ഉള്ളടക്കത്തിലേക്ക് പോവുക

ക്രിസ്തുമസ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്തുമസ് ദ്വീപ്
Territory of Christmas Island
聖誕島領地 (Chinese)
Wilayah Pulau Krismas (Malay)
Flag of ക്രിസ്തുമസ് ദ്വീപ്
Flag
Location of Christmas Island (red circle) and the location of the Australian mainland (continent in red)
Location of Christmas Island (red circle) and the location of the Australian mainland (continent in red)
Country Australia
British annexation6 June 1888
Transferred from Singapore to Australia1 October 1958
Named forChristmas Day, when it was first sighted by Europeans
Capital
and largest city
Flying Fish Cove
("The Settlement")
10°25′18″S 105°40′41″E / 10.42167°S 105.67806°E / -10.42167; 105.67806
Official languagesNone[a]
Spoken languages
Ethnic groups
(2021)
Demonym(s)Christmas Islander
GovernmentDirectly administered dependency
 Monarch
ഫലകം:Current Australian monarch
Sam Mostyn
Anthony Albanese
Kristy McBain
Farzian Zainal
Steven Pereira
Parliament of Australia
 Senate
represented by Northern Territory senators
included in the Division of Lingiari
Area
 Total
135 km2 (52 sq mi)
 Water (%)
0
Highest elevation
361 മീ (1,184 അടി)
Population
 2021 census
1,692[5] (not ranked)
 Density
10.39/km2 (26.9/sq mi) (not ranked)
GDP (nominal)2010 estimate
 Total
$52.1 million[6]
CurrencyAustralian dollar (AU$) (AUD)
Time zoneUTC+07:00 (CXT)
Driving sideleft
Calling code+61 8 91[c]
Postcode
6798[c]
ISO 3166 codeCX
Internet TLD.cx[7]
ക്രിസ്തുമസ് ദ്വീപ്
Simplified Chinese圣诞岛
Traditional Chinese聖誕島
Territory of Christmas Island
Simplified Chinese圣诞岛领地
Traditional Chinese聖誕島領地

10°29′24″S 105°37′39″E / 10.49000°S 105.62750°E / -10.49000; 105.62750

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് ഔദ്യോഗികമായി ടെറിട്ടറി ഓഫ് ക്രിസ്മസ് ഐലൻഡ് എന്നറിയപ്പെടുന്ന ക്രിസ്തുമസ് ദ്വീപ്. ഓസ്ട്രേലിയയുടെ അധികാരപരിധിയിലാണ് ഈ ദ്വീപ് നിലകൊള്ളുന്നത്. അതേ പേരിൽ തന്നെയുള്ള ദ്വീപും ഇതിൽ ഉൾപ്പെടുന്നു. ഫ്ലൈയിങ്ങ് ഫിഷ് കോവ് ആണ് ഇതിൻറെ തലസ്ഥാനം. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. ഓസ്ട്രേലിയയിലെ നഗരമായ പെർത്തിൽ നിന്നും 2600 കിലോമീറ്ററും, ഇന്തോനേഷ്യയിലെ ജാവ, സുമാത്ര എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ (190 നോട്ടിക്കൽ മൈൽ) തെക്കും, കൊക്കോസ് ദ്വീപിൽ നിന്നും 975 കിലോമീറ്ററും ദൂരത്തായാണ് ക്രിസ്തുമസ് ദ്വീപിന്റെ സ്ഥാനം. ഇതിന് 135 ചതുരശ്ര കിലോമീറ്റർ (52 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്. ഓസ്ട്രേലിയ അഭായർഥികൾക്കായി ദ്വീപിൽ ക്യാമ്പ് നടത്തുന്നുണ്ട്.[8] ക്രിസ്മസ് ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും മനുഷ്യ ശല്യം കുറഞ്ഞ ചരിത്രവും അതിന്റെ സസ്യജന്തുജാലങ്ങളിൽ ഉയർന്ന തോതിലുള്ള പ്രാദേശീകരണത്തിന് കാരണമായിട്ടുള്ളതിനാൽ ഇത് ശാസ്ത്രജ്ഞർക്കും പ്രകൃതിശാസ്ത്രജ്ഞർക്കും താൽപ്പര്യമുള്ള വിഷയമാണ്. 1643 ലെ ക്രിസ്മസ് ദിനത്തിൽ ക്യാപ്റ്റൻ വില്യം മൈനോഴ്‌സ് കണ്ടെത്തിയതിനാലാണ്നിഈ പ്രദേശത്തിന് ഈ പേര് ലഭിച്ചത്.

ക്രിസ്മസ് ദ്വീപ് ആദ്യമായി കണ്ട യൂറോപ്യൻ 1615-ൽ റിച്ചാർഡ് റോ ഓഫ് ദ തോമസാണ്. എന്നാൽ 1643 ൽ മൈനോർസാണ് ഇതിന് നിലവിലെ പേര് നൽകിയത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഇവിടെ ആദ്യമായി ജനവാസം ആരംഭിച്ചത്. സമൃദ്ധമായ ഫോസ്ഫേറ്റ് നിക്ഷേപങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഇത് 1888-ൽ ബ്രിട്ടൻ പിടിച്ചെടുക്കുകയും 1899-ൽ വാണിജ്യ ഖനനം ആരംഭിക്കുകയും ചെയ്തു.[9] ഫോസ്ഫേറ്റ് നിക്ഷേപം സുരക്ഷിതമാക്കാൻ 1942-ൽ ജാപ്പനീസ് സൈന്യം ദ്വീപ് ആക്രമിച്ചു. ജാപ്പനീസ് അധിനിവേശം അവസാനിച്ചതിനുശേഷം, ദ്വീപിന്റെ ഭരണം സിംഗപ്പൂരിലേക്ക് പുനഃസ്ഥാപിച്ചുവെങ്കിലും 1958-ൽ അത് ഓസ്ട്രേലിയയിലേക്ക് മാറ്റിയതുമുതൽ നിലവിലെ സ്ഥിതി തുടരുന്നു.

2021 ലെ കണക്കനുസരിച്ച് 1,692 ജനസംഖ്യുള്ള[5] ക്രിസ്മസ് ദ്വീപിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ദ്വീപിന്റെ വടക്കേയറ്റത്തുള്ള ജനവാസ കേന്ദ്രങ്ങളിലാണ് അധിവസിക്കുന്നത്. ദി സെറ്റിൽമെന്റ് എന്നറിയപ്പെടുന്ന ഫ്ലൈയിംഗ് ഫിഷ് കോവ് ആണ് ദ്വീപിലെ പ്രധാന ജനവാസ കേന്ദ്രം. പൂൺ സാൻ, ഡ്രംസൈറ്റ്, സിൽവർ സിറ്റി എന്നിവയാണ് ഇവിടുത്തെ മറ്റ് ജനവാസ കേന്ദ്രങ്ങൾ. ചരിത്രപരമായി, ചൈനീസ്, മലായ്, ഇന്ത്യൻ വംശജരായ ഏഷ്യൻ ഓസ്‌ട്രേലിയക്കാരായിരുന്നു ജനസംഖ്യയുടെ ഭൂരിഭാഗവും.[10][11] ഇന്ന്, ദ്വീപിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും സ്ടെയിറ്റ്സ് ചൈനീസ് വംശജരാണെന്ന് കണക്കാക്കപ്പെടുന്നു (2021 ൽ ജനസംഖ്യയുടെ വെറും 22.2% പേർ മാത്രമാണ് ചൈനീസ് വംശജരെന്ന് പ്രഖ്യാപിച്ചത്).[12] ഇതിൽ ഗണ്യമായ എണ്ണം മലായ് വംശജരും യൂറോപ്യൻ ഓസ്‌ട്രേലിയക്കാരും ചെറിയ എണ്ണം സ്ടെയിറ്റ്സ് ഇന്ത്യക്കാരും യുറേഷ്യക്കാരും ഉൾപ്പെടുന്നു.

ദ്വീപിലെ മതവിശ്വാസങ്ങൾ ഭൂമിശാസ്ത്രപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു. തലസ്ഥാനത്തെ ആംഗ്ലോ-സെൽറ്റിക് സ്വാധീനം കത്തോലിക്കാ മതവുമായി അടുത്ത ബന്ധപ്പെട്ടിരിക്കുമ്പോൾ പൂൺ സാനിൽ ബുദ്ധമതം സാധാരണമാണ്., മലായ് വംശജർ താമസിക്കുന്ന തീരദേശ ജലഗ്രാമത്തിൽ സുന്നി ഇസ്ലാംമതമാണ് പൊതുവെ ആചരിക്കപ്പെടുന്നത്.[13]

ക്രിസ്തുമസ് ദ്വീപ്ന്റെ മാപ്പ്

തദ്ദേശീയ ജന്തുക്കൾ

[തിരുത്തുക]

തദ്ദേശീയ സസ്യങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1 2 "2021 Christmas Island, Census All persons QuickStats". Cultural Diversity. Australian Bureau of Statistics. Commonwealth of Australia. Retrieved 20 August 2024.
  2. 1 2 Australian Bureau of Statistics (2022), 2021 Census of Population and Housing – General Community Profile: Christmas Island (LGA51710), Commonwealth of Australia
  3. "Australian Standard Classification of Cultural and Ethnic Groups (ASCCEG), 2019". Australian Bureau of Statistics (in ഇംഗ്ലീഷ്). 18 December 2019.
  4. "Ancestry 1st response (ANC1P)". Australian Bureau of Statistics (in ഇംഗ്ലീഷ്). 15 October 2021.
  5. 1 2 "2021 Census: Christmas Island". Department of Infrastructure and Regional Development. Australian Government. Archived from the original on 16 November 2022. Retrieved 27 November 2022.
  6. Lundy, Kate (2010). "Chapter 3: The economic environment of the Indian Ocean Territories". Inquiry into the changing economic environment in the Indian Ocean Territories (PDF). Parliament House, Canberra: Joint Standing Committee on the National Capital and External Territories. p. 22. ISBN 978-0-642-79276-1.
  7. "Christmas Island Domain Administration". cxda.org.cx. Archived from the original on 28 October 2022.
  8. "ക്രിസ്മസ് ദ്വീപിന് സമീപം ബോട്ട് മുങ്ങി; 106 യാത്രക്കാരെയും രക്ഷിച്ചു". മാതൃഭൂമി. 2013 ഓഗസ്റ്റ് 20. Retrieved 2013 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: deprecated archival service (link)
  9. Luscombe, Stephen (2019). "Christmas Island". The British Empire. Archived from the original on 4 January 2019. Retrieved 16 March 2019.
  10. Neville-Hadley, Peter (14 December 2017). "Christmas Island – the next big thing in travel? Home to Chinese, Indians, and Malays, it's a fascinating mix of cultures". www.scmp.com. South China Morning Post. Archived from the original on 15 December 2017. Retrieved 17 January 2017.
  11. "The Christmas Island Story" (PDF). AUFP Platypus. Vol. 36. 1980. pp. 12–13. Archived (PDF) from the original on 7 December 2019. Retrieved 7 December 2019.
  12. "2021 Census: Christmas Island". Department of Infrastructure and Regional Development. Australian Government. Archived from the original on 16 November 2022. Retrieved 27 November 2022.
  13. Lee, Regina (2 February 2013). "Christmas Island's ethnic groups". The Star. Malaysia. Archived from the original on 28 July 2020. Retrieved 3 May 2020.
  1. English does not have official status on Christmas Island nor in Australia, but it is the de facto language of communication in government.
  2. Ethnicities listed are the most frequent responses, so do not add up to 100%.[1] In 2021, other Christmas Island ethnic groups included:[2]
    • Aboriginal or Torres Strait Islander (or both) – 3.3%
    • Filipino – 1.5%
    • Indian – 1.4%
    • Irish – 3.3%
    • Scottish – 2.8%
    In addition, the ABS notes: "Respondents had the option of reporting up to two ancestries on their Census form, and this is captured by the Ancestry multi response (ANCP) variable ... Therefore, the sum of all ancestry responses for an area will not equal the total number of people in the area."
    Other ethnicities not covered within the Australian Standard Classification of Cultural and Ethnic Groups (ASCCEG) 2019 are grouped together as "other".[3] These include "inadequately described" and other non-standard or broad self-designations such as: African, Asian, Caucasian, Creole, Eurasian, European.[4] There were 409 (24.2%) of these other responses and 453 (26.8%) "not stated" responses for Christmas Island in 2021.[2]
  3. 1 2 A part of the allocation to Western Australia
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല
"https://ml.wikipedia.org/w/index.php?title=ക്രിസ്തുമസ്_ദ്വീപ്&oldid=4630735" എന്ന താളിൽനിന്ന് ശേഖരിച്ചത്