ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹേഡ് ഐലന്റ് (Heard Island)
Nickname: HIMI
ഹേഡ് ദ്വീപിന്റെ തെക്കേ അറ്റത്തിന്റെ ഉപഗ്രഹചിത്രം. ആർകോണ മുനമ്പ് ചിത്രത്തിന്റെ ഇടതുവശത്തായി കാണാം. ലൈഡ് ഹിമാനി തൊട്ടു മുകളിലായും ഗോട്ട്ലി ഹിമാനി തൊട്ടു താഴെയായും കാണാം. ബിഗ് ബെൻ അഗ്നിപർവ്വതം, മൗസൺ കൊടുമുടി എന്നിവ ചിത്രത്തിന്റെ താഴെ വലതുവശത്തായി കാണാം.
ഹേഡ്, മക്ഡൊണാൾഡ് ദ്വീപുകളുടെ സ്ഥാനം
ഭൂമിശാസ്ത്രം
സ്ഥാനം ഇന്ത്യാമഹാസമുദ്രം
നിർദ്ദേശാങ്കങ്ങൾ 53°06′00″S 73°31′00″E / 53.10000°S 73.51667°E / -53.10000; 73.51667
ശില്പി ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ്
പ്രധാന ദ്വീപുകൾ 2
വിസ്തീർണ്ണം
(ചതുരശ്ര കി.മീ.)
368.1
പരമാവധി ഉയരം
(മീറ്റർ)
2,745
ഉയരം കൂടിയ സ്ഥലം മൗസൺ കൊടുമുടി
രാജ്യം
ജനതയുടെ വിവരങ്ങൾ
ജനസംഖ്യ 0 (2011 ജനുവരി 1ലെ കണക്കനുസരിച്ച്)
ജനസാന്ദ്രത
(ചതുരശ്ര കിലോമീറ്ററിൽ)
0
നരവംശ ഗ്രൂപ്പുകൾ 0
Additional information
ഔദ്യോഗിക നാമം: ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ്
തരം: പാരിസ്ഥിതികം
മാനദണ്ഡം: viii, ix
നാമനിർദ്ദേശം: 1997 (21st session)
നിർദ്ദേശം. 577
സ്റ്റേറ്റ് പാർട്ടി: ഓസ്ട്രേലിയ
പ്രദേശം: ഏഷ്യ പസഫിക്

അന്റാർട്ടിക് ദ്വീപുകളിലെ ഒരു അഗ്നിപർവ്വത ദ്വീപസമൂഹമാണ് ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ് [1] (എച്ച്.ഐ.എം.ഐ. എന്നാണ് ഇതിന്റെ ചുരുക്കെഴുത്ത്[2]). ഓസ്ട്രേലിയയുടെ ബാഹ്യ ഭൂവിഭാഗങ്ങളിലൊന്നായ ഇത് മഡഗാസ്കറിൽ നിന്ന് അന്റാർട്ടിക്കയിലേയ്ക്കുള്ള വഴിയിൽ ഏകദേശം മൂന്നിൽ രണ്ടു ഭാഗം ദൂരത്താണ്. ദ്വീപസമൂഹത്തിന്റെ ആകെ വലിപ്പം 372 ചതുരശ്രകിലോമീറ്ററാണ്. തീരത്തിന്റെ ആകെ നീളം 101.9 കിലോമീറ്ററാണ്. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്താണ് ഇവ കണ്ടെത്തപ്പെട്ടത്. 1947 മുതൽ ഇവ ഓസ്ട്രേലിയയുടെ ഭാഗമാണ്. ഓസ്ട്രേലിയയിലെ രണ്ട് പ്രവർത്തിക്കുന്ന അഗ്നിപർവ്വതങ്ങളും ഈ ദ്വീപസമൂഹത്തിലാണ്.ഇവിടെയുള്ള മൗസൺ പീക്ക് എന്ന കൊടുമുടി ഓസ്ട്രേലിയൻ ഭൂഘണ്ഡത്തിലെ ഏതൊരു കൊടുമുടിയേക്കാളും ഉയരമുള്ളതാണ്. ഇന്ത്യാമഹാസമുദ്രത്തിലെ കെർഗൂലിയൻ പീഠപ്രദേശത്താണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്.

ഈ ദ്വീപസമൂഹം ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളിൽപ്പെടുന്നു: പെർത്തിൽ നിന്ന് ഏകദേശം 4099 കിലോമീറ്റർ തെക്കുപടിഞ്ഞാറും[3] 3,845 കി.മീ (2,389 മൈ) southwest of Cape Leeuwin, ദക്ഷിണാഫ്രിക്കയിൽ നിന്ന് 4200 കിലോമീറ്റർ തെക്കുകിഴക്കും മഡഗാസ്കറിൽ നിന്ന് 3830 കിലോമീറ്റർ തെക്കുകിഴക്കും അന്റാർട്ടിക്കയിൽ നിന്ന് 1630 കിലോമീറ്റർ വടക്കുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.[4] ഈ ദ്വീപുകളിൽ ഇപ്പോൾ മനുഷ്യവാസമില്ല.

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Australian Government. (2005) "Heard Island and McDonald Islands Marine Reserve Management Plan". Australian Antarctic Division: Kingston (Tas). ISBN 1-876934-08-5.
  • Green, Ken and Woehler Eric. (2006) Heard Island: Southern Ocean Sentinel. Chipping Norton: Surrey Beatty and Sons.
  • Scholes, Arthur. (1949) Fourteen men; story of the Australian Antarctic Expedition to Heard Island. Melbourne: F.W. Cheshire.
  • Smith, Jeremy. (1986) Specks in the Southern Ocean. Armidale: University of New England Press. ISBN 0-85834-615-X

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ് യാത്രാ സഹായി