Jump to content

തുമ്പൂർമുഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയുടെ തീരത്താണ് തുമ്പൂർമുഴി എന്ന ഗ്രാമം.

തുമ്പൂർമുഴി തടയണ

[തിരുത്തുക]

ചാലക്കുടി ജലസേചനപദ്ധതിയുടെ ഭാഗമായി ചാലക്കുടി പുഴയിൽ ചാലക്കുടിക്കും അതിരപ്പള്ളിയ്ക്കും ഇടയിൽ തുമ്പൂർമുഴി എന്ന ഗ്രാമത്തിൽ പണിതിരിക്കുന്ന തടയണയാണ് ഈ ഗ്രാമത്തിന്റെ പ്രധാന ആകർഷണകേന്ദ്രം. കനാൽ വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. നിർമ്മാണചെലവ് 2 കോടി രൂപ. ഈ പദ്ധതിയുടെ ഭാഗമായി രണ്ട് കനാലുകളുണ്ട്. വലതുകനാലിന്റെ നീളം 48.28 കി.മി ഉം ഇടതുകനാലിന്റെ നീളം 35.45 കി.മി ഉം ആണ്. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം ചെറിയതും എന്നാൽ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.

തുമ്പൂർമുഴി തൂക്കുപാലം

[തിരുത്തുക]

തുമ്പൂർമുഴിയെ ഏഴാറ്റുമുഖവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് തുമ്പൂർമുഴിയിൽ നിന്ന് തൂക്കുപാലം വഴി ഏഴാറ്റുമുഖവും സന്ദർശിക്കാം.

ശലഭങ്ങളും ഉദ്യാനവും

[തിരുത്തുക]

തുമ്പൂർമുഴി തടയണയോട് ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം. അതിനാൽ തന്നെ ഇവിടെ ധാരാളം ശലഭങ്ങളെ കാണുവാൻ സാധിക്കും. ശലഭങ്ങളുടെ പടം പിടിക്കാൻ താല്പര്യപ്പെടുന്നവരും ഇവിടെ സന്ദർശിക്കാറുണ്ട്.

കന്നുകാലി വളർത്തൽ ഗവേഷണ കേന്ദ്രം

[തിരുത്തുക]

കേരള കാർഷിക സർവ്വകലാശാലയുടെ കന്നുകാലിവളർത്തൽ ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള 23 വെച്ചൂർ കാളകളും ഇവിടെ ഉണ്ട്. [1]

സമീപ ആകർഷണ കേന്ദ്രങ്ങൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-29. Retrieved 2007-03-02.
"https://ml.wikipedia.org/w/index.php?title=തുമ്പൂർമുഴി&oldid=3633950" എന്ന താളിൽനിന്ന് ശേഖരിച്ചത്