Jump to content

നോർഫോക് ദ്വീപ്

Coordinates: 29°2′0″S 167°57′0″E / 29.03333°S 167.95000°E / -29.03333; 167.95000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Norfolk Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടെറിട്ടറി ഓഫ് നോർഫോക്ക് ഐലന്റ്

ടെറാട്രി ഓഫ് നോർഫ്ക് ഐലൻ[1]
Flag of നോർഫോക് ദ്വീപ്
Flag
Coat of arms of നോർഫോക് ദ്വീപ്
Coat of arms
ദേശീയ മുദ്രാവാക്യം: "Inasmuch"
Location of നോർഫോക് ദ്വീപ്
തലസ്ഥാനംകിംഗ്സ്റ്റൺ
വലിയ നഗരംബേൺറ്റ് പൈൻ
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ്
Norfuk[2]
നിവാസികളുടെ പേര്നോർഫോക് ഐലന്റർ[3]
ഭരണസമ്പ്രദായംസ്വയംഭരണപ്രദേശം
എലിസബത്ത് രണ്ട്
നീൽ പോപ്പ്
ലിസ്ലെ സ്നെൽ
സ്വയംഭരണാവകാശമുള്ള ഭൂവിഭാഗം
1979
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
34.6 കി.m2 (13.4 ച മൈ) (227th)
•  ജലം (%)
negligible
ജനസംഖ്യ
• 2011 census
2,302
•  ജനസാന്ദ്രത
61.9/കിമീ2 (160.3/ച മൈ)
നാണയവ്യവസ്ഥഓസ്ട്രേലിയൻ ഡോളർ (AUD)
സമയമേഖലUTC+11:30 (NFT (നോർഫോക് ദ്വീപ് സമയം))
ഡ്രൈവിങ് രീതിleft
കോളിംഗ് കോഡ്672
ഇൻ്റർനെറ്റ് ഡൊമൈൻ.nf

പസഫിക് സമുദ്രത്തിൽ ഓസ്ട്രേലിയയ്ക്കും, ന്യൂസിലന്റിനും ന്യൂ കാലഡോണിയയ്ക്കും മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് നോർഫോക് ദ്വീപ് (/ˈnɔːrfək ˈlənd/ ; Norfuk: Norf'k Ailen[4]) ന്യൂ സൗത്ത് വെയിൽസിലെ ഇവാൻസ് ഹെഡിൽ നിന്നും 1412 കിലോമീറ്ററും ലോഡ് ഹോവ് ദ്വീപിൽ നിന്ന് 900 കിലോമീറ്റർ ദൂരത്തുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത് ഓസ്ട്രേലിയൻ കോമൺവെൽത്തിന്റെ ഭാഗമാണെങ്കിലും വലിയ ഒരളവ് സ്വയംഭരണാവകാശമുണ്ട്. സമീപത്തുള്ള രണ്ട് ദ്വീപുകളും നോർഫോക് ദ്വീപും ചേർന്നതാണ് ഒസ്ട്രേലിയയുടെ ഒരു ബാഹ്യപ്രദേശം. 35 ചത്രുരശ്ര കിലോമീറ്റർ പ്രദേശത്ത് 2,300 ജനങ്ങൾ താമസിക്കുന്നുണ്ട്. കിംഗ്സ്റ്റണാണ് ഈ ദ്വീപിന്റെ തലസ്ഥാനം.

കിഴക്കൻ പോളിനേഷ്യക്കാരാണ് ഇവിടെ ആദ്യം താമസമുറപ്പിച്ചിരുന്നത്. 1788-ൽ ബ്രിട്ടൻ തങ്ങളുടെ ഓസ്ട്രേലിയൻ അധിനിവേശത്തിന്റെ ഭാഗമായി നോർഫോക് ഐലന്റിലും കോളനിഭരണം ആരംഭിച്ചു. 1855 മേയ് വരെ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ പാർപ്പിക്കാനുള്ള സ്ഥലമായായിരുന്നു ഈ ദ്വീപ് ഉപയോഗിച്ചിരുന്നത്. ഇതിനിടെ 1814 മുതൽ 1855 വരെയുള്ള 11 വർഷം ഈ ദ്വീപ് ഉപേക്ഷിക്കപ്പെട്ടിരുന്നു. 1856-ൽ ഇവിടെ സാധാരണ ജനങ്ങൾ സ്ഥിരമായി താമസിക്കാൻ തുടങ്ങി. പിറ്റ്കൈനിൽ നിന്നാണ് ഇവിടെ താമസക്കാരെത്തിയത്. 1901-ൽ ഈ ദ്വീപ് കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയയുടെ ഭാഗമായി മാറി. ഈ സ്ഥിതി ഇപ്പോഴും തുടരുന്നു.

പച്ചപ്പുമാറാത്ത നോർഫോക് ഐലന്റ് പൈൻ ഈ ദ്വീപിന്റെ ഒരു ബിംബമാണ്. ദ്വീപിന്റെ കൊടിയിലും ഈ മരം ചിത്രീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഈ മരം ഒരു അലങ്കാര വൃക്ഷമായി ഉപയോഗിക്കുന്നുണ്ട്. ദ്വീപിൽ നിന്നുള്ള ഒരു പ്രധാന കയറ്റുമതിയാണിത്. യൂറോപ്പിലേയ്ക്കും ഇത് കയറ്റുമതി ചെയ്യുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. "Norfolk Island Broadcasting Act 2001 – Norf'k Ailen Brordkaasen Aekt 2001". Archived from the original on 2014-09-19. Retrieved 2013-10-01.
  2. "Norfolk Island Language (Norf'k) Act 2004 (Act No. 25 of 2004)". Archived from the original on 2012-10-09. Retrieved 2013-10-01.
  3. "CIA - The World Factbook". Central Intelligence Agency. 2012-10-16. Archived from the original on 2015-07-03. Retrieved 2012-10-27.
  4. "NI Arrival Card" (PDF). Archived from the original (PDF) on 2011-11-13. Retrieved 2013-10-01.

29°2′0″S 167°57′0″E / 29.03333°S 167.95000°E / -29.03333; 167.95000

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Hoare, Merval. Norfolk Island, an outline of its history 1774-1987. 4th edition. St. Lucia, Queensland: University of Queensland Press, 1988. ISBN 0-7022-2100-7

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
ഭരണകൂടം
പൊതുവിവരങ്ങൾ
യാത്ര
ചരിത്രാതീതകാലത്തെ പോളിനേഷ്യൻ കുടിയേറ്റവും ആർക്കിയോളജിയും
മറ്റുള്ളവ
"https://ml.wikipedia.org/w/index.php?title=നോർഫോക്_ദ്വീപ്&oldid=3776741" എന്ന താളിൽനിന്ന് ശേഖരിച്ചത്