:44, 14 ജനുവരി 2013 (UTC)Reply[മറുപടി]
ജവഹർലാൽ നെഹ്റു എഴുതിയ Glimpses of World History എന്ന ഗ്രന്ഥം ശ്രദ്ധേയമാണെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. ലോകചരിത്രത്തെക്കുറിച്ചുള്ള പുസ്തകമായിട്ടുപോലും ചരിത്രപുസ്തകം എന്ന നിലയിൽ ആധികാരികമായി ആശ്രയിക്കാവുന്ന ഗ്രന്ഥമാകുന്നുണ്ടോ ഇതു്? ചരിത്രപഠിതാവിനെ സംബന്ധിച്ചിടത്തോളം ഈ പുസ്തകത്തിൽ ഉള്ള തെറ്റുകൾ തെറ്റുകൾ തന്നെയാണു്. അവ ജവഹർലാൽ നെഹ്റു എന്ന ശ്രദ്ധേയനായ വ്യക്തി എഴുതിയതുകൊണ്ടും അദ്ദേഹം എഴുതിയ ശ്രദ്ധേയമായ പുസ്തകത്തിൽ വന്നതുകൊണ്ടും സത്യമായി തീരുന്നില്ല. ഐതിഹ്യമാലയെ സംബന്ധിച്ചും ഇതുതന്നെയാണു് പറയാനുള്ളതു്. അതു് ശ്രദ്ധേയമായ പുസ്തകമാണു്. അതെഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണി ശ്രദ്ധേയനായ വ്യക്തിയാണു്. എന്നുകരുതി അതിലുൾപ്പെട്ട കഥകളെല്ലാം വിക്കിപ്പീഡിയിൽ ലേഖനങ്ങളാവേണ്ട ആധികാരിക സംഭവവികാസങ്ങളാണോ? Sebinaj (സംവാദം) 17:26, 14 ജനുവരി 2013 (UTC)Reply[മറുപടി]

പറയിപ്പെറ്റ പന്തിരുകുലത്തിലെ കഥാപാത്രങ്ങളുടെ ശ്രദ്ധേയതയെകുറിച്ച് സംശയം തോന്നുന്നവർക്ക് ഷെർലക്ക് ഹോംസിനെക്കുറിച്ചോ ഹാരി പോർട്ടറിനെ കുറിച്ചോ സമാന കഥാപാത്രങ്ങളെ കുറിച്ചോ സംശയം തോന്നത്തത് എന്ത് എന്ന് അത്ഭുതം തന്നെ.

അവലംബങ്ങളുടെ ദാരിദ്യത്തിനു കാരണം ഡോക്കുമെന്റേഷൻ ചെയ്യുന്ന കാര്യത്തിൽ കേരളീയർ (പൊതുവെ ഇന്ത്യക്കാർ) മൊശമാണ് എന്നതാണ്. അല്ലാതെ വിഷയങ്ങൾക്ക് ശ്രദ്ധേയത ഇല്ലാത്തതല്ല കാരണം.

ഇംഗ്ലീഷിൽ തന്നെ കേരളത്തെ/മലയാളത്തെ സംബന്ധിച്ചുള്ള വിഷയങ്ങൾ വരുമ്പോൾ അവലംബങ്ങൾക്ക് ദാരിദ്യം നേരിടുന്നത് ശ്രദ്ധിച്ച് കാണും.

പക്ഷെ വേറൊരു കാര്യം കൂടിയുണ്ട്. മലയാളം വിക്കിപീഡിയയിൽ ഇതിനകം കുറഞ്ഞ പക്ഷം കേരളത്തെ/മലയാളത്തെ സംബന്ധിച്ച വിഷയത്തിലെ ശ്രദ്ധേയമായ കാര്യങ്ങളെ കുറിച്ച് ലേഖനങ്ങൾ ആയി കഴിഞ്ഞു. അപ്പോൾ ഇനി വരാൻ പോകുന്ന ചില ലേഖനങ്ങൾക്കെങ്കിലും (അവ പ്രസിദ്ധമാണെങ്കിൽ പോലും) നമ്മൾ അവലംബ ദാരിദ്യം നേരിടാൻ പോവുകയാണ്. കാരണം നമുക്ക് ഡോക്കുമെന്റ് ചെയ്ത് സൂക്ഷിക്കുന്ന സംസ്കാരം വളരെ കുറവായിരുന്നു. ഇപ്പോൾ തന്നെ സായിപ്പിന്റെ പുസ്തകങ്ങൾ ആണ് നമുക്ക് പല പ്രസിദ്ധ കേരള/മലയാള ലേഖനങ്ങൾക്ക് പോലും അവലംബം. അപ്പോൾ അവലംബങ്ങളുടെ കാര്യത്തിൽ നമ്മുടെ മുന്നോട്ടൂള്ള യാത്ര അത്ര സുഗമമല്ല. പല കാര്യങ്ങളും ആദ്യമായി ഡോക്കുമെന്റ് ചെയ്യുന്നത് മലയാളം വിക്കിയിൽ ആണെന്ന് പോലും വരാം. കാരണം മലയാളത്തിലെ/കേരളത്തിലെ പല ശ്രദ്ധേയമായ കാര്യങ്ങൾക്ക് പോലും നമുക് അവലംബങ്ങൾ ഇല്ല.

ചുരുക്കി പറഞ്ഞാൽ ഇംഗ്ലീഷ് വിക്കിപീഡിയ നയങ്ങൾ അതേ പോലെ എടുത്ത് മലയാളത്തിൽ പ്രയോഗിക്കാൻ പറ്റില്ല എന്നർത്ഥം. മലയാളത്തിനായി ഇക്കാര്യത്തിൽ നയങ്ങൾ ഇംഗ്ലീഷിൽ നിന്നു വ്യത്യസ്തമായി രൂപപ്പെടണം. --ഷിജു അലക്സ് (സംവാദം) 14:11, 14 ജനുവരി 2013 (UTC)Reply[മറുപടി]

ഐതിഹ്യമാല ചരിത്രരേഖയല്ല, സാഹിത്യകൃതിയാണു്. അതു് വിക്കിഗ്രന്ഥശാലയിൽ പുസ്തകരൂപത്തിൽ ഉള്ള സ്ഥിതിക്കു് അതിന്റെ സംക്ഷേപം വിക്കിയിൽ എഴുതേണ്ട ആവശ്യം തന്നെയില്ല. ഐതിഹ്യമാല എന്ന ഗ്രന്ഥത്തെക്കുറിച്ചും ഗ്രന്ഥകാരനെക്കുറിച്ചും വിക്കിലേഖനം എഴുതുമ്പോലെയല്ല, അതിലെ ഓരോ കഥാപാത്രങ്ങളേയും കുറിച്ചും വെവ്വേറെ വിക്കിലേഖനം എഴുതുന്നതു്. ഇങ്ങനെ പോയാൽ മഹാഭാരതത്തിലെ നൂറ്റൊരുവരുടെ മുഴുവൻ പേരുകളും എഴുതി അവരെ ഓരോരുത്തരെ കുറിച്ചും വിക്കി ലേഖനമാവാം. മായാവി എന്ന കാർട്ടൂൺ പരമ്പരയെക്കുറിച്ചും അതിലെ ലീഡ് ക്യാരക്റ്ററായി മായാവിയെക്കുറിച്ചും വിക്കി ലേഖനം ഉള്ളപ്പോൾ തന്നെ, അതിലെ ഓരോ കഥകളും വെവ്വേറെ ലേഖനത്തിനു പാത്രമായാൽ എങ്ങനെയിരിക്കും? അതുതന്നെയല്ലേ, ഐതിഹ്യമാലയിൽ ഉൾപ്പെട്ട ഓരോ കെട്ടുകഥകളും ലേഖനങ്ങളാവുമ്പോഴും സംഭവിക്കുക? അതിനെ സാധൂകരിക്കാനായി വിക്കി പഞ്ചായത്തുകൂടി ഇംഗ്ലീഷിൽ നിന്നു വ്യത്യസ്തമായ പുതിയ നയം അംഗീകരിക്കുന്നു എന്നു കരുതുക. അങ്ങനെയുള്ള ഭാഷാ വിക്കിക്കു് പിന്നെ എന്തു് ആധികാരികതയാവും അവകാശപ്പെടാനുണ്ടാവുക? ആരാരെല്ലാം എന്തെന്തെല്ലാം കെട്ടുകഥകളെഴുതുന്നു... അതെല്ലാം വിക്കിലേഖനങ്ങളാവാൻ യോഗ്യമാവുമോ? ഐതിഹ്യം എന്നുപറഞ്ഞു് എന്തുചരക്കും വിറ്റഴിക്കാനുള്ള വിപണിയാണോ മലയാളം വിക്കിപ്പീഡിയ? Sebinaj (സംവാദം) 17:17, 14 ജനുവരി 2013 (UTC)Reply[മറുപടി]
ഇതുവരെ എഴുതിവെക്കപ്പെട്ടിട്ടില്ലെങ്കിലും ഇനിയും അങ്ങനെ സംഭവിക്കാമല്ലോ. നാട്ടറിവുകളെല്ലാം ആദ്യം എഴുതപ്പെടുന്നത് വിക്കിയിലായിരിക്കണം എന്ന് വാശിപിടിക്കുന്നതെന്തിനാണ്? ഏതൊരുപയോക്താവും കേട്ടറിഞ്ഞ കാര്യങ്ങൾ തെറ്റാവാം. അവ വിക്കിപീഡിയയിൽ അവലംബമില്ലാതെ എഴുതാനനുവദിക്കുന്നതുവഴി ഒരു തെറ്റായ കാര്യം ഡോക്യുമെന്റ് ചെയ്യപ്പെടുന്നതിന് നമ്മൾ ഉത്തരവാദികളാവുകയേ ഉള്ളൂ. ചരിത്രപരമായ അവലംബങ്ങളുള്ള എത്രയോ കാര്യങ്ങൾ ഇനിയും മലയാളം വിക്കിപീഡിയയിൽ എഴുതാൻ കിടക്കുന്നു. ഒരു minimal അവലംബം പോലുമില്ലാതെ കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളായാൽ പോലും വിക്കിപീഡീയയിൽ കയറ്റരുത് എന്ന വാദത്തിൽ തന്നെ ഉറച്ചുനിൽക്കുന്നു. -- റസിമാൻ ടി വി 16:12, 14 ജനുവരി 2013 (UTC)Reply[