Jump to content

സമയ മേഖല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിയുടെ ഭ്രമണഫലമായുണ്ടാകുന്ന പ്രതിഭാസമാണ് സമയമേഖലകൾ. ഭൂമിയുടെ പടിഞ്ഞാറുനിന്നും കിഴക്കോട്ടുള്ള ഓരോ ഭ്രമണത്തിനും 24 മണിക്കൂർ എടുക്കുന്നു. അതായത് 150 രേഖാംശീയ ദൂരം സഞ്ചരിക്കുന്നതിന് ഒരു മണിക്കൂർ എടുക്കുന്നു. ഇങ്ങനെ കണക്കാക്കിയാൽ ഭൂമിയെ 150 ഇടവിട്ടുള്ള 24 സമയമേഖലകളാക്കി തിരിക്കാം. സമയമേഖലകളുടെ നിർണയത്തിന് അടിസ്ഥാനരേഖയായി പരിഗണിച്ചിട്ടുള്ളത് ഗ്രീൻവിച്ച് രേഖയാണ്. ഈ രേഖയിൽ നിന്നും കിഴക്കോട്ടു പോകുന്തോറും 10ക്ക് 4 മിനിട്ട് എന്ന ക്രമത്തിൽ സമയക്കൂടുതലും പടിഞ്ഞാറോട്ട് പോകുന്തോറും അത്രതന്നെ സമയക്കുറവും അനുഭവപ്പെടുന്നു.

ഭൂമിയിൽ പൊതുവേ രേഖാംശങ്ങൾക്കിടയിലായി ഒരേ ഔദ്യോഗികസമയം അഥവാ പ്രാദേശികസമയം പാലിക്കുന്ന മേഖലയെ സമയമേഖല എന്നു പറയുന്നു.

പ്രധാന സമയമേഖലകൾ, അന്താരാഷ്ട്ര സമയക്രമത്തിൽനിന്നുമുള്ള (UTC) വ്യത്യാസമായാണ്‌ പ്രാദേശികസമയം കണക്കാക്കുന്നത്,

മാർച്ച് 2010-ൽ ലോകത്തിലെ പ്രധാന സമയമേഖലകൾ

ഉദാഹരണങ്ങൾ

[തിരുത്തുക]

അന്താരാഷ്ട്ര സമയക്രമം(UTC) 12:00 ആയിരിക്കുമ്പോൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രാദേശികസമയം (വേനൽ‌ക്കാലസമയം പ്രാബല്യത്തിലില്ലാത്തപ്പോൾ‌

Location(s) Time zone Time
ബേക്കർ ദ്വീപുകൾ, ഹൗലാന്റ് ദ്വീപുകൾ (ജനനിവാസമില്ലാത്ത ദ്വീപുകൾ) UTC−12 00:00
സമോവ, അമേരിക്കൻ സമോവ UTC−11 01:00
ഹവായി, പപീറ്റ് UTC−10 02:00
മാർക്വിസാസ് ദ്വീപുകൾ UTC−09:30 02:30
അലാസ്ക UTC−09 03:00
വാൻ‌കൂവർ, കാനഡ, വാഷിങ്ടൺ (യു.എസ്. സംസ്ഥാനം) , ഒറിഗൺ, നെവാഡ, കാലിഫോർണിയ, ബാഹ കാലിഫോർണിയ (മെക്സിക്കോ) UTC−08 04:00
അൽബെർട്ട, കാനഡ, കൊളറാഡോ, അരിസോണ, ചിഹ്വാഹ (മെക്സിക്കോ), സൊണോറ (മെക്സിക്കോ) UTC−07 05:00
കോസ്റ്റാ റിക്ക , ടെക്സസ്, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഇല്ലിനോയി, മാനിടോബ (കാനഡ), മെക്സിക്കോ സിറ്റി, നിക്കരാഗ്വ, സാസ്കച്ചവാൻ (കാനഡ) UTC−06 06:00
ഒട്ടാവ, ടൊറാന്റോ, മോണ്ട്രിയൽ, ബോസ്റ്റൺ, ന്യൂ യോർക്ക്, വാഷിംഗ്‌ടൺ ഡി.സി., ക്യൂബ, ജമൈക്ക, ഹെയ്റ്റി, പനാമ, കൊളംബിയ, ഇക്വഡോർ, പെറു UTC−05 07:00
വെനിസ്വേല UTC−04:30 07:30
നോവ സ്കോഷിയ, ഡൊമനിക്കൻ റിപ്പബ്ലിക്, പോർട്ടോ റിക്കോ, ട്രിനിഡാഡ് ടൊബാഗോ, ആമസോണാസ്(ബ്രസീൽ), ബൊളീവിയ, ചിലെ, പരാഗ്വെ UTC−04 08:00
ന്യൂഫൗണ്ട്ലാന്റ് UTC−03:30 08:30
റിയോ ഡി ജനീറോ(സംസ്ഥാനം), സാവൊ പോളോ(സംസ്ഥാനം), അർജെന്റീന, ഉറൂഗ്വയ്, നൂക് UTC−03 09:00
ഫെര്നാന്റോ ഡി നൊറോണാ, സൗത്ത് ജോർജിയ സൗത്ത് സാന്റ്വിച്ച് ദ്വീപുകൾ UTC−02 10:00
അസോറെസ്, കേപ്പ് വേർഡെ UTC−01 11:00
ഐസ്‌ലാന്റ്, യു. കെ, അയർ‌ലാന്റ്, പോർച്ചഗൽ, മൊറോക്കോ, സെനെഗൽ, ഘാന, ഐവറി കോസ്റ്റ്, യു.ടി.സി 12:00

അൽബേനിയ, സ്ലൊവേനിയ, മാസിഡോണിയ, നോർ‌വേ, സ്വീഡൻ, ഡെൻ‌മാർക്, ജർമനി, നെതർ‌ലാൻഡ്സ്, ബെൽജിയം, ഫ്രാൻസ്, സ്വിറ്റ്‌സർ‌ലന്റ്, ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലോവാക്കിയ, ഹംഗറി, സ്പെയിൻ, ഇറ്റലി, ക്രൊയേഷ്യ, സെർബിയ, ടുണീഷ്യ, അൾജീരിയ, നൈജീരിയ, കാമറൂൺ, അൻ‌ഗോള, കിൻഷാഷ

UTC+01 13:00

ഫിൻലാന്റ്, ലിത്വേനിയ, ബെലാറസ്, ഉക്രൈൻ, റൊമേനിയ, ബൽഗേറിയ, ഗ്രീസ്, ടർക്കി, സിറിയ, ലെബനൺ, ജോർഡാൻ, ഇസ്രയേൽ, ഈജിപ്റ്റ്, ലിബിയ, മൊസാംബിക്ക്, മലാവി, സാംബിയ, സിംബാബ്‌വേ, ദക്ഷിണാഫ്രിക്ക

UTC+02 14:00
മോസ്കോ, സെയിന്റ് പീറ്റേർസ്‌ബർഗ്, സമാറ, ഇറാക്ക്, സൗദി അറേബ്യ, യമൻ, സുഡാൻ, ഇത്യോപീയ, സൊമാലിയ, കെനിയ, ഉഗാണ്ട, ടാൻസാനിയ, മഡഗാസ്കർ UTC+03 15:00
ഇറാൻ UTC+03:30 15:30
ജോർജ്ജിയ, അർമീനിയ, അസർ‌ബൈജാൻ, യു.എ.ഇ, ഒമാൻ, സെയ്‌ഷൽസ്, മൗറീഷ്യസ് UTC+04 16:00
അഫ്ഗാനിസ്ഥാൻ UTC+04:30 16:30
സ്വെർദ്ലോവ്സ്ക്, ഉസ്ബകിസ്താൻ, പാകിസ്താൻ, മാലി, കസാക്‌സ്താൻ UTC+05 17:00
ഇന്ത്യ, ശ്രീ ലങ്ക UTC+05:30 17:30
നേപ്പാൾ UTC+05:45 17:45
നൊവോസിബ്രിസ്ക്, അൽമാറ്റി, ബംഗ്ലാദേശ് UTC+06 18:00
മയാന്മാർ, കൊകോസ് ദ്വീപുകൾ UTC+06:30 18:30
ക്രസ്നോയാർസ്ക്, തായ് ലാന്റ്, വിയറ്റ്നാം, ജക്കാർത്ത UTC+07 19:00
ഇർക്കുസ്ക്, ഉലാൻ ബത്തർ, ചൈന, തായ്‌വാൻ, ഫിലിപ്പൈൻസ്, മലേഷ്യ, സിംഗപ്പൂർ, വെസ്റ്റേൺ ആസ്ട്രേലിയ UTC+08 20:00
ഉത്തര കൊറിയ UTC+08:30 20:30
സബായ്കാൽസ്കി, ജപാൻ, ദക്ഷിണ കൊറിയ, ഈസ്റ്റ് ടിമൂർ UTC+09 21:00
നോർത്തേൺ ടെറിട്ടറി, സൗത്ത് ആസ്‌ട്രേലിയ UTC+09:30 21:30
പ്രിമോർസ്കി, ന്യൂ സൗത്ത് വെയിൽസ്,ക്വീൻസ്‌ലാന്റ്, വിക്റ്റോറിയ, ആസ്ട്രേലിയ UTC+10 22:00
ലോർഡ് ഹൊവി ദ്വീപ് UTC+10:30 22:30
കംചാട്ക, സോളമൻ ദ്വീപുകൾ, ന്യൂ കാലിഡോണിയ UTC+11 23:00
നോർഫോക്ക് ദ്വീപുകൾ UTC+11:30 23:30
ഫിജി, ന്യൂസിലൻഡ് UTC+12 00:00 (അടുത്ത ദിവസം)
ചാതം ദ്വീപുകൾ UTC+12:45 00:45 (അടുത്ത ദിവസം)
ടോം‌ഗ UTC+13 01:00 (അടുത്ത ദിവസം)
ലൈൻ ദ്വീപുകൾ UTC+14 02:00 (അടുത്ത ദിവസം)
"https://ml.wikipedia.org/w/index.php?title=സമയ_മേഖല&oldid=2290717" എന്ന താളിൽനിന്ന് ശേഖരിച്ചത്