വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)/Archive 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിഭാഗസൂചിക നൽകൽ..[തിരുത്തുക]

ലേഖനങ്ങൾക്ക് വിഭാഗ സൂചിക നൽകലിന് ഒരു സമവായം ഉണ്ടാക്കുന്നതിനായാണ് ഈ ചർച്ച തുടങ്ങുന്നത്.. ഭൂമിശാസ്ത്രം എന്ന കാറ്റഗറിയുടെ താളിൽ ചെന്നാൽ ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള സാങ്കേതിക ലേഖനങ്ങൾ മുതൽ കേരളത്തിലെ ഗ്രാമങ്ങളുടെ പേരുകൾ വരെ ഒരുമിച്ച് അവിടെ കിടക്കുന്നതു കാണാൻ സാധിക്കും.. അട്ടപ്പാടിയുടെ ലേഖനത്തിൽ, കേരളത്തിലെ ഗ്രാമങ്ങൾ, ഭൂമിശാസ്ത്രം എന്നീ രണ്ടു വിഭാഗസൂചികകളും നൽകുന്നതാണ് ഇതിനു കാരണം..നമുക്ക് ഇതിനെ ഒന്നു ക്രമീകരിച്ച് എടുക്കണം.

ഉദാഹരണത്തിന് മലകൾ എന്ന വിഷയം എടുക്കാം.. അഗസ്ത്യകൂടത്തിന് കേരളത്തിലെ മലകൾ എന്ന സൂചിക മാത്രം നൽകിയാൽ മതിയാവും.. എന്തെന്നാൽ കേരളത്തിലെ മലകൾ, ഭൂമിശാസ്ത്രത്തിന്റേയും കേരളത്തിന്റേയും ഉപവിഭാഗമാണ്.. മലകളുടെ hirearchy താഴെക്കൊടുത്തിരിക്കുന്നു.


ഭൂമിശാസ്ത്രം->മലകൾ->ഇന്ത്യയിലെ മലകൾ->കേരളത്തിലെ മലകൾ..


അത്യാവശ്യമെങ്കിൽ മാത്രം എവറസ്റ്റ് പോലുള്ള ലേഖനങ്ങളെ, മലകൾ എന്ന വിഭാഗത്തിലും, ഇന്ത്യയിലെ മലകൾ എന്ന വിഭാഗത്തിലും ചേർക്കാം.. എങ്കിലും ഭൂമിശാസ്ത്രം എന്ന പൊതുവിഭാഗത്തിൽ അതിനെ പെടുത്തേണ്ടതില്ല.. പൊതു അഭിപ്രായം തേടുന്നു. --Vssun 07:40, 23 ഡിസംബർ 2006 (UTC)

ഞാൻ സുനിൽജിയോട് അനുകൂലിക്കുന്നു, കൂടാതെ ഇന്ത്യയിലെ മലകൾ എന്ന സൂചിക ഇന്ത്യ എന്ന സൂചികക്കുള്ളിലും മലകൾ എന്ന സൂചികക്കുള്ളിലും ചേർക്കണമെന്ന് അഭിപ്രായപ്പെടുന്നു. അതുപോലെ കേരളത്തിലെ മലകൾ, കേരളം എന്ന സൂചികയിലും--പ്രവീൺ:സംവാദം‍ 12:34, 23 ഡിസംബർ 2006 (UTC)

പുതിയ താളുണ്ടാക്കാൻ[തിരുത്തുക]

വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം എങ്ങനെ ഉണ്ടാക്കും എന്ന ചള്ളിയാന്റെ ചോദ്യത്തിൽ തുടക്കമിട്ടതും എന്റേയും, സുനില്‍, ചള്ളിയാൻ എന്നിവരുടെ സംവാദം പേജുകളിൽ നടന്നുവരുന്നതുമായ സംവാദത്തെ അതിന്റെ ഗൌരവം കണക്കിലെടുത്ത് പഞ്ചായത്തിലേയ്ക്ക് മാറ്റുന്നു.


ഒരു പുതിയ പേജുണ്ടാക്കാൻ തല ചൊറിയണം. എവിടെ ഒരു ലിങ്കു പോലും കാണുന്നില്ലല്ലോ. പിന്നെ എങ്ങനെ നമ്മൾ തുടങ്ങും??? --ചള്ളിയാൻ 12:10, 6 ജനുവരി 2007 (UTC)

പുതിയ ലേഖനം ഉണ്ടാക്കാനായി അതിനു വേണ്ടുന്ന തലക്കെട്ട്. വലതുവശത്തെ തിരയുക. എന്ന് എഴുതിയ ടെക്സ്റ്റ് ബോക്സിൽ ടൈപ്പ് ചെയ്യുക.
 • അതിനുശേഷം GO ബട്ടൺ അമർത്തുക.
 • അങനെ ഒരു ലേഖനം വിക്കിയിൽ ഇല്ല എങ്കിൽ, "<നിങ്ങളുടെ തലക്കെട്ട് ഇവിടെ വരും>" എന്ന തലക്കെട്ടിൽ ലേഖനങ്ങളൊന്നും :വിക്കിപീഡിയയിൽ നിലവിലില്ല. താങ്കൾക്ക് അത് ഉണ്ടാക്കാവുന്നതാണ്. എന്നൊരു മെസേജ് പ്രത്യക്ഷപ്പെടും
 • താങ്കൾക്ക് അത് ഉണ്ടാക്കാവുന്നതാണ്., എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. താങ്കളെ പുതിയ ലേഖനമുണ്ടാക്കാൻ വിക്കി സ്വാഗതം ചെയ്യും
 • ലേഖനം സേവ് ചെയ്യുക
-ടക്സ്‌ എന്ന പെന്‌ഗ്വിൻ 12:24, 6 ജനുവരി 2007 (UTC)
ഉദാഹരണമായി ചള്ളിയാൻ എന്ന ലേഖനം തുടങ്ങണം എന്നിരിക്കട്ടെ.. “ചള്ളിയാൻ” എന്ന് തിരച്ചിൽ പെട്ടിയിൽ അടിച്ചതിനു ശേഷം എന്റർ ::അടിക്കുക പിന്നെ കാണുന്ന സ്ക്രീനിൽ താഴെക്കാണിച്ചിരിക്കുന്ന രീതിയിൽ കാണാം.
താങ്കൾ അന്വേഷിച്ച വാക്ക്- ചള്ളിയാൻ
പിന്നെ ആ ചുമന്ന ചള്ളിയാനിൽ ഞെക്കി പുതിയ ലേഖനം തുടങ്ങൂ.. സിമ്പിൾ കാര്യമല്ലേ?..--Vssun 10:10, 8 ജനുവരി 2007 (UTC)

പുതിയ ലേഖനം തുടങ്ങുക എന്ന ഒരു ലിങ്ക് വിക്കിയുടെ പ്രധാന താളിൽ കുറ്ച്ചു നാൾ വരെ ഉണ്ടായിരുന്നു. ആ ലിങ്ക് എവിടെ പോയി? അത് അവിടെ പുനഃസ്ഥാപിക്കണം.

പുതിയതായി ലേഖനം എഴുതാൻ വരുന്ന ആൾ

പുതിയ ലേഖനം ഉണ്ടാക്കാനായി അതിനു വേണ്ടുന്ന തലക്കെട്ട്. വലതുവശത്തെ തിരയുക. എന്ന് എഴുതിയ ടെക്സ്റ്റ് ബോക്സിൽ ടൈപ്പ് ചെയ്യുക.അതിനുശേഷം GO ബട്ടൺ അമർത്തുക. അങനെ ഒരു ലേഖനം വിക്കിയിൽ ഇല്ല എങ്കിൽ, "<നിങ്ങളുടെ തലക്കെട്ട് ഇവിടെ വരും>" എന്ന തലക്കെട്ടിൽ ലേഖനങ്ങളൊന്നും വിക്കിപീഡിയയിൽ നിലവിലില്ല. താങ്കൾക്ക് അത് ഉണ്ടാക്കാവുന്നതാണ്. എന്നൊരു മെസേജ് പ്രത്യക്ഷപ്പെടും താങ്കൾക്ക് അത് ഉണ്ടാക്കാവുന്നതാണ്., എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. താങ്കളെ പുതിയ ലേഖനമുണ്ടാക്കാൻ വിക്കി സ്വാഗതം ചെയ്യും ലേഖനം സേവ് ചെയ്യുക


ഇതൊക്കെ ചെയ്യണം എന്നു പറയുന്നത് വിക്കിയെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി കാണാണേ ഉപകരിക്കു. അത് വിക്കിയിൽ അത്യാവശ്യം പരിചയം ഉള്ള നമ്മൂളെ പോലുള്ളവർക്ക് മതി. പുതിയതായി ലേഖനം എഴുതൻ വരുന്നവ്ര്ക്ക് പാകത്തിന് മുൻപ് ഉണ്ടായിരുന്ന ലിങ്ക് പുനഃസ്ഥാപിക്കണം.--Shiju Alex 12:33, 8 ജനുവരി 2007 (UTC)

അങ്ങനെയൊരു ലിങ്ക് ഉണ്ടായിരുന്നതായി എനിയ്ക്ക് ഓർമ്മയില്ല, ഒരിയ്ക്കൽ പോലും ഞാൻ അത് ഉപയോഗിച്ചിട്ടുമില്ല. ഇനി ഉണ്ടായിരുന്നെങ്കിൽ അത് പുന:സ്ഥാപിക്കുന്നതു തന്നെയാണ് നല്ലത്, ഷിജുവിന്റെയും ചള്ളിയാന്റെയും അഭിപ്രായത്തോട് യോജിക്കുന്നു - ടക്സ്‌ എന്ന പെന്‌ഗ്വിൻ 12:45, 8 ജനുവരി 2007 (UTC)
വിക്കിപീഡിയ:കളരി എന്ന താളിലേയ്ക്ക് ഒരു ലിങ്ക് നാവിഗേഷൻ ബാറിൽ കൊടുത്താൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളൂ. ഇതിന് എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടോ എന്ന് കൃത്യമായി അറിയില്ല. മഞ്ജിത്ത്ജിയുടെ സഹായം ഇതിനു തീർച്ചയായും വേണ്ടിവരും- ടക്സ്‌ എന്ന പെന്‌ഗ്വിൻ 13:04, 8 ജനുവരി 2007 (UTC)


ആ ലിങ്ക് പ്രധാന താളിൽ ആണോ, അതോ ഒരു ലേഖനം തുറക്കുമ്പോൾ അതിനൊപ്പമായിരുന്നോ വന്നിരുന്നത് എന്ന് ശരിക്ക് ഓർക്കുന്നില്ല. പക്ഷെ അങ്ങനെ ഒന്ന് ഉണ്ടായിരുന്നു. അത് ഉപയോഗിച്ചാണ് ഞാൻ പുതിയ ലേഖനങ്ങൾ ഉണ്ടാക്കിയിരുന്നത്.
ഈ “പുതിയ ലേഖനം തുടങ്ങുക” എന്ന കണ്ണിയോടൊപ്പം മറ്റ് പല ലിങ്കുകളും ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ.
നമുക്ക് ഇപ്പോൾ ചെയ്യാവുന്നത്, പ്രധാന താളിൽ പങ്കാളിത്തം എന്ന വിഭാഗത്തിൽ “പുതിയ ലേഖനം തുടങ്ങുക” എന്ന ഒരു ലിങ്ക് തുടങ്ങിയാൽ പോരേ?--Shiju Alex 13:05, 8 ജനുവരി 2007 (UTC)
ഷിജു പറഞ്ഞതുപോലെ ഒരു ലിങ്ക് സൈറ്റ് നോട്ടീസിന്റെ ഭാഗത്തുണ്ടായിരുന്നു. ഡൊണേഷൻ ഡ്രൈവ് നോട്ടീസിനുവേണ്ടീ അതു ഒഴിവാക്കിയതാണ്. പ്രസ്തുത യജ്ഞം കഴിഞ്ഞതിനാൽ ആ ലിങ്ക് പുനഃസ്ഥാപിക്കാവുന്നതാണ്.മൻ‌ജിത് കൈനി 14:00, 8 ജനുവരി 2007 (UTC)
ഷിജു സൂചിപ്പിച്ച ലിങ്കുകൾ സൈറ്റ് നോട്ടീസിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. പക്ഷേ അപ്പോൾ പ്രശ്നം നോട്ടീസ് ഡിസ്മിസ് ചെയ്തവർക്ക് അതു കാണാൻ സാധിക്കില്ല. നാവിഗേഷൻ ബാറിൽ ഉൾപ്പെടുത്തുകയാണു പോംവഴി. സാങ്കേതികമായി കുഴപ്പമൊന്നുമില്ലെങ്കിലും ഇപ്പോൾ തന്നെ നാവിബാറിൽ ലിങ്കുകൾ പെരുകി. തിരച്ചിലും ടൂൾബോക്സുമൊന്നും ഒറ്റനോട്ടത്തിൽ കാണാതെയായി. നാവിബാറിലേ ഓട്ടപ്രദക്ഷിണം(റാൻഡം പേജ് സിലക്ഷൻ) സമകാലികം എന്നീ ലിങ്കുകൾ വലിയ ആവശ്യമില്ലാത്തതല്ലേ? അവ ഒഴിവാക്കി ലേഖനം തുടങ്ങുക എന്ന ലിങ്ക് അവിടെ നൽകുന്നതിനെപ്പറ്റി എന്തു പറയുന്നു. അഭിപ്രായം അറിയിക്കുമല്ലോ.മൻ‌ജിത് കൈനി 20:46, 8 ജനുവരി 2007 (UTC)

നല്ലതാണ് എന്നാണെനിക്കു പറയാനുള്ളത്. ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ട ലിങ്ക് അതാണ്. മറ്റുള്ളവർ അത് കാണാത്തതു കൊണ്ട് വിലപ്പെട്ട സംഭാവനകൾ നമുക്ക് നഷ്ടമായേക്കാം. സ്ഥിരമായി ലേഖനം എഴുതുന്ന എനിക്ക് പോലും ചിലപ്പോൾ തല ചൊറിയേണ്ടി വന്നിട്ടുണ്ട് (പേനുണ്ടായിട്ടല്ല, ശീലമായിട്ടാണ്). അപ്പോൾ ലേഖനം തുടങ്ങുക എന്ന ഒരു ലിങ്കും ആ പേജിൽ താങ്കൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന താൾ നിലവിലുണ്ടോ എന്നു പരിശോധിക്കുക (തിരയുക- എന്ന ലിങ്ക് ആദ്യം) എന്നിട്ട് തുടങ്ങുക.. നന്നായി വരട്ടേ, എല്ലാ ഭാവുകങ്ങളും.. എന്നിങ്ങനെ.. ഏത്??/.. --ചള്ളിയാൻ 10:05, 9 ജനുവരി 2007 (UTC)

ചുരുക്കെഴുത്ത്[തിരുത്തുക]

കുറേ ദിവസങ്ങളായി അലട്ടുന്ന പ്രശ്നമാണിത്. (ആർ.എസ്സ്.എസ്സ് (നാ‍നാർത്ഥങ്ങൾ) എന്ന താളാണ് ഇപ്പോൾ ഇത് എഴുതാനുള്ള പ്രചോദനം). ഇംഗ്ലീഷിലുള്ള ചുരുക്കെഴുത്തുകളുടെ (abbreviation) മലയാളം എഴുത്തിനെ നമുക്കെന്നു സ്റ്റാൻഡേർഡൈസ് ചെയ്യണം. താഴെയിട്ടിരിക്കുന്ന ഇംഗ്ലിഷ് അക്ഷരങ്ങളെ വ്യത്യസ്ഥരീതികളിൽ നമ്മൾ എഴുതാറുണ്ട്. ഇവയിൽ ഏതാണു കൂടൂതൽ അഭികാമ്യമെന്നു അഭിപ്രായപ്പെടുമല്ലോ. എനിക്കു നല്ലതെന്നു തോന്നുന്ന രീതി കടുപ്പിക്കുന്നു. മറ്റേതെങ്കിലും അക്ഷരങ്ങൾക്ക് ഇത്തരം പ്രശ്നം ഉണ്ടെങ്കിൽ കൂട്ടിചേർക്കുമല്ലോ..

 • A - , ഏ
 • H - എച്, എച്ച്
 • O - ഒ,
 • S - എസ്, എസ്സ്
 • T - റ്റി, ടി

--Vssun 17:45, 24 ജനുവരി 2007 (UTC)


തിരൂരങ്ങാടി നിയോജക മണ്ഡലം[തിരുത്തുക]

വിക്കി പീഡിയരെ

തിരൂരങ്ങാടി നിയോജക മണ്ഡലത്തെകുറിച്ചുള്ള (തിരൂരങ്ങാടി നിയോജക മണ്ഡലം)ലേഖനം കണ്ടപ്പോഴാണ് ഇത്തരം ലേഖനങ്ങളിൽ വരേണ്ട ഉള്ളടക്കത്തെ കുറിച്ച് അഭിപ്രായഐക്യം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത എനിക്ക് തോന്നിയത്.

നമുക്ക് ഈ ലോകസഭാ നിയമസഭാ മണ്ഡലങ്ങളെ കുറിച്ചുള്ള ലേഖനത്തിന്റെ കാര്യത്തിൽ കുറച്ച് അഭിപ്രായ ഐക്യം സ്വരൂപിക്കേണ്ടത് അത്യാവശ്യം ആകുന്നു. സുനിൽ ലോക സഭാ, നിയമ സഭാ മണ്ഡലങ്ങളുടെ ഒരു കാറ്റഗറി തുടങ്ങിയിരിക്കുന്നതു കണ്ടു. അത് നന്നായി. പക്ഷെ അതിൽ വരേണ്ട വിവരങ്ങൾ എന്തൊക്കെ ആയിരിക്കണം എന്ന കാര്യത്തിൽ ചില അഭിപ്രായ ഐക്യം രൂപീകരിക്കണം.

ഒരു ഉദാഹരണം ആയി ചൂണ്ടി കാണിക്കാനുള്ളത് വിശാഖപട്ടണത്തെ കുറിച്ചുള്ള ഇംഗ്ലീഷ് വിക്കി ലേഖനമാണ്. താഴെയുള്ള ലിങ്കുകൾ കാണുക. ഒന്നു വിശാഖപട്ടണം ലോക സഭാ മണ്ഡലത്തെ കുറിച്ചും രണ്ടാമത്തേത് വിശാഖപട്ടണം എന്ന പട്ടണത്തെ കുറിച്ചും ആണ്. രണ്ട് ലേഖനത്തിലും വന്നിരിക്കുന്ന വിവരങ്ങൾ എത്ര വ്യത്യസ്തം ആണ് എന്ന് നോക്കുക. എന്റെ അഭിപ്രായത്തിൽ നമുക്കും ഈ രീതി തന്നെ അവലംഭിക്കാവുന്നതാണ്.

http://en.wikipedia.org/wiki/Visakhapatnam_%28Lok_Sabha_constituency%29

http://en.wikipedia.org/wiki/Visakhapatnam

തിരൂരങ്ങാടി നിയോജക മണ്ഡലത്തെ കുറിച്ചുള്ള ലേഖനത്തിൽ നിന്നു വിദ്യാഭ്യാസം, മതം എന്നീ വിഭാഗങ്ങളും രാഷ്ട്രീയമായി ബന്ധപ്പെടാത്ത കാര്യങ്ങളും മാറ്റി അത് തിരൂരങ്ങാടി എന്ന വേറെ ഒരു ലേഖനത്തിൽ ചേർക്കാവുന്നതാണ്. മാത്രമല്ല തിരൂരങ്ങാടി നിയോജക മണ്ഡലത്തെ കുറിച്ചുള്ള ലേഖനത്തിൽ അവിടെ നിന്നു ഇതുവരെയുള്ള എം.എൽ .എ മാരെ കുറിച്ചുള്ള വിവരങ്ങളും മറ്റും കൊടുക്കണം. പിന്നെ ഇതിന്റെ പേര് തിരൂരങ്ങാടി നിയമസഭാ മണ്ഡലം എന്നാക്കണം.

ഇനി നമ്മൾ ഈ രീതി അവലംബിച്ച് ലേഖനങ്ങൾ കുറച്ചു കൂടി ഓർഗനൈസ്‌ഡ് ആക്കുക ആണെങ്കിൽ ഒരു സ്ഥലത്തിനു എത്ര ലേഖനങ്ങൾ വേണ്ടി വരും എന്നു നോക്കുക. ഉദാഹരണം പാലക്കാടിനെ കുറിച്ച് തന്നെ ആകട്ടെ

 • 1. പാലക്കാട് (പാലക്കാട് പട്ടണത്തെ കുറിച്ച്‌)
 • 2. പാലക്കാട് ജില്ല (പാലക്കാട് ജില്ലയെകുറിച്ച്)
 • 3. പാലക്കാട് നഗരസഭ (പാലക്കാട് നഗരസഭയെകുറിച്ച്) (ചെറിയ സ്ഥലങ്ങൾ ആണെങ്കിൽ ഇതു പഞ്ചായത്ത് ആകാം. ഉദാ: ചിറയിൻ‌കീഴ് പഞ്ചായത്ത്)
 • 4. പാലക്കാട് ലോകസഭാമണ്ഡലം (പാലക്കാട് ലോകസഭാമണ്ഡലത്തെ കുറിച്ച്)
 • 5. പാലക്കാട് നിയമസഭാമണ്ഡലം (പാലക്കാട് നിയമസഭാമണ്ഡലത്തെകുറിച്ച്)

ഇപ്പോൾ ഇത്രയെ ഓർമ്മ വരുന്നുള്ളൂ. എന്തായാലും കുറഞ്ഞ്ത് ഇത്ര വിഭാഗം എങ്കിലും വരും.

എന്താണ് എല്ലവരുടേയും അഭിപ്രായം--Shiju Alex 05:00, 1 ഫെബ്രുവരി 2007 (UTC)

There must be an article named Palakkad Taluk (if there)--Vssun 10:05, 1 ഫെബ്രുവരി 2007 (UTC)

 • ഷിജുവിന്റെ അഭിപ്രായം തന്നെ എനിക്കും. ഇപ്പോൾ കോട്ടയമെന്ന താളിൽ കോട്ടയം ജില്ലയെപ്പറ്റിയുള്ള വിവരങ്ങളുമുണ്ട്. അതിന്റെ ആവശ്യമില്ല. നമുക്ക് പെട്ടെന്ന് ചെയ്യാവുന്നത് എല്ല ജില്ലാ നാമങ്ങളുടെയും പേരിൽ നാനാർത്ഥ താളുണ്ടാക്കി ഷിജു സൂചിപ്പിച്ച വ്യത്യസ്ത തലങ്ങളിലുള്ള ലേഖനങ്ങൾ തലക്കെട്ടുകളായെങ്കിലും ഉൾപ്പെടുത്തുക എന്നതാണ്. ഇത് ഒരു കീഴ്‌വഴക്കമായും ചേർക്കാം(ഭൂമിശാസ്ത്ര നാമങ്ങൾ എന്ന പേരിൽ ഒരു പ്രോജക്ട് പേജും തയാറാക്കാം) മൻ‌ജിത് കൈനി 16:45, 1 ഫെബ്രുവരി 2007 (UTC)

ശൂന്യ തലക്കെട്ടുകൾ[തിരുത്തുക]

ശൂന്യമായ തലക്കെട്ടുകൾ ലേഖനങ്ങളിൽ ഉണ്ടാക്കി ഇടേണ്ട കാര്യമില്ല എന്നെന്റെ അഭിപ്രായം. ശൂന്യമായ താളുകൾ ഉണ്ടാക്കി ഇടുന്നതു പോലെ തന്നെയാണത്. വായനക്കാരിൽ നിരാശാ ബോധം സൃഷ്ടിക്കുമെന്നു മാത്രമല്ല. ഇനി വരുന്നവർ ഇതൊക്കെ കൂട്ടിച്ചേർക്കണം എന്നൊരു മുൻ‌വിധി പോലെയും തോന്നിക്കുന്നു. ഓരോത്തരും അവരവരുടെ കൈയിലുള്ള വിവരങ്ങൾ റാൻഡമായി ചേർക്കുമ്പോഴല്ലേ വിക്കിപീഡിയ എന്ന ആശയം ഫലവത്താകുന്നത്?--പ്രവീൺ:സംവാദം‍ 06:56, 21 ഫെബ്രുവരി 2007 (UTC)

ഇതാരും കാണാതെ പോയതാണോ, ഞാൻ പറഞ്ഞത് സമ്മതിച്ചതാണോ--പ്രവീൺ:സംവാദം‍ 07:49, 26 ഫെബ്രുവരി 2007 (UTC)
കണ്ടിരുന്നു. സബ് ഹെഡിങ്ങുകളാണോ റെഡ് ലിങ്കുകളാണോ പ്രവീൺ വിവക്ഷിക്കുന്നതെന്നു ശങ്ക. ആദ്യത്തേതാണെങ്കിൽ അനുകൂലിക്കുന്നു. പല ലേഖനങ്ങളിലും ഇതുപോലെ ശൂന്യ സബ് ഹെഡിങ്ങുകൾ ഇട്ടു വയ്ക്കുന്നുണ്ട്. ലേഖനങ്ങൾ ആരോ റിസർവ് ചെയ്തിരിക്കുകയാണെന്ന (എനിക്കിവിടെ ഒന്നും ചെയ്യാനില്ല) ചിന്ത ഇത്തരം തലക്കെട്ടുകൾ ഉണ്ടാക്കിയേക്കും. എഴുതി തീരുന്ന മുറയ്ക്ക് തലക്കെട്ടുകൾ ചേർത്താൽ മതിയല്ലോ.--മൻ‌ജിത്‌കൈനി
സബ് ഹെഡ്ഡിങ്ങുകൾ തന്നെ--പ്രവീൺ:സംവാദം‍ 07:45, 27 ഫെബ്രുവരി 2007 (UTC)

എൻറെ അഭിപ്രായത്തിൽ അത് നല്ലതാണ്. എന്താണ് പോരായ്മ എന്ന് മറ്റുള്ളവർക്ക് അറിയാനും ആ തലക്കെട്ടുകൾ വിപുലീകരിക്കാനും അവർ ശ്രമിച്ചേക്കും. അല്ലാതെ നിരാശാ ബോധം ഉണ്ടാക്കില്ല. അങ്ങനെ നോക്കിയാൽ അപൂർണ്ണ ലേഖനങ്ങൾ കാണുമ്പോഴും നിരാശ ഉണ്ടാകേണ്ടേ. നക്ഷത്ര ബഹുമതി നൽക്പ്പെട്ട പല ലേഖനങ്ങൾക്കും ഇത്തരം പൊറുക്കാനാവാത്ത പല കുറവുകൾ കണ്ടു. ഒരു ഉപഭോക്താവ് നമ്മോട് ആവശ്യപ്പെടുന്ന വിവരങ്ങൾ ചേർക്കാൻ അയാൾ ഒരു തലക്കെട്ട് സൃഷ്ടിച്ചു കൂടെന്നില്ല. ആ തലക്കെട്ടുകൾ പ്രായോഗികമാണെങ്കിൽ വിപുലമാക്കുക, അതിൽ ഇത്ര പ്രയാസം എന്ത്? --ചള്ളിയാൻ 04:28, 1 മാർച്ച് 2007 (UTC)

അങ്ങനെയല്ലല്ലോ ചള്ളിയാനേ. ഞാനൊരു ലേഖനമെഴുതുന്നതിനിടയിൽ ഏതാനും ശൂന്യതലക്കെട്ടുകൾ ഇട്ടേച്ചുപോയാൽ പിന്നെ വരുന്നവരോടും ലേഖനത്തിന്റെ ഘടന ഇതായിരിക്കണം എന്നു വ്യംഗമായി പറയുകയല്ലേ. ലേഖനത്തിന്റെ സംവാദ താളിൽ ഇനി വരാനുള്ള ഉള്ളടക്കത്തെക്കുറിച്ച് സൂചന നൽകുകയാണ് ഉചിതമായ നടപടിയെന്നു തോന്നുന്നു. അപൂർണ്ണ ലേഖനങ്ങളിൽ എന്തെങ്കിലും വിവരങ്ങളുണ്ടല്ലോ. ശൂന്യതലക്കെട്ടുകൾ ശൂന്യം തന്നെയാണ്. മൻ‌ജിത് കൈനി 04:41, 1 മാർച്ച് 2007 (UTC)

താരക ലേഖനം[തിരുത്തുക]

എന്താണ് ഒരു താരക ലേഖനത്തിൻറെ മാനദണ്ഡം? ഒരു റെഫറൻസ് പോലും കൊടുക്കാത്ത ചില ലേഖനങ്ങൾ താരകം കൊടുത്തു കണ്ടു. --ചള്ളിയാൻ 06:59, 27 ഫെബ്രുവരി 2007 (UTC)

ക്ഷമിക്കണം അന്നിവിടെ ഉണ്ടായിരുന്ന ലേഖകരുടെ എണ്ണം നോക്കാൻ ഒരു കൈയിലെ വിരലുകൾ പോലും വേണ്ടായിരുന്നു. അതിനാൽ കൊള്ളാം എന്നു തോന്നുന്ന ലേഖനത്തിന് താരകം നൽകുകയായിരുന്നു എന്നു തോന്നുന്നു. --പ്രവീൺ:സംവാദം‍ 08:18, 27 ഫെബ്രുവരി 2007 (UTC)
റഫറൻസുകൾ ഉള്ളതുകൊണ്ടു മാത്രം ലേഖനം താരകലേഖനമാകണമെന്നില്ല. പഴയ താരക ലേഖനങ്ങളധികവും രണ്ടും ഒന്നും മൂന്ന് ഉപയോക്താക്കൾ ഉള്ള കാലത്തെയാണ്. മിക്കവയും ഇംഗ്ലീഷ് വിക്കി ലേഖനങ്ങളുടെ പകർപ്പുകളും. പ്രധാന താളിൽ എന്തെങ്കിലും അവതരിപ്പിക്കാൻ വേണ്ടി മാത്രം തിരഞ്ഞെടുക്കപ്പെട്ടവ. ഭാഷാശുദ്ധിയും കുറച്ചെങ്കിലും വിവരങ്ങളുമുള്ള ചില ലേഖനങ്ങൾ പല വിഭാഗങ്ങളിൽ നിന്നായി അവതരിപ്പിച്ചുവെന്നേയുള്ളൂ. അല്ലാതെ അവയൊന്നും ഇംഗ്ലീഷ് വിക്കിയിലെ ഫീച്ചേർഡ് കണ്ടന്റ് എന്ന നിലാവാരത്തിലുള്ളവയല്ല. നിലവാരം കർശനമായി നിരീക്ഷിക്കുകയാണെങ്കിൽ മലയാളം വിക്കിയിൽ തിരഞ്ഞെടുത്തത് എന്നു പറഞ്ഞു മാറ്റി നിർത്താവുന്ന ലേഖനങ്ങൾ ഒന്നുമില്ല എന്ന അഭിപ്രായക്കാരനാണു ഞാൻ. എല്ലാം മാനദണ്ഡങ്ങളിലൂടെ കടന്നുതന്നെ വരണം എന്നാഗ്രഹമുള്ളതിനാൽ ചിലതൊക്കെ ഇങ്ങനെ ഉണ്ടാക്കി വച്ചിട്ടുണ്ട്. നമ്മളിൽ പലരും കമ്മ്യൂണിറ്റി പോർട്ടൽ കാര്യമാക്കാത്തതിനാൽ പ്രതികരണം നന്നേ കുറവ്. മൻ‌ജിത് കൈനി 04:51, 1 മാർച്ച് 2007 (UTC)

വിക്കിയിലെ റെഫറൻ‌സുകൾ[തിരുത്തുക]

കേരളത്തിലെ തീവ്രവാദി സംഘടനകൾ എന്ന ലേഖനം കണ്ടപ്പോഴാണ് എനിക്കു റെഫറൻസുകളെ കുറിച്ച് ഒരു സംശയം തോന്നിയത്. റെഫറൻ‌സുകൾ ലേഖനത്തിലേക്ക് ചേർക്കുന്നതിനു എന്തെങ്കിലും മാനദണ്ഡങ്ങൾ ഉണ്ടോ? ഏത് പുസ്തകവും ഏത് ഇന്റർ നെറ്റ് ലിങ്കുകളും റെഫറൻ‌സായി കൊടുക്കാമോ?

ഇപ്പോൾ കേരളത്തിലെ തീവ്രവാദി സംഘടനകൾ തുടങ്ങിയ ചില ലേഖനങ്ങളിൽ കൊടുത്ത റെഫറൻസുകൾ നോക്കുക. ഈ പുസ്തകം ഒക്കെ നിലവിൽ ഉണ്ടോ എന്ന് ആർക്ക് അറിയാം. ഇന്റർനെറ്റ് ലിങ്ക് ആണെങ്കിൽ നമ്മൾക്ക് തപ്പിയെങ്കിലും നോക്കാം.

പിന്നെ മറ്റൊന്ന് താലിബാനും സിമിയും പോലുള്ള തീവ്രവാദി സംഘടനകളും പുസ്തകങ്ങൾ ഇറക്കുന്നുണ്ട്. അവർക്കൊക്കെ വെബ്ബ് സൈറ്റും ഉണ്ട്. അവരുടെ പുസ്തകങ്ങളിൽ അവരുടെ ചെയ്തികളെ ന്യായീകരിക്കാൻ ഇഷ്ടം പോലെ കാര്യങ്ങൾ കാണും. അങ്ങനത്തെ എന്തെങ്കിലും കര്യങ്ങൾ വിക്കിയിൽ എഴുതിയിട്ട് അതിനു റെഫറൻസായി ആ പുസ്തകം കൊടുത്താൽ ആ റെഫറൻ‌സും പ്രസ്തുത ലേഖനത്തിലെ വാചകങ്ങളും വാലിഡ് ആണോ? ഇംഗ്ലീഷ് വിക്കിയിൽ ഈ പ്രതിസന്ധി എങ്ങനെയാണ് തരണം ചെയ്യുന്നത്.--Shiju Alex 12:35, 27 ഫെബ്രുവരി 2007 (UTC)


I dont think that all sites and books are citeable. Please see w:WP:REF and w:WP:RS to clear these doubts. If possible try translating these pages. I'm in a hell of fire so that I can't contribute much for a month or so. Thanks- ടക്സ്‌ എന്ന പെന്‌ഗ്വിൻ 13:40, 27 ഫെബ്രുവരി 2007 (UTC)
അത്യാവശ്യം വിവരങ്ങൾ ദാ ഇവിടെ ഉണ്ട്- ചള്ളിയാൻ

നക്ഷത്ര ലേഖനം[തിരുത്തുക]

ഇതിൻറെ മാനദണ്ഡം എന്താണ്?--ചള്ളിയാൻ 04:28, 1 മാർച്ച് 2007 (UTC)

നിഷ്പക്ഷത[തിരുത്തുക]

മലയാളം വിക്കി വളരെ വേഗത്തിൽ വളരുന്നു. അപ്പോൾ തന്നെ തർക്കങ്ങളും വരിദ്ധിക്കുന്നു. നമ്മൾ നിഷ്പക്ഷതയെ കുറച്ച് കൂടി കനത്ത് ചിന്തിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഈ ഓർത്തഡോക്സ്, യാക്കോബായ തർക്കം മലയാളം വിക്കിയിൽ വന്നു. അതിൽ ഞാനുൾപ്പടെ രണ്ട് വിഭാഗത്തിലേയും ആളുകൾക്ക് ന്യായങ്ങൾ പറയാൻ കാണും. ഷിജു പറഞ്ഞ പോലെ അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്ന തർക്കത്തിന് വിക്കി വേദിയാവേണ്ടതില്ല. രണ്ട് കൂട്ടത്തിനും ന്യായങ്ങൾ കാണും. പക്ഷെ രണ്ട് വിഭാഗത്തിനും പറ്റുന്നതുപോലെ നിഷ്പക്ഷത നമ്മൾ പാലിക്കണം. അത് ഈ വിഷയത്തിൽ മാത്രമല്ല കശ്മീർ, ഇസ്ലാം മുതലായ അനേക ലേഖനങ്ങളും ശ്രദ്ധിക്കുക. ഇതിനൊക്കെ നാം എന്താ ചെയ്യേണ്ടത്. ലിജു മൂലയിൽ 20:03, 26 മാർച്ച് 2007 (UTC)


പുതിയ ബ്യൂറോക്രാറ്റും അഡ്മിനും[തിരുത്തുക]

മൻ‌ജിത്തിനു മലയാളം വിക്കിയിൽ അഡ്മിൻ പദവിയിൽ സജീവമായി പ്രവൃത്തിക്കുന്നതിനു തൽക്കാലം താല്പര്യം ഇല്ലാത്ത സ്ഥിതിക്കും അദ്ദേഹത്തിന്റെ അഡ്മിൻ/ബ്യൂറോക്രാറ്റ് പദവികൾ ഇതിനകം തന്നെ ഒഴിവാക്കപ്പെടുകയും ചെയ്ത സ്ഥിതിക്കും http://meta.wikimedia.org/wiki/Requests_for_permissions/Archives/2007/05#Removl_of_access_on_Malayalam_Wikipedia നമുക്ക് പുതിയ ഒരു ബ്യൂറോക്രാറ്റ് വളരെ അത്യാവശ്യം ആണ്. നിലവിലുള്ള മറ്റൊരു ബ്രൂറോക്രാറ്റ് ആയ ബിജി വിക്കിയിൽ നിർജീവവും വേറെ രണ്ട് അഡ്മിനുകളായ പെരിങ്ങോടനും, ദീപുവും വിക്കിയിലേക്ക് വരുന്നതു തന്നെ അപൂർവ്വവും ആയതിനാൽ ഇതോടപ്പം പുതിയ ഒരാളെ എങ്കിലുംഅഡ്മിനും ആക്കേണ്ടതാണ്.

പുതിയ ബ്രൂറോക്രാറ്റായി ശ്രീ. വിശ്വപ്രഭ നിർദ്ദേശിച്ച സുനിൽ നല്ല ഒരു സ്ഥാനാർത്ഥി ആണെന്നാണ് എന്റെ അഭിപ്രായം. കുറഞ്ഞകാലം കൊണ്ട് തന്നെ വിക്കിയിലെ മികച്ച പ്രവർത്തനം മൂലം അഡ്മിൻ ആയി അദ്ദേഹം ഈ അടുത്ത് തിരഞ്ഞെടുക്കപ്പെട്ടു. വിക്കി നയങ്ങളിലും സഹവിക്കിപീഡിയരോടുള്ള നയചാതുര്യമുള്ള ഇടപെടൽ മൂലവും സുനിൽ, സജീവ വിക്കിപ്പീഡിയരുടെ ഒക്കെ ഹൃദയം കവർന്നതാണ്. കഴിഞ്ഞ രണ്ട് വർഷത്തോളം മൻ‌ജിത്ത് സ്തുത്യർഹമായ സേവനം നിർ‌വ്വഹിച്ച ബ്യൂറോക്രാറ്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ എന്തു കൊണ്ടും അനുയോജ്യനാണ് ‍സുനിൽ എന്നാണ് എന്റെ പക്ഷം. ഇക്കാര്യത്തിൽ മറ്റു വിക്കിപീഡിയരുടെ അഭിപ്രായം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നു.എല്ലാവർക്കും സമ്മതമാനെങ്കിൽ നമ്മൾ ഇതു വോട്ടിനിട്ടു തീരുമാനിച്ച് അതിന്റെ ഫലം മെറ്റാവിക്കിയിൽ അറിയിക്കണം.--Shiju Alex 12:22, 17 മേയ് 2007 (UTC)

ശരിയാണ് ഒരു ബ്യൂറോക്രാറ്റിനെ നമുക്കു വേണം സുനിലിന്റെ പേരാണ്‌ അതിന് ഏറ്റവും യോജിയ്ക്കുക. വിശ്വേട്ടന്റെയും ഷിജുവിന്റേയും അഭിപ്രായത്തോട് യോജിക്കുന്നു. വോട്ടെടുപ്പിനുള്ള പരിപാടികള് തുടങ്ങും മുന്പ് സുനിലിനോട് സമ്മതം ചോദിക്കേണ്ടത് അത്യാവശ്യമാണ്‌.-

--ടക്സ്‌ എന്ന പെന്‌ഗ്വിൻ 12:37, 17 മേയ് 2007 (UTC)

വാചകമടിക്കാൻ മനസ്സില്ല. സുനിലിനെ പിന്താങ്ങുന്നു. ടക്സിനു താല്പര്യമാണെങ്കിൽ ടക്സിനേയും താങ്ങാം. --ചള്ളിയാൻ 13:47, 17 മേയ് 2007 (UTC)

സുനിലിനെ എതിർക്കുന്നില്ല. പക്ഷേ കാര്യനിർവാഹക പദവിയിൽ ഏറെക്കാലമായി സജീവമായുള്ള പ്രവീണോ സാങ്കേതിക വശങ്ങളിൽ കൂടുതൽ പ്രാവീണ്യമുള്ള ടക്സ് എന്ന പെൻ‌ഗ്വിനോ മുഖ്യകാര്യനിർവാഹകരായി വരണമെന്നാൺ എന്റെ വിനീതമായ അഭിപ്രായം. വേണമെങ്കിൽ മുഖ്യകാര്യ നിർവാഹകരായി രണ്ടു പേരെ തിരഞ്ഞെടുക്കാം. നിർജ്ജീവരായ കാര്യനിർവാഹകർ അവരുടെ സ്ഥിതിയെപ്പറ്റി ഒന്നും തന്നെ സൂചിപ്പിക്കാതെ നിർജ്ജീവമായി ഇരിക്കുന്നതിനാൽ അത്തരക്കാരെ ഒഴിവാക്കിയശേഷം മാത്രം പുതിയ കാര്യനിർവാഹകരെ തിരഞ്ഞെടുത്താൽ മതിയെന്നും നിർദ്ദേശിക്കുന്നു. കാര്യനിർവാഹക പദവിയിലേക്കുള്ള നാമനിർദ്ദേശവും വോട്ടെടുപ്പും ഇവിടെയല്ല നടക്കേണ്ടതെന്നും ഓർമ്മിപ്പിച്ചുകൊള്ളട്ടെ. മൻ‌ജിത് കൈനി 14:06, 17 മേയ് 2007 (UTC)

മാനസിക വളർച്ചയില്ലാത്തവരെ വിക്കിയിലെ അഡ്മിൻ പദവിയിൽ നിന്ന് തന്നെ മാറ്റണം എന്നാണ്‌ എന്റെ അഭിപ്രായം. ചാടിക്കടിക്കാൻ വരുന്നത് തന്നെ ഇതിന്‌ തെളിവായി പിന്നിട് ഉപകരിക്കും. --ചള്ളിയാൻ 14:12, 17 മേയ് 2007 (UTC)

അഡ്മിനുകൾ എല്ലാ ദിവസവും വന്ന് വിക്കി നോക്കണം എന്നോ മറ്റോ അഭിപ്രായപ്പെടുന്നില്ല. വിക്കിയിൽ നിന്നു അവധി എടുക്കുന്നു എങ്കിൽ അത് ഒന്നു യൂസർ പേജിൽ‍ സൂചിപ്പിച്ചാൽ നന്ന്. പക്ഷെ അഞ്ചും ആറും മാസമായി വിക്കിയിൽ എത്തിനോക്കുക പോലും ചെയ്യാത്തവർ ഈ അഡ്മിൻ എന്ന പദവി കിട്ടാൻ വേണ്ടി ആണോ വിക്കിയിൽ എഡിറ്റുകൾ നടത്തിയിരുന്നത് എന്നു തോന്നി പോകുന്നു. അഡ്മിൻ പദവി കിട്ടിയതിനു ശേഷം അവരുടെ വിക്കിയിലുള്ള സംഭാവന നോക്കിയാൽ ഇക്കാര്യം മനസ്സിലാകും. പിന്നെ അഞ്ചാറ് മാസം ഒക്കെ വിക്കി ബ്രേക്ക് എടുക്കുന്നവ്ര്ക്ക് അഡ്മിൻ പദവി എന്തിനാണ്? അവർക്ക് ഇനിയെങ്കിലും വിക്കിയിലെ അഡ്മിൻ പണികൾ ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ അവർ ആ പദവി ഉപേക്ഷിക്കുകയായിരിക്കും അഭികാമ്യം. മൻ‌ജിത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മലയാളം വിക്കി വളരെയധികം വളർന്നിരിക്കുന്നു. ഈ സജീവത നിലനിർത്തണമെങ്കിൽ നമുക്ക് ഇപ്പോൾ പ്രവീണിനേയും ടക്സിനേയും സുനിലിനേയും പോലുള്ള സജീവ അഡ്മിനുകളെ ആണ് ആവശ്യം. ലേഖനങ്ങൾ എഴുതി വിക്കിയെ പിന്തുണയ്ക്കാൻ എന്നെയും, ചള്ളിയനേയും, മലയാളം വിക്കിക്ക് ഏറ്റവും അധികം ലേഖനങ്ങൾ സംഭാവന ചെയ്ത സിമിയേയും പോലുള്ള സാധാരണ യൂസർമാർ ഉണ്ട്. --Shiju Alex 14:34, 17 മേയ് 2007 (UTC)

'പ്രവീണിനേയും ടക്സിനേയും സുനിലിനേയും ഒരേ സമയത്തു തന്നെ ബ്യൂറോക്രാറ്റുകളാക്കണം എന്നതാണ് എന്റെ നിലപാട്. സ്വയം താൽപ്പര്യമുണ്ടെങ്കിൽ സിമിയേയും ചേർക്കേണ്ടതുതന്നെയാണ്. ചള്ളിയനേയും ഷിജുവിനേയും അഡ്മിൻ ആക്കാൻ തൽക്കാലം താൽപ്പര്യമില്ല. കാരണാം അവരുടെ ഊർജ്ജം എത്രയോ മേന്മയോടെ ലേഖങ്ങളിൽ തന്നെ പ്രസരിക്കുന്നുണ്ട്. അതു നഷ്ടപ്പെടുത്താൻ താൽപ്പര്യമില്ല. കൂടുതൽ പേർ ബ്യൂറോക്രാറ്റ് ആകുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. ഓരോരുത്തരും ആ പദവിയോട് അങ്ങേയറ്റം ഉത്തരവാദിത്തം പുലർത്തിയാൽ മതി. യൂസർമാരുടെ എണ്ണത്തിലുള്ള കുറവ് ഒരു ഘടകമാക്കേണ്ടതില്ല. ഒരിക്കൽ ബ്യൂറോക്രാറ്റ് ആയാൽ ‘ഞാൻ എന്തിനും പോന്നവനാണെന്ന്‘ ആർക്കും തോന്നരുത്. മറിച്ച് കൂടുതൽ ചുമതലയും കൂടുതൽ വിനയവും ആണ് നല്ല ബ്യൂറോക്രാറ്റുകളുടെ മുഖമുദ്രയാവേണ്ടത്. അഭിപ്രായവ്യത്യാസങ്ങൾ എന്തുതന്നെയായാലും നമുക്ക് ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കണം. അതായിരിക്കണം നമ്മുടെ ശക്തി.

നന്നായി എഴുതുന്നവരോ കൂടുതൽ എഡിറ്റു ചെയ്യുന്നവരോ ആവണമെന്നില്ല നല്ല നയതന്ത്രജ്ഞർ. ആ ജോലിയുടെ യഥാർത്ഥചുമതലകൾ മനസ്സിലാക്കി അതിനോട് നീതിപുലർത്താൻ ശ്രമിക്കാം നമുക്കും പുതിയതായി വരുന്ന, വരേണ്ട എല്ലാ ബ്യൂറോക്രാറ്റുകൾക്കും. പുഞ്ചിരിക്കുക സദാ! :) ViswaPrabha (വിശ്വപ്രഭ) 15:01, 17 മേയ് 2007 (UTC)

ബ്യൂറോക്രാറ്റ് എന്ന പദവിക്ക് എന്തുകൊണ്ടും യോജിച്ച ആൾ ആയിരുന്നു മൻജിത്ത്. എന്തു കൊണ്ടെന്നാൽ മറ്റുള്ളവരോടുള്ള പെരുമാറ്റം തന്നെ കാരണം!! ടെക്നിക്കൽ രണ്ടാമതായി വരേണ്ടതായ കാര്യമാണ്. മറ്റുള്ളവരോട് സമാധാനപരമായി ഇടപെടാൻ കഴിയുന്ന വ്യക്തി ആയിരിക്കണം . കാരണം വിക്കിയിലെ മറ്റുള്ളവരുടെ പ്രവർത്തനം സ്വന്തം കാര്യമല്ല!! സ്വന്തം നേട്ടമല്ല!! മറിച്ച് അത് മറ്റുള്ളവർക്ക്, വരും തലമുറക്ക് പറഞ്ഞു കൊടുക്കേണ്ട അറിവാണ്. അഡ്മിൻ ( ബ്യൂറോക്രാറ്റ്) എന്ന ഉത്തരവാദിത്വം മറ്റൂള്ളവരുടെ താല്പര്യം മാത്രം കൊണ്ടല്ല ഉണ്ടാകേണ്ടത്. സ്വയം തോന്നേണ്ട കാര്യം കൂടിയാണ് , അങ്ങനെ തോന്നുന്നവർ(അഡ്മിനെ ഡ്യൂട്ടി എന്താണെന്ന് അറിയുന്നവർ) മാത്രം ഈ സ്ഥാനം ഏറ്റെടുത്താൽ മതി. പിന്നെ ഒരു കാര്യം എനിക്ക് മനസിലായത് അഡ്മിൻ എന്ന ഉത്തരവാദിത്വം ഉള്ളത് കൊണ്ട് വിക്കിയിലെ പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയെടുക്കാൻ സാധിക്കില്ല. എന്നാൽ നല്ല മനസാക്ഷി(അർപ്പണബോധം) ഉള്ള ഒരു സാധാരണ യൂസർക്ക് സാധിക്കും. അതിന് വളരെ നല്ല ഉദ്ദാഹരണമാണ് ചള്ളിയൻ. ഷിജുവും ഞാനുമൊക്കെ അദ്ദേഹത്തിന്റെ പ്രവർത്തനം കണ്ട് കൊണ്ട് നന്നായവരാണ്. ചള്ളിയസ്, ഷിജു ഇവരെല്ലാം വിക്കിയിൽ നന്നായി അദ്ധ്വനിക്കുന്നവരാണ്. ചുരുക്കിപറഞ്ഞാൽ വിക്കി ഈ രുപത്തിൽ വന്നത് ഇങ്ങനെയാണ്. ഇവരെ അഡ്മിനുകളാക്കണമെന്ന് ആരും പറഞ്ഞിട്ടുമില്ല, അവരും ആവശ്യ പെട്ടിട്ടുമില്ല. സുനിൽ വളരെ യധികം സമയം വിക്കിയിൽ പ്രവർത്തിച്ച് ഒരു പാട് നല്ല മാറ്റങ്ങൾ വിക്കിയിൽ വരുത്തിയ ആളുമാണ്. പിന്നെ ടക്സ്നെ കുറിച്ച് ടെക്നിക്കലായി നല്ല അറിവുണ്ട്, ഒരു വ്യക്തിയേയും ഇതു വരെ മോശമാക്കി പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല. സുനിലിന് ടെക്നിക്കൽ അറിവ് ഉണ്ട് അത് കൊണ്ടാണ് ഒരു നല്ല ടെബ്ലെറ്റ് ഉണ്ടാക്കിയത്. ഈ രണ്ടു വ്യക്തികളും വളരെ നന്നായി വിക്കിയിൽ പ്രവർത്തിക്കുന്നവരാണ്. ഇവർ രണ്ടു പേരും മൻ ജിത്തിന്റെ സ്ഥാനത്തേക്ക് കൊണ്ടു വരുക എന്നു പറയുമ്പോൾ ഒരു വ്യക്ത കിട്ടുന്നില്ല. എന്നിരുന്നാലും നമ്മുടെ മറ്റ് അഡ്മിനുകളിൽ ഞാൻ പേർ നിശ്ചയിക്കുകയാണെങ്കിൽ ഇവർ രണ്ടു പേരായിരിക്കും. ആർ വന്നാലും എന്റെ അഭ്യർത്ഥന എന്താണെന്നു വെച്ചാൽ, പലപ്പോഴും ഞാൻ [1] ഈ പേജ് ഞാൻ വായിക്കാറുണ്ട്,അതിലെ ലിങ്കുകൾ പലപ്പോഴും ഉപയോഗിക്കാറുണ്ട്. അതിലെ കരടുകൾ എടുക്കാനായി പലപ്പോഴും സമയം കാണാറുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാറുമുണ്ട്. ഇത് അഡ്മിനുമാരിൽ നിന്നായാൽ വളരെ ഉപകാരമായിരിക്കും. കാരണം പരിചയ സമ്പന്നർ മാത്രം ഇടപ്പെടുന്ന സ്ഥലമാണ്. പിന്നെ ഞാൻ ഇതെല്ലാം പറയാൻ ഒരു വലിയ സംഭവമാണെന്ന് ആരും കരുതരുതെ!! സുഹൃത്തുക്കളെ നിങ്ങളിൽ നിന്ന് ഞാനൊരുപാട് പഠിക്കാനുണ്ട്. ഞാൻ പറഞ്ഞതെല്ലാം വിഢ്ഡിത്തമാണൊ എന്നറിയില്ല. എങ്കിലും... --  ജിഗേഷ്  ►സന്ദേശങ്ങൾ  15:45, 17 മേയ് 2007 (UTC)

എനിക്കു താല്പര്യം ഇല്ലാട്ടോ :-) എന്റെ അഭിപ്രായം തൽകാലം ഒരു ബൂറോക്രാറ്റു മതി എന്നാണ്.. സുനിലിനു സമ്മതം ആണെങ്കിൽ സുനിൽ മതി. സുനിലിനു സമ്മതം അല്ലെങ്കിൽ ഞാൻ റ്റക്സിനെ താങ്ങും. സുനിലേ പറയൂ. 82.148.97.69 16:35, 17 മേയ് 2007 (UTC)simynazareth

വിശ്വപ്രഭ പ്രറഞ്ഞു
പ്രവീണിനേയും ടക്സിനേയും സുനിലിനേയും ഒരേ സമയത്തു തന്നെ ബ്യൂറോക്രാറ്റുകളാക്കണം എന്നതാണ് എന്റെ നിലപാട്. സ്വയം താൽപ്പര്യമുണ്ടെങ്കിൽ സിമിയേയും ചേർക്കേണ്ടതുതന്നെയാണ്
തൽക്കാലം ഒരു ബ്യൂറോക്രാറ്റ് മതി എന്നാണ് എന്റെ അഭിപ്രായം. അഡ്മിനുകൾ എല്ലാം ബ്യൂറോക്രാറ്റ് ആകേണ്ട ആവശ്യം എന്താണ്. ബ്യൂറോക്രാറ്റിനു അഡ്മിനുമാരെ നിയമിക്കാം എന്നതിനപ്പുറം എന്തെങ്കിലും അധികാരം ഉണ്ടോ എന്ന് സംശയം ആണ്.
സജീവം ആയി പ്രവർത്തിക്കുന്ന ഒരു ബ്യൂറോക്രാറ്റ് മലയാളം വിക്കിക്ക് അത്യാവശ്യം ആണ്. അതോടൊപ്പം വിക്കിയിൽ ഏറെനാളായി വളരെയധികം സംഭാവന തന്നുകൊണ്ടിരിക്കുന്ന സിമിയെ അഡ്മിൻ പദവിയിലേക്കും എടുക്കണം എന്നും താല്പര്യപ്പെടുന്നു.--Shiju Alex 17:35, 17 മേയ് 2007 (UTC)
വോട്ടെടുപ്പിൽ അർഹമായ പിന്തുണ ലഭിക്കുന്നവർക്ക് അഡ്മിൻ സ്ഥാനം നൽകുക, അത് നീക്കം ചെയ്യുക എന്നതു മാത്രമാണ്‌ ബ്യൂറോക്രാറ്റിന്റെ പണി എന്നെനിക്കു തോന്നുന്നു. സമ്മതം അറിയിക്കുന്നതിനൊപ്പം പ്രവീണിനേയും ടക്സിനെയും കൂടി ബ്യൂറോക്രാറ്റാക്കണമെന്ന് അഭിപ്രായപ്പെടുന്നു. കരണം നമുക്ക് ഈ അവസ്ഥ ഇനിയും വന്നുകൂടെന്നില്ലല്ലോ..--Vssun 18:10, 17 മേയ് 2007 (UTC)

കാര്യനിർവാഹകർ ആകാനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ യോഗ്യതകൾ[തിരുത്തുക]

വിക്കിയിൽ പുതിയ കാര്യനിർവാഹകരെ നിയമിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണല്ലോ. കാര്യനിർവാഹകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇപ്പോഴത്തെ നയം വളരെ അയഞ്ഞതാണെന്ന് മനസ്സിലാക്കുന്നു. അതിനാൽ കുറച്ചു കൂടി ചിട്ടയുള്ള നയങ്ങൾ രൂപീകരിക്കുന്നതിനാണ് ഈ ചർച്ച. ഇത് ഇപ്പോഴത്തെ വോട്ടെടുപ്പിനോ നാമനിർദ്ദേശത്തിനോ അടിസ്ഥാനമാക്കാനുള്ളതല്ല; മറിച്ച് ഭാവിയിൽ നടപ്പാക്കാവുന്ന ചില നിർദ്ദേശങ്ങൾ മാത്രമാണ്. എല്ല വിക്കിപീഡിയരുടേയും അഭിപ്രായം ക്ഷണിക്കുന്നു.

കാര്യനിർവാഹകരായി നാമനിർദ്ദേശം ചെയ്യപ്പെടാനുള്ള ഇപ്പോഴത്തെ നയം അനുസരിച്ചുള്ള മാനദണ്ഡങ്ങൾ താഴെപ്പറയുന്നു.

 • കുറഞ്ഞത്‌ 150 എഡിറ്റുകൾ (ലേഖനങ്ങളിലേതു മാത്രം) എങ്കിലും വേണം.
 • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞതു മൂന്നു മാസത്തെ പങ്കാളിത്തം.

ഇതിൽ പറഞ്ഞ മാനദണ്ഡങ്ങൾക്ക് വിക്കിയുടെ പ്രാരംഭ ദശയിൽ കുഴപ്പമില്ലായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. വിക്കിയിലെ യൂസേർസിന്റെ എണ്ണവും, ഓരോ യൂസറും ചെയ്യുന്ന എഡിറ്റുകളുടെ എണ്ണവും ഒക്കെ വളരെ വർദ്ധിച്ചിരിക്കുന്നു.

അതിനാൽ ചില നിർദ്ദേശങ്ങൾ വിക്കിപീഡിയരുടെ മുന്നിൽ സമർപ്പിക്കുന്നു.

പ്രധാനമായും കാര്യനിർവാഹക പദവികളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഉപയോക്താക്കൾ വിക്കിയിൽ സംഭാവന ചെയ്യുന്നവരായിക്കണം. സംഭാവന എന്നതു കൊണ്ടു വിക്കിയുടെ നട്ടെല്ലായ ലേഖനങ്ങളിൽ നൽകുന്ന സംഭാവന ആണ്. ലേഖനങ്ങൾ ഇല്ലെങ്കിൽ വിക്കി ഇല്ലല്ലോ. കാര്യനിർവാഹക പദവി ഒരു വിക്കിപീഡിയൻ വിക്കിക്കു നൽകുന്ന സംഭാവനകളുടെ അംഗീകാരം കൂടി ആണ് എന്നു ഞാൻ കരുതുന്നു. അല്ലാതെ പ്രോഗ്രാമിങ്ങിലോ മറ്റോ ഉള്ള പരിജ്ഞാനം ഒരു യൂസറെ കാര്യനിർവാഹകൻ ആക്കാൻ മാനദണ്ഡമാക്കരുത്.

നിർദ്ദേശങ്ങൾ തഴെ പറയുന്നു.

ഒരു യൂസർക്ക് കാര്യനിർവാഹകൻ ആകാൻ വേണ്ട കുറഞ്ഞ യോഗ്യതകൾ

 1. മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 3 മാസത്തെ പങ്കാളിത്തം.
 2. കുറഞ്ഞത് 1000 എഡിറ്റുകൾ (മൊത്തം എഡിറ്റുകൾ ‍)
 3. അതിൽ 500 എഡിറ്റുകൾ എങ്കിലും ലേഖനങ്ങളിൽ വേണം
 4. നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനു ഒരു മാസം മുൻപ് തന്നെ വിക്കിയിൽ സജീവമായി ഉണ്ടാകണം.
 5. സഹവിക്കിപ്പീഡിയുരുമായി നയപരമായ ഇടപെടൽ മൂലം അംഗീകാരം നേടിയ ആൾ ആയിരിക്കണം.

ഒരു കാര്യനിർവാഹകനു ബ്യൂറോക്രാറ്റ് ആകാൻ വേണ്ട കുറഞ്ഞ യോഗ്യതകൾ

 1. മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 6 മാസത്തേയും കാര്യനിർവാഹക പദവിയിൽ കുറഞ്ഞത് 3 മാസത്തേയും പ്രവർത്തി പരിചയം.
 2. കുറഞ്ഞത് 2000 എഡിറ്റുകൾ
 3. അതിൽ 1000 എഡിറ്റുകൾ എങ്കിലും ലേഖനത്തിൽ വേണം.
 4. നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനു മുൻപ് കാര്യനിർവാഹക പദവിയിൽ സജീവമായി എഡിറ്റുകൾ ചെയ്തിരിക്കണം.
 5. കാര്യനിർവാഹകൻ എന്ന നിലയിൽ സഹവിക്കിപ്പീഡിയുരുമായി നയപരമായ ഇടപെടൽ മൂലം അവരുടെ അംഗീകാരം നേടിയ ആൾ ആയിരിക്കണം.


ഒരു യൂസർക്ക് കാര്യ നിർ‌വാഹക വോട്ടെടുപ്പിൽ പങ്കെടുക്കാൻ വേണ്ട കുറഞ്ഞ യോഗ്യത

ഇനി ഏറ്റവും പ്രധാനം വോട്ട് ചെയ്യാൻ വരുന്ന യൂസർമാരെ കുറിച്ചുള്ള നയങ്ങളാണ്. ഇപ്പോൾ ആർക്കും ഫേക്ക് ഐഡി ഉണ്ടാക്കി ഒരാളെ ജയിപ്പിക്കുകയും തോൽപ്പിക്കുകയും ചെയ്യാം എന്ന അവസ്ഥയാണ്. മാത്രമല്ല പുതിയ യൂസേർസസും, വിക്കിയിലെ സന്ദർശകരും, വിമർശിക്കാൻ വേണ്ടി മാത്രം വിക്കിയിൽ എത്തുന്നവരും വിക്കിയിലെ അവസ്ഥ മനസ്സിലാക്കാതെ വെറുതെ ഒരാളെ തോല്പിക്കുകയോ ജയിപ്പിക്കുകയോ ഉള്ള അവസ്ഥയും ഉണ്ടാകരുത്. കുറച്ച് നാൾ സിമിക്ക് ഉണ്ടായ ദുര്യോഗം ഇതോടൊപ്പം കൂട്ടി വായിക്കാം.

ഇതു കാര്യ നിർവാഹ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വേണ്ട കുറഞ്ഞ യോഗ്യത മാത്രമാണ്. മറ്റു വോട്ടെടുപ്പുകൾക്ക് എന്തെങ്കിലും മാനദണ്ഡം വേണോ എന്ന് പിന്നീട് നമുക്ക് ചർച്ച ചെയ്യം.

 1. യൂസർ അക്കൌണ്ട് ഉണ്ടാക്കിയിട്ട് കുറഞ്ഞത് 1 മാസം എങ്കിലും ആയിരിക്കണം.
 2. കുറഞ്ഞത് 250 എഡിറ്റുകൾ ഉണ്ടായിരിക്കണം.
 3. വോട്ട് ചെയ്യുന്നതിനു ഒരാഴ്ച മുൻപ് വിക്കിയിൽ കുറഞ്ഞത് 50 എഡിറ്റുകൾ എങ്കിലും ചെയ്തിരിക്കണം.

ചുരുക്കി പറഞ്ഞാൽ വോട്ട് ചെയ്യാനും വിമർശിക്കാനും വേണ്ടി മാത്രം വിക്കിയിൽ എത്തുന്നവരെ ഒഴിവാക്കുക എന്നതാണ് ഉദ്ദേശം. അതോടൊപ്പം ഫേക്ക് ഐഡി ഉണ്ടാക്കി പ്രോക്സി വോട്ടുകൾ ചെയ്യുന്നത് തടയുക എന്നതും. ഇനി മുതൽ നമ്മൾക്ക് കാര്യനിർ‌വാഹക വോട്ടെടുപ്പിനു മുൻപ് വോട്ടേർസ് ലിസ്റ്റും പ്രസിദ്ധീകരിക്കാവുന്നതാണ്.

എല്ലവരുടേയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.--Shiju Alex 07:20, 18 മേയ് 2007 (UTC)

ഷിജുവിനെ ശക്തമായി പിന്താങ്ങുന്നു. ഇത് നേരത്തെ വരേണ്ടകാര്യമാണ്. --  ജിഗേഷ്  ►സന്ദേശങ്ങൾ  07:49, 18 മേയ് 2007 (UTC)

അലമാര ജീവിയുടെ യോഗ്യത അല്പം കുറക്കാം എന്നൊരു ചിന്ത ഉണ്ട്. അതമ്രയും വേണ്ട. എഡിറ്റ് കൂട്ടാനായി ചുമ്മാ എഡിറ്റുമോ എന്നൊരു തോന്നൽ? --ചള്ളിയാൻ 08:35, 18 മേയ് 2007 (UTC)

ചള്ളിയൻ പറഞ്ഞതുമാതിരി ബ്യൂറോക്രാറ്റിന്റെ മിനിമം യോഗ്യത കുറച്ച് കമ്മിയാക്കിയിട്ടുണ്ട്. ബാക്കി ഉള്ളവരുടെ അഭിപ്രായവും അറിയണമല്ലോ.--Shiju Alex 12:34, 18 മേയ് 2007 (UTC)
വിക്കിപീഡിയയിൽ പുതുമുഖമായെത്തുന്നവരും പരിചയ സമ്പന്നരായ എഡിറ്റർമാരും അവകാശങ്ങളുടെ കാര്യത്തിൽ തുല്യരാണെന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടു തന്നെ വോട്ടു ചെയ്യണമെങ്കിൽ കുറഞ്ഞത് 250 എഡിറ്റുകൾ ഒരു മാസത്തെ പ്രവർത്തി പരിചയം എന്നീ മാനദണ്ഡങ്ങൾ ആശാസ്യമല്ലെന്നും കരുതുന്നു. ലക്ഷോപലക്ഷം യൂസർമാരുള്ള ഇംഗ്ലീഷ് വിക്കിയിൽ പോലും ഇത്തരമൊരു നിബന്ധനയില്ല എന്നോർക്കണം. വ്യാജ ഐഡികൾ കണ്ടെത്താൻ വിക്കിപീഡിയയിലുള്ള സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. അല്ലാതെ പുതുതായി വോട്ടുചെയ്യുന്നവരെല്ലാം വ്യാജന്മാരായേക്കാം എന്ന മുൻ‌വിധി നല്ലതല്ല എന്നാണെന്റെ തോന്നൽ. വോട്ടെടുപ്പു ദിവസങ്ങളിൽ വന്ന് വോട്ട് മാത്രം ചെയ്ത് അതുമാത്രം സംഭാവനയായുള്ള ഉപയോക്താക്കളുടെ വോട്ട് മാത്രം അസാധുവായി കണ്ടാൽ മതി എന്നാണെന്റെ അഭിപ്രായം.
സിമിക്കുണ്ടായ ദുര്യോഗം എന്നു സൂചിപ്പിക്കുന്നതും ചിലപ്പോൾ തെറ്റായ സന്ദേശം നൽകിയേക്കുമെന്നു കരുതുന്നു. വിക്കിപീഡിയയിൽ ഏറ്റവും ആരോഗ്യകരമായ അഭിപ്രായപ്രകടനങ്ങൾ നടക്കേണ്ട വേദിയാണ് വോട്ടെടുപ്പുകളുടേത്. ആരോഗ്യകരം എന്നാൽ എല്ലാവരും അനുകൂലിക്കുക, ഞാൻ പിന്താങ്ങുന്നു, ഞാൻ ശക്തമായി പിന്താങ്ങുന്നു എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ മാത്രമല്ല. കാര്യകാരണ സഹിതമുള്ള എതിർപ്പുകളും വോട്ടെടുപ്പിന്റെ ഭാഗമാകണം. എന്റെ അഭിപ്രായത്തിൽ വിക്കിപീഡിയയിൽ ഏറ്റവും ഹെൽത്തിയായ വോട്ടെടുപ്പു നടന്നത് സിമിയുടെ കാര്യത്തിലാണ്. അവിടെ എതിർത്തഭിപ്രായം പറഞ്ഞവരെല്ലാം തന്നെ ആ ദിവസങ്ങളിൽ സജീവമായി വിക്കിപീഡിയയിൽ ഉണ്ടായിരുന്നവരാണ്. വോട്ടെടുപ്പിന്റെ അവസാനം സിമി തിരഞ്ഞെടുക്കപ്പെട്ടില്ല എന്നതിൽ എനിക്കും ദു:ഖമുണ്ട്. പക്ഷേ വിക്കിയിലെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ‌ സിമിയെ പ്രസ്തുത വോട്ടെടുപ്പ് പ്രാപ്താ‍നാക്കിയെന്നും കരുതുന്നു. ഒരു വോട്ടെടുപ്പും അവസാന വാക്കല്ല. ആരുടെയെങ്കിലും വോട്ടിൽ സംശയമുണ്ടെങ്കിൽ അതുന്നയിക്കാവുന്നതാണ്.
വോട്ടെടുപ്പ് പേജിൽ എതിരഭിപ്രായം ആരെങ്കിലും പറഞ്ഞാൽ വിക്കിയിലെ പ്രവർത്തനമേ അവസാനിപ്പിക്കുക എന്ന നയവും തികച്ചും അനാരോഗ്യകരമാണെന്നേ പറയാനുള്ളൂ. ഇംഗ്ലീഷ് വിക്കിയിലെ വോട്ടെടുപ്പു പേജുകൾ നിരീക്ഷിക്കുന്നതു നല്ലതായിരിക്കും. യഥാർത്ഥത്തിൽ വോട്ടെടുപ്പ് എങ്ങനെയാണു നടക്കേണ്ടതെന്ന ഏകദേശധാരണ ലഭിക്കാൻ അതു സഹായകമായേക്കും.
കാര്യനിർവാഹക പദവിയിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ സർവാത്മനാ പിന്തുണയ്ക്കുന്നു. ഇംഗ്ലീഷ് വിക്കിയിലേതുപോലെ അഡ്മിൻ സ്ഥാനത്തേക്കു മത്സരിക്കുന്നവർക്ക് വിക്കി കാര്യങ്ങൾ എത്രത്തോളം അറിയാം എന്നറിയാൻ ഉപയോക്താക്കൾ ചോദ്യങ്ങൾ നൽകുന്നതും ആലോചിക്കാവുന്നതാണ്. മൻ‌ജിത് കൈനി 13:07, 18 മേയ് 2007 (UTC)
കൊഴിഞ്ഞ ഇലയെക്കുറിച്ചും കഴിഞ്ഞാ കാലത്തെ കുറിച്ചും പറിച്ച പല്ലിനെക്കുറിച്ചും പറഞ്ഞിട്ടെന്താ?

വേട്ടെടുപ്പ് നടന്ന വിവരം ഞാൻ അറിഞ്ഞില്ല. അതായത്. വിക്കിയിലെ വാർത്തകൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നുണ്ടാർന്നില്ല. പുതിയ മാറ്റങ്ങൾ വീക്ഷിക്കാത്ത ഒരു യൂസർക്കും ഇവിടെ നടക്കുന്ന കളികൾ അറിയില്ല. സുമൻ ബാബു ഡിയെ നോക്കൂ. അദ്ദേഹം ഇതറിഞ്ഞിട്ടില്ല. നിർദ്ദയം ലേഖനങ്ങൾ എഴുതുന്നു. ഞാൻ ഈയിടെ നോക്കിയപ്പോഴും വാർത്തകൾ ഇംഗ്ലീഷ് വിക്കിയിലേതാണ്‌.

വോട്ടെടുപ്പ് നടക്കുന്നു എന്ന് ഒരു ലിങ്ക് ഇടതുവശത്തെ മെനു ബോര്ഡിൽ പ്രത്യക്ഷപ്പെടണം. എന്നാലേ യൂസർമാർ എത്തിനോക്കൂ യഥാർത്ഥ വോട്ടെടുപ്പ് നടക്കൂ. ശതമാനം കൂടൂ. കുറേ കാലത്തോളം എനിക്ക് പുതിയ മാറ്റങ്ങൾ എന്ന് ലിങ്ക് നോക്കുന്ന ശീലം ഇല്ലായിരുന്നു. അത് തന്നെയാവണം എന്നെ പോലുള്ള മറ്റു യൂസേർസും. കുറേ കഴിഞ്ഞേ അവർ ദൈനം ദിനം കാര്യങ്ങളിൽ ഇടപെടൂ.

സിമിക്കുണ്ടായ യോഗം ആർക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ഈ ലോകം പോസിറ്റീവ് മാത്രമല്ല. നെഗറ്റീവും ചേർന്നതാണ്‌. അത് വായിച്ചതു കൊണ്ട് ഒരു യൂസറും ഇവിടെ നിന്ന് ഓടിപ്പോവില്ല. --ചള്ളിയാൻ 13:20, 18 മേയ് 2007 (UTC)

മൻ‌ജിത് പറഞ്ഞു

വോട്ടെടുപ്പു ദിവസങ്ങളിൽ വന്ന് വോട്ട് മാത്രം ചെയ്ത് അതുമാത്രം സംഭാവനയായുള്ള ഉപയോക്താക്കളുടെ വോട്ട് മാത്രം അസാധുവായി കണ്ടാൽ മതി എന്നാണെന്റെ അഭിപ്രായം.

എന്തയാലും ആർക്കൊക്കെ വോട്ട് ചെയ്യാം എന്നതിനെ പറ്റി ഒരു നയം വേണം. ഇപ്പോൾ വോട്ട് അസാധു ആക്കുന്നതിനു പോലും ഒരു നയം ഇല്ല എന്നു ഓർക്കണം. ഇംഗ്ലീഷ് വിക്കിയെ എല്ലാ കാര്യത്തിലും അന്ധമായി അനുകരിക്കുന്നതിനോട് എനിക്കു താല്പര്യമില്ല. നമ്മൾ ചർച്ച ചെയ്ത് മലയാളം വിക്കിയുടേതായ നയങ്ങൾ രൂപീകരിക്കുന്നതിൽ എന്താണ് തെറ്റ് --Shiju Alex 14:14, 18 മേയ് 2007 (UTC)
ഇംഗ്ലീഷ് വിക്കിയെ അനുകരിക്കണം എന്നല്ലല്ലോ ഷിജൂ പറഞ്ഞിരിക്കുന്നത്. ലക്ഷോപലക്ഷം ഉപയോക്താക്കളുള്ള അവിടെയില്ലാത്ത ഒരു നിയന്ത്രണം ഇവിടെ നടപ്പാക്കുന്നതിലെ സാംഗത്യം എന്താണെന്ന സംശയമുന്നയിച്ചതേയുള്ളൂ. ഇവിടെ ഇതുവരെ നടന്ന വോട്ടെടുപ്പുകളിലും വ്യാജ അക്കൌണ്ടുകളുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്നതും ഓർക്കണം. ഇംഗ്ലീഷ് വിക്കിയിൽ ഇത്തരം വ്യാജ അക്കൌണ്ടുകൾ സ്ഥിരമായി ഉണ്ടായിട്ടും എന്തുകൊണ്ട് ആ പ്രോസസ് ഓപ്പൺ ആക്കിയിരിക്കുന്നു എന്നതിലെ സന്ദേശമാണ് ഉൾക്കൊള്ളേണ്ടത്. അതു വളരെ ലളിതമാണ്. ഉപയോക്താക്കൾക്ക് പരമാവധി സ്വാതന്ത്ര്യം അനുവദിക്കുക എന്നതാണ് വിക്കിപീഡിയ പ്രൊജക്റ്റുകളുടെ പൊതുനയം. ബി ബോൾഡ് ഇൻ എഡിറ്റിംഗ് എന്നതാണു വിക്കിയുടെ ആപ്തവാക്യം. പുതുമുഖ ഉപയോക്താക്കൾക്കു മുന്നിൽ വയ്ക്കുന്ന നിയന്ത്രണങ്ങൾ വിക്കിയുടെ പ്രവർത്തനശൈലിക്കു ചേർന്നതല്ല. വോട്ടുകൾ അസാധുവാണോ എന്ന പരിശോധന, ഫലം നടപ്പാക്കുന്ന മുഖ്യകാര്യനിർവാഹകന്റെ വിവേചനാധികാരത്തിനു വിടാവുന്നതാണ്. വോട്ടുചെയ്യുന്ന യൂസർമാരുടെ നില പരിശോധിക്കുവാൻ വിക്കിയിലെ ചെക്ക് യൂസർ എന്ന ഓപ്ഷനും ഉപയോഗിക്കാവുന്നതാണ്. സ്വതന്ത്ര വിജ്ഞാനകോശം എന്ന മുദ്രാവാക്യത്തിനു ചേർന്നതാകണം വിക്കിയിലെ എല്ലാ പ്രവർത്തനങ്ങളും എന്നു മാത്രമേ പറയാനുള്ളൂ.മൻ‌ജിത് കൈനി 14:44, 18 മേയ് 2007 (UTC)

എന്നെ സംബധിച്ചിടത്തോളം പുതിയ ഒരു യൂസർക്ക് വോട്ടിങ്ങ് അധികാരം കൊടുക്കുന്നതിനു നിയന്ത്രണം വേണം. 250 എഡിറ്റ് എന്നൊക്കെ എഴുതിയത് ആരെങ്കിലും വേറേ എന്തെങ്കിലും വഴികൾ ആരെങ്കിലും പ്രപ്പോസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചാണ്. എന്തായാലും രണ്ട് ദിവസം മാത്രം വിക്കിയിൽ എഡിറ്റു ചെയ്ത ഒരാൾക്ക് കാര്യ നിർ‌വാഹക തിരഞ്ഞെടുപ്പിൽ എതിർക്കാനോ അനുകൂലിക്കാനോ ഉള്ള അനുവാദം കൊടുക്കുന്നതിനു ഞാൻ എതിരാണ്.

പിന്നെ ഞാൻ ഭൂരിപക്ഷാഭിപ്രായ്ത്തിനൊപ്പമാണ്. എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം. ബാക്കി കാര്യങ്ങളിൽ ചർച്ച നടക്കട്ടെ.--Shiju Alex 15:34, 18 മേയ് 2007 (UTC)

ഞാൻ ഷിജുവിന്റെ അഭിപ്രായത്തെ പിന്താങ്ങുന്നു. നമുക്ക് നമ്മുടേതായ വ്യക്തിക്ത്വം. കാര്യനിർ‌വാഹകരെ പറ്റി അറിയാത്ത യൂസർമാർ ചുമ്മാ കുത്തിയാൽ എങ്ങനെ ആ തിരഞ്ഞെടുപ്പ് നല്ലതാവും? --ചള്ളിയാൻ 16:10, 18 മേയ് 2007 (UTC)

ഞാൻ എന്റെ അഭിപ്രായങ്ങൾ പൂർണ്ണമായും പിൻ‌വലിക്കുന്നു, എനിക്കു തെറ്റു പറ്റി മാപ്പ്--Shiju Alex 20:11, 18 മേയ് 2007 (UTC)

വോട്ടെടുപ്പ്[തിരുത്തുക]

വോട്ടെടുപ്പ് പോലെയുള്ള എല്ലാവരെയും അറിയിക്കേണ്ട കാര്യങ്ങള് എല്ലാ താളകളിലും വരുന്ന രീതിയില് മീഡിയാവിക്കി സൈറ്റ്നോട്ടിസായി ഇട്ടാല് നന്നായിരിക്കും.--സാദിക്ക്‌ ഖാലിദ്‌ 08:49, 19 മേയ് 2007 (UTC)

ഇന്നലെത്തന്നെ അതിട്ടിരുന്നു സാദ്ദിക്കേ.. വോട്ടെടുപ്പു നടക്കുന്നു എന്ന ലിങ്ക് ബ്ലിങ്ക് ചെയ്യണം എന്ന് ചള്ളിയാനൊരഭിപ്രായമുണ്ട്. (എച്.ടി.എം.എൽ. എനിക്ക് വലിയ പിടിയില്ല). ടെമ്പ്ലേറ്റ് അതു കൊണ്ട് തുറന്നിട്ടിരിക്കുകയാണ്‌. ആവശ്യമെങ്കിൽ മാറ്റം വരുത്താം.--Vssun 18:58, 19 മേയ് 2007 (UTC)

മലയാളം വിക്കിപീഡിയയിലെ റഫറൻസുകൾ[തിരുത്തുക]

മലയാളം വിക്കിപീഡിയയുടെ തുടക്കത്തിൽ സമഗ്ര ലേഖനങ്ങൾ കുറവായിരുന്നു. ഉള്ളവയാകട്ടെ ഇംഗ്ലീഷ് വിക്കിപീഡിയയുടെ പകർപ്പുകളും. അത്തരമൊരവസ്ഥയിൽ ഉള്ളടക്കത്തിനു തെളിവുകളായി ചേർക്കുന്ന റഫറന്‌സുകൾ വലിയ പ്രശ്നമായിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ലേഖകരുടെ എണ്ണം കൂടി, ലേഖനങ്ങളുടെയും. സ്വതന്ത്രലേഖനങ്ങളും ഒട്ടേറെയുണ്ടാകുന്നു. നല്ല കാര്യം. എന്നാൽ റഫറൻ‌സുകളുടെ കാര്യത്തിൽ വ്യക്തമായ ഒരു നയം രൂപീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. (ഷിജു അലക്സ് പലവേദികളിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു.)

വിശ്വസിക്കാവുന്ന ആധികാരിക ഉറവിടങ്ങൾ റഫറൻ‌സായി ചേർക്കുക എന്നതാണ് പൊതുവായ കീഴ്‌വഴക്കം.

എന്നുപറയുമ്പോൾ:

“സി.പി.എം. തീവ്രവാദ സംഘടനയാണ്” എന്നൊരു പ്രസ്താവന എഴുതിയശേഷം ആ വാദം ഉന്നയിക്കുന്ന ഏതെങ്കിലും സി.പി.എം. വിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ ലിങ്കു നൽകുകയല്ല ശരിയായ നടപടി. തീവ്രവാദ സംഘടനകൾ തുടങ്ങിയ വിവാദ വിഷയങ്ങളിൽ അത്തരം വിഷയങ്ങളിലുള്ള കോടതി ഉത്തരവുകൾ, വിവിധ സർക്കാർ ഉത്തരവുകളുടെയോ റിപ്പോർട്ടുകളുടെയോ ലിങ്കുകൾ , അവ സംബന്ധിച്ച വാർത്തകൾ, അംഗീകൃത വർത്തമാന പത്രങ്ങളുടെ ലിങ്കുകൾ ഇവയൊക്കെ നൽകുകയാണുത്തമം.

ഒരു സംഘടനയെക്കുറിച്ചുള്ള വിവാദ വിഷയം കൈകാര്യം ചെയ്യുമ്പോൾ ആ സംഘടനയുടെ മുഖപത്രത്തേക്കാൾ അതു സംബന്ധിച്ച് സ്വതന്ത്ര മാധ്യമങ്ങളുടെ ലേഖനങ്ങൾ ലിങ്കുകളായി നൽകുകയാണുചിതം.

രാജ്യാന്തര പ്രശ്നങ്ങളിൽ നിഷ്പക്ഷ ഏജൻ‌സികളുടെ ലിങ്കുകൾ നൽകുമ്പോൾ കൂടുതൽ വ്യക്തത കൈവരുമെന്നു തോന്നുന്നു.

ഓപ്പൺ ഡിസ്കഷൻ ഫോറങ്ങൾ, ചാറ്റ് ഫോറങ്ങൾ, ബ്ലോഗുകളിലെ കമന്റുകൾ ഇവ ആധികാരിക തെളിവുകളായി സ്വീകരിച്ച് അവതരിപ്പിക്കരുത്. എന്നാൽ വ്യക്തമായ തെളിവുകളോടെയും റഫറൻ‌സുകളുടെയും എഴുതപ്പെട്ട ബ്ലോഗ് ലേഖനങ്ങൾ തെളിവുകളായി സ്വീകരിക്കാം.

നമ്മുടെ അഭിപ്രായങ്ങൾ പ്രൂവു ചെയ്തു കാണിക്കാനല്ല, മറിച്ച് ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്താനാണ് റഫറൻ‌സുകൾ എന്ന കാര്യം മറക്കാതിരിക്കുക.

ചില കാര്യങ്ങൾ എടുത്തുപറഞ്ഞുവെന്നേയുള്ളൂ. ഇല്ലാ വിക്കി തിരുത്തലാളുകളുടെയും ശ്രദ്ധ ഈ വിഷയത്തിൽ പതിയുമെന്നു കരുതട്ടെ. ചർച്ചകൾക്കും അഭിപ്രാ‍യ രൂപീകരണത്തിനും ശേഷം റഫറൻ‌സുകളെ സംബന്ധിച്ച് ഒരു നയരേഖ തന്നെ നമുക്കു തയാറാക്കാം. അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. മൻ‌ജിത് കൈനി 19:20, 6 മാർച്ച് 2007 (UTC)

" Most educators and professionals do not consider it appropriate to use tertiary sources such as encyclopedias as a sole source for any information — citing an encyclopedia as an important reference in footnotes or bibliographies may result in censure or a failing grade. Wikipedia articles should be used for background information, as a reference for correct terminology and search terms, and as a starting point for further research.

As with any community-built reference, there is a possibility for error in Wikipedia's content — please check your facts against multiple sources and read our disclaimers for more information" സൈറ്റ് തിസ് ആർട്ടിക്കിളിൽ കൊടുക്കാം. ഈ ലേഖനം എങ്ങനെ പ്രമാണമായി ഉപയോഗിക്കാം എന്ന്" --ചള്ളിയാൻ 09:03, 19 മേയ് 2007 (UTC)


യന്ത്രങ്ങളുടെ (ബോട്ടുകളുടെ) കാര്യത്തിൽ ഒരു നയം വേണം[തിരുത്തുക]

യന്ത്രങ്ങളുടെ (ബോട്ടുകളുടെ) കാര്യത്തിൽ ഒരു നയം വേണം. യന്ത്രങ്ങളുടെ നയത്തിന്റെ ആംഗലേയ പതിപ്പ്. ആർക്കെങ്കിലും സഹായിക്കാമോ? --സാദിക്ക്‌ ഖാലിദ്‌ 14:45, 27 മേയ് 2007 (UTC)

ശാസ്ത്രനാമങ്ങൾ എഴുതുന്ന രീതി[തിരുത്തുക]

സുഹൃത്തുക്കളെ ‌ മലയാളം wiki യിൽ ശാസ്ത്ര നാമങ്ങൾ Taxonomy boxൽ പലയിടത്തും മലയാളം ലിപിയിലാണു് എഴുതിയിരിക്കുന്നത്. ഇതു അനുസരിച്ച് latin ലിപിയിൽ തന്നെ എഴുതണം. സസ്സ്യങ്ങളുടെയും ജീവികളുടെയും തിരിച്ചറിയാലിൽ തെറ്റുകൾ സംഭവിക്കാൻ സാദ്ധ്യത് ഉള്ളതുകൊണ്ടാണു ഇങ്ങനെ ഒരു നിയമം.

മറ്റെല്ലാ ഭാഷകളിമുള്ള wikiയിൽ latin ലിപി തന്നെയാണു ഉപയോഗിക്കുന്നത്. ഉദാഹരണം: "മയിൽ" എന്ന പക്ഷിയുടെ ചില ഭാഷകൾ മലയാളം അറബി ജർമൻ സ്പാനിഷ് കൊറിയൻ — ഈ തിരുത്തൽ നടത്തിയത് കൈപ്പള്ളി (സംവാദംസംഭാവനകൾ)

ജീവിയെ/സസ്സ്യത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ച് പഠിക്കാനും ഈ latin നാമം സഹായിക്കും.

സാദിക്ക്, ബോട്ട് ഓടിച്ച് എല്ലാം മാറ്റാമോ? Taxonomy എന്ന വാക്ക് ഉള്ള എല്ലാ പേജിലും ഒരു കാറ്റഗറി ചേർത്താലും മതി. Simynazareth 08:52, 29 മേയ് 2007 (UTC)simynazareth
കുറച്ചുകൂടെ വ്യക്തമായി പറഞ്ഞു തന്നാൽ നന്നായിരുന്നു. Taxonomy എന്നുള്ള താളുകളിലെല്ലാം കാറ്റഗറി:പക്ഷികൾ എന്നു കൂടെ ചേര്ക്കാനാണോ?--സാദിക്ക്‌ ഖാലിദ്‌ 09:03, 29 മേയ് 2007 (UTC)

എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനു മുൻപ് പ്രവീണുമായി ചർച്ച ചെയ്യുന്നതു നന്നാവും. അദ്ദേഹമാണ് ഈ ടെമ്പ്ലേറ്റുകൾ ഉണ്ടക്കിയതും മലയാളീകരിച്ചരിച്ചതും. ഇതിനു പിന്നിൽ പ്രവീണിനു എന്തെങ്കിലും പദ്ധതികൾ മനസ്സിലുണ്ടാകാം.‍ അതിനാൽ അദ്ദേഹത്തിന്റെ ഉപദേശവും തേടണം. ശാസ്ത്രനാമങ്ങൾ മലയാലത്തിലാക്കുന്നതു തെറ്റാണെന്നു ഞാൻ കരുതുന്നില്ല. ഇക്കാര്യത്തിൽ കൊറിയൻ വിക്കിയേക്കാൾ നമ്മൾ മാതൃകയാക്കേണ്ടതു തമിഴ് വിക്കിയെ ആണ് .--Shiju Alex 09:18, 29 മേയ് 2007 (UTC)

പിന്നെ ജർമ്മൻ, സ്പാനിഷ് ഭഷകളുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥം ഉണ്ടെന്നു തോന്നുന്നില്ല. കാരണം അവരുടെ ലിപി തന്നെ ലാറ്റിൻ ആണ്. കൊറിയക്കാർ കൊറിയൻ പേരിനൊപ്പം ബ്രാകറ്റിൽ ഇംഗ്ലീഷും കൂടെ കൊടുത്തിരിക്കുകയാണെന്നു തോന്നുന്നു. ഈ രീതി നമുക്കും പരീക്ഷിക്കാം. അങ്ങനെയായാൽ രണ്ടു കൂട്ടരേയും സന്തോഷിപ്പിക്കാം--Shiju Alex 09:23, 29 മേയ് 2007 (UTC)

ശരിയാണ്‌ ഷിജു.. മലയാളവും ലത്തീൻ ലിപിയും വേണം.--Vssun 17:55, 29 മേയ് 2007 (UTC)

മലയാളത്തിൽ latin ശാസ്ത്ര നാമങ്ങൾ transliteration ചെയ്തു വെക്കുന്നതിന്റെ ഉപയോഗം ഒന്ന് വിശതീകരിക്കാമോ. --കൈപ്പള്ളി 06:25, 31 മേയ് 2007 (UTC)

ഫലകങ്ങൾ[തിരുത്തുക]

ഫലകങ്ങളുടെ പേര്‌ മലയാളത്തിലാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.. ഇത്തരത്തിൽ നടന്ന ഒരു ചർച്ച ഷിജുവിന്റെ സമ്വാദത്തിൽ നിന്നും കോപ്പി ചെയ്തിരിക്കുന്നു.


Template:Hindu scriptures/Template:ഹിന്ദു മതഗന്ഥങ്ങൾ മാറ്റിയതിന്റെ കാരണം? --സാദിക്ക്‌ ഖാലിദ്‌ 16:04, 3 ജൂൺ 2007 (UTC)

സാദിക്ക്, സ്ക്രിപ്ചേഴ്സ് എന്നത് മതഗ്രന്ഥം എന്നാണോ വിവർത്തനം. നോക്കുക. ഹിന്ദുമതം എന്നു തന്നെ പറയാമോ എന്ന് സംശയമാണ്. ടെമ്പ്ലേറ്റുകൾ മലയാളത്തിൽ പേരു മാറ്റുന്നതിനു പകരം റീഡയറക്ട് കൊടുക്കൂ. Simynazareth 16:10, 3 ജൂൺ 2007 (UTC)simynazareth
Template:Hindu scriptures -ന്റെ തലക്കെട്ട് അങ്ങിനെയാണ് കൊടുത്തിരിക്കുന്നത്. --സാദിക്ക്‌ ഖാലിദ്‌ 16:18, 3 ജൂൺ 2007 (UTC)
Templates മൂവ് ചെയ്യേണ്ട എന്നാണ് എന്റെ അഭിപ്രായം. നമുക്ക് മലയാളം പേരിൽ നിന്ന് റീഡയറക്ട് കൊടുക്കാം. ലേഖനങ്ങളുടെ പേരുകൾ നമുക്ക് മലയാളത്തിലാക്കാം. (template names doesnt appear on the end user content, and it is often easy to type and type without spelling errors if the template names are kept in english itself. Again, it is a matter of convenience and personal preference. But for the time being, please redirect malayalam template names to english ones). Simynazareth 16:27, 3 ജൂൺ 2007 (UTC)simynazareth


ഫലകങ്ങളുടെ പേര് മലയാളത്തിലാക്കുന്നതിലും നല്ലത് റീഡയറക്റ്റാണ്‌ നന്നാവുക എന്നാണ്‌ എന്റെ അഭിപ്രായം. മറ്റുള്ളവുരുടെ അഭിപ്രായങ്ങളും ഇവിടെ ക്ഷണിക്കുന്നു. ഒരു തീരുമാനമാകും വരെ മലയാളവൽക്കരണം നിർത്തിവക്കണമെന്നും അപേക്ഷിക്കുന്നു. --Vssun 07:21, 4 ജൂൺ 2007 (UTC)

ടെബ്ലേറ്റുകളൂടെ പേർ മലയാളീകരിക്കരുത് എന്നാണ് എന്റെ അഭിപ്രായം , നിലവിലൂള്ള ടെംബ്ലേറ്റുകൾ മലയാളത്തിലേക്ക് മാറ്റിയാൽ അത് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കും , റീഡയറക്ടുകൾ ചെയ്യുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം. സുനിലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  07:39, 4 ജൂൺ 2007 (UTC)


നേംസ്പേസുകൾ[തിരുത്തുക]

ഇന്നു രാവിലെ വിക്കി തുറന്നപ്പോൾ മിക്കവാറും എല്ലാ നേം സ്പേസുകളും മലയാളീകരിച്ചിരിക്കുന്നതായി കണ്ടു. ഈ മാറ്റങ്ങൾ ആവശ്യത്തിനു ചർച്ച ചെയ്തിട്ടു ഒരു നയം രൂപീകരിച്ചതാണോ എന്നും മറ്റും അറിയുവാൻ ആഗ്രഹം ഉണ്ട്. --Shiju Alex 08:12, 13 ജൂൺ 2007 (UTC)

ഷിജു.. ദയവായി ഇവിടം സന്ദർശിക്കുക--Vssun 08:16, 13 ജൂൺ 2007 (UTC)

http://ml.wikipedia.org/ ഇതു കൂടെ മലയാളീകരിക്കാമായിരുന്നില്ലേ. --Shiju Alex 15:55, 17 ജൂൺ 2007 (UTC)

ഒഴിവാക്കാനുള്ള ഫലകങ്ങൾ[തിരുത്തുക]

ഒഴിവാക്കാനുള്ള ഫലകങ്ങൾ ചേർക്കുന്നവർ ബന്ധപ്പെട്ട സം‌വാദം താളിൽ കാരണം നിർബന്ധമായി ചേർത്തിരിക്കണം എന്നൊരു നയം നല്ലതാണ്‌, 2007-നു മുമ്പു ചേർത്തിട്ടുള്ള ചിത്രങ്ങൾ ഒട്ടുമിക്കതും അനുമതി ഇല്ലാതെ ആണ്‌ ചേർത്തത്. അവ അപ്‌ലോഡ് ചെയ്ത ദിനത്തോടടുത്ത ദിനത്തിലെ ബന്ധപ്പെട്ട ഇംഗ്ലീഷ് വിക്കി ലേഖന വേർഷൻ നോക്കിയാൽ മിക്കവാറും ചിത്രങ്ങൾ അവിടെ നിന്നും എടുത്തവയാണെന്നു കാണാം. ഒരു വിവരം മായ്ക്കുന്നതിനു മുമ്പ് അത് എപ്രകാരമെങ്കിലും നിലനിർത്താമോ എന്നന്വേഷിക്കുക എന്നതാണ് നല്ലത് എന്നാണെന്റെ അഭിപ്രായം--പ്രവീൺ:സംവാദം‍ 08:24, 1 ജൂലൈ 2007 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു - Simynazareth 03:42, 27 ജൂലൈ 2007 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - --Shiju Alex 03:43, 27 ജൂലൈ 2007 (UTC)

ചുരുക്കം[തിരുത്തുക]

തിരുത്തലുകളുടെ ചുരുക്കം കൊടുക്കേണ്ട ടെക്സ്റ്റ്ബോക്സിൽ ചുരുക്കം തന്നെ കൊടുക്കണം എന്നൊരു നയം നല്ലതാണ്‌ പലരും തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ അവിടെ കൊടുക്കുന്നതായി തോന്നുന്നു. ഒരു ഉദാഹരണം :1. ഇതിന്റെ ഒരു പ്രശ്നം എന്താച്ചാൽ മറ്റുള്ളവരും ഇതേ ശൈലിയിൽ പ്രതികരിക്കാൻ തുടങ്ങിയേക്കാം. ഒടുവിൽ ലേഖനം എന്താണെന്നറിയണമെങ്കിൽ ലേഖനം മുഴുവൻ പരിശോധിക്കേണ്ടി വന്നേക്കാം--പ്രവീൺ:സംവാദം‍ 10:33, 12 ഓഗസ്റ്റ്‌ 2007 (UTC)

മലയാളം വിക്കിപീഡിയയിൽ മറ്റൊരാളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുപോൾ പാലിക്കേണ്ട മാനദണ്ഡം[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ പലരും (ഞാനടക്കം)സുഹൃത്തുക്കളുടെ അടുത്തു നിന്നുള്ള ചിത്രം അവരുടെ അനുമതിയോടെ വിക്കിയിൽ കയറ്റിയിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ സുഹൃത്തിന്റെ സമ്മത്തോടെ ആണ് ഇതു ചെയ്യുന്നത് എന്നു പറഞ്ഞാണ് ഇതു ടാഗ് ചെയ്യുന്നതു.

{{cc-by-sa-2.5}} {{cc-by-2.5}} എന്നീ രണ്ടു ലൈസൻസുകൾ ആണ് ഈ ചിത്രങ്ങൾക്ക് ഉപയോഗിക്കുന്നതു.

പക്ഷെ ഇങ്ങനെ മറ്റുൾലവരുടെ ചിത്രം അപ്‌ലോഡ് ചെയ്യുന്നതു മലയാളം വിക്കിയെ ഗുരുതരമായ പ്രതിസന്ധിയിലേക്കു വലിച്ചിഴയ്ക്കാൻ സാദ്ധ്യത ഉണ്ട്.

 1. ഏറ്റവും വലിയ പ്രശ്നം ചിത്രങ്ങളുടെ യഥാർത്ഥ സൃഷ്ടാവു നാളെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അവരുടെ ബ്ലോഗിൽ/ഫ്ലിക്കർ തുടങ്ങിയവയിൽ നിന്നു ചിത്രം അടിച്ചു മാറ്റിയതാണ് എന്ന വാദവുമായി വരുമോ എന്നതാണ്.
 2. രണ്ടാമതു ഇങ്ങനെ ചേർക്കുന്ന ചിത്രങ്ങളിൽ {{cc-by-sa-2.5}} {{cc-by-2.5}} തുടങ്ങിയ ലൈസൻസുകൾ ചിത്രത്തിന്റെ സൃഷ്ടാവു അല്ലേ ചേർക്കേണ്ടതു. അല്ലാതെ ചിത്രം ചിത്രം സുഹൃത്തുനുവേണ്ടി അപ്‌ലോഡ് ചെയ്യുന്ന നമ്മളാണോ.
 3. മൂന്നാമതു വിക്കിപീഡിയയിൽ മാത്രമുള്ള ഉപയോഗത്തിനു എന്ന സമ്മതത്തോടെ ആണ് മിക്കവാറും സുഹൃത്തുക്കൾ ചിത്രം അപ്‌ലോഡ് ചെയ്യുവാൻ സമ്മതിക്കുന്നതു. ആ വിധത്തിൽ അപ്‌ളോഡ് ചെയ്യുന്ന ചിത്രങ്ങൾ വിക്കിയിൽ നിന്നു പെട്ടന്നു നീക്കാൻ ശുപാർശ ചെയ്യുകയാണ് പതിവു. വിക്കിപീഡിയയിൽ മാത്രം ഉള്ള ഉപയോഗത്തിനു എന്ന വിധത്തിലുള്ള ചിത്രങ്ങൾ വിക്കിപീഡിഅയയുടെ അടിസ്ഥാന മാനദ്ണ്ഡങ്ങൾക്കു വിരുദ്ധമാണ് എന്നതാണ് ഇതിനു കാരണം.

അതിനാൽ മറ്റൊരാളുടെ ചിത്രം വിക്കിയിലേക്കു അപ്‌ലോഡ് ചെയ്യുന്നതിനെ കുറിച്ച് വ്യക്തമായ ചില നയങ്ങൾ രൂപീകരിക്കേണ്ടതു വളരെ അത്യാവശ്യമാകുന്നു. ഇംഗ്ലീഷ് വിക്കിയിലേക്കാൾ വ്യക്തമായി നിർ‌വചിക്കപ്പെട്ട രീതിയിലായിരിക്കണം ഈ നയം എന്നും നിർദ്ദേശിക്കുന്നു. --Shiju Alex 09:22, 30 ഓഗസ്റ്റ്‌ 2007 (UTC)

ക്രിയേറ്റീവ് കോമൺസ് എന്നത് സൃഷ്ടാവ് വന്ന് ലൈസൻസ് കയറ്റണം എന്നർത്ഥത്തിലല്ല. അത് ആർക്കും ഉപയോഗിക്കാം എന്ന അർത്ഥത്തിലാണ്. സൃഷ്ടാക്കളെ ഒക്കെ വിക്കിയിലേക്ക് കൊണ്ട് വരണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ ഷിജൂ? --ചള്ളിയാൻ ♫ ♫ 09:55, 30 ഓഗസ്റ്റ്‌ 2007 (UTC)


മറ്റൊരാളുടെ ചിത്രം അപ്‌ലോഡ് ചെയ്തതു വിക്കിയിൽ വാലിഡ് ആകണമെകിൽ നിർദ്ദേശിക്കപ്പെട്ടിരിക്ക്കുന്ന നടപടി ക്രമം താഴെ പറയുന്നവ ആണ്.

ചിത്രത്തിൻ‌റ്റെ കോപ്പിറൈറ്റ് ഉടമസ്ഥൻ പ്രസ്തുത ചിത്രം പബ്ലിക് ഡൊമൈനിൽ പ്രസിദ്ധീകരിക്കുകയോ അല്ലെങ്കിൽ ജി.ഡി.എഫ്.എൽ പോലുള്ള ക്രിയേറ്റീവ് കോമൺസ് ലൈസൻ‌സിനു കീഴിൽ ആക്കുകയോ വേണം.

ജി.ഡി.എഫ്.എൽ പോലുള്ള സ്വതന്ത്ര ലൈസൻ‌സിനു കീഴിൽ ചിത്രം പ്രസിദ്ധീകരിക്കാൻ ഉടമസ്ഥൻ സമ്മതിച്ചാൽ ഇക്കാര്യം അറിയിച്ചു കൊണ്ട് "permissions-en@wikimedia.org" ലേക്ക് കത്ത് അയക്കുക.ചിത്രത്തിന്റെ ഉടമസ്ഥാവകാശത്തെ പറ്റി ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ വിക്കിപീഡിയ ഫൗണ്ടേഷന് ഒരു രേഖ ഉണ്ടായിരിക്കാൻ വേണ്ടിയാണ് ഇത്.

താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തുക.

1.ചിത്രത്തിൻ‌റ്റെ യഥാർത്ഥ ഉറവിടം, അതായത് കോപ്പിറൈറ്റ് ഉടമസ്ഥൻ‌റ്റെ പേരും, (ആവശ്യമുണ്ടെങ്കിൽ ചിത്രം ഡൗൺലോഡ് ചെയ്ത URLഉം)

2.ഏത് ലൈസൻ‌സിനു കീഴിലാണ് ചിത്രം പ്രസിദ്ധീകരിക്കൻ അനുവദിച്ചിരിക്കുന്നത് എന്ന കാര്യത്തെ പറ്റി കോപ്പിറൈറ്റ് ഉടമസ്ഥനും നിങ്ങളും നടത്തിയ ചർച്ചയെ സംബന്ധിച്ച് ഒരു പ്രസ്താവന.

ഈ നടപടി ക്രമങ്ങൾ ഒക്കെ പൂർത്തീകരിക്കുവാൻ നമുക്കു പറ്റുമെന്നു തോന്നുണ്ടോ.

http://en.wikipedia.org/w/index.php?title=Special:Upload&uselang=en-withpermission. ഈ താളും കാണുക. ഈ താളിൽ നിന്നു വാലിഡ് ആയ (ചിത്രം ഡിലീറ്റ് ചെയ്യാതിരിക്കാൻ തക്ക) ഒറ്റ ലൈസൻസും തിരഞ്ഞടുക്കാൻ പറ്റില്ല എന്നതു ശ്രദ്ധിക്കുക. --Shiju Alex 09:59, 30 ഓഗസ്റ്റ്‌ 2007 (UTC)

ക്രിയേറ്റിവ് കോമ്മൺസിൽ പ്രസിദ്ധീകരിക്കുന്ന പടങ്ങൾ പബ്ലിക് ഡോമെയിനില്ലേ? പിന്നെ എന്താ പ്രശ്നം? --ചള്ളിയാൻ ♫ ♫ 11:20, 30 ഓഗസ്റ്റ്‌ 2007 (UTC)

ക്രിയേറ്റീവ് കോമൺസും പബ്ലിക്ക് ഡൊമെയ്‌നും[തിരുത്തുക]

ക്രിയേറ്റീവ് കോമൺസും പബ്ലിക്ക് ഡൊമെയ്‌നും ഒന്നല്ലല്ലോ ചള്ളിയാനേ. പകർപ്പവകാശം നിയമപരമായി ലഭിച്ചിട്ടുള്ളയാൾ പൊതു ഉപയോഗത്തിലേക്കായി വിട്ടു കൊടുക്കുകയോ മരണാനന്തര കാലാവധി കഴിഞ്ഞതിനാൽ പകർപ്പവകാശം ഇല്ലാതാവുകയോ ചെയ്യുന്നയാണു പൊതുവായി പബ്ലിക്ക് ഡൊമെയ്നിൽ പെടുത്താൻ പറ്റൂ എന്നാണ്‌ എന്റെ അറിവ്. പബ്ലിക്ക് ഡൊമെയിനിന്റെ ഇംഗ്ലീഷ് വിക്കി ലേഖനം. ക്രിയേറ്റീവ് കോമൺസ് ഒരു പകർപ്പവകാശ മാർഗ്ഗരേഖയാണ്‌. അതിൽ തന്നെ തിരഞ്ഞെടുക്കുന്ന മാർഗ്ഗരേഖയനുസരിച്ച് സ്വഭാവം മാറാം. വിക്കി നയങ്ങളനുസരിച്ച് നോൺ-കൊമേർഷ്യൽ എന്നു നിഷ്കർഷിച്ചിട്ടുള്ളവ ഉപയോഗ യോഗ്യമല്ല/ നിർമ്മാർജ്ജനത്തിനു പാകമാണ്‌.

ഇംഗ്ലീഷ് വിക്കിയിലെ അപ്‌ലോഡ് പേജിൽ നിന്നും :

ഉദാഹരണത്തിന്‌ സീമ കെ കെയുടെ വിവാദമായ ഈ ചിത്രം നോക്കുക. (ഇത് മലയാളം വിക്കിയിൽ ലാറി‍സിഡി-എസ്.jpg എന്ന പേരിൽ കിടപ്പുണ്ട്. വിവാദം ആ ഫ്ലിക്കർ പേജിൽ തന്നെ കാണാം). ആ ഫ്ലിക്കർ പേജിൽ പരാമർശിച്ചിട്ടുള്ള ലൈസൻസ് CC-Attribution-NonCommercial-ShareAlike 2.0 ആണ്‌. ഇതു തത്വത്തിൽ നയങ്ങൾക്കെതിരല്ലേ? മാത്രമല്ല, കണക്കുപ്രകാരം നമ്മൾ ഇവിടെ അപ്‌ലോഡ് ചെയ്ത ഫയലിനു ഇട്ടിരിക്കുന്ന ലൈസൻസ് Attribution-ShareAlike 2.5 സീമ ഇട്ടിരിക്കുന്നതിൽ നിന്നും വ്യത്യസ്തമല്ലേ? ഇതും പകർപ്പവകാശ മാർഗ്ഗരേഖകളിൽ നിന്നുള്ള വ്യതിചലനമല്ലേ? --ജ്യോതിസ് 17:39, 6 സെപ്റ്റംബർ 2007 (UTC)

ജ്യോതിസ് പറഞ്ഞതിനോടു യോജിക്കുന്നു. നോൺ കമേഴ്സ്യൽ എന്ന ലൈസൻസ് (CC-Attribution-NonCommercial-ShareAlike 2.0 ) വിക്കിപീഡിയയിൽ ഉപയോഗിക്കാൻ പറ്റില്ല. എന്നാൽ Attribution-ShareAlike 2.5 ഉപയോഗയോഗ്യവുമാണ്‌. മറ്റുള്ളവരുടെ ചിത്രം അപ്ലോഡ് ചെയ്യണമെങ്കിൽ അവരിൽ നിന്നും അനുമതി വാങ്ങി വിക്കിമീഡിയ ഫൗണ്ടേഷനു ഫോർ‌വേഡ് ചെയ്ത് അതിനെ സ്വന്തം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്ന രീതിയിൽ GFDL ലൈസൻസിനു കീഴിലോ മറ്റു അനുയോജ്യ ലൈസൻസിനു കീഴിലോ അപ്‌ലോഡ് ചെയ്യാം. ഇക്കാരണം കൊണ്ടാണ്‌ ഷിജു പറഞ്ഞ പേജിൽ നീക്കം ചെയ്യപ്പെടാൻ സാധ്യതയില്ലാത്ത ഒരു ലൈസൻസും കാണാത്തത്. ഇവിടെ അനുമതി വാങ്ങുന്നതിനുള്ള മാതൃക കൊടുത്തിരിക്കുന്നു.

--Vssun 20:29, 6 സെപ്റ്റംബർ 2007 (UTC)

മറ്റുള്ളവരുടെ ചിത്രങ്ങൾ അവയുടെ സോഴ്സിൽ പകർപ്പവകാശ രഹിതമായിരിക്കുകയോ, ക്രിയേറ്റീവ് കോമൺസ് Attribution-ShareAlike 2.5 ലൈസൻസിൽ ആയിരിക്കുകയോ ചെയ്താൽ മാത്രം വിക്കിപീഡിയയിൽ ഉൾക്കൊള്ളിക്കുക. അല്ലാത്തവ ഉൾക്കൊള്ളിക്കപ്പെട്ടിട്ടുണ്ടെങ്കിൽ CC-Attribution-NonCommercial-ShareAlike 2.0 ലൈസൻസിൽ ഉൾക്കൊള്ളിച്ചവയുൾപ്പടെ എല്ലാം ഒഴിവാക്കുക. ഏതെങ്കിലും ചിത്രങ്ങൾ Attribution-ShareAlike 2.5 ലൈസൻസിൽ കണ്ടാൽ അവ ഉൾക്കൊള്ളിക്കുവാൻ ഉടമയുടെ അനുമതിപത്രം ആവശ്യമില്ലെന്നു തോന്നുന്നു. പക്ഷേ, അവ ഉൾപ്പെടുത്തുമ്പോൾ ഉടമയുടെ പേരും സോഴ്സ് ലിങ്കും കർശനമായും രേഖപ്പെടുത്തിയിരിക്കണം. ഇത്തരം ചിത്രങ്ങൾ ഇടയ്ക്കിടയ്ക്ക് ഓഡിറ്റ് ചെയ്യുന്നതും നല്ലതാണ്. കാരണം ഞാൻ ഫ്ലിക്കറിലുള്ള എന്റെ പടങ്ങൾക്കെല്ലാം ഇപ്പോൾ Attribution-ShareAlike 2.5 ലൈസൻസാണു നൽകുന്നതെങ്കിലും പിന്നീട് അവ മാറ്റിക്കൂടെന്നില്ല. ഇങ്ങനെ സോഴ്സ് ഫയൽ കോപീറൈറ്റഡ് ആയെങ്കിൽ നമ്മൾ ഉൾക്കൊള്ളിച്ച ചിത്രവും ഒഴിവാക്കേണ്ടതാണ്. മൻ‌ജിത് കൈനി 20:47, 6 സെപ്റ്റംബർ 2007 (UTC)


മന്‌ജിത്ത് പകര്പ്പവകാശ രഹിതം എന്നുദ്ദേശിച്ചത് പബ്ലിക്ക് ഡൊമെയ്നിലുള്ള എന്ന അര്ത്ഥത്തിലാണെന്നു കരുതുന്നു.
മേല്പ്പറഞ്ഞതു കൂടാതെ, പകര്പ്പവകാശ വിവരങ്ങള് ഉള്ക്കൊള്ളിച്ചിട്ടില്ല എന്നത് പകര്പ്പവകാശമില്ല എന്നര്ത്ഥമാക്കുന്നില്ല എന്ന് പൊതു മതം. --ജ്യോതിസ് 21:22, 6 സെപ്റ്റംബർ 2007 (UTC)


(CC-Attribution-NonCommercial-ShareAlike 2.0 ) വിക്കിപീഡിയയിൽ ഉപയോഗിക്കാൻ പറ്റില്ല എന്ന് എവിടെയാണ്‌ കൊടുത്തിരിക്കുന്നത് എന്ന് അറിയാൻ താല്പര്യമുണ്ട്.

എന്റെ എളിയ അഭിപ്രായത്തിൽ (CC-Attribution-NonCommercial-ShareAlike 2.0) ഉം ((Attribution-ShareAlike 2.0) ഉം തമ്മിൽ വലിയ വ്യത്യസമൊന്നുമില്ല. ആദ്യത്തേത് നോൻ-കമ്മേർഷ്യൽ ഉപയോഗങ്ങൾ മാത്രം എന്നാണുദ്ദേശിക്കുന്നത്. വിക്കിപീഡിയ നോൺ കമ്മേർഷ്യൽ അല്ലേ. രണ്ടും വിക്കിക്ക് ചേരുമല്ലോ? ക്രിയേറ്റീവ് കോമ്മൺസിന്റെ വകഭേദങ്ങൾ ആണെന്നാണ്‌ തോന്നുന്നത്. പബ്ലിക്ക് ഡൊമെയിനല്ല എന്ന് സമ്മതിച്ചു.--ചള്ളിയാൻ ♫ ♫ 02:22, 7 സെപ്റ്റംബർ 2007 (UTC)


ചള്ളിയാനേ, രണ്ടും ഒന്നാണെന്നു തോന്നിയാൽ ശരിയാവില്ല. രണ്ടും പകർപ്പവകാശനിയമപ്രകാരം രണ്ടു തന്നെയാണ്‌. നോൺ കമേർഷ്യലും കമേർഷ്യലും തമ്മിൽ ചിലപ്പൊ വലിയ വ്യത്യാസം തന്നെ ഉണ്ടാവാം. ആദ്യം പറഞ്ഞവൻ നിർബന്ധമായും നോൺ -കമേർഷ്യൽ ആവശ്യത്തിനു മാത്രം ഉപയോഗിക്കുന്നതിനായി വിട്ടു കൊടുത്തതാണെങ്കിൽ രണ്ടാമത്തേത് ആ നിബന്ധന വെക്കുന്നില്ല. ഇതുപോലെ ലൈസൻസ് മാറ്റി ആരോ വിക്കിയിലിട്ടതു കൊണ്ടാണ്‌ സീമയുടെ ആ വിവാദം ഉണ്ടായത്. വിക്കിപ്പീഡിയ മാർഗ്ഗരേഖകൾ ഇതാ ഇവിടെ. ഞാൻ നേരത്തേ എടുത്തെഴുതിയത് ഇം‌ഗ്ലീഷ് വിക്കിപ്പീഡിയയിലെ അപ്‌ലോഡ് പേജിലെ നോട്ടീസാണ്‌. വിക്കിപ്പീഡിയ നോൺ കൊമേർഷ്യൽ ആണെങ്കിലും അപ്‌ലോഡ് ചെയ്യുന്ന മീഡിയാ വർക്കുകൾ നോൺ കൊമേർഷ്യൽ നിബന്ധനയുള്ളതാവരുതെന്ന് നിർബന്ധമുണ്ട്. സർ‌വ്വ സ്വതന്ത്ര വിജ്ഞാനം :-) --ജ്യോതിസ് 04:03, 7 സെപ്റ്റംബർ 2007 (UTC)ഇതു വിക്കിപീഡിഅയയുടെ നയം ആണ്.

ആദ്യം തന്നെ ഈ സം‌വാദത്തിൽ കോണ്ട്രുബ്യൂട്ട് ചെയ്യുന്നവർ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതികരിക്കുക. മലയാളം വിക്കിപീഡിയയിൽ ചിത്രം അപ്‌ലോഡ് ചെയ്യൂന്നതിനു ഒരു സമഗ്ര നയം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. നയം പരിഭാഷ ചെയ്യുമ്പോൾ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടതു "മറ്റൊരാളുടെ ചിത്രം" അയാളുടെ അനുമതിയോടെ ഞാൻ അപ്‌ലോഡ് ചെയ്താൽ എന്തു ലൈസൻസ് കൊടുക്കും എന്നതാണ്. (സൃഷ്ടാവിന്റെ അനുമതി ഇല്ലാതെ ചെയ്ത ചിത്രം ഡിലീറ്റണം എന്ന കാരയ്ത്തിൽ സംശയം ഒന്നുമില്ല). നമ്മളൊക്കെ കൂട്ടുക്കാരുടെ അടുത്തു നിന്നുള്ള ചിത്രം അയാളുടെ അനുമതിയോടെ അപ്‌ലോഡ് ചയ്തിട്ടുണ്ട്.


ഇംഗ്ലീഷ് വിക്കിപീഡിയ നോക്കിയപ്പോൾ അവിടെ ഇത്തരം ചിത്രങ്ങൾക്കു ഒറ്റ വാലിഡ് ലൈസൻസും ഇല്ല. ഏത് എടുത്താലും ചിത്രം ഡിലീറ്റു ചെയ്യും. മറ്റൊരാളുടെ ചിത്രം അപ്‌ലോഡ് ചെയ്തതു വിക്കിയിൽ വാലിഡ് ആകണമെകിൽ നിർദ്ദേശിക്കപ്പെട്ടിരിക്ക്കുന്ന നടപടി ക്രമം താഴെ പറയുന്നവ ആണ്. ഇംഗ്ലീഷ് വിക്കിയിലെ നയം വളരെ കൃത്യമായി പറയുന്നു.

സുനിൽ പറഞ്ഞ പോലെ

ഇതൊന്നും നനടക്കുന്ന കാര്യമല്ല. അതിനാൽ മറ്റുൾലവരുടെ ചിത്രം അപ്‌ലൊഡ് ചെയ്യ്യുമ്പോൾ നമുക്കു പാലിക്കാൻ പറ്റുന്ന പറ്റുന്ന ക്രമം എന്താനെന്നു കണ്ടെത്താൻ നോക്കാം.


അപ്പോ ഇനി ഈ സം‌വാദം അതിന്റെ ഗുണകരമായ പരിസമാപ്തീയിലേക്കു നയിക്കാനുൾല ഒരു ചോദ്യം. ഇത്തരം ചിത്രങ്ങൾ അപ്‌ലോ‌ഡ് ചെയ്താൽ അതു വിക്കിയിൽ നിന്നു ഡിലീറ്റ് ചെയ്യപ്പെടാതിരിക്കണം എങ്കിൽ ചേർക്കാവുന്ന ലൈസൻസ് ഏതാണ്? വളരെ ലളിതമായ ഉത്തരം ആണ് വേണ്ടതു. അതായതു ആ ലൈസൻസുകളുടെ വിക്കി കോഡ്. നമ്മുടെ ലക്ഷ്യം വള്രെ ലളിതമായ ഒരു അപ്‌ലൊഡിംഗ് നയം ഉണ്ടാക്കുക എന്നതാണ്.--Shiju Alex 04:06, 7 സെപ്റ്റംബർ 2007 (UTC)


{{cc-by-2.5-in}} എന്ന ലൈസൻസും കിട്ടാനില്ലല്ലോ? മെനുവിൽ. ഇവിടെ കാണുന്ന മറ്റു ലൈസൻസുകളും മെനുവിൽ ലഭ്യമാക്കണം.

ഞാൻ കയറ്റിയിട്ടുള്ള പടങ്ങൾക്കെല്ലാം നോൺ കമേർഷ്യൽ ടാഗ് മാറ്റാൻ അഭ്യർത്ഥിക്കാം. നോൺ കമ്മേർഷ്യലിനെ പറ്റി ചാറ്റിൽ സംസാരിച്ചു സംശയം തീർത്തു. --ചള്ളിയാൻ ♫ ♫ 08:56, 7 സെപ്റ്റംബർ 2007 (UTC)

വിക്കിപീഡിയ ഫ്രീ ആണെങ്കിലും മറ്റ് അനുമതികളെ ലംഘിക്കാൻ പ്രേരിപ്പിക്കുന്നില്ലല്ലോ. അതുകൊണ്ട് തന്നെ വിക്കിപീഡിയക്കനുയോജ്യമല്ലാത്ത ലൈസൻസ് ഉള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ ചേർക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല.--പ്രവീൺ:സംവാദം‍ 05:54, 8 സെപ്റ്റംബർ 2007 (UTC)

ഇപ്പോഴും ചോദ്യത്തിനു ഉത്തരങ്ങൾ കിട്ടുന്നില്ല. മറ്റൊരാളുടെ ചിത്രം അയാളുടെ അനുമതിയോടെ അപ്‌ലോ‌ഡ് ചെയ്താൽ അതു വിക്കിയിൽ നിന്നു ഡിലീറ്റ് ചെയ്യപ്പെടാതിരിക്കണം എങ്കിൽ ചേർക്കാവുന്ന ലൈസൻസുകൾ ഏതൊക്കെയാണ്?--Shiju Alex 06:00, 8 സെപ്റ്റംബർ 2007 (UTC)

മറ്റൊരാൾ നൽകുന്ന അനുമതി ഏതുവിധമാണെന്നും കൂടി നോക്കെണ്ടേ.--പ്രവീൺ:സംവാദം‍ 06:07, 8 സെപ്റ്റംബർ 2007 (UTC)

റെഫറൻസ്[തിരുത്തുക]

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാനകൈരളി എന്ന പ്രസിദ്ധീകരണത്തിൽ വിവരസൂചി എന്നൊരു പദം പ്രയോഗിച്ചുകണ്ടു. ആധാരസൂചിക എന്ന കൃത്രിമ വികലപദം ഉപയോഗിക്കുന്നതിലും നല്ലതാവും അത്--പ്രവീൺ:സംവാദം‍ 05:23, 1 ഒക്ടോബർ 2007 (UTC)

വിവരസൂചി "Table of Contents" അല്ലേ? --ജേക്കബ് 08:28, 1 ഒക്ടോബർ 2007 (UTC)

റഫറൻസിന്‌ വിവര സുചി ചേരില്ല എന്നാണെനിക്ക് തോന്നുന്നത്. അത് ജേക്കബ് പറഞ്ഞപോലെ കണ്ടെന്റ്സ് ആണ്‌. ആധാരസൂചിക്ക് പ്രമാണസൂചി എന്നും കൊടുക്കാം. റഫറൻസിന്‌ തക്കതായ മലയാള പദം എന്തായാലും ഇൻഫോർമേഷൻ എന്ന വിവരം ആവില്ല എന്ന് തന്നെയാണ്‌ എന്റെ അഭിപ്രായം. --ചള്ളിയാൻ ♫ ♫ 10:40, 1 ഒക്ടോബർ 2007 (UTC)

നയരൂപീകരണത്തിലെ ചില അപാകതകൾ[തിരുത്തുക]

മലയാളം വിക്കീപീഡിയയിലെ ശൈലീ പുസ്തകത്തിലെ ചില നയങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു.

1.ഉദാഹരണമായി പേരെഴുതുന്നതിലെ നയങ്ങൾ.ഒരു വ്യക്തി ഏതു പേരിലാണോ അറിയപ്പെടുന്നത് ആ പേരിൽ തന്നെ തലക്കെട്ടു വരണം എന്നതാണ്‌ ശരിയായ നയം.ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാം.ഇവിടെ പി.കെ.ശ്രീമതി ടീച്ചർ എന്നു എഴുതാൻ പാടില്ല പി.കെ. ശ്രീമതി എന്നു തന്നെ എഴുതണം.പക്ഷേ പിണറായി വിജയൻ,കൊടിയേരി ബാലകൃഷ്ണൻ എന്നു എഴുതാം.പിണറായി,കൊടിയേരി എന്നിവ സ്ഥലനാമങ്ങളും,ടീച്ചർ എന്നത് ഒരു തൊഴിലും ആണല്ലോ.പിണറായി വിജയൻ എന്നതിനു പകരം അദ്ദേഹത്തിന്റെ യഥാർത്ഥനാമമോ മറ്റു എന്തുകൊണ്ട് ഇവിടെ എഴുതുന്നില്ല.ഒരു താളിന്റെ തലക്കെട്ട് ഉപകാരപ്രദമാകുന്നത് അതു വായിച്ചാൽ തന്നെ അതിന്റെ ഉള്ളടക്കത്തെക്കുറിച്ചു അറിയാൻ ആണല്ലോ.ഒരു വ്യക്തി എങ്ങനെ അറിയപ്പെടുന്നവോ അതേ പേരിൽ തന്നെ തലക്കെട്ടു വേണം എന്ന അഭിപ്രായക്കാരൻ ആണു ഞാൻ.സ്വാമി വിവേകാനന്ദൻ എന്നതിലെ സ്വാമി വിക്കിയിൽ നിലനിർത്തിയിട്ടുണ്ട്.പക്ഷേ ശ്രീ ശ്രീ രവിശങ്കറിലെ ശ്രീ ശ്രീ നയത്തിന്റെ പേരു പറഞ്ഞ് എടുത്തു മാറ്റിയിരിക്കുന്നു.

2. ഇംഗ്ലീഷിലെ സാങ്കേതിക ചുരുക്കെഴുത്തുകളുടെ മലയാളം.ഇംഗ്ലീഷിൽ നമ്മൾ PHP എന്നു എഴുതുന്നു.പക്ഷേ ഇവിടെ പി.എച്ച്.പി. എന്നു തന്നെ എഴുതണം എന്നാണ്‌ നയം.ഒരു സാധാരണ യൂസർ ഒരിക്കലും പി.എച്ച്.പി. എന്നു തിരയില്ല. അവൻ പി എച്ച് പി എന്നു മാത്രമേ തിരയുകയുള്ളൂ.അതുപോലെ ബി.ബി.സി.,TCP/IP, തുടങ്ങിയവ ഉദാഹരണങ്ങൾ

വ്യക്തമായ ഒരു നയം ഈ രണ്ടു കാര്യങ്ങളിലും ഉണ്ടാവണം. --അനൂപൻ 08:31, 21 ഒക്ടോബർ 2007 (UTC)


അനൂപനെ അനുകൂലിക്കുന്നു. അനൂപൻ പറഞ്ഞ കാര്യങ്ങൾ വളരെ കാര്യമാത്രപ്രസക്തമാൺ. ഒരു വ്യക്തമായ നയം ചർച്ചയിലൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...Kalesh 08:39, 21 ഒക്ടോബർ 2007 (UTC)

ഒരു വിയോജനക്കുറിപ്പ്. തെറ്റ് ആരെഴുതിയാലും അത് തെറ്റ് തന്നെയാണ്‌. എന്നെങ്കിലും അത് തിരുത്തപ്പെടണം. തിരയുന്നവർക്ക് എളുപ്പത്തിനായി നമുക്ക് തെറ്റ് എഴുതിച്ചേർക്കാൻ പറ്റില്ല. അതിനായി റീഡയറക്റ്റുകൾ നിൽക്കട്ടെ. പി‌എച്ച്‌പി എന്നതിന്‌ റീഡയറക്റ്റ് പി.എച്ച്.പി. കൊടുത്താൽ കാര്യം ശരിയാകുമല്ലോ. പിണറായി വിജയൻ എന്നതും തെറ്റു തന്നെയാണ്‌. ശരിയായ പേർ ലേഖനത്തിന്റെ തലക്കെട്ടാക്കിയിട്ട് പിണറായി വിജയനിൽ നിന്ന് റീഡയറക്റ്റ് കൊടുത്താൽ മതി എന്നാണ്‌ എന്റെ അഭിപ്രായം. ടീച്ചർ എന്നത് തന്നെ മലയാളം പദമല്ല. പിന്നെ ആളുകൾ അങ്ങനെ വിളിക്കുന്നു എന്ന് കരുതി എൻ‌സൈക്ലോപീഡിയയിൽ ചേർക്കാൻ പറ്റില്ല. ചിലതൊക്കെ പ്രചരണാവശ്യങ്ങൾക്കായി ഗൗരവം കൂട്ടൻ വേണ്ടിയും ചേർക്കാറുണ്ട് [സ്കൂളി പഠിപ്പിക്കാത്തവർക്ക് വരെ മാസ്റ്റർ എന്നൊക്കെ (ടീ മാസ്റ്റർ ആയിരുന്നിരിക്കാം) ] --ചള്ളിയാൻ ♫ ♫ 14:32, 21 ഒക്ടോബർ 2007 (UTC)


വിജ്ഞാനകോശത്തിന്റെ ഉദ്ദ്യേശം തന്നെ വിവരങ്ങൾ പകരുക എന്നുള്ളതാണല്ലോ.അവിടത്തെ രാജാവ് ജിജ്ഞാലുവായ സാധാരണ യൂസറും.അപ്പോൾ ഒന്നാമത്തെ പ്രാധാന്യം നൽകേണ്ടതു യൂസർക്കു തന്നെയാണ്‌.ഏതൊരു സോഫ്റ്റ്വെയർ നിർമ്മിക്കുമ്പോഴും പ്രാഥമികമായി പരിഗണിക്കപ്പെടുന്നതും ഇതു തന്നെ.ഉപയോക്താക്കളെ പരിഗണിക്കാതെ നിർമിച്ചിരിക്കുന്ന സോഫ്റ്റ്വെയറുകൾ എല്ലാം പരാജയങ്ങൾ ആയിരുന്നു.യൂസർ ഫ്രന്റ്ലിനെസ്സ് എന്നത് സോഫ്റ്റ്വെയർ എഞ്ചിനീയറിങ്ങിലെ ഒരു പ്രധാന ഭാഗമാണ്‌.അപ്പോൾ നയങ്ങൾ രൂപീകരിക്കുമ്പോഴും,കോഡ് എഴുതുമ്പോഴും യൂസറെ തന്നെയായിരിക്കണം മുന്നിൽ കാണേണ്ടത്.അല്ലാതെ ലേഖനം എഴുതുന്നവരുടെ എളുപ്പം അല്ല.തെറ്റും ശരിയും നിർണ്ണയിക്കുന്നതും യൂസറെ മുന്നിൽ കൺടു കൊൺടായിരിക്കണം.അതുവരെ ശീലിച്ചു വന്ന ബിബിസി എന്ന പ്രയോഗം വിക്കിക്കു വേണ്ടി ഒരു യൂസറും മാറ്റില്ല. മഹാത്മാഗാന്ധി ,ശ്രീ നാരായണഗുരു എന്നൊക്കെ താളുകൾക്കു പേരു നൽകാമെങ്കിൽ ശ്രീ ശ്രീ രവിശങ്കർ എന്നും ബിബിസി എന്നും തന്നെ നൽകണം.--അനൂപൻ 15:06, 21 ഒക്ടോബർ 2007 (UTC)

ബ്രിട്ടാനിക്ക നോക്കൂ. അത് യൂസറെ മനസ്സിൽ കണ്ടല്ല പക്ഷേ വസ്തുതകൾ ആധാരമാക്കിയാണ്‌. അനൂപൻ പറയുന്നതിനോട് യോജിക്കുന്നു എങ്കിലും തെറ്റ് തെറ്റ് തന്നെയാണ്‌. ശരിയായത് മാത്രമേ പ്രോത്സാഹിപ്പിക്കാവൂ. യൂസർ ഫ്രൻലിയാക്കാൻ റീഡയറക്റ്റ് മതിയാവും. അതായത് തിരയുന്നവർക്കായി. --ചള്ളിയാൻ ♫ ♫ 15:28, 21 ഒക്ടോബർ 2007 (UTC)


അനൂപൻ പറഞ്ഞ ഓരോ വാക്കും അതി ശക്തമായി അനുകൂലിക്കുന്നു.

ബി.ബി.സി എന്ന് കുത്തുകളിട്ട് ആരും സെർച്ച് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. മഹാത്മാഗാന്ധി എന്നല്ലാതെ എം.കെ.ഗാന്ധി എന്ന് സെർച്ച് ചെയ്യും എന്നും എനിക്ക് തോന്നുന്നില്ല. വിക്കിപീഡിയയുടെ നയങ്ങളും മറ്റും സാധാരണ ജനം അറിയണമെന്നില്ല. ബ്രിട്ടാനിക്കയുടെ 32-33 വാല്യങ്ങൾ ഇപ്പോൾ സാധാരണജനം ആരേലും തപ്പുമോ? അതിന്റെ ഇലക്ട്രോണിക്ക് രൂപമോ ഓൺലൈൻ രൂപമോ അല്ലേ തപ്പു?

റീഡയറക്റ്റുകൾ നല്ലൊരു ഓപ്ഷനാൺ. Kalesh 15:32, 21 ഒക്ടോബർ 2007 (UTC)

 1. ഒന്നാമത്തെ പ്രശ്നത്തിനുള്ള പരിഹാരമായി, പൊതുവേ ഉപയോഗിക്കുന്ന പേര്‌ വിക്കിപീഡീയയിൽ തലക്കെട്ടായി ഉപയോഗിക്കുക എന്നതാണ്‌ എന്റെ അഭിപ്രായം (പ്രത്യേകിച്ച് വിവേകാനന്ദൻ എന്നോ രവിശങ്കർ എന്നോ എഴുതിയാൽ നോക്കുന്നവർക്ക് മനസിലാവില്ല).. ബഹുമാനത്തിനായി നൽകുന്ന ശ്രീ ടീച്ചർ മാസ്റ്റർ എന്നിവ ഒഴിവാക്കുക എന്നേ അതിൽ ഉദ്ദേശിക്കുന്നുള്ളൂ.. എന്നാൽ ഒരു വ്യക്തി മാസ്റ്റർ എന്നു ചേർത്തില്ലെങ്കിൽ തിരിച്ചറിയില്ല എന്ന അവസ്ഥയിൽ മാസ്റ്റർ എന്നു ചേർക്കുകയും വേണം.
 2. ചുരുക്കെഴുത്തിന്‌ ഒരു ഐക്യരൂപം വേണമെന്നുള്ളതു കൊണ്ടാണ്‌ കുത്തിട്ട രൂപം വേണം എന്നു പറയുന്നത് ആവശ്യത്തിന്‌ റീഡയറക്റ്റ് കൊടുത്ത് പ്രശ്നം പരിഹരിക്കാമെന്നതിനാൽ ഈ നയത്തിനൊരു മാറ്റം വേണമെന്നു തോന്നുന്നില്ല. (എന്നു വച്ച് യുനിസെഫിന്‌ യു.എൻ.ഐ.എസ്.ഇ.എഫ്. എന്നെഴുതണമെന്നില്ലാട്ടോ :) )

--Vssun 17:41, 21 ഒക്ടോബർ 2007 (UTC)

മാഷെന്മാരെല്ലാം ക്ഷമിക്കുക. ആരെങ്കിലും മലയാളം വിക്കിയിൽ മലയാളത്തിലെഴുതി ഏതെങ്കിലും കാര്യം അന്വേഷിക്കുമെന്ന് കരുതണ്ട. കാരണം ഇവിടെ വന്നതിനുശേഷം വളരെയധികം സമയം ചെലവഴിച്ചാൽ മാത്രമേ മലയാളം ഏകദേശം വഴങ്ങി വരുകയുള്ളൂ. അതുകൊണ്ട് ലേഖനങ്ങളിൽ English re-direct നൽകുന്നത് വളരെയധികം നന്നായിരിക്കും എന്നാണ്‌ എൻറെ അഭിപ്രായം. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എങ്കിൽ ഇത്രയും ഈ താളിൽ നിന്നും മാറ്റാൻ അപേക്ഷിക്കുന്നു. സസ്നേഹം--സുഗീഷ് 18:07, 21 ഒക്ടോബർ 2007 (UTC)

ലേഖനത്തിൽ ഇംഗ്ലീഷ് റീഡയറക്ട് പ്രെറ്റി യു.ആർ.എൽ. ഉപയോഗിച്ച് കഴിയുന്നതും കൊടുക്കുക. ശ്രീ രവിശങ്കർ എന്നുതന്നെയാണ് ശരി. simy 18:59, 21 ഒക്ടോബർ 2007 (UTC)


ഇപ്പോഴത്തെ നയത്തിനു പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ബദൽ നിർദ്ദേശങ്ങൾ സമർപ്പിക്കാം. വിക്കിയിലെ നയങ്ങൾ ഒരിക്കലും മാറ്റില്ല എന്ന നിയമത്തോടെ അല്ല ഉണ്ടക്കുന്നതു. അതിനാൽ കൂടുതൽ വ്യക്തതയും സ്വീകാര്യതയും സാമാന്യ യുക്തിക്കുചരുന്നതും വിക്കി വായിക്കുവാൻ വരുന്ന സാധാരണ യൂസറുമാരെ സഹായിക്കുകയും ചെയ്യുന്ന നയങ്ങൾ വരുന്നത് നന്ന്.

ആദ്യമായി മലയാളം വിക്കിയിൽ വായനക്കാരെ കുറിച്ച് ചിന്തിക്കുന്ന ഒരു എഴുത്തുകാരൻ ഉണ്ടായി എന്നതു ഒരു നല്ല കാര്യം. അങ്ങനെ ഒരു വാദം പല വേദികളിൽ ഉന്നയിച്ചതിന്റെ പേരിലാണ്‌ എനിക്കുപലപ്പോഴും പഴി കേട്ടതു. വിക്കിയലെ നയങ്ങളും ഫോർമാറ്റിങ്ങിലും മറ്റും മുള്ള എല്ലാ മാറ്റങ്ങളും, വിക്കി വായിക്കുവാൻ വരുന്ന സാധാരണ ഉപയോക്താവിനെ മുന്നിൽ കണ്ടു വേണം രൂപീകരിക്കുവാൻ.അല്ലാതെ വിക്കിയിൽ മുങ്ങി നടക്കുന്ന നമ്മളെപോലെയോ ,അല്ലെങ്കിൽ എന്നിലെ സാങ്കേതിക പരിജ്ഞാനത്തെ തൃപ്തിപ്പെടുത്താനോ വേണ്ടിയാകരുത് വിക്കിയിൽ (പ്രത്യേകിച്ച് വിക്കി ഉപയോഗിക്കുവാൻ തന്നെ കുറച്ച് സാങ്കേതിക ജ്ഞാനം ആവശ്യമുള്ള മലയാളം പോലുള്ള വിക്കികളിൽ) നയങ്ങൾ രൂപീകരിക്കേണ്ടത്. --Shiju Alex 04:09, 22 ഒക്ടോബർ 2007 (UTC)ഈ സം‌വാദത്തിലെ ഒന്നാമത്തെ വിഷയത്തിനായി ശൈലീപുസ്തകത്തിൽ ഒരു വാചകം ചേർക്കാനായി ഉദ്ദേശിക്കുന്നു..

യഥാർത്ഥനാമത്തിലല്ല‍ വ്യക്തി പ്രധാനമായും അറിയപ്പെടുന്നതെങ്കിൽ കൂടുതലായും അറിയപ്പെടുന്ന നാമം ഉപയോഗിക്കാം

രണ്ടാമത്തെ കാര്യം റീഡയ്റക്റ്റുകൾ കൊണ്ട് പരിഹരിക്കപ്പെടാവുന്നതായാൽ പുതിയ നയത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല്..

വോട്ടെടുപ്പ് ആവശ്യമെങ്കിൽ ആകാം.. --Vssun 18:05, 22 ഒക്ടോബർ 2007 (UTC)

അതെ ഒരു വ്യക്തി ഏറ്റവും കൂടുതൽ അറിയപ്പെടുന്നതെങ്ങിനെയാണെന്നോ അങ്ങിനെയാണ്‌ തലക്കെട്ട് കൊടുക്കേണ്ടത് എന്നെന്റെ അഭിപ്രായം, ജയൻ എന്ന സിനിമാനടനെ നമുക്കറിയാം, ഓലയിൽ പൊന്നച്ചംവീട്ടിൽ കൃഷ്ണൻ നായർ എന്നെഴുതുനത് ശരിയാകണമെന്നില്ല--പ്രവീൺ:സംവാദം‍ 03:46, 23 ഒക്ടോബർ 2007 (UTC)
Yes check.svg പുതിയ നയം ചേർത്തു--Vssun 19:49, 23 ഒക്ടോബർ 2007 (UTC)

ഇവിടെ വോട്ടെടുപ്പൊന്നുമില്ലാതെ നയം രൂപീകരിച്ചിരിക്കുന്നു. ചുരുങ്ങിയ പക്ഷം എത്രപേർ/മൊത്തം എന്നു പോലും അറിയിച്ചിട്ടില്ല. ഇതും മലയാളം വിക്കിയുടെ നയങ്ങളാണോ.. --FirozVellachalil 10:24, 6 ജൂൺ 2008 (UTC)


എന്തിനും ഏതിനും വോട്ടെടുപ്പ് നടത്തുക എന്നതു വിക്കിയുടെ അടിസ്ഥാന നയങ്നഗ്ല്ക്കു എതിരാണു. കാരണം വിക്കി ഒരു ജനാധിപത്യ സം‌വിധാനം അല്ല. ഭൂരിപക്ഷത്തിന്റെ അഭിപ്രായം എന്നതിനപ്പുറം സമവായത്തിൽ എത്തി ചേർന്നവ നയങ്ങൾ ആക്കുക എന്നതാണു വിക്കിയുടെ അടിസ്ഥാന നയം. ഭൂരിപക്ഷം ആണു എപ്പോഴും ശരി എന്ന നയം ഏതൊരു സം‌വിധാനത്തിന്റേയും തകർച്ചയിലേക്കേ നയിക്കൂ. --ഷിജു അലക്സ് 10:36, 6 ജൂൺ 2008 (UTC)


പുതുതായി വിക്കിയിലെത്തുന്ന ആൾ ഒരിക്കലും മലയാളത്തിലെഴുതുകയോ സെർച്ച് ടൂൾ ഉപയോഗിക്കുകയോ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.ഇൻഡെക്സ് നോക്കിയോ ഒരു പേജിൽ നിന്ന് മറ്റൊരു പേജിലേക്ക് ലിങ്ക് വഴിയോ ആയിരിക്കും യൂസർ സഞ്ചരിക്കുക.ഒരു ലേഖനത്തിന്റെ തലക്കെട്ട് പൊതുവെ അറിയപ്പെടുന്ന നാമം ആയിരിക്കണം. കാരണം അത് തെറ്റാണെങ്കിൽ കൂടി കൂടുതൽ പേർ ഉപയോഗിക്കുന്നതും ഒരിക്കലും മാറ്റം വരാൻ സാധ്യതയില്ലാത്തതുമാണ്.ലേഖനത്തിൽ ഒറിജിനൽ നാമം പരാമർശിക്കുകയും ചെയ്യും . ഒറിജിനൽ നാമത്തിൽ നിന്ന് റീഡയറക്ടും കൊടുക്കുമല്ലോ? --78.93.106.166 15:30, 6 ജൂൺ 2008 (UTC)

റീഡയറക്റ്റും ഇൻഡക്സിൽ കാണുമല്ലോ? അപ്പോൾ മേൽ പറഞ്ഞ പ്രശ്നം ഒഴിവാകും.ചില സിനിമാ നടികൾ കേരളത്തിൽ ഒരു പേരിലമും മറ്റു ദേശങ്ങളിൽ മറ്റു പേരിലുമാണ്‌ അറിയപ്പെടുന്നത്. പിന്നെ മാറ്റമില്ലാത്തത് അറിയപ്പെടുന്ന പേരല്ലല്ലോ.യഥാർത്ഥ പെരല്ലേ മാറ്റമില്ലാതിരിക്കുക. അതല്ലേ നമ്മൾ പിന്തുടരേണ്ടത്? ഫിറോസ് വെള്ളച്ചാലിന്റെ അഭിപ്രായത്തോടെ യോജിക്കുന്നു. --117.196.129.85 15:48, 6 ജൂൺ 2008 (UTC)
മറ്റു ദേശത്തുള്ള സിനിമാ നടിമാരുടെ കാര്യം അന്വേഷിച്ച് മറ്റുദേശക്കാർ മലയാളം വിക്കിയിലെത്തുകയില്ലല്ലൊ? ഒരു ലേഖനം കാണുമ്പോൾ അറിയപ്പെടുന്ന പേരാണ് ആ ലേഖനത്തിനു മുകളിൽ വലിയ അക്ഷരത്തിൽ കാണാൻ നല്ലത്.അസ്സൽ പേരും ഇൻഡെക്സിലും കാണുമല്ലോ? --78.93.106.166 16:40, 6 ജൂൺ 2008 (UTC)

മര്യാദ[തിരുത്തുക]

ഈ സം‌വാദത്തിൽ നിന്നും എനിക്കു തോന്നുന്ന അഭിപ്രായം:- എത്ര തവണ പറഞ്ഞിട്ടും വിക്കിപീഡിയയുടെ അന്തസത്ത അനുസരിക്കാൻ മടിക്കുന്ന ബ്ലൂമാൻ‌ഗോവക്കും സിദ്ധിക്കിനും ചെറിയൊരു പണിഷ്മെന്റ് നൽകാം(ഒരു ഒരാഴ്ച ബ്ലോക്ക്), ജ്യോതിസിനൊരു ഓരോ കുഞ്ഞു കൊട്ടും നൽകാം[ക്ഷമകെട്ടതിന്‌ ;-)]--പ്രവീൺ:സംവാദം‍ 12:32, 18 നവംബർ 2007 (UTC)

പോരാ ഈ രണ്ട് യൂസർസും കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചയായി വിക്കിയിൽ സ്ഥിരമായി എഡിറ്റുന്നവരുടെ ക്ഷമ പരീക്ഷിക്കുകയാണ്‌. എല്ലാ യൂസേർസിനും ഇപ്പോ ഈ രണ്ടു യൂസേർസിന്റെ വാൻഡലിസവും സം‌വാദത്തിന്റെ പിറകേ നടക്കലാണ്‌ പണി.

വിക്കിപീഡിഅയരുടെ ക്ഷമയെ പരീക്ഷിക്കുന്ന ഈ രണ്ടു യൂസേർസിനേയും ഒരാഴ്ച ബ്ലൊക്കിയതു കൊണ്ടും കാര്യമില്ല. പ്രത്യേകിച്ച് ഒരു ബ്ലൊക്ക് വങ്ങിയിട്ടും അപരമൂർത്തി എന്ന പേരിൽ പുതിയ ഒരു സൊക്കുമായി രംഗത്തിറങ്ങിയിരിക്കുന്ന സ്ഥിതിക്ക്.

ജ്യോതിസ് അദ്ദേഹത്തിന്റെ കടമയേ ചെയ്തുള്ളൂ. അതിനു വാർണിംഗ് ഒന്നും കൊടുക്കെണ്ട ആവശ്യമില്ല. കാര്യനിര്വാഹക പണി എന്നു പറഞ്ഞാൽ പല്ലു പോയ സിംഹം എന്ന പോലെ ആവുക എന്നല്ല. --Shiju Alex 12:39, 18 നവംബർ 2007 (UTC)

ഒരാഴ്ച മാത്രം ബ്ലോക്ക് ചെയ്താൽ അത്ര കാലം മാത്രമേ നമുക്കു സമാധാനം കിട്ടൂ.പകരം എന്നെന്നേക്കുമായി ബ്ലോക്ക് ചെയ്യുകയാണെങ്കിൽ അതിനോടാണ്‌ എനിക്ക് കൂടുതൽ യോജിപ്പ്,കൂടെ ഐ.പി. യും ബ്ലോക്കണം.അതു കോണ്ടു മലയാളം വിക്കിപീഡിയക്കു നഷ്ടങ്ങൾ ഒന്നും ഇല്ല താനും--അനൂപൻ 15:47, 18 നവംബർ 2007 (UTC)

അതെ ജ്യോതിസിന് ഒരു കൊട്ടുവേണം. നേരത്തേ ബ്ലോക്ക് ചെയ്യാതെ നോക്കി നിന്നതിനാണെന്നു മാത്രം. സദ്യ ഒരുക്കിയിരിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്..--ചള്ളിയാൻ ♫ ♫ 15:49, 18 നവംബർ 2007 (UTC)


ബ്ലൂ മാംഗോ സാദ്ദിക്ക് സിദ്ധീഖ് എന്നിവരെ സഹവിക്കിയന്മാരോട് പലിക്കേണ്ട മര്യാദ പാലിക്കുന്നില്ലെന്നതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം സമയോചിതമാണ്. അതിലേറെ പ്രധാനമായ ഒരു പ്രശ്നം എടുത്തു പറയാനുണ്ട്. വിക്കിയെ മതവല്ക്കരിക്കുക എന്ന അജണ്ടയാണ് ഈ രണ്ടു പേരും നടത്തിക്കൊണ്ടിരുന്നത്. ഒരു വിഷയമോ ചിത്രമോ അനിസ്ലാമികമാണ് എന്ന് മതേതരമായ വേദിയിൽ പറയാൻ ഇവർ ധൈര്യം കാണിക്കുന്നത് ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ കാരണമാണ്. വിക്കി വിജ്ഞാനകോശമാണെന്നും അത് മതേതരമാണെന്നും അംഗീകരിക്കാൻ സാധിക്കാത്തവർക്ക് ഇവിടെ എന്താണ് കാര്യം?

 മംഗലാട്ട്  ►സന്ദേശങ്ങൾ 

സിസോപ്പുമാർ സമയോജിതമായി ഇടപെടുന്നില്ല എന്ന പരാതി എനിക്കുണ്ട്. പഴുത്ത് വ്രണമാകുന്നതിനു മുന്നേ മുറിവുകൾ ഉണക്കാൻ ശ്രമിക്കണം. ഒരുപാട് സമയം കളയുന്നുണ്ട് സം‌വാദങ്ങൾ. നല്ലതിനുവേണ്ടിയായിരുന്നു എങ്കിൽ വിഷമം ഇല്ലായിരുന്നു.--ചള്ളിയാൻ ♫ ♫ 16:22, 18 നവംബർ 2007 (UTC)

പ്രവീൺ, ക്ഷമകെട്ടല്ലതു പറഞ്ഞത്. നല്ല ക്ഷമയോടെയും സ്നേഹത്തോടെയും ഇവർ രണ്ടാളും വന്ന കാലം മുതലേ ഇവരോടു സംസാരിക്കാൻ ശ്രമിക്കുന്നതാണ്‌ (ഇല്ലെങ്കിൽ ഇവർ ഇല്ലെന്നു പറയട്ടെ). ഇപ്പോഴും ആ സ്നേഹത്തിനു കുറവൊട്ടുമില്ല. ബ്ലോക്ക് ചെയ്യാൻ എളുപ്പം കഴിയും. നന്നാക്കിയെടുത്താൽ വിക്കിക്കു മുതൽക്കൂട്ടാവെമെങ്കിൽ ആവട്ടെ എന്നു കരുതി. ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള എന്നാണ്‌ എന്റെ മതം. എനിക്കു പറയാനുള്ളത് ഞാൻ നേരത്തേ തന്നെ പ്രവീണിനോടും സുനിലിനോടും പറഞ്ഞതുമാണല്ലോ, അല്ലേ? :). വാൽക്കഷണം - സിദ്ധിക്കിനേയോ സാദിക്കിനേയോ നമ്മൾ ഇവിടെ ബ്ലോക്കണമെന്നു പറയുന്നത്? (പാവം സാദിക്ക് ) :). -ജ്യോതിസ് 16:38, 18 നവംബർ 2007 (UTC)

ശരിയാണ്, ചള്ളിയാൻ പറഞ്ഞതിനോട് യോജിക്കുന്നു. പ്രവീണും മഹേഷ് മംഗലാട്ടും എന്നെ അപമാനിക്കുന്നേ... :-) --സാദിക്ക്‌ ഖാലിദ്‌ 16:42, 18 നവംബർ 2007 (UTC)
വിഷയത്തിൽ നിന്നും എല്ലാവരും വ്യതിചലിക്കുന്നു.--അനൂപൻ 16:47, 18 നവംബർ 2007 (UTC)

അയ്യോ..സിദ്ധീഖിനും ബ്ലുമാൻഗോക്കും ഇനി വിക്കിയിൽ സ്ഥാനമില്ല...പാവം..ബ്ലൂമാൻഗോ താൻ എന്തിനാ വലിയ ഹാർഡ് വെയർ വിദഗ്ദനായി നിൽക്കുന്നത്? വിക്കിയിൽ കയറാൻ വല്ല ശ്രമവും നടത്തുമോ നീ...നിൻറെ വൈദഗ്ദ്യം’ ഞങ്ങൾ ഒന്നു കാണട്ടെ! hide ip prog. ഉള്ളതൊന്നും പാവം തിരുവിതാം കൂറിലെ കൂപ് മണ്ടൂക്ക്കൾക്കറുയില്ലേ? അപരമൂർത്തി 17:47, 18 നവംബർ 2007 (UTC)

മുകളിൽ നടത്തിയ ഇത്തരം കമാൻറ്രുകൾക്കൊന്നും എന്നെ കൂട്ടു പ്രതിയാക്കരുത് പ്ലീസ് --ബ്ലുമാൻ‍ഗോ 18:11, 18 നവംബർ 2007 (UTC)

അപരമൂർത്തിക്ക് - ഐപ്പി ഒളിപ്പിച്ചാൽ എല്ലാം കഴുകാമെന്ന് കരുതുന്നുണ്ടെങ്കിൽ അതൊരു ആവറേജ് നെറ്റ് യൂസറുടെ മണ്ടൻ വിചാരങ്ങളാണെന്നു മനസ്സിലാക്കുക. ചർച്ചയിൽ വല്ലതും പറയാനുണ്ടെങ്കിൽ മാത്രം പറയൂ.--ജ്യോതിസ് 23:10, 18 നവംബർ 2007 (UTC)

ബ്ലൂമാംഗോ,സിദ്ധീക്ക് എന്നാണ് ഉദ്ദേശിച്ചത്. പ്രവീണിനെ പിന്തുടർന്നതിനാൽ വന്ന പിശകാണ്. അക്ഷരത്തെറ്റുകാരണം ഉണ്ടായ മന:ക്ലേശത്തിന് ക്ഷമാപണം.

 മംഗലാട്ട്  ►സന്ദേശങ്ങൾ 


hide ip progലുള്ള വൈദഗ്ദ്യം ഒക്കെ ബ്ലൂമാൻഗോയും അപര മൂർത്തിയും പ്രകടിപ്പിക്കുന്നതു താമസിയാതെ നമുക്ക് കാണാം.

മതപരമായ ഒരു സെറ്റപ്പിൽ ജനിച്ച് പഠിച്ച് വളർന്ന് ഇപ്പോൾ അങ്ങനെ ഒരു സ്ഥലത്തു തന്നെ ജോലിയും ചെയ്യുന്ന ഈ രണ്ട് യൂസേർസിനും ഒരു സെക്കുലർ ലോകത്ത് (അതും സൈബർ ലോകത്ത്) കടന്നു വന്നപ്പോഴുള്ള സ്ഥലകാല ഭ്രമമായേ ഞാൻ ഇതിനെ കാണുന്നുള്ളൂ. അതു കൊണ്ടാണ്‌ എല്ലാം മതം എന്ന മഞ്ഞ കണ്ണടിയിലൂടെ കാണുന്നത്. അല്ലെങ്കിൽ എന്റെ ദൈവം നിന്റെ ദൈവത്തെ തട്ടും, അല്ലെങ്കിൽ ദൈവത്തെ പറ്റി അങ്ങനെ ഒക്കെ വിചാരിക്കുന്നതു പോലും പാപമാണ്‌[അവലംബം ആവശ്യമാണ്] എന്ന രീതിയിൽ ഉള്ള കമെന്റുകൾ ഒന്നും ഇടെണ്ടി വരില്ലായിരുന്നു.

[സംവാദം ആദം]

എന്റെ അഭിപ്രായത്തിൽ അപര മൂർത്തിയുടെ യഥാർത്ഥയൂസറിനെ ഇനി പെർമനന്റായി ബ്ലൊക്കുന്നതിനു പ്രത്യേകിച്ചു കാരണം ഒന്നും വേണ്ട. ബ്ലമാംഗോ എന്ന യൂസർ വിക്കിയുടെ നയം ഒക്കെ മനസ്സിലാക്കി നല്ല എഡിറ്റുകൾ നടത്തുന്ന യൂസർ ആവുക ആണങ്കിൽ അദ്ദേഹത്തിനു വാർണിംഗോ ബ്ലൊക്കൊ ഒന്നും ആവശ്യമില്ല. കാരണം ഞാൻ മുൻപ് പറഞ്ഞതു പോലെ അദ്ദേഹത്തിനു വിക്കിയിൽ എഡിറ്റുകൾ നടത്തേണ്ടുന്ന രീതി‍ മനസ്സിലാക്കാൻ ഒരവസരം കൂടി നൽകാം. --Shiju Alex 03:49, 19 നവംബർ 2007 (UTC)


ഈ ചർച്ച എത്രയും പെട്ടന്ന് അവസാനിപ്പിക്കണം.ഇത്രയേറേ പ്രശ്നങ്ങൾ വിക്കിയിൽ വരുത്തി വെച്ച ബ്ലൂമാൻ‌ഗോ,സിദ്ദിഖ് എന്നീ രണ്ടു യൂസേർസിനെ ബ്ലോക്ക് ചെയ്യുന്നതിൽ എന്തിനാണിത്ര അമാന്തം.ഇത്രയേറെ പറഞ്ഞിട്ടും,ഉപദേശിച്ചിട്ടും വിക്കി മര്യാദകൾ അനുസരിക്കാത്ത, മറ്റു യൂസേർസിന്റെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന (കൂപമണ്ഡൂകം എന്ന പ്രയോഗം ഇവിടെ സൂപ്പർ ഹിറ്റ് ആയല്ലോ)ഇവരെ വച്ചിരിക്കുന്നതെന്തിനാണ്‌.ഒരു വോട്ടെടുപ്പ് നടത്തി തീരുമാനമെടുക്കണമെങ്കിൽ അതു ആവാം.എനിക്കെന്താണിത്ര തിരക്ക് എന്ന് ആരെങ്കിലും ചോദിക്കുന്നുണ്ടെങ്കിൽ അതിനുള്ള ഉത്തരം ഇതാണ്‌.വിക്കി കൂടുതൽ ക്രിയാത്മകമായി കാണാൻ ഉള്ള ഒരു ആഗ്രഹം കൊണ്ടാണ്‌.ഇവന്മാർ ഉള്ളപ്പോൾ അതൊരിക്കലും നടക്കില്ല എന്നെനിക്ക് ഉറപ്പും ഉണ്ട്--അനൂപൻ 04:25, 19 നവംബർ 2007 (UTC)
സംവാദങ്ങളെല്ലാം പിന്തുടരുന്നുണ്ടെങ്കിലും അഭിപ്രായം ആദ്യമായാണ് പറയുന്നത്.

അനാരോഗ്യപരമായ സംവാദങ്ങളോ അതിലുപയോഗിക്കുന്ന മോശം ഭാഷയോ ഒരു തരത്തിലും ഈ പ്രസ്ഥാനത്തിന് ഭൂഷണമല്ല. ഇതിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുവാൻ വയ്യാത്തവർ പോകട്ടെ എന്നു തന്നെ വയ്ക്കണം. --Arayilpdas 07:23, 19 നവംബർ 2007 (UTC)

എന്നന്നേക്കുമായി ബ്ലോക്കു ചെയ്യേണ്ട കാര്യമൊന്നുമില്ല. ബ്ലൂമാൻ‌ഗോവ നല്ല തിരുത്തലുകളും നടത്താൻ ഇടയുണ്ടെന്ന് ഈ സം‌വാദം കാണുമ്പോൾ എനിക്കു തോന്നുന്നു. പിന്നെ വാചകമടിയുടെ കാര്യത്തിൽ ആരും പിന്നിലൊന്നുമായിരുന്നില്ല. ഇതുവരെ ഇക്കാര്യത്തിൽ ദൃഢമായ ഒരു നയം ഇല്ലായിരുന്നു താനും. പക്ഷേ സിദ്ധിഖിന്റേയും നീലമാങോയുടേയും തിരുത്തലുകൾ- മറ്റുമതസ്ഥരിൽ ഒരു അടിച്ചേപ്പിക്കൽ ശൈലിയായി തോന്നുന്നതിനാൽ പെട്ടന്നു തിരിച്ചറിയാം എന്നുമാത്രം(കൂടെ നമ്മളവരെ നോട്ടു ചെയ്തൂ വെക്കുകയും ചെയ്യും). സിദ്ധിഖ് മിക്കവാറും ഈ ശൈലി തുടരുമെന്നു തോന്നുന്നു. ജ്യോതിസ് ചെയ്തത് തെറ്റായിപ്പോയി എന്ന് ഞാൻ കരുതുന്നില്ല, ആരും വക വെക്കുന്നില്ലങ്കിലും വ്യക്തിപരമായി ആക്രമിക്കരുതെന്ന നയം ഉണ്ടെന്നാണെന്റെ വിശ്വാസം, അതുകൊണ്ട് ആരെങ്കിലും ഇതു കണ്ടില്ലേ എന്നും ചോദിച്ചെന്നിരിക്കും.--പ്രവീൺ:സംവാദം‍ 11:45, 19 നവംബർ 2007 (UTC)

എന്തുകൊണ്ട് ഇവരെ ബ്ലോക്ക് ചെയ്യണം?[തിരുത്തുക]

1. സഹവിക്കിയന്മാരോട് മാന്യമല്ലാത്ത രീതിയിൽ പെരുമാറുന്നു, ഒരിക്കലല്ല, ആവർത്തിച്ച്. ഏതെങ്കിലും ഒരാളോടല്ല, പലരോടും.

2. ഇതിനായി സോക്ക് പപ്പറ്റിനെ സൃഷ്ടിച്ചു.

3. വിക്കിയിൽ മതപരത കടത്തിക്കൊണ്ടുവന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു.

വിക്കി സമൂഹത്തിന്റെ താല്പര്യങ്ങൾക്ക് എതിരായി ഇങ്ങനെ പ്രവർത്തിക്കുന്നവരോട് ഉദാരതാ സമീപനം എത്രകാലം തുടരും? തുടരുന്നുവെങ്കിൽ തന്നെ ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ഇങ്ങനെ ഉദാരത പുലർത്തുന്നത്?

 മംഗലാട്ട്  ►സന്ദേശങ്ങൾ 

നിര്ദ്ദേശം സമയോചിതം തന്നെ. ഇതു മൂന്നും ചെയ്തിട്ടും ഒരു കോട്ടവും കൂടാതെ ഒരുത്തന് സിസോപ്പാവാനിരിക്കുന്ന സമയം. ചള്ളിയാനെപ്പറ്റിയാണ് പറയുന്നത്. ചള്ളിയാന് ചെയ്തതില് കവിഞ്ഞ നെറികേടൊന്നും ഈ മുസല്മാന്മാര് ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല. ചുരുങ്ങിയ പക്ഷം അവര് കുടുംബത്തെ പറയിക്കുന്നില്ലെന്നു വിചാരിക്കുന്നു. ഇവരുടെ വിവരംകെട്ട മതഭാഷണങ്ങള്പോലെ തന്നെ അശ്ലീലമാണ് ചള്ളിയാന്റെ സ്വന്തം പുരുഷോത്തമന്റെ കേരള ചരിത്രം. ചള്ളിയാന്റെ മീറ്റ് പപ്പെറ്റായി തുടങ്ങിയ അരുണയുടെ ഹിന്ദു അനുഷ്ഠാന കോശ രചനയുടെ സ്ഥിതിയും വേറൊന്നല്ല. ഇപ്പോള് ചള്ളിയാന്റെ സിസോപ്പ് വോട്ടിങ്ങിലുമുണ്ട് ചള്ളിയാന്റെ സോക്കുകള് എന്ന് സംശയിക്കാത്തവര് ഇവിടെ എത്ര പേരുണ്ട്?--calicuter


താങ്കൾ പറയുന്നത് ഞാൻ കേട്ടു കൊണ്ടിരിക്കണമ്മ് എന്നാണോ കാലിക്കൂട്ടരേ. വിക്കിയെ വിക്കീക്ക് പുറത്ത് നാറ്റികാൻ കച്ചകെട്ടി ഇറങ്ങിയ ആളല്ലേ എന്തായി അവിടെ? കൂടെ എത്ര പേരുണ്ട്?എൻറെ സോക്കുകളെ കണ്ടു പിടിച്ചില്ലേ ഇതുവരെ. പിന്നെ പേർസണൽ അറ്റാക്ക് ഐ.പി. ബ്ലോക്ക് വരെ വിളിച്ച് വരുത്തൂം എന്നറിയില്ലേ. താങ്കൾ പേരെടുത്ത് വിമർശിക്കുന്നത് നിർത്തണമെന്ന്ന് പണ്ട് ആവശ്യപ്പെട്ടതാണ്, ഉള്ള പ്രശ്നത്തിൻറെ കൂടെ ഇനി ഈ സം‌വാദവും കൂടി വേണോ? --ചള്ളിയാൻ ♫ ♫ 16:52, 19 നവംബർ 2007 (UTC)

കേട്ടുകൊണ്ട് ഇരിക്കുകയോ നില്ക്കുകയോ വെളിച്ചപ്പെടുകയോ ഒക്കെ ചള്ളിയാന്റെ സൌകര്യം. ഫ്ലിക്കറില്നിന്നു കട്ടെടുത്ത ഫോട്ടോകള് വെച്ചുള്ള പാവ ഇപ്പോഴേ ചെയ്തല്ലോ വോട്ട്. വിക്കിയെ നാറ്റിക്കാന് കച്ചയുടുത്തത് പോട്ട്, സ്വന്തം കുടുംബത്തെ നാറ്റിക്കുന്നതിലപ്പുറമാണോ ഇഷ്ടാ അത്. കിട്ടാന്പോവുന്ന സിസോപ്പ് പദവി വെച്ച് ഇപ്പോഴേ ബ്ലോക്ക് കാട്ടി വിരട്ടല്ലേ. പേരെടുത്ത് വിമിര്ശിക്കുന്നതാണ് പ്രശ്നം അല്ലേ. പകരം പ്രമാധാരാസൂചികയുടെ ഉപജ്ഞാതാവ് എന്നു പറഞ്ഞാല് വിരോധമുണ്ടാവുമോ?

താങ്കൾ ഫ്ലിക്കറിൽ നിന്ന് കട്ടെടുത്ത ഫോട്ടോകൾ വച്ചുള്ള പാവ എന്ന് പറഞ്ഞത് ആരെയാണ്‌ എന്ന് മനസ്സിലായില്ല.(ബിജു നെയ്യനെയാണോ ആവോ? ) എങ്കിലും ഇത്തരം അരോപണങ്ങൾ ഉന്നയിക്കുന്നതിനു മുന്ന് ആലോചിക്കണം എന്ന് അപേക്ഷിക്കുന്നു. പിന്നെ താങ്കൾ ഉന്നയിച്ച കാര്യം തെളിയിക്കാനും ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം അതിന്റെ പ്രത്യാഘാതങ്ങൾ ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ താങ്കൾ ചെയ്ത പ്രവർത്തനങ്ങൾക്ക് അവിടെ സ്വീകരിച്ച നടപടികൾ പോലെ തന്നെയായിരിക്കും എന്നും ഓർമ്മിപ്പിക്കുന്നു. പ്രമാണാധാരസൂചിയിൽ ഒരു തീരുമാനം ആയിരുന്നു. ഇനിയും അത് ഇവിടെ ഉയർത്തിക്കാട്ടണമെന്നില്ല.--ചള്ളിയാൻ ♫ ♫ 02:14, 20 നവംബർ 2007 (UTC)

ഈ പറഞ്ഞ ബിജുനെയ്യൻ ഞാനാണ് Bijuneyyan 09:01, 20 നവംബർ 2007 (UTC)

തെളിവിനു മറുപടി[തിരുത്തുക]

രണ്ടിനും തെളിവ് ചോദിച്ചിരിന്നു ഏതായാലും ഒന്നിനു തെളിവ് കൊടുത്തതിനു നന്ദി.
“ഈ ലേഖനത്തിൽ കൊടുത്ത ഫോട്ടോ ലേഖനവുമായി യോജിക്കുന്നില്ല.അത് മാറ്റണം. അല്ലെങ്കിൽ മുസ്ലിംങ്ങളുടെ എന്നു മാറ്റണം. ഇത് മത വികാരം വൃണപ്പെടുത്തുന്നു.--ബ്ലുമാൻ‍ഗോ 11:09, 5 നവംബർ 2007 (UTC)“ ഈ വരി മുതലാണ് ആദം എന്ന ആ സംവാദം തുടങ്ങുന്നത്. അത് വായിക്കുന്ന ആർക്കും മനസ്സിലാവും അവിടെ എഴുതിയത് ഒരു മതപരമായ കാര്യമാണെന്ന്. അത്തരം സ്ഥലങ്ങളിൽ ചർച്ച ചെയ്യപെടുന്ന മതത്തെ കുറിച്ച് അറിയുന്നവർ പ്രസ്തുത ലേഖനം വിക്കി വത്കരിക്കാൻ വേണ്ടി ഉപകരിക്കുന്ന അറിവുകൾ പങ്കു വെക്കാറുണ്ട്. അതിനെ മുകളിൽ പരാമർശിച്ച പോലെ മഞ കണ്ണടിയുലൂടെ എന്നൊക്കെ പറയുന്നത് തെറ്റിദ്ധാരണ പരത്തുകയും വ്യക്തിയെ കരിവാരിത്തേക്കുകയും ചെയ്യുന്നത് വിക്കിക്ക് യോജിക്കുമോ എന്ന് ആദ്യം പരിശോധിക്കണം. ഉദാഹരണത്തിന് മുസ്ലിംങ്ങൾ ബിബാരാധകരാണ് എന്ന് ഒരാൾ എഴുതിയാൽ അത് തിരുത്തുന്ന ഒരു യൂസർ മുസ്ലിമായതിൻറെ പേരിൽ നിഷ്പക്ഷമതി അല്ലാതായി ചിത്രീകരിക്കേണ്ടതുണ്ടോ? --ബ്ലുമാൻ‍ഗോ 17:10, 19 നവംബർ 2007 (UTC)

ബ്ലൂമാംഗോയെ ബ്ലോക്ക് ചെയ്യേണ്ട കാ‍ര്യമൊന്നും ഇതുവരെ തോന്നുന്നില്ല.
ബ്ലൂമാംഗോ - കൂൾ ഡൌൺ മാൻ. പല ലേഖനങ്ങളും നന്നാവുന്നുണ്ട്. പല പരാമർശങ്ങളും കടന്നുപോവുന്നും ഉണ്ട്. ബാക്കി അംഗങ്ങളും മോശം അല്ല :-) simy 18:15, 19 നവംബർ 2007 (UTC)

ബ്ലൂമാംഗോയെ ബ്ലോക്ക് ചെയ്യണമെന്നായിരുന്നില്ല ആവശ്യം സിദ്ദിക്കിനേയും ഡിംഗിസിമിയേയും നിരോധിക്കണമെന്നായിരുന്നു. ബ്ലൂമാംഗോ വികാരഭരിതനാവുന്നു എന്ന് മാത്രം. അദ്ദേഹം കുറച്ചുകൂടി വിവേകപൂർണ്ണം സം‌വാദങ്ങൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. --ചള്ളിയാൻ ♫ ♫ 02:33, 20 നവംബർ 2007 (UTC)


കാര്യ നിർ‌വാഹക തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള നയം[തിരുത്തുക]

കാര്യ നിർ‌വാഹക പദവിയിലേക്ക് ആര്ക്കൊക്കെ നാമനിർദ്ദേശ പദവി സമർപ്പിക്കാം എന്നതിൽ ഒരു നയം ആയ സ്ഥിതിക്ക് അടുത്തതായി ആർക്കൊക്കെ വോട്ട് ചെയ്യാം എന്ന നയത്തിന്റെ ചർച്ച ആകാം.

എന്റെ നിർദ്ദേശം.

 • വിക്കിയിൽ കുറഞ്ഞത് രണ്ടാഴ്ചത്തെ പ്രവർത്തി പരിചയം.

ഞാൻ തന്നെ എല്ലാ നയവും നിർദ്ദേശവും വെക്കുന്നു എന്ന പരാതി വേണ്ട. ബാക്കിയുള്ളവരും നിർദ്ദേശിക്കുക. എന്തായാലും ഗ്രൂപ്പിസവും, സോക്ക് പപ്പറ്റുകളേയും, തിരഞ്ഞെടുപ്പ് നടക്കുന്ന ആഴ്ച അംഗത്വം എടുക്കുന്ന ആളുകളേയും വോട്ട് ചെയ്യുന്നതിൽ നിന്നു തടയുക എന്നതാവണം ഇതിന്റെ ലക്ഷ്യം. മാത്രമല്ല ഈ നയം വിക്കിയിലെ എല്ലാ വോട്ടെടുപ്പിനും ബാധകമാക്കാമോ എന്നതു കൂടി നോക്കണം.--Shiju Alex 15:09, 31 ഒക്ടോബർ 2007 (UTC)

രണ്ടാഴ്ച തീരേ കുറവല്ലേ? പുതിയ ലോഗിൻ ഉണ്ടാക്കിയാൽ മാത്രം പോരെന്നു തോന്നുന്നു -
 • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് ഒരു മാസത്തെ പങ്കാളിത്തം.
 • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.

ഇത്‌ എല്ലാ വോട്ടെടുപ്പിനും ബാധകമാക്കണം എന്നാണ് എന്റെ അഭിപ്രായം. ShajiA 15:34, 31 ഒക്ടോബർ 2007 (UTC)

ഇങ്ങനെ ഒരു നയം നടപ്പിലാക്കേണ്ട ആവശ്യകത ഇപ്പോൾ ഉണ്ടെന്നു തോന്നുന്നില്ല.കാരണം അതു നടപ്പിലാക്കാനുള്ള പ്രായോഗികതകൾ തന്നെയാണ്.ഇങ്ങനെ ഒരു നയം നടപ്പിലാകുമ്പോൾ എങ്ങനെ ഒരു പുതിയ ഉപയോക്താവിന്റെ വോട്ടു ചെയ്യുന്നതിൽ നിന്നും തടയും എന്നു ചിന്തിക്കേണ്ടതുണ്ട്.അതു ഇന്നത്തെ സാഹചര്യങ്ങൾ വെച്ചു സാധ്യവുമല്ല.ഒരു പുതിയ ഉപയോക്താവ് വോട്ട് ചെയ്യുകയാണെങ്കിൽ അതിന്റെ പ്രാധാന്യത്തെ ആ രീതിയിൽ പരിഗണിക്കുന്നതായിക്കും ഒരു നയരൂപീകരണത്തേക്കാൾ ഉചിതം എന്നു തോന്നുന്നു.--അനൂപൻ 15:41, 31 ഒക്ടോബർ 2007 (UTC)
അനൂപൻ പറഞ്ഞത് എനിക്കു വ്യക്തമായില്ലെങ്കിൽ ക്ഷമിക്കുക. യോഗ്യതയില്ലാത്ത ഒരു ഉപയോക്താവ് വോട്ട് രേഖപ്പെടുത്തിയാൽ ആ വോട്ട് അസാധു ആയി പരിഗണിച്ചാൽ പോരേ? പിന്നെ സംഭാവനകളുടെ എണ്ണം നോക്കാൻ ഈ താൾ നോക്കാമല്ലോ. ഇനി സോക്ക് പപ്പറ്റുകൾ ഉണ്ടോ എന്നു നോക്കാൻ ആണെങ്കിലും മെറ്റാവിക്കിയിൽ ചെക്ക്‌യൂസറോട് അഭ്യർത്ഥിച്ചാൽ മതിയല്ലോ. അപ്പോൾ ഇതിൽ അപ്രായോഗികമായൊന്നുമുണ്ടെന്നു തോന്നുന്നില്ല..
ഞാൻ നിർദേശിക്കുന്ന നയം ഇതാണ്‌:
 • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് ഒരു മാസത്തെ പങ്കാളിത്തം.
 • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 150 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. (വിക്കിയുടെ ശൈശവകാലത്ത് അഡ്മിനാവുന്നതിനുള്ള മിനിമം എഡിറ്റുകളുടെ എണ്ണം 150 ആയിരുന്നു. അഡ്മിനുകൾക്കു ഉത്തരവാദിത്വത്തിന്റെ കാര്യം പറഞ്ഞതു പോലെതന്നെ വോട്ടു ചെയ്യുന്ന ഏതു ഉപയോക്താവിനും കുറവല്ലാത്ത ഉത്തരവാദിത്വമുണ്ട് എന്നാണെന്റെ പക്ഷം)
--ജേക്കബ് 16:14, 31 ഒക്ടോബർ 2007 (UTC)
ഞാൻ പറഞ്ഞത് ഇത്രയേ ഉള്ളൂ.ഒരു പുതിയ യൂസർ വന്ന് അഡ്‌മിൻ താളിൽ വോട്ടു ചെയ്യുന്നുവെങ്കിൽ അതു തടയാൻ നമുക്കു സാധ്യമല്ല.അയാൾക്കും മറ്റുള്ളവരെപ്പോലെ വോട്ടു ചെയ്യാം.വോട്ടു ചെയ്ത് അത് അസാധുവാക്കുന്നതിലും നല്ലത് അയാളുടെ വോട്ടിന്‌ ഒരു ചെറിയ പരിഗണന മാത്രം നൽകിയാൽ മതി എന്നാണ്‌.ഈ നയത്തിന്റെ പേരുതന്നെ കാര്യ നിർ‌വാഹക തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള നയം എന്നാണ്‌.വോട്ടു ചെയ്യുന്നതു തടയാൻ നമുക്കു പരിമിതികൾ ഉള്ളിടത്തോളം കാലം ഈ നയത്തിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെടും.ഇങ്ങനെ ഒരു നയം രൂപീകരിക്കുന്നതിനേക്കാളും(നമ്മുടെ പൊതു സ്ഥലങ്ങളിലെ പുകവലി നിരോധനം ,പ്ലാസ്റ്റിക് നീരോധനം എന്നിവയുടെ അവസ്ഥ ഓർക്കുക) നല്ലത് ഇപ്പോഴുള്ള രീതി പിന്തുടരുക തന്നെയാണ്‌ എന്നെനിക്കു തോന്നുന്നു.
--അനൂപൻ 16:24, 31 ഒക്ടോബർ 2007 (UTC)
പുതിയ ഉപയോക്താക്കളുടെ അറിവിലേക്ക് ഒരു ചെറിയ നയവിശദീകരണം: വോട്ടെടുപ്പിനുശേഷം വോട്ടെണ്ണൽ നടത്തുന്നതുപോലെ തന്നെ വോട്ട് പരിശോധിക്കുകയും ചെയ്യാറുണ്ട്. "വോട്ട് പരിശോധിക്കുന്നത്" പുതിയ ഉപയോക്താക്കളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. കാരണം ആരുടെയെങ്കിലും വോട്ട് അസാധുവാക്കണമെന്ന് പരസ്യമായി ആരും അടുത്തകാലത്തൊന്നും ആവശ്യമുന്നയിച്ചിട്ടില്ല. വോട്ട് പരിശോധിക്കുന്നത് ബ്യൂറോക്രാറ്റിന്റെ ജോലിയാണ്‌. പ്രധാനമായും പരിശോധിക്കുന്നത് വോട്ടുകൾ സാധുവാണോ എന്നാണ്‌. ഇപ്പോൾ നിലവിലുള്ള നയമനുസരിച്ച് ഒരാളും അയാളുടെ സോക്ക് പപ്പറ്റും(പപ്പറ്റുകളും) വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ സോക്കുകളുടെ വോട്ടുകൾ എല്ലാം അസാധുവാണ്‌. മാത്രമല്ല, ഉചിതമെങ്കിൽ, സോക്കുകളെ ഉപയോഗിച്ച ഉപയോക്താവിനെ ഇതിന്റെ പേരിൽ തന്നെ വിക്കിയിൽനിന്ന് വിലക്കാനും ആവും. ഈ രീതിയിൽ, വോട്ട് പരിശോധനാ സമയത്ത് പുതിയ നയങ്ങൾക്കനുസരിച്ച് അസാധുവായ ഒരു വോട്ട് അസാധുവായിത്തന്നെ കണക്കാക്കി ഫലം പ്രഖ്യാപിക്കാനും സാധിക്കും. --ജേക്കബ് 17:34, 31 ഒക്ടോബർ 2007 (UTC)

ഈ നയങ്ങൾ എല്ലാ വോട്ടെടുപ്പിനും ബാധകമാക്കണം എന്ന ഷാജിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. വിക്കിയെപ്പറ്റിയുള്ള ഏറ്റവും വലിയ വിമർശനങ്ങളിലൊന്ന് അഭിപ്രായങ്ങൾ രൂപീകരിക്കുമ്പോൾ ഒരു "crowd mentality"യ്ക്കനുസരിച്ച് ഉപയോക്താക്കൾ പെരുമാറുന്നു എന്നതാണ്‌. അപ്പോൾ പുതിയ ഉപയോക്താവുംകൂടി ആണെങ്കിൽ കാര്യങ്ങൾ അനാവശ്യമായ കുട്ടിക്കളിയുമുണ്ടാവും. ആദ്യത്തേതിന്‌ ഉദാഹരണം: പല വിക്കികളിലും ബോട്ടിന്‌ ഫ്ലാഗിന്‌ വോട്ടിനിടുമ്പോൾ ഇതുപോലെ wtf(Symbol wtf vote.svg) വോട്ടിടുന്ന മഹാന്മാർ ഉണ്ട്. കുട്ടിക്കളിക്ക് (irresponsible behaviour-ന്‌) ഉദാഹരണം: വിക്കിയിൽ ധാരാളമായി സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നഈ ബോട്ടിന്റെ സ്പാനിഷ് വിക്കിയിലുള്ള യന്ത്രപദവിക്കുള്ള അപേക്ഷ‍യിന്മേലുള്ള തെരഞ്ഞെടുപ്പ് താൾ ശ്രദ്ധിക്കുക. --ജേക്കബ് 16:35, 31 ഒക്ടോബർ 2007 (UTC)

പുതിയ ആൾക്കാരുടെവോട്ടിനേയും പഴയ ആൾക്കാരൂടെ വോട്ടിനേയും എങ്ങനെവേർതിരിക്കും? --ചള്ളിയാൻ ♫ ♫ 16:42, 31 ഒക്ടോബർ 2007 (UTC)
അതിന്‌ ഇന്റീരിയോട്ടിന്റെ ഈ ടൂൾ ഉപയോഗിച്ചാൽ പോരേ? --ജേക്കബ് 16:51, 31 ഒക്ടോബർ 2007 (UTC)

ഇന്തീരിയോട്ടീൻറെ കുന്ത്രാണ്ടം ശരിയല്ല. രണ്ടു മാസം പിറകീലെങ്കിലുമാണ് അത് ഓടുന്നത്. എൻറെ എഡിറ്റ് നോക്കീട്ട്ട് തെറ്റായാണ് കാണണത്. --ചള്ളിയാൻ ♫ ♫ 17:42, 31 ഒക്ടോബർ 2007 (UTC)

ക്ഷമിക്കുക എനിക്കൊരു ചെറിയ തെറ്റുപറ്റി. ഇന്റീരിയോട്ടിന്റെ സൈറ്റിൽനിന്നു തന്നെയാണ്‌ ഓടുന്നതെങ്കിലും ഞാൻ ഉദ്ദേശിച്ച ടൂൾ കെയ്റ്റിന്റെ ടൂൾ എന്നാണ്‌ അറിയപ്പെടുന്നത്. ചള്ളിയാൻ ഉദ്ദേശിച്ച ഇന്റീരിയോട്ടിന്റെ ടൂൾ എന്ന് പറയപ്പെടുന്ന ടൂൾ ഇതാണ്‌. ഇതിന്‌ ചള്ളിയാൻ ചൂണ്ടിക്കാണിച്ചതുപോലെ synchronization lag ഉണ്ട്. അതുകൊണ്ടാണ്‌ ആ സൈറ്റിൽത്തന്നെ ഇങ്ങനെ - If replication lag is too high, you may wish to use an external edit counter, such as "wannabe_kate". - പറഞ്ഞിരിക്കുന്നത്. എന്നാൽ ഞാൻ ഉദ്ദേശിച്ച കെയ്റ്റിന്റെ ടൂൾ (wannabe_kate) Special:Contributions/UserName എന്ന താൾ ഓരോ പ്രാവശ്യവും നോക്കി ആണ്‌ സംഭാവനകൾ ഗണിക്കുന്നത്. ദാ ഈ പേജ് ഞാൻ അപ്‌ഡേറ്റ് ചെയ്യുന്നത് ഈ ടൂൾ ഉപയോഗിച്ചല്ലേ.. --ജേക്കബ് 12:36, 1 നവംബർ 2007 (UTC)

അങ്ങനെ ഒരു നയം ഇല്ല എന്നുള്ളതാണ്‌ ഇപ്പോഴത്തെ പ്രശ്നം.

വിക്കിയിലെ കാര്യ നിർ‌വാഹക പദവിയിൽ വോട്ട് ചെയ്യുമ്പോൽ ഏറ്റവും ഭയക്കേണ്ടത് സോക്ക് പപ്പറ്റുകളുടെ വിളയാട്ടമാണ്‌. പിന്നെ കാലിക്കൂട്ടർ പല സ്ഥലത്തും ചൂണ്ടി കണിച്ചിട്ടുള്ള മീറ്റ് പപ്പറ്റുകളുടേയും വിളയാട്ടം. ഇതിനൊക്കെ പുറമേ ആണ്‌ വോട്ടെടുപ്പ് തുടങ്ങി കഴിഞ്ഞ് വോട്ട് ചെയ്യാൻ വേണ്ടി പുതിയ അക്കൗണ്ട് ഉണ്ടാക്കി വോട്ട് ചെയ്തുള്ള കളി. ഇതിനെ ഒക്കെ കൈകാര്യം ചെയ്യും എന്നതിനു ഒരു നയവും ഇപ്പോൾ ഇല്ല.

ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കുറച്ചു ഉപയോക്താക്കൾ (ഇവർക്ക് പബ്ലീക്ക് ഐ പി ഒന്നാകും) മീറ്റ് പപ്പറ്റുകൾ പോലെ പ്രവർത്തിക്കാം. അതിനു ഉത്തമ ഉദാഹരണം മലയാളം വിക്കിയിൽ ഈ അടുത്ത് ഉണ്ടായി. അങ്ങനെയുള്ള സ്ഥിതിതിയിൽ ആ ഉപയോക്താക്കൾ സോക്ക് പപ്പറ്റാണോ മീറ്റ് പപ്പറ്റ് ആണോ എന്നു ചെക്ക് യൂസർക്കു പോലും കണ്ടു പിടിക്കാൻ പറ്റുമോ എന്നു എനിക്കു സംശയമാണ്‌.

വിക്കി പോലെ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിനു മുന്നോട്ട് പോകണമെങ്കിൽ നയങ്ങളും മറ്റും ഉണ്ടാക്കിയേ പറ്റൂ. അതിനു വേണ്ടിയാണ്‌ ഇംഗ്ലീഷ് വിക്കിയിൽ ഒരോ ചെറിയ കാര്യത്തിനും നയം ഉണ്ടാക്കിയിരിക്കുന്നത്. അല്ലെങ്കിൽ വാളെടുക്കുന്നവർ എല്ലാം വെളിച്ചപ്പാട് എന്നതിലേക്കാവും കാര്യങ്ങൾ

വിക്കിയിൽ സംഭാവന ചെയ്യുന്ന ഉപയോക്താകളുടെ ഒരോ എഡിറ്റിന്റേയും കണക്കെടുക്കാൻ പറ്റും. ഏത് നേം സ്പേസിലൊക്കെയാണ് സംഭാവന എന്നതടക്കമുള്ള വിവരങ്ങൾ ലഭിയ്ക്കും. അതിനാൽ അതൊന്നും നയം രൂപീകരിക്കുന്നതിനു തടസ്സമാകേടതില്ല.

കാര്യ നിർ‌വാഹക സമിതിയിലേക്ക് ഉള്ള വോട്ടെടുപ്പിന്റെ നയം തന്നെ വേണമെന്നില്ല മറ്റ് വോട്ടെടുപ്പുകൾക്ക്. എന്തായാലും ഇതിന്റെ ഒക്കെ കാര്യത്തിൽ ഒരു നയം ഉണ്ടാക്കാതെ മുന്നോട്ട് പോകുന്നത് ശരിയാണെന്നു എനിക്കു തോന്നുന്നില്ല.

അല്ലെങ്കിൽ നോട്ടബൈലിറ്റി പ്രശ്നത്തിൽ ഇപ്പോൾ നക്ഷത്രം എണ്ണുന്നതു പോലെ ഭാവിയിൽ വിക്കിയിൽ കൂടുതൽ ആളുകൾ എത്തുമ്പോൾ നക്ഷത്രമെണ്ണെണ്ടി വരും. അന്ന് ഇപ്പോഴുള്ള പലരും വിക്കിയിൽ ഉണ്ടാവണം എന്നില്ല.

വോട്ട് അട്ടിമറിക്കുന്ന കാര്യത്തിൽ നമ്മൾ മലയാളികൾ ഒട്ടും മോശമല്ലല്ലോ.--Shiju Alex 04:59, 1 നവംബർ 2007 (UTC)

 • float ഞാൻ പൂർണ്ണമായും ഷിജുവിനെ പിന്തുണക്കുന്നു...വോട്ട് ചെയ്യാൻ യൂസർക്ക് ചില യോഗ്യതകൾ വെക്കേണ്ടത് അത്യാവശ്യം തന്നെയാണ്..നയം രൂപീകരിച്ചേ തീരൂ--ഹിരുമോൻ 06:30, 1 നവംബർ 2007 (UTC)
സോക്ക് പപ്പറ്റുകൾ വോട്ടു ചെയ്യുന്നതു തടയാൻ നമുക്കു സാധിക്കുമോ?ഇല്ലല്ലോ.അവരുടെ വോട്ടിന്റെ സാധൂകരണത്തെപ്പറ്റി മാത്രമെ നമുക്കു സംസാരിക്കാൻ പറ്റൂ.ഒന്നുകിൽ ഈ നയത്തിന്റെ പേരു മാറ്റണം കാര്യ നിർ‌വാഹക തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള നയം എന്നതിൽ നിന്നും മലയാളം വിക്കീപീഡിയയിൽ വോട്ടിന്റെ സാധുത പരിശോധിക്കുന്നതിനുള്ള നയം എന്നോ മറ്റോ ആക്കുക.അല്ലെങ്കിൽ ഇങ്ങനെ ധാരാളം ലൂപ്പ് ഹോളുകൾ നിറഞ്ഞ ഒരു നയം രൂപീകരിക്കാതിരിക്കുക.
--അനൂപൻ 06:43, 1 നവംബർ 2007 (UTC)


സാധുതയുള്ള വോട്ട് ആരുടേതൊക്കെയാണ്‌ എന്ന് നിർണ്ണയിയിക്കുന്നതിനുള്ള നയം ആണ്‌ ഇതു കൊണ്ട് ഉദ്ദേശിക്കുനത് എന്ന് സാമാന്യ യുക്തി ഉപയോഗിച്ചാൽ മനസ്സിലാവില്ലേ. പ്രത്യേകിച്ച് ഐ.പി .ക്ക് വരെ വോട്ട് ചെയ്യാവുന്ന പരിതസ്ഥിതിയിൽ.

പിന്നെ ഒരിടത്തും അര വോട്ടും മുക്കാൽ വോട്ടും ഒന്നും പറ്റില്ല. ഒന്നുകിൽ വോട്ട് ഉണ്ട്. അല്ലെങ്കിൽ വോട്ടവകാശം ഇല്ല. --Shiju Alex 08:20, 1 നവംബർ 2007 (UTC)

തലക്കെട്ട് ഒന്നും ഉള്ളടക്കം മറ്റൊന്നും എന്നതും മലയാളം വിക്കിയുടെ നയം ആക്കണം.തലക്കെട്ട് എന്നത് എന്താണെന്നു ആദ്യം മനസ്സിലാക്കുക.അതിനു ശേഷം മാത്രം തലക്കെട്ടു നൽകുക.പ്രത്യേകിച്ചും നയരൂപീകരണം പോലുള്ള ഇത്തരം അവസരങ്ങളിലെങ്കിലും.പിന്നെ തലക്കെട്ടു കണ്ടു ഉള്ളടക്കത്തിന്റെ ഏകദേശ രൂപം മനസ്സിലാക്കനുള്ള സാമാന്യയുക്തി മത്രമേ സാധാരണക്കാർക്കുണ്ടാകൂ.പിന്നെ അരവോട്ടും,മുക്കാൽ വോട്ടും.ഏതൊരാൾക്കും വോട്ട് ചെയ്യാൻ പറ്റുന്നിടത്തോളം കാലം അരവോട്ടും,മുക്കാൽ വോട്ടും ഉണ്ടാകും.
--അനൂപൻ 08:39, 1 നവംബർ 2007 (UTC)

കഷ്ടം എന്നല്ലതെ എന്തു പറയാൻ. നിലവിലുള്ള നയം തന്നെ തുടർന്നാൽ മതി.അനാവശ്യമായി സം‌വാദത്തെ വഴിതെറ്റിക്കുന്നതിൽ മലയാളികളെ പോലെ വേറെ ആർക്കു കഴിയും. ഓടുന്ന പട്ടിക്ക് ഒരു മുഴം നീളെ എറിയേണ്ടല്ലോ. ഞാൻ വിട്ടു. ആരോ എന്തോ നയം രൂപീകരിച്ചോളൂ. ഇനി നയം രൂപീകരിക്കാൻ ഞാനില്ല. --Shiju Alex 08:47, 1 നവംബർ 2007 (UTC)

ഈ കാര്യം ഞാൻ ഉദാഹരണ സഹിതം പണ്ട് ഉന്നയിച്ചതിന് എനിക്കെതിരെ ജിംബോ വെയിൽസിന്‌ വരെ കത്തയച്ച് കൂട്ടരുണ്ടിവിടെ. കള്ളവോട്ടുകൾ സോക്കുകൾ, മീറ്റുകൾ ഇവ വരുന്നതെങ്ങനെയെന്ന് കാണിക്കാനായി ചെയ്തത് മറ്റു ചിലർ മറ്റർത്ഥത്തിൽ എടുത്തു. അന്ന് ഉപയോക്താക്കൾ കുറവായിരുന്നു. ഇന്ന് സുലഭമായി. ആരൊക്കെ ആരുടെ സോക്കാണ് മീറ്റാണ്‌ എന്ന് തിരിച്ചറിയാൻ പോലും വയ്യ. ചെക്ക് യൂസർക്ക് 25 വോട്ട് വേണമെന്നായിരുന്നു. ഇപ്പോൾ വോട്ടിനിട്ടാൽ അതന്റ്റെ ഇരട്ടി കിട്ടിയേക്കും.

പിന്നെ അരവോട്ട് മുക്കാർ വോട്ട് എന്നൊക്കെ പണ്ട് രാജാവിന്റെ കാലത്തായിരുന്നു. ഇപ്പോഴുള്ള ജനാധിപത്യരീതിയിൽ നടപ്പില്ല. ഇപ്പോഴുള്ള നയത്തിന്‌ വലിയ പോരായ്മ തോന്നുന്നില്ല. കൂടുതൽ ആരോഗ്യകരമായ സം‌വാദം പ്രതീക്ഷിക്കുന്നു. --ചള്ളിയാൻ ♫ ♫ 09:02, 1 നവംബർ 2007 (UTC)

കഷ്ടം എന്നല്ലാതെന്തു പറയാൻ.ഇതാണു മലയാളം വിക്കിയുടെ എറ്റവും വലിയ ശാപം.താങ്കൾ വിചാരിക്കുന്നതെന്തും ശരിയെന്നും മറ്റുള്ളവർ ചെയ്യുന്നതും,പറയുന്നതും തെറ്റെന്നും കരുതുന്ന ഈ ചിറ്റമ്മ നയം.ഒരാൾക്കു അഭിപ്രായം പറയാൻ പോലും സ്വാതന്ത്രമില്ലേ ഇവിടെ?ഇതാണോ മാതൃഭൂമി കൊട്ടിഘോഷിച്ച മലയാളം വിക്കിപീഡിയ.കഷ്ടം തോന്നുന്നു നമ്മുടെ തല മുതിർന്ന പലരുടെയും സ്വഭാവം കണ്ട്.ആശയങ്ങളെ ആശയപരമായി നേരിടാൻ കഴിയാത്തപ്പോൾ കൊച്ചു കുട്ടികളുടെ സ്വഭാവം സ്വീകരിക്കുന്നവരാണോ നമ്മുടെ വിക്കിപീഡിയർ?എന്തായാലും എനിക്കിപ്പോഴും മനസ്സിലാകുന്നില്ല എന്തിനാണിങ്ങനെ ഈ ഒരു പുതിയ നയം എന്ന്.
--അനൂപൻ 15:26, 1 നവംബർ 2007 (UTC)
താങ്കൾക്ക് മാത്രമല്ല എനിക്കും കഷ്ടം തോന്നുന്നുണ്ട്. അതുകൊണ്ടാണ്‌ കഴിഞ്ഞ് ഒരു വർഷമായി ഇവിടെ പിടച്ച് നിന്ന് തിരുത്തുന്നതും തിരുത്തപ്പെടുന്നതും. പിന്നെ പറയൂ ലോകത്തെവിടെയാണ്‌ അര വോട്ട് മുക്കാൽ വോട്ടൊക്കെ? (താങ്കൾ അഭിപ്രായം പറഞ്ഞത് ആരെങ്കിലും തടഞ്ഞോ> പിന്നെ എന്തിനാണ്‌ ആവശ്യമില്ലാതെ അക്കൂസ് ചെയ്യുന്നത്) --ചള്ളിയാൻ ♫ ♫ 15:32, 1 നവംബർ 2007 (UTC)


ഇന്നലത്തെ വോട്ടെടുപ്പിൽ വോട്ട് ചെയ്ത രണ്ട് വോട്ടർമാരുടെ വോട്ടുകൾ മായിച്ചു കളഞ്ഞതു കണ്ടു. വാലിഡ് ആയ വോട്ടിന്റെ കാര്യത്തിൽ നയം ഇല്ലാതിരിക്കെ സിദ്ദീഖ് എന്ന യൂസറുടെ വോട്ട് ഇൻ‌വാലിഡ് ആവുന്നത് എങ്ങനെ എന്നു എനിക്കു മനസ്സിലാവുന്നില്ല.

അതിനാൽ തന്നെ വോട്ടെടുപ്പിൽ വാലിഡ് ആയ വോട്ട് ആരുടേത് എന്ന നയം രൂപീകരിക്കുന്നതിനുള്ള നയരൂപീകരണത്തിന്റെ ഈ സം‌വാദം പൊടിതട്ടിയെടുക്കുന്നു.

നയം രൂപീകരണം നടത്തുമ്പോൾ നല്ലപിള്ള ചമഞ്ഞ് അഭിപ്രായം പറയാതെ ഇരിക്കുക്കയും, നയം രൂപീകരിച്ചു കഴിയമ്പോൾ അതിനെ വിമർശിക്കുകയും ചെയ്യുന്നതു ഒരു നല്ല വിക്കിപീഡിയനു യോജിച്ച പ്രവർത്തിയാനെന്നു ഞാൻ കരുതുന്നില്ല. അതിനാൽ തന്നെ തിരഞ്ഞെടുപ്പിൽ ആരുടെ ഒക്കെ വോട്ട് വാലിഡ് ആയി എണ്ണാം എന്ന നയം രൂപീകരിക്കാൻ വേണ്ടി ഉദ്ദേശിച്ചുള്ള ഈ സം‌വാദത്തിന്റെ അതിന്റെ എല്ലാ ഉത്തരവാദിത്വത്തോടും കൂടി അഭിപ്രായം പ്രകടിപ്പിക്കുക.

മുകളിലെ സം‌വാദത്തിൽ നിന്നു ഉരുത്തിരുഞ്ഞു വന്ന അഭിപ്രായങ്ങളിൽ നിന്നു എന്റെ നിർദ്ദേശം താഴെ കൊടുക്കുന്നു.--Shiju Alex 09:33, 20 നവംബർ 2007 (UTC)

നിർദേശങ്ങൾ[തിരുത്തുക]

പൊതുവായ നയം[തിരുത്തുക]

ഐ.പി വോട്ടിങ്ങ് എല്ലാ വോട്ടെടുപ്പിലും അസാധുവായിരിക്കും.

കാര്യനിർ‌വാഹക തിരഞ്ഞെപ്പിൽ ഒരു വിക്കി യൂസറുടെ വോട്ട് വാലിഡ് ആവാനുള്ള മാനദണ്ഡം[തിരുത്തുക]

 • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു മാസത്തെ പങ്കാളിത്തം.
 • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.

മറ്റു എല്ലാ വോട്ടെടുപ്പുകളിലും ഒരു വിക്കി യൂസറുടെ വോട്ട് വാലിഡ് ആവാനുള്ള മാനദണ്ഡം[തിരുത്തുക]

 • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് ഒരു മാസത്തെ പങ്കാളിത്തം.

നിങ്ങളുടെ നിർദ്ദേശങ്ങളും സമർപ്പിക്കുക.

ചോദ്യങ്ങൾ[തിരുത്തുക]

(1) പങ്കാളിത്തം എന്നത് എങ്ങനെയാണ്‌ define ചെയ്യുന്നത് ? ഒരു വിക്കി അക്കൗണ്ട് ഉണ്ടാക്കി, ഒരു എഡിറ്റ് ചെയ്തിട്ട്, ഒരു മാസത്തിനു ശേഷം തിരിച്ചു വന്നാൽ ഒരു മാസത്തെ പങ്കാളിത്തം ആകുമോ ? അപ്പി ഹിപ്പി (talk) 06:44, 20 നവംബർ 2007 (UTC)

(2) ഐ.പി കളുടെ അഭിപ്രായങ്ങൾ നീക്കണമെന്നില്ല, പക്ഷേ, തലയെണ്ണുമ്പോൾ വേണമെങ്കിൽ അവയെ ഒഴിവാക്കാം. അപ്പി ഹിപ്പി (talk) 06:48, 20 നവംബർ 2007 (UTC)

(3) ഒരു മാസത്തെ തിരുത്തലുകൾ അത് ലേഖനങ്ങളിൽ മാത്രം എത്രവേണമെന്ന് നിർവ്വചിക്കുന്നത് നന്നായിരിക്കും.--സുഗീഷ് 06:52, 20 നവംബർ 2007 (UTC)

വൊട്ടെടുപ്പ് എന്നത് വോട്ട് ചെയ്യാനുള്ള സ്ഥലമാണ്‌ അവിടെ അഭിപ്രായമറിയിക്കാൻ മാത്രം ഐ.പി. കളെയോ മറ്റുള്ളവരേയോ അനുവദിക്കില്ല. അത് മറ്റു വേദികളിൽ ഉന്നയിക്കാം.
മറ്റു വേദികളിൽ, വോട്ടിങ്ങ് പേജിന്റെ സംവാദതാൾ ഉൾപ്പെടുമോ ? അപ്പി ഹിപ്പി (talk) 08:04, 20 നവംബർ 2007 (UTC)

എന്റെ അഭിപ്രായത്തിൽ എണ്ണത്തിനല്ലാതെ ഒരു മാസം കുറഞ്ഞത് 15 ദിവസമെങ്കിലും തിരുത്തലുകൾ നടത്തിയിരുന്നാൽ മതിയാകും.

കാര്യനിർ‌വ്വാഹകരെ തിരഞ്ഞെടുക്കാൻ കുറഞ്ഞത് മൂന്നുമാസമെങ്കിലും വേണമെന്നാണ്‌ എന്റെ അഭിപ്രായം. ഒരുമാസംകൊണ്ട് ഇവിടെയുള്ള കാര്യനിര്‌വ്വാഹകർ ആരെന്നു പോലും പഠിക്കാൻ സമയം കിട്ടുയില്ല. അറിയാതെ വോട്ട് ചെയ്യുന്നത് ശരിയാവില്ലല്ലോ. --ചള്ളിയാൻ ♫ ♫ 07:07, 20 നവംബർ 2007 (UTC)

(4) ഒരു ചോദ്യം കൂടി. RfAകൾ പല വിക്കികളിൽ പല രീതിയിലാണ്‌. German വിക്കിയിൽ അവർ "ശുദ്ധമായ" വോട്ടെടുപ്പാണ്‌ ഉപയോഗിക്കുന്നത് - തലയെണ്ണം മാത്രമേ നോക്കാറുള്ളൂ. English-ഇൽ ബ്യൂറോക്രാറ്റുകൾക്കു തങ്ങളുടെ judgement ഉപയോഗിച്ച് വോട്ടുകളേയും വോട്ടിനുള്ള ന്യായീകരണങ്ങളേയും തള്ളിക്കളയാനുള്ള അവകാശമുണ്ട്. നമുക്കിവിടെ ഏതാണു വേണ്ടത്‌ ? അപ്പി ഹിപ്പി (talk) 08:04, 20 നവംബർ 2007 (UTC)

ബ്യൂറോക്രാറ്റുകൾ അധികമില്ലല്ലോ. നമുക്ക് തലയെണ്ണം മാത്രം മതിയാവും. മറ്റു പേജുകളിൽ വോട്ടിങ്ങിന്റെ സം‌വാദം പാടില്ല തുടർച്ചയാകാൻ പാടില്ല. പക്ഷേ അഭിപ്രായം പഞ്ചായാത്ത് പോലുള്ള വേദികളിൽ അറിയാക്കാം --ചള്ളിയാൻ ♫ ♫ 08:22, 20 നവംബർ 2007 (UTC)


1. ഉം പങ്കാളിത്തം എന്നതു ഡിഫൈൻ ചെയ്യണം. നിങ്ങളുടെ അഭിപ്രായങ്ങൾ പറയൂ എങ്ങനെ വേണം എന്ന്. എനിക്ക് ആലോചിച്ചിട്ട് ഒന്നും മനസ്സിൽ വറ്റരുന്നില്ല.

2. കാര്യനിർ‌വാഹക വൊട്ടെടുപ്പിൽ അഭിപ്രായം പരയാൻ വേണ്ടി വോട്ടെടുപ്പിന്റെ താഴെ "അഭിപ്രായങ്ങൾ: എന്ന ഒരു സബ് ഹെഡിംഗ് തുടങ്ങുകയാവും നല്ലത്. വോട്ട് ചെയ്യാനുള്ള സ്ഥലത്ത്

 • Symbol support vote.svg അനുകൂലിക്കുന്നു
 • Symbol oppose vote.svg എതിർക്കുന്നു
 • Symbol neutral vote.svg നിഷ്പക്ഷം ഇവയിലൊന്നും വോട്ട് ചെയ്യുന്ന ആളിന്റെ ഒപ്പും മാത്രമാവണം. ഇപ്പോ പോളിംങ്ങ് ബൂത്ത് സം‌വാദ വേദിയായി പോകുന്നു.

3. 100 തിരുത്തലുകൾ എന്നതു ലേഖനങ്ങളിൽ മാത്രം എന്നതു നല്ല നിർദ്ഡേശമാണ്‌.

4. മറ്റ് വേദികൾ എന്നതു കൊണ്ട് കാര്യനിർ‌വാഹക വോട്ടെടുപ്പ് അല്ലാത്ത എവിടെയും എന്നതാണ്‌ ഉദ്ദേശിക്കുന്നത്. സം‌വാദം താളുകൾ അടക്കം.

5.

നമുക്കും അതു മാത്രം മതി. ബ്യൂറോക്രാറ്റിന്റെ തീരുമാനത്തിനും മറ്റും വിടുന്നത് പിന്നീട് വിവാദങ്ങൾക്ക് വഴിവെക്കും.

ഇതോടൊപ്പം ഇനി വേറെ ഒരു കാര്യം. ഇപ്പോഴത്തെ വോട്ടിന്റെ എണ്ണം നോക്കുന്ന നയം വളരെ അയഞ്ഞതാണ്‌. മൊത്തം വോട്ടിന്റെ മൂന്നിൽ രണ്ട് കിട്ടിയാൽ ജയിക്കും എന്നോ മറ്റോ. അതു മാറ്റി

 • Symbol support vote.svg അനുകൂലിക്കുന്നു എന്നത്
 • Symbol oppose vote.svg എതിർക്കുന്നു നേക്കൾ കൂടിയാൽ വിജയിച്ചു എന്നതാകണം.
 • Symbol neutral vote.svg നിഷ്പക്ഷം എന്നതു അരവോട്ടും മുക്കാൽ വോട്ടുമായി എന്നേണ്ട. അതു എണ്ണമെടുക്കുംപ്പോൽ ഒഴിവാക്കണം.
 • Symbol support vote.svg അനുകൂലിക്കുന്നു ഉം
 • Symbol oppose vote.svg എതിർക്കുന്നുഉം തുല്യമായാലും വിജയമില്ല. സ്ഥാനാർത്ഥി തൊറ്റതായി കണക്കാക്കണം. --Shiju Alex 08:52, 20 നവംബർ 2007 (UTC)

എന്റെ അഭിപ്രായത്തിൽ

 • Symbol neutral vote.svg നിഷ്പക്ഷം എന്ന വോട്ടിന്റെ ആവശ്യമില്ല. അത് സമയം കളയാൻ മാത്രമേ ഉപകരിക്കൂ. ഒന്നുകിൽ ടൈ ആവുകയാണെങ്കിൽ
 • Symbol neutral vote.svg നിഷ്പക്ഷം ഒരു വോട്ടായി കണക്കാക്കി അത് ലഭിച്ചിട്ടുണ്ടെങ്കിൽ വിജയിയായി പ്രഖ്യാപിക്കാനായി എടുക്കാം. അല്ലെങ്കിൽ അത് പാടെ ഒഴിവാക്കാം. വെറുതെ സമയം കളയാനെ അത് ഉപകരിക്കുന്നുള്ളൂ. --ചള്ളിയാൻ ♫ ♫ 10:24, 20 നവംബർ 2007 (UTC)
അനുകൂലിക്കുന്നു, എതിർക്കുന്നു എന്നു മാത്രം രേഖപ്പെടുത്തിയാൽ മതി എന്ന വാദത്തോടു യോജിപ്പില്ല. എതിർക്കുന്നെങ്കിൽ അതിനുള്ള കാരണങ്ങൾ വോട്ടിനൊപ്പം തന്നെ വ്യക്തമാക്കുകയാണു നല്ലത്. ഒരാൾ വോട്ടിനൊപ്പം ചേർക്കുന്ന അഭിപ്രായങ്ങൾക്ക് വേറേ ആരും മറുപടി (അഭിപ്രായങ്ങൽ മാത്രമായി) നൽകാതിരുന്നാൽ മതി. പിന്നെ വോട്ടുചെയ്യാതെ അഭിപ്രാ‍യങ്ങൾ മാത്രം രേഖപ്പെടുത്താൻ വോട്ടിങ്ങ് പേജിൽ സ്ഥാനം വേണമെന്നു തോന്നുന്നില്ല. മൂന്നിൽ രണ്ടു ഭൂരിപക്ഷം എന്നതും ആവശ്യമാണെന്നു തോന്നുന്നു. ഒരാ‍ളെ അനുകൂലിച്ച് 28 വോട്ടും എതിർത്ത് 27 വോട്ടും കിട്ടി എന്നു വയ്ക്കുക. ഒരു വോട്ടുകൂടുതൽ ഉണ്ടെന്ന അയാളെ അഡ്മിനായി പ്രഖ്യാപിക്കുന്നത് മര്യാദയാണെന്നു തോന്നുന്നില്ല. ഇതു നിയമസഭാ തിരഞ്ഞെടുപ്പല്ലല്ലോ. ഒരു വോട്ടിന്റെ വ്യത്യാസം എന്നൊക്കെ പറഞ്ഞാൽ പ്രസ്തുത സ്ഥാനാർത്ഥിക്കനുകൂലമായ സമവായം വിക്കിപീഡിയയിൽ നിലവിലില്ല എന്നർത്ഥം. അങ്ങനെയൊരാളെ അഡ്മിൻ സ്ഥാനത്തെത്തുന്നത് ന്യായീകരിക്കാനാകില്ല. അതുകൊണ്ടാ‍വണം പൊതുവേ വിക്കികളെല്ലാം മൂന്നിൽ രണ്ടു പേരുടെ പിന്തുണ എന്ന മാനദണ്ഡം വയ്ക്കുന്നത്. പണ്ടത്തെപ്പോലെ ആകെ മൊത്തം നാലുപേരായിരുന്നു വോട്ടുചെയ്യാനുള്ളതെങ്കിൽ ഷിജു പറഞ്ഞതു പ്രസക്തമായേനെ. ഇതതല്ലല്ലോ, ഒറിജനലും ഡ്യൂപ്ലിക്കേറ്റുമായി വിക്കിവോട്ടെടുപ്പുകളിൽ നിയമസഭാതിരഞ്ഞെടുപ്പുകളേക്കാൾ പോളിങ്ങല്ലേ ;) കുറെയൊക്കെ അയോഗ്യതയുള്ള ഒരാൾ കാര്യനിർവാഹകനാകാനായി പഴുതുകൾ ഇട്ടായിരിക്കരുത് നയങ്ങൾ രൂപീകരിക്കപ്പെടുന്നത്. അത്തരക്കാർ വിക്കിയിലെ മഹത്തായ ഒരുപദവിയിലെത്താ സാധ്യതയുള്ള എല്ലാ പഴുതുകളും അടക്കാനുതകുന്നതാകണം നയങ്ങൾ. മൻ‌ജിത് കൈനി 14:40, 20 നവംബർ 2007 (UTC)


ഡൂപ്ലികേറ്റുകൾ നിറയെ ഉണ്ട് എന്ന് മൻ‌ജിത്ത് സമ്മതിച്ച സ്ഥിതിക്ക് ചെക്ക് യൂസർ ആകാമോ? --ചള്ളിയാൻ ♫ ♫ 16:47, 20 നവംബർ 2007 (UTC)


പുതുക്കിയ നിർദേശങ്ങൾ[തിരുത്തുക]

അപ്പി ഹിപ്പിയുടേയും മൻ‌ജിത്തന്റേയും മറ്റും നിർദ്ദേശങ്ങൾ കൂട്ടി ചേർത്തും വിക്കിയിലെ ഇപ്പ്പൊഴത്തെ സം‌വാദങ്ങളുടെ പോക്കിനെ പരിഗണിച്ചും പുതുക്കിയ നയങ്ങൾ നിങ്ങളുടെ പരിഗണനയ്ക്കായി വെക്കുന്നു

പൊതുവായ നയം[തിരുത്തുക]

 • ഐ.പി വോട്ടിങ്ങ് എല്ലാ വോട്ടെടുപ്പിലും അസാധുവായിരിക്കും.
 • സോക്ക് പപ്പറ്റുകളുടേ വോട്ട് എല്ലാ വോട്ടെടുപ്പിലും അസാധുവായിരിക്കും. ഒപ്പം ആരുടേ സോക്ക് ആണോ വോട്ട് ചെയ്തത് പ്രസ്തുത യൂസറുടെ വോട്ടും അസാധുവായിരിക്കും.
 • സോക്ക് പപ്പറ്റുകളെ ഉപയോഗിച്ചു വോട്ട് ചെയ്താൽ (എല്ലാ തരം വോട്ടിങ്ങിലും) പ്രസ്തുത സോക്ക് അക്കൗണ്ട് പെർമനന്റായി ബ്ലോക്ക് ചെയ്യുന്നതാണ്‌. അതോടൊപ്പം സോക്ക് അക്കൗണ്ട് ഉണ്ടാക്കിയ യൂസറുടെ അക്കൗണ്ട് ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ഒരാഴ്ചത്തേക്ക് ബ്ലോക്ക് ചെയ്യുന്നതാണ്‌. മുന്നറിയിപ്പ് കിട്ടിയിട്ടും സോക്ക് ഉപയോഗിച്ചു വാൻഡലിസം കാണിക്കുന്നതു തുടർന്നാൽ പ്രസ്തുത യൂസറെ മലയാളം വിക്കീപീഡിയയിൽ നിന്നു സ്ഥിരമായി വിലക്കുന്നതാണ്‌.

എല്ലാ വോട്ടെടുപ്പുകളിലും ഒരു വിക്കി യൂസറുടെ വോട്ട് വാലിഡ് ആവാനുള്ള മാനദണ്ഡം[തിരുത്തുക]

 • മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് ഒരു മാസം എങ്കിലും ആയിരിക്കണം.
 • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.

വോട്ട് എണ്ണൂമ്പോൾ ജയം കണക്കാക്കുന്ന വിധം[തിരുത്തുക]

അനുകൂലിക്കുന്നു എന്ന വോട്ട് മൂന്നിൽ രണ്ട് നേടിയിരിക്കണം. (നിഷ്പക്ഷം) എന്നത് വോട്ട് എണ്ണുമ്പോൾ കണക്കിലെടുക്കേണ്ടതില്ല. (ഇതു കാര്യനിർ‌വാഹക തിരഞ്ഞെടുപ്പിനുള്ള വോട്ട് എണ്ണുന്നതിനുള്ള നയം ആണ്‌. മറ്റു വോട്ടെടുപ്പുകളിൽ എന്തു നയമാണ്‌ വോട്ട് എണ്ണുമ്പോൾ കണക്കാക്കേണ്ടത്. )--Shiju Alex 04:33, 21 നവംബർ 2007 (UTC)

അഭിപ്രായങ്ങൾ[തിരുത്തുക]

ആരും എതിരഭിപ്രായം പ്രകടിപ്പിക്കാത്ത നിലയ്ക്ക് ഇതു മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയം ആക്കാൻ ഉദ്ദേശിക്കുന്നു. എതിരഭിപ്രായമോ, മുകളിലെ പുതുക്കിയ നിർദ്ദേശങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണം എന്ന അഭിപ്രായമോ ഉണ്ടെങ്കിൽ അതു ഇതിനു ചുവടെ ഇടുക. പ്രത്യേകിച്ച് വോട്ട് എണ്ണൂമ്പോൾ ജയം കണക്കാക്കുന്ന വിധത്തിൽ കുറച്ചു കൂടി ക്ലിഷ്ടത ആവശ്യമാണ്‌.--Shiju Alex 08:20, 27 നവംബർ 2007 (UTC)

ഒരു മാസം എന്നത് ഒരു വിക്കിപീഡിയന്‌ കാര്യനിർ‌‌വ്വാഹകർ ആരൊക്കെയാണെന്ന് മനസ്സിലാക്കാനുള്ള് സമയം പോലുമല്ല എന്നാണ്‌ എന്റെ അഭിപ്രായം അതിലേറെ സമയം ഇവിടെ നിന്നിട്ടും പലർക്കും ഇന്നും ആരൊക്കെയാണ്‌ കാര്യനിർ‌വ്വാഹകർ എന്നു പോലും അറിയില്ല. സമയം കൂട്ടണം എന്നാണെന്റെ അഭിപ്രായം --ചള്ളിയാൻ ♫ ♫ 08:27, 27 നവംബർ 2007 (UTC)


മൂന്നിൽ രണ്ട് എന്നത് കാര്യ നിർ‌വാഹകരുടെ തിരഞ്ഞേടുപ്പിൽ പ്രാവർത്തികമാക്കേണ്ട ആവശ്യമില്ല എന്നാണെന്റെ അഭിപ്രായം.അത് നയ രൂപീകരണം പോലുള്ള സന്ദർഭങ്ങളിൽ മതി.കാര്യ നിർ‌വാഹക വോട്ടെടുപ്പ് സമയത്തിൽ ഒരു വോട്ടിനായാലും അതു അനുകൂലമായി പ്രഖ്യാപിക്കണം എന്ന ഒരഭിപ്രായം എനിക്കുണ്ട്--അനൂപൻ 08:35, 27 നവംബർ 2007 (UTC)

അനൂപന്റെ അഭിപ്രായത്തോട് യോജിക്കുന്നു. എവിടെയായാലമും വോട്ടെടുപ്പിൽ ഭൂരിപക്ഷമേ ഉള്ളൂ 2/3 കേട്ടിട്ടില്ല. --ചള്ളിയാൻ ♫ ♫ 09:54, 27 നവംബർ 2007 (UTC)

എനിക്ക് ശക്തമായ എതിർപ്പുണ്ട്. 2/3 വേണം എന്നു തന്നെ ഞാൻ അഭ്യർത്ഥിക്കുന്നു. കാരണം:
 1. ഇതു സാധാരണ പോലൊരു "വോട്ടെടുപ്പല്ല". "കാര്യനിർ‌വാഹകരെ തെരഞ്ഞെടുക്കുന്നത് സമവായത്തിലൂടെ വേണം." മഞ്ജിത് ചൂണ്ടിക്കാണിച്ചതുപോലെ മൂന്നിൽ-രണ്ടു ഭൂരിപക്ഷം ഒരു ഏകദേശ സമവായത്തെ കാണിക്കുന്നു.
 2. മലയാളം വിക്കിയിൽ ഘോരാഘോര സം‌വാദങ്ങൾ ഒക്കെ നടക്കുന്നുണ്ടെങ്കിലും യിദ്ദിഷ് വിക്കിപീഡീയയിലെ പോലെയൊക്കെ പൂർണ്ണമായി വിഭാഗീകരിക്കപ്പെട്ടിട്ടില്ല. കേവല ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന്റെ പിൻ‌ബലത്തിൽ ഉത്തരവാദിത്വപ്പെട്ടവർ തെരഞ്ഞെടുക്കപ്പെട്ടാൽ സമൂഹം വിഭാഗീകരിക്കപ്പെടാനുള്ള അപകടസാധ്യതയുണ്ട്.
--ജേക്കബ് 10:37, 27 നവംബർ 2007 (UTC)

കാര്യനിർവ്വാഹകരെ തിരഞ്ഞെടുത്തതു കൊണ്ടുമാത്രം അയാൾ പ്രതീക്ഷിക്കുന്ന രീതിയിൽ ജോലി ചെയ്യണമെന്ന് ഇല്ലല്ലോ. 2/3 ഭൂരിപക്ഷമായാലും മറ്റേതായാലും വരാനിരിക്കുന്നത് വഴിയിൽ തങ്ങുമോ? --ചള്ളിയാൻ ♫ ♫ 10:42, 27 നവംബർ 2007 (UTC)


മൂന്നിൽ രണ്ട് വോട്ട് നേടിയിരിക്കണം എന്നു തന്നെയാണ്‌ എന്റെ അഭിപ്രായവും.

ചള്ളിയൻ ഉദ്ദേശിക്കുന്നത് അല്ല ഈ നയത്തിന്റെ ലക്ഷ്യം. വിക്കി സമൂഹത്തിൽ പൊതുവെ അനഭിമതായവർ ഈ പദവിയിലേക്ക് എത്താതിരിക്കുക എന്നതാണ്‌ . അതിനുള്ള ഒരു ഉപാധി ആണ്‌ എത്ര വോട്ട് കിട്ടി എന്നത്.

തിരഞ്ഞെടുക്കപ്പെട്ട അഡ്മിനുകൾ പണിയൊന്നും എടുക്കുന്നില്ലെങ്കിലും വിക്കിക്കു ദ്രോഹം ഉണ്ടാക്കുന്ന പ്രവർത്തികൾ ചെയ്യാതെ നോക്കുക എന്നതാണ്‌ പ്രധാനം. പിന്നെ അഡ്മിൻ ആവാൻ വേണ്ടി മാത്രം വിക്കിയിൽ തിരുത്തൽ നടത്തുന്നവരെ കൊണ്ടുള്ള ശല്യം അവർ അഡ്മിൻ ആവുന്നതോടെ തീരുമല്ലോ. അതിനാൽ കുറച്ച് ഇൻ‌ആക്ടീവ് അഡ്മിൻ ഉണ്ടാവുന്നതു കൊണ്ട് ഒരു പ്രശ്നവും ഇല്ല.

പക്ഷെ വോട്ട് എണ്ണുന്ന കാര്യത്തിൽ കുറച്ചു കൂടി ക്ലീഷ്ടത ഉള്ള നയം വേണം. നിഷ്പക്ഷ വോട്ടിനെ എങ്ങ്നെ കൈകാര്യം ചെയ്യും എന്നതിനെ കുറിച്ചും. --Shiju Alex 10:48, 27 നവംബർ 2007 (UTC)

മൂന്നാമതൊരു കാരണംകൂടി. എതിർപ്പുള്ളവർ‍ എല്ലാവരും എതിർപ്പു പ്രകടിപ്പിക്കണമെന്നില്ല. എന്റെ അറിവിൽ വിക്കിപീഡിയയിൽ സം‌ഭാവന ചെയ്യുന്ന എല്ലാവർക്കും തന്നെ മറ്റു പ്രധാനപ്പെട്ട ജോലികളുണ്ട്. അതിനാൽ വ്യക്തമായ കാരണങ്ങൾ സഹിതം എതിർപ്പുള്ളവരേ അതു തെരഞ്ഞെടുപ്പു താളിൽ വ്യക്തമാക്കാൻ വേണ്ടി വരാനും അവിടെവന്ന് എതിർപ്പ് പ്രകടിപ്പിക്കാനും സാധ്യതയുള്ളൂ. എന്നാൽ അനുകൂലിക്കുന്നവരാകട്ടെ,
 • Symbol support vote.svg അനുകൂലിക്കുന്നു എന്ന് വോട്ടിട്ട് പോവാൻ സാധ്യതയും ഏറെയാണ്‌.. അതിനാൽ മൂന്നിൽ-രണ്ടു ഭൂരിപക്ഷം എന്നുള്ളത് വിക്കിയെ സം‌ബന്ധിച്ചിടത്തോളം കേവലഭൂരിപക്ഷത്തിനു സമമാണെന്നാണെന്റെ പക്ഷം.
ഇത് ചുരുങ്ങിയ കാലത്തെ എന്റെ മലയാളം വിക്കിയിലെ നിരീക്ഷണങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞുവന്നിട്ടുള്ള എന്റെ വ്യക്തിപരമായ അഭിപ്രായമാണ്‌. തെറ്റുപറ്റാനുള്ള സാധ്യത ഞാൻ തള്ളിക്കളയുന്നില്ല. --ജേക്കബ് 12:12, 27 നവംബർ 2007 (UTC)
ഒരു കാര്യം കൂടി ഈ നയരൂപീകരണത്തിൽ പരിഗണിക്കണം.XYZ എന്ന ഒരു ഉപയോക്താവ് സീസോപ്പ് ആവാനുള്ള തെരഞ്ഞെടുപ്പിലേക്കു മൽസരിച്ചു പരാജയപ്പെട്ടു.എത്ര നാൾ കഴിഞ്ഞു അയാൾക്കു വീണ്ടും അതേ സ്ഥാനത്തേക്കു മൽസരിക്കാം എന്നതിനെക്കുറിച്ചും ഒരു നയം ഉണ്ടാവണം--അനൂപൻ 15:13, 27 നവംബർ 2007 (UTC)

സിദ്ധിഖ്[തിരുത്തുക]

ഈ ഉപയോക്താവിനെ വ്യക്തമായ മുന്നറിയിപ്പുകള്ക്കു ശേഷവും പഴയ ശൈലി കൈക്കൊണ്ടു പോകുന്ന ഈ ഉപയോക്താവിനെ ബ്ലോക്ക് ചെയ്യാം എന്നു തോന്നുന്നു--പ്രവീൺ:സംവാദം‍ 08:04, 28 നവംബർ 2007 (UTC)

ആരോപണം[തിരുത്തുക]

കാലിക്കൂട്ടർ എന്ന് പറഞ്ഞ് ഒരു ഐ.പി. എന്റെ തിരുത്തലുകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു. ഒരു വ്യക്തമായ മറുപടി എന്റെ ചോദ്യങ്ങൾക്കു തരുന്നില്ല. എവിടേയും തൊടാതെയും പലരേയും അധിക്ഷേപിച്ചുകൊണ്ട് സം‌വദിച്ചുകൊണ്ട് മറ്റുള്ളവരെ അധിക്ഷേപിക്കുന്നു. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് മിനിമം ഒരു അക്കൗണ്ട് ഉണ്ടാക്കാനായി നയം രൂപീകരിക്കണം എന്നപേക്ഷിക്കുന്നു. പല ഐ.പി. യിൽ നിന്ന് വന്ന് പലപ്പോഴായി ഒരേ ആക്ഷേപങ്ങൾക്ക് എന്നെ വ്യക്തിപരമായി താറടിച്ചു കാണിക്കാനുള്ള ശ്രമമായല്ലാതെ മറ്റൊന്നുമായി കാണാനാവില്ല. ദയവായി ബ്യൂറോക്രാറ്റുകൾ ശ്രദ്ധിക്കുമല്ലോ. --ചള്ളിയാൻ ♫ ♫ 13:16, 2 ജനുവരി 2008 (UTC)

കാലിക്കൂട്ടർ എന്ന പേരിൽ ഐ.പി. നടത്തുന്ന സം‌വാദങ്ങളെ തള്ളിക്കളയണം എന്നാണ്‌ എന്റെ അഭിപ്രായം. മുഖം‌മൂടി വച്ച ഐ.പി. സം‌വാദങ്ങൾ ആ യൂസറുടേതാവണമെന്ന ഒരു നിർബന്ധവുമില്ലാത്തതിനാൽ പ്രതികരിച്ച് വിലയേറിയ സമയം പാഴാക്കെരുതെന്നഭ്യർത്ഥിക്കുന്നു. --Vssun 09:38, 3 ജനുവരി 2008 (UTC)
പഞ്ചായത്ത് രജിസ്റ്റര് ചെയ്ത ഉപയോക്താക്കള്ക്ക് മാത്രമാക്കി മാറ്റാമെന്നും, ആരോപണം ഉന്നയിക്കാനായി മാത്രം വരുന്ന ഉപയോക്താക്കളുടെ സമ്വാദം താളിലെ കുറിപ്പുകള് ഉടനടി അസ്തിത്വം (ലേഖനങ്ങളില്) തെളിയിച്ച ഉപയോക്താക്കള്ക്ക് മാറ്റാം എന്നും ഒരു നയം നല്ലതാണ്‌. ഒരാള് തനിക്കെതിരേയുള്ള ആരോപണങ്ങള് നീക്കം ചെയ്യുന്നതും ശരിയല്ല. അത് മറ്റാരെങ്കിലും നീക്കട്ടെ--പ്രവീൺ:സംവാദം‍ 02:13, 4 ജനുവരി 2008 (UTC)
സം‌വാദം താളിലെ ഭാഷയുടെ ഉപയോഗത്തിലും കടും പിടുത്തമാകണം എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം‍ 04:31, 4 ജനുവരി 2008 (UTC)

നയങ്ങളുടെ പാലനം[തിരുത്തുക]

ഇനി ഇത്രയം പ്രശ്നങ്ങള് ഒക്കെ ഉണ്ടായതു കൊണ്ട് വിക്കി നയങ്ങള് കര്ശനമായി പാലിച്ചു തുടങ്ങണം എന്നു കരുതുന്നു. വിക്കിയിലെ നയങ്ങളുടെ ലംഘനം തീര്ച്ചയായും ഇനിമുതല് ബ്ലോക്കിലേക്ക് നയിക്കുക തന്നെ ചെയ്യണം എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 06:41, 7 ജനുവരി 2008 (UTC)

float--Vssun 09:03, 7 ജനുവരി 2008 (UTC)
float--simy 08:27, 9 ജനുവരി 2008 (UTC)

ആർബിറ്ററേഷൻ കമ്മിറ്റി[തിരുത്തുക]

വിക്കി നയങ്ങൾ അനുസരിച്ച് പ്രവർത്തിക്കാമെന്ന് ഉറപ്പു തരികയും സഹ വിക്കിപീഡിയരോട് ആദരപൂർ‌വ്വം പെരുമാറുകയും ചെയ്യുമെന്ന് ഉറപ്പുണ്ടെങ്കിൽ തീർച്ചയായും വിലക്ക് പരിധി കുറക്കാമെന്നാണ്‌ എന്റെ അഭിപ്രായം. അതല്ല വീണ്ടും പഴയ രീതിയിലാണ്‌ എങ്കിൽ ആയുഷ്കാല നിരോധനം ഏർപ്പെടുത്തുകയും ചെയ്യണമെന്ന് ഉപാധിയും വെക്കാം. തെറ്റുകൾ ആര്ക്കും പറ്റാം. മനുഷ്യസഹജമാണ്‌. പക്ഷെ ഇത്തരം നിരോധനങ്ങൾ എല്ലാവർക്കും ഒരുപോലെ ആവണമെന്നും നിർദ്ദേശിക്കുന്നു. അഡ്മിനെന്നോ ബ്യുറോക്രാറ്റെന്നോ സാധാരണയൂസർ എന്നോ, ബൃഹത്തായ സംഭാവന നൽകിയവരെന്നോ ചെറിയ തിരുത്തലുകൾ നടത്തിയവരെന്നോ വ്യത്യാസം പാടില്ല. അതിനായി ഒരു ആർബിട്റേഷൻ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെടുന്നു. --ചള്ളിയാൻ ♫ ♫ 02:19, 9 ജനുവരി 2008 (UTC)
സുഗീഷിന്റെ കാര്യത്തിൽ ഒരു മാസം തന്നെ കുറവാണ്. ഈ കാലയളവ് കുറയ്ക്കരുത്. സിദ്ദീക്കിനു ബ്ലോക്ക് കുറച്ചാലും പ്രശ്നമില്ല. പക്ഷേ സിദ്ദീക്ക് ബ്ലോക്ക് ചെയ്തുകഴിഞ്ഞിട്ടാണ് യഥാർത്ഥ വാൻഡലിസം തുടങ്ങിയത്. ഇത് ആവർത്തിക്കില്ല എന്നുണ്ടെങ്കിൽ ബ്ലോക്ക് കുറയ്ക്കുന്നതിൽ വിരോധമില്ല്ല.
അഡ്മിൻ / ബ്യൂറോക്രാറ്റ് തുടങ്ങിയ വിവേചനങ്ങൾ ഇല്ലാതെ ബ്ലോക്ക് ചെയ്യണം, ആർബിട്രേഷൻ കമ്മിറ്റി വേണം എന്നിവ അനുകൂലിക്കുന്നു, ഇതിൽ ആകെ ഞാൻ കാണുന്ന പ്രശ്നം - അഡ്മിന്മാരിൽ ഒരാളെ മറ്റൊരാൾ ബ്ലോക്ക് ചെയ്താൽ ബ്ലോക്ക് കഴിഞ്ഞെത്തുന്ന അഡ്മിനു തന്നെ ബ്ലോക്ക് ചെയ്ത അഡ്മിനെയും ബ്ലോക്ക് ചെയ്യാൻ കഴിയും എന്നതാണ്. അങ്ങോട്ടും ഇങ്ങോട്ടും "ഒരു ബ്ലോക്ക് ചെയ്തുകളിക്കൽ" ഉണ്ടാവാതിരിക്കാൻ നോക്കണം. ആർബിട്രേഷൻ കമ്മിറ്റി ഇതിൽ സഹായിക്കും എന്നു പ്രതീക്ഷ. 213.42.21.59 03:05, 9 ജനുവരി 2008 (UTC) (sorry this is simy - will change signature)


ആർബിറ്ററേഷൻ കമ്മറ്റി രൂപീകരിക്കണം എന്നതിനെ അനുകൂലിക്കുന്നു. ഏതൊക്കെ കാര്യങ്ങൾക്ക് ബ്ലോക്ക് ചെയ്യാം, എത്ര കാലത്തേക്ക് ബ്ലൊക്ക് ചെയ്യാം, തുടങ്ങിയ കാര്യങ്ങൾ അവർ തീരുമാനിക്കുന്നതാവും നല്ലത്. ആർബിറ്ററേഷൻ കമ്മറ്റിയിൽ കുറഞ്ഞത് 3 അംഗങ്ങൾ വേണമെന്നും ശിപാർശ ചെയ്യുന്നു.

ബ്ലോക്ക് ചെയ്യപ്പെട്ടതിനു ശേഷം സിദ്ദീഖ് നടത്തിയ വാൻഡലിസം മലയാളം വിക്കിയിൽ ഇതു വരെ ആരും നടത്താത്ത തരത്തിലുള്ളതാണ്‌. അതിനാൽ പെട്ടെന്ന് ഒരാഴച കൊണ്ടൊന്നും ബ്ലൊക്ക് മാറ്റരുത്. സുഗീഷ് പേർസണൽ അറ്റാക്കിന്റെ പേരിലാണ്‌ ബ്ലോക്ക് വാങ്ങിയത്. ഒരാളുടെ ബ്ലൊക്ക് മാത്രമായി മാറ്റുന്നത് ഒട്ടും ന്യായീകരിക്കാവുന്നതല്ല.

പേർസനൽ അറ്റാക്ക്, വിക്കിയെ നശിപ്പിക്കൽ ഇങ്ങനെ 2 തരത്തിൽ വാൻഡലിസത്തെ വിഭജിക്കണമോ. 2 പേർ തമ്മിലുള്ള പേർസണൽ‍ അറ്റാക്ക് ഒരാഴ്ചത്തെ കൂൾ ഡൗൺ ബ്ലോക്ക് കൊണ്ട് അവസാനിപ്പിക്കാവുന്നതേ ഉള്ളൂ (അനുഭവത്തിൽ നിന്നാണു പറയുന്നത് :)). പക്ഷെ വിക്കിയെ നശിപ്പിക്കൽ കുറച്ചു കൂടി സീരിയസായി കാണെണ്ടതാണ്‌.

കൂൾ ഡൗൺ ബ്ലോക്ക് എന്നുൾലത് ഇംഗ്ലീഷ് വിക്കിയിൽ ഇല്ല എന്നുള്ളത് അങ്ങനെ ഒരു നയം രൂപികരിക്കുന്നതിനു തടസമാകേണ്ടതില്ല. --ഷിജു അലക്സ് 04:14, 9 ജനുവരി 2008 (UTC)


പേർസണൽ അറ്റാക്ക് നടത്തുന്ന പലരേയും (ഞാനുള്പ്പടെ) ഒന്നും ചെയ്തു കാണുന്നില്ല.

എൻറെനിർദ്ദേശങ്ങൾ:

1) ആർബിറ്ററേഷൻ കമ്മിറ്റിക്ക് പരാതി നൽകിയാൽ അതിൽ തീരുമാനം ആകുന്നതുവരെ പരാതി ഉന്നയിച്ച ആൾ മറ്റിടങ്ങളിൽ പ്രതികരണം നടത്തുന്നതും പരാതി ആസാധുവാകാൻ കാരണമാക്കണം 2)വിക്കിയിലെ സം‍വാദങ്ങൾ പുറത്തേക്ക് വലിച്ചു നീട്ടുന്നത് (ബ്ലോഗ്) ആരു തന്നെയായാലും ഉടന് നടപടി എടുക്കേണ്ട കാര്യമാണ്. (ആരാണ് അത് എന്ന് കണ്ടുപിടിക്കുക അസാധ്യമാണ് എന്നത് മറ്റൊരു വസ്തുത) 3) അടിസ്ഥാനരഹിതമായി അരോപണങ്ങൾ ഉന്നയിക്കുകയും അത് തെളിയിക്കാതിരിക്കുകയും ചെയ്യുന്നവർ മാപ്പ് പറയുകയോ ആരോപണം പിൻ‍വലിക്കുകയോ ചെയ്യുന്ന പ്രസ്താവന ഇല്ലാതെ വിക്കിയിൽ തിരുത്തലുകൾ നടത്തുന്നത് വിലക്കണം. അ 4) ആർബിട്റേഷൻ കമ്മറ്റിയിലുള്ളവർ അഡ്മിനുകൾ ആവണമെന്നില്ല. നല്ല വിക്കി മര്യാദകൾ വച്ചു പുലർത്തുന്ന ആരുമാവാം. 5) ആർബിട്റേഷൻ കമ്മറ്റി വിക്കിയിൽ സജീവമായി എഡിറ്റുകൾ ചെയ്യുന്നവരായിരിക്കണം. ബ്രേക്ക് എടുക്കുന്നാരും കുറെ കാലം എഡിറ്റാത്തവർക്ക് പകരം മറ്റുള്ളവരെ നോമിനേറ്റ് ചെയ്യാനുള്ള അവകാശം ഏത് വിക്കിപീഡിയനും ചെയ്യാൻ സാധിക്കണം. 6) ആർബിട്റേഷൻ കമ്മറ്റിയിലുള്ളവർ അരോപണരഹിതരായിരിക്കണം. ആരോപണം ഉന്നയിക്കപ്പെട്ടാൽ അവർക്ക് പകരം മറ്റൊരാളെ ഉൾപ്പെടുത്തിയാവണം തീരുമാനം കൈക്കൊള്ളേണ്ടത്. --ചള്ളിയാൻ ♫ ♫ 04:39, 9 ജനുവരി 2008 (UTC)

ബ്ലോക്ക് കാലാവധി കുറക്കുന്നത് , തെറ്റുകൾ ചെയ്ത് ബ്ലോക്കിയാൽ ഇതുപോലുള്ള ദയാഹർജികൾ കൊണ്ട് ശിക്ഷാബ്ലോക്ക്കാലാവധി കുറക്കാൻ സഹായകമാകും എന്നൊരു ധാരണ സൃഷ്ടിക്കും എന്നുള്ളതിനാൽ രണ്ടു പേരുടെയും കാലാവധി കുറക്കേണ്ടതില്ല എന്നാണെന്റെ അഭിപ്രായം.

ശിക്ഷകൾ നിശ്ചയിക്കാനുള്ള നിയമസമിതിയെ സ്വാഗതം ചെയ്യുന്നു.

അതു പോലെ വിക്കിക്കു പുറത്തുള്ള(ബ്ലോഗ്) വ്യക്തിപരമല്ലാത്ത, സഭ്യമായ ഏതു വിമർശനങ്ങളേയും ഞാൻ സ്വാഗതം ചെയ്യുന്നു--അനൂപൻ 05:53, 9 ജനുവരി 2008 (UTC)


വിക്കി നന്നാക്കണം എങ്കിൽ വിക്കിയിൽ തന്നെ സംവദിക്കണം. അവിടെയാണല്ലോ ലേഖകർ എഴുതുന്നത്. ബ്ലോഗിലെ വിവരങ്ങൾ തിരക്കാത്ത നിരവധി ലേഖകർ ഉണ്ട് നമുക്ക്. അവർ ബ്ലോഗിലെ വിമർശനങ്ങള് എങ്ങനെ അറിയും, എങ്ങനെ പ്രതികരിക്കമ്മ്. മറ്റൊരു കാര്യം ഇത്ത്രം വിമർശനങ്ങളിൽ പലതും വ്യക്തിപരമായ ആക്രമണങ്ങൾ ആണ്‌ കണ്ടു വരുന്നത്. വിക്കി നന്നാക്കണമെന്ന് ഉദ്ദേശ്യത്തോടെ അല്ല. ആരോ പറഞ്ഞപോലെ, കുടുംബപ്രശ്നം അങ്ങാടീൽ പരസ്യം ചെയ്ത് എങ്ങനെ പരിഹാരം ഉണ്ടാക്കാമെന്നാണ്‌ വിചാരിക്കുന്നത്. വിക്കി എന്ന ഒരു വൻ സമൂഹത്തെ ബ്ലോഗിൽ നടക്കുന്ന പോലുള്ള വ്യക്തിപരമായ സം‌രംഭങ്ങളായി വിലകുറച്ചു കാണുന്ന പ്രവണതയാണ്‌ അത്. രോഗം എന്തെന്ന് കണ്ടു പിടിക്കുക എന്നതാണ്‌ ഏറ്റവും പ്രധാന ചികിത്സ. രോഗിക്ക് തന്നെ ചികിത്സ നൽകുക എന്നതും പ്രധാനം തന്നെ. അല്ലാതെ വഴിയെ പോകുന്നവനും മറ്റും ചികിത്സ ചെയ്താൽ രോഗം മാറില്ല. --ചള്ളിയാൻ ♫ ♫ 06:21, 9 ജനുവരി 2008 (UTC)


 • ഇതിനു ദയാഹര്ജ്ജികള്, ശിക്ഷകള് തുടങ്ങിയ പദങ്ങള് ഉപയോഗിക്കരുത്. ഇതൊരു നീതിന്യായ കോടതിയല്ല, ഒരു വിജ്ഞാനകോശമാണ്.
 • ബ്ലോക്ക് / അണ്ബ്ലോക്ക് എന്നിവ -- അഡ്മിന് മാര്ക്ക് സമൂഹം നല്കിയിരിക്കുന്ന ഉത്തരവാദിത്തങ്ങളാണ്. അതിനെല്ലാത്തിനും ആര്ബിട്രേഷന് കമ്മിറ്റിയില് പോവണം എന്നു ശഠിക്കരുത്.
 • ഇതും നോക്കുക. ആര്ബിട്രേഷന് കമ്മിറ്റിയുടെ ആവശ്യം എന്താണെന്നു ഇവിടെ കാണാം.
 • വിക്കിപീഡിയയ്ക്കു പുറത്തു വിക്കിപീഡിയയെ സ്ഥിരം ചീത്തവിളിക്കുന്ന ഒരാളെ വിക്കിപീഡിയയില് ബ്ലോക്ക് ചെയ്യണം എന്നു പറയുന്നതിന്റെ യുക്തി മനസിലാവുന്നില്ല. ഇത് ആരെങ്കിലും വിശദീകരിച്ചുതരാമോ?

simy 06:18, 9 ജനുവരി 2008 (UTC)


ആർബിറ്ററേഷൻ കമ്മിറ്റിയെ കുറിച്ചുള്ള ചർച്ച ഇങ്ങോട്ട് മാറ്റി.--ഷിജു അലക്സ് 06:37, 9 ജനുവരി 2008 (UTC)

വിക്കിയിൽ ഈയിടെയായി കാണുന്ന ഒരു പ്രവണത വിക്കിയിലെ സംഭവങ്ങൾ അതിശയോക്തി കലർത്തി ബ്ലോഗുലും മറ്റും ആളെക്കൂട്ടാനായി നടത്തുന്ന പൊറാട്ടു നാടകം കളിക്കുകയും അതിൻറെ ലിങ്ക് വിക്കിയിൽ പരസ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ്. പേർ വലിച്ചിഴക്കെപ്പെടാത്തതു കൊണ്ട് മറ്റുള്ളവർക്ക് ആ വിഷമം മനസ്സിലാവണമെന്നില്ല. (ഉണ്ടെങ്കിൽ തന്നെ അതിൻറെ ഗൌരവം മനസ്സിലാവില്ല) ഇതിനെ വേരോടെ നുള്ളിയില്ലെങ്കിൽ ഈ പരിപാടി തഴച്ചു വളരുകയും വിക്കിക്ക് പുറത്തുള്ള വിദ്വേഷം വിക്കിക്കകത്തേക്കും മറിച്ചും സംഭവിക്കും. പലരും വിക്കി വിട്ട് പോവുകയും ചെയ്യും. അല്ലാതെ പുതിയ ഉപയോക്താക്കൾവിക്കിയിലേക്ക് വരില്ല എന്നുറപ്പാണ്.

“വിക്കിപീഡിയയ്ക്കു പുറത്തു വിക്കിപീഡിയയെ സ്ഥിരം ചീത്തവിളിക്കുന്ന ഒരാളെ വിക്കിപീഡിയയില് ബ്ലോക്ക് ചെയ്യണം എന്നു പറയുന്നതിന്റെ യുക്തി മനസിലാവുന്നില്ല“ പിന്നെ എവിടെയാണ് ബ്ലോക്ക് ചെയ്യാനാവുക? ബ്ലോഗിലോ? വിക്കിപീഡിയ ഒരു കുടുംബമാണെങ്കിൽ വിക്കിപീഡിയയെ ചീത്ത വിളിക്കുന്നത് ഒരു കുടുംബത്തെ ചീത്ത വിളിക്കുന്നതിനു തുല്യമാണ്. അത് കേട്ടുകൊണ്ട് നിൽകാൻ കുടുംബാങ്ങൾക്കാവുമെങ്കിൽ പിന്നെ കൂടുതൽ പറയുന്നില്ല. ആ കുടുംബത്തിലംഗമാകാൻ എനിക്ക് വയ്യ.


അതു കൊണ്ട് ദയവായി നയങ്ങൾ മലയാളം വിക്കിയിലേക്ക് മാത്രമായിയി രൂപീകരീക്കുക. ഇംഗ്ലീഷിൽ നിന്നുള്ള കടമെടുക്കലാവാം കോപ്പിയടി വേണ്ട. --ചള്ളിയാൻ ♫ ♫ 07:21, 9 ജനുവരി 2008 (UTC)


 • ആശംസകളാണത്രേ.. സം‌വാദം താളിൽ പുറമേക്കുള്ള ലിങ്ക് കൊടുക്കുന്നത് സ്പാം ലിങ്കിങ്ങ് അല്ലാതെ എന്താ.. ആശംസകൾ എന്ന് പറഞ്ഞ് രണ്ട് എക്സ്പ്ലിസിറ്റ് സൈറ്റിലേക്കുള്ള ലിങ്ക് ഇടാം.. പ്രത്യേകിച്ച് അരുണ എന്ന യൂസർടെ പേജിൽ എങ്ങനിരിക്കും. അപ്പോഴും ആശംസ എന്നൊക്കെ പറയുമോ.. വിവേചന ബുദ്ധി ഉപയൊഗിക്കണ്ടി വരുമോ? ഇത് ശരിയല്ലെങ്കിൽ അതും നയം രൂപീകരിക്കേണ്ടതും തന്നെ--ചള്ളിയാൻ ♫ ♫ 07:57, 9 ജനുവരി 2008 (UTC)


ഇതിലുള്ള വ്യക്തിപരമായ വിഷമം മനസിലാക്കിക്കൊണ്ടു തന്നെ പറയട്ടെ. ആര് എഴുതുന്നു എന്നത് ഇവിടെ പ്രസക്തമാവരുത്. എന്ത് എഴുതുന്നു എന്നതേ പ്രസക്തമാകാവൂ. വിക്കിപീഡിയയിൽ എഴുതുന്നയാളുടെ വിക്കിപീഡിയയ്ക്കു പുറത്തുള്ള പ്രവർത്തനങ്ങൾ അയാളെ വിധിക്കാൻ വിക്കിയ്ക്കുള്ളിൽ ഉപയോഗിക്കരുത് എന്ന അഭിപ്രായക്കാരനാണു ഞാൻ. അനോണിമസ് ഐ.പി.കൾ ഉപയോഗിച്ച് പലരും കോണ്ട്രിബ്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നതും ഇതുകൊണ്ടുതന്നെ. വിക്കിപീഡിയ ഒരു കുടുംബം അല്ല.
ബ്ലോഗിൽ വിക്കിപീഡിയയെ കരിവാരിത്തേയ്ക്കുന്നതിനെ വ്യക്തിപരമായി ഞാൻ എതിർക്കുന്നു. എന്നാൽ വിക്കിപീഡിയയ്ക്കു പുറത്തുള്ള പ്രവർത്തനങ്ങളുടെ പേരിൽ വിക്കിപീഡിയയിൽ ഒരാളെ വിധിക്കുന്നതിനെ മേല്പ്പറഞ്ഞ കാരണങ്ങൾ കൊണ്ട് ഞാൻ അനുകൂലിക്കില്ല. ഇത് എന്റെ മാത്രം അഭിപ്രായമാണ്. simy 08:26, 9 ജനുവരി 2008 (UTC)
വിക്കിപീഡിയ സ്വതന്ത്ര സമ്രഭം ആണ്‌. വിക്കിപീഡിയയ്ക്കു പുറത്തുള്ള കാര്യങ്ങള് ഇവിടെ കൂട്ടിക്കുഴക്കേണ്ട എന്നെന്റെ അഭിപ്രായം. (അത് ഞാനാണ്‌ എന്നാരും പറയരുതേ)
എന്തായാലും സമ്വാദം താളിലിട്ട കമന്റ് ആശംസമാത്രമാണ്‌. മതകാര്യങ്ങളില് പക്ഷപാതമായ കാഴ്ചപ്പാടുള്ളവര് അയക്കുന്ന സന്ദേശങ്ങള് ഇതരമതങ്ങളെ താഴ്ത്തിക്കെട്ടാനോ, അല്ലങ്കില് ഇതര ഉപയോക്താക്കളെ താഴ്ത്തിക്കെട്ടാനോ ഉള്ളതല്ലങ്കില് അവരെ എന്തിനു ബ്ലോക്ക് ചെയ്യണം എന്നും മനസ്സിലാകുന്നില്ല. ഇസ്ലാം ഗൈഡ് - ഒരാള് അയാള് നല്ലതാണെന്നു കരുതുന്ന കാര്യം എല്ലാരും നന്നാവട്ടെ എന്നു കരുതി തന്നതാണെന്നു കരുതിയാല് തീരുന്ന പ്രശ്നമേ ഉള്ളു. അതില് കൂടുതല് കരുതാന് അതിലൊന്നുമില്ലതാനും
ബ്ലോക്ക് / അണ്ബ്ലോക്ക് എന്നിവ അഡ്മിന്മാരില് നിക്ഷിപ്തമായിരിക്കുന്ന അധികാരമാണ ??-- അഡ്മിന് മാര്ക്ക് സമൂഹം നല്കിയിരിക്കുന്ന കഴിവാണ്‌. പക്ഷേ സുഗീഷ് ചെയ്തത് ഒട്ടും ശരിയല്ല. ബ്ലോക്ക് വേണം എന്നു തന്നെ എന്റെ അഭിപ്രായം
ഇംഗ്ലീഷ് വിക്കിപീഡിയയില് നിന്നെന്നല്ല എവിടെ നിന്നാണെങ്കിലും നല്ല കാര്യങ്ങള് കടമെടുക്കുന്നതില് ഒരു തെറ്റുമില്ല
ഒരു യൂസര് ബ്ലോഗിന്റെ അഡ്രസ് ഇട്ടകാര്യം പറഞ്ഞിരിക്കുന്നു. അതേ ലിങ്കുകള് സ്വന്തം യൂസര് പേജില് ഇട്ടിരിക്കുന്നതോ?
വ്യക്ത്യാരോപണം എന്നു താങ്കള് തന്നെ സംശയിക്കുന്നതിനാലാവണം ചില ഭാഗങ്ങള് കമന്റാക്കി ഇട്ടിരിക്കുന്നു. ഇത്തരം കാര്യങ്ങളോ
പഴയ കാര്യങ്ങള് ഏകപക്ഷീയമാകാനിടയില്ല. അതെല്ലാര്ക്കും (എല്ലാര്ക്കും) ദോഷമേ ചെയ്യത്തുള്ളു. നല്ലത് നയങ്ങള് ഇനി കര്‌ശനമായി പാലിക്കുക എന്നതാണ്‌.
ആദ്യമായി ഓരോ ഉപയോക്താവും ചെയ്യേണ്ടത് സ്വന്തം സ്വരത്തിലെ പുച്ഛം ഒഴിവാക്കുകയാണ്‌
--പ്രവീൺ:സംവാദം 08:37, 9 ജനുവരി 2008 (UTC)
ഇതും ഒന്നു നോക്കുക. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഔദ്യോഗിക മാർഗ്ഗരേഖയാണ്. വിക്കിപീഡിയയ്ക്കു പുറത്തുള്ള ഭീഷണികളും അവിടെ ബ്ലോക്ക് ചെയ്യപ്പെടാവുന്ന കുറ്റമാണ്. simy 09:02, 9 ജനുവരി 2008 (UTC)


ഈ അടുത്ത് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മുകളിലത്തെ വാചകങ്ങൾ വായിക്കാം. --ഷിജു അലക്സ് 09:07, 9 ജനുവരി 2008 (UTC)

Agreed. As mentioned here, this was my mistake. simy 09:56, 9 ജനുവരി 2008 (UTC)

സ്വന്തം യൂസർ പേജിൽ എന്ത് തോന്ന്യവാസും ആവാം എന്നുണ്ടല്ലോ.. സ്വന്തം പടം വരെ ഇടുന്നതും അതുകൊണ്ട് തന്നെയല്ലേ. മറ്റുള്ളവരുടെ പേജിൽ ലിങ്കുകളും പരസ്യങ്ങളും (എന്തു തന്നെയായാലും) അത് തെറ്റ് തന്നെ എന്നാണ്‌ എന്റെ അഭിപ്രായം. കാര്യനിർ‌വാഹകർ ചെയ്യേണ്ടത് എന്തൊക്കെ എന്നൊരു നിർ‌വചനം ഇവിടെ ഇല്ലാത്തിടത്തോളം ഒരു കാര്യനിർ‌വാഹകൻ അയാളുടെ യുക്തി ഉപയോഗിച്ച് ചെയ്തതിലെ തെറ്റ് ചൂണ്ടിക്കാണിക്കാതെ അയാളെ എതിർക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നത് അയാളെ വ്യക്തിപരമായി താഴ്തിക്കെട്ടുന്നതിനും അപമാനിക്കുന്നതിനും തുല്യമാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം.അത് അനുഭവിച്ചറിഞ്ഞതുകൊണ്ടാണ്‌ ഇത് പറയുന്നത്. നയം ആദ്യമേ ഉണ്ടെങ്കിൽ ഒരിക്കലും അതു സംഭവിക്കില്ലായിരുന്നു.

ഇംഗ്ലീഷ് വിക്കിയിൽ നിന്ന് കടം കൊള്ളണമെന്നേ അഭിപ്രായപ്പെടുന്നുള്ളൂ, പക്ഷേ എല്ലാത്തിനും അതിന്റെ രീതികളെ ആശ്രയിക്കേണ്ടതിനെ എതിർക്കുന്നു. ബഹുഭൂരിപക്ഷം ആർബിട്റേഷൻ കമ്മിറ്റി വേണമെന്ന് പറയുമ്പോൾ അതിനെതിരെ ഇംഗ്ലീഷ് നയങ്ങൾ കൊണ്ടുവരുന്നതെവിടത്തെ ജനാധിപത്യരീതി എന്നാണ്‌ എന്റെ ചോദ്യം.

ഒരു കുടുംബം എന്ന് തെറ്റായി ചിന്തിച്ചു പോയി ക്ഷമിക്കുക. കുറഞ്ഞപക്ഷം മലയാളം വിക്കിയെ എങ്കിലും അങ്ങനെ കണ്ടു. ആ ചിന്താഗതി മരിച്ചു എന്നർത്ഥമാക്കട്ടെ. കാര്യനിർ‌വാഹകർ ചെയ്യുന്ന രീതിയിൽ അതൃപ്തി അതിനാൽ സം‌വാദ രീതികളിൽ പുച്ഛം വന്നു പോവുന്നു അത് സ്വാഭാവികം. അതിനു പകരം പ യുടെ അതിഖരവും മറ്റുമുപയോഗിക്കാനറിയില്ല.

മേൽ പറഞ്ഞതെല്ലാം വീണ്ടും എഴുതേണ്ടി വരുന്നതിൽ വിഷമമുണ്ട്. കാര്യനിർ‌വാഹകർക്കായി ഒരു താൾ നിലവിലുണ്ടെങ്കിൽ എനിക്കും പിന്നീട് സിമിക്കും പറ്റിയതു പോലെ തെറ്റുകൾ വരില്ലായിരുന്നു. അത് ചെയ്യേണ്ടതിനു പകരം നമ്മൾ അന്യോന്യം വിഴുപ്പലക്കിക്കൊൺറ്റിരിക്കുന്നു എന്നതും പഴയതെല്ലാം വീണ്ടും പറയാൻ പ്രേരിപ്പിക്കുന്നു എന്ന് മാത്രം. --ചള്ളിയാൻ ♫ ♫ 10:21, 9 ജനുവരി 2008 (UTC)

ആർബിട്രേഷൻ കമ്മിറ്റി വേണം എന്നുതന്നെയാണ് എന്റെയും അഭിപ്രായം. അതിനെ എതിർത്തിട്ടില്ല. simy 10:35, 9 ജനുവരി 2008 (UTC)


എല്ലാ നയത്തിലും ഇംഗ്ലീഷ് വിക്കിയെ അന്ധമായി കോപ്പിയടിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. അതിനെ നയങ്ങൾ ആധാരമാക്കി നമുക്ക് സ്വന്തമായ നയങ്ങൾ രൂപീകരിക്കാം. അതു കൊണ്ടു തന്നെയാണ്‌ ഒന്നോ രണ്ടോ ദിവസത്തെയോ അല്ലെങ്കിൽ കൂടിയാൽ ഒരാഴചത്തെയോ ബ്ലോക്കിനു അപ്പുറം വരുന്നതിനെ ഒക്കെ ആർബിറ്ററേഷൻ കമ്മിറ്റിക്കു വിടണെന്നു ശിപാർശ ചെയ്യുന്നതു. അതെ പോലെ കൂൾ ഡൗൺ ബ്ലോക്ക് എന്നു ഉണ്ടാവുന്നതു കൊണ്ട് ഒരിക്കലും കുഴപ്പമില്ല. മിക്കവാറും പേർസണൽ അറ്റാക് പ്രശ്നങ്ങൾ വിക്കിയിൽ നിന്നു രണ്ടു ദിവസം മാറി നിൽക്കുമ്പോൾ തീരും. എന്തായാലും ഇപ്പോൾ ഇബവിടെ ഒരു പ്രധാന പ്രശ്നം ഉണ്ട്. ആരൊക്കെയാ ഇപ്പോൾ ഈ കമ്മിറ്റിയിലേക്കു വരാൻ പോകുന്നവർ. ആരുടെയെങ്കിലും പേർാർക്കെങ്കിലും സജസ്റ്റ് ചെയ്യാനുണ്ടോ. അതിൽ ഒരാൾ എങ്കിലും കാര്യനിര്വാഹകൻ ആവുന്നതു നല്ലത്.--ഷിജു അലക്സ് 10:47, 9 ജനുവരി 2008 (UTC)

ജ്യോതിസ്, സുനിൽ എന്നിവരെ അഡ്മിന്മാരുടെ പ്രതിനിധിയായും ജേക്കബിനെ സാധരണ യൂസറുടെ പ്രതിനിധിയായും ഞാൻ നാമനിര്ദ്ദേശം നൽകുന്നു. മൻ‌ജിത്തും മംഗലാട്ടും വളരെ യോജിച്ചവർ ആണ്‌ എങ്കിലും അവർ വിക്കിയിൽ എല്ലായ്പോഴും ഇല്ലാത്തതിനാലുള്ള് പ്രശ്നമുണ്ട്. എങ്കിലും അവരുടെ പേരുകൾ കൂടെ നിർദ്ദേശിക്കുന്നു. --ചള്ളിയാൻ ♫ ♫ 11:18, 9 ജനുവരി 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - simy 11:20, 9 ജനുവരി 2008 (UTC)

Arbitration or Arbitrary ?

Arbitration കമ്മിറ്റി Arbitrator ആവണം..അല്ലാതെ Arbitrary നടത്തിയാൽ അത്തരം ഒരു കമ്മിറ്റി വിക്കിക്ക് ഭാരമാവും..ഏകപക്ഷീയമായ നിലപാടെടുക്കുന്ന ഒരുത്തനും ആ കമ്മിറ്റിയാൽ വരരുത്..അങ്ങനെ വന്നാൽ അതിനെ നന്നാക്കാൻ വേറൊരു കമ്മിറ്റി വേണ്ടി വരും...അങ്ങനെ കമ്മിറ്റി ഉണ്ടാക്കി കളിക്കിടയിൽ വിക്കി നോക്കു കുത്തിയാവും....ഒരു വിക്കിയൻ(old)


വിക്കിയിലെ സജീവത എന്നതു അഹോരാത്രം വിക്കിയിൽ ഉണ്ടാവണം എന്നതാണ്‌ എന്നൊരു അർത്ഥം കല്പിക്കേണ്ടതില്ല.

സജീവത എന്നത് ഡിഫൈൻ ചെയ്യേണ്ടതാകുന്നു. മാസത്തിൽ കുറഞ്ഞത് എത്ര ദിവസം എഡിറ്റ് നടത്തി , മാസത്തിൽ ആകെ എത്ര എഡിറ്റ് എന്നൊക്കെയുള്ള ഡെഫിനിഷൻ. കൂടുതൽ എഡിറ്റ് നടത്തി എന്നുള്ളത് നല്ല ഒരു വിക്കിപീഡിയൻ ആവുന്നതിനുള്ള മാനദണ്ഡം അല്ല.

കമ്മറ്റിയിലേക്ക് എന്റെ നിർദ്ദേശം താഴെ പറയുന്നവരാകുന്നു.

 • മൻ‌ജിത് കൈനിക്കര
 • മഹേഷ് മംഗലാട്ട്
 • ജേക്കബ് ജോസ്
 • സുനിൽ വി.എസ്
 • ജ്യോതിസ്സ്

കമ്മറ്റിയുടെ അംഗസംഖ്യ തൽക്കാലം 5 ആയി പരിമിതപ്പെടുത്താം. ആദ്യം തന്നെ ഈ ആർബിറ്ററേഷൻ കമ്മിറ്റിക്ക് നല്ലൊരു മലയാളം പേർ കണ്ടുപിടിക്കണം. പിന്നെ അവരുടെ പ്രവർത്തനങ്ങൾ ഡിഫൈൻ ചെയ്യണം. --ഷിജു അലക്സ് 11:54, 9 ജനുവരി 2008 (UTC)

തർക്കപരിഹാര സമിതി, അല്ലെങ്കിൽ മദ്ധ്യസ്ഥതാ സമിതി simy 11:58, 9 ജനുവരി 2008 (UTC)
കമ്മിറ്റിയുടെ ചുമതലകൾ മനസ്സിലാക്കാൻ ഇത് ഉപകരിക്കുമെന്നു വിശ്വസിക്കുന്നു. --ജേക്കബ് 13:41, 9 ജനുവരി 2008 (UTC)

ഡീസീസോപ്പ്[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ ദീർഘനാളായി പ്രവർത്തിക്കാത്ത സീസോപ്പുമാരെ ഡീസീസോപ്പ് ചെയ്യാൻ ഒരു നയം രൂപീകരിക്കണം എന്ന് കരുതുന്നു.ഞാൻ വിക്കിയിൽ അംഗമായിട്ട് 5 മാസമായി.ഈ 5 മാസത്തിനിടയിൽ ഒരു എഡിറ്റ് പോലും നടത്താത്ത സീസോപ്പുമാർ ഉണ്ട്.ഒരു പ്രത്യേക കാലയളവിൽ (അത് 3 മാസമോ,6 മാസമോ 1 വർഷമോ ആകാം) വിക്കിയിൽ ഒരു എഡിറ്റ് പോലും ചെയ്യാത്ത സീസോപ്പുകളെ ഡീസീസോപ്പ് ചെയ്യാൻ ഒരു നയം രൂപീകരിക്കുന്നതാണ്‌ നല്ലത് എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം--അനൂപൻ 10:55, 12 ഫെബ്രുവരി 2008 (UTC)

ഇപ്പോഴത്തെ തിരുത്തലുകളുടെ എണ്ണം വച്ച് സിസോപ്പുകളെ വിലയിരുത്തേണ്ട എന്നെന്റെ അഭിപ്രായം. സിസോപ്പുകള് അവര് പ്രവര്ത്തിച്ചിരുന്ന കാലത്ത് ഒന്നാന്തരമായി പ്രവര്ത്തിച്ചതുകൊണ്ടാണല്ലോ സിസോപ്പുകളായത്. ഡീസിസോപ്പ് ചെയ്യുക എന്നത് അവരോട് കാട്ടുന്ന അപമര്യാദയാണ്‌. ഒരാള് കുറച്ചുനാള് വിക്കിപീഡിയയില് നിന്ന് മാറിനിന്നാല് വിക്കിപീഡിയന് അല്ലാതായി എന്നു പറയുന്നതുപോലെയാണത്. ഇനാക്റ്റീവ് ആയി കാട്ടിയാല് മതിയാവും എന്നെന്റെ അഭിപ്രായം. ഇത്തരത്തില് ഡീസിസോപ് ചെയ്യുക ഒരു വിക്കിപീഡിയയിലും ഇല്ല എന്നാണെന്റെ അറിവും--പ്രവീൺ:സംവാദം 11:04, 12 ഫെബ്രുവരി 2008 (UTC)

'തിരുത്തലുകളുടെ എണ്ണം വച്ച് സിസോപ്പുകളെ വിലയിരുത്തേണ്ട എന്നെന്റെ അഭിപ്രായം' - യോജിക്കുന്നു.Yes check.svg സിസോപ്പുകള് ചെയ്യേണ്ടത് സൂക്ഷമത പാലിക്കുകയും സഹിഷ്ണുതയും ക്ഷമയും പ്രകടിപ്പിക്കുകയും ആണ്‌. അറിയാത്ത കാര്യങ്ങളെ വെട്ടിത്തിരുത്തി എണ്ണം കൂട്ടിയിട്ടും കാര്യമില്ല. എല്ലാം അറിയാം എന്നു വരുത്തലല്ല വേണ്ടത്‌.--Caduser2003 11:17, 12 ഫെബ്രുവരി 2008 (UTC)

മെറ്റായിൽ സിസോപ്പുകളുടെ വാർഷികസ്ഥിരീകരണം ഉണ്ട്. (അത്തരം ഒരു പരിപാടി അവിടെ മാത്രമേയുള്ളൂ എന്നാണെന്റെ അറിവ്). എന്നാൽ അത്തരം ഒരു സ്ഥിരീകരണം ഒഴിവാക്കണം എന്നൊരു അഭിപ്രായം തന്നെ അവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. --ജേക്കബ് 11:19, 12 ഫെബ്രുവരി 2008 (UTC)

ലോഗിൻ ചെയ്യാതെ എഡിറ്റു ചെയ്യുന്നത്‌ തടയുക.[തിരുത്തുക]

ലോഗിൻ ചെയ്യാതെ എഡിറ്റു ചെയ്യുന്നത്‌ തടയുക - അഭിപ്രായം അറിയിക്കുക--Caduser2003 12:32, 19 ഫെബ്രുവരി 2008 (UTC)

":ഈ ചർച്ച പഞ്ചായത്തിലാണ് വേണ്ടത്. ഇവിടെയല്ല. ദയവായി അങ്ങോട്ടു നീക്കൂ. നന്ദി.--ജ്യോതിസ് 14:26, 19 ഫെബ്രുവരി 2008 (UTC)" --Caduser2003 05:29, 20 ഫെബ്രുവരി 2008 (UTC)


{{SD}} യുടെ ഉപയോഗം[തിരുത്തുക]

മായ്ക്കേണ്ട എല്ല താളിലും {{SD}} ചേര്ക്കരുത് എന്നെന്റെ അഭിപ്രായം. അങ്ങേയറ്റം പ്രകോപനപരവും അല്ലങ്കില് തീര്ത്തും വിജ്ഞാനകോശസ്വഭാവമില്ലാത്തതുമായ താളുകളില് മാത്രമേ ഇത് ചേര്ക്കാവു. ഇനിയും വിവരങ്ങള് ചേര്ക്കാവുന്നതും വേണമെങ്കില് ലേഖനമാക്കാവുന്നതുമഅയ താളുകളില് {{AFD}} ചേര്ക്കുന്നതാവും ഉചിതം--പ്രവീൺ:സംവാദം 10:59, 17 മാർച്ച് 2008 (UTC)


വീണ്ടും SD[തിരുത്തുക]

ദയവായി ഇതുപോലുള്ള താളുകളിൽ SD ചേർക്കരുത്--പ്രവീൺ:സംവാദം 06:53, 22 മാർച്ച് 2008 (UTC)

ഐ.പി. എഡിറ്റിങ്ങ് -നിയന്ത്രണം ഏർപ്പെടുത്താനുള്ള നയം[തിരുത്തുക]

ഈയടുത്ത കാലത്ത് മലയാളം വിക്കിപീഡിയയിൽ ഐ.പി കൾ നടത്തിയ എഡിറ്റുകൾ 75 ശതമാനത്തിലധികവും വാൻഡലിസം ആണ്‌. വിക്കിപീഡിയയിൽ ഐ.പികൾക്ക് ചില നിയന്ത്രണങ്ങൾ അനിവാര്യമായ ഒരു സാഹചര്യം ആണിത്‌. ഇതിനായുള്ള ഒരു നയം രൂപീകരിക്കുന്നതിലേക്കായി എന്റെ നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു.

 1. വിക്കിപഞ്ചായത്ത് പോലുള്ള താളുകൾ ഐ.പികൾ എഡിറ്റ് ചെയ്യുന്നത് തടയുക
 2. ഒരു പുതിയ താൾ സൃഷ്ടിക്കുന്നതിന്‌ വിക്കിപീഡിയയിൽ ലോഗിൻ ചെയ്തിരിക്കണം എന്നത് നിർബന്ധമാക്കുക.

എല്ലാവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --അനൂപൻ 17:26, 2 ഏപ്രിൽ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു -- തീർച്ചയായും രണ്ട് നിർദ്ദേശങ്ങളെയും പിന്തുണക്കുന്നു. പ്രത്യേകിച്ച് രണ്ടാമത്തേത്. വളരെ അത്യാവശ്യമാൺ ഇവ.

--ലിജു മൂലയിൽ 17:34, 2 ഏപ്രിൽ 2008 (UTC)

മുകളില് പറഞ്ഞിരിക്കുന്നതിനോട് പൂര്ണ്ണമായും യോജിക്കുന്നു. എന്റേയും ഒരു ചെറിയ അഭിപ്രായം , " എല്ലാത്തരം തിരുത്തലുകളും ലോഗിന് ചെയ്തതിനുശേഷം മാത്രം നടത്താന് അനുവദിക്കുക." ലോഗിന് ചെയ്യാതെ മത്രമേ ഞാന് തിരുത്തലുകള് നടത്തുകയുള്ളൂ എന്ന് ആര്ക്കെങ്കിലും ആഗ്രഹം ഉണ്ട് എങ്കില് അവര് തിരുത്തലുകള് നടത്തേണ്ട. --സുഗീഷ് 04:25, 3 ഏപ്രിൽ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു --ഒരു പുതിയ താൾ സൃഷ്ടിക്കുന്നതിന്‌ മാത്രമല്ലാ എല്ലാതരം തിരുത്തലുകൾ നടത്താനും ലോഗിൻ ചെയ്യണം എന്നാൺ എൻറെ അഭിപ്രായം--Aruna 05:45, 3 ഏപ്രിൽ 2008 (UTC)

അനൂപ് പറഞ്ഞ ഒന്നാമത്തെ നിർദ്ദേശം പ്രാവർത്തികമാക്കാമെന്ന് തോന്നുന്നു, രണ്ടാമത്തെതും അരുണ പറഞ്ഞതുമായ കാര്യങ്ങൾ നടക്കുമോ എന്നറിയില്ല. ഇതേ ആവശ്യമുന്നയിച്ചുകൊടുള്ള സമാനമായ ബഗ്ഗ് ഇവിടെ കാണുക.--സാദിക്ക്‌ ഖാലിദ്‌ 07:48, 3 ഏപ്രിൽ 2008 (UTC)

Offtopic:ഇതൊരു നയരൂപീകരണ വിഭാഗം ആണ്‌. ഇവിടെ പറയുന്നത് ലോഗിൻ ചെയ്യാതെ എഡിറ്റ് ചെയ്യുന്നതിനെ പറ്റി അല്ല്. പ്രത്യേക വിഭാഗം ആവശ്യമാണ്. നീലമാങ്ങ വരുത്തിയ തിരുത്തലുകൾ മാറ്റി പ്രത്യേക വിഭാഗം വീണ്ടും സൃഷ്ടിക്കുന്നു--അനൂപൻ 07:56, 3 ഏപ്രിൽ 2008 (UTC)


രണ്ടാമത്തെ നിർദ്ദേശവും പ്രാവർത്തികമാക്കാം എന്നു തോന്നുന്നു. കാരണം ഇപ്പോൾ തന്നെ ഇംഗ്ലീഷ് വിക്കിയിൽ ലോഗിൻ ചെയ്യാതെ താൾ സൃഷ്ടിക്കാൻ പറ്റില്ല. അവിടെപറ്റുമെങ്കിൽ മറ്റുള്ള വിക്കികളിലും പറ്റേണ്ടതാണു.

മറ്റുള്ള നിയന്ത്രണങ്ങൾക്ക് അത് വിക്കിമീഡിയ ഫൗണ്ടേഷന്റെ നയങ്ങളുമായി യോജിക്കുന്നുണ്ടോ എന്നു നോക്കേണ്ടി വരും. എന്തായാലും വിക്കിയിൽ എഡിറ്റു ചെയ്യുന്നവരെ കുരങ്ങു കളിപ്പിക്കുന്ന തരത്തിലുള്ള നശീകരണ വാൻ‌ഡലിസം നിർ‌ത്താനുള്ള നടപടികൾ വേണം. പ്രത്യേകിച്ച് നോൺ പ്രിന്റബിൾ കാർക്ടേർസ് ഉപയോഗിച്ച് താളുകൾ സൃഷ്ടിക്കുന്ന തരത്തിലുള്ള വാൻഡലിസം. --ഷിജു അലക്സ് 08:07, 3 ഏപ്രിൽ 2008 (UTC)

എല്ലാ തിരുത്തലുകളും നടത്താൻ ലോഗിൻ ചെയ്യണം എന്ന നയം മലയാളം വിക്കിപീഡിയ പോലെ വളരെ കുറച്ച് ഉപയോക്താക്കളും വിഷയങ്ങളും ഉള്ള ഒരു വിക്കിയിൽ നടപ്പുള്ള കാര്യമല്ല. പിന്നെ അത് വിക്കിപീഡിയ നൽകുന്ന സ്വാതന്ത്ര്യം എന്ന ആശയത്തിന്‌ ഒരു പരിധി വരെ എതിരുമാണ്‌. എങ്കിലും ജർമ്മൻ വിക്കി പോലുള്ള വിക്കിയിൽ ഐ.പി എഡിറ്റ് പൂർണ്ണമായും ഒഴിവാക്കി എന്നതാണെന്റെ അറിവ്. ഐ.പികൾക്ക് ലേഖനം എഡിറ്റ് ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം വേണം എന്നാണ്‌ എന്റെ അഭിപ്രായം. ചില പ്രത്യേക സാഹചര്യങ്ങളിൽ അത് അനിവാര്യവുമാണ്‌. എങ്കിലും ഐ.പികൾ ലേഖനം സൃഷ്ടിക്കുന്നത് തടയാൻ കഴിയും. ഇപ്പോൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഐ.പി.കൾക്ക് പുതുതായി ലേഖനം സൃഷ്ടിക്കാനുള്ള സ്വാതന്ത്രമില്ല .ലോഗിൻ ചെയ്യാതെ ഒരു പുതിയ താൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ ഇതു പോലെ ഒരു മെസേജ് ആയിരിക്കും ലഭിക്കുക

Wikipedia does not have an article with this exact title. Please search for Afsdafsd in

Wikipedia to check for alternative titles or spellings.

Log in or create an account to start the Afsdafsd article

Submit the content that you wish to have created.

Search for "Afsdafsd" in existing articles.

Look for "Afsdafsd" in Wiktionary, our sister dictionary project.

Look for "Afsdafsd" in the Wikimedia Commons, our repository for free images, music, sound, and video.

Look for pages within Wikipedia linking to this article.

If you expected a page to be here, it has probably been deleted (see Why was my page deleted? for possible reasons). You may wish to check the deletion log.

If a page was recently created here, it may not yet be visible because of a delay in updating the database; wait a few minutes and try the purge function.

പിന്നെ സീറോ വിഡ്ത്ത് ജോയിനറുകളുടെ ദുരുപയോഗം യൂനീകോഡിൽ പ്രവർത്തിക്കുന്ന ഒരു വിക്കിപീഡിയയിൽ മറ്റുള്ളവയേക്കാൾ അധികമാവാനുള്ള സാദ്ധ്യതയുമുണ്ട്.(3 ദിവസമായി ചിലർ അത് ദുരുപയോഗം ചെയ്യുന്നുമുണ്ട്). സ്പൂഫിങ്ങ് പോലുള്ള ഇത്തരം വാൻ‌ഡലിസം തടയാൻ കൂടിയാണ്‌ ഇങ്ങനെയൊരു നയം രൂപീകരിക്കണ്ടതിനെ പറ്റി പറയുന്നത്.

സാദിഖ് ചൂണ്ടിക്കാട്ടിയ ബഗ്ഗിൽ ഐ.പി എഡിറ്റ് പൂർണ്ണമായും തടയുന്നതിനെപറ്റി അല്ലേ പറയുന്നത്. ഐ.പി കൾ ലേഖനം സൃഷ്ടിക്കുന്നത് തടയിടാൻ പറ്റും എന്നു തന്നെയാണ്‌ എനിക്കു തോന്നുന്നത്.--അനൂപൻ 08:14, 3 ഏപ്രിൽ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു-രണ്ട് നിർദ്ദേശങ്ങളേയും അനുകൂലിക്കുന്നു--അഭി 08:27, 3 ഏപ്രിൽ 2008 (UTC)


സാദിക്ക് ചൂണ്ടിക്കാണിച്ച ബഗ്ഗ് 2 വർഷത്തിനു മുൻപുള്ളതാണല്ലോ. അതിനു ശേഷമായിരിക്കും ഇംഗ്ലീഷ് വിക്കിയിൽ ഈ നയങ്ങൾ നടപ്പിലാക്കിയത്. അതിനാൽ വിക്കിമീഡിയ ഫൗണ്ടെഷന്റെ നയങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ടാകണം എന്നു തോന്നുന്നു.

ഇതിനേക്കാൾ അപ്പുറം ചില സാമൂഹ്യദ്രോഹികളുടെ പ്രവർത്തനം മറ്റുള്ള ജെനുവിൻ യൂസേർസിനെ എങ്ങനെയാണു ബാധിക്കുവാൻ പോകുന്നതു എന്നതിന്റെ ഉദാഹരണം ആണ്‌ ഇത്. ഒരു ന്യൂനപക്ഷത്തിന്റെ നശീകരണ പ്രവർത്തനം ഭൂരിപക്ഷത്തെ നിയന്ത്രണങ്ങളാൽ ബന്ധിതരാക്കുന്നു. --ഷിജു അലക്സ് 08:37, 3 ഏപ്രിൽ 2008 (UTC)


 1. ലോഗിൻ ചെയ്യാതെ എഡിറ്റു ചെയ്യുന്നത്‌ തടയുക.
 2. ഐ.പി. എഡിറ്റിങ്ങ് -നിയന്ത്രണം ഏർപ്പെടുത്താനുള്ള നയം

ഇവ തമ്മിലുള്ള വ്യത്യാസം എന്താ?--സാദിക്ക്‌ ഖാലിദ്‌ 09:17, 3 ഏപ്രിൽ 2008 (UTC)

ഒന്നാമത്തെത് ഐ.പി. എഡിറ്റ് പൂർണ്ണമായും നിർത്തണം എന്നാണ്‌ പറയുന്നത്. രണ്ടാമത്തേതാകട്ടെ ഐ.പി എഡിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി ഒരു നയം രൂപീകരിക്കുന്നതിനെക്കുറിച്ചാണ്‌ സംസാരിക്കുന്നത്. രണ്ടാമത്തെതിൽ സാന്ദർഭികമായി ചില ഉപയോക്താക്കൾ ഒന്നാമത്തെ ആശയവും അവതരിപ്പിച്ചു എന്ന ഒരു സാമ്യവും ഉണ്ട്--അനൂപൻ 09:24, 3 ഏപ്രിൽ 2008 (UTC)
വെറും ന്യൂനപക്ഷത്തിന്റെ നശീകരണ പ്രവർത്തനം ഭൂരിപക്ഷത്തെ നിയന്ത്രണങ്ങളാൽ ബന്ധിതരാക്കരുത്. അജ്ഞാത ഉപയോക്താക്കള്ക്ക് എഴുതാനുള്ള അവകാശം എടുത്ത് കളയരുത് എന്നെന്റെ അഭിപ്രായം. അജ്ഞാത തിരുത്തലുകള് അത്ര പ്രശ്നമൊന്നുമല്ല എന്നെന്റെ അഭിപ്രായം.സമീപകാലത്തെ എല്ലാ അജ്ഞാതവാന്ഡലിസങ്ങളും റിവേര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഒരുപാടു പേരല്ല ഒന്നോ രണ്ടോ പേരുടെ വിക്രിയകളാണെന്നും നമുക്കറിയാം. അങ്ങിനെ അതു നിയന്ത്രിക്കാന് നമുക്ക് ശക്തിയുള്ളിടത്തോളം കാലം അജ്ഞാത ഉപയോക്താക്കളെ വിലക്കെണ്ട എന്നു ഞാന് കരുതുന്നു--പ്രവീൺ:സംവാദം 11:24, 3 ഏപ്രിൽ 2008 (UTC)
പ്രവീൺ സം‌വാദം മുഴുവനും വായിക്കാതെ അഭിപ്രായം പറഞ്ഞതാണോ എന്നൊരു സംശയം. ഇവിടെ രൂപീകരിക്കാനുദ്ദേശിക്കുന്ന നയം അജ്ഞാത ഉപയോക്താക്കൾക്ക് എഴുതാനുള്ള അവകാശം നിഷേധിക്കാനുള്ള നയം അല്ല.ഐ.പി.കൾക്ക് പുതിയ താൾ സൃഷ്ടിക്കുന്നതിനെപറ്റിയും, പഞ്ചായത്ത് പോലുള്ള താളുകളിൽ ഐ.പികളുടെ എഡിറ്റിംഗ് തടയാനുമുള്ള ഒരു നയത്തെക്കുറിച്ചുമാണ്‌. ഐ.പികൾക്ക് ലേഖനത്തിൽ തിരുത്തലുകൾ നടത്തുവാൻ സ്വാതന്ത്ര്യം വേണം എന്നു തന്നെയാണ്‌ എന്റെയും അഭിപ്രായം. പക്ഷേ ലേഖനങ്ങൾ സൃഷ്ടിക്കുന്നതിനും പഞ്ചായത്ത് പോലുള്ള താളുകളിൽ തിരുത്തലുകൾ നടത്തുന്നതും തടയണം എന്നെന്റെ അഭിപ്രായം--അനൂപൻ 16:12, 3 ഏപ്രിൽ 2008 (UTC)

അല്ല മുഴുവനും വായിച്ചിട്ടു തന്നെ, എന്റെ അഭിപ്രായം ഞാൻ പറഞ്ഞു അത്ര തന്നെ. പഞ്ചായത്ത് മാത്രം പ്രൊട്ടക്റ്റ് ചെയ്യാനാണെങ്കിൽ അർദ്ധമനസ്സോടെ ഞാനനുകൂലിക്കുന്നു (മുമ്പ് പൂർണ്ണമനസ്സായിരുന്നു, പക്ഷേ സമീപകാലത്തെ നശീകരണവിരുദ്ധ പ്രവർത്തനങ്ങൾ കാണുമ്പോൾ അതത്ര അത്യാവശ്യമൊന്നുമല്ല എന്നും തോന്നുന്നു). പക്ഷേ അജ്ഞാത ഉപയോക്താക്കളെ ലേഖനം തുടങ്ങാൻ അനുവദിക്കരുത് എന്ന് പറയുന്നത് വിക്കിപീഡിയയുടെ സ്വാതന്ത്ര്യത്തിനു നിരക്കുന്നതല്ല (അതേതു വിക്കിപീഡിയയയാലും) എന്നെന്റെ അഭിപ്രായം. അത് ലേഖനങ്ങൾ ശരിയായി റോന്തു ചുറ്റാനുള്ള ഇതര ഉപയോക്താക്കളുടെ കഴിവില്ലായ്മയെ ആണ്‌ കാണിക്കുന്നത്. ഒന്നോ രണ്ടോ വാൻഡലൈസേഴ്സിനെ പേടിച്ച് ഇത് ചെയ്യുന്നത് ശരിയല്ലന്ന് ആവേശമൊഴിച്ച് വച്ച് ആലോചിച്ചാൽ മനസ്സിലാകുമെന്ന് ഞാൻ കരുതുന്നു. ഒന്നുകൂടി ഞാനിട്ട കമന്റിനെ കുറിച്ചു ചർച്ചയായിക്കോളൂ പക്ഷേ അത് ഞാൻ ചുമ്മാ പറഞ്ഞിട്ടു പോയതാണെന്ന് പറയരുത്. --പ്രവീൺ:സംവാദം 04:13, 4 ഏപ്രിൽ 2008 (UTC)

ലേഖനം തുടങ്ങാൽ ലോഗിൻ ചെയ്യണം എന്നത് എത്രയും‌വേഗം ഒരു നയമാക്കണമെന്ന് ഒരിക്കൽക്കൂടി അപേക്ഷിക്കുന്നു. പുതിയതാളുകൾ നോക്കിയാൽ കാണാം ഇങ്ങനെ നയമില്ലാത്തതിന്റെ ഗുണം.--അഭി 17:24, 11 ജൂൺ 2008 (UTC)

വിക്കിയിൽ വോട്ട് രേഖപ്പെടുത്താൻ[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ ഒരു ഉപയോക്താവ് വോട്ട് രേഖപ്പെടുത്തമ്പോൾ ,വോട്ട് ചെയ്യുന്നതിന് മുൻപ് 15 ദിവസം വിക്കിയിൽ സജീവമായി തിരുത്തലുകൾ നടത്തിയിരിക്കണം,അതായത് വോട്ടിംഗ് തുടങ്ങിയതിന് ശേഷം മുൻപെന്നൊഉണ്ടാക്കി വെച്ച ഐ.ഡി പൊടി തട്ടി എടുത്ത് വോട്ട് ചെയ്യാൻ വരരുത് എന്നർത്ഥം.വോട്ട് ചെയ്തതിന് ശേഷം ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും വിക്കിയിൽ തിരുത്തലുകൾ നടത്തണം,അതായത് വോട്ട് ചെയ്ത് മൂടും തട്ടി മാളത്തിൽ ഒളിക്കരുതെന്നർത്ഥം,,(100 തിരുത്തലുകളും ഒരു മാസത്തിൻറെ പ്രായവും ഇതിനോടൊപ്പം നിലനിർത്താവുന്നതാൺ) ഇപ്പോൾ നടക്കുന്ന സിസോപ്പ് പദവിക്കുള്ള (അനൂപനെ തിരഞ്ഞെടുക്കാൻ)തിരഞ്ഞെടുപ്പിൽ ഇത് പ്രാബല്യത്തിൽ വരുത്തണം.അനൂപനു വേണ്ടി വോട്ട് ചെയ്തവരിൽ മിക്കവാറും പേർ ഈ അടുത്തകാലത്തൊന്നും വിക്കിയിൽ തിരുത്തലുകൾ നടത്താത്തവരാണ്,കൂടാതെ വിക്കിയിൽ സജീവമായി തിരുത്തലുകൾ നടത്തികൊണ്ടിരിക്കുന്ന പല ഉപയോക്താക്കളും ഇദ്ദേഹത്തിനുവേണ്ടി വോട്ടവകാശം (എതിർത്തൊ,അനുകൂലിച്ചൊ)വിനിയോഗിച്ചിട്ടുമില്ല,(അവർ ഈ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും വിക്കിയിൽ സജീവമായി തിരുത്തലുകൾ നടത്തുന്നുണ്ട് താനും)അവർക്ക് വോട്ട് ചെയ്യാനും ചെയ്യാതിരിക്കാനും അവകാശമുണ്ട് എന്നത് ശരി,പക്ഷേ ഇതിൽ നിന്നും മനസ്സിലാവുന്നത് അനൂപൻറെ വിക്കിയിലെ ജനസമ്മതിയാണ്(സജീവ തിരുത്തലുകൾ നടത്തുന്നവർക്കിടയിലുള്ള അതായത് അദ്ദേഹത്തെ ശരിക്കും അറിയുന്നവർക്കിടയിൽ) ..... ഇത് ഒരു നയമാക്കണമെന്നപേക്ഷിക്കുന്നു..Sevak 15:08, 5 മേയ് 2008 (UTC)

ഉപയോക്തൃനാമം[തിരുത്തുക]

വിവിധ നിറങ്ങളിൽ നടത്തുന്ന എഡിറ്റുകളിൽ മിക്കവയും കപടസ്വഭാവമുള്ളവയും, പലരെയും ചെളിവാരിത്തേക്കുവാനുള്ള പ്രവണതയോടു കൂടിയവമാണെന്ന് തോന്നുന്നു. നിറങ്ങൾ കൂടുന്തോറും വിക്കിപീഡിയയുടെ നിറം മങ്ങുന്നുണ്ടോ?. ഇത്തരം പേരുകൾ ഉപയോഗിക്കുന്നതിന് ഒരു നിയന്ത്രണം വേണമൊ? ദയവായി അഭിപ്രായം അറിയിക്കുക. --സാദിക്ക്‌ ഖാലിദ്‌ 14:49, 28 മേയ് 2008 (UTC)

എന്റെ അഭിപ്രായത്തിൽ ഇത്തരത്തിലുള്ള എല്ലാ ഐഡിയും ബ്ലോക്ക് ചെയ്യണം. --ഷിജു അലക്സ് 14:51, 28 മേയ് 2008 (UTC)

പച്ച പീഡിക ഐ.ഡി ഉണ്ടാക്കിയപ്പോൾ ഇല്ലാത്ത ഒരു ഉത്സാഹം എന്തെ ഇപ്പോൾ തോന്നാൻ? ആദ്യം ആ പച്ച പീഡിക ആരുടെ സോക്കാണ് എന്ന് പരിശോധിച്ച് ബ്ലോക്ക് ചെയ്യണം,(ചള്ളിയൻ,സാദിഖ്,ഷിജു,അനൂപൻ)ഇവരിൽ ഒരാളുടെ സോക്കാണത്, എന്നിട്ട് പോരെ മറ്റു നിറങ്ങളിൽ കൈ വെക്കൽ? Sevak

സോക്ക് പരിശോധിക്കാനുള്ളവർക്ക് മെറ്റായിൽ ഒരു റിക്യൂവെസ്റ്റ് ഇട്ടാൽ മതി. അല്ലാതെ പേജുകൾ തോറും നടന്ന സോക്ക് പരിശോധന വേണം വേണം എന്നു വിളമ്പണ്ട --ഷിജു അലക്സ് 15:07, 28 മേയ് 2008 (UTC)

ദവിടെ, ദിവിടെ, ദദിന്റെ ദപ്പുറത്ത് ചെ‍ക്ക് യൂസർ--പച്ച പീടിക 15:11, 28 മേയ് 2008 (UTC)

ഇംഗ്ലീഷ് കൂടുതൽ അറിയില്ല ഷിജു ഒന്ന് സഹായിക്കാമോ? Sevak

ഇതിൻറെ നേരെ മുകളിലെ തലവാചകം നോക്കു അതിൽ ഒരു നയം രൂപീകരിക്കാനോ അതിനോടൊന്ന് പ്രതികരിക്കാനോ ഇവിടെ ഒരുത്തനുമില്ലേ? അതിൽ ഒരു നയമായിട്ട് പോരെ പുതിയ ഒരു നയം,അതെങ്ങനെ നടക്കാനാ അതൊരു ഉന്നതൻറെ നേരെയല്ലെ?അതും സിസോപ്പിനെതിരെ!തിരുവായ്ക്ക് എതിർ വായ് ഇല്ലാത്ത....Sevak


ഇതു എഴുതാൻ അറിയുന്ന ആൾക്കാണോ ഇംഗ്ലീഷ് അറിയാത്തത്. ഞാൻ എഴുതിയ സം‌വാദത്തിൽ വേരെ ഒരാൾ കയറി പണിയരുത് എന്നു ഇതിനു മുൻപും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്‌. എന്തെങങ്കിലും കോട്ടാകാനാണെങ്കിൽ അതു വേറെ കാണിച്ചാൽ മതി. --ഷിജു അലക്സ് 15:31, 28 മേയ് 2008 (UTC)

ബ്ലോക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നവ:

ഇത്രയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൂടാതെ പേര് ചേർത്ത് ഏഡിറ്റ് നടത്തുന്ന ഐ.പി. മഃനപൂർവം ഒപ്പ് വെക്കാതെയിരിക്കുന്നതെന്ന് സംശയം ജനിപ്പിക്കുന്ന ഐ.പി, സംവാദത്തിന്റെ ഇടയിൽ സംവാദം തിരുകിക്കയറ്റുന്ന ഉപയോക്താൾ --സാദിക്ക്‌ ഖാലിദ്‌ 16:58, 28 മേയ് 2008 (UTC)

ഇവരെയും പരിഗണിക്കണമേ..ആരോട് പറയാൻ? അമ്മായിമ്മയുടെ പക്കൽ നിന്ന് ചട്ടിപൊട്ടിയാൽ ആരോട് പരാതിപ്പെടാനാ? Sevak

ഞാൻ സാദ്ദിക്കിനോടു യോജിക്കുന്നു. വിക്കി, പീഡിയ, പീഡിക, പീടിക (സാഹചര്യം അനുസരിച്ച്) തുടങ്ങിയവ ഉപയോഗിക്കുന്ന പേരുകൾ വേണ്ട എന്നെന്റെ അഭിപ്രായം. സേവകൻ വരമ്പേൽ നിന്ന് കളിക്കുകയാണ്‌. ബ്ലോക്കുന്ന കാര്യത്തിൽ ഉറപ്പില്ല. പേരിന്റെ പേരിൽ മാത്രം ബ്ലോക്കുന്നതിനു മുമ്പ് ആർക്കെങ്കിലും പേരുമാറ്റണോ എന്നു (;-)) ചോദിക്കുന്നതും നല്ലതായിരിക്കും--പ്രവീൺ:സംവാദം 03:21, 29 മേയ് 2008 (UTC)
floatസാദിഖിനോടു യോജിക്കുന്നു. പ്രവീൺ മുകളിൽ പറഞ്ഞ പേരുകളിൽ വരുന്ന എല്ലാ ഉപയോക്താക്കളെയും ബ്ലോക്കണം എന്നാണെന്റെ അഭിപ്രായം. പേരുമാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ഒരു അറിയിപ്പ് നൽകി ഒരാഴ്ച സമയം നൽകാം. സേവകനെയും ബ്ലോക്ക് ചെയ്യണം എന്നെന്റെ അഭിപ്രായം. ഇതു വരെ ആ യൂസർ എരിതീയിൽ എണ്ണ ഒഴിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അത് പോലെ സം‌വാദം താളുകളിൽ കയറി മത,വർഗ്ഗീയ വികാരങ്ങൾ ഇളക്കി വിടുന്ന ചില ഐ.പികളെ(പ്രത്യേകിച്ചും സൗദി അറേബ്യയിൽ നിന്നും ഉള്ള ഐ.പികൾ) ദിവസങ്ങൾ മാത്രം ബ്ലോക്ക് ചെയ്യുന്നതിനു പകരം 6 മാസമോ ഒരു വർഷമോ ആയി ബ്ലോക്കണം. അതു പൊലെ നമുക്കൊരു ചെക്ക് യൂസർ സ്റ്റാറ്റസ് ഉള്ള ഒരു യൂസറെയും വേണം. --അനൂപൻ 06:35, 29 മേയ് 2008 (UTC)
സാദിക്ക് നിർദേശിച്ച എല്ലാ അക്കൗണ്ടുകളും ബോക്ക് ചെയ്തശേഷം മെറ്റാ ചെക്ക്‌യൂസറിന്റെ അടുത്തുനിന്ന് ഇവ ഉപയോഗിച്ച ഐ.പി.കൾ ശേഖരിക്കണം എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 10:39, 30 മേയ് 2008 (UTC)
Yes check.svg മുകളിൽ പറഞ്ഞവ ബ്ലോക്കിയിട്ടുണ്ട്. ഉപയോക്താവ്:Sexylady ഇതൊരെണ്ണം വിട്ടുപോയിട്ടുണ്ട് . എന്തു ചെയ്യണം? --സാദിക്ക്‌ ഖാലിദ്‌ 15:21, 2 ജൂൺ 2008 (UTC)
float ലേഡിയേയും ബോക്ക് ചെയ്യണം --ഷാജി 15:40, 2 ജൂൺ 2008 (UTC)

സെക്സിലേഡിയെ ബ്ലോക്കുകയാണേൽ ഉപയോക്താവ്:gay നേം ബ്ലോക്കണേ --അഭി 15:46, 2 ജൂൺ 2008 (UTC)

checkY ചെയ്തു--സാദിക്ക്‌ ഖാലിദ്‌ 13:16, 5 ജൂൺ 2008 (UTC)

ഐ.പി.കളുടെ തിരുത്തലുകൾ തടയുക[തിരുത്തുക]

ഐ.പി.കൾ ലേഖനങ്ങളിൽ നടത്തുന്ന തിരുത്തലുകൾ, ലേഖനങ്ങളുടേയും ഉപയോക്താക്കളുടേയും സംവാദതാളുകളിൽ നടത്തുന്ന തിരുത്തലുകൾ മറ്റുള്ള വിക്കിപീഡിയർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പല സ്ഥലത്തും കണ്ടിട്ടുള്ളതിനാൽ; ഐ.പി.കൾ തിരുത്തലുകൾ നടത്തുന്നത് തടയുന്നതിനായി ഒരു നയം രൂപീകരിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്‌. അനുകൂലമായോ പ്രതികൂലമായോ വോട്ടുകൾ രേഖപ്പെടുത്താം.--സുഗീഷ് 19:03, 11 ജൂൺ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു ഇത് പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കുകയില്ലെങ്കിൽ ഒരു പുതിയ താൾ സൃഷ്ടിക്കുന്നതിന്‌ വിക്കിപീഡിയയിൽ ലോഗിൻ ചെയ്തിരിക്കണം എന്നതെങ്കിലും നിർബന്ധമാക്കാം--ഷാജി 02:46, 12 ജൂൺ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - താൾ സൃഷ്ടിക്കാൻ വിരോധമില്ലെങ്കിലും സം‌വാദം താളിലെ ഗുസ്തി ഐ.പി. കൾക്ക് പാടില്ല എന്നഭിപ്രായക്കാരനാണ്‌. ഞാൻ. പൂർണ്ണമായും വിലക്കുന്നതിനോടും വിരോധമില്ല. --ചള്ളിയാൻ ♫ ♫ 04:08, 12 ജൂൺ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - കാരണം മുകളിൽ ഉണ്ട്--പ്രവീൺ:സംവാദം 09:48, 12 ജൂൺ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു സിദ്ധീഖ് | सिधीक|Sidheeq| صدّيق
 • Symbol support vote.svg അനുകൂലിക്കുന്നു - ഷാജിയുടെ അതേ അഭിപ്രായം എനിക്കും. പുതിയ ലേഖനം തുടങ്ങാൻ ലോഗിൻ നിർബന്ധമാകണം.--അഭി 14:03, 12 ജൂൺ 2008 (UTC)

*

 • Symbol oppose vote.svg എതിർക്കുന്നു Backer 07:52, 19 ജൂൺ 2008 (UTC) ☒N വോട്ട് അസാധു. 100 തിരുത്തലുകൾ ഇല്ല. സംഭാവനകൾ ഇവിടെ --അനൂപൻ 08:03, 19 ജൂൺ 2008 (UTC)
 • Symbol neutral vote.svg നിഷ്പക്ഷം ഐ.പി. എഡിറ്റുകൾ ഒഴിവാക്കുന്നതിനോട് എനിക്ക് പൂർണ്ണമായി യോജിക്കാനാവില്ല.. പകരം ഐ.പി. റേഞ്ചിൽനിന്നുള്ള വാൻഡലിസത്തിനെതിരെ, പ്രത്യേകിച്ച് വ്യക്തിപരമായ ആക്രമണത്തിനെതിരെ, ഉചിതമായ നടപടിയാണ്‌ വേണ്ടത്. നടപടി സ്വീകരിക്കാനാവുന്ന സാഹചര്യമില്ലെങ്കിൽ ഐ.പി. എഡിറ്റുകൾ ഒഴിവാക്കാതെ നിവൃത്തിയില്ല താനും. --ജേക്കബ് 17:43, 19 ജൂൺ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - ഒരാൾക്ക് അനോണിമസ് ആയി സംഭാവനകൾ നൽകാനാണ് ഇഷ്ടമെങ്കിൽ അതിനെ തടയരുത്. അനോണിമിറ്റി മുതലെടുത്ത് ഐ.പി. കൾ വിക്കിപീഡിയ ദുരുപയോഗം ചെയ്യുന്നതിനെതിരെ മറ്റുള്ളവർ ജാഗ്രത പുലര്ത്തിയാൽ മതി. simy 18:15, 19 ജൂൺ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Aruna 16:38, 21 ജൂൺ 2008 (UTC)

മറ്റു വിജ്ഞാനകോശങ്ങളിൽ നിന്നുള്ള പകർത്തെഴുത്ത്[തിരുത്തുക]

ഈയിടെയായി സർവ്വവിജ്ഞാനകോശം എന്ന ഒരു വിക്കിയ പ്രൊജക്ടിൽ നിന്നും മലയാളം വിക്കിപീഡിയയിലേക്ക് ലേഖനം അപ്പാടെ കോപ്പി ചെയ്യപ്പെടുന്ന ഒരു പ്രവണത കണ്ടു വരുന്നു. അത് ഗ്നു ലഘു സാർവ്വജനിക അനുവാദ പത്രികക്കു(GNU കീഴിൽ വരുന്നു എന്ന് അവരുടെ സൈറ്റിലുമുണ്ട്. അപ്പോൾ കോപ്പി അടിക്കുന്നതിൽ ഒരു കുഴപ്പവുമില്ലെന്ന് കരുതുന്നത് ലൈസൻസിനെ പറ്റി കൂടുതൽ അറിയാത്തതു കൊണ്ടുള്ള അജ്ഞത മൂലമാണ്‌. ഇക്കാര്യത്തിൽ എനിക്കുള്ള സംശയങ്ങൾ ചുവടെ ചേർക്കുന്നു.

 1. The State Institute of Encyclopaedic Publications(SIEP) നു കീഴിൽ ഉള്ള ഒരു സം‌രഭം ആണിത്. അവർ ഇതിനുമുൻപ് ഈ വിജ്ഞാനകോശം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. 14 വാല്യങ്ങൾ. അത് പൂർണ്ണമായും കോപ്പിറൈറ്റഡ് ആണെന്നാണ്‌ കിട്ടിയ അറിവ് . അതേ പ്രസ്ഥാനം തന്നെ ഈ സർവ്വവിജ്ഞാനകോശം ഓൺലൈനായും ഇറക്കുന്നു അതാണ്‌ ഈ യു.ആർ.എൽ. http://ml.web4all.in . ഇതിന്റെ ലൈസൻസ് GNU Free Documentation License 1.2-ഉം. ഇത് തന്നെ തെറ്റാണ്‌ ഒരേ വിവരം തന്നെ എങ്ങനെ രണ്ടു ലൈസൻസിനു കീഴിൽ പ്രസിദ്ധീകരിക്കാൻ കഴിയും? GFDL ലൈസൻസ് പ്രകാരം ഒരു വിവരം ആ ലൈസൻസിൽ പ്രസിദ്ധീകരിക്കുമ്പോൾ അത് എല്ലാ മാദ്ധ്യമത്തിനും ബാധകമാണ്‌. അതായത് ഡിജിറ്റൽ മീഡിയക്കും, ഓഫ്‌ലൈൻ മീഡിയ ആയ പുസ്തകത്തിനും ഒരേ ലൈസൻസ് . ലൈസൻസിന്റെ പൂർണ്ണരൂപം ഇവിടെ http://www.gnu.org/licenses/gpl.html. അപ്പോൾ ഈ സർവ്വവിജ്ഞാനകോശത്തിൽ നിന്നും കോപ്പി ചെയ്യുന്നത് പകർപ്പവകാശ സംരക്ഷണമുള്ള സൃഷ്ടികൾ പകർത്തുന്നതിനു തുല്യമല്ലേ? ഇങ്ങനെ പകർത്തിയ ഒരു ലേഖനം പകർപ്പവകാശ ലംഘനമാണെന്ന് പറഞ്ഞ് ആരെങ്കിലും കേസ് കൊടുത്താൽ ഞാനിത് GFDL ലൈസൻസ് ഉള്ള കണ്ടന്റാണ്‌ കോപ്പി ചെയ്തതെന്ന് പറഞ്ഞാൽ അതിനെന്ത് സാധൂകരണമാണുള്ളത്?
 2. GFDL പ്രകാരം പ്രസിദ്ധീകരിച്ചതായതു കൊണ്ട് അത് ആർക്കും പ്രിന്റ് ചെയ്ത് പുസ്തകരൂപത്തിലാക്കി വിൽക്കാം. അതിലും തെറ്റില്ല. ഒരു ഡി.ടി.പി. & പ്രിന്റിങ്ങ് കമ്പനി വിചാരിച്ചാൽ കുറച്ചുകൂടി നല്ല കടലാസിൽ നല്ല ലേഔട്ടോടെ ഇത് പുനപ്രസിദ്ധീകരിച്ചാൽ അതു വാങ്ങാൻ കൂടുതൽ ആളുണ്ടാകും. അപ്പോൾ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം മൂലം ഈ സർവ്വവിജ്ഞാനകോശക്കാർ ഈ സൈറ്റിന്റെ ലൈസൻസ് മാറ്റില്ലെന്ന് എന്താണുറപ്പ്? അപ്പോൾ വിക്കിപീഡിയയിൽ കോപ്പി ചെയ്ത ലേഖനങ്ങൾ ഒക്കെ എന്തു ചെയ്യും?
 3. സ‌ർവ്വവിജ്ഞാനകോശത്തിൽ നിന്നും കോപ്പി ചെയ്യുമ്പോൾ അത് മുഴുവൻ ശരിയാണെന്ന് എങ്ങനെയാണ്‌ ഉറപ്പിക്കാൻ കഴിയുക? മറ്റു വിജ്ഞാനകോശങ്ങൾ അവലംബം ആക്കരുതെന്നാണല്ലോ നയം. പിന്നെ എങ്ങനെ ഒരു റഫറൻസും ഇല്ലാതെ ഇത്തരം ലേഖനങ്ങൾ കോപ്പി ചെയ്യും? ഇങ്ങനെ ഒരു തെളിവു പോലുമില്ലാതെ ലേഖനങ്ങൾ എഴുതിക്കൂട്ടിയിട്ട് നമ്മൾ ഗുണനിലവാരത്തെപറ്റി പറയുന്നതിൽ എന്തർത്ഥമാണുള്ളത്? ഉള്ളതിൽ തന്നെ തെറ്റുകൾ ഉണ്ടെന്നും പറയപ്പെടുന്നു. എന്തിനും ഏതിനും തെലുഗു വിക്കിപീഡിയയെ ഉദാഹരിച്ച് ലേഖനങ്ങളുടെ ഗുണനിലവാരം താരതമ്യപ്പെടുത്താൻ പറയുന്ന മലയാളം വിക്കിപീഡിയർ(ഞാനടക്കം) ആണോ ഇങ്ങനെ ചെയ്യുന്നത് അല്ല ഇതിനു പിന്നിൽ മറ്റെന്തെങ്കിലും ചോദനകളുണ്ടോ?
 4. സർവ്വവിജ്ഞാനകോശത്തിൽ അപ്‌ലോഡ് ചെയ്ത ഒരു ചിത്രം ആണിത്. ഈ ചിത്രത്തിന്‌ ലൈസൻസ് ഒന്നും നൽകിയതായി കാണുന്നില്ല. എനിക്കിത് GFDL ലൈസൻസിൽ വിക്കിപീഡിയയിലേക്ക് കോപ്പി ചെയ്യാൻ പറ്റുമോ?
 5. മലയാളം വിക്കിപീഡിയർ സ്വകാര്യമായി അഹങ്കരിച്ചിരുന്ന ഒരു കാര്യമാണല്ലോ ലേഖനങ്ങളുടെ ഗുണനിലവാരം. ഒരു റഫറൻസുമില്ലതെ എഴുതി വിട്ട ഒരു ലേഖനം GFDL ലൈസൻസിനു കീഴിൽ പ്രസിദ്ധീകരിച്ചു എന്നതു കോണ്ട് മാത്രം കോപ്പി ചെയ്യുന്നത് ഗുണനിലവാരം കുറയുമോ അതോ കൂടുമോ?
 6. മലയാളഭാഷയിൽ തന്നെ ഒരു വിക്കിയ ഉണ്ട്. അതും GFDL ലൈസൻസിൽ തന്നെ ആണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നതും. അതിലെ ഒരു ലേഖനം ആണിത്. ഇത് ഞാനിങ്ങോട്ട് കോപ്പി ചെയ്തോട്ടെ. ?
 7. ഇക്കാര്യത്തിൽ ഞാൻ സ്റ്റീവാർഡുകളുമായി സംസാരിച്ചപ്പോൾ അവരും പറഞ്ഞത് നമ്മൾ ചെയ്യുന്നത് പകർപ്പവകാശലംഘനം തന്നെ ആണെന്നാണ്‌. ഈ കോപ്പി തുടരരുതെന്നും അവർ സൂചിപ്പിച്ചു. ഒരു ലേഖനം തുടങ്ങാൻ ആയി നമ്മൾ എഡിറ്റ് വിൻഡോയിൽ എത്തുമ്പോൾ പകർപ്പവകാശ സംരക്ഷണമുള്ള സൃഷ്ടികൾ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്. എന്ന് സേവ് ചെയ്യുക എന്ന ബട്ടനു മുകളിലായി കറുപ്പിച്ച് എഴുതിയിരിക്കുന്നത് ആരും ശ്രദ്ധിച്ചിട്ടില്ലേ?

ഇക്കാര്യങ്ങളിലൊക്കെ ഒരു വിശദമായ ചർച്ച ചെയ്ത് സമവായത്തിൽ എത്തിയതിനു ശേഷം ശേഷം മതി പകർത്തൽ എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം. എല്ലാവരുടെയും പ്രതികരണങ്ങൾ ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നു. ഇതൊരു വോട്ടെടുപ്പ് അല്ല. കൊള്ളാം ,കൊള്ളീല്ല, അനൂപനോട് 100% യോജിപ്പ്,101% വിയോജിപ്പ തുടങ്ങിയ രീതിയിലുള്ള പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നില്ല.--അനൂപൻ 18:26, 27 ജൂൺ 2008 (UTC)


എനിക്കു തോന്നുന്നത് സർവ്വ വിജ്ഞാനകോശക്കാർ ഓൺലൈൻ വെർഷൻ ഇറക്കാൻ ആരെയെങ്കിലും ഏല്പ്പിക്കുകയും അവരൊരു മീഡീയാവിക്കി ഇൻസ്റ്റാൾ ചെയ്തു അടിച്ചുകേറ്റുകയും ചെയ്തു കാണുമെന്നാണ്. മീഡീയാവിക്കി ഇൻസ്റ്റാൾ ചെയ്യുമ്പോൾ പകർപ്പവകാശം ജീഡീഎഫെൽ ആയിട്ടാണ്‌ എടുക്കുക ഉദാ: പരിശീലന വിക്കി. ജീഡീഎഫെൽ എന്താണെന്ന് തിരിച്ചറിയാതെയാവണം ഇവർ പകർപ്പവകാശമുള്ള സർവ്വവിജ്ഞാനകോശത്തെ അവിടെ കേറ്റിയത്. പകർപ്പവകാശമുള്ള ഒന്നിനെ ലെസ് റെസ്ട്രിക്റ്റീവ് ആയ ജീഡീയെഫെലിൽ ഇട്ടത് പകർപ്പവകാശലംഘനമാണ്‌. അവർ പണി തുടങ്ങിയിട്ടേ ഉള്ളൂ എന്നതുകൊണ്ട് അവീടെ നിന്നും കോപ്പി ചെയ്യര്ഉതെന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. അല്പ്പം കഴിയുമ്പോൾ അവരാ തെറ്റു മനസ്സിലാക്കി മാറ്റാനാണ്‌ സാധ്യത. --ജ്യോതിസ് 18:50, 27 ജൂൺ 2008 (UTC)

സർവ്വവിജ്ഞാനകോശം ഇറക്കുന്നവർ ജി.എഫ്.ഡി.എൽ. ലൈസൻസിൽ റിലീസ് ചെയ്തപ്പോൾ പറ്റിയ തെറ്റാണ് ഇത്. എന്നാൽ ഒരു തവണ കണ്ടന്റ് ജി.എഫ്.ഡി.എൽ. ലൈസൻസിൽ റിലീസ് ചെയ്താൽ ആർക്കു വേണമെങ്കിലും അതിനെ ജി.എഫ്.ഡി.എൽ. ലൈസൻസ് പ്രകാരം ഉപയോഗിക്കാവുന്നതാണ്. പിന്നീട് അവർ ഇതിനെ കൂടുതൽ റെസ്ട്രിക്ടീവ് ആയ ഒരു ലൈസൻസിലേയ്ക്ക് മാറ്റാൻ പറ്റില്ല. (all derivative works must be licensed under the same license).
അവർക്കു പറ്റിയ ഒരു തെറ്റാണ് ഇതെങ്കിൽ ആരെങ്കിലും എം. പുഷ്പഹാസന് (webmastersiep@yahoo.com) ഒരു മെയിൽ അയയ്ക്കൂ. അവർ ആ ലൈസൻസ് മാറ്റി എന്തെങ്കിലും കോപ്പിറൈറ്റ് ഇടട്ടെ. തൽക്കാലം, as an act of good faith, കോപ്പിയടി നിറുത്താം :-) (Technically, copying is still valid - till they change the license citing ignorance. ആരെങ്കിലും കോപ്പി അടിച്ചാൽ ടെക്നിക്കൽ റീസൺസ് പറഞ്ഞ് തൽക്കാലം റിവേർട്ട് ചെയ്യാൻ പറ്റില്ല. ). simy 04:59, 28 ജൂൺ 2008 (UTC)
ഒരു മെയിൽ അയച്ചിട്ടുണ്ട്. യാഹൂ മെയിലിൽ യൂണിക്കോഡ് വായിക്കാൻ പറ്റുമോ എന്ന് അറിയില്ല. അച്ച്യുതാനന്ദൻ റിച്ചാഡ് സ്റ്റാൾമാനെ കണ്ട് കോപ്പിറൈറ്റ് എല്ലാം മോശമാണ്, ഫ്രീ സോഫ്റ്റ്വെയർ വേണം എന്നെല്ലാം വാദിച്ചത് ഓർമ്മയില്ലേ? അച്ചുതാനന്ദൻ വരുത്തിയ ഒരു ഭരണപരിഷ്കാരം ആണോ എൻസൈക്ലോപീഡിയയെ തുറന്നിടുന്നത്? simy 05:19, 28 ജൂൺ 2008 (UTC)
നമ്മുടെ പ്രശ്നം സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസ് ശരിയാക്കുക അല്ല. വിക്കിപീഡിയ പോലൊരു സം‌രഭത്തിനു ഇന്റർനെറ്റിൽ കാണുന്ന എല്ലാ വെബ്‌സറ്റുകളുടെയും/വിജ്ഞാനകോശങ്ങളുടെയും ലൈസൻസ് ശരിയാക്കുക എന്നൊരു ധാർമ്മിക ഉത്തരവാദിത്വം കൂടിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല. നമുക്കു മുന്നിലുള്ള പ്രധാന പ്രശ്നം ഈ കണ്ടന്റ് നമ്മൾ കോപ്പി ചെയ്യുന്നത് ശരിയാണോ എന്നതാണ്‌. അല്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം‌. ഇപ്പോൾ 14-ആമത്തെ വാല്യമാണ്‌ അവർ ഓൺലൈൻ ആക്കിയിരിക്കുന്നത്. അപ്പോൾ ഒരു വ്യക്തി അതിന്റെ ഒന്നാം വാല്യത്തിൽ നിന്നും ഒരു ലേഖനം കോപ്പി അടിച്ചെഴുതിയാൽ അത് പകർപ്പവകാശലംഘനമാവില്ലേ? Technically, copying is still valid - till they change the license citing ignorance ഈ വാദം തന്നെ തെറ്റാണ്‌ കാരണം നമ്മൾ കോപ്പി ചെയ്യുന്ന ലേഖനം പുസ്തകരൂപത്തിൽ കോപ്പിറെറ്റ് പോളിസിയിലും ഡിജിറ്റൽ രൂപത്തിൽ കോപ്പിലെഫ്റ്റ് പോളിസിയിലും ഇറക്കിയിട്ടുണ്ട് എന്നുള്ളതു തന്നെ. അപ്പോൾ ആ ലേഖനത്തിന്റെ GFDL ലൈസൻസ് നിലനിൽക്കുകയില്ല എന്നാണ്‌ ഞാൻ മനസിലാക്കിയിട്ടുള്ളത്. ഞാൻ മുന്നേ പറഞ്ഞപോലെ (പോയന്റ് 1) വിക്കിപീഡിയ പകർപ്പവകാശനിയമം ലഘിച്ചു എന്ന് പറഞ്ഞ് ആരെങ്കിലും രംഗത്തെത്തിയാൽ അതിനെ നമ്മൾ എങ്ങനെയാണ്‌ സാധൂകരിക്കുക? ഇതിൽ ഒരു സമവായം ഉണ്ടാകുന്നതു വരെ ആരെങ്കിലും കോപ്പി അടി തുടർന്നാൽ അത്തരം ലേഖനങ്ങൾ ഡിലീറ്റ് ചെയ്യണം എന്നാണ്‌ എന്റെ അഭിപ്രായം. ഇതുവരെ അവിടെ നിന്നും പകർത്തിയ ലേഖനങ്ങൾ എല്ലാം ഡിലീറ്റ് ചെയ്യുന്നതിനോടും ഞാൻ അനുകൂലിക്കുന്നു. ഇനി മറ്റൊരു കാര്യം ഇന്നലെ ഒരു ഐ.പി ഏതാണ്ട് 30 ലേഖനങ്ങൾ അടിച്ചുമാറ്റിയിട്ടുണ്ട്. ഇതൊരു തരം നശീകരണപ്രവർത്തനമായി എനിക്കു തോന്നുന്നു. പകർപ്പവകാശമുള്ള ലേഖനങ്ങൾ വിക്കിപീഡിയശൈലിയിലോ മറ്റോ അവലംബിക്കാതെ 30 ലേഖനങ്ങൾ തുടങ്ങിയത് ഒരു തരം നശീകരണ പ്രവർത്തനമാണ്‌. Destructive construction എന്ന് പറയാം. ജപ്പാനിൽ ഒരു ചെരുപ്പു ഫാക്ടറിയിലെ തൊഴിലാളികൾ അധികാരികൾക്കെതിരെ സമരം ചെയ്തത് ഒരു കാലിനുള്ള ചെരുപ്പുകൾ മാത്രം ഉണ്ടാക്കിയാണെന്നൊരു കഥ കെട്ടിരുന്നു. അതുപൊലേ തോന്നുന്നു ഇതും :) --അനൂപൻ 07:58, 28 ജൂൺ 2008 (UTC)

അവിടെ വ്യക്തമായി ജി.എഫ്.ഡി.എൽ എന്നനുമതി കൊടുത്തിട്ടുള്ളതിനാൽ പകർത്തൽ തെറ്റായിരിക്കുമെന്നു തോന്നുന്നില്ല--പ്രവീൺ:സംവാദം 05:12, 29 ജൂൺ 2008 (UTC)

പ്രിയപ്പെട്ട പ്രവീൺ ഭായ്, GFDL ലൈസൻസ് ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കൂ! എന്നിട്ടു പറയൂ അവരുടെ ലൈസൻസ് വാലിഡ് ആണോ അല്ലയോ എന്നത്.പിന്നെ ഞാൻ അക്കങ്ങളിട്ട് നിരത്തി ചോദിച്ച് ചോദ്യങ്ങൾക്ക് ബ്യൂറോക്രാറ്റ് എന്ന നിലയിൽ താങ്കളുടെ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.--അനൂപൻ 05:15, 30 ജൂൺ 2008 (UTC)
അനൂപന്റെ രണ്ട് ചോദ്യങ്ങൾക്ക് മറുപടി തരാം.

1) ഒരേ വിവരം തന്നെ രണ്ടോ അതിൽ അധികമോ ലൈസൻസിനു കീഴിൽ പ്രസിദ്ധീകരിക്കാൻ കഴിയും. ഇതിനു cross-licensing എന്ന് പറയും. ജി.എഫ്.ഡി.എൽ. എന്നത് ജി.പി.എൽ. അല്ല. അനൂപൻ ആദ്യത്തെ ചോദ്യത്തിൽ നൽകിയിരിക്കുന്ന ലൈസൻസ് ലിങ്ക് ജി.പി.എൽ. ലൈസൻസിലേയ്ക്കുള്ള ലിങ്ക് ആണ്. അത് തെറ്റാണ്. ഒരു പുസ്തകത്തിന്റെ പ്രസാധകർക്ക് വേണമെങ്കിൽ അതിന്റെ ഒരു വാല്യം ജി.എഫ്.ഡി.എൽ. പ്രകാരം പ്രസിദ്ധീകരിക്കുന്നതിന് തെറ്റില്ല. അവർ ഇത് ജി.എഫ്.ഡി.എൽ. പ്രകാരം പ്രസിദ്ധീകരിച്ചു എന്നത് വസ്തുതയാണ്. അവർ അവരുടെ തന്നെ പുസ്തകത്തിന്റെ കോപ്പിറൈറ്റ് സം‌രക്ഷിക്കുന്നോ ഇല്ലയോ എന്നത് ജി.എഫ്.ഡി.എൽ. പ്രകാരം ലഭ്യമായ കണ്ടന്റ് ഉപയോഗിക്കുന്ന ഒരാൾ തലപുകയ്ക്കേണ്ട കാര്യമല്ല.

2) ജി.എഫ്.ഡി.എൽ. പ്രകാരം ഒരുതവണ പ്രസിദ്ധീകരിച്ച വിവരത്തിന്റെ ലൈസൻസ് മാറ്റാൻ പറ്റില്ല. GFDL irrevocable ആണ്. അവർക്കു വേണമെങ്കിൽ മറ്റ് ഏതെങ്കിലും ലൈസൻസ് പ്രകാരം കൂടി പ്രസിദ്ധീകരിക്കാം, എന്നാലും ജി.എഫ്.ഡി.എൽ. ലൈസൻസും നിലനിൽക്കും.

ഒരിക്കൽക്കൂടി പറയുന്നു, ജി.എഫ്.ഡി.എൽ. ലൈസൻസും ജി.പി.എൽ. ലൈസൻസും തമ്മിൽ വളരെ വ്യത്യാസങ്ങളുണ്ട്. simy 05:53, 30 ജൂൺ 2008 (UTC)

ശരി ഞാൻ തന്ന ലൈസൻസ് ലിങ്ക് തെറ്റാണ്. ഇതാണ്‌ ശരിയായ ലൈസൻസ് ലിങ്കിലേക്കുള്ള കണ്ണി http://www.gnu.org/copyleft/fdl.html. ഇനി cross-licensing-നെ പറ്റി. അതിനെ ഇംഗ്ലീഷ് വിക്കിപീഡിയ നിർവചിച്ചിരിക്കുന്നതിങ്ങനെ. cross-licensing agreement is a contract between two or more parties where each party grants rights to their intellectual property to the other parties. ഇവിടെ സർവ്വവിജ്ഞാനകോശം പുസ്തകസമിതിയും ഓൺലൈനിൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നവരും ഒന്ന് തന്നെയാണ് എന്നാണ്‌ ഞാൻ മനസിലാക്കിയ വസ്തുത. അപ്പോൾ ഈ വിഷയം ആ ലൈസൻസിനും കീഴിലും വരാൻ സാദ്ധ്യത ഇല്ല.

"അവർ അവരുടെ തന്നെ പുസ്തകത്തിന്റെ കോപ്പിറൈറ്റ് സം‌രക്ഷിക്കുന്നോ ഇല്ലയോ എന്നത് ജി.എഫ്.ഡി.എൽ. പ്രകാരം ലഭ്യമായ കണ്ടന്റ് ഉപയോഗിക്കുന്ന ഒരാൾ തലപുകയ്ക്കേണ്ട കാര്യമല്ല" ജി.എഫ്.ഡി.എൽ ലൈസൻസിന്റെ കീഴിൽ വരാൻ ഉള്ള ഈ ലേഖനങ്ങളുടെ സാധുതയാണ്‌ എന്റെ സം‌ശയം. ആരെങ്കിലും കോപ്പി റൈറ്റ് പ്രകാരം സം‌രക്ഷിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങൾ കോപ്പി ചെയ്ത് ഇന്റർനെറ്റിൽ ഇട്ട് അത് ജി.എഫ്.ഡി.എൽ ആണെന്ന് പറഞ്ഞാൽ അത് ജി.എഫ്.ഡി.എൽ ആകുമോ? ലൈസൻസ് തന്നെ സം‌ശയിക്കപ്പെട്ടിട്ടുള്ള ഈ ലേഖനങ്ങൾ കോപ്പി ചെയ്യാൻ എന്തിനാണീ വ്യഗ്രത എന്നതും സംശയിക്കപ്പെടേണ്ട കാര്യമാണ്. ഒരു കാര്യം കൂടെ GFDL-ഉം GPL-ഉം ഒന്നല്ല എന്നത് എനിക്കറിയാവുന്ന കാര്യമാണ്. ആ തെറ്റായ ലിങ്ക് തന്നത് ഒരു അബദ്ധം പറ്റിയതാണ് --അനൂപൻ 07:04, 30 ജൂൺ 2008 (UTC)

ആരെങ്കിലും കോപ്പി റൈറ്റ് പ്രകാരം സം‌രക്ഷിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങൾ കോപ്പി ചെയ്ത് ഇന്റർനെറ്റിൽ ഇട്ട് അത് ജി.എഫ്.ഡി.എൽ ആണെന്ന് പറഞ്ഞാൽ അത് ജി.എഫ്.ഡി.എൽ ആകുമോ? -
ആകും, പ്രസാധകർ തന്നെയാണ് മുൻപ് കോപ്പിറൈറ്റ് ചെയ്ത പുസ്തകം ജി.എഫ്.ഡി.എൽ. ലൈസൻസ് പ്രകാരം പ്രസിദ്ധീകരിക്കുന്നതെങ്കിൽ. simy 07:37, 30 ജൂൺ 2008 (UTC)
മുകളിൽ എഴുതിയതിനു ഒരു തെളിവ് തരാമോ സിമീ, ഞാൻ GFDL ലൈസൻസ് കുറെ തവണ നോക്കി. എവിടെയും കണ്ടില്ല.--അനൂപൻ 07:52, 30 ജൂൺ 2008 (UTC)
ഇതിൽ GNU Free Documentation License എന്ന സെക്ഷൻ നോക്കുക. simy 08:07, 30 ജൂൺ 2008 (UTC)

ഇങ്ങനെ പകർത്തുന്ന ലേഖനങ്ങൾക്ക് വെരിഫയബിലിറ്റി ഉണ്ടാകുമോ ?? --ടക്സ് എന്ന പെൻ‌ഗ്വിൻ 12:11, 30 ജൂൺ 2008 (UTC)


അനൂപന്റെ "സ‌ർവ്വവിജ്ഞാനകോശത്തിൽ നിന്നും കോപ്പി ചെയ്യുമ്പോൾ അത് മുഴുവൻ ശരിയാണെന്ന് എങ്ങനെയാണ്‌ ഉറപ്പിക്കാൻ കഴിയുക? " എന്ന ചൊദ്യത്തിനും ടക്സിന്റെ മുകളിലെ ചോദ്യത്തിനുമുള്ള ഉത്തരം വിക്കിയിൽ തുടങ്ങുന്ന ഓരോ ലേഖനത്തിനും ബാധകമാണു.

അതായത് വിക്കിയിൽ, വരുന്ന ലേഖനങ്ങൾ ഫ്രീസ് ചെയ്യപ്പെടുന്നില്ല. അതിനാൽ തന്നെ ഇപ്പോൾ സർവ്വവിജ്ഞാനകോശത്തിൽ നിന്നു തുടങ്ങിയ ലേഖനങ്ങൾ നിരന്തരമാറ്റങ്ങൾക്കു വിധേയമാകുമ്പോൾ അതു തുടങ്ങിയപ്പോൾ ഉള്ള രൂപം ആവില്ല പിന്നീടു. അതിനാൽ വിക്കിപീഡിയയിൽ‍ ഉള്ളവരുടെ ദൗത്യമാണു അതിനു വേരിഫയബിൾ ആയ റെഫറൻസുകൾ ചേർക്കുക എന്നതും അതിനെ വിക്കിപീഡിയയുടെ നിലവാരത്തിലേക്കു കൊണ്ടു വരിക എന്നതും. അതിനാൽ തന്നെ സർവ്വവിജ്ഞാനകോശത്തിൽ നിന്നു തുടങ്ങിയ ലേഖനങ്ങൾ ഒന്നും ആ രൂപത്തിൽ ആവില്ല കുറച്ചു കഴിയുമ്പോൾ.

അതെ പോലെ ചിത്രങ്ങൾ എവിടെനിന്നു എടുത്താലും അതു പകർപ്പവകാശം ലംഘിക്കുന്നില്ല എന്നുറപ്പക്കണം. വിക്കിയിലെ ഉള്ളടക്കത്തിന്റെ അതേ ലൈസൻസ് അല്ല ചിത്രങ്ങൾക്കു എന്നുള്ളതിൽ നിന്നു ചിത്രത്തേയും ഉള്ളടക്കത്തേയും രണ്ടു വിധത്തിലാണു കൈകാര്യം ചെയ്യുന്നതെന്നു മനസ്സിലാക്കം. --Shiju Alex|ഷിജു അലക്സ് 12:39, 30 ജൂൺ 2008 (UTC)

GREAT NEWS[തിരുത്തുക]

സർവ്വവിജ്ഞാനകോശത്തിൽ നിന്നും വിവരങ്ങൾ വിക്കിപീഡിയയിലേയ്ക്ക് എടുക്കുന്നതിന് തടസ്സങ്ങൾ ഇല്ല. സർ‌വ്വവിജ്ഞാനകോശത്തിന്റെ വെബ്മാസ്റ്റർ ആയ പുഷ്പഹാസൻ അയച്ച മെയിൽ ചുവടെ ചേർക്കുന്നു.

പടങ്ങളുടെ ബെറ്റർ വെർഷൻ അപ്ലോഡ് ചെയ്യുന്നത്[തിരുത്തുക]

പടങ്ങളുടെ പുതിയ വെർഷൻ അപ്‌ലോഡ് ചെയ്യുന്നത് യൂസർക്ക് മാത്രമായി പരിമിതപ്പെടുത്തണം. ഇംഗ്ലീഷ് വിക്കിയിൽ അപ്രകാരമാണ്‌. പലരും അവരവർക്ക് തോന്നിയ രീതിയിൽ പോസ്റ്റ് പ്രൊഡക്ഷൻ ഒക്കെ ചെയ്ത് റീ അപ്‌ലോഡ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടു. അങ്ങനെ ചെയ്യുന്നെമ്പോഴോ അത് പുതിയ പതിപ്പായി ചെയ്യുമ്പോഴോ പുതിയ് ആൾക്കാണ്‌ ആട്രിബൂഷൻ കിട്ടുക. അത് ശരിയല്ല. ഇക്കാര്യത്തിൽ നയം ഇല്ലാത്തതിനാൽ അത് രൂപീകരിക്കണം എത്രയും പെട്ടന്ന് നടപ്പിൽ വരുത്തണം,. [2] എന്ന ചിത്രം നോക്കുക, പിന്നെ ഈ ചിത്രത്തിന്റെ സംവാദം:Cassia-fistula.jpg സം‌വാദവും --ചള്ളിയാൻ ♫ ♫ 12:28, 1 ഓഗസ്റ്റ്‌ 2008 (UTC)

റെഫറൻസുകൾ[തിരുത്തുക]

റെഫറൻസിന്റെ കറസ്പോണ്ടിങ്ങ് ആയ വാക്കായി, ലേഖകർ അവരവർക്കു ഇഷ്ടമുൾലതു എഴുതട്ടെ, എന്നൊരു ഒഴുക്കൻ മട്ടിലുള്ള മറുപടിയോടെ കാര്യ‌നിർവാഹകർ മുങ്ങി.

അങ്ങനെ ലെഖകർ അവർക്കു തോന്നിയതു പോലെ എഴുതാനാണെങ്കിൽ പിന്നെ ഈ ശൈലീ പുസ്തകത്തിന്റേയും വിക്കിശൈയുടെ ഒന്നും ആവശ്യമില്ല. എഴുതുന്നവർ അവർക്കു തോന്നിയതു പൊലെ എഴുതട്ടെ.

റെഫറൻസുകൾ എന്ന വാക്കു വിക്കിപീഡിയയിലെ ലേഖനങ്ങളുടെ കാര്യത്തിൽ അതീവപ്രധാനമാണു. കാരണം, വിക്കിപീഡിയയിൽ എത്ര ലേഖനം ഉണ്ടോ അത്രയും ലേഖനങ്ങളിലും ഈ വിഭാഗം വേണം അല്ലെങ്കിൽ ഉണ്ടാവണം. അതിനാൽ ലേഖകർ അവർക്കു തോന്നിയ എഴുതട്ടെ എന്ന പേരിലുള്ള കൈകഴുകൽ ഒരു വിധത്തിലും ഈ പ്രൊജക്ടിനെ സഹായിക്കില്ല. മറിച്ചു കൂടുതൽ സങ്കീർണ്ണമാക്കുകയേ ഉള്ളൂ.

അതിനാൽ ഒന്നുകിൽ ഒരു പരിഭാഷയും വേണ്ടാന്നു വെച്ച് “റെഫറൻസുകൾ“ എന്നു തന്നെ ഉപയോഗിക്കുക. അല്ലെങ്കിൽ ഇതിനു മുൻപു നടന്ന ചർച്ചകളിൽ പൊന്തി വന്ന വാക്കുകളായ “അവലംബസൂചിക” “ആധാരസൂചിക” ഇവയിലൊന്നു തിരഞ്ഞെടുത്ത്, ഇതിന്റെ പേരിൽ നാളുകളായി നടക്കുന്ന ചർച്ച ഒന്നു ദയവായി അവസാനിപ്പിച്ചു തരിക. --Shiju Alex|ഷിജു അലക്സ് 12:32, 14 ഓഗസ്റ്റ്‌ 2008 (UTC)

ഷിജൂ, അവലംബസൂചികയും ആധാരസൂചികയും ശരിയാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. ശരിയാണെന്ന തെളിവായി തെറിവിളി മാത്രമേ കേട്ടുമുള്ളൂ. അവലംബം(ങ്ങൾ) എന്നോ ആധാരം(ങ്ങൾ) എന്നോ ഉപയോഗിച്ചാൽ ഞാൻ യോജിക്കാം. അവലംബസൂചികയെന്നോ ഒരുആധാരസൂചികയെന്നോ വിക്കിക്കുപുറത്തെവിടെയെങ്കിലും "എവിടെയെങ്കിലും" ഞാൻ കണ്ടിട്ടില്ല. ഒരു വലിയ സമൂഹം ആകുമ്പോൾ തെറ്റുകൾ പാർശ്വവത്കരിച്ചുപോകും, അതുമാത്രമാണ്‌ ഞാൻ പറഞ്ഞത്, അല്ലാതെ മുങ്ങിയതല്ല--പ്രവീൺ:സംവാദം 14:51, 14 ഓഗസ്റ്റ്‌ 2008 (UTC)

അവലംബങ്ങൾ/ആധാരങ്ങൾ എന്തോ ഒന്നു ആകട്ടെ. ആ ഒരെണ്ണം തെരെഞ്ഞെടുത്ത് അതു സ്റ്റാണ്ടേർഡ് ആക്കണമെന്നാണു പറയുന്നതു. അല്ലാതെ ഒരു സ്റ്റാൻഡേറ്ഡും ഇല്ലാതെ ആർക്കും എന്തും ഉപയോഗിക്കാം എന്ന നിലപാടു ശരിയല്ല. ആര്ക്കും എന്തും എഴുതാമെന്ന നില വിക്കിപീഡിയ പോലെ ഒരു പ്രൊജക്ടിനു പറ്റിയതല്ല. അതിനു ചില സ്റ്റാൻഡേര്ഡുകൾ നിർവചിച്ചേ പറ്റൂ. പ്രത്യേകിച്ചു എല്ലാ താളുകളീലും ഉപയോഗിക്കേണ്ട ഇതേ പോലുള്ള ചില കാര്യങ്ങളിൽ. --Shiju Alex|ഷിജു അലക്സ് 16:05, 14 ഓഗസ്റ്റ്‌ 2008 (UTC)

ആധാരസൂചി എന്നതിനു ചിത്രം സഹിതം മൂന്നുനാലുദാഹരണങ്ങൾ പോസ്റ്റിയത് കണ്ടില്ലാ എന്ന് പറയുന്നത് ഉറക്കം നടിക്കുന്നതുകൊണ്ടല്ലേ. തെറി വിളി കേട്ടു എന്നു പറയുന്നതിനു തെളിവു കാണിച്ചു തരാനും താല്പര്യം. --ചള്ളിയാൻ ♫ ♫ 16:36, 14 ഓഗസ്റ്റ്‌ 2008 (UTC)

ഒരു ഇംഗ്ലീഷ് വാക്കിനു തത്തുല്യമായ മലയാളം കണ്ടുപിടിക്കുന്നതു് എപ്പോഴും ശരിയാവില്ല. സാഹചര്യം കണക്കിലെടുക്കണം. ഓരോ ലേഖനത്തിന്റെയും അവസാനത്തിലുള്ള References: എന്നതിനു് “അവലംബം:“ എന്നതു ധാരാളം. അതു References എന്നതിന്റെ നേർതർജ്ജമയാണോ എന്നു നോക്കണ്ട. അതുപോലെ, അവലംബങ്ങൾ എന്നു വേണ്ട. അവലംബം മതി. അചേതനങ്ങൾക്കു് ബഹുവചനം സൂചിപ്പിക്കാൻ ഏകവചനം ഉപയോഗിക്കുന്നതു മലയാളത്തിന്റെ സ്വഭാവമാണു്. Umesh | ഉമേഷ് 18:13, 14 ഓഗസ്റ്റ്‌ 2008 (UTC)

അവലംബം എന്ന് ഉപയോഗിക്കുന്നതാണ് ശരി എന്ന് എനിക്കും തോന്നുന്നു. ഒരു സമന്വയത്തിൽ എത്താൻ പറ്റുന്നില്ലെങ്കിൽ വോട്ടിടാം? simy 19:23, 14 ഓഗസ്റ്റ്‌ 2008 (UTC)

അവലംബം എന്നുപോരെ? ഉമേഷ് പറഞ്ഞതുപൊലെ മലയാളത്തിന്റെ സ്വഭാവം അങ്ങിനെയാണെങ്കിൽ മലയാളി വിക്കിക്കും ആ സ്വഭാവം പോരെ? ഇതുവരെ നടന്ന സംവാദങ്ങളിൽ തെറ്റെല്ലെന്ന് എല്ലാവരും സമ്മതിക്കുന്ന ഒരേ ഒരു വാക്കാണിത്. വോട്ടെടുപ്പിന്റെ ആവശ്യമുണ്ടോ? വോട്ടെടുപ്പിന്റെ അവസാനം ഒരു തെറ്റായ പദം തിരഞ്ഞെടുത്താൽ അത് നിലവിലുള്ള ഏഴായിരത്തിലധികം ലേഖനങ്ങളിലും ഇനിവരാനിരിക്കുന്ന ലേഖനങ്ങളിലും കൊടുക്കേണ്ടിവരില്ലേ? --സാദിക്ക്‌ ഖാലിദ്‌ 10:19, 15 ഓഗസ്റ്റ്‌ 2008 (UTC)


അപ്പോൾ അവലംബം എന്ന വാക്ക് റെഫറൻസ് എന്നാ വാഅക്കിന്റെ തത്തുല്യപദമായി വിക്കിയിൽ ഉപയോഗിക്കാൻ തീരുമാനമായോ? അതോ ഇക്കാര്യത്തിൽ നയരൂപീകരണം നടത്തുന്നത് ഇനി അടുത്ത സം‌വാദം തുടങ്ങുന്നതു വരെ നീട്ടി വെക്കണോ. തീരുമാനമായെങ്കിൽ ബോട്ടോടിച്ച് എല്ലാ ലേഖനങ്ങളിലും അവലംബം എന്നാക്കണം. --Shiju Alex|ഷിജു അലക്സ് 12:50, 17 ഓഗസ്റ്റ്‌ 2008 (UTC)

അവലംബം - അനുകൂലിക്കുന്നു -- സിദ്ധാർത്ഥൻ 12:55, 17 ഓഗസ്റ്റ്‌ 2008 (UTC)

ബോട്ടാർക്കാ ഉള്ളത്? simy 19:40, 17 ഓഗസ്റ്റ്‌ 2008 (UTC)


എങ്കിൽ ഇതു നമ്മുടെ ശൈലീ പുസ്തകത്തിൽ ചേർക്കുകയും ബോട്ടോടിച്ചു അവലംബം എന്ന വാക്ൿ ഉപയോഗിക്കാത്തെ ലേഖനങ്ങളിൽ അതു ചേർക്കാനുള്ള പരിപാടികൾ തുടങ്ങുകയും വേണം. --Shiju Alex|ഷിജു അലക്സ് 08:55, 18 ഓഗസ്റ്റ്‌ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു അവലംബം അനുകൂലിക്കുന്നു. --Vssun 18:04, 18 ഓഗസ്റ്റ്‌ 2008 (UTC)

ഇതിനു വൊട്ടെടുപ്പൊക്കെ ഒരിക്കൽ കഴിഞ്ഞതതാണ്‌ വീണ്ടും വോട്ടെടുപ്പിന്റെ ആവശ്യമില്ല. അവലംബം തെറ്റാണെന്ന് തെളിയിച്ചതാണ്‌. ഒന്നുകിൽ അവലംബങ്ങൾ, അല്ലെങ്കിൽ ആധാരസൂചി ഇതിലേതെങ്കിലും ഉപ്യോഗിക്കണം. ഇനി തെളിവ് വേണംന്നാണെങ്കിൽ എത്രവേണമെങ്കിലും ഹാജരാക്കാം, പിന്നേയും വോട്ടിടാനാണ്‌ ഭാവമെങ്കിൽ.. സുല്ല്. --ചള്ളിയാൻ ♫ ♫ 02:23, 19 ഓഗസ്റ്റ്‌ 2008 (UTC)

അവലംബം എന്ന വാക്ക് മലയാളത്തിലെ ഏതെങ്കിലും ഗ്രന്ഥത്തിൽ കാണിച്ചു തരുവാനാണ്‌ അഭ്യർത്ഥിക്കുന്നത്. മിക്ക ഗ്രന്ഥങ്ങളിലും ഗ്രന്ഥസൂചി, ആധാരസൂചിക, എന്നൊക്കെയാണ്‌ കാണുന്നത്. അവലംബം എന്നത് പത്രങ്ങളിൽ ഒഴികെ (ഒരു റഫറൻസ് ഗ്രന്ഥത്തെ മാത്രം ആസ്പദമാക്കി എഴുതിയിട്ടുള്ളവ) കണ്ടിട്ടേ ഇല്ല. --ചള്ളിയാൻ ♫ ♫ 02:27, 19 ഓഗസ്റ്റ്‌ 2008 (UTC)

പലവകയിൽ ഈയിടെ നടന്ന സം‌വാദമുണ്ട്. അവിടെ പഴയ സം‌വാദങ്ങളിലോട്ടുള്ള കണ്ണികളുമുണ്ട്. ആധാരസൂചികയ്ക്ക് തെളിവ് അവിടൊന്നും കണ്ടില്ല. ഞാനിന്നുവരെ ആധാരസൂചിക ഒരു ലേഖനത്തിലും ഉപയോഗിച്ചിട്ടില്ല. പക്ഷേ വളരെ സമീപകാലത്തെ ലേഖനങ്ങളിലല്ലാതെ ഒരു ലേഖനത്തിലും ഞാൻ ചേർത്ത അവലംബം കാണുന്നില്ല. എല്ലാം തിരഞ്ഞെടുത്ത് മാറ്റിയിരിക്കുന്നു. (സത്യത്തെ ഭയപ്പെടുന്നവനേ ബലപ്രയോഗത്തിനു മുതിരൂ എന്ന ഗാന്ധിജിയുടെ വാക്കുകൾ ഓർത്തുപോകുന്നു.) അങ്ങിനെ അധാരസൂചിക ഒരു കോമൺ സ്റ്റാൻഡേർഡ് ആണെന്നു വരുത്തിത്തീർത്ത് എഴുതിക്കുന്നത് അതും വളരെയധികം ആളുകൾ എതിരായിട്ടുള്ളപ്പോൾ ശരിയല്ല.--പ്രവീൺ:സംവാദം 07:19, 19 ഓഗസ്റ്റ്‌ 2008 (UTC)

അചേതനങ്ങൾക്കു് ബഹുവചനം സൂചിപ്പിക്കാൻ ഏകവചനം ഉപയോഗിക്കുന്നതു മലയാളത്തിന്റെ സ്വഭാവമാണു് എന്ന മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. പൊതെവെയുള്ള സമവായം അവലംബം എന്ന വാക്കിന്നു തന്നെയായതിനാൽ അതു തന്നെ തീർപ്പാക്കുന്നതാവും നല്ലത്. അച്ചടിച്ച പുസ്തകങ്ങളിൽ അങ്ങനെ കാണുന്നില്ല എന്ന വാദം ഇവിടുത്തെ കോൺടെക്സ്റ്റിൽ ശരിയുമല്ല. കാരണം അതു വേരെ ഒരു മാദ്ധ്യമം ആണു എന്നതു തന്നെ. പുസ്തകങ്ങളിൽ പൊതുവെ ഗ്രന്ഥസൂചി എന്നായിരിക്കും. പിന്നെ ഇവിടെ നമുക്കുണ്ടായിരിക്കുന്ന പ്രശ്നം അച്ചടിക്കാർക്കും ഉണ്ടായിരിക്കണം. അതു കൊണ്ടാണു ഗ്രന്ഥസൂചി, ആധാരങ്ങൾ, ആധാരസൂചി, അവലംബസൂചി, എന്നിങ്ങനെ പലവിധത്തിൽ പുസ്തകങ്ങളിൽ ഉപയോഗിക്കുന്നത്. നമുക്കു ഇവിടുത്തെ കോൺറ്റെക്സ്റ്റിൽ അർത്ഥം ശരിയായി കൺവേ ചെയ്യുന്ന വാക്കുപയോഗിച്ചാൽ മതി. --Shiju Alex|ഷിജു അലക്സ് 07:49, 19 ഓഗസ്റ്റ്‌ 2008 (UTC)


അവലംബം ഉപയോഗിച്ചിട്ടുള്ള ഏതെങ്കിലും ഒരു ഗ്രന്ഥത്തിന്റെ പേരു പറയാനാണാവശ്യപ്പെടുന്നത്. ഗ്രന്ഥസൂചിയും മറ്റും ധാരാളം പടമായി ഞാൻ അപ്‌ലോഡിയിരുന്നു. ആവശ്യം കഴിഞ്ഞെന്ന് കരുതി അതെല്ലാം ഡലീറ്റിയാതാണ്‌. വിണ്ടും കയറ്റാൻ വിരോധമില്ല.

ഞാൻ വിക്കിപീഡിയയിൽ എഴുതിത്തുടങ്ങിയ കാലത്ത് റഫറൻസുകൾ എന്ന വിഭാഗമേ ഉണ്ടായിരുന്നില്ല പല ലേഖനങ്ങൾക്കും, തിരഞ്ഞെടുത്ത ലേഖനങ്ങളിൽ വരെ. അന്നാണ്‌ റഫറൻസുകൾ എന്ന പദത്തിനു പകരം പ്രമാണ+‌ആധാര സൂചി (ക) ഉപയോഗിച്ചു തുടങ്ങിയത്. ഗ്രന്ഥങ്ങൾ മാത്രമല്ലാതെ വെബ് സൈറ്റുകളും ആധാരമാക്കുന്നതിനാൽ ബ്രോഡ് ഐഡിയ വരാനായാണ്‌ അങ്ങനെ ഉപയോഗിച്ചത് അത് തെറ്റാണ്‌ എന്നറിയാമയിരുന്നു, എന്നാൽ അവലംബം എന്ന പദം ഏതെങ്കിലും ഒന്നിനെ മാത്രം ആശ്രയിക്കുമ്പോഴാണ്‌ ഉപയോഗിക്കുക എന്നാണെന്റെ അറിവ്, സാധാരണ പത്ര ലേഖനങ്ങളിൽ മാത്രമേ അവലംബം ഉപയോഗിച്ചു കാണുന്നുള്ളൂ. ഇത് ഞാൻ മാത്രമല്ല പലരും അഭിപ്രായപ്പെട്ടകാര്യമാണ്‌. അത് മുൻകാലത്തെ സം‌വാദതാളുകളിൽ ഉണ്ട് താനും.

അവലംബം എന്ന് പ്രവീൺ ചേർത്തത് ആധാരസൂചിക എന്ന് ഞാൻ തിരുത്തിയിരുന്നു. പ്രവീൺ ലേഖനമെഴുതുമ്പോൾ മിക്കതിലും ഒരു റഫറൻസ് ഉണ്ടായിരിക്കും ഒന്നിലധികം വരുമ്പോൾ അത് ചിലപ്പോൾ ഞാൻ തന്നെ ചേർത്തതാണെങ്കിൽ ഞാൻ ആധാര സൂചിക എന്ന് തിരുത്താൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഒരേ ഒരു റഫറൻസ് മാത്രമുള്ള ലേഖനങ്ങളിൽ അങ്ങനെ തന്നെ വിടാൻ ശ്രദ്ധിക്കാറുമുണ്ട്.

ഇനി ഗാന്ധിജിയുടെ വാക്കുകൾ :ബലപ്രയോഗത്തിനു സത്യത്തെ ഭയപ്പെടുന്നവർ മാത്രമല്ല, ഇഷ്ടപ്പെടുന്നവരും മുതിരും, നേതാജിയോടൊക്കെ ഇത് പറഞ്ഞാൽ പുച്ഛിച്ച് തള്ളുമായിരിക്കും .

ഇന്നു വരെ വായിച്ചിട്ടുള്ള ഒരു മലയാൾ ഗ്രന്ഥത്തിലും അവലംബം പ്രയോഗിച്ച് കണ്ടിട്ടില്ല. അതിനർത്ഥം അതല്ല കോമ്മൺ സ്റ്റാൻഡേർഡ് എന്നല്ലേ. ഇത് കോമ്മൺസ് ഉണ്ടെങ്കിൽ മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. അവലംബം എന്നത് കോമ്മണാണ്‌ എന്ന് കാണിച്ചു തന്നാൽ എന്റെ എതിർപ്പ് ഞാൻ പിൻവലിക്കാം,

സൂചികയുടെ അർത്ഥത്തെച്ചൊല്ലിയുള്ള തർക്കത്തിനും പടമായി ശബ്ദതാരാവലി കയറ്റിയിരുന്നു, അത് കണ്ടിരുന്നോ ആവോ? --ചള്ളിയാൻ ♫ ♫ 08:13, 19 ഓഗസ്റ്റ്‌ 2008 (UTC)


ഇത്രയും നടന്ന ചർച്ച നോക്കുമ്പോൾ ആധാരസുചിയും അവലംബവും ഉപയോഗിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം റഫറൻസ് എന്നത് ഒരിക്കലും ആധാരമോ അവലംബമോ അല്ല എന്നതുതന്നെ. വിക്കിപീഡിയയിൽ എഴുതുന്ന ഒരു ലേഖനവും (പുസ്തകങ്ങളിലും) ഈ റഫറൻസുകളെ അടിസ്ഥാനമാക്കിയാണെന്ന് തോന്നുന്നില്ല. മറിച്ച് ഓരോ ലേഖനവും സ്വതന്ത്രമാണ്. അവിടെ പരാമർശിക്കുന്ന പ്രസ്താവനകൾ ശരിയെന്ന് ബോധ്യപ്പെടുത്താൻ റഫറൻസുകൾ ഉപയോഗിക്കുന്നുവെന്ന് മാത്രം. അതായത് അവ ഒരു വസ്തുതയെ സഹായിക്കുന്ന പ്രമാണം ആണെന്ന് വരുന്നു. അങ്ങനെയെങ്കിൽ സഹായകപ്രമാണങ്ങൾ എന്നോ മറ്റോ ഉപയോഗിക്കുന്നതായിരിക്കില്ലേ കൂടുതൽ അനുയോജ്യം. --സിദ്ധാർത്ഥൻ 04:25, 20 ഓഗസ്റ്റ്‌ 2008 (UTC)

സഹായക പ്രമാണങ്ങൾ നല്ലൊരു നിർദ്ദേശമാണ്‌. എങ്കിലും ആദ്യകാല ചർച്ചയിൽ ഇത് തള്ളപ്പെട്ടതാണ്‌. സഹായക പ്രമാണങ്ങൾ എന്ന് സ്വീകരിക്കാമെന്ന് തോന്നുന്നു. --ചള്ളിയാൻ ♫ ♫ 07:19, 20 ഓഗസ്റ്റ്‌ 2008 (UTC)

- !!!തർക്കത്തിന്റെ തുടക്കം ഇവിടെ.

- ഒരു അവലംബം പോലുമില്ലാത്ത താളുകളിൽ വരെ ആധാരസൂചിക ആരൊക്കെയോ ചേർത്തിരുന്നു :-(

സഹായക പ്രമാണങ്ങൾ എന്നത് ഒരു ലേഖനത്തിൽ ഉപയോഗിക്കുന്ന ചിത്രങ്ങളോ അല്ലങ്കിൽ മറ്റുമീഡിയകളേയോ കുറിക്കവാനാണ്‌ കൂടുതൽ അനുയോജ്യം എന്നെനിക്കു തോന്നുന്നു. ഇതുവരെ എല്ലാരും എവിടേയും ഇവിടേയും ഗൂഗിൾ ഗ്രൂപ്പിലുമൊക്കെയും അവലംബം എന്നതു തന്നെയാണ്‌ പിന്തുണച്ചത്. മുമ്പെന്നോ ആരോ ഗൂഗിൾ ഗ്രൂപ്പിലുള്ളവർക്ക് ഇവിടെ അഭിപ്രായം പറയാൻ ഭയമാണോ എന്നൊരു സംശയവും പ്രകടിപ്പിച്ചു. ഉമേഷ് ജീ ഇതാ വ്യക്തമായ അഭിപ്രായം പറഞ്ഞിരിക്കുന്നു.

ഇനിയും ഈ ഒളിച്ചുകളിയുടെ അർത്ഥം ഇല്ല. ആർക്കാ ബോട്ടുള്ളത്??--പ്രവീൺ:സംവാദം 04:26, 21 ഓഗസ്റ്റ്‌ 2008 (UTC)

അവലംബം ശരിയല്ല. ഏതെങ്കിലും ഒരു മലയാള ഗ്രന്ഥത്തിൽ അങ്ങനെ ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ വിട്ടുതരാം. അല്ലാതെ ഉമേഷ് പറഞ്ഞത് കൊണ്ടു മാത്രം അത് ശരിയാവില്ല. മാത്രവുമല്ല, വേറെ പലരും അവലംബം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. ആ സമയത്ത് ചിലർ ഒളിച്ചു കളിക്കുകയായിരുന്നു എന്ന് ഞാൻ പറയുന്നു.
ആധാരസൂചിക ശരിയാണെന്ന് ബോധ്യമുള്ളതുകൊണ്ടായിരുന്നു അങ്ങനെ ഒരു സെക്ഷനില്ലാത്തിടത്ത് ഞാൻ ചേർത്തത്. അന്നൊന്നും അത് ആരും തെറ്റാണെന്നു പറഞ്ഞിട്ടില്ല. തെറ്റാനെന്ന് പറഞ്ഞതിനുശേഷം അത് ചേർത്തിട്ടുമില്ല. — ഈ തിരുത്തൽ നടത്തിയത് Challiyan (സംവാദംസംഭാവനകൾ)

പഴയകാര്യങ്ങൾ എടുത്തിട്ട് ഈ ചർച്ച എങ്ങുമെത്താതെ നിർത്താൻ ഇടവരാതിരിക്കുവാൻ വേണ്ടി ദയവായി എതു വാക്ക് ഉപയോഗിച്ചു കൂടാ, എതൊക്കെ ഉപയോഗിക്കാം, ഏതൊക്കെ വാക്കുകൾക്ക് എതൊക്കെ പ്രശ്നമുണ്ട്, ഏതൊക്കെ പ്രശ്നമില്ല, എന്നിങ്ങനെയുള്ള കാര്യങ്ങളിലേക്ക് മാത്രം എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അപേക്ഷിക്കുന്നു. മറ്റു കാര്യങ്ങൾ മനോധർമ്മം പോലെ ക്ഷമിക്കുകയോ, മാപ്പുനൽകുകയോ ചെയ്യാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 08:21, 21 ഓഗസ്റ്റ്‌ 2008 (UTC)

ഈ സം‌വാദം എങ്ങുമെത്താതിരിക്കുന്നതിന്‌ പ്രധാന കാരണം വിക്കിപീഡിയയിലെ രണ്ടു ഉപയോക്താക്കൾ തമ്മിലുള്ള ഈഗോ കോം‌പ്ലക്സ് മാത്രമാണ്‌. കൂടുതൽ വ്യക്തമായി പറഞ്ഞാൽ പ്രവീണും ചള്ളിയാനും തമ്മിലുള്ള ഈഗോ കോം‌പ്ലക്സ് തന്നെ. രണ്ടു പേരും ഈ കോം‌പ്ലക്സ് വിടുവാൻ ഒരു പ്രതീക്ഷയും കാണുന്നുമില്ല :( . അതവസാനിപ്പിക്കാതെ മറ്റുള്ളവർ ഇക്കാര്യത്തിൽ ഇടപെടുന്നതു കൊണ്ട് ഒരു കാര്യവുമില്ലെന്നെനിക്ക് തോന്നുന്നു.--Anoopan| അനൂപൻ 11:42, 21 ഓഗസ്റ്റ്‌ 2008 (UTC)

ഗോമ്പ്ലക്സ് ഒന്നുമില്ല. ഒന്നു രണ്ട് തെളിവ് ചോദിച്ചു എന്നു മാത്രം. ഏതെങ്കിലും രണ്ട് പുസ്തകത്തിൽ (മാതൃഭൂമി ലേഖനത്തിലല്ല) അവലംബം എന്ന് കാണീച്ചു തന്നാൽ ഞാൻ പിൻവാങ്ങാം. അല്ലാതെ ഒരു ഗേം‌പ്ലാനും എനിക്കില്ല. --ചള്ളിയാൻ ♫ ♫ 13:56, 21 ഓഗസ്റ്റ്‌ 2008 (UTC)

;-), തെറ്റിദ്ധരിപ്പിക്കുന്ന സം‌വാദങ്ങൾ വരുമ്പോൾ ചിലകാര്യങ്ങൾ പറയാതെ വയ്യ. BTW "ഉപയോക്താവ്:Anoopan|Anoopan| അനൂപൻ" ഇതെന്നാ അനൂപാ ഒപ്പിങ്ങനെ??? --പ്രവീൺ:സംവാദം 04:12, 22 ഓഗസ്റ്റ്‌ 2008 (UTC)
ഓഫ്: ഇപ്പോൾ എംബസികൾ ഒക്കെ സജീവമാണല്ലോ. മലയാളം അറിയാത്തവരും എന്റെ പേര് പഠിച്ചോട്ടെ എന്നു കരുതിയാ :) --Anoopan| അനൂപൻ 04:41, 22 ഓഗസ്റ്റ്‌ 2008 (UTC)
Yes check.svg ഈ വിഷയത്തെക്കുറിച്ചുള്ള വോട്ടെടുപ്പിൽ അവലംബം എന്ന വാക്ക് റെഫറൻസിന്‌ തുല്യമായി അംഗീകരിച്ചിരിക്കുന്നു.
ആരെങ്കിലും ബോട്ട് പ്രവർത്തിപ്പിച്ച് 'ആധാരസൂചിക', 'ആധാരങ്ങൾ', 'പ്രമാണാധാരസൂചി', 'ആധാരസൂചി', 'അവലംബങ്ങൾ' എന്നിവയെ അവലംബം എന്ന് മാറ്റണം. simy 13:00, 28 ഓഗസ്റ്റ്‌ 2008 (UTC)

ഒറ്റവരി ലേഖനങ്ങൾ[തിരുത്തുക]

വിക്കിയിലെ ഷോർട്ട് പേജിലുള്ള താളുകൾ എടുത്തു നോക്കിയപ്പോ അന്തം വിട്ടു

ഈ രീതിയിൽ സ്ഥലങ്ങളുടെ പേരിലുള്ള 100 കണക്കിനു ഒറ്റ വരി ലേഖനങ്ങളാണു വിക്കിയിൽ.

ഇതു ഡിലീറ്റണം എന്നു പറയുന്നില്ലെങ്കിലും ഈ താളുകൾ മെച്ചപ്പെടുത്തുവാൻ വേണ്ടി, സ്ഥലങ്ങളെ സംബന്ധിച്ചുള്ള ഇതേ പൊലുള്ള ഒരവരി ലേഖനങ്ങൾ നന്നാക്കാൻ, പ്രസ്തുത ലേഖനത്തിൽ ചേർക്കാവുന്ന ഏറ്റവും കുറഞ്ഞ വിവരങ്ങൾ എന്തൊക്കെയാണെന്നു കണ്ടെത്തി ഈ ലേഖനങ്ങലുടെ നിലവാരംഊയർത്താൻ എല്ലാവരും ശ്രമിച്ചിരുന്നെകിൽ നന്നായിരുന്നു. കുറച്ച് പരാമീറ്ററുകൾ കിട്ടിയാൽ അതു വെച്ച് മിനിമം നിലവാരത്തിലുള്ള വൈജ്ഞാനിക സ്വഭാവമെങ്കിലും ലേഖനത്തിനുണ്ട് എന്നു ഉറപ്പിക്കായിരുന്നു. വളരെയധികം ലേഖനങ്ങൾ കാലാകാലങ്ങളായി ഇതേ പൊലുള്ള ഒറ്റവരിയിൽ തൂങ്ങി കിടപ്പാണു. ഇത്തരം താളുകളെ ശ്രദ്ധിക്കാതെ വിടുന്നതു ശരിയല്ല.--Shiju Alex|ഷിജു അലക്സ് 19:20, 27 ഓഗസ്റ്റ്‌ 2008 (UTC)

സ്ഥലപ്പേര്‌, താലൂക്ക്, ജില്ല, സംസ്ഥാനം, പ്രത്യേകതകൾ, പ്രധാന ആകർഷണങ്ങൾ, പ്രധാന സ്ഥാപനങ്ങൾ, പ്രശസ്തരായ വ്യക്തികൾ, പ്രധാന പാതകളുടെ സാമീപ്യം, അടുത്തുള്ള പട്ടണങ്ങൾ, പുഴകൾ തുടങ്ങി സാധാരണ നമ്മൾ പ്രതിപാദിക്കാറുള്ള കാര്യങ്ങളിൽ മൂന്നു നാലെണ്ണമെങ്കിലും കുറഞ്ഞത് ചേർത്തിരിക്കണമെന്നാണ്‌ എന്റെ അഭിപ്രായം.--ജ്യോതിസ് 19:57, 27 ഓഗസ്റ്റ്‌ 2008 (UTC)

 1. ഈ താളുകളിൽ ചേക്കാൻ പുതിയ ഒരു ഫലകം വളരെ കുറച്ചു വിവരങ്ങളുള്ള താളുകൾ എന്നോ മറ്റോ വേണോ? അപൂർണ്ണം എന്നത് ഇവിടെ ശരിയാവില്ലെന്നു തോന്നുന്നു.
 2. സെൻസസ് വിവരങ്ങളുള്ള ഈ താൾ പല സ്ഥലങ്ങളുടേയും ജനസംഖ്യക്ക് ആധാരമായി ഉപയോഗിക്കാം ( ഇംഗ്ലീഷ് വിക്കിയിൽ ഈ താളിലെ വിവരങ്ങൾ മാത്രം ഉപയോഗിച്ച്‍ ബോട്ടുകൾ നിമ്മിച്ച താളുകൾ കുറേയുണ്ട്!!! ഉദാ: http://en.wikipedia.org/w/index.php?title=Akathiyoor&oldid=60470957 )
 3. പല ജില്ലകളിലെയും വില്ലെജുകളുടെ പേരുകൾ ഇവിടെനിന്നും ലഭിച്ചീക്കാം http://districts.nic.in/disdetails.asp?sc=kl ഉദാ:http://thrissur.nic.in/kodungallurvillages.asp

--ഷാജി 12:57, 28 ഓഗസ്റ്റ്‌ 2008 (UTC)

തിരഞ്ഞെടുക്കുന്ന ലേഖനം[തിരുത്തുക]

തിരഞ്ഞെടുക്കുന്ന ലേഖനത്തിൽ എല്ലാ ലിങ്കുകളും നീലയായിരിക്കണം എന്നെനിക്കൊരഭിപ്രായമുണ്ട്, അതത്ര എളുപ്പമല്ല, ഒറ്റവരി സ്റ്റബും അല്ല ഉദ്ദേശിച്ചത്. ജാവ കൂടി തിരഞ്ഞെടുത്തിട്ടു മതി ;-)--പ്രവീൺ:സംവാദം 07:13, 3 സെപ്റ്റംബർ 2008 (UTC)

float പ്രായോഗികമായ നിർദ്ദേശമായി തോന്നുന്നില്ല. ഇതിനെ ഒരു നയമായെടുത്താൽ പെട്ടെന്നൊന്നും ഒരു ലേഖനത്തേയും തിരഞ്ഞെടുക്കാൻ തന്നെ സാധിക്കില്ല. (ഓരോ ആഴ്ച കൂടുമ്പോളും ലേഖനം തിരഞ്ഞെടൂക്കണമെന്ന് ഷിജു അഭിപ്രായപ്പെട്ടിട്ടുമുണ്ട്.) അതുകൊണ്ട് ഈ നിർദ്ദേശത്തെ എതിർക്കുന്നു. --Vssun 07:39, 3 സെപ്റ്റംബർ 2008 (UTC)

പ്രമുഖവ്യക്തികൾ[തിരുത്തുക]

ഇങ്ങനെ ഒരു വിഭാഗം ഒന്നുകിൽ എല്ലാ ലേഖനങ്ങളിൽ നിന്നും ഒഴിവാക്കണം. അല്ലെങ്കിൽ ആ വിഭാഗത്തിൽ ഒരു വ്യക്തി ഉൾപ്പെടണം എങ്കിൽ പ്രസ്തുത വ്യക്തിയെസം‌ബന്ധിച്ചുള്ള ലേഖനം വിക്കിയിൽ ഉണ്ടാവണം എന്ന നയം വേണം. കാറ്റഗറി ഉപയോഗിച്ച് ലിസ്റ്റ് ചെയ്യുന്നതാവും ലേഖനത്തിൽ ലിസ്റ്റ് ചെയ്യുന്നതിനേക്കാൾ നല്ലത്. --Shiju Alex|ഷിജു അലക്സ് 13:17, 13 സെപ്റ്റംബർ 2008 (UTC)

തീർത്തും ഒഴിവാക്കേണ്ടതാണ്. ഇതൊക്കെ ഒരു തരം പരസ്യ പ്രചരണമായിട്ടാണ് തോന്നിയിട്ടുള്ളത്. ഇവിടെ പറഞ്ഞിരുന്നെങ്കിലും ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ശരിക്കും പ്രശസ്തരായവരുടെ ചുവന്ന കണ്ണി വരികയാണെങ്കിൽ ലേഖനങ്ങൾക്കുള്ള അപേക്ഷയിൽ ചേർക്കാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 19:11, 13 സെപ്റ്റംബർ 2008 (UTC)


കാറ്റഗറി, സെക്ഷൻ, സബ്‌ഹെഡിംഗ്[തിരുത്തുക]

കാറ്റഗറി, സെക്ഷൻ, സബ്‌ഹെഡിംഗ് ഈ മൂന്ന് വാക്കുകളുടേയും മലയാളപദമായി ഇപ്പോൾ നമ്മളുപയോഗിക്കുന്നത് വിഭാഗം എന്ന പദമാണ്‌. വിഭാഗം എന്ന ഒരു നെയിംസ്പേസ് തന്നെ നമുക്കുണ്ട്. പക്ഷെ ഈ അടുത്തായി മീഡിയാവിക്കി സന്ദേശങ്ങൾ പരിഭാഷ ചെയ്യുമ്പോഴാണ്‌ ഇങ്ങനെ ഒരേ പദം തന്നെ എല്ലാത്തിനും ഉപയോഗിക്കുന്നതിലുള്ള പ്രശ്നം മനസ്സിലാകുന്നത്. അതിനാൽ ഓരോന്നിനും വെവ്വേറെ വാക്കുകൾ‍ ഉപയോഗിക്കേണ്ട കാര്യത്തിൽ ഒരു അഭിപ്രായരൂപീകരണം നടത്തേണ്ടതു അത്യാവശ്യമായിരിക്കുന്നു.

ഡിക്ഷണറിയിൽ കാറ്റഗറി എന്നതിന്റെ പരിഭാഷയായി കാണുന്ന വാക്കുകൾ വർഗ്ഗം,തരം,ഇനം,വകുപ്പ് ഇതൊക്കെയാണ്‌. ആദ്യകാലങ്ങളിൽ വിക്കിയിൽ സൂചിക എന്ന പദവും കാറ്റഗറിയുടെ മലയാളമായി ഉപയൊഗിച്ച് കണ്ടിരുന്നു. വേറെ എന്തെങ്കിലും നല്ല വാക്കുണ്ടോ കാരഗറിക്ക്.

സെക്ഷൻ എന്നതിനു വിഭാഗം എന്നും, സബ്‌ഹെഡിംഗിനു ഉപശീർഷകം എന്നും കൊടുക്കമെന്നു തോന്നുന്നു.

പക്ഷെ കാറ്റഗറിയുടെ കാര്യത്തിൽ ഒരു നല്ല വാക്ക് കണ്ടെത്തി അഭിപ്രായം രൂപീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. കാരണം അതു നെയിംസ്പേസുമായി ബന്ധപ്പെട്ടതാണു. ബാക്കിയുള്ള സ്ഥലങ്ങളിൽ തിരുത്തുന്ന പോലെ അത്ര എളുപ്പമല്ല നെയിംസ്പേസ് തിരുത്തൽ. മാത്രമല്ല നിലവിലുള്ള സം‌വിധാനത്തിനു കുഴപ്പം വരാതെ നോക്കുകയും വേണം. --ഷിജു അലക്സ് 03:24, 19 മാർച്ച് 2008 (UTC)

വകുപ്പും വർഗ്ഗവും ഞാൻ പിന്തുണക്കുന്നു. --ചള്ളിയാൻ ♫ ♫ 08:04, 22 മാർച്ച് 2008 (UTC)

നാമാന്തരം[തിരുത്തുക]

ഇവിടെക്ക് മാറ്റി --സാദിക്ക്‌ ഖാലിദ്‌ 08:35, 25 ഒക്ടോബർ 2008 (UTC)