ചാലക്കുടി ജലസേചനപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1957 ൽ ഒന്നാം ഘട്ടവും 1966 ൽ രണ്ടാം ഘട്ടവും പൂർത്തിയായ ജലസേചനപദ്ധതിയാണിത്. ആദ്യ ഘട്ടത്തിൽ തുമ്പൂർമുഴി എന്ന സ്ഥലത്ത് ചാലക്കുടി നദിയിൽ ഒരു അണയാണ് ആദ്യം നിർമ്മിയ്ക്കപ്പെട്ടത്. [1]ഇരുവശവും രണ്ടുകനാലുകളും ഇതോടൊപ്പം നിർമ്മിയ്ക്കുകയുണ്ടായി. കനാലുകളുടെ വികസനമായിരുന്നു രണ്ടാം ഘട്ടത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്.[2]

മറ്റു വിവരങ്ങൾ[തിരുത്തുക]

ചാലക്കുടി നദീതടപ്രദേശങ്ങളിൽ 11495 ഹെക്ടർ ഭൂമിയ്ക്കും, കരുവന്നൂർ പ്രദേശത്ത് 1500 ഹെക്ടർ ഭൂമിയ്ക്കും ,പെരിയാർ തടപ്രദേശത്ത് 5800 ഹെക്ടർ ഭൂമിയ്ക്കും ഈ പദ്ധതിയിൽ നിന്നു ജലസേചന സൗകര്യം ലഭിയ്ക്കുന്നു.

ഡൈവർഷൻ അണയുടെ നീളം185 മീറ്ററും, 3.66 മീറ്റർ ഉയരവുമുണ്ട്. പ്രധാന കനാലുകളുടെ ആകെ നീളം 56.3 കി.മീറ്ററും, വിതരണ ചാലുകൾക്ക് 257 കി.മീറ്ററും നീളമുണ്ട്.[3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.irrigation.kerala.gov.in/pjt_&_pgm/Chalakkudy.php
  2. This Project in Thrissur district involves the construction of a weir at Thumboormuzhi across the Chalakudy river and diverting the water for Irrigation purpose. The stage I of the scheme comprising a weir at Thumboormuzhi across Chalakudy river and a part of the canal system was commissioned in 1957 and stage II was commissioned in 1966.
  3. ഇന്ത്യയിലെ നദികൾ- കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 2012 -പു. 126